18/04/2026

എന്തിനെന്നറിയാതെ : ഭാഗം 32

രചന – എഴുത്തിനെ പ്രണയിച്ചവൾ

ശ്രയ അറിയരുത് ജാനകി അവളുടെ അമ്മയല്ലെന്ന്, എന്റെ മോൾടെ ജീവിതത്തിനു തടസമായി നിൽക്കുന്നത് ആരായാലും വെറുതെ വിടില്ല ഞാൻ……

പലതും മനസ്സിൽ കണക്കുകൂട്ടി അയാളവിടുന്ന് ശ്രയയുടെ അടുത്തയിച്ചെന്നിരുന്നു…..

***********

അരൂ…. ഇപ്പോൾ എങ്ങനെയുണ്ട്..

കുഴപ്പല്ല, നമുക്ക് ഹോസ്പിറ്റലിൽ പോയാലോ…

ഓക്കേ വാ….

ഇരുവരും അപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു… അനിത അവളെ കണ്ടെങ്കിലും ഗൗനിച്ചില്ല, എന്നാൽ ജാനകി അവളെത്തന്നെയാണ് ശ്രദ്ധിക്കുന്നത് അവരുടെ നോട്ടം കണ്ടതും അവൾക്ക് വല്ലായ്മ തോന്നി……

അപ്പൂ…..

അഭി വിളിച്ചതും അവള് തിരിഞ്ഞ് നോക്കി…

നീ ഓക്കേ അല്ലെ..

ഉം….. എടാ അർജുൻ… അവൻ….

ഇപ്പോൾ ഓക്കേ ആണ്, ഞാൻ കയറികണ്ടു…

അതുകേട്ടതും അവൾക്ക് സമാധാനമായി…. അനിത അവളെ ഒട്ടും ഗൗനിക്കുന്നില്ലെന്ന് മനസിലായതും ആ സമാധാനം അവസാനിച്ചു…അവളെല്ലാവരിൽനിന്നും മാറി ഒരുഭാഗത്തുപോയിരുന്നു, അവള് കൂനികൂനി ഇരിക്കുന്നത് കണ്ടതും ഹർഷൻ അരികിലായിരുന്നു….

അരൂ…. എന്താടാ… എന്തുപറ്റി…

ഒന്നുല്ല… എല്ലാർക്കും ന്നോട് ദേഷ്യമാവുമല്ലേ…

അതൊക്കെ നിന്റെ തോന്നലാ… അർജുനിപ്പോൾ ഓകെയാണ്…. രണ്ടു ദിവസം കഴിഞ്ഞാൽ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യും….

ഹ്മ്…..

എന്താ മറ്റെന്തെങ്കിലും നിന്നെ അലട്ടുന്നുണ്ടോ…..എന്താണെങ്കിലും തുറന്നു പറാ…. ഞാനുണ്ടാവും നിന്റൊപ്പം….

അതെനിക്കറിയാം ഹർഷേട്ടാ…. എല്ലാരും എന്നെ വെറുത്തിട്ടും ഏട്ടനെന്താ എന്നെ വെറുക്കാത്തെ…

അതാണോ നിന്റെ സങ്കടം….. ആരെ വെറുത്താലും നിന്നെ വെറുക്കാൻ മാത്രം എനിക്ക് പറ്റില്ല…… പിന്നെ ഒരു കാര്യം ചോദിക്കട്ടെ, നിനക്ക് ഇഷ്ടല്ലേൽ വിട്ടേക്ക്…

എന്താ….

കോളേജ്…. അത് നമുക്ക് നാട്ടിലേക്ക് നോക്കിയാലോ, ഇവിടെ വെറുതെ വേണോ…..

സത്യം പറഞ്ഞാൽ അതിനെക്കുറിച്ചൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല, i നീഡ് a ബ്രേക്ക്‌….. എല്ലാത്തിൽനിന്നും…. അർജുൻ വീട്ടിലേക്ക് പോയാൽ ഞാൻ ഇവിടുന്ന് പോവും…..

എങ്ങോട്ട്

തെല്ല് സങ്കടത്തോടെ അവൻ ആരാഞ്ഞു…..

അറിയില്ല…. ഒന്നും അറിയില്ല…..

അങ്ങനെയാണേൽ എന്റൊപ്പം പോരെ…..

അവളതിന് മറുപടി പറഞ്ഞില്ല, നോട്ടം മറ്റെങ്ങോ നീണ്ടതും ഹർഷൻ അവിടുന്ന് എണീക്കാൻ തുടങ്ങി….

ഹർഷേട്ടാ……

എന്താ…..

എനിക്കൊരു തീരുമാനമെടുക്കാനുള്ള ആവതില്ല    …. ഒന്ന് ചോദിക്കുമോ ആദിയേട്ടനോട്, ഞാൻ എന്തുവേണമെന്ന്…….

ഹ്മ്….. ഇന്ന് തന്നെ ഞാൻ പോയി അവനെ കാണാം….

ഉം…..

ഹർഷൻ അവിടുന്ന് എണീറ്റ് അനിതയുടെ അടുത്തേക്കുവന്നു……

ആന്റി…. ഞാൻ ഒന്ന് പുറത്തേക്ക് പോവാണ്…. അരു… ആന്റിയൊന്ന് ശ്രദ്ധിക്കണേ… പ്രത്യേകിച്ച് ശ്രയയുടെ അച്ഛൻ… എനിക്കെന്തോ നല്ല പേടി തോന്നുന്നുണ്ട്….

നീ ടെൻഷൻ ആവേണ്ട…. ഞാൻ നോക്കാം അവളെ…. പിന്നെ ഹർഷാ…. നീ ആദിത്യനോട് എല്ലാം തുറന്നു പറയണം, ഇനിയും അവനെ ചതിക്കരുത്……

ഞാൻ അങ്ങോട്ട…. ഇന്ന് പറയണം എല്ലാം… ഞാൻവരട്ടെ

ഹർഷൻ ഇറങ്ങാൻ തുടങ്ങിയെങ്കിലും അവന്റെ മനസ്സിൽ എന്തൊക്കയോ ചിന്തകൾ കുമിഞ്ഞുകൂടാൻ തുടങ്ങി…..

അരൂ …. ഞാൻ ആദിയെ കാണാൻ പോവാ….

ഉം….

എനിക്കൊരു വാക്ക് തരോ…

എന്താ….

ഇവിടുന്ന് എങ്ങും പോവരുത്…. കൂടെയുള്ളവർ സ്നേഹം അഭിനയിച്ചു ചതിക്കാനും മടിയില്ലാത്തവരാ….പ്ലീസ്… എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല…i ബെഗ് യു

ഹർഷേട്ടൻ പേടിക്കണ്ട, ഹർഷേട്ടൻ വരുന്നവരെ ഞാൻ എങ്ങും പോവില്ല….

ആ മറുപടി അവനു തൃപ്തികരമായിരുന്നു….അവളോട് പുഞ്ചിരിച്ചു അവനിറങ്ങി…

അഭിയ്ക്ക് ഹർഷനവളോട് സംസാരിക്കുന്നതും അടുപ്പം കാണിക്കുന്നതുമൊന്നും ഇഷ്ടപെടുന്നുണ്ടായിരുന്നില്ല… അവൻ പോയതും അഭി അവളുടെ അടുത്തായിരുന്നു……

അപ്പൂ….. Are യു ഓക്കേ

യെസ്….

ഹർഷൻ നിന്റെ ആരാ…..

അവന്റെയാ ചോദ്യം കേട്ടുകൊണ്ടാണ് അനിത അങ്ങോട്ട് വന്നത്…

ഹർഷൻ അപ്പുവിന്റെ ആരായാലും നിനക്കെന്താ….

അമ്മേ ഞാൻ അങ്ങനെ അല്ല….

അഭീ…… എനിക്ക് അപ്പു എന്റെ മോളെപോലെയാണ്… അല്ല മോള് തന്നെയാ, അപ്പോൾ നിനക്കും അർജുനും പെങ്ങള്, അതിനപ്പുറം മറ്റൊരു സ്ഥാനവും ഉണ്ടായിരിക്കില്ല, ഇപ്പോഴെന്നല്ല ഒരിക്കലും…..

അപ്പു അവരെതന്നെ നോക്കുകയാണ്, അഭി അമർഷത്തോടെ അവിടുന്ന് എണീറ്റ് പോയി…….

ആന്റി….. എനിക്കറിയാം ആന്റിക്ക് എന്നോട് ദേഷ്യമാണെന്ന്, ഞാൻ മനഃപൂർവം അല്ല ആന്റി…. അറിയാതെ…. ന്നോട് ക്ഷമിക്കോ

അവരത് ശ്രദ്ധിക്കാതെ തിരിഞ്ഞ് നടന്നു…..

************

എടാ ഹർഷ നിനക്കെന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്, കുറച്ചു നേരമായല്ലോ ഈ നിൽപ്പ് തുടങ്ങിയിട്ട്, അങ്ങനെയാണേൽ നിനക്ക് പറയാൻ കഴിയുമെന്ന് തോന്നുന്നില്ല, സമയം ഇപ്പോൾ കഴിയും….

ഹർഷന്റെ ഹൃദയം നിർത്താതെ പിടിക്കുന്നുണ്ട്, കൈകാലുകൾ തളരുന്നപോലെ,

ആദി, ഞാൻ…. എനിക്ക് പറയാനുള്ളത് കേട്ട് നീയെന്നെ തള്ളിപ്പറയരുത്…. എന്നോട് തെറ്റരുത്….. എനിക്കറിയാം നിനക്ക് സഹിക്കില്ലെന്ന്, എന്നാൽ എനിക്ക് പറ്റിയില്ല….

നീ ടെൻഷൻ ആക്കാതെ കാര്യം പറാ….എന്തൊക്കെ ആണേലും ഞാൻ നിന്നെ തള്ളിപ്പറയില്ല…. നീയും അപ്പൂ ഇല്ലേൽ പിന്നെ എനിക്ക് ആരാ ഉള്ളെ… വേഗം പറാ……..

അവനൊന്നു ശ്വാസമെടുത്തു……

എടാ…. അരു…. അവള്… അവൾക്ക് ആക്‌സിഡന്റ് പറ്റിയപ്പോൾ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞില്ലേ….

ഹർഷാ അതൊന്നും ഓർമിപ്പിക്കല്ലേ നീ…. എന്തായാലും അവൾക്ക് അതറിയില്ലല്ലോ…..

എടാ ഞാൻ ഒന്ന് പറയട്ടെ…. അന്ന് അർജുനുമായി ബ്രേക്ക്‌ അപ്പ്‌ ആയതിനുശേഷം അവള് തളർന്നിരുന്നു, എല്ലാത്തിനും കൂട്ടുനിന്നു അവളെ പതിയെ മാറ്റിയതല്ലേ….. എനിക്ക്… എനിക്ക് മുൻപേ അവളെ ഇഷ്ടമായിരുന്നു, പതിയെ അവൾക്കും എന്നെ…..

ആദി ഒരു ഞെട്ടലോടെയാണ് കേൾക്കുന്നത്……,

അവളോട് പറഞ്ഞതാ ഞാൻ നിന്നെ എല്ലാം അറിയിക്കാമെന്ന് എന്നാൽ സമ്മതിച്ചില്ല…….. ഞാൻ ഡൽഹിയിൽ പോയപ്പോഴാ അവള് വിളിച്ചു കാര്യം പറയുന്നത് എന്നാൽ അതിന്റെ നെക്സ്റ്റ് മൊമെന്റ് എനിക്കറിയില്ല…. ആദി എനിക്കറിയാം ഞാൻ ചെയ്തത് ചതിയാണ്, അരു സത്യം ചെയ്യിപ്പിച്ചിരുന്നു അതാ……

ഇതിനുമുന്പേ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ആ കല്യാണം എങ്ങനേലും ഒഴിവാക്കായിരുന്നില്ലേ, എടാ നീ എന്റെ അപ്പൂനെ കെട്ടുന്നതിൽപരം സന്തോഷം വേറെന്താ ഉള്ളെ…… നീ തന്നെ നോക്ക്…. ഇതിപ്പോൾ… എടാ അവൾക്ക് ഓർമ വന്നാലുള്ള അവളുടെ അവസ്ഥയെക്കുറിച്ചു ഓർത്തിട്ടുണ്ടോ നീ, ആകെ ഭ്രാന്തുപിടിക്കില്ലേ….. എനിക്കൊരു എത്തുമ്പിടിയും കിട്ടുന്നില്ല …. എടാ ഇനി അവളെ അർജുനൊപ്പം നിർത്തണ്ടാ, ആളുകൾ എന്തും പറഞ്ഞോട്ടെ, നീ നിന്റൊപ്പം കൂട്ടിക്കോ…..  അവള് വരുമോ…

നിന്റെ അഭിപ്രായം ചോദിക്കാൻ പറഞ്ഞുവിട്ടതാ……

നീ ഇങ്ങനെ ചെയ്യ്….. അർജുന്റെ കാര്യം

അവനൊരു ആക്‌സിഡന്റ്, കാർത്തിക്…. ഇപ്പോൾ ഓക്കേ ആണ്…

ഒരവസരം കിട്ടിയാൽ അവനെയങ്ങു തീർക്കായിരുന്നു, എന്നാൽ പിന്നെ സ്വസ്ഥമായി ഇതിനകത്ത് കിടക്കാം…. ഹർഷാ കൂടെകൂട്ടുന്നത് കൊള്ളാം, എന്നാൽ സൂക്ഷിക്കണം…. ഞാൻ പോട്ടെ….

അവന്റെ തോളിൽ തട്ടി ആദി നടന്നതും ഹർഷനൊന്ന് നെടുവീർപ്പിട്ടു….

****************

ഹർഷനെ കാണാനായി ഹോസ്പിറ്റലിൽ വന്നതാണ് മാളവിക, അപ്പുവിനെക്കണ്ടതും അവളുടെ അടുത്തേക്ക് വന്നു….

അപ്പൂ……

അപ്പു ഒരു വിളറിയ ചിരി സമ്മാനിച്ചു….

എന്താ ഇവിടെ

ഹർഷൻ സർ…. ഒരു എമർജൻസി ഉണ്ടായിരുന്നു

ഹർഷേട്ടൻ പുറത്തേക്ക് പോയല്ലോ     …. മാളവിക വെയിറ്റ് ചെയ്യൂ…

യാതൊരു ഭാവങ്ങളുമില്ലാതെ അവള് പറഞ്ഞതും മാളവികയ്ക്ക് തെല്ല് സങ്കടം തോന്നി….

ആക്സിഡന്റിന് തൊട്ടുമുമ്പുവരെ എല്ലാം കാര്യവും പറയുന്നവളല്ലായിരുന്നോ…. ഇപ്പോൾ…. എനിക്ക് ഇങ്ങനെ വേദനിക്കുന്നുണ്ടേൽ ഹർഷൻ സാറിന്റെ അവസ്ഥയോ…. ആ പാവം എങ്ങനെയാ ഇതൊക്ക സഹിക്കുന്നത്……

വേദന ഉള്ളിലൊതുക്കി അവള് അപ്പുവിനോട് പുഞ്ചിരിച്ചെങ്കിലും അതിനും റെസ്പോൺസ് ഉണ്ടായില്ല……. പിന്നെ അവൽക്കവിടെ ഇരിക്കാൻ കഴിയാതെ വന്നതും അവിടുന്ന് എണീറ്റ് പതിയെ അതിലെ നടക്കാൻ തുടങ്ങി….. അവള് അപ്പുവിനോട് സംസാരിക്കുന്നതും മറ്റും അഭി കണ്ടിരുന്നു… അവൻ മാളുവിന്റെ അടുത്തേക്ക് വന്നു….

എസ്ക്യൂസ്‌ മി….. അപ്പുവിന്റെ ആരാ….

ഞാൻ… ഞാൻ ഹർഷൻ സാറിന്റെ ഓഫീസിൽ വർക്ക്‌ ചെയ്യുന്നു…

ഓഹ്…. ഒരു കാര്യം ചോദിച്ചാൽ ഒന്നും തോന്നരുത്…

മാളു നെറ്റിച്ചുളിച്ചു..

ഹർഷൻ അപ്പുവിന്റെ ആരാ….

ആ ചോദ്യം കേട്ടതും അവള് അപ്പുവിനെ നോക്കി…..

ആ ഒരു ചോദ്യത്തിന് എന്തുത്തരം നൽകണമെന്ന് എനിക്കറിയില്ല….

അതെന്താ… എന്താണെങ്കിലും തുറന്നു പറാ….. എനിക്കറിയണം എന്തിനുവേണ്ടിയാ അയാള് അവളുടെ കാര്യത്തിൽ ഇത്ര അധികാരം കാണിക്കുന്നത്, അതിനുമാത്രം എന്ത് അവകാശമാണ് അയാൾക്കുള്ളത്….

അപ്പുവിന്റെ കാര്യത്തിൽ ഇടപെടാൻ ഹർഷനെക്കാൾ അധികാരവും അവകാശവും മാറ്റാർക്കുമില്ല…..

മനസിലായില്ല …

എനിക്ക് പറയാൻ കഴിയില്ല, അത് പറയേണ്ടത് അവളാണ് അപ്പു, അവള് മൗനം പാലിക്കുമ്പോൾ പറയുന്നത് ശരിയല്ല…… പിന്നെ അപ്പുവിനോട് എന്തെങ്കിലും തോന്നിയിട്ടുണ്ടേൽ അതും വേണ്ടെന്ന് വച്ചോളു ഇല്ലെങ്കിൽ പിന്നീട് സങ്കടപെടേണ്ടിവരും….

എന്തൊക്കയാ പറയുന്നത്…..ഞാൻ കാലുപിടിക്കാം ഒന്ന് പറാ….

ഹർഷൻ സാറിന്റെ ഭാര്യാണ് അപ്പു…

എന്താ…… എന്താ പറഞ്ഞത്… എനിക്ക്…. ഒന്നൂടെ പറാ..

ഹർഷൻ സാറിന്റെ ഭാര്യ….. ബട്ട്‌…. അവൾക്കത് ഓർമയില്ല….. ഇനിയെന്നോടൊന്നും ചോദിക്കരുത്…

മാളു നടന്നു നീങ്ങിയതും അഭി അപ്പുവിനെ നോക്കാൻ തുടങ്ങി… അവള് മറ്റേതോ ലോകത്താണ്, അവന്റെയാ നിൽപ്പ് കണ്ടിട്ടാണ് അനിത അടുത്തേക്ക് വന്നത്….

അഭീ…. എന്താ…. എടാ…

അമ്മേ….. അമ്മയ്ക്കറിയോ അപ്പുവിന്റെ കല്യാണം കഴിഞ്ഞത്, അവള് ഹർഷന്റെ ഭാര്യാണെന്ന്….

ഉം അറിയാം…. എല്ലാം അറിയാം…. അഭി ഇനിയെങ്കിലും നീ അത് ഒഴിവാക്കണം… മനസിലായോ….

ഹ്മ്…..

എന്താ അഭി…

ഏയ്‌ ഒന്നുല്ല… നെഞ്ചിൽ എവിടെയോ ഒരു പിടുത്തം, കുറച്ചു കഴിഞ്ഞാൽ അത് റെഡിയാകും…..

അവരവന്റെ പുറത്തു തട്ടി…… അവരുടെ സംസാരം കഴിഞ്ഞു അപ്പു ഇരിക്കുന്നിടത്തേക്ക് നോക്കിയതും അവിടം ശൂന്യമായിരുന്നു…..

അമ്മേ അവളെവിടെ… ഇത്രേം നേരം ഇവിടെ ഉണ്ടായിരുന്നല്ലോ..

അങ്ങോട്ടേങ്ങാനും പോയിക്കാണും വാ നോക്കാം…..

************

മോളേ…. നമുക്കൊന്ന് പുറത്തു പോയി സംസാരിക്കാം,  ഇവരെല്ലാം ടെൻഷനിലല്ലേ, ചിലപ്പോൾ അതവർക്ക് ബുദ്ധിമുട്ടായാലോ….

ശ്രയെടെ അച്ഛാ…… അത്… ഇന്ന് വേണ്ട….

അതെന്താ… ഇന്നിപ്പോൾ മോളിവിടെയുണ്ട് എനിക്കും ലീവാണ് പിന്നെന്താ…

പറയാനുള്ളത് ഇവിടുന്ന് പറഞ്ഞാൽ പോരെ…..

അത് ശരിയാവാത്തതുകൊണ്ടല്ലേ….. മോള് വാ ഒരു പത്തു മിനിറ്റ് നമുക്ക് ക്യാന്റീനിൽ പോയിരിക്കാം…..

അവള് അയാളുടെയൊപ്പം നടക്കാൻ തുടങ്ങി, പിന്നെ എന്തോ ഓർത്തെന്നപോലെ അവിടെ തറഞ്ഞുനിന്ന്….

എന്നോട് ക്ഷമിക്കണം, ഞാൻ ഇന്ന് ഇവിടുന്ന് എങ്ങും വരില്ല….. ഞാൻ വാക്കുകൊടുത്തതാ പോവില്ലെന്ന് എങ്ങോട്ടും……

ആർക്ക്…. ഒരു പത്ത് മിനിറ്റിന്റെ കാര്യമല്ലേ….

എന്തായാലും…. എന്നെയോർത്ത് ഒരുപാട് വിഷമിക്കുന്നുണ്ട് ഹർഷേട്ടൻ അതുകൊണ്ടാ പോകരുതെന്ന് പറഞ്ഞത്, ഹർഷേട്ടൻ വന്നിട്ട് ഞാൻ വരാം…. അല്ലാതെ വരില്ല….. എങ്ങും……

അയാൾക്ക് ദേഷ്യം നുരഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു, പെട്ടന്നാണ് അയാളുടെ ഫോൺ ശബ്ധിച്ചത്, അവളുടെ മുൻപിൽനിന്ന് തന്നെ അത് അറ്റൻഡ് ചെയ്തു…

സാർ, ഞങ്ങള് പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട് സാർ പെട്ടന്ന് ആ പെണ്ണിനെയുമായി ഇങ്ങോട്ട് വാ, നമുക്ക് ശരിയാക്കാം…..

ഞാൻ വിളിക്കാം……

ഫോൺ കട്ടായതും ആയതും
അയാള് അവളെ നോക്കി….

മോളേ …. എനിക്കറിയാം ജാനകി നിന്റെ അമ്മയാണെന്ന്, അപ്പോൾ അച്ഛന്റെ സ്ഥലമല്ലേ എനിക്ക്, ആ സ്ഥാനത്തിരുന്ന വിളിക്കുന്നത് ഹർഷനോട് ഞാൻ പറയാം…..

അവള് നിഷേധാർത്തത്തിൽ തലയാട്ടിയതും അയാൾക്ക് ദേഷ്യം ഇരട്ടിച്ചു….. പെട്ടന്നാണ് അയാള് കയ്യികരുതിയ സ്പ്രേ അവൾക്ക് നേരെ പ്രയോഗിച്ചത്, ഒപ്പം അവളുടെ ബോധം മറഞ്ഞു…… മാറ്റാരുമില്ലാതിരുന്നതിനാൽ അയാൾക്ക് കാര്യങ്ങൾ നിസാരമായിരുന്നു, അവളെയും തോളിലിട്ട് അയാള് പുറത്ത് കാത്തിരുന്നവരുടെ അടുത്തേക്ക് നടന്നു…..

തുടരും