19/04/2026

സിന്ദൂരം : ഭാഗം 22

രചന – ഭവ്യ ഭാസ്കരൻ

ഭയത്താൽ അവളുടെ മുഖം വിളറി വെളുത്തു. ക്രോധത്താൽ വലിഞ്ഞു മുറുകിയ മുഖം കാണെ ഭയന്ന് വിറച്ചു കൊണ്ടവൾ അയാളെ നോക്കി.

ചോരച്ച കണ്ണുകളോടെ അവളുടെ അടുത്തേക്ക് സിഗരറ്റ് വലിച്ചു കൊണ്ട് ഉണ്ണി നടന്നടുത്തു.

ഉണ്ണി… എന്നെ ഒന്നും ചെയ്യരുത്. മൈഥിലി ഭയത്താൽ കരഞ്ഞു കൊണ്ട് പറഞ്ഞു.

ചുണ്ടിലെ സിഗരറ്റ് എടുത്ത് അവളുടെ കൈയിൽ അമർത്തി.

അമ്മേ.. അവൾ നിലവിളിച്ചു.

ഉണ്ണി കൈ വീശി മുഖമടച്ചു ഒന്ന് കൊടുത്തു.

അവളുടെ തല ഒരു വശത്തേക്ക്‌ തിരിഞ്ഞു.

കണ്ണിൽ നിന്നും പൊന്നീച്ചകൾ പാറി. ചെവി കൊട്ടിയടഞ്ഞു, ചുണ്ടു പൊട്ടി ചോര വന്നു. തല പെരുക്കുന്ന പോലെയവൾക്ക് തോന്നി. കണ്ണുകൾ താനെ അടഞ്ഞു.

ശക്തിയിൽ വെള്ളം മുഖത്തേക്ക് വീണപ്പോൾ അവൾ കണ്ണുകൾ വലിച്ചു തുറന്നു.

ഉണ്ണി അവളുടെ കവിളിൽ കുത്തി പിടിച്ചു. വേദന കൊണ്ടവൾ പുളഞ്ഞു.

പറയടി… നായിന്റെ മോളെ.. നീ എന്താ എന്റെ കുഞ്ഞിനെ ചെയ്തത്. അവൻ അലറി കൊണ്ടവളോടെ ചോദിച്ചു.

ഞെട്ടി വിറച്ചു കൊണ്ടവൾ കണ്ണുകൾ തുറിച്ചു കൊണ്ടവനെ നോക്കി.

പതിയെ അവന്റെ കൈകൾ അയഞ്ഞു.

അവൾ പേടിയോടെ അവനെ നോക്കി.

ഞാൻ.. ഞാൻ.. ഒന്നും… ചെയ്തില്ല.

കള്ളം പറയുന്നോടി പുല്ലേ…

അവളുടെ ഇരു കവിളിലും അവൻ മാറിയടിച്ചു.

അവൾ അവശതയോടെ താഴേക്ക് വീണു.

അവളുടെ കൈയിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു അവളെ കസേരയിൽ ഇരുത്തി. കസേര നീക്കിയിട്ട് അവളുടെ അടുത്തായി അവനും ഇരുന്നു.

പറയടി.. കോപത്താലവൻ അലറി. അവളെ അടിക്കാനായി കൈ ഓങ്ങി.

ഞാൻ.. ഞാൻ പറയാം. അവൾ രണ്ടു കൈകളും കൂപ്പി.

ആ.. കുഞ്ഞിനെ ഒഴിവാക്കേണ്ടത് എന്റെ ആവിശ്യം തന്നെ ആയിരുന്നു… പേടിച്ചു വിറച്ചു കൊണ്ടവൾ പറഞ്ഞു.

പക്ഷേ, എന്നെ പോലെ ആ കുഞ്ഞിന്റെ മരണം രേവതിയും ആഗ്രഹിച്ചിരുന്നു. മൈഥിലി ഉണ്ണിയെ നോക്കി.

രേവതി.. അവൻ തറഞ്ഞു ഇരുന്നു.

അവൾ എന്തിനാ.. അങ്ങനെ…?

അത്‌..എനിക്ക് അറിയില്ല. ചോദിച്ചപ്പോൾ ഞാൻ അറിയണ്ട ആവിശ്യം ഇല്ലെന്നു പറഞ്ഞു. കുഞ്ഞിനെ കൊടുക്കുന്ന മരുന്നിനു പകരം അവൾ തന്ന മരുന്ന് അവിടെ വക്കാൻ പറഞ്ഞു. കുറച്ചു പണവും എന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു തന്നു. കുഞ്ഞു മരിച്ചതിന് ശേഷം അവൾ അമേരിക്കയിൽ പോയി എന്നറിഞ്ഞു. പിന്നെ ഒന്നും എനിക്ക് അറിയില്ല… എന്നോട് ക്ഷമിക്കണം.. അവൾ അവന് മുന്നിൽ കൈ കൂപ്പി.

ക്രോധത്താൽ അവന്റെ മുഖം വലിഞ്ഞു മുറുകി.
അവന്റെ കൈകൾ അവളുടെ കഴുത്തിൽ മുറുകി.

നിന്നോട് ക്ഷമിക്കാനോ.. ഞങ്ങളുടെ കുഞ്ഞ് അവന്റെ കണ്ണു നിറഞ്ഞു. നീയും ഒരമ്മയല്ലേ..? എങ്ങനെ തോന്നിയടി നിനക്ക് അതിന്.. അവന്റെ കണ്ണുകളിൽ അഗ്നി ചിതറി. അവളുടെ കഴുത്തിലെ പിടി മുറുകി.

മൈഥിലി ശ്വാസത്തിന് വേണ്ടി പിടഞ്ഞു. കണ്ണുകൾ തുറിച്ചു. ഉണ്ണിയുടെ കൈകളിൽ മുറുകെ പിടിച്ചു.

ഇല്ല.. നീ പെട്ടന്ന് മരിക്കാൻ പാടില്ല. ഉണ്ണി അവളുടെ കഴുത്തിൽ നിന്നും കൈ എടുത്ത് കൊണ്ട് പറഞ്ഞു.

അവൾ ചുമച്ചു കൊണ്ട് നെഞ്ചിൽ കൈ വച്ചു ശ്വാസം നേരെ എടുത്തു.

നിന്നെ ഞാൻ കൊല്ലില്ല. എന്റെ മാളുവിനും എന്റെ മക്കൾക്ക് ഒപ്പം ഞാൻ വേണം. നീ പറഞ്ഞതെല്ലാം എന്റെ ഫോണിൽ റെക്കോർഡ് ആണ്. നിയമത്തിന്റെ വഴിയേ തന്നെ പോവാം. പോലീസിനെ വിളിക്കാം. ഉണ്ണി ദേഷ്യം കടിച്ചമർത്തി കസേര തട്ടി തെറിപ്പിച്ചു കൊണ്ടവൻ പറഞ്ഞു.

മൈഥിലി ഞെട്ടി വിറച്ചു.

നിന്റെ മക്കൾ
ഇനി കൊലപാതകിയുടെ മക്കൾ എന്ന പേരിൽ അറിയാപ്പെടും.

അവന്റെ വാക്കുകൾ ചാട്ടുളി പോലെ അവളുടെ ഹൃദയത്തിൽ തറച്ചു, രക്തം കിനിഞ്ഞു.

നിന്റെ മക്കളും ഭർത്താവും എല്ലാവരുടെ പുച്ഛവും പരിഹാസവും കേട്ട് തലയുർത്തി നടക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തും.

നിന്റെ മക്കളെ എല്ലാവരും അകറ്റി നിർത്തും.

അവർ നിന്നെ വെറുക്കും അകറ്റി നിർത്തും. ചിലപ്പോൾ അപമാനഭാരത്താൽ ചിലപ്പോൾ ജീവനൊടുക്കി എന്നും വരാം.

പുഴുത്ത പട്ടിയെ പോലെ എല്ലാവരും നിന്നെ ആട്ടി അകറ്റും. അങ്ങനെ സ്വയം നരകിച്ചു നീ മരിക്കണം.

നോ.. മൈഥിലി കരഞ്ഞു കൊണ്ടവനെ നോക്കി.
അവന്റെ കാലിലേക്കവൾ വീണു.

എന്റെ മക്കൾ ഒന്നും അറിയരുത്. അവർക്ക് സഹിക്കാനാവില്ല.

ഉണ്ണിയവളെ കാലു കൊണ്ട് തട്ടിയിട്ടു.

അവൻ അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു.

നിറഞ്ഞു ഒഴുക്കുന്ന കണ്ണുകളോടെ അവനെ നോക്കിയവൾ .

നീ.. കരയുന്നോ.. പാടില്ല. നിർത്തടി നിന്റെ കരച്ചിൽ. അവൻ അലറി. അവൾ പേടിയോടെ കണ്ണുകൾ തുടച്ചു.

കരയാൻ നിനക്ക് അവകാശം ഇല്ല. നിന്റെ മക്കളെ കുറിച്ച് ഓർക്കുമ്പോൾ നിനക്ക് നോവുന്നുണ്ട് അല്ലെ.. നീ കാരണം എന്റെ മാളൂ.. എന്തൊക്കെ അനുഭവിച്ചു. ഞങ്ങൾ മരണത്തിന്റെ വക്കിൽ നിന്നാ ഞങ്ങളുടെ കുഞ്ഞനെ ജീവനോടെ കൊണ്ട് വന്നത്. അങ്ങനെ ഉള്ള ഞങ്ങളുടെ പ്രാണനെ അല്ലെ നീയും അവളും കൂടി ഇല്ലാതാക്കിയത്. നിനക്ക് മാപ്പില്ല. നരകിക്കും നീ, നരകിപ്പിക്കും ഞാൻ നിന്നെ.

നിന്റെ മുന്നിൽ രണ്ടു മാർഗങ്ങൾ ഉണ്ട്. അവന്റെ ഉറച്ച ശബ്ദം കേട്ടതും അവൾ മിഴികൾ ഉയർത്തി അവനെ നോക്കി.

ഒന്ന് ചെയ്ത തെറ്റ് ഏറ്റു പറഞ്ഞു നിയമത്തിന് മുന്നിൽ കീഴടങ്ങാ. അല്ലെങ്കിൽ സ്വയം ജീവനൊടുക്കാ. അവളെ നോക്കി കൊണ്ടവൻ പറഞ്ഞു.

ഇതിൽ ഏത് വേണമെന്ന് നിനക്ക് തീരുമാനിക്കാം. രണ്ടു ദിവസം രണ്ടേ രണ്ടു ദിവസം അതിനുള്ളിൽ തീരുമാനം എടുത്തിരിക്കണം. അതി ബുദ്ധി കാണിച്ചാൽ ഇതുവരെ കാണാത്ത ഉണ്ണിയുടെ മറ്റൊരു മുഖം നീ കാണും. നശിപ്പിച്ചിരിക്കും സർവ്വതും.

മൈഥിലി ദയനീയമായി അവനെ നോക്കി.

തുടരും