രചന – സെലുനിസു
ഏഹ്… ഞാൻ എന്ത് ചെയ്തൂന്നാ…
നീ ഓടിച്ചത് കൊണ്ടല്ലേ…. ഇവളന്ന് അവന്റെ കയ്യിൽ പോയി വീണത്….
ഓ… പറയുന്നത് കേട്ടാൽ തോന്നും ഞാൻ മനപ്പൂർവ്വം വീഴിച്ചതാണെന്ന്…
ആ..കാര്യത്തിൽ എനിക്ക് സംശയം ഉണ്ട്…
ഏത് കാര്യത്തിൽ….
നീ അവന്റെ ആളാണോന്ന്..എന്തൊരു പൊക്കി പറച്ചിലായിരുന്നു…
ദേ… ഹരിയേട്ടാ… ചുമ്മാ… ഓരോന്ന് പറയല്ലേ… ഞാൻ മനസാ വാജാ കർമണാ അറിയാത്ത കാര്യവാ…
ഏഹ്… എന്ത്…. കർമണേ… അതെന്തുവാടി….
ആ അത് അങ്ങനൊരു സാധനം… ഇവിടിപ്പൊ അതല്ലല്ലോ വിഷയം.അന്ന് അയാളെ പെരുമാറ്റമൊക്കെ കണ്ടപ്പൊ നല്ല ആളാണെന്നു കരുതി പറഞ്ഞതാ….
ഒറ്റ നോട്ടത്തിൽ ആരെയും വിലയിരുത്തരുത് ശ്രീ…. നിങ്ങൾ വല്ല്യ കുട്ടികളായി വരുവാ… സൂക്ഷിക്കണം…നാട്ടിൽ നടക്കുന്ന ഓരോ ന്യൂസുകളും നിങ്ങൾ അറിയുന്നതല്ലേ..എപ്പഴും കരുതിയിരിക്കണം.. എങ്കിലേ ഇന്നത്തെ കാലത്ത് ജീവിക്കാൻ കഴിയൂ…. എന്നവൻ പറഞ്ഞതും അവരത് ശ്രദ്ധയോടെ കേട്ട് കൊണ്ട് തലയാട്ടി കാണിച്ചു…
നിങ്ങളെ ക്ലാസ്സ് എന്നാ ഇനി…
അടുത്ത ആഴ്ച മുതൽ സ്റ്റാർട്ട് ചെയ്യും…
മ്മ്….. പോയിട്ട് വല്ല കാര്യവും ഉണ്ടാവുമോ…
ആദ്യം അങ്ങോട്ട് എത്തട്ടെ ഹരിയേട്ടാ..ഇപ്പൊ മുന്നോട്ട് നോക്കി നടക്ക്…എന്ന് കിച്ചു പറഞ്ഞതും
ഓ… ശരി തമ്പ്രാ… എന്നവളെ കളിയാക്കികൊണ്ട് പറഞ്ഞവൻ വീടിനകത്തേക്ക് കയറി…
ദിവസങ്ങൾ പൂക്കളെ പോലെ കൊഴിഞ്ഞു വീഴും തോറും ഹരിയുടെയും ലച്ചുവിന്റെയും പ്രണയവും അതിസുന്ദരമായി പോയികൊണ്ടിരുന്നു..അതോടൊപ്പം വിശ്വയുടെ ഓരോ വാക്കുകളും പ്രവർത്തിയും ലച്ചുവിന്റെ മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വേദന നിറക്കാൻ തുടങ്ങി….ഇനിയും അവനുമായി വഴക്ക് ഉണ്ടാക്കിയാലോന്ന് വെച്ച് ഹരിയെ അവൾ ഒന്നും അറിയിച്ചില്ല….
കുളപടവിൽ ലച്ചുവിന്റെ മടിയിൽ തല വെച്ച് കിടന്നു കൊണ്ട് കൺചിമ്മി കളിക്കുന്ന നക്ഷത്രങ്ങളെ അവൻ ഉറ്റു നോക്കി….
ലച്ചൂ…
മ്മ്…
ഈ മരിച്ചു പോയവരൊക്കെ നക്ഷത്രങ്ങളായി വരുമെന്ന് പണ്ടുള്ളവർ പറയുന്നത് ശരിയാണോടി….
ആവോ… എനിക്കറിയില്ല…
നിനക്കല്ലേലും ആവിശ്യമുള്ളതൊന്നും അറിയില്ലല്ലോ…
ഇനി എന്നെ പറഞ്ഞോ…… ഹരിയേട്ടൻ എന്നേക്കാൾ മുന്നേ ഓണം ഉണ്ടതല്ലേ….
ഓണവും നക്ഷത്രവും തമ്മിൽ എന്താടി ബന്ധം….
ആവോ എനിക്കറിയില്ല….
എന്നും പറഞ്ഞവൾ അവനിൽ നിന്ന് മുഖം തിരിച്ചതും അവനൊന്ന് ചിരിച്ചു കൊണ്ട് അവളുടെ വയറിൽ ഒന്ന് പിച്ചി….
ഔ… ഹരിയേട്ടാ…
ഞാൻ നാളെ പോകുവാ..എന്നിട്ടാ അവള് മോന്തേം വീർപ്പിച്ചിരിക്കുന്നത്…ഒന്ന് ചിരിക്കെടി പെണ്ണേ.. എന്നും പറഞ്ഞു കൊണ്ടവൻ എഴുന്നേറ്റിരുന്നു അവളുടെ കവിളിൽ പിച്ചി വലിച്ചു….
ശോ…. ഈ ഹരിയേട്ടൻ… വേദനിപ്പിച്ചിട്ടാണോ ചിരിക്കാൻ പറയുന്നത്…
വേദനിച്ചോ…
ഇല്ല. സുഖിച്ചു…എന്നും പറഞ്ഞവൾ അവനെ തുറിച്ചു നോക്കി കൊണ്ട് കവിളിൽ തടവിയതും അവൻ അവളുടെ തോളിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്ത് പിടിച്ചു…….
ലച്ചൂ…
മ്മ്..
ഞാനൊരു കാര്യം ചോദിക്കട്ടെ……
എന്താ…
നമ്മുടെ ഈ ബന്ധത്തെ വീട്ടുക്കാർ അംഗീകരിച്ചില്ലെങ്കിൽ എന്ത് ചെയ്യും എന്നവൻ ചോദിച്ചതും അവളൊരു ഞെട്ടലോടെ ഹരിയുടെ മുഖത്തേക്ക് മിഴിച്ചു നോക്കി….
ഹരിയേട്ടാ…..
ഞാൻ വിളിച്ചാ കൂടെ വരുവോ നീ…..ഈ ലോകത്തിന്റെ ഏത് കോണിലെങ്കിലും സന്തോഷമായിട്ട് ജീവിക്കാം നമുക്ക്… ഞാനും എന്റെ ലച്ചുവും മാത്രമുള്ളൊരു ലോകം….
ഇവരെയൊക്കെ ധിക്കരിച്ചു കൊണ്ട് ഒരു ഇറങ്ങി വരവ്. എനിക്കറിയില്ല ഹരിയേട്ടാ….. ഒന്നേ ലച്ചുവിനറിയൂ… ഹരിയേട്ടൻ ഇല്ലാതെ എനിക്കിനി കഴിയില്ലെന്ന്..ആരെയും പേടിക്കാതെ ദേ ഈ നെഞ്ചിലെ ചൂടിൽ ഒരു ദിവസമെങ്കിലും ഉറങ്ങണം എനിക്ക്….. എന്നും പറഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞതും അവനൊരു ചിരിയാലേ അവളെ ചേർത്ത് പിടിച്ചു…..
ഇനിയുള്ള വരവിൽ നമ്മുടെ കാര്യം ഞാൻ വീട്ടിൽ അവതരിപ്പിക്കും…. അവരുടെ സമ്മതം കിട്ടിയാൽ ഞാൻ പോകുന്നതിനു മുൻപ് തന്നെ നമ്മുടെ നിശ്ചയവും നടക്കണം…..
എന്നിട്ട്….
എന്നിട്ട്..എന്റെ പെണ്ണ് ആഗ്രഹിച്ചത് പോലെ വെറും ഹരി കൃഷ്ണൻ എന്ന ഞാൻ ഡോക്ടർ ഹരികൃഷ്ണനായി. എന്റെ സ്വന്തം സമ്പാദ്യം കൊണ്ടൊരു താലി വാങ്ങി നിന്റെ കഴുത്തിൽ കെട്ടി ഈ സീമന്ത രേഖ കട്ടിയിൽ ചുവപ്പിക്കും ഞാൻ ..
എന്നിട്ട്….
എന്നിട്ട്…..ദേ ഇവിടെ വെച്ച് നിലാവിന്റെ ശോഭയിൽ തിളങ്ങുന്ന ഈ നക്ഷത്രങ്ങളെ സാക്ഷി നിർത്തി എന്നിൽ അടക്കി വെച്ചിരിക്കുന്ന പ്രണയത്തെ ചാറ്റൽ മഴ പോലെ തുടങ്ങി പേമാരി കണക്കെ നിന്നിലേക്ക് പെയ്തൊഴിച്ചു എല്ലാ അർത്ഥത്തിലും നിന്നെ ഞാൻ എന്റേത് മാത്രമാക്കിയിരിക്കും… എന്നവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞതും തെല്ലൊരു നാണത്തോടെ അവളവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെച്ചു….
ലച്ചൂ…
മ്മ്…
ഇങ്ങോട്ട് നോക്കിയേ….
ആര് എതിർത്താലും ഒരുമിക്കണം നമുക്ക്…. നീയില്ലാതെ എനിക്കോ ഞാനില്ലാതെ നിനക്കോ ശേഷിക്കുന്ന നമ്മുടെ ജീവിതം സന്തോഷത്തോടെ പൂർത്തിയാക്കാൻ കഴിയില്ല…വിട്ട് കൊടുക്കില്ല ആർക്കും. എനിക്ക് വേണം എന്റെ പെണ്ണിനെ… എന്നും പറഞ്ഞവൻ അവളുടെ മുഖം കയ്യിലെടുത്തു കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി…. പതിയെ അവര് തമ്മിലുള്ള അകലം കുറഞ്ഞു വന്നു…. അവളവനുടെ അധരങ്ങളിലേക്ക് ചേക്കേറി…. ചുംബനത്തിന്റെ തീവ്രത കൂടുംതോറും അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നു കൊണ്ടിരുന്നു….അവൾക്ക് ശ്വാസം വിലങ്ങുമെന്നായതും പതിയെ അവളുടെ പനിനീർ അധരങ്ങളെ ഒന്ന് കടിച്ചു വിട്ട് കൊണ്ടവൻ അവളിൽ നിന്ന് അകന്നു നിന്നു….
താഴേക്ക് നോക്കി കിതപ്പടക്കുന്നവളെ അവൻ ഒരു ചിരിയോടെ നോക്കി നിന്നു….. കണ്ണുകളുയർത്തി അവളവനെ നോക്കിയതും അവളുടെ ചുണ്ടിൽ ചെറുതായി കട്ട പിടിച്ചിരിക്കുന്ന ചോരകണ്ടവൻ അതിലൊന്ന് തൊട്ടു….
ഹരിയേട്ടാ…. വേണ്ടാ… എന്നും പറഞ്ഞവൾ അവന്റെ കയ്യിൽ പിടിച്ചതും ഒരു കള്ള ചിരിയാൽ അവളവനെ നോക്കിയതും അവൾ പെട്ടന്നവനിൽ നിന്ന് മിഴികൾ മാറ്റി….
ശേ… ഇങ്ങനെ നാണിക്കാതെടി… അതിന് സമയം ആവുന്നതല്ലേ ഒള്ളൂ.എന്നും പറഞ്ഞവൻ ചിരിച്ചതും അവൾ ചുണ്ട് കൂർപ്പിച്ചവനെ നോക്കി…
ദേ… ലച്ചൂ. പല തവണ പറഞ്ഞിട്ടുണ്ട്. ഈ കോപ്രായം എന്റടുത്തു വേണ്ടാന്ന്…
അതെന്താ കാണിച്ചാൽ….
എനിക്ക് പ്രശ്നമൊന്നും ഇല്ല…. മോൾക്ക് താങ്ങാൻ ഉള്ള ശേഷി ഉണ്ടെങ്കിൽ ധൈര്യമായിട്ട് കാണിച്ചോ… എന്നവൻ പറഞ്ഞതും അവളൊന്ന് ചിരി കോട്ടി കാണിച്ചു….
ഡീ….
മ്മ്… എന്താ..
നാളെ നിനക്ക് കോളേജിലേക്ക് പോണോ…..
പോണ്ടേ…
നിന്റെ ഇഷ്ട്ടം… അവര് ഉച്ചക്ക് ഇങ്ങെത്തും… പോവാൻ നേരം നീ ഉണ്ടായാലും ഇല്ലെങ്കിലും പ്രശ്നമാണ്…വയ്യെടി പെണ്ണേ… നീ കൂടെ പോരുന്നോ എന്റെ കൂടെ…
എങ്ങോട്ട്…
ഞാൻ എങ്ങോട്ടാണോ അങ്ങോട്ട്… നിനക്ക് അവിടെ പഠിക്കാടി…. നിഷയും ഉണ്ടല്ലോ കൂട്ടിന്…ആരുടേം ശല്ല്യം ഇല്ലാതെ നമുക്ക് പ്രണയിക്കാന്നേ….
അയ്യ..വേണ്ടാ… അവിടെ വന്നാൽ പഠിത്തമൊക്കെ കണക്കായിരിക്കും…. ഞാനെ ഇവിടെ നിന്ന് പഠിച്ചോളാട്ടോ…..
ഓ… വേണ്ടെങ്കി വേണ്ടാ…
വേണ്ടാ…
പോടീ…
പോടാ…എന്നും പറഞ്ഞവൾ എണീറ്റ് ഓടാൻ നിന്നതും അവനവളുടെ ധാവണി തുമ്പിൽ പിടിത്തമിട്ടു…
ഹരിയേട്ടാ…. വിട്… ദേ പിൻ ചെയ്തത് പൊട്ടും…
പൊട്ടിക്കോട്ടെ…. നീ എന്താ എന്നെ വിളിച്ചേ പോടാന്നോ….കാന്താരി….
അത് ഞാൻ ചുമ്മാ…. സോറി. ഇനി വിളിക്കില്ല വിട് ഹരിയേട്ടാ… ദേ ഷാൾ വലിഞ്ഞു നിക്കുന്നത് കണ്ടോ എന്നവൾ പറഞ്ഞതും അവനൊന്ന് തലയാട്ടി കൊണ്ട് അതിൽ പിടിമുറുക്കിയതും പിൻ പൊട്ടി ഷാൾ മാറിൽ നിന്ന് താഴേക്ക് വീണിരുന്നു….. അത് കണ്ടവൾ അവന്റെ കയ്യിൽ നിന്ന് ദേഷ്യത്തോടെ ഷാൾ വാങ്ങി കൊണ്ട് മാറിലേക്ക് ഇട്ടതും അവനൊന്ന് ഇളിച്ചു കൊണ്ട് എഴുന്നേറ്റു നിന്നു….
ഇങ്ങ് താടി ഞാൻ ശരിയാക്കി തരാം എന്നവൻ പറഞ്ഞതും അവളവനെ രൂക്ഷമായി നോക്കി….
നോക്കി പേടിപ്പിക്കാതെടി ഉണ്ടക്കണ്ണി…
പോ… മിണ്ടണ്ടാ…. എന്നും പറഞ്ഞവൾ ഷാൾ ഞൊറിഞ്ഞു ഷോൾഡറിലേക്ക് വെച്ചതും പിൻ ഇല്ലാത്തത് കാരണം അത് വീണ്ടും താഴേക്ക് വീണു കൊണ്ടിരുന്നു… അത് കണ്ട് ഹരി പൊട്ടി ചിരിച്ചതും അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കവേ പൊടുന്നനെ അവൻ അവളെ അടുത്തേക്ക് വലിച്ചു കൊണ്ടവളുടെ അധരങ്ങളിലേക്ക് ചുണ്ട് ചേർത്തു……. അവന്റെ കൈ നഗ്നമായ അവളുടെ ഇടുപ്പിൽ അമർന്നതും അവളൊന്ന് പൊങ്ങി കൊണ്ട് അവന്റെ മുടിയിലായ് കൊരുത്ത് പിടിച്ചു…. ശ്വാസം കിട്ടാതെ അവളൊന്ന് മൂളിയതും അവനവളുടെ അധരങ്ങളെ മോചിപ്പിച്ചു.. ഉയർന്നു താഴുന്ന അവളുടെ മാറിടം കണ്ടതും അവൻ കണ്ണുകൾ ഇറുക്കി അടച്ചു…
ശോ… ഇവളെ കൊണ്ട്…. ഡീ ആ ഷാൾ നേരെയിട്ടേ… എന്നവൻ പറയവേ താഴേ കിടക്കുന്ന ഷാൾ എടുത്തവൾ മാറിലേക്ക് ഇട്ട് കൊണ്ട് തിരിഞ്ഞു നിന്നതും അവളുടെ അരയിലൂടെ കയ്യിട്ടവൻ അവന്റെ താടി അവളുടെ തോളിലേക്ക് വെച്ചു..
ലച്ചൂസേ…
മ്മ്…
വേദനിച്ചോ.
മ്മ്…
അങ്ങനെ കാണിക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ….
അത് ഞാൻ മനഃപൂർവം കാണിക്കുന്നതൊന്നും അല്ല.. അത് അങ്ങനെ വരുന്നതാ….
മ്മ്….ഇനി അങ്ങനെ വരുമ്പോ നീ തിരിഞ്ഞു നിന്നോ… ഇല്ലേൽ ഇതിനപ്പുറം സംഭവിച്ചെന്ന് വരും…. പിന്നെ മോങ്ങിയിട്ട് കാര്യമുണ്ടാവില്ല എന്നവൻ പറഞ്ഞതും അവൾ മുട്ട് കൈ കൊണ്ട് അവന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തു…..
ഔ….എന്റെ വയറ്…. ഡീ… നിന്നെ ഞാൻ….
അച്ചോടാ വേദനിച്ചോ…
ആ വേദനിച്ചു….തടവി താ…
അയ്യാ… കണക്കായി പോയി… അങ്ങനെ വേണം…. വൃത്തികേട് കാണിച്ചിട്ടല്ലേ…
നിന്നെ എന്റെ കയ്യിൽ കിട്ടട്ടെ. ശരിയാക്കി തരാടി..
ആയിക്കോട്ടെ…. വെയ്റ്റിംങ്…
പോടീ…
ഓക്കേ..പോയേക്കാം എന്നും പറഞ്ഞവൾ പടവുകൾ കയറാൻ നിന്നതും അവളുടെ കയ്യിൽ പിടിച്ചവൻ അവന്റെ അടുത്തേക്ക് നിർത്തി….
എങ്ങോട്ടാടി…
ഹരിയേട്ടനല്ലേ പോവാൻ പറഞ്ഞത്…
ഓ… എന്തൊരു അനുസരണ….ഇവിടെ വന്നിരിക്കെടി എന്നും പറഞ്ഞവൻ പടവിലേക്കിരുന്നതും അവൾ അവനരികിൽ ചെന്നിരുന്നു…..
ഡീ…
എന്താ….
എന്തുവാടി ഒരു മയത്തിലൊക്കെ വിളി കേട്ടൂടെ നിനക്ക്….
എന്നാ ഒരു മയത്തിലൊക്കെ വിളിച്ചൂടെ ഹരിയേട്ടന് എന്നവൾ തിരിച്ചു പറഞ്ഞതും അവനവളെ മിഴിച്ചു നോക്കി….
മ്മ്…. എന്തേ നോക്കുന്നേ….
നീ വല്ലാതങ്ങു മാറി പോയി എന്നും പറഞ്ഞവൻ കുളത്തിന്റെ പടവിലേക്ക് ചാരി കിടന്നതും അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..
മാറിയതല്ല എന്നെ മാറ്റിയതല്ലേ എന്നും പറഞ്ഞവൾ അവന്റെ നെഞ്ചിലൊരു കടി കൊടുത്തതും അവൻ പെട്ടന്ന് എഴുന്നേറ്റിരുന്നു…
നീ എന്താടി യക്ഷിയോ…..ഇങ്ങനെ ഉപദ്രവിക്കാൻ…
ഹരിയേട്ടനും മോശമൊന്നും അല്ലല്ലോ….
ഞാൻ തരുന്നത് പോലാണോ ഇത്… അതിന് വേദനയേക്കാൾ മധുരവും ഇല്ലേ എന്നവനൊരു കള്ള ചിരിയാലെ ചോദിച്ചതും അവൾക്ക് പെട്ടന്ന് എന്തോ പോലെ ആയി…..
ഇല്ലേടി…..
ഈ ഹരിയേട്ടൻ ഒന്ന് പോയേ… എന്നും പറഞ്ഞവൾ മുഖം പൊത്തിയതും അവനൊന്ന് ചിരിച്ചു കൊണ്ട് അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പടവിലേക്ക് കിടന്നു….. ഒരുപാട് കാര്യങ്ങൾ പറഞ്ഞും ചിരിച്ചും അവരാ രാത്രിയെ മനോഹരമാക്കി തീർത്തു….
ഹരി പോവാൻ നേരമാവും തോറും ലച്ചുവിന്റെ മനസ്സിന്റെ പിടച്ചിലും വേദനയും കൂടി വന്നു… അവളറിയാതെ തന്നെ കണ്ണിൽ കണ്ണു നീർ ഉരുണ്ട് കൂടാൻ തുടങ്ങി….
ഉച്ച ഭക്ഷണം കഴിഞ്ഞു അവർ എത്താറായി എന്ന് പറഞ്ഞതും അവൻ ഫോൺ വെച്ച് കൊണ്ട് ലച്ചുവിനോട് മുകളിലേക്ക് വരാൻ കണ്ണ് കൊണ്ട് കാണിച്ചു കയറി പോയതും അവൾ കിച്ചുവിനേയും ശ്രീയേയും ഒന്ന് നോക്കി അമ്മായിയെ കാണിച്ചു കൊടുത്തു…
അമ്മായി എന്നും വിളിച്ചു കൊണ്ടവർ മാലുവിന് നേരെ ചെന്ന തക്കം നോക്കി ലച്ചു പെട്ടന്ന് മുകളിലേക്ക് കയറി പോയി…..
മുറിയിലേക്ക് കയറിയതും അവനവളെ വലിച്ചു നെഞ്ചോട് ചേർത്ത് ഇറുക്കെ പുണർന്നു….
ലച്ചൂ… നെഞ്ച് എന്തോ വല്ലാതെ പിടക്കുന്നെടി….
ഹരിയേട്ടാ….
വയ്യ പെണ്ണേ…. നിന്നെ വിട്ട് എനിക്ക് പറ്റുന്നില്ല….
സാരല്ല ഹരിയേട്ടാ… അന്നത്തെ പോലെ അവരെയൊക്കെ കാണുമ്പോ എല്ലാം ശരിയാവും….
ഇല്ലെടി.. ഇത് അങ്ങനെ അല്ല.എനിക്കെന്തോ….ഇത് വരെ തോന്നാത്തൊരു പിടച്ചിലാ മനസ്സിന് …
അതങ്ങനെയാ ഹരിയേട്ടാ…തമ്മിലുള്ള സ്നേഹത്തിന്റെ ആഴം കൂടി കഴിഞ്ഞാൽ ഒരു നേരം കാണാതിരുന്നാൽ പോലും മനസ്സ് പിടക്കും കണ്ണ് നിറയും എന്നും പറഞ്ഞവളൊന്ന് ഏങ്ങലടിച്ചതും അവനവളെ തന്നിൽ നിന്ന് അടർത്തി മാറ്റി അവളെ മുഖത്തേക്ക് നോക്കി…
കരയാതെടി…. നീ കരയ കൂടി ചെയ്താൽ എനിക്ക് പോവാൻ കഴിയില്ല.. എന്നും പറഞ്ഞവൻ അവളുടെ കൺകോണിലൂടെ ഒലിച്ചിറങ്ങിയ കണ്ണ് നീർ അവന്റെ കൈ വിരലാൽ ഒപ്പിയെടുത്ത് കൊണ്ട് അവളുടെ നെറ്റിയിൽ പതിയെ ചുണ്ടുകൾ ചേർത്തു……
പോയിട്ട് വരാം… പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ…
മ്മ്…
കാർമേഘം മൂടികെട്ടിയ പോലെ ഇങ്ങനെ നിക്കാണ്ട് ഒരു ഉമ്മ താടി പെണ്ണേ എന്നവൻ പറഞ്ഞതും അവളൊന്ന് ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ അമർത്തി ചുംബിച്ചതും അവൻ അവളുടെ കവിളിലൊന്ന് പിച്ചി വലിച്ചു കൊണ്ട് ബാഗ് എടുത്തു തോളിലേക്കിട്ട് മറു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു ഇറങ്ങാൻ തുനിഞ്ഞതും ശ്വേത ഹരി. എന്നും വിളിച്ചു കൊണ്ട് അവന്റെ മുറിയിലേക്ക് കയറി വന്നു….
തുടരും…..

by