രചന – സെലുനിസു
കണ്ണ് ചിമ്മി കയ്യിൽ കിടക്കുന്നവളെ അവൻ ഇമ ചിമ്മാതെ നോക്കി നിന്നു….
താൻ ആരുടെയോ കയ്യിലാണെന്ന് അറിഞ്ഞതും അവൾ പതിയെ കണ്ണ് തുറന്ന് നോക്കി…..
തന്നെ തന്നെ വിടാതെ നോക്കി നിൽക്കുന്നവനെ കണ്ടതും അവൾക്കെന്തോ വല്ലാതായി….
ന്റെ കൃഷ്ണാ…. ഇതെങ്ങാനും ഹരിയേട്ടൻ കണ്ടാൽ തീർന്നു……
പെട്ടന്ന് ശ്രീ വന്നു അവളെ അവന്റെ കയ്യിൽ നിന്നും പിടിച്ചു ശരിക്ക് നിർത്തിച്ചതും…. അവൻ അവരെ നോക്കി ചമ്മിയ ചിരി കൊടുത്തു….
സോറി..ഞാൻ പെട്ടന്ന് … അല്ല എന്താ ഇയാളെ പേര് എന്നവൻ ലച്ചുവിനെ നോക്കി ചോദിച്ചതും അവൾ ഹരിയേ ഒന്ന് തിരിഞ്ഞു നോക്കി…..
ദേഷ്യം കത്തി നിൽക്കുന്നത് അവന്റെ മുഖം കണ്ടതും എല്ലാം കണ്ടെന്ന് അവൾക്ക് മനസ്സിലായി….
അവൾ ദയനീയമായി അവനെ ഒന്ന് നോക്കി…..
ഏയ്….. താൻ എന്താടോ അങ്ങോട്ട് നോക്കി നിൽക്കുന്നത്… ഞാൻ ചോദിച്ചത് കേട്ടില്ലേ എന്നവൻ അവളുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചതും അവൾ ഞെട്ടി അവനെ നോക്കി….
എന്താ……
തന്റെ പേരെന്താന്ന്….
അത്…..
ചേച്ചീടെ പേര് ലക്ഷ്മി പ്രിയ…. ഞാൻ ശ്രീപ്രിയ….. ചേട്ടന്റെ പേരെന്താ… എന്ന് ശ്രീ ചാടി കയറി പറഞ്ഞതും അവനൊന്ന് ചിരിച്ചു അവളെ നോക്കി.
എന്റെ പേര് വിശ്വജിത്ത്….
നല്ല പേര്…. ചേട്ടൻ എന്ത് ചെയ്യുവാ….
ഞാൻ പീജി … നിങ്ങളോ….
ഞാൻ പത്തിൽ… ലച്ചു ചേച്ചി പ്ലസ്ടു…..
ലച്ചു…. നൈസ് നെയിം…ലക്ഷ്മി പ്രിയയുടെ നിക്ക് നെയിം ആവുംലേ….
ആ…. അതേ…..
എന്താടോ ശ്രീപ്രിയ തന്റെ ചേച്ചി മിണ്ടില്ലേ….
ചേച്ചി അങ്ങനെ സംസാരിക്കില്ല…..
ഓ…. നൈസ്… എന്നാലും ഒരു താങ്ക്സ് എങ്കിലും പറയെടോ… ഞാൻ വീഴാതെ രക്ഷിച്ചില്ലേ എന്നവൻ ഒരു ചിരിയോടെ ലച്ചുവിനെ നോക്കി പറഞ്ഞതും… അവൾ അവന്റെ മുഖത്തേക്ക് നോക്കി…
താങ്ക്സ് എന്ന് പതിയെ പറഞ്ഞതും അവൻ പൊട്ടി ചിരിച്ചു…
എന്ത് താങ്ക്സ് ആടോ ഇത് എനർജി പോരല്ലോ… പിന്നെ ചോദിച്ച് വാങ്ങിയതല്ലേ അത് കൊണ്ട് ഇത്രയും മതി…
എടോ ശ്രീ… തന്നെ പോലെ തന്റെ ചേച്ചിയെ കൂടെ ഒന്ന് സ്ട്രോങ്ങ് ആക്കണേ….
അത് നടപ്പുള്ള കാര്യമല്ല ചേട്ടാ….
അതെന്താടോ അങ്ങനെ…
അതെങ്ങനെയാ…
ഓ… എന്നാ.. ഓക്കേ… അല്ല നിങ്ങളു തനിച്ചേ ഒള്ളോ….
ഏയ്… ദേ ആ കാണുന്നവരും കൂടെ ഉണ്ട്…. എന്നും പറഞ്ഞു അവരെ നോക്കി നിക്കുന്ന ഹരിയേയും കിച്ചുവിനേയും ദാസിനെയും അവൾ കൈ കൊണ്ട് മാടി വിളിച്ചു…..
ഹരിക്ക് അങ്ങോട്ട് ചെല്ലാൻ ഒട്ടും താല്പര്യമില്ലെന്ന് ദാസിന് മനസ്സിലായതും അവൻ ഹരിയുടെ കയ്യിൽ പിടിച്ചു അങ്ങോട്ട് കൊണ്ട് പോയി….
ദേ… ഇത് കൃഷ്ണ പ്രിയ. ലച്ചു ചേച്ചിയുടെ നേരെ ഇളയത്….
ഏഹ്… അപ്പൊ നീയോ…
ഞാൻ ഇവരെ ചെറിയച്ഛന്റെ മോളാ
…
ഓ.. അപ്പൊ ഇവർ രണ്ട് പേരും…..
ഇത് ഞങ്ങളുടെ അമ്മായിയുടെ മകനാ…. ഞങ്ങൾക്ക് മൂന്ന് പേർക്കും കൂടെ ആകെ ഉള്ളൊരു മുറച്ചെറുക്കൻ… ഹരികൃഷ്ണൻ….
ഹായ് ഹരി…. ഞാൻ വിശ്വജിത്ത്…. താൻ പഠിക്കുവാണോ..
മ്മ്.. അതേ… മെഡിസിൻ….
ഓ….
അപ്പൊ ഭാവി ഡോക്ടർ ആണ്..മുന്നിൽ നിൽക്കുന്നത് ലേ എന്നും പറഞ്ഞവൻ ഹരിക്ക് കൈ കൊടുത്തതും അവൻ വല്ല്യ താല്പര്യമില്ലാത്ത മട്ടിൽ തിരിച്ചും കൈ കൊടുത്തു….
പിന്നീടവൻ ദാസിനെ നോക്കിയതും…. ദാസ് തന്നേ അവനെ പരിജയപ്പെടുത്തി….
അപ്പൊ പരിജയപെട്ടതിൽ സന്തോഷം.. വീണ്ടും കാണാം എന്നവൻ ലച്ചുവിനെ നോക്കി പറഞ്ഞതും ഹരി കൈ മുറുക്കി പിടിച്ചു അവനിലെ ദേഷ്യത്തേ നിയന്ത്രിച്ചു..
ചേട്ടൻ ഒറ്റക്കേ ഒള്ളോ…
ഏയ് അല്ല കിച്ചൂ…
ഫ്രണ്ട്‌സ് ഉണ്ട്…. അപ്പൊ പോട്ടേ… ബൈ എന്നും പറഞ്ഞവൻ അവർക്ക് കൈ വീശിയതും കിച്ചുവും ശ്രീയും കൂടെ അവന് തിരിച്ചു കൈ വീശി കാണിച്ചു….
നല്ല ചേട്ടനാലേ…. കാണാനും അടിപൊളി… ലച്ചു ചേച്ചിയേ വല്ലാതങ് ഇഷ്ട്ടപെട്ടൂന്ന് തോന്നുന്നു… അല്ലേടി കിച്ചു…
അഹ്… ലച്ചു ചേച്ചീടെ മുഖത്തു തന്നെ ആയിരുന്നു കണ്ണ്…..
ലച്ചു ചേച്ചി ആ മുഖമൊന്ന് മനസ്സിൽ അച്ചടിച്ചു വെച്ചോ…. ചെലപ്പോ അതാവും ലച്ചു ചേച്ചീടെ രാജകുമാരൻ എന്നും പറഞ്ഞു അവരവിടെ നിന്ന് ചിരിച്ചതും ലച്ചു ഹരിയെ ഒന്ന് നോക്കി….
ഇപ്പൊ പൊട്ടി തെറിക്കുമെന്നായിട്ടുണ്ട്…. ദാസും അവന്റെ മുഖത്തേ മാറ്റം കണ്ടതും അവൻ കിച്ചുവിനോടും ശ്രീയോടും മിണ്ടാതിരിക്കാൻ പറഞ്ഞു….
ഹരി…. നീ പോയി ഐസ് ക്രീം വാങ്ങിവാ.. ലച്ചുവിനെയും കൂട്ടിക്കോ…. ഞങ്ങൾ ഇവിടെ കാണും…. എന്നും പറഞ്ഞവൻ അവരെയും കൂട്ടി കടലിലേക്കിറങ്ങി….
തന്നോടൊന്നും മിണ്ടാതെ നിൽക്കുന്ന ഹരിയെ കണ്ടതും അവൾക്ക് സങ്കടം തോന്നി…
ഹ… ഹരിയേട്ടാ എന്നവൾ വിളിച്ചതും അവനവളെ രൂക്ഷമായൊന്ന് നോക്കി അവളുടെ കയ്യിൽ പിടിച്ചു ആളൊഴിഞ്ഞിടത്തേക്ക് കൊണ്ട് പോയി….
ഹരിയേട്ടാ കൈ വേദനിക്കുന്നു വിട് എന്നും പറഞ്ഞവൾ അവനിൽ നിന്ന് ബലമായി കയ്യെടുത്ത് മാറ്റി….
എന്തിനാ ഹരിയേട്ടാ ഇത്രക്ക് ദേഷ്യം….
എന്തിനാന്ന് നിനക്കറിയില്ലേ……വീഴുമ്പോ പിടിക്കാൻ ആരേലൊക്കെ ഉണ്ടാവോലോ….
അതെന്റെ കുറ്റമാണോ…. ഞാൻ എന്ത് ചെയ്തിട്ടാ….
ലച്ചൂ…. മിണ്ടാതിരുന്നോ…. അവളുടെ ഒരു ദാവണി…. നിന്നോട് ഞാൻ പറഞ്ഞതല്ലേ… ഇതിട്ടോണ്ട് പുറത്തിറങ്ങരുതെന്ന്….
എനിക്ക് ദാവണി മാത്രമേ ഒള്ളൂ… അപ്പൊ അതിട്ടു… പിന്നെ പോരാൻ നേരം ഹരിയേട്ടൻ കണ്ടതല്ലേ ഈ ഡ്രെസ്സ്… അപ്പൊ പറഞ്ഞൂടായിരുന്നോ ….
എന്നവൾ ചോദിച്ചതും അവൻ അവളെ ഒന്ന് നോക്കി…
നോക്കി പേടിപ്പിക്കണ്ട… ഞാൻ പറഞ്ഞത് കാര്യമല്ലേ…..അയാളോട് ഞാൻ എന്തേലും മിണ്ടുന്നത് ഹരിയേട്ടൻ കണ്ടോ…. ശ്രീയല്ലേ സംസാരിച്ചത്…. ചുമ്മാ ദേഷ്യപ്പെട്ടോളും എന്നും പറഞ്ഞവൾ മുഖവും വീർപ്പിച്ച് അടുത്ത് കണ്ട പാറകല്ലിൽ പോയിരുന്നതും ദേഷ്യം മാറി അവന് ചിരി വന്നിരുന്നു….
അവനും കല്ലിൽ പോയിരുന്ന് അവളെ മുഖത്തേക്ക് നോക്കി….
എന്നെ നോക്കണ്ടാ…..
ഓ… പിന്നേ… നിന്റെ കണ്ണ് കൊണ്ടൊന്നും അല്ലല്ലോ ഞാൻ നോക്കും എന്നും പറഞ്ഞവൻ അവളുടെ വയറിൽ നിന്ന് മാറി കിടന്നിരുന്ന ദാവണിയിൽ പിടിത്തമിട്ടു…
ഹരിയേട്ടാ…. വിട്ടേ…. എന്താ ഈ കാണിക്കുന്നേ….
ഞാൻ അല്ല നീയാ കാണിച്ചേ…ഇത് നാട്ടുക്കാരെ മുഴുവൻ കാണിച്ചോളാമെന്ന് നീ വല്ല നേർച്ചയും നേർന്നിട്ടുണ്ടോ എന്നും പറഞ്ഞവൻ അവളുടെ വയറിലൊന്ന് പിച്ചിയതും അവൾ അവന്റെ കയ്യിൽ പിടിച്ചു അവനെ നോക്കി ചുണ്ട് ചുള്ക്കി….
ഓ…. ന്റെ പെണ്ണേ… നീ ഇങ്ങനെ ഓരോ കോപ്രായങ്ങൾ കാണിച്ചു എന്റെ കണ്ട്രോൾ കളയല്ലേ…….
ശീ… പോ… അവിടുന്ന്….
എന്നെ പറഞ്ഞയക്കാതെ അത് ശരിക്ക് ഉടുക്കെടി….നിനക്ക് ലച്ചുവും ശ്രീയൊക്കെ ഇടുന്ന പോലുള്ളത് ഇട്ടാൽ എന്താ…
എന്നിട്ട് വേണം കാൽ കണ്ടൂന്നും പറഞ്ഞു ഹരിയേട്ടന് ദേഷ്യപ്പെടാൻ….എന്നവൾ പറഞ്ഞതും അവൻ പൊട്ടിചിരിച്ചു….
അപ്പൊ ഈ രണ്ട് ദിവസം കൊണ്ട് നീ എന്നെ മനസ്സിലാക്കിയിട്ടുണ്ട്…
ഇല്ലാതെ പറ്റില്ലല്ലോ… മനസ്സിൽ കയറി കൂടിയില്ലേ…..എന്ന് പതിയെ പറഞ്ഞവൾ എഴുന്നേറ്റ് ദാവണി നേരെയിട്ടു…
ഏഹ്… എന്താ പറഞ്ഞേ….
ഞാനൊന്നും പറഞ്ഞില്ല ഹരിയേട്ടാ…. വാ പോവാം…
പോവാൻ വരട്ടെ… എനിക്കൊരു കാര്യം ചോദിക്കാനുണ്ട്….
എന്താ…
നേരത്തെ കണ്ട വിശ്വജിത്ത് ആളെങ്ങനെയുണ്ട്….
ഹരിയേട്ടൻ കണ്ടതല്ലേ… പിന്നെ എന്തിനാ എന്നോട് ചോദിക്കുന്നത്…..
എല്ലാർക്കും ഒരേ, കാഴ്ചപ്പാടാവില്ലല്ലോ….
ഹരിയേട്ടൻ എന്താ ഉദ്ദേശിക്കുന്നത്….
ഞാൻ എന്തുദ്ദേശിക്കാൻ….ജസ്റ്റ് ചോദിച്ചെന്നേ ഒള്ളൂ….
അഹ്‌ണോ…. ആള് കാണാൻ കൊള്ളാം…ഫിലിം സ്റ്റാറിനെ പോലുണ്ട്….പിന്നെ ഹരിയേട്ടനെ പോലെ ദേഷ്യം ഒന്നും ഇല്ലെന്ന് തോന്നുന്നു ചിരിച്ചിട്ടാ സംസാരിക്കുന്നേ….
അപ്പൊ നീ അവന്റെ വായി നോക്കി നിൽക്കുവായിരുന്നല്ലേ….
ഏയ് വായേക്കൊന്നും നോക്കിയില്ല… മുഖത്തേക്ക് നോക്കി എന്നും പറഞ്ഞവൾ വാ പൊത്തി ചിരിച്ചതും അവനവളുടെ തലയിലൊരു കിഴുക്ക് കൊടുത്തു….
എന്റെ അടുത്ത് മാത്രം വാ തുറക്കാൻ അറിയാം….
അതിപ്പോ ഇടക്ക് ഒന്ന് തുറന്നില്ലേൽ സ്റ്റക്ക് ആയിപോയാലോ…..
ഓ…. ന്റെ പൊന്നൂ നമിച്ചു….. വാ…. കൂടുതൽ ഇവിടെ നിന്നാലേ ഞാൻ ചിലപ്പോ നിന്നെ എടുത്ത് ഈ കടലിൽ എറിഞ്ഞെന്ന് വരും…. എന്നും പറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ചു ഐസ് ക്രീം വാങ്ങി അവരെ അടുത്തേക്ക് വിട്ടു….
കുറച്ചു നേരം കൂടെ അവിടെ ഇരുന്നതിന് ശേഷം ഫുഡും കഴിച്ചവർ വീട്ടിലേക്ക് തിരിച്ചു…
പിറ്റേന്ന്….രാവിലെ ലച്ചു മുറ്റം അടിച്ചു വാരുംമ്പോഴാണ് മിനി വന്നു അവളെ ചുറ്റിപ്പിടിച്ചത്…..
ആഹാ… എപ്പൊ എത്തി….
ഇന്നലെ വൈകുന്നേരം … അപ്പൊ തന്നെ ഇങ്ങോട്ട് പോരാൻ നിന്നതാ…അപ്പൊ അമ്മ പറഞ്ഞു ഇവിടെ എന്തിനും പോന്നൊരു പുരുഷൻ ഉണ്ടെന്ന്…. എവിടെ അയാൾ…. ഒന്ന് കാണട്ടെ…
ഹരിയേട്ടൻ എഴുന്നേറ്റില്ലെടി….നിന്റെ അച്ഛമ്മ എന്ത് പറയുന്നു….
സുഖായിട്ടിരിക്കുന്നു…. ഞാൻ പോന്നതിന്റെ ചെറിയൊരു സങ്കടം ഉണ്ട്….
മ്മ്…
അല്ല…. റിസൾട്ട് വരുന്ന ദിവസമല്ലേ… നീ എന്താ അമ്പലത്തിലേക്കില്ലേ….
പുറത്താടി…. ഇന്ന് കൂടെ കഴിയണം….ഞാനും കൂടേ പാസാവാൻ ഒന്ന് പ്രാർത്ഥിച്ചേക്കേണേ….
നീ പ്രാർത്ഥിച്ചില്ലേലും ഫുൾ എ പ്ലസ് ആയിരിക്കും…. പക്ഷേ എന്റെ കാര്യം അതല്ലല്ലോ…. ജസ്റ്റ് പാസ്സെങ്കിലും ആയാ മതിയായിരുന്നു… ഇല്ലേൽ തുടർ പഠനം ഗോവിന്ദ…. അടുക്കള പഠനം വരവിന്ദാ….
ഏഹ്… വരവിന്ദയോ… അതെന്ത് സാധനം….
അതിപ്പോ ഞാൻ ഇന്ന് പുറത്തിറക്കിയതാ… അത് വിട്… എവിടെ നിന്റെ ശത്രുക്കളൊക്കെ…ഭരിക്കാൻ സമയം ആയില്ലേ….ആരെയും പുറത്തേക്ക് കാണുന്നില്ലല്ലോ….
ഒന്ന് പതുക്കെ പറ മിനി…. ആരെങ്കിലും എണീറ്റ് വന്നു കേട്ടാ തീർന്നു…
ഓ… പിന്നെ എനിക്ക് പേടിയൊന്നും ഇല്ലാ..
എന്നാ എനിക്കുണ്ട്…. നീ അമ്പലത്തിൽ പോവാൻ നോക്കിയേ…
ഓ…. നമ്മൾ പോയേക്കാം….
ഡീ… പെട്ടന്ന് വന്നോണേ….
അഹ് ഓക്കേ… എന്നും പറഞ്ഞവൾ ഗേറ്റ് കടന്ന് പോയതും അവളൊരു ചിരിയോടെ മുറ്റം അടിച്ചു വാരി അകത്തേക്ക് കയറി….
ഈ പെണ്ണ് ഇതെവിടെ പോയി കിടക്കാ….ടൈം ആയല്ലോ…. എവിടെയെങ്കിലും വായി നോക്കി നിപ്പുണ്ടാവും എന്നൊക്കെ പിറുപിറുത്ത് ഉമ്മറത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവളെ കണ്ട് കൊണ്ടാണ് ഹരി അങ്ങോട്ട് വന്നത്….
നീ എന്താടി ഒറ്റക്ക് സംസാരിക്കുന്നത്….
റിസൾട്ട് ടൈം ആയി ഹരിയേട്ടാ…. മിനി അമ്പലത്തിലേക്കാന്നും പറഞ്ഞു പോയിട്ട് ഇത് വരെ വന്നില്ല…
അതിന് എന്തിനാ മിനി….
മനുവേട്ടനാ നോക്കാറ്…….ഒറ്റക്ക് അങ്ങോട്ട് പോവാൻ എന്തോ ഒരു ചടപ്പ്.. അതവാ തോറ്റു പോയാൽ മനുവേട്ടൻ കളിയാക്കും…
നിന്റെ കുനുവേട്ടന് മാത്രം ഒന്നും അല്ല.. എനിക്കും അറിയാം ഇതൊക്കെ…. എന്നും പറഞ്ഞവൻ അവളുടെ കയ്യിൽ ഉള്ള ഹാൾ ടിക്കറ്റ് വാങ്ങി മുകളിലേക്ക് കയറി…. ലാപ് ടോപ് എടുത്ത് അവൻ അതിൽ അവളുടെ റിസൾട്ട് നോക്കാൻ നേരം അവൾ കണ്ണടച്ചു നെഞ്ചിൽ കൈ വെച്ചു….
അത് കണ്ട് അവനൊന്ന് പുഞ്ചിരിച്ച് ലാപ്പിലേക്ക് നോക്കിയതും റിസൾട്ട് കണ്ടവന്റെ കണ്ണുകൾ വിടർന്നു….
ലച്ചൂ….
മ്മ്…. കിട്ടിയോ….. ഹരിയേട്ടാ…
ടെൻഷൻ ആവണ്ട പെണ്ണേ….. ഫുൾ മാർക്ക് ഉണ്ട്….. എന്നും പറഞ്ഞവൻ ലാപ്പ് അവൾക്ക് നേരെ തിരിച്ചതും സന്തോഷം കൊണ്ടവളുടെ മുഖം വിടർന്നു വന്നു….. പതിയെ ആ മിഴികളിൽ കണ്ണു നീർ ഉരുണ്ട് കൂടാൻ തുടങ്ങി….
ഏഹ്…. ഇപ്പൊ നീ എന്തിനാടി കരയുന്നേ….
എനിക്ക്…. എനിക്ക് ഇനി പഠിക്കാൻ പറ്റില്ലല്ലോ….
ആര് പറഞ്ഞു…. നിനക്ക് ഞാൻ ഉറപ്പ് തന്നതല്ലേ മാർക്കുണ്ടേൽ പഠിപ്പിക്കുമെന്ന്…..
പക്ഷെ… ഹരിയേട്ടാ… അച്ഛൻ…..
ലച്ചൂ… നീ ഇങ്ങനെ ഒന്നും മിണ്ടാതിരുന്നാൽ ഒരു കാര്യവും നടക്കില്ല….അമ്മാവനോട് പറയണം തുടർന്ന് പഠിക്കണമെന്ന്….
എനിക്ക്… എനിക്ക് പേടിയാ ഹരിയേട്ടാ…. അച്ഛന്റെ ആ നോട്ടം. അതിൽ തന്നെ ഞാൻ തളർന്നു പോവും….. എന്തിനാ എന്തിനാ എന്നോടിങ്ങനെ….. അതോ ഇനി ഹരിയേട്ടൻ ഇന്നലെ ചോദിച്ചത് പോലെ ഞാൻ ഇവിടുത്തെ അല്ലേ…. എന്നും ചോദിച്ചവൾ സംശയ ഭാവത്തോടെ ഹരിയേ നോക്കിയതും അവനൊന്ന് ഞെട്ടി….
ലച്ചൂ…. എന്തൊക്കെയാടി പറയുന്നേ…. അത് ഞാനിന്നലെ അമ്മാവനോട് അങ്ങനെ ചുമ്മാതെ …. അല്ലാതെ അങ്ങനൊന്നും ഇല്ലെടി….
അല്ല…. ഹരിയേട്ടാ…. എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്… കിച്ചുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ. അവളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്നത് കാണുമ്പോൾ.അങ്ങനെ പല കാരണങൾ…..ഞാൻ ഇവിടുത്തെ അല്ലെങ്കിൽ ഹരിയേട്ടനും എന്നെ വെറുക്കില്ലേ… എന്നവൾ നിറഞ്ഞ മിഴികളാൽ അവനെ നോക്കി ചോദിച്ചതും അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്ത് നിറഞ്ഞു തൂവുന്ന മിഴികളിലേക്ക് നോക്കി…..
തുടരും..

by