രചന – സെലുനിസു
നിറഞ്ഞു തൂവുന്ന മിഴികളിലേക്ക് നോക്കി…
ലച്ചൂ…. ഞാൻ സ്നേഹിച്ചത് നിന്നെയാ… അതിനപ്പുറം എന്ത് തന്നെ ആയാലും എനിക്കതൊരു പ്രശ്നമല്ല…..
പിന്നെ നീ ഇവിടുത്തെ അല്ലാന്നുള്ളൊരു സംശയം നിനക്ക് വേണ്ടാ….. കാരണം ഹോസ്പിറ്റലിൽ വെച്ച് നിന്റെ അച്ഛൻ നിന്നെ ഏറ്റുവാങ്ങുന്നത് കണ്ടവനാ ഞാൻ…കുഞ്ഞാണെങ്കിലും ആ ഒരു രംഗം ഇന്നും എനിക്ക് ഓർമയുണ്ട്…. അന്നൊക്കെ നിന്റെ അച്ഛനും അമ്മക്കും നീയെന്നാൽ ജീവനായിരുന്നു….പക്ഷേ പെട്ടന്ന് ആ സ്നേഹത്തിന് മാറ്റം വരാനുള്ള കാരണം എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല…..
എന്നവൻ പറഞ്ഞതും നിറഞ് ഒഴുകുന്ന മിഴികളാൽ അവൾ ദയനീയമായി അവനെ ഒന്ന് നോക്കി…..
ലച്ചൂ…..എല്ലാം ശരിയാവും…. ഓരോന്ന് ആലോചിച്ചു ഇന്നത്തെ സന്തോഷം കളയാതെടി…..എന്നും പറഞ്ഞവൻ അവളുടെ കണ്ണു നീർ അവന്റെ കൈ വിരലാൽ ഒപ്പിയെടുത്തു…..
സങ്കടങ്ങൾ മറ്റുള്ളവരാൽ നമ്മളെ തേടിയെത്തുമ്പോ…ഒരു കുന്നിക്കുരുവോളം സന്തോഷമേ ഒള്ളുവെങ്കിലും അത് ആഘോഷിച്ചു കൊണ്ട് ആ സങ്കടത്തെ നമ്മിൽ നിന്ന് ഇല്ലാതാക്കണം. അവിടെയാണ് ഒരു മനുഷ്യന്റെ വിജയം….
നിന്നെ സ്നേഹിക്കാനും വഴക്ക് പറയാനും സന്തോഷിപ്പിക്കാനുമൊക്കെ ഞാനില്ലേ കൂടെ….
ഒത്തിരി സങ്കടങ്ങൾക്കിടയിലും പഠനം എന്ന അമൂല്യ നിധിയെ നെഞ്ചോട് ചേർത്ത് ഉന്നത വിജയം കരസ്തമാക്കിയ എന്റെ ലച്ചൂസിന് അഭിനന്ദനങ്ങൾ….ഇനിയും ഒരുപ്പാട് ഉയരങ്ങളിലെത്താൻ എന്റെ പെണ്ണിന് കഴിയട്ടെ എന്നും പറഞ്ഞവൻ അവളുടെ നെറ്റിയിൽ പതിയെ ചുണ്ടുകൾ ചേർത്തതും അവളൊന്ന് പുഞ്ചിരിച്ചു കൊണ്ട് മിഴികൾ ചിമ്മി തുറന്നു…..
താങ്ക്സ് ഹരിയേട്ടാ…..
പറ എന്താ നിനക്ക് വേണ്ടത്…..
എന്ത് ചോദിച്ചാലും തരുവോ….
മ്മ്… എന്റെ ജീവൻ ചോദിച്ചാലും തരും… അത്രക്ക് ഇഷ്ട്ടമാടി പെണ്ണേ….. എന്നവൻ പറഞ്ഞതും… അവൾ വിടർന്ന മിഴികളാൽ അവനെ നോക്കി…..
മിഴിച്ചു നോക്കാതെ പറയെടി….
എനിക്ക്…. എനിക്ക് ഒന്നും വേണ്ട ഹരിയേട്ടാ….. എന്നെ ഇങ്ങനെ സ്നേഹിക്കുന്നുണ്ടല്ലോ അത് മതി….
അത് പറ്റില്ല എന്തെങ്കിലും ഒന്ന് പറ…
എങ്കി എന്റെ കൂടെ നാളെ അമ്പലത്തിൽ വരാവോ….
ഏഹ്… അപ്പൊ തമ്പുരാട്ടിക്ക് അമ്പലത്തിൽ പോവാറായോ….
പോ… ഹരിയേട്ടാ കളിക്കാതെ….
കളിയാക്കിയതല്ലെടി ഞാൻ കാര്യം ചോദിച്ചതല്ലേ….. അല്ല എന്നിട്ട് എപ്പഴാ പോണേ…
രാവിലെ….അല്ലാതെപ്പോഴാ…
ഓഹ്… രാവിലെ എണീറ്റ് കുളിക്കാന്നൊക്കെ വെച്ചാ…… കുളിക്കാതെ വന്നാ മതിയോ…എന്നവന്റെ മറു ചോദ്യം കേട്ടതും അവൾക്ക് ദേഷ്യം വന്നിരുന്നു….
ഹരിയേട്ടൻ വരണ്ടാ… തീർന്നല്ലോ…. എന്നും പറഞ്ഞവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങവേ അവൻ അവളുടെ കയ്യിൽ പിടിച്ചു അവന്റെ അടുത്തേക്ക് നിർത്തിച്ചു…..
ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് നീ എന്തിനാടി പിണങ്ങുന്നേ…..
ഞാൻ ഇങ്ങനെയാ….
ഓ… ആയിക്കോട്ടെ…ഇനി ഇതിന്റെ പേരിൽ ഒരു തർക്കം വേണ്ടാ… എന്റെ പെണ്ണ് ആദ്യമായിട്ട് ഒരു കാര്യം ആവിശ്യപ്പെട്ടതല്ലേ… കേട്ടില്ലാന്ന് വേണ്ടാ…. നാളെ കാലത്ത് ഞാൻ റെഡിയായിരിക്കും…. പോരെ…
മ്മ്… മതി…ഞാൻ പൊക്കോട്ടെ എന്നാ…
മ്മ്… ചെല്ല് റിസൾട്ട് എല്ലാവരോടും പറഞ്ഞേക്ക്… സന്തോഷമാവട്ടെ…
ആര് സന്തോഷിക്കാൻ… ചെറിയമ്മ മാത്രം ഒന്ന് ചിരിക്കും കെട്ടിപ്പിടിക്കും ഉമ്മ വെക്കും അത്രേ ഒള്ളു….
ഹരിയേട്ടാ….
മ്മ്… എന്താ…
എന്റെ കൂടെ വരോ.. താഴേക്ക്….
അതെന്താ നിനക്ക് വഴി അറിയില്ലേ….
അവരോടൊക്കെ റിസൾട്ട് പറയുമ്പോ.. നല്ല പ്രതികരണമൊന്നും കിട്ടില്ലെന്ന് ഉറപ്പാണ്…ഹരിയേട്ടൻ കൂടെ ഉണ്ടെങ്കിൽ ഒരു ആശ്വാസമായിരുന്നു….
ഞാൻ വരാം…. അമ്മാവൻ എന്താ പറയുന്നതെന്ന് എനിക്കൂടെ കേൾക്കാലോ…
അവരെന്ത് പറഞ്ഞാലും ഹരിയേട്ടൻ ഒന്നും മിണ്ടരുത്….. രാവിലെ തന്നെ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണ്ടല്ലോ…
വെറുതെ ആരോടും ഒരു പ്രശ്നത്തിനും ഞാൻ പോവില്ല… പക്ഷേ… നിന്നെ ഇനി പഠിപ്പിക്കില്ലെന്ന് അമ്മാവൻ പറഞ്ഞാൽ അത് കേട്ട് നിൽക്കില്ല ഞാൻ….
ഹരിയേട്ടാ…… അത്…
മിണ്ടാതെ വാടി… എന്നും പറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ചു താഴേക്കിറങ്ങി…. അപ്പോഴേക്കും എല്ലാവരും പ്രാതൽ കഴിക്കാനായി ടേബിളിന് ചുറ്റും ഇരുന്നിരുന്നു..
ഹരി…. വന്നിരിക്ക്..എന്ന് ശാരു പറഞ്ഞതും അവൻ ലച്ചുവിനെ ഒന്ന് നോക്കി ചെയറിലേക്കിരുന്നു…..
ഭക്ഷണം കഴിച്ചു കഴിഞ്ഞതും മാധവനും സഹദേവനും ഓഫീസിലേക്ക് പോകാൻ ഇറങ്ങവേ ഹരി ലച്ചുവിനെ നോക്കി പറയെന്ന് കണ്ണ് കൊണ്ട് കാണിച്ചതും അവൾ വേണ്ടെന്ന മട്ടിൽ തലയാട്ടി… അത് കണ്ടവൻ അവളെ നോക്കി കണ്ണിരുട്ടിയതും അവൾ ചുണ്ട് ചുള്ക്കി അവനെ നോക്കി…ഹാളിലേക്ക് നടന്നു…
അച്ഛാ…എന്നവൾ പതിയെ വിളിച്ചതും പുറത്തേക്കിറങ്ങാൻ നിന്ന മാധവൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി….
മ്മ്…. എന്താ….
എന്റെ റിസൾട്ട് വന്നു… ഫുൾ മാർക്കുണ്ട്….
അതിനിപ്പോ എന്താ…. തുടർന്ന് പഠിക്കുന്നുണ്ടെങ്കിൽ അല്ലേ മാർക്കിന്റെയൊക്കെ ആവിശ്യമുള്ളൂ…എന്നും പറഞ്ഞു മാധവൻ പോയതും അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു……
അത് കണ്ട് ഹരി ദേഷ്യത്തോടെ മാധവന്റെ പുറകെ പോവാൻ നിന്നതും ലച്ചു ഓടി ചെന്നവന്റെ കയ്യിൽ പിടിച്ചു……
വിടെടി…
വേണ്ടാ… വേണ്ട ഹരിയേട്ടാ…. വഴക്കിനു പോവല്ലേ… എനിക്ക് പേടിയാ…..എന്നും പറഞ്ഞവൾ കരയാൻ തുടങ്ങി…
ഇങ്ങനെ മോങ്ങി കൊണ്ടിരുന്നോ…. നിന്നെക്കൊണ്ട് ഇതിനെ കഴിയൂ… എന്നും പറഞ്ഞവൻ അവളുടെ കയ്യിൽ നിന്നവന്റെ കൈ എടുത്ത് മാറ്റി മുകളിലേക്ക് കയറി പോയി……
സങ്കടങ്ങൾ അടക്കി പിടിച്ചവൾ കണ്ണുകൾ ഇറുക്കി അടച്ച് വാതിൽപ്പടിയിൽ ചാരി അങ്ങനെ നിന്നു….
ഡീ…. ആരെ സ്വപ്നം കണ്ട് നിക്കുവാ…. ഇന്ന് അകം അടിച്ചു വാരി തുടക്കുന്നൊന്നും ഇല്ലേ…. എന്ന മാലുവിന്റെ ചോദ്യം കേട്ടതും അവളൊന്ന് ഞെട്ടി മിഴികൾ തുറന്നു…..തിരിഞ്ഞു നിന്നു കണ്ണു തുടച്ചവൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി……
പണിയെല്ലാം ഒരുങ്ങിയതും മുറിയിൽ ഇരുന്നിട്ടൊരു സ്വസ്ഥത കിട്ടാതാവൾ കുളക്കടവിലേക്ക് പോയി….വെറുതെയങ്ങനെ വെള്ളത്തിലേക്ക് നോക്കി നിന്നു…..
എന്താടി ചാടി ചാവാൻ വന്നതാണോ എന്നുള്ള ഹരിയുടെ ചോദ്യം കേട്ടതും അവളൊന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കി….
ആണെങ്കിൽ ആർക്കാ നഷ്ട്ടം…എന്നും പറഞ്ഞവൾ കാൽ വെള്ളത്തിലേക്കിട്ട് താഴെ പടവിലേക്കിറങ്ങിയിരുന്നു…..
തൊട്ടടുത്തു ഹരിയുടെ സാമിപ്യം അറിഞ്ഞിട്ടും അവളൊന്നും മിണ്ടിയില്ല…..
എന്താടി പിണക്കാ…
എന്തിന്…
ഞാൻ നേരത്തേ ദേഷ്യപ്പെട്ടതിന്…
അതിപ്പോ പുതിയ കാര്യമൊന്നും അല്ലല്ലോ….
ഈ….. അപ്പൊ നിനക്കറിയാം…. എന്നെ…
മ്മ്….
ലച്ചൂ….
മ്മ്….
എന്താ നിന്റെ പ്ലാൻ….
എന്ത് പ്ലാൻ….
അമ്മാവൻ പറഞ്ഞത് അത് പോലെ അനുസരിച്ചു നിന്റെ പഠനം നിർത്താനാണോ ഉദ്ദേശം….
മ്മ്….
ഡീ….നിന്റെ വായെലെന്താ കൊഴുക്കട്ടയാണോ..എന്നും പറഞ്ഞവൻ വെള്ളം അവളുടെ മുഖത്തേക്ക് തേവിയതും അവൾ പെട്ടന്ന് എഴുന്നേറ്റു നിന്നു….
ശീ… ഹരിയേട്ടൻ എന്താ ഈ കാണിച്ചത്….. കണ്ടില്ലേ ആകെ വെള്ളം ആയി…. എന്നും പറഞ്ഞവൾ മുഖത്തും ദാണിയിലും പറ്റി പിടിച്ച വെള്ളം കൈ കൊണ്ട് തുടക്കാൻ തുടങ്ങി….
ചുമ്മാതല്ലല്ലോ… മനുഷ്യനിവിടെ കാര്യമായിട്ട് ഓരോന്ന് ചോദിക്കുമ്പോ അവൾ മൂളി കൊണ്ടിരിക്കുവാ…..എന്നും പറഞ്ഞവൻ എഴുന്നേറ്റ് നിന്നു…
നിന്റെ ഈ മിണ്ടാപ്പൂച്ച സ്വഭാവം തന്നെയാ എല്ലാവരും മുതലെടുക്കുന്നെ…
പിന്നെ… പിന്നെ ഞാൻ എന്താ വേണ്ടത്..അവരോടൊക്കെ വഴക്കടിച്ചു പഠിക്കാൻ പോണോ….അതോ അവര് എന്നോട് പെരുമാറുന്നത് പോലെ തിരിച്ചും അങ്ങനെയാവണോ…. എന്താ… എന്താ വേണ്ടത് ഹരിയേട്ടൻ പറ….. അങ്ങനെ ചെയ്‌താൽ ഇപ്പോ എനിക്ക് കിട്ടുന്ന ഭക്ഷണം പോലും അവർ തരാതിരുന്നാലോ….. എന്നവൾ ദയനീയ ഭാവത്തോടെ ചോദിച്ചതും അവന വളെ തന്നെ നോക്കി നിന്നു…..
പേടിയാ… ഹരിയേട്ടാ…..ഓരോ ദിവസം കഴിയും തോറും എനിക്ക് എല്ലാം നഷ്ട്ടപെടുമോന്നുള്ള ഭയമാ….. ഹരിയേട്ടനറിയോ…. എന്റെ അമ്മ എന്നെ സ്നേഹത്തോടെ ലച്ചൂന്ന് വിളിച്ചിട്ട് എത്ര നാളായിന്ന് . കേൾക്കാൻ കൊതിയാവാ….. ഞാൻ… ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ അവരെന്നോടിങ്ങനെ….ഇതിൽ നിന്നെല്ലാം ചെറിയ തോതിലെങ്കിലും സന്തോഷം കിട്ടുന്നത് പഠിക്കാൻ പോവുമ്പഴാ…. ഇനി അതും കൂടെ ഇല്ലാതായാൽ…എനിക്ക് സഹിക്കാൻ കഴിയോ…..ഹരിയേട്ടൻ എനിക്ക് വാക്ക് തന്നതല്ലേ മാർക്കുണ്ടെങ്കിൽ പഠിപ്പിക്കാന്ന്.. പറ്റുവോ….എനിക്ക് പഠിക്കണം ഹരിയേട്ടാ….. എന്നെല്ലാം അവന് മനസ്സിലാക്കാൻ കഴിയാത്തൊരു ഭാവത്തിലൂടെ പറയുന്നവളെ അവൻ വലിച്ചു നെഞ്ചോട് ചേർത്തു….
തന്റെ നെഞ്ചോരം ചേർന്നു തേങ്ങുന്നവളുടെ മുടിയിലൂടെ അവൻ പതിയെ തലോടി കൊണ്ടിരുന്നു…..
തേങ്ങലിന്റെ ഊക്കൊന്ന് കുറഞ്ഞു വന്നതും അവനവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി…..
ലച്ചൂ…. എന്റെ മുഖത്തേക്ക് നോക്കിക്കേ…..എന്നവൻ പറഞ്ഞതും അവൾ പതിയെ മുഖം ഉയർത്തി…..
കരഞ്ഞു കലങ്ങിയ അവളുടെ മിഴികൾ കണ്ടതും അവന്റെ ഉള്ളൊന്ന് പിടഞ്ഞു….സങ്കടങ്ങൾ കുന്നോളം ഉണ്ടായിട്ടും മറ്റുള്ളവർക്ക് വേണ്ടി അതടക്കി പിടിക്കുന്നവളാണ് …..എന്ത് വന്നാലും അവളെ തുടർന്ന് പഠിപ്പിക്കണമെന്നവൻ മനസ്സിൽ ഉറപ്പിച്ചു…..
ലച്ചൂ….ഞാൻ നിനക്ക് തന്ന വാക്ക് പാലിച്ചിരിക്കും…. അതിന് ഒരു കാര്യം നീ ചെയ്യണം എന്നവൻ പറഞ്ഞതും എന്താണെന്നുള്ള രീതിയിൽ അവളവനെ നോക്കി….
ഇന്ന് തന്നെ നിനക്ക് തുടർന്ന് പഠിക്കണമെന്ന് നിന്റെ അച്ഛനോട് പറയണം….
അയ്യോ… ഹരിയേട്ടാ… ഞാൻ… എനിക്ക് പേടിയാ..
ആവിശ്യമില്ലാതെ നീ എന്തിനാടി ഇങ്ങനെ പേടിക്കണേ…. നീ പറയുന്നത് ന്യായമായ കാര്യമാ… നിന്റെ അവകാശം……ഈ ഒരൊറ്റ കാര്യം മാത്രം നീ പറഞ്ഞാ മതി… ബാക്കി എന്ത് വേണമെന്ന് എനിക്കറിയാം…. ഒരു നിലക്കും അവർ സമ്മതിക്കില്ലെങ്കിൽ ഞാൻ നിന്നോട് പറഞ്ഞത് പോലെ ആരുടേയും സമ്മതത്തിനോ അനുവാദത്തിനോ കാത്ത് നിൽക്കില്ല ഹരികൃഷ്ണൻ… താലി ചാർത്തി സ്വന്തമാക്കി നിന്റെ ആഗ്രഹങ്ങൾ ഞാൻ നിറവേറ്റി തരും. അല്ലാതെ അവർക്ക് തട്ടി കളിക്കാൻ വിട്ട് കൊടുക്കില്ല നിന്നെ….എന്നവൻ വാക്കുകൾക്ക് ഒരു തരി പോലും പതർച്ച വരാത്തക്ക വിധം അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞതും അവളുടെ മിഴികൾ വിടർന്നു വന്നു…..
ഹരിയേട്ടാ……
നിന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതല്ല ..സത്യമാ…. നിന്റെ കൂടെ ഞാൻ ഉണ്ടാവും…നമുക്ക് നോക്കാം എന്താവുമെന്ന്… അപ്പൊ പറഞ്ഞ പോലെ ചെയ്യില്ലേ നീ എന്നവൻ ചോദിച്ചതും അവൾ മെല്ലെയൊന്ന് തലയാട്ടി…..
ലച്ചു ഒരു സംശയം ചോദിക്കട്ടെ …..
എന്താ….
അല്ല ഞാനീ താലികെട്ടുന്ന കാര്യം പറയുമ്പോ നീ എതിർപ്പൊന്നും പറയുന്നില്ല…എന്നാ ഇഷ്ട്ടമാണെന്നും പറയുന്നില്ല…. അതെന്താടി അങ്ങനെ…..
ഇഷ്ട്ടായോണ്ടൊന്നും അല്ല…. എന്നെ പഠിപ്പിക്കാമെന്ന് വാക്ക് തന്നതല്ലേ അതോണ്ടാ… അതിപ്പോ ഹരിയേട്ടൻ എന്നല്ല…. ആരായാലും ഞാൻ കണ്ണും പൂട്ടി ഓക്കേ പറയും…..
എങ്കി ചെല്ലെടി… അന്ന് നിന്നെ വായിനോക്കി നിന്നവനില്ലേ ആ വിശ്വജിത്ത്…. അവനെ ചെന്ന് പിടി….
ആ… അത് ഞാൻ ആലോചിക്കാറുണ്ട്… ഒന്നൂടെ ഒന്ന് കണ്ടെങ്കിലെന്ന് .. എന്തോ ആ മുഖം മനസ്സീന്നങ്ങു മായുന്നില്ല എന്നവൾ ഇടം കണ്ണിട്ടവനെ നോക്കി കൊണ്ട് പറഞ്ഞതും അവൻ പല്ലിറുമ്പി അവളെ നോക്കി…..
അയ്യോ… ഇതെന്താ ഹരിയേട്ടാ..മുഖം ഇങ്ങനെ ചുമന്നിരിക്കുന്നേ….എന്നും പറഞ്ഞവൾ അവന്റെ ചൂണ്ടു വിരൽ കൊണ്ട് അവന്റെ കവിളിൽ ഒന്ന് കുത്തിയതും അവനാ വിരലിൽ പിടിച്ചു തിരിച്ചു…..
ആ…. ഹരിയേട്ടാ… വിട്…. വേദനിക്കുന്നു…. എന്നും പറഞ്ഞവൾ അവിടെ നിന്ന് തുള്ളാൻ തുടങ്ങിയതും അവനൊന്ന് ചിരിച്ചു കൊണ്ട് തലയാട്ടി…
എന്താടി പറഞ്ഞെ…. അവന്റെ മുഖം മനസ്സിൽ നിന്ന് മായുന്നില്ലാന്ന് ലേ…ഞാൻ അല്ലാതെ വേറെ ആരെയെങ്കിലും കെട്ടാമെന്ന് വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ പൊന്നു മോളെ….. ഹരി ആരാണെന്ന് നീ അറിയും എന്നും പറഞ്ഞവൻ അവളുടെ വിരലിൽ നിന്ന് പിടി വിട്ട് അവളുടെ കവിളിൽ കുത്തി പിടിച്ചു കുളത്തിലെ ചുമരിനോട് ചേർത്ത് നിർത്തി അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചതും അവളൊന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി…
എങ്ങനുണ്ട്…ഇപ്പൊ അവനെ മറന്നില്ലേ….. ഇനി മോളിത് മാത്രം ഓർത്താ മതിട്ടോ…. എന്നും പറഞ്ഞവൻ വീണ്ടും അവളുടെ അധരങ്ങളിലേക്ക് അടുത്തതും അവന്റെ കൈ തട്ടി മാറ്റി അവൾ അവനിൽ നിന്നകന്നു നിന്ന് വിരലിലേക്ക് നോക്കി……
വിരൽ ചുമന്നു കണ്ടതും അവൾ കണ്ണുരുട്ടി അവനെ നോക്കി…..
അശോടാ…. ചുവന്നല്ലോ… വേദനയുണ്ടോടി… നോക്കട്ടെ എന്നും പറഞ്ഞവൻ അവളുടെ കൈയ്യിൽ പിടിക്കാൻ നോക്കവേ അവൾ അവനിൽ നിന്ന് തിരിഞ്ഞ് നിന്നു….
ദേ പെണ്ണേ…. മര്യാദക്ക് കാണിച്ചോ… ഇല്ലേൽ കൈ ചുവന്ന പോലെ സ്ഥലം വേറേം ചുവക്കും എന്നും പറഞ്ഞവൻ അവളുടെ കൈ എടുത്ത് നോക്കി….. സോറി എന്നും പറഞവളുടെ വിരലിൽ പതിയെ ചുണ്ടുകളമർത്തി….
അവളെ മുഖത്തേക്ക് നോക്കി കണ്ണ് ചിമ്മിയതും അവളൊന്ന് പുഞ്ചിരിച്ചു പോവാൻ വേണ്ടി തിരിഞ്ഞതും കുളക്കടവിന്റെ വാതിൽ പടിയിൽ അന്ധം വിട്ട് നിക്കുന്നവളെ കണ്ട് അവളൊന്ന് ഞെട്ടി ഹരിയെ തിരിഞ്ഞു നോക്കി……
തുടരും……

by