23/04/2026

താലി ബന്ധനം : ഭാഗം 04

രചന – സെലുനിസു

അവളെ ഒന്ന് നോക്കി അടുക്കളയിൽ നിന്ന് ഹാളിലേക്കോടി…..കാര്യമെന്തെന്നറിയാൻ അവളും അവന്റെ പിന്നാലെ ചെന്നു….

മാധവന്റെ ദേഷ്യത്തോടെയുള്ള വിളി കേട്ടതും എല്ലാവരും ഹാളിലേക്ക് വന്നിരുന്നു…

എന്താ… എന്താ ഏട്ടാ…എന്നും ചോദിച്ചു മാലതി മാധവന്റെ അടുത്തേക്ക് ചെന്നു….

നിന്റെ മോൻ കോളേജിൽ നിന്ന് വന്നതിന്റെ കാരണം എന്താന്ന് അറിയോ നിനക്ക്….

അത്…. അവന് കുറച്ചു ദിവസം ക്ലാസ്സ്‌ ഇല്ലാത്തതു കൊണ്ട് നമ്മളെയൊക്കെ കാണാൻ വന്നതല്ലേ….

ക്ലാസ്സില്ല പോലും…. അവന്റെ കോളേജിൽ നിന്ന് ഇപ്പൊ എന്നെ വിളിച്ചിരുന്നു… എവിടെ അവൻ…. സത്യം അവൻ തന്നെ പറയും….

ഹരീ….എന്ന് വിളിച്ചു വീണ്ടും അമ്മാവൻ അലറിയതും ഹരി ഹാളിലേക്കെത്തിയിരുന്നു….

എന്താ വല്ല്യമ്മാവാ… എന്താ പ്രശ്നം….

പ്രശ്നം നീയല്ലേ ഉണ്ടാക്കിയത്..

ഞാനോ…

നിന്റെ കോളേജിലേ സാർ എനിക്ക് വിളിച്ചിരുന്നു എന്നയാൾ പറഞ്ഞതും എല്ലാം അറിഞ്ഞെന്നു അവന് മനസ്സിലായി…..

പറ ഹരി… അടി കൂടി സസ്പെൻഷനും വാങ്ങി വീട്ടിലിരിക്കാനായിരുന്നോ നീ മെഡിസിന് സീറ്റ് വാങ്ങിയത്….ഇപ്പോ പഠിക്കുന്ന സബ്ജെക്ട് ഏതാണെന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ… ഒരു ഡോക്ടർ ആവുക എന്നത് ചില്ലറ കാര്യമല്ല….. നീ ഒരു കരക്കെത്തിക്കാണാൻ വഴിപാടും നടത്തി നടക്കുവാ നിന്റെ അമ്മ….ഈ അടിപിടിക്കൊക്കെ പോകുന്നതിനു മുൻപ് അവളെ കുറിച്ചു ആലോചിച്ചോ നീ….

അതിന് അമ്മാവാ… ഞാൻ വേണമെന്ന് വെച്ചിട്ടല്ല….ഒരു കാരണവും ഇല്ലാതെ എന്റെ ഫ്രണ്ടിനെ അടിക്കുന്നത് കണ്ടപ്പോ സഹിച്ചില്ല…..അപ്പൊ ഇടപെട്ടു അത്രയേ ഒള്ളു…

നിനക്കത് നിസ്സാരമായേക്കാം… ഈ എക്സാം അടുത്ത സമയത്ത് പതിനഞ്ചു ദിവസം ക്ലാസ്സ്‌ പോവാന്ന് വെച്ചാ…

ക്ലാസ്സൊക്കെ റെക്കോർഡ് ചെയ്ത് ഫ്രണ്ട്‌സ് അയച്ചു തരും… ഇത്രേം കാലത്തിനിടക്ക് എന്നെ കുറിച്ച് എന്തെങ്കിലും ഒരു പരാതി കേട്ടിട്ടുണ്ടോ നിങ്ങൾ ആരെങ്കിലും… ഇല്ലല്ലോ…ഒരുപ്പാട് പ്രശ്നങ്ങൾ കോളേജിൽ നടക്കാറുണ്ട്…ന്യായമുള്ള കാര്യമാണേൽ മാത്രമേ ഹരി ഇടപ്പെടാറുള്ളു.. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും എന്നും പറഞ്ഞവൻ എല്ലാവരെയും ഒന്ന് നോക്കി മുകളിലേക്ക് കയറി….

മാലു..ഇത്രയും ആയിട്ടും നീ എന്താ അവനോട് ഒന്നും പറയാഞ്ഞത്…അവൻ പറഞ്ഞത് കേട്ടില്ലേ നീ…

കേക്കാഞ്ഞിട്ടല്ല ഏട്ടാ…എല്ലാവരും കൂടെ ഇപ്പൊ അവനോട് അതിനെ പറ്റി പറഞ്ഞാ അവന്റെ ദേഷ്യം കൂടത്തേ ഒള്ളു… പതിയെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കോളാം…

അതെ ഏട്ടാ…
അവൾ പറഞ്ഞതിലും കാര്യമുണ്ട്… അവൻ അങ്ങനെ വെറുതെ ഒരു പ്രശ്നത്തിന് പോവുന്നവനല്ലല്ലോ… അതോണ്ട് നമുക്കിതങ് വിടാം എന്ന് സഹദേവൻ കൂടെ പറഞ്ഞതും മാധവനൊന്ന് മൂളി മുറിയിലേക്ക് നടന്നു…. ഓരോരുത്തരായി അവിടെ നിന്ന് പോയതും ലച്ചുവും മുറിയിലേക്ക് പോവാൻ ഒരുങ്ങി…

ലച്ചൂ…..

എന്താ അമ്മേ…

നീ കുറച്ചു വെള്ളം എടുത്ത് ഹരീടെ മുറിയിൽ കൊണ്ട് വെച്ചേക്ക്… അവൻ വെള്ളത്തിനു വേണ്ടീട്ടാ വീണ്ടും താഴേക്ക് വന്നേ എന്ന് ശാരു പറഞ്ഞതും അവൾ തലയാട്ടി അടുക്കളയിലേക്ക് പോയി….ജഗ്ഗിൽ നിറയെ വെള്ളവും എടുത്തവൾ ഹരിയുടെ മുറിയുടെ വാതിൽ തുറന്നു അകത്തേക്ക് കയറി… ചുറ്റും അവനെ ഒന്ന് നോക്കി അവൾ ടേബിളിൽ വെള്ളം വെച്ച് തിരിഞ്ഞതും ഹരി വന്നു അവളെ ഇറുക്കെ കെട്ടിപിടിച്ചു…..പെട്ടന്ന് ആയത് കൊണ്ട് തന്നേ അവളൊന്ന് വേച്ചു ടേബിളിലേക്ക് തട്ടി നിന്നു….

ഹരിയേട്ടാ എന്താ ഈ കാണിക്കുന്നേ…. വിട്ടേ.. ആരേലും വരും…

ലച്ചൂ… പ്ലീസ്…. ഒരഞ്ചു മിനിറ്റ് ഞാൻ ഇങ്ങനെ നിന്നോട്ടെ…. എന്നവൻ പറഞ്ഞതും അവന്റെ മനസ്സ് ശരിയല്ലെന്ന് തോന്നിയത് കോണ്ട് തന്നേ അവൾ പിന്നെ ഒന്നും പറഞ്ഞില്ല….കുറച്ചു നേരം കഴിഞ്ഞു അവൻ അവളിൽ നിന്ന് അകന്ന് നിന്നു അവളെ അടിമുടി ഒന്ന് നോക്കി….

എന്താടി… ഉറങ്ങാറായില്ലേ…പാതിരാത്രിക്ക് മുറിയിലേക്ക് കയറി വന്നിരിക്കുവാ മനുഷ്യന്റെ കണ്ട്രോൾ കളയാൻ…

വെള്ളം വെക്കാൻ അമ്മ പറഞ്ഞു അതാ വന്നേ…

ഓഹോ….അപ്പൊ അവരൊക്കെ..

കിടക്കാൻ പോയി…

അഹ്‌ണോ… എന്നാ ഇന്ന് നീ ഇവിടെ കിടന്നോ എന്നവൻ പറഞ്ഞതും അവളത് കേട്ട ഭാവം നടിക്കാതെ .മുറിയിൽ നിന്ന് പുറത്തേക്കിറങ്ങാൻ നോക്കവേ അവൻ ഓടി അവൾക്ക് മുന്നിലേക്ക് കയറി നിന്നു.

എന്താ ഒന്നും പറയാതെ പോവുന്നേ….

കള്ളം പറയുന്ന ആളുകളെ എനിക്കിഷ്ടമില്ല അവരോട് കൂട്ട് കൂടാനും ഞാനില്ല.

അതിന് ഇവിടെ ഇപ്പൊ ആരാ കള്ളം പറഞേ ….
എന്നവൻ ചോദിച്ചതും അവൾ അവനെ ഒന്ന് തുറിച്ചു നോക്കി…

എന്താടി ഉണ്ടക്കണ്ണി…. നിനക്ക്…

ഹരിയേട്ടൻ വന്നു കയറിയപ്പോ എന്താ പറഞ്ഞെ എന്നോട്..

എന്താ പറഞ്ഞെ… എനിക്ക് ശരിക്ക് ഓർമ കിട്ടുന്നില്ല….

കള്ളം അല്ലെ പറഞ്ഞെ അപ്പൊ കിട്ടില്ല….

നീ കാര്യം പറ പെണ്ണേ…

ഹരിയേട്ടൻ എന്നോട് പറഞ്ഞില്ലേ കുറച്ചു ദിവസം ക്ലാസ്സ്‌ ഇല്ല…അതോണ്ടാ വന്നേ.പിന്നെ വരുന്നതൊക്കെ അമ്മായിയോട് പറഞ്ഞിരുന്നു എന്നും..ഒക്കെ കള്ളം പറഞ്ഞതല്ലേ..
എന്നിട്ട് അവിടെ വഴക്കുണ്ടാക്കി പോന്നിരിക്കാ….

ഓഹ്… ഇതാണോ… വന്നു കയറിയ ഉടനെ തന്നേ… ഞാൻ വഴക്കുണ്ടാക്കി പോന്നിരിക്കാന്ന് പറഞ്ഞാൽ എല്ലാരും പേടിക്കില്ലേ… പ്രേത്യേകിച്ചു നീ… ചെറുത് കിട്ടിയാ മതിയല്ലോ നിനക്ക് പേടിക്കാൻ.. അതോണ്ടാ അങ്ങനെ പറഞ്ഞെ… പിന്നെ കോളേജ് ആവുമ്പോ പഠനം മാത്രം പോരല്ലോ… ഇടക്ക് ഇങ്ങനെ ചില തമാശകളൊക്കെ വേണ്ടേ..

മറ്റുള്ളവരോട് അടികൂടുന്നതാണോ തമാശ…. ഇനി ആരോടും വഴക്കിനു പോവരുത്. സത്യം ചെയ്യ് എന്നും പറഞ്ഞു അവൾ അവന് നേരെ കൈ നീട്ടിയതും അവനൊന്ന് ഇളിച്ചു ഇല്ലെന്ന് തലയാട്ടി….

ഇതിന് നിന്റെ അച്ഛനോട് പറഞ്ഞതേ എനിക്ക് നിന്നോടും പറയാനൊള്ളൂ….

ന്യായമായ കാര്യമാണെൽ ഹരി ഇടപ്പെട്ടിരിക്കും… അതിനി ആരു പറഞ്ഞാലും തിരുത്തില്ല….

ഓ… ആയിക്കോട്ടെ ഹരിയേട്ടൻ എന്താന്ന് വെച്ചാ ചെയ്തോ…. എനിക്കെന്താ….എന്നും പറഞ്ഞവൾ കൈ പിൻവലിച്ചു പോവാൻ നിന്നതും അവൻ വീണ്ടും അവളെ പിടിച്ചു നിർത്തി…

എന്താ ഹരിയേട്ടാ…. ഞാൻ പൊക്കോട്ടെ…

ഞാൻ എന്ത് ചെയ്താലും നിനക്കൊന്നൂല്ലേ…

ഇല്ലാ… മാറി നിക്ക് എനിക്ക് പോണം….എന്നും പറഞ്ഞവൾ അവന്റെ നെഞ്ചിൽ പിടിച്ചു തള്ളാൻ നോക്കിയതും അവളുടെ അരയിലൂടെ കയ്യിട്ടവൻ അവളെ ചേർത്ത് നിർത്തി…..

ഹരിയേട്ടാ ചുമ്മാ കളിക്കല്ലേ… വിട്ടേ…

വിടാം..
നീ എന്റെ മുഖത്തേക്കൊന്ന് നോക്കിക്കേ….

ഇല്ലാ… എന്നും പറഞ്ഞവൾ തല താഴ്ത്തി നിന്നതും…

ലച്ചൂ…
ഞാനൊരു സത്യം പറയട്ടെ …..

എന്താ…

ഈ അടിപിടി ഞാൻ മനപ്പൂർവം ഉണ്ടാക്കിയതാ…. നിന്നെ കാണാൻ എന്നവൻ പറഞ്ഞതും അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി….

ഹരിയേട്ടാ….എന്തൊക്കെയാ ഈ പറീണേ…

സത്യമാടി…നിന്നോടുള്ള പ്രണയം മനസ്സ് അറിയിച്ചു തന്നപ്പോ മുതൽ നിന്നെ കാണാൻ ഉള്ള് തുടിക്കുവായിരുന്നു….ഫോൺ വിളിക്കുമ്പോഴൊക്കെ അമ്മയോട് ഞാൻ പറയാറുണ്ട് നിനക്ക് തരാൻ… പക്ഷേ നീ തിരക്കിലാണ് തൊടിയിലാണ് എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറും..ഇനിയും കാണാതിക്കാൻ പറ്റില്ലെന്ന് ഉറപ്പായപ്പോഴാ ഞാൻ ലീവ് ചോദിച്ചത്… അപ്പൊ എക്സാം കഴിയാതെ പോവാൻ പറ്റില്ലെന്ന് പ്രിൻസിപ്പാൾ…. പിന്നെ ഞാൻ ഈ വഴിയേ കണ്ടുള്ളൂ…എന്നവൻ പറഞ്ഞു തീർന്നപ്പോഴേക്കും ലച്ചുവിന്റെ മിഴികൾ നിറഞ്ഞു വന്നിരുന്നു….

ന്റെ ലച്ചൂ…. നീ ഈ ഉണ്ടക്കണ്ണ് എപ്പഴും ഇങ്ങനെ നിറക്കല്ലേ….

വേണ്ടായിരുന്നു….അമ്മായിക്ക് ഹരിയേട്ടനെ കുറിച്ച് ഒരുപ്പാട് സ്വപ്നങ്ങൾ ഉണ്ട്… അധികം വൈകാതെ ഹരിയേട്ടനൊരു ഡോക്ടർ ആവാൻ പോവല്ലേ.. അപ്പൊ എന്നേക്കാൾ എത്രയോ നല്ല പെൺകുട്ടികളെ കിട്ടും… ഹരിയേട്ടന്റെ അച്ഛന്റെ പെങ്ങടെ മോളും ഡോക്ടർ ആവാൻ പഠിക്കുവല്ലേ… അവളൊക്കെ ആയിരിക്കും ഹരിയേട്ടന് ചേരുന്നത്…അമ്മായിക്കും അതാവും ഇഷ്ട്ടം…എന്നവൾ പറഞ്ഞതും അവൻ അവളെ പിടിച്ചു ബാക്കിലേക്ക് തള്ളി….

എന്റെ ജീവിതം ആരെ കൂടെ വേണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്…. ദേവിടെ മുന്നിൽ വെച്ചു ഞാൻ പറഞ്ഞതൊന്നും നിന്റെ തലയിൽ കയറിയില്ലേ…..മനുഷ്യൻ മനസ്സ് തുറന്നു സംസാരിക്കുമ്പോ അവൾ ബ്രോക്കർ പണിക്ക് നിക്കുവാ…ഇറങ്ങി പോടീ എന്റെ റൂമിന്ന് എന്നും പറഞ്ഞവൻ അവളെ പുറത്തേക്ക് ആക്കി വാതിൽ അടച്ചതും അവളൊന്ന് പുഞ്ചിരിച്ച് തന്റെ മുറിയിലേക്ക് കയറി….

കബോർഡിൽ നിന്ന് ഹരി അവൾക്ക് വാങ്ങി കൊടുത്ത സാധനങ്ങൾ എടുത്ത് അതിലൂടെ വിരലോടിച്ചതും ഹരിയോടൊപ്പം ഇന്ന് ചിലവഴിച്ച നിമിഷങ്ങളെ ഓർക്കവേ അവളുടെ ചുണ്ടിൽ നാണത്തിൽ കലർന്നൊരു പുഞ്ചിരി വിരിഞ്ഞു….. കുറഞ്ഞ സമയം കൊണ്ട് ഹരിയേട്ടൻ തനിക്ക് തന്ന സ്നേഹവും സന്തോഷവും ചെറുതല്ല…..തിരിയണഞ ജീവിതത്തിന് പ്രകാശം വന്നത് പോലെ തോന്നുന്നു…നിറമുള്ള ഒരുപ്പാട് സ്വപ്നങ്ങൾ മനസ്സിൽ കണ്ടവൾ ഒരുപ്പാട് സന്തോഷത്തോടെ അന്ന് നിദ്രയെ പുൽകി…..

പിറ്റേന്ന് രാവിലെ എണീറ്റവൾ കുളിയൊക്കെ കഴിഞ്ഞു അടുക്കളയിലേക്ക് കയറി. അമ്മയോടും ചെറിയമ്മയോടും കൂടെ പ്രാതലിനുള്ളതൊക്കെ ഉണ്ടാക്കി…ടേബിളിലേക്ക് കൊണ്ട് വന്നു വെക്കുമ്പോഴാണ് ഹരി എഴുന്നേറ്റു വന്നത്….

ഗുഡ് മോർണിംഗ് ലച്ചൂ…. എന്നും പറഞ്ഞവൻ അവളെ അരയിലൊന്ന് പിച്ചിയതും അവളൊന്ന് ഏങ്ങി കൊണ്ടവന്റെ കയ്യിൽ അടിച്ചു….

ബ്രോക്കറെ ഇന്നെന്താ സ്പെഷ്യൽ…എന്നവൻ ചോദിച്ചതും അവൾ ചുണ്ട് ചുള്ക്കി അവനെ നോക്കി…

ഹരിയേട്ടാ പ്ലീസ്.. അങ്ങനെ വിളിക്കല്ലേ..

വിളിക്കാനുള്ള കാരണം നീ ഉണ്ടാക്കിയിട്ടല്ലേ…..

അഹ്.. ശരി സമ്മതിച്ചു. ഇനി ഞാൻ അങ്ങനെ ഒന്നും പറയില്ല…

അഹ്… പറയാതിരുന്നാ നിനക്ക് കൊള്ളാം…
നോക്കി നിക്കാതെ വിളമ്പടി….

അമ്മായി വന്നിട്ട് തന്നോളും….

ഞാൻ ഇന്നലെ പറഞ്ഞത് മറന്നോ നീ…. എനിക്ക് നീ തന്നാ മതി.
എന്നവൻ പറഞ്ഞതും ഭക്ഷണം കഴിക്കാനായി എല്ലാവരും അങ്ങോട്ട് എത്തിയിരുന്നു…അത് കണ്ട് മറുത്തൊന്നും പറയാതെ അവൾ അവന് ഫുഡ്‌ വിളമ്പി ചെയറിലേക്കിരുന്ന് അവനെ നോക്കാതെ കഴിക്കാൻ തുടങ്ങിയതും അവൻ അവളെ നോക്കിയൊന്ന് തലയാട്ടി ചിരിച്ചു…

ഭക്ഷണം കഴിപ്പ് കഴിഞ്ഞു എല്ലാവരും എഴുന്നേറ്റ് പോയതും ലച്ചു പാത്രങ്ങൾ ഒക്കെ എടുത്ത് അടുക്കളയിലേക്ക് നടന്നു… ചെറുപ്പം തൊട്ടേ അവളുടെ ശീലം അതായിരുന്നു.. എന്നാൽ കിച്ചുവും ശ്രീയും അടുക്കളയുടെ ഭാഗത്തേക്ക് പോവുന്നത് തന്നെ വിരളമാണ്… അവര് കഴിച്ച പ്ളേറ്റ് കൂടെ കഴുകി വെക്കാറുള്ളത് ലച്ചുവാണ്…
അതിനവൾ ഇന്നേവരെ ആരോടും പരാതി പറഞ്ഞിട്ടില്ല….എന്ത് ജോലി പറഞ്ഞാലും സന്തോഷത്തോടെ ചെയ്തേ അവൾക്ക് ശീലമൊള്ളൂ….

പാത്രം കഴുകി കഴിഞ്ഞതും അവൾ അകം തൂക്കാനായി ചൂലും കൊണ്ട് പോവുമ്പോഴാണ് മുകളിൽ നിന്ന് ഹരി അവന്റെ ബാഗുമായി വരുന്നത് കണ്ടത്….പിന്നാലെ ശ്രീയും കിച്ചുവും ഉണ്ട്….

ഇതെന്താണെന്നുള്ള മട്ടിൽ അവൾ മുഖം ചുള്ക്കി അവരെ നോക്കി നിന്നു….

ലച്ചൂ….പോയി അമ്മായിമാരെ വിളിച്ചോണ്ട് വാ എന്നവൻ പറഞ്ഞതും അവൾ തലയാട്ടി അകത്തേക്ക് പോയി..

ഒന്ന് വേഗം ഹരിയേട്ടാ….

നീ ഒന്ന് അടങ്ങി നിക്ക് കിച്ചു നിനക്കുള്ളത് നിനക്ക് തരും പോരെ.

അഹ്… അത് മതി…

എന്താ ഹരിക്കുട്ടാ ഇതൊക്കെ…

പ്രേത്യേകിച്ചു ഒന്നൂല്ല അമ്മാ…എല്ലാർക്കുംഎന്റെ വക ചെറിയ ഓരോ ഗിഫ്റ്റ്….

എന്നും പറഞ്ഞവൻ എല്ലാവർക്കും കൊണ്ട് വന്നത് എടുത്ത് കൊടുത്തു….

ഹായ്.. അടിപൊളി ബാഗ് അല്ലെടി കിച്ചു…

ആ.. എനിക്ക് ഒരുപ്പാട് ഇഷ്ട്ടായി… ഇനി കോളേജ് ഒന്ന് തുറന്നു കിട്ടിയാ മതി…. ഇതിട്ട് ഞാൻ ഒരു കലക്ക് കലക്കും…

അതിന് നിങ്ങടെ റിസൾട്ട്‌ വന്നോടി…

എന്തിനാ ഹരിയേട്ടാ
റിസൾട്ട്‌… അച്ഛന്റെ കയ്യിൽ പൂത്ത കാശല്ലേ… തോറ്റാലും പണം കൊടുത്ത് ഞങ്ങൾ സീറ്റ് വാങ്ങും…

അച്ഛൻ മാർ ജോലിക്ക് പോയത് നിങ്ങടെ ഭാഗ്യം…. ഇല്ലേൽ എടുത്ത് പുറത്തിട്ടേനേ…

ഓ… പിന്നെ അമ്മ ഒന്ന് പോയെ… പുറത്തേക്കിടാൻ ഞങ്ങൾ എന്താ പൂച്ച കുഞ്ഞോ….

അല്ല ഹരിയേട്ടാ..ലച്ചു ചേച്ചിക്ക് ഒന്നും കൊണ്ട് വന്നില്ലേ…. എന്ന് ശ്രീ ചോദിച്ചതും അവൻ അവളെ ഒന്ന് നോക്കി….

ഓ… അവൾക്ക് ഇനി ബാംഗ്ലൂരിലെ സാധങ്ങൾ ഇല്ലാത്തതിന്റെ കുറവേ ഒള്ളു….. എന്നും പറഞ്ഞു മാലു അവിടെ നിന്ന് എഴുന്നേറ്റു പോയതും അവൾ തലയും താഴ്ത്തി പിടിച്ചു നിന്നു…

എന്താ ഹരി… അവൾക്കും എന്തേലും വാങ്ങികൂടായിരുന്നോ നിനക്ക്….
അവളെ അല്ലെങ്കിലും ആർക്കും ഓർമ കാണില്ല…ചെറിയമ്മേടെ മോൾ ഇതെടുത്തോ …. എനിക്ക് ഇഷ്ട്ടം പോലുണ്ട്…. എന്നും പറഞ്ഞു ശ്യാമക്ക് ഹരി കൊണ്ട് വന്ന സാരി എടുത്ത് ലച്ചുവിന് കൊടുത്തതും അവൾ വേണ്ടെന്ന് തലയാട്ടി…ചൂലും കൊണ്ട് മുകളിലേക്ക് കയറി…

ലച്ചു ചേച്ചിക്ക് സങ്കടായിന്ന് തോന്നുന്നു…. എന്ന് കിച്ചു പറഞ്ഞതും ഹരിയൊന്ന് ചിരിച്ചു ബാഗും എടുത്ത് മുകളിലേക്ക് കയറി….

എല്ലാവർക്കും കൊണ്ട് വന്നു… എന്നെ മാത്രം ഹരിയേട്ടൻ എന്തേ മറന്നു…ചിലപ്പോ ഇന്നലെ എനിക്ക് എല്ലാം വാങ്ങി തന്നത് അത് കൊണ്ടാവും… എന്നൊക്കെ സ്വയം പറഞ്ഞു ആശ്വസിച്ചു തന്റെ മുറി അടിച്ചു വാരുന്നവളെ വാതിൽക്കൽ നിന്ന് അവൻ കൗതുകത്തോടെ നോക്കി നിന്നു…..

ലച്ചൂ……

അഹ്…

എന്താ നീ ഒറ്റക്ക് സംസാരിക്കുന്നേ….

ഏയ്‌… ഒന്നൂല്ല ഹരിയേട്ടാ…

ഞാൻ നിനക്ക് ഒന്നും കൊണ്ട് വരാത്തത് സങ്കടായോ എന്നും ചോദിച്ചവൻ അവൾക്കരികിലേക്ക് നടന്നു….

ഏയ്‌… അത് സാരല്ല… ഹരിയേട്ടൻ മറന്നത് കൊണ്ടല്ലേ… അതുമല്ല എനിക്കിന്നലെ ഒരുപ്പാട് വാങ്ങി തന്നില്ലേ അത് മതി….

നീ എന്താടി പെണ്ണേ ഇത്രക്ക് പാവമായി പോയെ….നിന്നേ കാണാനല്ലേ ഞാൻ ഓടി വന്നത്..അപ്പൊ എന്റെ പെണ്ണിനെ ഞാൻ മറക്കോ…. എന്നും പറഞ്ഞവൻ അവളെ കയ്യിലേക്ക് ഒരു പൊതിവെച്ചു കൊടുത്തു….. അതിന് മുകളിൽ എന്റെ പെണ്ണിന് എന്ന് എഴുതിയത് കണ്ടവൾ കണ്ണ് വിടർത്തി അവനെ ഒന്ന് നോക്കി…

നോക്കി നിക്കാതെ തുറന്നു നോക്കെടി…. എന്നവൻ പറഞ്ഞതും അവൾ അവനൊന്ന് ചിരിച്ചു കാണിച്ചു അതിന്റെ പൊതി പൊട്ടിച്ചതും അതിനുള്ളിലുള്ളത് കണ്ടവളുടെ കണ്ണുകൾ നിറഞ്ഞു…….

അത് കണ്ടവൻ അവളുടെ അരയിലൂടെ കയ്യിട്ട് അവന്റെ താടി അവളുടെ തോളിലേക്ക് വെച്ച്‌ …
ഇഷ്ടമായോന്ന് ചോദിച്ചതും… അവൾ തിരിഞ്ഞു നിന്ന് അവനെ കെട്ടിപിടിച്ചു കരഞ്ഞു….

തുടരും..