രചന – സെലുനിസു
പിന്നിലെ കാലൊച്ച കേട്ട് രണ്ട് പേരും ഞെട്ടി പുറകോട്ട് നോക്കി….
മദ്യ കുപ്പിയുമായി ആടിയാടി വരുന്ന രണ്ട് പയ്യന്മാർ… സൂക്ഷിച്ചു നോക്കിയതും അത് നേരത്തേ അവരെ പാസ്സ് ചെയ്ത പോയ ബൈക്കിലുണ്ടായവരാണെന്ന് ഹരിക്ക് മനസ്സിലായി….. അവൻ ലച്ചുവിന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു….
ഹേയ്… റൊമാൻസ് പുള്ളികൾ ഒന്ന് നിന്നേ എന്നും പറഞ്ഞു അവർ ലച്ചുവിനും
ഹരിക്കും മുന്നിലേക്ക് വന്നു നിന്നതും ലച്ചു ഹരിയുടെ കയ്യിൽ മുറുക്കി പിടിച്ചു….അവളുടെ മുഖം കണ്ടതും പേടിച്ചിട്ടുണ്ടെന്ന് മനസ്സിലായ അവൻ അവൾക്ക് ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു….
മ്മ്…. എന്ത് വേണം….
ചുമ്മാ…. നിങ്ങളെയൊന്നു നേരിട്ട് കാണാൻ…നേരത്തേ എടുത്തോണ്ടായിരുന്നല്ലോ നടപ്പ് … ഇപ്പൊ എന്തേ ക്ഷീണിച്ചോ…..
അത് നിങ്ങളോട് പറയണ്ട ആവിശ്യം ഇല്ല.. വഴി മാറ് ഞങ്ങൾക്ക് പോണം…
ഡാ… മനു…ചേട്ടായി കലിപ്പൻ ആണ്..
അഹ് എന്നാ കൂടെ ഉള്ളത് കാന്താരി ആവും…
ആ… അത് ശരിയാ…. ഇവൾ കൊള്ളാലേ മനു ….നിന്റെ റേറ്റ് എങ്ങനാടി നമ്മളെ പോലുള്ളവർക്ക് കൂട്ടിയാ കൂടോ എന്നവൻ ചോദിച്ചു തീർന്നതും ഹരി അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി…… റോഡിലേക്ക് തെറിച്ചു വീണ അവന്റെ നേർക്ക് പാഞ്ഞടുത്ത് അവന്റെ നെഞ്ചിൽ കാൽ കൊണ്ട് ചവിട്ടുമ്പോഴാണ് ….അവന്റെ കൂടെ ഉള്ളവൻ ഹരിയുടെ അടുത്തേക്ക് അലറി വിളിച്ചു വന്നത്.. അത് കണ്ട് അവൻ പെട്ടന്ന് താഴെ കിടക്കുന്ന പൊട്ടിയ മദ്യ കുപ്പി എടുത്ത് വീശിയതും അവൻ പേടിച്ചു ബാക്കിലേക്ക് നീങ്ങി….
ധൈര്യമുണ്ടെൽ വാടാ…..തീർക്കും ഞാൻ. രണ്ടെണ്ണത്തിനെയും … എന്റെ പെണ്ണിന് വില പറഞ്ഞ ഇവനെ ഞാൻ എന്നും പറഞ്ഞു അവന്റെ കയ്യിൽ ഉണ്ടായിരുന്ന കുപ്പി വെച്ച് താഴെ കിടക്കുന്നവനെ കുത്താൻ ഓങ്ങിയതും ലച്ചു ഓടി വന്നു അവന്റെ കയ്യിൽ പിടിച്ചു അത് വാങ്ങി എറിഞ്ഞു….
എന്തൊക്കെയാ ഹരിയേട്ടാ കാണിക്കുന്നേ….
എന്താന്ന് നിനക്കറിഞ്ഞൂടെ അവൻ പറഞ്ഞത് നീ കേട്ടില്ലേ….
അവരെന്തേലും പറഞ്ഞോട്ടെ…… വാ നമുക്ക് പോവാം….
വിടെടി… നിനക്ക് അല്ലെങ്കിലും ഒന്നും ഒരു വിഷയമല്ലല്ലോ…നിന്നെ അവൻ വേറൊരു കണ്ണ് കൊണ്ട് കണ്ടത് കൊണ്ടല്ലേ അങ്ങനെ പറഞ്ഞെ .. ഞാനല്ല നീയാ പ്രതികരിക്കണ്ടേ… അതിന് മോങ്ങാൻ അല്ലാതെ എന്തിനെങ്കിലും അറിയോ…… എന്നവൻ ദേഷ്യത്തോടെ അലറി ചോദിച്ചതും അവൾ പേടിച്ചു തല താഴ്ത്തി നിന്നു….
അത് നോക്കാതെ ഹരി നിലത്തു കിടക്കുന്നവനെ എണീപ്പിച്ചു.. അവന്റെ കൂടെയുള്ളവന്റെ അടുത്തേക്ക് തള്ളി…
മേലാൽ ഈ പരിസരത്ത് കണ്ടാ…എണീറ്റ് നടക്കില്ല നീയൊന്നും പോടാ… എന്നും പറഞ്ഞവൻ വീണ്ടും അവർക്ക് നേരെ ചെന്നതും അവരവിടെ നിന്ന് ഓടി കളഞ്ഞു…..
നിന്ന് മോങ്ങാതെ വരുന്നുണ്ടേൽ വാടി എന്നും പറഞ്ഞവൻ നടന്നതും കണ്ണ് തുടച്ചു അവളും അവന്റെ കൂടെ നടന്നു….
വീട്ടിലെത്തി വാതിൽ തുറന്ന ഉടനെ അവളെ നോക്കാതെ അവൻ മുറിയിലേക്ക് കയറി പോയതും… സങ്കടത്തോടെ അവൻ പോവുന്നതും നോക്കി കുറച്ചു നേരം അങ്ങനെ നിന്നവൾ.. പിന്നെ ഡോർ ലോക്ക് ചെയ്ത് മുറിയിലേക്ക് കയറി അവൻ വാങ്ങി തന്ന സാധനങ്ങൾ എടുത്തു കാബോർഡിലേക്ക് വെച്ച് ഫ്രഷ് ആയി….
ഹരിയേട്ടൻ ഒന്നും കഴിച്ചു കാണില്ലല്ലോ… എന്താപ്പൊ ചെയ്യാ… റൂമിലേക്ക് ചെന്നാൽ എന്നോട് ദേഷ്യപ്പെടുമോ… എന്നൊക്കെ പല ചിന്തകൾ അവളുടെ മനസ്സിലേക്ക് കടന്നു വന്നു… അവസാനം ഫ്രഡ്ജിൽ അടിച്ചു വെച്ചിരുന്ന ജ്യൂസ് എടുത്ത് ഗ്ലാസ്സിലേക്കാക്കി അവൾ ഹരിയുടെ മുറിയിലേക്ക് വിട്ടു…..
ഹരിയേട്ടാ….. ഡോർ തുറന്നേ….
വേണേൽ കയറി പോര്…. എന്നകത്തു നിന്ന് അവന്റെ ശബ്ദം കേട്ടതും അവൾ വാതിൽ തുറന്നു അകത്തേക്ക് കയറി..
വേഷമൊന്നും മാറാതെ ബെഡിൽ കമിഴ്ന്നു കിടക്കുന്നവനെ നോക്കി ഗ്ലാസ് ടേബിളിൽ വെച്ച് അവന്റെ അടുത്ത് ചെന്നിരുന്നു…
ഹരിയേട്ടാ…. കഴിക്കണ്ടേ….
എനിക്ക് വേണ്ടാ…
വിശക്കുന്നില്ലേ….വന്നിട്ട് ചായ മാത്രല്ലേ കുടിച്ചേ… വാ ഞാൻ വിളമ്പി തരാം എന്നും പറഞ്ഞവൾ അവന്റെ തോളിൽ കൈ വെച്ചതും അവനാ കൈ തട്ടി മാറ്റി….
എന്നോടുള്ള ദേഷ്യം ഭക്ഷണത്തോട് കാണിക്കണ്ട… വാ ഹരിയേട്ടാ……
ദേ… ലച്ചു എന്റെ മുൻപീന്ന് പൊക്കോ അതാ നിനക്ക് നല്ലത്… എനിക്ക് വിശക്കുമ്പോ വിളമ്പി കഴിക്കാൻ എനിക്കറിയാം….
ഓ… ആയിക്കോട്ടെ… എന്നാ ഇപ്പൊ ഈ ജ്യൂസ് കുടിക്ക് എന്നും പറഞ്ഞവൾ ടേബിളിൽ ഇരുന്ന ജ്യൂസ് എടുത്ത് അവന് നേരെ നീട്ടി…
നിന്നോടല്ലേ എനിക്ക് വേണ്ടെന്ന് പറഞ്ഞെ…കൊണ്ട് പോയി നിനക്ക് വിലയിട്ടവന്മാർക്ക് കൊടുക്ക്….. എന്നും പറഞ്ഞവൻ ബെഡിൽ നിന്ന് എണീറ്റ് തോർത്തെടുത്ത് ബാത്‌റൂമിലേക്ക് കയറിയതും അവൾ സങ്കടത്തോടെ ബെഡിലേക്കിരുന്നു…..
കുളിച്ചിറങ്ങി വരുമ്പോഴും അവിടെ തന്നെ ഇരിക്കുന്ന ലച്ചുവിനെ കണ്ടതും അവനൊന്ന് പുഞ്ചിരിച്ചു…..അത് സമർഥമായി ഒളിപ്പിച്ചു അവൻ ഗൗരവത്തോടെ അവളുടെ അടുത്തേക്ക് ചെന്നു….
നിന്നോട് ഞാൻ പോവാൻ പറഞ്ഞതല്ലേ…
ഹരിയേട്ടൻ ഇത് കുടിച്ചാ ഞാൻ പൊക്കോളാം…
ഞാനത് കുടിച്ചിട്ട് നീ ഇവിടുന്ന് പോക്കുണ്ടാവില്ല…. എനിക്ക് വേണ്ടെന്നു പറഞ്ഞതല്ലേ…….
എന്തിനാ ഹരിയേട്ടാ ഇത്രക്ക് ദേഷ്യം….
ദേ….പറഞ്ഞാ കൂടിപ്പോവും.ശല്ല്യപ്പെടുത്താതെ … നീ ഒന്ന് പോ ലച്ചു…..എന്നവന്റെ പറച്ചിൽ കൂടി ആയതും അവൾക്ക് സങ്കടം വന്നിങ്ങെത്തിയിരുന്നു…
ഞാൻ ഹരിയേട്ടന് ശല്ല്യമാണല്ലേ….
മിഴികൾ നിറച്ച് മുഖത്തേക്ക് നോക്കി കൊണ്ട് നിക്കുന്നവളെ കണ്ടപ്പോഴാണ് എന്താണിപ്പോ പറഞ്ഞതെന്ന് അവന് ഓർമ വന്നത്….. അവൻ സ്വയം ഒന്ന് തലക്കടിച്ചു തിരിഞ്ഞതും… ഗ്ലാസ് ടേബിളിൽ വെച്ച് റൂമിന് പുറത്തേക്കിറങ്ങുന്നവളെയാണ് കണ്ടത്…..
ലച്ചൂ…… എന്നവൻ വിളിച്ചതും അവൾ വേഗത്തിൽ കോണിപ്പടികൾ ഇറങ്ങി അടുക്കളയിലേക്ക് പോയി തിണ്ണയിൽ കൈ വെച്ച് കരച്ചിലിനെ അടക്കി പിടിച്ചു….
പെട്ടന്ന് അരയിൽ കൂടെ ഒരു കൈ തന്നെ ചുറ്റി വരിഞ്ഞതും അവളൊന്ന് ഞെട്ടി പുറകോട്ട് നോക്കി….
തനിക്ക് നേരെ പുഞ്ചിരിച്ചു നിക്കുന്ന ഹരിയെ കണ്ടതും അവൾക്ക് ദേഷ്യം വന്നിരുന്നു…
ഹരിയേട്ടൻ വിട്ടേ….. എനിക്ക് കിടക്കണം….
ഏഹ്… അപ്പോ എനിക്കാര് ഭക്ഷണം തരും…..
വിളമ്പി കഴിച്ചോളാം എന്ന് ഹരിയേട്ടൻ തന്നെയല്ലേ പറഞ്ഞെ… വേണേൽ കഴിച്ചോ…ഞാൻ ശല്ല്യപ്പെടുത്തുന്നില്ല…എന്നും പറഞ്ഞു അവന്റെ കൈ മാറ്റി പോകാൻ നിന്നവളെ അവൻ വലിച്ചു ചുമരിനോട് ചേർത്തു….
സോറി ലച്ചൂ… ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ…
ഹരിയേട്ടന് എപ്പഴും ദേഷ്യമാ…കള്ളും കുടിച്ചു ബോധമില്ലാതെ അവരങ്ങനെ പറഞ്ഞൂന്ന് വെച്ചിപ്പോ എന്താ… നമ്മൾ എങ്ങനെയാന്ന് നമുക്കറിയില്ലേ.. അത് പോരെ… ഹരിയേട്ടൻ അടിച്ചോണ്ട് ഇപ്പൊ അവരാ സ്വഭാവം മാറ്റുമോ… പറയുന്നവർ എപ്പഴും പറഞ്ഞോണ്ടിരിക്കും… അത് മൈൻഡ് ആക്കാതെ നമ്മൾ നമ്മുടെ വഴിക്ക് പോയാ ഒരു പ്രശ്നവും ഉണ്ടാവില്ല…
അങ്ങനൊക്കെ ചിന്തിക്കാൻ നിനക്ക് പറ്റുമായിരിക്കും. പക്ഷേ ഞാൻ ഇങ്ങനെയാ… എനിക്ക് പെട്ടന്ന് ദേഷ്യം വരും… അതൊക്കെ ഇനി നിനക്ക് മനസ്സിലായിക്കോളും….ഇനി നീ എന്നും എന്റെ കൂടെയല്ലേ…
എന്ന് ഹരിയേട്ടൻ തീരുമാനിച്ച മതിയോ… എനിക്ക് ഇഷ്ട്ടാവണ്ടേ….എന്നവൾ പറഞ്ഞതും അവൻ നെറ്റി ചുളിച്ചു അവളെ നോക്കി…
നിനക്ക് എന്നെ ഇഷ്ട്ടമായതോണ്ടല്ലേ ഉമ്മ തന്നത്…
ഏഹ്… എന്ന് ഞാൻ പറഞ്ഞോ….. അത് എന്നെ ഉത്സവം കാണാൻ കൊണ്ട് പോയതിനുള്ള സന്തോഷത്തിൽ തന്നതാ…എന്നൊക്കെയവൾ പറയുമ്പോഴും മുഖത്തു ഒളിപ്പിച്ചു വെച്ച അവളുടെ പുഞ്ചിരി അവന് കാണാമായിരുന്നു…..
ഓ… അപ്പൊ നിനക്ക് എന്നെ ഇഷ്ടമല്ല അല്ലെ..
അല്ല…
എങ്കി…എന്നെ ഇഷ്ടമില്ലാത്ത ഒരാളുടെ ഉമ്മയും എനിക്ക് വേണ്ടാ… ഞാനതങ് തിരിച്ചു തന്നേക്കാം…. എന്നും പറഞ്ഞവൻ മീശ പിരിച്ചതും അവൾ കണ്ണ് തള്ളി അവനെ നോക്കി വേണ്ടന്ന് തലയാട്ടി….
അങ്ങനെ വേണ്ടെന്ന് പറഞ്ഞാൽ എങെനെയാ…എന്നും പറഞ്ഞവൻ അവളുടെ ഇടുപ്പിൽ കൈ വെച്ച് അവനിലേക്ക് വലിച്ചതും അവൾ കണ്ണിറുക്കി അടച്ചു….
അടഞ്ഞു കിടക്കുന്ന അവളുടെ മിഴികളിലേക്ക് അവനൊന്ന് മെല്ലെ ഊതിയതും അവൾ കണ്ണ് തുറന്നവനെ നോക്കി….
കണ്ണുകൾ തമ്മിൽ കൊരുത്തതും അവർ പരസ്പരം മറന്നങ്ങനെ നോക്കി നിന്നു… പതിയെ അവന്റെ അധരം അവളെ ലക്ഷ്യമാക്കി നീങ്ങിയതും കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടവർ ഞെട്ടി പിടഞ്ഞു മാറി….
അവർ വന്നൂന്ന് തോന്നുന്നു…. ഹരിയേട്ടൻ മുകളിലേക്ക് പൊക്കോ എന്ന് മുഖത്തു നോക്കാതെ പറയുന്നവളെ കാണേ…അവന് ചിരി വന്നിരുന്നു… അവൻ അവളെ നോക്കി പൊട്ടിച്ചിരിച്ചതും അവൾ അവന്റെ വായ പൊത്തി പിടിച്ചു…
ശോ… ഒന്ന് പതുക്കെ ഹരിയേട്ടാ… അവര് കേൾക്കും… ഹരിയേട്ടൻ മുകളിലേക്ക് ചെല്ല്.. ഇല്ലേൽ അവരെന്താ കരുതാ…
അവരെന്ത് കരുതാൻ… നീ ഒന്നും കരുതാണ്ടിരുന്നാ മതി…
ലച്ചൂ… ലച്ചൂ…
ദേ… അമ്മാവൻ വിളിക്കുന്നു.. ചെന്നു വാതിൽ തുറക്കെടി… ഞാൻ ഇവിടെ നിന്നോളാം നിന്റെ കൂടെ വരുന്നില്ല… നീ കിടക്കുവായിരുന്നു എന്ന് പറഞ്ഞാ മതി….എന്നവൻ പറഞ്ഞതും അവൾ തലയാട്ടി അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…. വാതിൽ തുറന്നു കൊടുത്തു…
എവിടെ പോയി കിടക്കുവായിരുന്നെടി… എത്ര നേരമായി ബെൽ അടിക്കുന്നു…
ഞാൻ ഒന്ന് മയങ്ങി പോയി അമ്മായി….
പെൺകുട്ടികൾ ഇങ്ങനെ മനം വിട്ട് ഉറങ്ങാൻ പാടില്ലെന്ന് അറിയില്ലേ നിനക്ക്….
എന്താ മാലു അവൾക്ക് വയ്യാത്തതല്ലേ…. അല്ലെങ്കിൽ അവൾ കിടക്കാറുണ്ടോ… മോൾ എന്തേലും കഴിച്ചോ….വേദന കുറവുണ്ടോ നിനക്ക്..
കുറവുണ്ട് ചെറിയമ്മേ…. കഴിച്ചില്ല… നിങ്ങൾ വരട്ടേന്ന് വെച്ചു….
അഹ്… എന്നാ വാ എന്നും പറഞ്ഞവർ അകത്തേക്ക് കയറിയതും ഹാളിൽ നിക്കുന്ന ഹരിയെ കണ്ടെല്ലാവരും ഒന്ന് ഞെട്ടി…
ഹരിക്കുട്ടാ…. നീ എപ്പോ എത്തി….എന്നും ചോദിച്ചു മാലു ഹരിയെ പോയി കെട്ടിപിടിച്ചു….
കുറച്ചു നേരമായി അമ്മാ….
എന്നിട്ട് നീ എന്താ അമ്പലത്തിലേക്ക് വരാഞ്ഞേ…. എന്ത് രസമായിരുന്നെന്നോ കാണാൻ എന്ന് ലച്ചുവിന്റെ അമ്മ പറഞ്ഞതും അവൻ ഇടംകണ്ണിട്ട് അച്ചുവിനെ ഒന്ന് നോക്കി…..
നല്ല ക്ഷീണം ഉണ്ടായിരുന്നു വല്ല്യമ്മായി. അതാ വരാഞ്ഞേ….
എന്നിട്ട് എന്തെങ്കിലും കഴിച്ചോ നീ….
ഇല്ലാ… ആരു തരാൻ എന്നവൻ പറഞ്ഞതും അച്ചു ഞെട്ടി അവനെ നോക്കി…
ഡീ…. നിനക്ക് ഇവനെന്തേലും കൊടുത്തൂടായിരുന്നോ…. അതെങ്ങനെ ആരെയും ഒരു കൂസലും ഇല്ലല്ലോ എന്നൊക്കെ മാലു അച്ചുവിനെ നോക്കി പറഞ്ഞതും അവൾ ഹരിയെ ഒന്ന് നോക്കി തല താഴ്ത്തി നിന്നു..
ലച്ചൂ….. ഹരി വന്നത് നീ കണ്ടതല്ലേ….
ആ കണ്ടതാ അച്ഛാ…
എന്നിട്ട് എന്താ നീ അവന് കഴിക്കാനൊന്നും കൊടുക്കാഞ്ഞേ… ഒരാൾ യാത്ര ചെയ്തു വരുമ്പോ എന്തെങ്കിലും കൊടുക്കണമെന്ന് നിനക്കറിയില്ലേ.. കൊച്ചു കുട്ടിയൊന്നും അല്ലല്ലോ നീ….
അച്ഛാ ഞാൻ എന്നവൾ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഹരി ഇടക്ക് കയറി സംസാരിച്ചു….
വല്ല്യമ്മാവാ…. അവളെ ഒന്നും പറയണ്ടാ.. അവളെനിക്ക് ചായയും ജ്യൂസും ഒക്കെ ഉണ്ടാക്കി തന്നതാ….ഫുഡും വിളമ്പി തരാന്ന് പറഞ്ഞതാ… ഞാനാ വേണ്ടെന്ന് പറഞ്ഞത് എന്നവൻ പറഞ്ഞതും അവരൊക്കെ ഒന്ന് മൂളി…..സെറ്റിയിലേക്കിരുന്നു…..
ഹരിക്കുട്ടാ… നീ എന്താ പെട്ടന്ന് വന്നേ… ഇല്ലെങ്കിൽ വരുന്ന വിവരം പറയുന്നതാണല്ലോ…. എന്ന് മാലു അവനോട് ചോദിച്ചതും അച്ചു പെട്ടന്ന് ഹരിയുടെ മുഖത്തേക്ക് നോക്കി….
അതിനവൻ തിരിച്ചു അവൾക്കൊന്ന് സൈറ്റ് അടിച്ചു കാണിച്ച് മാലുവിന്റെ അടുത്തേക്കിരുന്നു…..
അതമ്മാ…. ക്ലാസ്സ് കുറച്ചു ദിവസം ലീവാണ്.. അപ്പൊ എല്ലാവരെയും കാണാലോന്ന് വെച്ച് വന്നതാ….
അഹ് അതേതായാലും നന്നായി…. നീ പോയിട്ട് ആറു മാസം കഴിഞ്ഞില്ലേ…. ജോലി തിരക്ക് കാരണം ഞങ്ങൾക്കൊന്ന് അങ്ങോട്ട് വരാനും പറ്റുന്നില്ല….ക്ലാസ്സ് കഴിയാറായോ ഇപ്പൊ…
അഹ്… ഇനി ഒരു മാസം കൂടെ ഒള്ളു ചെറിയമ്മാവാ. അത് കഴിഞ്ഞാ എക്സാം ആണ്.,…
അഹ്…. അപ്പോ അധികം വൈകാതെ നമ്മുടെ കുടുംബത്തിലും ഒരു ഡോക്ടർ ആവുംലെ …. എന്ന് സഹദേവൻ പറഞ്ഞതും എല്ലാവരും ചിരിച്ചു…
ഇനി എല്ലാവരും പോയി കുളിച്ചിട്ട് വന്നോളൂ… കഴിക്കാൻ എടുത്ത് വെക്കാം എന്നും പറഞ്ഞു ശാരുവും ശ്യാമയും കൂടി അടുക്കളയിലേക്ക് പോയതും എല്ലാവരോടും കുളിച്ചു വരാൻ പറഞ്ഞു സഹദേവനും മാധവനും റൂമിലേക്ക് പോയി….
ഹരിക്കുട്ടാ… അമ്മയും ഒന്ന് കുളിച്ചു വരാട്ടോ…. മോൻ ഇവിടിരിക്ക്..
ആ… അമ്മ പോയി വാ….
ഡീ…കിച്ചു ശ്രീ നിങ്ങളെന്താ എന്നെ കണ്ടിട്ട് ഒന്നും മിണ്ടാതെ ഇരിക്കുന്നെ….
ഞങ്ങൾ ഹരിയേട്ടന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുവാ… എന്ത് ഗ്ലാമർ ആ… ഇപ്പൊ ഫിലിം സ്റ്റാറിനെ പോലുണ്ട്… അല്ലെ ശ്രീ…
അഹ്.. അതെ… ലുക്ക് ആയിട്ടുണ്ട്….ബാംഗ്ലൂരിലെ പെമ്പിള്ളേർ മുഴുവൻ ഹരിയേട്ടന്റെ പുറകെ ആവോലെ….
ആ… ഏറെക്കുറെ നമ്മടെ പുറകെ ഉണ്ട്… പക്ഷേ അവരെയൊന്നും നമുക്ക് പിടിച്ചില്ല…എനിക്ക് നമ്മുടെ ഈ നാട്ടീന്നു മതി….കാരണവന്മാർ പറയുന്ന പോലെ… നല്ല അടക്കവും ഒതുക്കവും ഉള്ളൊരു നാടൻ പെൺകുട്ടി എന്നവൻ ലച്ചുവിനെ നോക്കി പറഞ്ഞതും അവൾ അവനെ മിഴിച്ചു നോക്കി….
എങ്കി… എന്നെ കെട്ടിക്കോ ഹരിയേട്ടാ….ഞാൻ റെഡിയാ എന്നും പറഞ്ഞു ശ്രീ അവനു മുന്നിലേക്ക് നിന്നതും….. അവനൊന്ന് ചിരിച്ചു അവളെ തലക്കൊരു മേട്ടം കൊടുത്തു…
അയ്യാ…. നല്ല അച്ചടക്കം ഉള്ള കുട്ടി…. പോടീ….
എന്നാ ഹരിയേട്ടൻ ലച്ചു ചേച്ചിയെ കെട്ടിക്കോ… അതാവുമ്പോ മാച്ച് ആവും എന്ന് കിച്ചു പറഞ്ഞതും ശ്രീ ഒന്ന് മുഖം കോട്ടി….
എന്റെ കാര്യം ഓർത്തു മക്കൾ വിഷമിക്കണ്ട… എനിക്കുള്ളവളെ ഞാൻ കണ്ടെത്തിയിട്ടുണ്ട്….
ഏഹ്.. അതാരാ…
അതൊക്കെ ഉണ്ട്… ഇപ്പോ മക്കൾ ചെന്നു ഫ്രഷ് ആയി വാ… ഫുഡ് കഴിക്കാം എന്നും പറഞ്ഞവരെ പറഞ്ഞയച്ചു അവൻ ലച്ചുവിനടുത്തേക്ക് ചെന്നു..,
അവര് പറഞ്ഞത് സത്യമാണോടി….
എന്ത്..
എന്നെ കാണാൻ ഫിലിം സ്റ്റാറിനെ പോലുണ്ടെന്ന്…
അഹ്… എനിക്ക് തോന്നിയില്ല…
നിനക്ക് തോന്നിയാലും നീ പറയില്ല… ജാഡക്കാരി…..
അഹ്… എനിക്ക് ജാഡയാ…. അവര് വന്നപ്പോ തന്നേ എന്നെ വഴക്ക് കേൾപ്പിച്ചപ്പോ ഹരിയേട്ടന് സന്തോഷമായില്ലേ….
അത് ചുമ്മാ ഒരു തമാശക്ക് പറഞ്ഞതല്ലേ പെണ്ണേ…. അത് ഞാൻ തന്നേ തിരുത്തിയില്ലേ…നീ വാ ഭക്ഷണം കഴിക്കാം…
അയ്യോ… വേണ്ട… വയറു നിറഞ്ഞു… ഞാൻ കിടക്കാൻ പോവാ എന്നും പറഞ്ഞു മുറിയിലേക്ക് പോവാൻ നിന്നവളെ അവൻ പിടിച്ചു നിർത്തി…
അങ്ങനെ വഴക്ക് കേട്ട് എന്റെ പെണ്ണ് വയറു നിറക്കണ്ട…. മര്യാദക്ക് കഴിക്കാൻ വാ…എനിക്ക് വിശക്കുന്നു….
ഹരിയേട്ടൻ പൊക്കോ…. അവിടെ അമ്മയും ചെറിയമ്മയും ഉണ്ടല്ലോ… അവര് തന്നോളും…
പറ്റില്ല.. എനിക്കിനി മുതൽ നീ വിളമ്പി തന്നാ മതി..
മ്മ്.. നടന്നത് തന്നേ…സീമന്ത പുത്രനെ ഊട്ടാൻ മാതാശ്രീ ഇപ്പൊ വരും ചെന്നാട്ടെ….എനിക്ക് വേണ്ടാഞ്ഞിട്ട…
മോളെ ലക്ഷ്മി പ്രിയേ…. നിനക്കെന്നെ ശരിക്ക് അറിയില്ല… നീ വരുന്നോ… അതോ ഞാൻ പൊക്കിയെടുത്തു കൊണ്ട് പോവണോ…എന്നവൻ അവളെ അടിമുടി നോക്കി പറഞ്ഞതും അവൾ ചുണ്ട് ചുള്ക്കി അവനെ നോക്കി….
വേണ്ടാഞ്ഞിട്ട ഹരിയേട്ടാ…. ഈ ടൈം എന്നെ കൊണ്ട് പറ്റില്ല….അതാ..
ലച്ചൂ… ഒരുപ്പാട് ക്ഷീണം ഉള്ള ടൈം ആണിത്…. അത് കൊണ്ട് ഫുഡ് കഴിക്കാതിരിക്കാൻ പറ്റില്ല… കുറച്ചു കഴിച്ച മതി… നീ വാ… എന്നും പറഞ്ഞവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു…
കയ്യീന്ന് വിട് എന്നും പറഞ്ഞവൾ അവന്റെ പിടി വിട്ട് ചവിട്ടി തുള്ളി അടുക്കളയിലേക്ക് പോയി……
കറികളൊക്കെ ടേബിളിൽ നിരന്നതും ഹരി വേഗം ചെയറിലേക്കിരുന്നു….
അമ്മായിമാരെ നമ്മടെ സ്പെഷ്യൽ ഒക്കെ ഇല്ലേ…
ഉണ്ടെടാ നിനക്ക് ഇഷ്ടമുള്ളത് ഒക്കെ ഉണ്ട്…എന്നും പറഞ്ഞു ശാരുവും ശ്യാമയും ചിരിച്ചു…
എല്ലാവരും വന്നതും അവർ ഒരുമിച്ചിരുന്നു ആഹാരം കഴിച്ചെഴുന്നേറ്റു…..
അമ്മായി എനിക്ക് മുറിയിലേക്ക് കുറച്ചു വെള്ളം തരാവോ….
അഹ്…മോൻ അടുക്കളയിലേക്ക് ചെല്ല് ലച്ചു ഉണ്ടവിടെ എന്ന് ശാരു പറഞ്ഞതും അവൻ തലയാട്ടി അടുക്കളയിലേക്ക് പോയി…
അവിടെ വയറിൽ കൈ വെച്ച് നിക്കുന്ന തന്റെ പെണ്ണിനെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് ചെന്നു….
ലച്ചു എന്ത് പറ്റി….
കുന്തം… ഹരിയേട്ടനോട് ഞാൻ പറഞ്ഞതല്ലേ ഫുഡ് വേണ്ടാന്ന്…. ഇപ്പൊ ഒട്ടും വയ്യ….
അത് കുറച്ചു നേരം കിടക്കുമ്പോ മാറിക്കോളും…
മ്മ്… അല്ല ഹരിയേട്ടൻ എന്താ കിടക്കാത്തേ… എന്തേലും വേണോ…
വേണ്ടാ… ഞാൻ അങ്ങോട്ട് തരാൻ ഇല്ലേ അതിന് വന്നതാ… തരട്ടെ….
ദേ ഹരിയേട്ടാ… കളിക്കാതെ പോയെ… ആരെങ്കിലും കയറി വന്ന തീർന്നു….
എങ്കി നീ റൂം ലോക്ക് ചെയ്യല്ലേ…. ഞാൻ എല്ലാവരും കിടന്നിട്ട് വരാം എന്നവൻ പറഞ്ഞതും അവൾ പല്ലിറുമ്പി അവനെ നോക്കി….
ഈ… വേണ്ടങ്കി വേണ്ടാ…ഞാൻ ബാംഗ്ലൂരിലെ പിള്ളേർക്ക് കൊടുത്തോളം…
ആഹ്.. അതാ നല്ലത്….
ഓഹോ… അപ്പൊ നിനക്ക് അതിനൊരു പ്രശ്നമില്ലാ…
ഇല്ലെന്നേ….
എങ്കി ഞാൻ തരാനുള്ളത് ഇപ്പോ തന്നെ തരും എന്നും പറഞ്ഞു അവളുടെ അടുത്തേക്ക് നീങ്ങിയതും….. ഹാളിൽ നിന്ന് മാധവൻ ഹരിയുടെ പേര് വിളിച്ചു അലരറാൻ തുടങ്ങിയതും ലച്ചു പേടിച്ചു അവനെ നോക്കി….. അവനും തിരിച്ചു അവളെ ഒന്ന് നോക്കി അടുക്കളയിൽ നിന്ന് ഹാളിലേക്ക് ഓടി…
തുടരും…..

by