രചന : അശ്വതി അച്ചു
” ഒരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികൾ അങ്ങനെ നിൽക്കുന്നത് ശരി അല്ല,നിങ്ങള് നേത്രക്ക് എത്രയും പെട്ടെന്ന് മറ്റൊരു വിവാഹം നോക്കണം, വീട്ടിൽ ഒരു പെണ്ണകൂടി വന്നാൽ നേത്ര ഇവിടെ നിൽക്കുന്നത് അവൾക്ക് ഒരു ബുദ്ധിമുട്ടായിരിക്കും.പിന്നെ ഒരു വിവാഹം കഴിഞ്ഞസ്ഥിതിക്കും, ജാതകദോഷം ഉള്ളതുകൊണ്ടും അവളെ ഇനി ആര് വിവാഹം ചെയ്യാനാ ” ജലജ ചോദിച്ചു.ശ്രീജക്ക് ദേഷ്യവും സങ്കടവും വന്നു.
“വല്യമ്മക്ക് ഇപ്പോ എന്താ അറിയേണ്ടേ, ചേച്ചിക്ക് ഉടനെ വിവഹം നടത്തുന്നുണ്ടോ എന്നാണോ…..?
അതോ ചേച്ചി ഇവിടെ നിൽക്കുന്നത്കൊണ്ട് ശിവക്കോ ശിവയുടെ വീട്ടുകാർക്കോ എന്തേലും പ്രേശ്നമുണ്ടോന്നോ ” അടുക്കളയിലേക്ക് വന്ന ഋഷി ചോദിച്ചു.” അത്….. പിന്നെ…… ” ജലജ ഋഷിയെ അവിടെ ഒട്ടും പ്രേതിഷിച്ചില്ല. ചേച്ചി ഞങ്ങൾക്കാർക്കും ഒരു ഭാരമല്ല പിന്നെ ശിവക്കോ ശിവയുടെ വീട്ടുകാർക്കോ ചേച്ചി ഇവിടെ നിൽക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല, ഇനി അഥവാ ഉണ്ടെങ്കിൽ അത് ഇവിടെയുള്ളവരെ ബാധിക്കുന്ന കാര്യമല്ല, ചേച്ചി നിൽക്കുന്നത് ചേച്ചിയുടെ സ്വന്തം വീട്ടിലാണ്, എനിക്കും ആദിയേട്ടനും ഈ വീട്ടിൽ ഉള്ള അവകാശം തന്നെ ചേച്ചിക്കുമുണ്ട്,ഇനിയും ചേച്ചിയെ വച്ച് മറ്റൊരു പരീക്ഷണത്തിന് ഞാൻ തയ്യാറല്ല.
ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടായിരുന്ന ആളാ എന്റെ ചേച്ചി,നീരവേട്ടന്റെ മരണത്തോടെ അതൊക്കെ അവസാനിച്ചില്ലേ, അതുകൊണ്ട് ചേച്ചി മനസ്സുകൊണ്ട് തയ്യാറാവാതെ ഇനി ഇവിടെ ആരും പറഞ്ഞാലും ഒന്നും നടക്കില്ല, ഒന്ന് ചെയ്തുവച്ചതിന്റെ ആ പാവം അനുഭവിച്ചോണ്ടിരിക്കുവാണ് ” ഋഷി പറഞ്ഞു. അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല ഋഷി, ഓരോരുത്തർക്കും ഓരോ വിധിയുണ്ട്അതുപോലെയെ കാര്യങ്ങൾ നടക്കൂ, ജാതകം നോക്കിയപ്പോ തന്നെ പറഞ്ഞതല്ലേ അവൾക്ക് ചൊവ്വാ ദോഷമുണ്ടെന്ന്, അപ്പോ അതൊന്നും നോക്കാതെ ആ പയ്യൻ വന്ന് പറഞ്ഞപ്പോ വേണുവും ശ്രീജയും ആരോടും അഭിപ്രായംപോലും ചോദിക്കാതെ എടുത്ചാടി നടത്തിയതല്ലേ ആ വിവാഹം, അന്നും സുരേഷേട്ടൻ എത്രവട്ടം പറഞ്ഞു ജാതകം നോക്കി നടത്തിയാൽ മതിയെന്ന്.
ഇതിപ്പോ അവളുടെ ജാതകദോഷംകാരണം ആ പയ്യൻ കല്യാണം കഴിഞ്ഞ അടുത്ത ദിവസം തന്നെ മരിച്ചില്ലേ ” ജലജ പറഞ്ഞു.ദേ വല്യമ്മ അനാവശ്യം പറയരുത്, നീരവേട്ടന്റെ വണ്ടി ആക്സിഡന്റായി നീരവേട്ടൻ മരിച്ചത്,അത് എങ്ങനെ എന്റെ ചേച്ചികാരണമാവും, നിങ്ങളൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്……. കഷ്ടം തന്നെ ” ഋഷി പറഞ്ഞു. നൂറ്റാണ്ട് ഏതായാലും വിശ്വാസങ്ങളും ആചാരങ്ങളും എല്ലാവർക്കും പ്രിയപ്പെട്ടതാണ് ഋഷി, നീ ഇങ്ങനെ എന്നോട് തർക്കിച്ചതുകൊണ്ട് അത് മാറാൻ പോണില്ല.നീ അത്രക്ക് മിടുക്കനാണെങ്കിൽ അവൾക്ക് വേറെ ഒരു ബന്ധം കണ്ടുപിടിക്ക്.
അല്ലാതെ ജീവിതകാലം മുഴുവൻ ആ ചെറുക്കനെക്കുറിച്ച് ഓർത്ത് ഇവിടെ ജീവിക്കാമെന്നാണോ അവളുടെ വിചാരം.
വെറും രണ്ട് ദിവസത്തെ ബന്ധമല്ലേ അവർ തമ്മിൽ ഉള്ളൂ,അതിന് ഇങ്ങനെ ആയുഷ്കാലം സങ്കടപെട്ട് കഴിയണ്ട കാര്യമൊന്നുമില്ല, എല്ലാത്തിനും ശ്രീജയും വേണുവും കൂട്ട് നിന്നിട്ടാണ് ” ജലജ പറഞ്ഞു.
” ഒരു ബന്ധത്തിന്റെ ആഴം തീരുമാനിക്കുന്നത് അവര് എത്ര നാൾ ഒരുമിച്ചുണ്ടായിരുന്നു എന്നത് നോക്കിട്ടല്ല, മനസ്സുകൾ തമ്മിലുള്ള അടുപ്പത്തിലാണ്, അതിലുടെ ഉണ്ടാകുന്ന സ്നേഹത്തിലും വിശ്വാസത്തിലുമാണ്, മറ്റുള്ളവരുടെ ഫീലിങ്‌സിനെക്കുറിച്ച് വല്യമ്മയ്ക്ക് പറഞ്ഞാൽ മനസിലാവില്ല, ദൈവത്തെയോർത്ത് ഈ കല്യാണം കഴിയുന്നതുവരെങ്കിലും ചേച്ചിയെ ഒന്ന് വെറുതെ വിടണം, അത് കഴിഞ്ഞ് ആവാം ചർച്ചകളൊക്കെ” ഋഷി പുറത്തേക്ക് ഇറങ്ങി.
പുറത്തിറങ്ങിയ ഋഷി കാണുന്നത് എല്ലാം കേട്ട് കണ്ണുനിറച്ചു നിൽക്കുന്ന നേത്രയെയാണ്.ഋഷി വന്നതും നേത്ര പെട്ടെന്ന് കണ്ണുകൾ തുടച്ചു അവനെ നോക്കി ചിരിച്ചു.”നീ ആഹാരം കഴിച്ചില്ലല്ലോ, വാ വന്ന് ഇരിക്ക് എനിക്ക് വിശക്കുന്നു, നീ വന്നിട്ട് കഴിക്കാൻ ഇരിക്കുവായിരുന്നു ഞാൻ ” നേത്ര അവനെ വിളിച്ച് ടേബിളിൽ കൊണ്ടിരുത്തി അവനോടൊപ്പം ഇരുന്ന് ഭക്ഷണം വിളമ്പി.
ഋഷനേത്രയേതന്നെനോക്കിക്കൊണ്ടിരിക്കുവായിരുന്നു, ഉള്ളിലെ സങ്കടങ്ങൾ എത്ര വിദഗ്ധമായിട്ടാണ് അവൾ മറച്ച് വെയേക്കുന്നത്, മുഖത്ത് അണിഞ്ഞിരിക്കുന്ന ചിരി, അത് മറ്റുള്ളവർ വേദനിക്കരുതെന്ന് കരുതിയാണ്, അവന്റെ പാത്രത്തിലേക്ക് ഇഡലി എടുത്ത് വെയേക്കുന്ന നേത്രയുടെ കൈയിൽ ഋഷി പിടിച്ചു” ചേച്ചി എന്തിനാ എന്റെ മുന്നിൽ ഇങ്ങനെ അഭിനയിക്കുന്നത്, വല്യമ്മ പറഞ്ഞതുമുഴുവൻ ചേച്ചി കേട്ടെന്ന് എനിക്ക് അറിയാം.ഇനി എങ്കിലും വേദനിപ്പിക്കാൻ നിന്നകൊടുക്കാതെ പ്രതികരിക്കാൻ പഠിക്ക് ” ഋഷി പറഞ്ഞു” ഋഷി…….എനിക്ക് ഇതിപ്പോ ശീലാണ്,പിന്നെ പറയുന്നവരുടെ വാ മൂടികെട്ടാൻ നമുക്ക് പറ്റുവോ, അവര് പറഞ്ഞോണ്ടിരിക്കും,നാളെ നിന്റെ വിവാഹമാണ്, അവരൊക്കെ നമ്മള് വിളിച്ചിട്ട് വന്ന അതിഥികളാണ് അതുകൊണ്ട് എന്ത് പറഞ്ഞാലും തത്കാലം കേട്ട് നിൽക്കുക അല്ലെങ്കിൽ കേട്ടതായി ഭാവിക്കണ്ട, നാളെ നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ദിവസമാണ് തത്കാലം അത് മാത്രം ചിന്തിച്ചാൽ മതി, വേഗം കഴിക്ക് എന്നിട്ട് ഉമ്മറത്തേക്ക് ചെല്ല് അച്ഛൻ നിന്നെ അന്വേഷിക്കുന്നുണ്ട് ” നേത്ര പറഞ്ഞു.ഋഷി പിന്നെ ഒന്നും പറയാൻ നിന്നില്ല.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ബാംഗ്ലൂർ നിന്നുള്ള ഫ്ലൈറ്റ് കൊച്ചിയിൽ ലാൻഡ് ആയി.അദ്രിയും, ജോയലും ഭൈമിയും പുറത്തേക്ക് ഇറങ്ങി.നേരത്തെ ബുക്ക് ചെയ്ത കാബ് അവരെ കാത്ത് എയർപോർട്ടിന് വെളിയിൽ തന്നെയുണ്ടായിരുന്നു.കാറിൽ കയറി, കൊച്ചിയിലെ തന്നെ വളരെ വലിയ ഒരു ഹോട്ടലിലേക്കാണ് അവര് പോയത്.പോകുന്ന വഴി അദ്രി മുരളിയെ വിളിച്ചു. ഹലോ……. അച്ഛാ ഞങ്ങള് എത്തി, റൂമിലേക്ക് പോയികൊണ്ടിരിക്കുന്നു” അദ്രി പറഞ്ഞു.” ശരി മോനെ, നിങ്ങള് എപ്പഴാ ഇങ്ങോട്ട് എത്തുന്നത് ” മുരളി ചോദിച്ചു. ഞാൻ നാളെ വെളുപ്പിനെ പുറപ്പെടും, താലികെട്ടിന് മുൻപ് ക്ഷേത്രത്തിൽ എത്തും, ചടങ്ങ് കഴിഞ്ഞ ഉടൻ തിരികെ പോരുകയും ചെയ്യും, അച്ഛനും മഹിയും നിർബന്ധിച്ചതുകൊണ്ടുമാത്രാണ് ഞാൻ ഇപ്പോ വന്നത് ” അദ്രി പറഞ്ഞു. അറിയാം അദ്രി………, നീ വന്നല്ലോ എനിക്ക് സന്തോഷമായി, നാളെ നമുക്ക് നേരിൽ കാണാം അച്ഛൻ ഇപ്പോ കുറച്ച് തിരക്കിലാണ് ” മുരളി ഫോൺ വെച്ചു.റൂമിൽ ചെന്ന് ഫ്രഷായ ശേഷം, മൂന്നുപേരും ഒരുമിച്ച് ഫുഡ് കഴിക്കാൻ പുറത്തുപോയി, തിരികെ വന്ന് കിടന്നെങ്കിലും അദ്രിക്ക് ഉറങ്ങാൻ സാധിച്ചില്ല, അവന്റെ മനസ്സിനെ എന്തൊക്കെയോ ചിന്തകൾ അലട്ടിക്കൊണ്ടിരുന്നു, അത് എന്താണെന്ന് വേർതിരിച്ചറിയാൻ അദ്രിക്ക് കഴിയുന്നുണ്ടായിരുന്നില്ല.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാത്രി തിരക്കുകളൊക്കെ കഴിഞ്ഞു, കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നേത്ര,ബാത്‌റൂമിൽ നിന്ന് മുഖം കഴുകി പുറത്തിറങ്ങിയപ്പോഴാണ് മുറ്റത്ത് അച്ഛനും വല്യച്ഛനും സംസാരിക്കുന്നതും ഉറക്കെ ചിരിക്കുന്നതുമൊക്കെ കേട്ടത്, അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി.ഒരുപാട് നാളുകളായി അച്ഛൻ ഇങ്ങനെ മനസ്സറിഞ്ഞ് ചിരിക്കുന്നത് കണ്ടിട്ടും, കേട്ടിട്ടും.തന്നെയോർത്ത് അവര് ഒരുപാട് വേദനിക്കുന്നുണ്ട്വടിന്റെ മുന്നിൽ തലയുർത്തി നിൽക്കുന്ന പന്തലും തോരണങ്ങളും, നാളെത്തേക്കുള്ള കാര്യങ്ങൾ ഒതുക്കി വെയേക്കുന്ന പാചകക്കാരും,എല്ലാംകൊണ്ടും സന്തോഷം നിറഞ്ഞ അന്തരീക്ഷ.നേത്രക്ക് അവളുടെ കല്യാണതലേന്ന് ഓർമ്മ വന്നു.വീട്ടുകാരെ വിട്ട് പോകുന്ന സങ്കടമുണ്ടായിരുന്നുവെങ്കിലും അന്ന് താൻ സന്തോഷവതിയായിരുന്നു.
ഈ വീട് മുഴുവൻ സന്തോഷത്തിൽ മതിമറന്ന് നിൽക്കുകയായിരുന്നു.മകൾക്ക് അനിയോജ്യനായ വരനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞതിൽ അച്ഛനും അമ്മയും അതീവ സന്തുഷ്ടരായിരുന്നു.
അച്ഛനും ഏട്ടനും ഋഷിയുമെല്ലാം ഓരോ കാര്യങ്ങൾക്കായി ഓടി നടക്കുവായിരുന്നു.
നേത്ര നടന്ന ചെന്ന് അവളുടെ അലമാരി തുറന്നു.
തുണികൾക്കിടയിൽ മറച്ച് വച്ചിരുന്നു അവളുടെ കല്യാണ ഫോട്ടോ എടുത്ത്, അതുമായി ജനലിനരികിലേക്ക് നടന്നു.ജനലിനോട് ചാരി നിന്ന് ഫോട്ടോയിലേക്ക് നോക്കികല്യാണ വേഷത്തിൽ താനും നീരവേട്ടനും.നീരവേട്ടന്റെ മാറിൽ ചാരി കണ്ണുകളടിച്ചു നിൽക്കുന്ന തന്നെ ചേർത്ത് പിടിച്ച് ചിരിച്ച് നിൽക്കുന്ന നീരവേട്ടൻ, അതായിരുന്നു ആ ഫോട്ടോ.
എല്ലാം ഒരു സ്വപനംപോലെ നിമിഷം നേരംകൊണ്ട് സംഭവിച്ചു കഴിഞ്ഞു.
നേത്ര ഫോട്ടോയിലെ നീരവിന്റെ മുഖത്തൂടെ വിരലുകളോടിച്ചമുഖത്തെ കള്ളച്ചിരി അവൾക്ക് മാത്രം മനസ്സിലാക്കാൻ പറ്റുന്ന ഒന്നായിരുന്നു,5
കല്യാണത്തിന്റെ അന്ന് തന്നെ ഋഷി സമ്മാനിച്ചതായിരുന്നു ആ ഫോട്ടോ, തനിക്കും നീരവേട്ടനും ഒ5രു സർപ്രൈസ് പോലെ ഋഷി ചെയ്യിപ്പിച്ചതായിരുന്നു അത്. Me
തങ്ങളുടെ വിവാഹത്തിന്റെ ഓർമ്മക്ക് ഈ ഒരു ഫോട്ടോ മാത്രേ കൈയിൽ ഉള്ളൂ.
നേത്രക്ക് ആദ്യമായി നീരവിനെ കണ്ടത് ഓർമ്മ വന്നു.
അച്ഛനും അമ്മയും അധ്യാപകരായതുകൊണ്ട് തന്നെ ചെറുപ്പം മുതൽ തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അധ്യാപികായകുക എന്നുള്ളത്.
ബി എഡിന് ശേഷം ടൗണിൽ ഉള്ള സ്കൂളിൽ പ്രാക്ടിസിന് കയറിയതായിരുന്നു താൻ.
അതേ സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകനായിരുന്നു നീരവേട്ടൻ.താൻ അവിടെ ജോയിൻ ചെയ്തിനു മുൻപ് വരെ സ്കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ മിടുക്കനായ അദ്ധ്യാപകൻ.കുട്ടികളോടും സഹപ്രവർത്തകരോടും സ്നേഹവും അടുപ്പവും കാത്തുസൂഷിക്കുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ.
സ്കൂളിന്റെ ഏത് ആവിശ്യത്തിനും നീരവേട്ടൻ മുന്നിൽ തന്നെ ഉണ്ടാവും. കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട മാഷ്.ആദ്യമായി സ്കൂളിൽ ജോയിൻ ചെയ്യാൻ പോയത് അച്ഛനോടൊപ്പമായിരുന്നു, അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു അവിടുത്തെ ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ സർ.
”
Cഞങ്ങള് അകത്തേക്ക് വന്നോട്ടെ ” വേണു വാതിലിൽ മുട്ടി അനുവാദം വാങ്ങി.” എന്റെ മുറിയിലേക്ക് വരാൻ നിനക്ക് അനുവാദത്തിന്റെ ആവശ്യമുണ്ടോ വേണു, കയറി വാ ” കൃഷ്ണകുമാർ അവരെ അകത്തേക്ക് ക്ഷണിച്ചു.
നേത്ര വേണുവിനോടൊപ്പം അകത്തേക്ക് കയറി,
രണ്ടാളും ഇരിക്ക് ” കൃഷ്ണകുമാർ പറഞ്ഞു.വേF5qണുവും നേത്രയും കൃഷ്ണകുമാറിന്പാgൽ, എല്ലാവരും നേത്ര എന്നാണ് വിളിക്കാറ് ” നേത്ര പറഞ്ഞു.
“മ്മ്…….ഇവിടെ മാത്‍സ് പഠിപ്പിക്കുന്നത് ലേഖ ടീച്ചറാണ്, ടീച്ചർ ഒരു ട്രീറ്റ്‌മെന്റിന് വേണ്ടി വിദേശത്തേക്ക് പോയതാ, ഒരു വർഷത്തെ ലീവാണ്, ആ ഒഴുവിലേക്കാണ് നേത്രയേ അപ്പോയിന്റ് ചെയുന്നത് ” കൃഷ്ണകുമാർ പറഞ്ഞു. ശരി സർ…….. ” നേത്ര പറഞ്ഞു. വേണുവിന്റെ മകളായതുകൊണ്ട് എനിക്ക് വേറൊന്നും നോക്കാൻ ഇല്ല, പിന്നെ കുട്ടി ഡിഗ്രിക്കും, ബി എഡിനും റാങ്ക് ഹോൾഡർ ആണല്ലോ,അതുകൊണ്ട് തനിക്ക് ഇത് നിസ്പ്രയാസം പറ്റുമെന്ന് തോന്നി,അതുകൊണ്ടാണ് കുട്ടിയെ അപ്പോയിന്റ് ചെയുന്നത്.എന്തായാലും ഐശ്വരമായി രജിസ്റ്ററിൽ ഒപ്പിട്ട് തുടങ്ങിക്കോ ” ഒപ്പിടാനുള്ള രജിസ്റ്റർ നേത്രക്ക് നീട്ടി കൃഷ്ണകുമാർ പറഞ്ഞു.
നേത്ര കസേരയിൽ നിന്ന് എഴുന്നേറ്റ്, വേണുവിന്റെ കാലുകളിൽ തൊട്ട് അനുഗ്രഹം വാങ്ങി രജിസ്റ്ററിൽ ഒപ്പിട്ടു. എത്രയും പെട്ടെന്ന് എക്സാം എഴുതി ഗവൺമെന്റ് സർവീസിൽ തന്നെ കയറണം” കൃഷ്ണകുമാർ പറഞ്ഞു.അവള് എക്സാമിന് പ്രിപ്പയർ ചെയുന്നുണ്ട്” വേണു പറഞ്ഞു.മിടുക്കി….. എത്രയും പെട്ടെന്ന് കിട്ടട്ടെ ” കൃഷ്ണകുമാർ പറഞ്ഞു. എന്നാ ഞാൻ ഇറങ്ങട്ടെ” വേണു രണ്ടുപേരോടുമായി പറഞ്ഞു. ശരി വേണു…. തനിക്ക് ക്ലാസ്സ് ഉള്ളതല്ലേ, ചെല്ല് ” കൃഷ്ണകുമാർ പറഞ്ഞു.നേത്രയും ചിരിച്ചുകൊണ്ട് തലയാട്ടി. ഇരുവരോടും യാത്ര പറഞ്ഞു വേണു മടങ്ങി.
” കുട്ടി വരൂ, ഞാൻ ബാക്കി ഉള്ള ടീച്ചേഴ്‌സിനെ പരിചയപെടുത്താം “കൃഷ്ണകുമാർ നേത്രയേ കൂട്ടി സ്റ്റാഫ് റൂമിലേക്ക് നടന്നു.കൃഷ്ണകുമാറിനെ കണ്ടതും സ്റ്റാഫ്‌റൂമിൽ എല്ലാവരും എഴുന്നേറ്റ് അദ്ദേഹത്തെ വിഷ് ചെയ്തു. ഇത് ത്രിനേത്ര, നമ്മുടെ ലേഖ ടീച്ചർക്ക് പകരം മാത്‍സ് എടുക്കുന്നത് ഇനി നേത്ര ആയിരിക്കും,ഇനി നിങ്ങള് പരസ്പരം പരിചയപെട് ഞാൻ എന്നാ അങ്ങോട്ട് ചെല്ലട്ടെ ” കൃഷ്ണകുമാർ നേത്രയേ പരിചയപ്പെടുത്തിയ ശേഷം തിരികെ റൂമിലേക്ക് പോയി.
സ്റ്റാഫ്‌റൂമിൽ എല്ലാവരും നേത്രയോട് ഓരോ കാര്യങ്ങളൊക്കെ ചോദിച്ചു പരസ്പരം പരിചയപെട്ടു.
എല്ലാവരും വളരെ പെട്ടെന്ന് തന്നെ നേത്രയോട് അടുത്തു,നേത്രക്കും അവരിലൊരാളായി മാറാൻ പെട്ടെന്ന് സാധിച്ചു.വേണുഗോപാലിന് തുടർച്ചയായി രണ്ട് തവണമികച്ച അധ്യാപകൻ ഉള്ള അവാർഡ് ലഭിച്ചിരുന്നു, അതുകൊണ്ട് തന്നെ വേണുവിനെ ഒട്ടുമിക്ക എല്ലാവർക്കും അറിയാമായിരുന്നു,ആ സ്നേഹവും കരുതലും എല്ലാവർക്കും നേത്രയോടും ഉണ്ടായിരുന്നു.ബെൽ അടിച്ചതും എല്ലാവരും ക്ലാസ്സുകളിലേക്ക് പോകാൻ തുടങ്ങി.
” നേത്രക്ക് ആദ്യ പീരിയഡ് ഫ്രീയാണ്,പക്ഷെ ഇന്ന് നീരവ് എത്തിട്ടില്ല അതുകൊണ്ട് തത്കാലം നമുക്ക് അവിടെന്ന് തുടങ്ങാം ” സുകന്യ ടീച്ചർ പറഞ്ഞു.
നേത്ര കൈയിൽ ബുക്കുമായി സുകന്യ ടീച്ചറിനോടൊപ്പം നടന്നു.8B എന്ന ക്ലാസ്സിലേക്ക് സുകന്യ ടീച്ചറിനോടൊപ്പം കയറുമ്പോൾ നേത്രക്ക് ചെറിയ പേടി തോന്നി.അകത്തേക്ക് കയറിയതും കുട്ടികൾ എഴുന്നേറ്റ് നിന്ന് അവരെ വിഷ് ചെയ്തു.” ഇതാണ് നിങ്ങളുടെ പുതിയ മാത്‍സ് ടീച്ചർ, ത്രിനേത്ര, ലേഖ ടീച്ചർ ലീവ് കഴിഞ്ഞു വരുന്നതുവരെ നേത്ര ഇവിടെ ഉണ്ടാവും,നീരവ് സർ ലേറ്റ് ആയതുകൊണ്ട് ഫസ്റ്റ് പീരിയഡ് ടീച്ചർ മാത്‍സ് എടുക്കും,നിങ്ങള് ഇനി പരസ്പരം പരിചയപ്പെട്ടോളൂ ” സുകന്യ ടീച്ചർ പറഞ്ഞു ശേഷം പുറത്തേക്ക് പോയി.
ടീച്ചർ പുറത്തേക്ക് പോയതും നേത്ര ആദ്യം അവളെ സ്വയം പരിചയപ്പെടുത്തി, ശേഷം കുട്ടികളെ ഓരോരുത്തരായി പരിചയപ്പെടാൻ തുടങ്ങി.ഏകദേശം എല്ലാവരെയും പരിചയപ്പെട്ട് കഴിഞ്ഞ് അവൾ കുട്ടികളുടെ അതുവരെയുള്ള നോട്സ് നോക്കുകയായിരുന്നു.അപ്പോഴാണ് പുറത്ത് നിന്ന് ഒരാൾ അകത്തേക്ക് കയറി വന്നത്.
കുട്ടികളോടൊപ്പം പുറകിലായിരുന്നതുകൊണ്ട് അവൾ വന്ന ആളെ കണ്ടിരുന്നില്ല.
സോറി സ്റ്റുഡന്റസ് ഞാൻ അല്പം ലേറ്റയായി, എല്ലാവരും ബുക്ക് എടുത്തോളൂ ” അയാൾ തിരിഞ്ഞുനിന്ന് ബോർഡിൽ എഴുതുന്നതിനിടയിൽ പറഞ്ഞു.നേത്ര അപ്പോഴാണ് ആളെ കണ്ടത്,
ലാവെൻഡർ കളർ ഷർട്ടും, ക്രീം കളർ പാന്റുമായിരുന്നു വേഷം, മുടി വെട്ടി ഒതുക്കി വച്ചിരിക്കുന്നു,മുഖത്തെ കറുത്ത കണ്ണാടി അവന്റെ മുഖം കൂടുതൽ സുന്ദരമാക്കുന്നതുപോലെ തോന്നും.
എക്സിക്യൂസ് മി നേത്ര മുന്പോട്ട് നടന്ന് ക്ലാസ്സിന്റെ ഫ്രണ്ടിൽ ചെന്ന് അവന്റെ തൊട്ടുപുറകിൽ കൈകെട്ടി നിന്നുതൊട്ടുപുറകിൽ നിന്ന് പരിചിതമല്ലാത്ത ശബ്ദം കേട്ടതും അവൻ തിരിഞ്ഞ് നോക്കി.
തുടരും

by