17/04/2026

താലി ബന്ധനം : ഭാഗം 33

രചന – സെലുനിസു

അവൾ സ്ക്രീനിലേക്ക് ചുണ്ടുകൾ ചേർത്ത് വെച്ചു.

പിറ്റേന്ന് രാവിലെ തന്നെ അവര് റെഡിയായി കോളേജിലേക്കിറങ്ങി….

ഡാ….ഫസ്റ്റ് കാന്റീൻ….വിശന്നിട്ടു വയ്യാ….

ഏഹ്… ഇവളെ ബാധ നിനക്ക് കൂടിയോടാ ഹരി…

ബാധ.എന്നെ കൊണ്ടൊന്നും പറയിക്കണ്ട … കറക്ട് ടൈമിൽ ഫുഡ്‌ കഴിച്ചോണ്ടിരുന്ന ഞാനാ…. ഇതിലും നല്ലത് ഹോസ്റ്റൽ തന്നെ ആയിരുന്നു…. അതാവുമ്പോ രുചിയില്ലേലും എന്തേലും കഴിക്കായിരുന്നു…

ഡാ.. ഹരി .. ഭക്ഷണം രുചിയോടെ ആസ്വദിച്ചു കഴിക്കണം. എങ്കിൽ വയറിനോടൊപ്പം മനസ്സും നിറയും…

എന്നാ നീ ഉണ്ടാക്കി താടാ…അനി തെണ്ടി….

അല്ല… അത് പിന്നെ…. എനിക്ക് അറിയാഞ്ഞിട്ടാ…

എന്നാ മിണ്ടാതിരിയെടാ….ഇല്ലേൽ ചവിട്ടി വണ്ടിക്ക് പുറത്തിടും ഞാൻ…. എന്ന് ഹരി പറഞ്ഞതും നിഷ പൊട്ടിച്ചിരിച്ചു…

അങ്ങനെ വേണം നിനക്ക്…

നീ പോടീ… കൂതറെ…

കൂതറ നിന്റെ മറ്റവളാടാ….

ദേ… എന്റെ ജീനയെ പറഞ്ഞാലുണ്ടല്ലോ…

അവന്റെയൊരു ജീന… എന്നും പറഞ്ഞവൾ കാലിൽ നിന്ന് ചെരുപ്പ് ഊരിയതും അനി വണ്ടിയിൽ നിന്ന് നോ എന്നലറി…

ഡാ .. കിരണേ.. വണ്ടിയൊന്ന് നിർത്തിക്കെ… ഇവറ്റകളെ ഇവിടെ ഇട്ടിട്ട് പോവാം… ഒരു സ്വൈര്യം തരില്ലാന്ന് വെച്ചാ…..

ഓ… നിനക്ക് നിന്റെ ലച്ചുവിനെ കുറിച്ച് എപ്പഴും പറയാം… എനിക്കെന്റെ ജീനയെ കുറിച്ച് പറയാൻ പാടില്ല.. ഇതെവിടുത്തെ ന്യായം അല്ലെടി… ജീനേ… അയ്ഷ് മാറി പോയി.. അല്ലെടി നിഷേ എന്നവൻ പറഞ്ഞു തീരവേ… അവൾ കൈ കൊണ്ട് അവന്റെ മുഖത്തിനിട്ടൊന്ന് കൊടുത്തതും ഹരിയും കിരണും പൊട്ടി ചിരിച്ചു….

ഇപ്പൊ സമാധാനമായല്ലോ… ഇനി വാ അടച്ചു വെക്ക്…. എന്ന് ഹരി പറഞ്ഞതും അനി അവനെയൊന്ന് തുറിച്ചു നോക്കി നിഷക്ക് നേരെ തിരിഞ്ഞു…

ഡീ… നീ എന്നെ തല്ലിയല്ലേ…

ആ തല്ലി…എനിക്കിഷ്ടമില്ലാത്തത് പറഞ്ഞാ ഇനിയും തല്ലും….അവന്റൊരു ചീന….

നിനക്ക് ഞാൻ തരാടി…. വണ്ടിയിൽ നിന്നൊന്ന് ഇറങ്ങിക്കോട്ടേ…

ഓ… പിന്നെ ഒന്ന് പോടാ….എന്നും പറഞ്ഞവൾ പുറത്തേക്ക് നോക്കി ഇരുന്നതും അനിയും അവളെ നോക്കി മുഖം കോട്ടി പുറത്തേക്ക് നോക്കി….

ക്യാന്റീനിൽ നിന്ന് ഫുഡ്‌ കഴിച്ചു കൊണ്ട് അവര് നേരെ ക്ലാസ്സിലേക്ക് വിട്ടു…

ഡാ… ഹരി…നീ വന്നാൽ പ്രിൻസിയെ കണ്ടിട്ട് ക്ലാസ്സ്‌ അറ്റൻഡ് ചെയ്താ മതീന്ന് പറഞ്ഞിട്ടുണ്ട്…….എന്ന് ക്ലാസ്സിലെ ഒരു കുട്ടി പറഞ്ഞതും ഹരി ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു….

ഓ…. ഇനീപ്പോ അങ്ങേരെ മോന്തേം കാണണോ….ഞാൻ പോയിട്ട് വരാടാ..

ഞങ്ങളും കൂടെ വരാം എന്നും പറഞ്ഞു മറ്റുമൂന്ന് പേരും എഴുന്നേറ്റതും അവര് പ്രിൻസിയുടെ റൂമിലേക്ക് വിട്ടു….അവരോട് പുറത്ത് നിൽക്കാൻ പറഞ്ഞു അനുവാദം ചോദിച്ചവൻ അകത്തേക്ക് കയറി….

റൂമിനു പുറത്തു അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവരെ നോക്കി നിൽക്കുന്നതിനിടയിൽ ആണ് അനി ജീനയെ കാണുന്നത്… അവളെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി…..

ജീനേ എന്നും വിളിച്ചവൻ അവളുടെ അടുത്തേക്ക് ഓടിയതും കിരൺ ഇടം കണ്ണിട്ട് നിഷയെ ഒന്ന് നോക്കി…

പല്ലിറുമ്പി അവൻ പോഴ വഴിയേ നോക്കുന്നുണ്ട്……

ജീനയോട് ചിരിച്ചു കളിച്ചു സംസാരിക്കുന്ന അനിയെ കണ്ട് നിഷക്ക് സങ്കടവും ദേഷ്യവും ഒക്കെ കൂടെ വരുന്നുണ്ടായിരുന്നു….

അവളുടെ ഫോൺ നമ്പറും വാങ്ങിയവൻ ആടി പാടി അവരുടെ അടുത്തേക്ക് വന്നതും ഹരിയും അങ്ങോട്ട് എത്തിയിരുന്നു….

എന്ത് പറഞ്ഞെടാ പ്രിൻസി…

ഉപദേശം… അല്ലാണ്ടെന്ത്‌.. മൂപ്പരെ പറച്ചില് കേട്ടാ തോന്നും ഞാൻ എന്നും ഇവിടെ അടിയുണ്ടാക്കുവാണെന്ന്…അല്ല ഇവളെ മുഖം എന്താ  ഇങ്ങനെ വീർപ്പിച്ച് വെച്ചിരിക്കുന്നെ….

അവളെ മുഖം എപ്പഴും അങ്ങനെ തന്നെ അല്ലേ…. നീ ഇത് നോക്ക് എന്നും പറഞ്ഞവൻ ജീനയുടെ നമ്പർ സേവ് ചെയ്തത് ഹരിക്ക് കാണിച്ചു  കൊടുത്തതും നിഷയുടെ മുഖത്തിന്റെ മാറ്റം അവന് പിടികിട്ടി…

ഇത്ര വേഗം അവൾ നമ്പറും തന്നോ…..

അവൾക്ക് എന്നോട് ഒരു സ്പാർക്ക് ഉണ്ടോന്നൊരു ഡൌട്ട്….

അപ്പൊ നിനക്കോ…

എനിക്ക് ആദ്യമേ ഉണ്ടല്ലോ… എന്നും പറഞ്ഞു കൊണ്ട് തുള്ളി ചാടി അവൻ അവിടെ നിന്ന് പോയതും ഹരിയും കിരണും നിഷയെ ഒന്ന് നോക്കി…. മിഴികൾ നിറച്ചു എങ്ങോട്ടോ നോക്കി നിൽക്കുവാണ്….

അത് കണ്ടതും ഹരി അവളെ ചേർത്ത് പിടിച്ചു….

എന്തുവാടി…

ഏയ്‌… ഒന്നുമില്ലെടാ…. ക്ലാസ്സിലേക്ക് പോവാം എന്നും പറഞ്ഞവൾ അവർക്ക് മുന്നേ നടന്നു…. ബ്രേക്ക്‌ ടൈം ആയതും അവർ കാന്റീനിലേക്ക് വെച്ച് പിടിച്ചു…. ഫുഡ്‌ ഓഡർ ചെയ്ത് ഫോൺ എടുത്തു നോക്കുമ്പോഴാണ് ലച്ചുവിന്റെ മിസ്സ്ഡ് കാൾ കണ്ടത്…. അപ്പോഴാണ് അവളിന്നലെ കോളേജിൽ ചേരാൻ പോവുന്ന കാര്യം പറഞ്ഞത് അവനോർമ വന്നത്… അവൻ പെട്ടന്ന് വാട്ട്‌സ്ആപ്പ് ഓപ്പൺ ചെയ്തതും അതിൽ ലച്ചു അവളുടെ ഫോട്ടോ അയച്ചു അതിനു താഴെ പോയിവരാം എന്ന് ടൈപ്പ് ചെയ്തിട്ടിട്ടുണ്ട്….

ഒരു കിസ്സ് സ്മൈലി തിരിച്ചു വിട്ട് കൊണ്ടവൻ അവളുടെ ഫോട്ടോ നോക്കി ഒന്ന് ചിരിച്ചതും അനി അവന്റെ ഫോണിലേക്ക് ഒന്ന് പാളി നോക്കി… അത് കണ്ട് ഹരി ഫോൺ മറച്ചു പിടിച്ചു അവനെ നോക്കി എന്താണെന്ന മട്ടിൽ പുരികം പൊക്കി കാണിച്ചതും അവൻ ചുമൽ കൂച്ചി ഒന്നുമില്ലെന്ന് പറഞ്ഞു ശരിക്ക് ഇരുന്നു…

ഫുഡ്‌ കഴിച്ചു കഴിഞ്ഞു  വിളിക്കാം എന്ന് കരുതിയവൻ ഫോൺ പോക്കറ്റിലേക്കിട്ടു..നിഷയെ ഒന്ന് നോക്കി….ഇവിടെ ഒന്നും അല്ലെന്നുള്ള മട്ടിലാണ് ഇരിപ്പ്..

ഡീ… നിഷേ… എന്നവൻ വിളിച്ചതും അവളൊന്ന് ഞെട്ടി അവനെ നോക്കി….

എ… എന്താ ഹരി…

എന്താ നിന്റെ പ്രശ്നം…

അവൾക്ക് ഫുഡ്‌ വരാത്തത് കൊണ്ടുള്ള പ്രശ്നമാവും…

അനി നിന്നോട് ചോദിച്ചില്ല….

ഓ…. വേണ്ടെങ്കി വേണ്ടാ…. എന്നും പറഞ്ഞവൻ ഫോൺ എടുത്ത് ജീനക്ക് ചാറ്റ് ചെയ്ത് കൊണ്ടിരുന്നു….

എനിക്കൊന്നൂല്ല ഹരി… എന്തോ ചെറിയൊരു തലവേദന പോലെ….

വീട്ടിൽ പോണോടി…

വേണ്ട കിരൺ… മാറിക്കോളും… എന്നും പറഞ്ഞവൾ ഫുഡ്‌ കൊണ്ട് വന്നതിലേക്ക് ശ്രദ്ധ ചെലുത്തി….

എന്തെക്കെയോ നുള്ളി പൊറുക്കി കഴിക്കുന്നവളെ ഹരി വിടാതെ നോക്കി കൊണ്ടിരുന്നു…

ഫുഡിങ് കഴിഞ്ഞതും അവർ കോളേജിന്റെ ഗാർഡനിൽ ചെന്നിരുന്നു…കുറച്ചു സമയം കഴിഞ്ഞു വാഷ് റൂമിൽ പോയി വരാം എന്നും പറഞ്ഞു നിഷ അവിടെ നിന്ന് എണീറ്റ് പോയതും ഹരി കിരണിനെ ഒന്ന് നോക്കി…

ഇത്ര പെട്ടന്ന് അവൾക്ക് എന്ത് പറ്റിയെടാ ഹരി…എന്തൊരു ആക്റ്റീവ് ആയിരുന്നവൾ…

പാവം. അനിയെ അവൾ ഒരുപ്പാട് ഇഷ്ട്ടപ്പെടുന്നുണ്ട് . ജീനയോട് അവൻ കൂടുതൽ അടുക്കുമോ എന്നുള്ള ഭയം അവളെ വല്ലാതെ അലട്ടുന്നുണ്ട്….

എന്താടാ നമ്മളിപ്പൊ ചെയ്യാ…

എന്തെങ്കിലും ചെയ്യണം… ഇല്ലേൽ ശരിയാവില്ല എന്ന് കുറച്ചു അകലെ മാറി ഇരുന്നു ഫോണിൽ കളിക്കുന്ന അനിയെ നോക്കിയവൻ കിരണിനോട് പറഞ്ഞതും അവനൊന്ന് മൂളി….

ഞാൻ ലച്ചുവിനെ ഒന്ന് വിളിക്കട്ടെ…. എന്നും പറഞ്ഞവൻ ഫോൺ എടുത്തതും കിരൺ ഓക്കേ പറഞ്ഞു അവിടെ നിന്ന് എഴുന്നേറ്റു…

അതിന് നീ എങ്ങോട്ടാ പോണേ….

അല്ല…. നിങ്ങളെ പ്രൈവസി ഞാൻ കാരണം ഇല്ലാണ്ടാവണ്ടല്ലോന്ന് കരുതി…

നീ ഒരുപാട് കരുതല്ലേ ഇവിടിരി എന്നും പറഞ്ഞവൻ കിരണിനെ അടുത്ത് പിടിച്ചിരുത്തി ലച്ചുവിന് കാൾ ചെയ്തു…

ഹരിയേട്ടാ….

ലച്ചൂ….ഫുഡ്‌ കഴിച്ചോ…

മ്മ്.. കഴിച്ചു.. ഹരിയേട്ടനോ…

കഴിച്ചിരിക്കുവാ… എന്താണ് എന്റെ പെണ്ണിന്റെ മുഖത്തു ഇന്ന് നല്ല സന്തോഷം ഉണ്ടല്ലോ…എന്തായി കോളേജിൽ ചേർക്കാൻ പോയത്….

ചേർത്തു ഹരിയേട്ടാ..മിനിയും മനുവേട്ടനും കൂടെ ഉണ്ടായിരുന്നു….

ആഹാ… ദാസിനെ കണ്ടോ…

ആ കണ്ടു…..എന്തോരം വല്ല്യ കോളേജ് ആണെന്നോ കണ്ടിട്ട് പേടിയാവുന്നു ഹരിയേട്ടാ…എന്നവൾ പറഞ്ഞതും അവൻ കിരണിനെ ഒന്ന് നോക്കി.. അവൻ തലയാട്ടി ചിരിക്കുവാണ്….

ലച്ചൂ…

ആ…

എന്നാ ക്ലാസ്സ്‌ തുടങ്ങുന്നേ….

മറ്റന്നാൾ തുടങ്ങും ….

ബുക്സ് വാങ്ങിയോ…

ഇല്ല…അച്ഛൻ വൈകുന്നേരം കൊണ്ട് വരുമായിരിക്കും….

മ്മ്…. നോക്കാം….

ഹരിയേട്ടൻ തനിച്ചേ ഒള്ളോ….

അല്ല കിരൺ ഉണ്ട് അടുത്ത്. ഞാൻ കൊടുക്കാം എന്നും പറഞ്ഞവൻ ഫോൺ അവന് കൈമാറി..

ഹായ് ലച്ചൂ….

ഹായ്… കിരണേട്ടാ….

എന്തൊക്കെയുണ്ട് വിശേഷം…

സുഖം… അവിടെയോ…

സുഖായിട്ടിരിക്കുന്നു….

അപ്പൊ ഇനി വല്ല്യ കോളേജിലാലേ… പേടിക്ക് വല്ല ചരടും ജപിച്ചു കെട്ടണോ ലച്ചൂ എന്നും പറഞ്ഞവൻ  ചിരിച്ചതും അവളവനെ നോക്കി ചുണ്ട് കൂർപ്പിച്ചു…

കിരണേട്ടൻ കളിയാക്കുവാലെ….

ഏയ്‌.. എന്റെ ഹരിയുടെ ലച്ചുവിനെ ഞാൻ കളിയാക്കുവോ… കാര്യം പറഞ്ഞതാടി…

ഓ… മനസ്സിലായി. പോ അവ്ട്ന്ന്… എവിടെ രണ്ടാളു കൂടി ഉണ്ടല്ലോ….

അനി ദേ അവിടിരിക്കുന്നു.. നിഷ…. ആ.. ദേ വന്നല്ലോ…. എന്നും പറഞ്ഞവൻ അവൾക്ക് നിഷയെ കാണിച്ചു കൊടുത്തു…

നിഷ ചേച്ചി..

ലച്ചൂ….

എവിടെ പോയിരിക്കുവായിരുന്നു….

ഞാൻ വാഷ്റൂമിൽ… ഇന്നലെ ഞാൻ ചുമ്മാ… നിന്നെ ദേഷ്യം പിടിപ്പിക്കാൻ കാണിച്ചതാട്ടോ….. ഹരിയും കിരണും ഒക്കെ എന്റെ കൂടെപ്പിറപ്പുകളാ….. എന്നവൾ പറഞ്ഞതും അനി ഓടി അങ്ങോട്ടെത്തിയിരുന്നു….

ഓ… കുറച്ചൊന്നു മാറി നിന്നപ്പോഴേക്കും നീ എന്നെ മറന്നു അല്ലെടി…. എന്നും പറഞ്ഞവൻ നിഷയുടെ അടുത്ത് പോയിരുന്നു…. പറയെടി അപ്പൊ ഞാൻ നിന്റെ കൂടപിറപ്പല്ലേ… എന്നവൻ ചോദിച്ചതും നിഷക്ക് എന്ത് പറയണമെന്നറിയാതെ ആയി…

ലച്ചൂ… ഞാൻ ക്ലാസ്സിലേക്ക് പോകുവാ…. ചെറിയൊരു തലവേദന എന്നും പറഞ്ഞവൾ ഫോൺ ഹരിക്ക് കൊടുത്ത് കൊണ്ട് അവിടെ നിന്ന് പോയതും ഹരിയും കിരണും പരസ്പരം നോക്കി….

ഇങ് താ… ഞാൻ സംസാരിച്ചില്ല. എന്നും പറഞ്ഞു അനി ഹരിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ലച്ചുവിനോട് സംസാരിക്കാൻ തുടങ്ങി….ബ്രേക്ക്‌ ടൈം കഴിഞ്ഞിട്ടും അവന്റെ സംസാരം നിർത്താത്തതു കണ്ട് ഹരി ഫോൺ അവന്റെ കയ്യിൽ നിന്ന് തട്ടി പറിച്ചു വാങ്ങി ലച്ചുവിനോട് വീട്ടിലെത്തിയിട്ട് വിളിക്കാം എന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിലേക്കിട്ടു…

ഓ…. ഞാൻ അവളോട് സംസാരിച്ചത് നിനക്കിഷ്ടപ്പെട്ടില്ല…. കാണിച്ചു തരാടാ…. ഈയൊരു ദിവസം കൂടി…. നെക്സ്റ്റ് ഡേ… ജീന വെറും ജീന ആയിരിക്കില്ല…. ജീനാ അനിൽ ആയിരിക്കും ഈ കോളേജിലെ ലവ് ബേർഡ്സ്..ഇവിടെ ഇങ്ങനെ പാറി പറന്നു നടക്കും ഞങ്ങൾ…. എന്നും പറഞ്ഞവൻ ഹരിയുടെ കവിളിൽ ഒന്ന് തോണ്ടി അവിടെ നിന്ന് പോയതും ഹരി ബാക്കിൽ നിന്നവനെ ചവിട്ടുന്ന പോലെ കാണിച്ചു….

ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ എത്തിയതും ഫ്രഷ് ആയി നിഷ കിച്ചണിലേക്ക് കയറി ചായ ഇടുമ്പോഴാണ് കിരണും ഹരിയും അങ്ങോട്ടേക്ക് ചെന്നത് …

നിഷ…..

ആ…

ഞങ്ങൾക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്…

എന്താ ഹരി…

എന്താ നിന്റെ മനസ്സിൽ…

എന്റെ മനസ്സിൽ എന്ത്…

നിഷാ…. ഒരാളോട് പ്രണയം തോന്നിയാൽ അത് തുറന്ന് പറയണം. അല്ലാതെ അതും ഓർത്തിങ്ങനെ മിണ്ടാതെ നടക്കുവല്ല വേണ്ടത്…

ഹരി… ഞാൻ…

ഞങ്ങൾക്ക് മനസ്സിലാവും… പക്ഷേ അവൻ അത് കളിയായിട്ടേ എടുത്തിട്ടൊള്ളു…..ചെല്ല് നീ തന്നെ ഉള്ളിലുള്ള ഇഷ്ട്ടം അവനോട്  പറയണം…..അതാണ് വേണ്ടത്..

എനിക്ക് പേടിയാ ഹരി…. ഞാൻ പറഞ്ഞത് അവന് ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ ഒരു പക്ഷേ എന്റെ ഫ്രണ്ട്ഷിപ്പ് പോലും അവൻ വേണ്ടെന്ന് വെച്ചാലോ…

അങ്ങനെ വിചാരിക്കണ്ട നിഷാ..അവന്റെ റിയാക്ഷൻ ആലോചിച്ചു നീ നിന്റെ പ്രണയം പറയാതിരുന്നാൽ ലൈഫ് ലോങ്ങ്‌ നിനക്ക് ചിലപ്പൊ അതോർത്തു ദുഖിക്കേണ്ടി വരും…. ചെല്ല്…അവൻ ബാൽക്കണിയിൽ ഉണ്ട്.. എന്നവർ പറഞ്ഞതും അവളൊന്ന് മൂളിക്കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു….

ബാൽക്കണിയിൽ ഫോണിൽ കളിച്ചിരിക്കുന്ന അനിയെ കണ്ടവൾ പോവണോ വേണ്ടയോ എന്ന് ശങ്കിച്ചു അവിടെ തന്നെ നിന്നു….

ഡീ…. എന്ന് പതിയെ ഒരു വിളി കേട്ടവൾ തിരിഞ്ഞു നോക്കിയതും ഹരിയും കിരണും തന്നെ തുറിച്ചു നോക്കുന്നുണ്ട്…

എനിക്ക് വയ്യാ.. എന്നവൾ പറഞ്ഞതും അവര് ഓടി വന്നു അവളെ അകത്തേക്ക് തള്ളി അവിടെ നിന്ന് ഓടിയതും അവൾ അനിയുടെ മടിയിൽ ചെന്ന് വീണു..ഒപ്പം അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ തറയിലേക്ക് വീണു… അത് കണ്ടവൾ അവന്റെ മടിയിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു…..ജീനയോട് ചാറ്റ് ചെയ്തോണ്ടിരുന്ന അവന്  ഫോൺ കയ്യിൽ നിന്ന് വീണതും നന്നേ ദേഷ്യം തോന്നിയിരുന്നു….

സോറി അനി… ഞാൻ… അറിയാതെ എന്നവൾ പറഞ്ഞു തീർന്നപ്പോഴേക്കും അവന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു…

തുടരും…..