21/04/2026

താലി ബന്ധനം : ഭാഗം 25

രചന – സെലുനിസു

എല്ലാം കണ്ട് കൊണ്ടൊരാൾ അവിടെ ഉണ്ടായിരുന്നെന്ന് അവർക്കറിയില്ലായിരുന്നു….

അവരുടെ മിഴികൾ ദേഷ്യം കൊണ്ട് കത്തി ജ്വലിച്ചു….ഒന്നിച്ചൊരു ജീവിതം സ്വപ്നം കാണണ്ട നിങ്ങൾ..സമ്മതിക്കില്ല ഞാൻ….. എന്നും പറഞ്ഞവർ ചുമരിൽ ആഞ്ഞിടിച്ചു അകത്തേക്ക് കയറി……

ഡീ….

മ്മ്….

അമ്മ എപ്പഴാ കിടന്നേ…എന്തെങ്കിലും പറഞ്ഞിരുന്നോ…

ആ… കുറച്ച് നേരമൊക്കെ ഹാളിൽ ഉണ്ടായിരുന്നു…. പിന്നെ എന്തൊക്കെയോ പിറുപിറുത്തോണ്ട് മുറിയിലേക്ക് പോവുന്നത് കണ്ടു…. ഏതായാലും നാളെ കാര്യമായിട്ട് എന്തെങ്കിലു കിട്ടാൻ ചാൻസ് ഉണ്ട്….

അത് കുഴപ്പല്ല…. എന്റെ അമ്മയല്ലേ…ഡീ…. പിന്നേ… ഞാനൊരു ആഗ്രഹം പറയട്ടെ…

മ്മ്… എന്താ…

ഞാനിന്ന് നിന്റെ കൂടെ കിടന്നോട്ടെ….

ഹരിയേട്ടാ….

എന്നായാലും നമ്മൾ ഒരുമിച്ചു കിടക്കേണ്ടതല്ലെടി …

അതിനിനിയും ഒത്തിരി ടൈം ഉണ്ടല്ലോ….

അതുണ്ട്… എന്നാലും ഉണ്ടാവോലോ…
കൊതികൊണ്ടാടി…. നല്ല ലച്ചുവല്ലേ…പ്ലീസ്….

ദേ… മിണ്ടാതെ പൊക്കോണം….അതൊന്നും നടപ്പുള്ള കാര്യമല്ല…. ഹരിയേട്ടൻ വന്നേ ഞാൻ റൂമിലാക്കി തരാം….എന്നും പറഞ്ഞവൾ അവന്റെ കയ്യിൽ പിടിച്ചതും അവനാ കൈ തട്ടി മാറ്റി….

എന്റെ മുറിയിൽ പോവാൻ എനിക്ക് നിന്റെ സഹായം ആവിശ്യമില്ല…. പോടീ… എന്നും പറഞ്ഞവൻ ദേഷ്യത്തോടെ മുറിയിലേക്ക് കയറി പോയതും അവളൊന്ന് പുഞ്ചിരിച്ചു കൊണ്ട് തന്റെ മുറിയിലേക്ക് കയറി….

പിറ്റേന്ന് രാവിലെ ഒരു കപ്പ് ചായയുമായി ലച്ചു ഹരിയുടെ മുറിയിലേക്ക് ചെന്നു….

ഹരിയേട്ടാ… ഹരിയേട്ടാ…. എണീറ്റേ….എന്നും പറഞ്ഞവൾ അവനെ തട്ടി വിളിച്ചതും ഉറക്കചടവോടെ പതിയെ കണ്ണുകൾ തുറന്നവനവളെ നോക്കി…

ചായ… എന്നും പറഞ്ഞവൾ  ചിരിച്ചോണ്ട് അവന്റെ അടുത്തേക്ക് കപ്പ് നീട്ടിയതും ചിരിയൊന്ന് കോട്ടി കൊണ്ടവൻ തിരിഞ്ഞു കിടന്നു…..

ശെടാ….ഇതെന്ത്‌ കൂത്ത് …. എന്ന് സ്വയം പറഞ്ഞവൾ ചായ കപ്പ് ടേബിളിലേക്ക് വെച്ച് കൊണ്ട് അവന്റെ അടുത്തേക്ക് ചെന്ന് നിന്നു….

ഹരിയേട്ടാ…. എണീറ്റെ…. കള്ള ഉറക്കാണെന്ന് കണ്ടാൽ അറിയാം….

അതിന് നിനക്ക് നഷ്ട്ടമൊന്നുമില്ലല്ലോ….ഉറങ്ങാനും സമ്മതിക്കില്ല…. ഒന്ന് പോടീ….

ഇനി ഉച്ചക്ക് ഉറങ്ങാം ഇന്ന് നേരത്തേ ചെല്ലാൻ ദേവികാന്റി പറഞ്ഞതല്ലേ….

ഓ… അപ്പൊ അതാണ് കാര്യം…. സൗകര്യമില്ല.. വേണേൽ പോയി നിന്റെ തന്തയോട് കൊണ്ട് പോവാൻ പറ…..

ഹരിയേട്ടാ…..

പോടീ…..

കഷ്ട്ടണ്ട്ട്ടോ…..

കണക്കായി പോയി…..നീയൊന്ന് പോയേ….ഞാനൊന്ന് ഉറങ്ങട്ടെ….

എന്റെ അച്ഛൻ അല്ലല്ലോ എന്നെ ഡാൻസ് ക്ലാസ്സിൽ ചേർത്തത്… കൊണ്ട് പോയി ആശ തന്നിട്ടിപ്പോ സൗകര്യമില്ലാന്നല്ലേ…. അങ്ങനിപ്പൊ ഉറങ്ങണ്ടാ….. എന്നും പറഞ്ഞവൾ അവന്റെ പുതപ്പ് വലിച്ചു മാറ്റി…

ദേ… ലച്ചൂ… കളിക്കല്ലേ…. എനിക്ക് ദേഷ്യം വരുന്നുണ്ട്….

അഹ്… എനിക്കും ദേഷ്യം വരുന്നുണ്ട്….എന്റെ ഉറക്കവും ഇന്നലെ ഹരിയേട്ടൻ കാരണം പോയതല്ലേ….

ആഹ്‌ണോ…. എന്നാ വാ ഒരുമിച്ച് കിടക്കാം എന്നും പറഞ്ഞവൻ അവളെ  കയ്യിൽ പിടിച്ചു വലിച്ചു ബെഡിലേക്കിട്ട് കൊണ്ട് കെട്ടിപിടിച്ചതും കണ്ണുകൾ മിഴിച്ചവളവനെ നോക്കി….

ഹരിയേട്ടാ… എന്താ ഈ കാണിക്കുന്നേ… വിട്ടേ… എന്റെ കൃഷ്ണാ…. ആരേലും വന്നു കണ്ടാൽ തീർന്നു…..വിട് ഹരിയേട്ടാ ഞാൻ എണീക്കട്ടെ… എന്നും പറഞ്ഞവൾ അവന്റെ കൈ വീടീക്കാൻ നോക്കിയതും അവനൊന്നൂടെ ഇറുക്കി പിടിച്ചവളെ തന്നിലേക്ക് ചേർത്ത് കൊണ്ട് കണ്ണ് തുറന്നവളെ നോക്കി….

അവന്റെ വിടാതെയുള്ള നോട്ടവും ശരീരത്തിലെ ചൂടും ഒക്കെ കൂടെ അവൾ വല്ലാത്തൊരവസ്ഥയിലായി….. അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു…..

ഡീ…നീ എന്തിനാ ഞാൻ അടുത്ത് വരുമ്പോ കണ്ണുകൾ അടക്കണേ.എന്താ നിന്റെ പ്രശ്നം…. ഞാനിങ്ങനെ നിന്നോട് ചേർന്ന് നിക്കുമ്പോ നിനക്കെന്തെങ്കിലും തോന്നുന്നുണ്ടോ…..എന്നവനൊരു കള്ളച്ചിരിയാലേ ചോദിച്ചതും അവളൊന്ന് ഞെട്ടി കണ്ണുകൾ തുറന്ന് ഇല്ലെന്ന് തലയാട്ടി….

പിന്നെ…

ഒ… ഒന്നൂല്ല വെറുതെ….ഞാൻ പൊക്കോട്ടേ…. കുറച്ചൂടെ ജോലിയുണ്ട് എന്നും പറഞ്ഞവൾ എഴുന്നേൽക്കാൻ നോക്കിയതും അവനവളിൽ നിന്നുള്ള പിടി വിട്ട് ശരീരം അവളിലേക്ക് അമർത്തി വെക്കാതെ അവളുടെ ഇരു സൈഡിലുമായി കൈകുത്തി നിന്നു അവളുടെ കണ്ണുകളിലേക്ക് നോക്കി…

ഇങ്ങനെ നോക്കല്ലേ ഹരിയേട്ടാ പ്ലീസ്…. എനിക്ക് പറ്റുന്നില്ല…

എന്ത് പറ്റുന്നില്ലാന്ന്….

അ…. അറിയില്ല…. മാറിക്കേ…. എന്നും പറഞ്ഞവൾ അവന്റെ നെഞ്ചിൽ കൈ വെച്ച് പിന്നോട്ട് ആക്കാൻ നോക്കി….

നീ എങ്ങനെ തള്ളിയാലും ഞാൻ വിചാരിക്കാതെ ഒരടി നീങ്ങില്ല…..

ഹരിയേട്ടാ…. അമ്മായി എണീറ്റാ ആദ്യം  ഇങ്ങോട്ട് വരും…

വന്നോട്ടെ…

കളിക്കല്ലേ…… എനിക്ക് പേടിയാവുന്നു….

അഹ്‌ണോ….

മ്മ്…..

മാറണോ….

മ്മ്….

എന്നാ എനിക്കൊരു ഉമ്മ തരോ എന്നവൻ ചോദിച്ചതും അവൾ ചുണ്ട് ചുള്ക്കി അവനെ നോക്കിയതും കൈ മാറ്റി അവളിലേക്ക് അമർന്നു കൊണ്ടവൻ അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു കൊണ്ട് അവളിൽ നിന്ന് അകന്ന് കിടന്നതും കണ്ണുമിഴിച്ചവൾ അവനെ തല ചെരിച്ചു നോക്കി….

എന്താടി ഇനി വേണോ…. എന്നവൻ അവൾക്ക് സൈറ്റ് അടിച്ചു കൊണ്ട് ചോദിച്ചതും അവനെയൊന്ന് തുറിച്ചു നോക്കികൊണ്ടവൾ എഴുന്നേറ്റിരുന്നു…

പെട്ടന്നുള്ള എഴുന്നേൽക്കലിൽ കെട്ടി വെച്ച അവളുടെ മുടി അഴിഞ്ഞു അവന്റെ മുഖത്തേക്ക് വീണതും…. കാച്ചിയ എണ്ണയുടെ ഗന്ധം അവന്റെ നാസികയിലേക്ക് തുളച്ചു കയറി…  കണ്ണുകൾ ഒന്ന് ചിമ്മി തുറന്നവൻ അവളുടെ മുടിയിലൂടെയൊന്ന് വിരലോടിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു അവളുടെ മടിയിലേക്ക് തല വെച്ചു കിടന്നു……

ഹരിയേട്ടാ….

ഒന്നും പറയല്ലേ….. തല ഭയങ്കര വേദന. ഒന്ന് മസ്സാജ് ചെയ്ത് താടി…..

ഹരിയേട്ടന്റെ കാട്ടികൂട്ടല് കണ്ടാ തോന്നും നമ്മുടെ കല്ല്യാണം കഴിഞ്ഞെന്ന്….

കല്ല്യാണം കഴിക്കാൻ ഞാൻ എപ്പഴും റെഡിയാ…. നിനക്കല്ലേ വല്ല്യ വല്ല്യ ഡിമാൻഡ്…. നിന്ന് ചിണുങ്ങാതെ തല ഒന്ന് തടവി താടി…..

എനിക്കെങ്ങും വയ്യാ….സ്വയം വരുത്തി വെച്ചതല്ലേ…. സഹിച്ചോ…..

പ്ലീസ് ലച്ചു….. ഓരഞ്ചു മിനിറ്റ് മതി….. എന്നും പറഞ്ഞവൻ അവളുടെ കൈ എടുത്ത് കൊണ്ട് അവന്റെ തലയിലേക്ക് വെച്ചതും  ഒന്ന് മൂളിക്കൊണ്ടവൾ അവന്റെ തലയുടെ രണ്ട് സൈഡിലും മസാജ് ചെയ്യാൻ തുടങ്ങിയതും ചെറു പുഞ്ചിരിയാൽ പതിയെ അവൻ കണ്ണുകളടച്ചു…..

ലച്ചൂ…. ലച്ചൂ….. എന്നുള്ള മാലുവിന്റെ വിളി കേട്ടതും അവളൊന്ന് ഒന്ന് ഞെട്ടി…

ഹരിയേട്ടാ……

മ്മ്….

ദേ… അമ്മായി വിളിക്കുന്നു…..

വിളിച്ചോട്ടെ….നീ ഇപ്പൊ പോണ്ടാ… നിന്റെ മടിയിലിങ്ങനെ കിടക്കാൻ നല്ല സുഖം….

അയ്യെടാ….. മതി സുഖിച്ചത്…… പെട്ടന്ന് റെഡിയായി താഴേക്ക് വാ…. ഹരിയേട്ടന്റെ മുന്നിൽ വെച്ച് എനിക്ക് അച്ഛന്റേം അമ്മേടേം അനുഗ്രഹം വാങ്ങണം…….

മ്മ്… കിട്ടിയത് തന്നെ…….

പോ… അവ്ട്ന്ന്… എന്നും പറഞ്ഞവൾ മടിയിൽ നിന്നവന്റെ തലക്കൊരു  മേട്ടം കൊടുത്തതും വേദന കൊണ്ടവൻ തലയിൽ കൈ വെച്ചവളെയൊന്ന് കൂർപ്പിച്ചു നോക്കി….

അയ്യോ…. സോറി… വേദനിച്ചോ……

ഇല്ല…സുഖിച്ചു….

അഹ്‌ണോ…. എന്നാ ഒന്നൂടെ തരട്ടെ….

പോടീ….

ഓക്കേ…. പിന്നേ… പെട്ടന്ന് വന്നോണേ…

ആ… ആലോചിക്കട്ടെ എന്നും പറഞ്ഞവൻ അവളുടെ മടിയിൽ നിന്ന് തല മാറ്റി മാറി കിടന്നതും അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് അവൻ കിടക്കുന്ന സൈഡിലേക്ക് ചെന്ന് കുനിഞ്ഞു നിന്നു അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചതും അവൻ ചിരിച്ചു കൊണ്ടവളെ നോക്കി…..

ഇപ്പൊ ഓക്കേ ആയില്ലേ….ഇനി ഉറങ്ങല്ലേ…..പൊക്കോട്ടേ ഞാൻ….ഒത്തിരി നേരായി പോന്നിട്ട്..

മ്മ്.. പൊക്കോ ഞാൻ വന്നോളാം എന്നവൻ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു കൊണ്ടവന്റെ മുറിയിൽ നിന്നിറങ്ങി….വേഗത്തിൽ താഴേക്ക് ചെന്നു….

എവിടെ ആയിരുന്നെടി….

അത്… ഞാൻ.. മുറിയിലായിരുന്നു….

മ്മ്…. ഹരിക്ക് ഇന്നലെ നീയാണോ വാതിൽ തുറന്ന് കൊടുത്തത്…..

മ്മ്… അതേ….

നീ എങ്ങെനെ അറിഞ്ഞു അവൻ വന്നെന്ന്…

അത്… ഞാൻ ഉറങ്ങിയില്ലായിരുന്നു. വണ്ടീടെ സൗണ്ട് കേട്ടു…. പിന്നെ വാതിലിൽ മുട്ടിയതും ഹരിയേട്ടനാണെന്ന് ഉറപ്പായി… അപ്പൊ വന്നു തുറന്നതാ…

മ്മ്… എന്നിട്ടവൻ ഭക്ഷണം കഴിച്ചോ…

ഇല്ല…. വേണ്ടെന്ന് പറഞ്ഞു…

വേണ്ടെന്ന് പറഞ്ഞാലും നിനക്ക് വിളമ്പി കൊടുത്തൂടായിരുന്നോ….

അതെന്തിനാ അമ്മേ….. എന്നും ചോദിച്ചോണ്ട് ഹരി താഴേക്ക് ഇറങ്ങി വന്നതും ആശ്വാസമായെന്ന മട്ടിൽ ലച്ചു നെഞ്ചത്ത് കൈ വെച്ചൊന്ന് കണ്ണടച്ച് തുറന്നു….

നീ ഇന്നലെ എപ്പഴാടാ കയറി വന്നത്….

അത് അവിടെ നിക്കട്ടെ…. ആദ്യം അമ്മ
ഞാൻ ചോദിച്ചതിന് മറുപടി താ… എനിക്ക് വേണ്ടെന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ എന്തിന് അവളെനിക്ക് വിളമ്പി തരണം…

അത്…. അത്… പിന്നെ നീ കഴിക്കാതെയാണല്ലോ കിടന്നത് എന്നാലോചിച്ചപ്പോ സങ്കടം തോന്നി…. അതോണ്ട് പറഞ്ഞതാ…..

അങ്ങനെയാണേൽ അമ്മക്ക് ഞാൻ വരുന്നത് കാത്തിരുന്നൂടായിരുന്നോ….

ഞാൻ എത്ര നേരം ഇവിടിരുന്നു….

അതിൽ കാര്യമില്ലമ്മാ…..ഞാൻ വന്നപ്പോ വാതിൽ തുറന്ന് തന്നത് ദേ ഇവളാ…..

ആ…. അതിനിപ്പോ എന്താ…. നിന്റെ പൈസ കൊറേ ചിലവാക്കിയവളല്ലേ….അപ്പൊ ഇങ്ങനെ എന്തെലൊക്കെ ചെയ്യട്ടെ…..

അമ്മേ…..ഈ സംസാരം ഇവിടെ വെച്ച് നിർത്തിക്കോണം…..

ഓ… പിന്നെ…. ഞാൻ എനിക്ക് തോന്നുമ്പോഴൊക്കെ പറയും….. നീ പോടാ…. എന്നും പറഞ്ഞു കൊണ്ട് മാലു അവിടെ നിന്ന് പോയതും ഹരി ലച്ചുവിനെ നോക്കി കൈമലർത്തി കാണിച്ചു….. അവളുടെ അടുത്തേക്ക് ചെന്നു…..

നീ വിഷമിക്കണ്ടാട്ടോ….. കല്ല്യാണം കഴിഞ്ഞ് ഉടനെ ഒരു കൊച്ചിനെ നമുക്ക് അമ്മേടെ മടിയിൽ വെച്ച് കൊടുക്കാം….. എന്നിട്ട് നമുക്ക് ഹണിമൂണിന് പോവാം…ഒറ്റക്ക് കൊച്ചിനെ നോക്കി കഷ്ട്ടപ്പെടുമ്പോ അമ്മേടെ ഈ ചാട്ടമൊക്കെ മാറും…..

അയ്യാ…. ഏത് നേരവും ഇമ്മാതിരി വിചാരമേ ഒള്ളു…..

ഈ…. വിചാരതിനിപ്പോ എന്താ കുഴപ്പം…. എന്തേ നിനക്ക് കൊച്ചിനെ വേണ്ടേ….

ഹരിയേട്ടാനൊന്ന് പോയേ…..

ഞാൻ പോവാടി… വെറുതെയല്ല നിനക്ക് അമ്മേടെ കയ്യീന്ന് കിട്ടുന്നത്….

ആ… അത് ഞാനങ്ങു സഹിച്ചു…. ഹരി മോൻ ചെന്ന് ആ പല്ലൊന്ന് തേച്ചിട്ട് വാ… നാറീട്ട് പാടില്ല….

നേരത്തേ ഉമ്മ തന്നപ്പോ നിനക്ക് നാറ്റമുണ്ടായിരുന്നില്ലല്ലോ…. അപ്പൊ കണ്ണടച്ച് പിടിച്ചു കിടക്കുന്നുണ്ടായിരുന്നല്ലോ എന്നവൻ പറഞ്ഞതും അവൾക്ക് പെട്ടന്ന് ചടച്ചു….

എന്ത്യേ…. ഒന്നും പറയാനില്ലേ തമ്പുരാട്ടിക്ക്…..കൂടുതൽ കളിച്ചാൽ ഇവിടെ വെച്ച് ഞാൻ കിസ്സടിക്കും അറിയാലോ നിനക്കെന്നെ….അത് വേണോ…. എന്നവൻ ചോദിച്ചതും അവൾ വേണ്ടെന്ന മട്ടിൽ തലയാട്ടി അവനെ നോക്കി കൊഞ്ഞനം കുത്തി അടുക്കളയിലേക്ക് പോയി……

അടുക്കളയിൽ ജോലി ഒക്കെ ഒരുക്കി കൊടുത്ത് അവൾ ഡ്രസ്സ്‌ മാറാനായി മുറിയിലേക്ക് വന്നു…. ഹരി വാങ്ങി കൊടുത്ത ഡ്രസ്സിൽ നിന്ന് ഒരു ചുരിദാർ അണിഞ്ഞു….മുടി പിന്നിയിട്ട് കണ്മഷി എഴുതി ഒരു കുഞ്ഞു പൊട്ടും വെച്ചവൾ ഹരിയുടെ മുറിയുടെ വാതിലിൽ മുട്ടി….

ഹരിയേട്ടാ…. കഴിഞ്ഞില്ലേ….

ആ… കഴിഞ്ഞു….. ഏത് നേരത്താണാവോ ഇതിനെ ഡാൻസ് ക്ലാസ്സിൽ ചേർക്കാൻ തോന്നിയത് എന്ന് പിറു പിറുപിറുത്തോണ്ടവൻ വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്നവളെ കണ്ട് അവനൊന്ന് കണ്ണ് മിഴിച്ചു….

ലച്ചൂ….. എന്ത്‌ ഭംഗിയാടി…. നിനക്ക് ഏത് ഡ്രസ്സിട്ടാലും മാച്ച് ആണ്…..

അതിപ്പൊ സൗന്ദര്യം കൂടിയാ പിന്നെ അങ്ങനൊക്കെയാ…

ഓവറാക്കല്ലേ….. വാ… നമുക്കൊരു സെൽഫി എടുക്കാം….. എന്നും പറഞ്ഞവൻ അവളെ ചേർത്ത് നിർത്തി ക്യാമറ ഓൺ ചെയ്തതും ശ്രീ ഓടി വന്നു ഞാനുമുണ്ടെന്ന് പറഞ്ഞു ലച്ചുവിനെ തള്ളി മാറ്റി അവർക്കിടയിൽ കയറി നിന്നതും… ഹരി അവളെ നോക്കി പല്ലിറുമ്പി ഫോട്ടോ ക്ലിക്ക് ചെയ്തു….

ഒന്നൂടെ ഹരിയേട്ടാ….

എത്ര എടുത്താലും നിന്റെ ഈ ഓഞ്ഞ മോന്ത തന്നെയല്ലേ കിട്ടൂ… മാറി നിക്കങ്ങോട്ട്…… എന്നും പറഞ്ഞവൻ അവളെ പിന്നിലോട്ട് തട്ടിയതും അവൾ മുഖവും വീർപ്പിച്ചവിടെ നിന്നു….

ഡീ…. ശ്രീ… ഞങ്ങളെ ഒരു പിക് എടുത്ത് തന്നേ….

വേണേൽ എടുത്തോ…. എനിക്കിപ്പോ അതല്ലേ പണി…..

ഡീ… സൺ‌ഡേ ബീച്ചിൽ പോണുണ്ട്…കൊണ്ട് പോണേൽ ഫോട്ടോ എടുത്ത് തരണം എന്നവൻ പറഞ്ഞതും അവൾ ദേഷ്യത്തോടെ വന്നവന്റെ ഫോൺ വാങ്ങി അവർക്ക് മുന്നിലേക്ക് നിന്നു…..

ഹരി….. ലച്ചുവുവിന്റെ തോളിലൂടെ കയ്യിട്ടതും അവൾ ശ്രീയേ കണ്ണ് കൊണ്ട് കാണിച്ചു അവന്റെ കൈ മാറ്റാൻ നോക്കി…

അടങ്ങി നിന്ന് അങ്ങോട്ട് നോക്കെടി എന്നവൻ പറഞ്ഞതും അവൾ വേണോ വേണ്ടയോ എന്ന മട്ടിൽ ക്യാമറയിലേക്ക് നോക്കി…..

അയ്യേ… ലച്ചു ചേച്ചീടെ ഫേസ് കൊള്ളില്ല…. ഒന്ന് ചിരിക്ക്… ഇത് പിടിച്ചു വെച്ച് ഫോട്ടോ എടുക്കുന്ന പോലെ…. എന്ന് ശ്രീ പറഞ്ഞതും ഹരി ലച്ചുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി…

മര്യാദക്ക് ചിരിച്ചോ…. ഇല്ലെങ്കിൽ തോളിൽ വെച്ച പിടിത്തം ഞാനങ്ങു മാറ്റും എന്നവൻ പതിയെ പറഞ്ഞതും അവൾ പതിയെ ഒന്ന് ചിരിച്ചു….

ആ… ഇത് ഓക്കേ…. എന്നും പറഞ്ഞു കൊണ്ട് ശ്രീ ഫോട്ടോ ക്ലിക്ക് ചെയ്ത് ഫോൺ അവന്റെ കയ്യിലേക്ക് കൊടുത്തു….

ലച്ചു ചേച്ചിക്ക് ഈ ഡ്രസ്സ് ഇട്ടിട്ട് നല്ല ഭംഗിയുണ്ട്…..

താങ്ക്സ് ശ്രീ….

അത് എന്റെ സെലെക്ഷൻ ആയോണ്ടാ… എന്റെ സെലക്ഷൻ ഒന്നും തെറ്റാറില്ല….

തള്ള് തള്ള് തള്ളാപ്പു വണ്ടി……ഓയ്…. തള്ള് തള്ള് തല്ലി പൊളി വണ്ടി…..

തള്ള് നിന്റെ മറ്റവനാടി…..

ഏയ്‌…. അങ്ങേര് പാവാ….

ഏഹ്… എന്ത്….

അ.. അത്… ഒന്നൂല്ല…. നിങ്ങൾ പോണില്ലേ….

മ്മ്… മനസ്സിലാവുന്നുണ്ട്…..കണ്ട് പിടിച്ചോളാം…. അത് വിട്… നീ ഞങ്ങടെ കാര്യം കിച്ചുവിനോട് പറഞ്ഞോ…

പറഞ്ഞു….

എന്നിട്ട്….. എന്ത് പറഞ്ഞു..

പ്രേത്യേകിച്ചൊന്നും പറഞ്ഞില്ല….ഒന്ന് ചിരിച്ചു…. അത്ര തന്നെ….

മ്മ്…. ലച്ചു.. വാ… ഇനി നിന്നാ വൈകും.. എന്നും പറഞ്ഞു കൊണ്ടവൻ താഴെക്കിറങ്ങിയതും ലച്ചുവും ശ്രീയും അവന്റെ പുറകെ ചെന്നു….

ഭക്ഷണം കഴിച്ചു കഴിഞ്ഞു…മാധവനും സഹദേവനും ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങുവായിരുന്നു……

അത് കണ്ട് ലച്ചു ഹരിയെ നോക്കിയതും ചെല്ല് എന്നവൻ പതിയെ പറഞ്ഞു….

പോണോ….എനിക്കെന്തോ ചെറിയൊരു പേടി…..

ദേ….. ലച്ചു…..

വേണ്ടാ… പൊക്കോളാം എന്നും പറഞ്ഞവൾ മാധവന്റെ അരികിലേക്ക് ചെന്നു…..

അച്ഛാ…… എന്നവൾ വിളിച്ചതും മാധവനൊന്ന് തിരിഞ്ഞു നോക്കി…..

അച്ഛന് എന്നോട് ദേഷ്യമൊന്നും തോന്നരുത്….. ഞാൻ ഒത്തിരി കാലമായിട്ട് മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമാ….ഇനി ഒന്നും പറഞ്ഞോണ്ട് ഞാൻ വരില്ല….. അച്ഛൻ എന്നെ അനുഗ്രഹിക്കണം എന്നും പറഞ്ഞവൾ അയാളുടെ കാലിൽ തൊട്ടതും മാധവൻ കണ്ണുകൾ ഇറുക്കി അടച്ചു…….

തുടരും………