19/04/2026

ഹരിനന്ദനം : ഭാഗം 21

രചന – ഇഷ ജാൻവി

കൂളിംഗ് ഗ്ലാസ്‌ വച്ചിട്ടുണ്ട് താടി ട്രിം ചെയ്ത് വച്ചിട്ടുണ്ട് മുടി നല്ല സ്റ്റൈലിൽ ഞാർ നട്ടത് പോലെ പൊന്തിച്ചു വച്ചിട്ടുണ്ട് ആ മുഖത്തേക്ക് ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി എവിടെയോ കണ്ടു പരിചയം….. എവിടെ നോക്കിയാടി നടക്കുന്നത് എന്ന പറഞ്ഞു അയാൾ എന്നെ ശെരിക്കും നിർത്തി….. ഞാൻ എന്നിട്ടും അയാളുടെ മുഖത്തു നിന്ന് കണ്ണെടുത്തില്ല ഞാൻ വേഗം ആ കൂളിംഗ് ഗ്ലാസ്‌ എടുത്ത് മാറ്റി….. അയ്യേ……… ഇവനെ ആണോ ഞാൻ മൊഞ്ചൻ എന്ന വിചാരിച്ചത്….. എന്താടി……. അല്ല ഞാൻ വിചാരിച്ചു ഏതോ മൊഞ്ചൻ ആണ് എന്നെ പിടിച്ചത് എന്ന എല്ലാം നീ നശിപ്പിചില്ലേ ദുഷ്ട….. നിന്നെ ഒക്കെ ആര് വന്ന പിടിക്കാൻ ആണ് അവിടെ വീഴട്ടെ എന്നെ വിചാരിക്കു….. ഓ പിന്നെ നീ എന്തിനാ പിടിച്ചേ….. എന്റെ കയ്യിലോട്ട് വന്ന വീണിട്ട് എന്തിനാ പിടിച്ചത് എന്നോ….. ഈ.. 😁😁😁😁 ഞാൻ അവനു ഒരു ഇളി പാസ്സ് ആക്കി കൊടുത്തു….. നിങ്ങൾക്ക് മനസ്സിലായോ എവിടെ ചോദിച്ചാൽ അല്ല്ലേ പറയാൻ കഴിയൂ 😁😁😁…..

വന്നത് വേറെ ആരുമല്ല എന്റെ ചങ്ക് അജു ആണ്….. ഡാ എന്നാലും നീ നിന്റെ ഗെറ്റ് അപ്പ്‌ ഫുൾ മാറ്റിയല്ലോ….. ഇപ്പൊ എങ്ങനെ ഇണ്ട് സ്റ്റൈൽ ആയിട്ടില്ലേ എന്ന പറഞ്ഞു അവൻ മുടി ഒക്കെ പിടിക്കുകയാ….. ആ പിന്നെ നല്ല സ്റ്റൈൽ ഉണ്ട് പാടത്തു കൊണ്ട് പോയി നിർത്തിയാൽ കണ്ണ് തട്ടില്ല….. പോടീ നീ അങ്ങനെയെ പറയു എന്ന എനിക്ക് അറിയാം….. പിന്നെ ചോദിക്കണോ മോനെ ദിനേശാ…….. ശെരിയാ ഞാൻ അല്ലാതെ ഇവളോട് ചോദിക്കുമോ എന്റെ ദേവി……….. 😁😁😁 എന്നാലും നീ എന്റെ നല്ല ചാൻസ് അല്ലേ മിസ്സ്‌ ചെയ്തത്….. എന്ത് ചാൻസ്….. നീ വന്ന പിടിച്ചില്ല എങ്കിൽ വേറെ ഏതെങ്കിലും മൊഞ്ചൻ മാർ വന്ന എന്നെ പിടിക്കല്ലേ….. എന്നിട്ട്….. എന്നിട്ട് ഈ ഹിന്ദി സീരിയലിൽ കാണുന്നത് പോലെ കണ്ണും കണ്ണും നോക്കി നിൽക്കും പിന്നെ അവിടുന്ന് തുടങ്ങില്ലേ പ്രണയം….. ഓ……… ആദ്യം നിന്റെ ഈ ഹിന്ദി സീരിയൽ കാണുന്നത് ഒന്ന് നിർത്തണം വെറുതെ അല്ല നിനക്ക് ചീപ് ഐഡിയ ഒക്കെ കിട്ടുന്നത്…..

ഒന്ന് പോടാ നിനക്ക് അറിയില്ല ഹിന്ദി സീരിയലിന്റെ റേഞ്ച് അത് കണ്ടാലേ നിനക്ക് മനസിലാകൂ….. മതി എനിക്ക് നിന്റെ ഹിന്ദി സീരിയലിനെ പറ്റി ഒന്നും അറിയണ്ട….. അല്ല അജു നീ എന്തിനാ ഇപ്പൊ ഇവിടെ വന്നേ….. അയ്യോ അത് പറഞ്ഞപ്പോൾ ആണ് ഓർമ വന്നത് സർ ഒരു ഫയൽ കൊണ്ട് വരാൻ വിളിച്ചിരുന്നു….. എന്നിട്ട് ഇപ്പൊ ആണോ പൊട്ടാ പറയുന്നത് വേഗം കൊണ്ട് പോയി കൊടുക്ക് സാർ ആ ഹാളിൽ ഉണ്ട്….. നീ ആണ് എല്ലാത്തിനും കാരണം നീ വർത്തമാനം പറഞ്ഞു നിന്നിട്ട് ഞാൻ വന്ന കാര്യം തന്നെ മറന്നു പോയി….. ആ ഇനി എന്നെ പറഞ്ഞോ വന്ന കാര്യം ആണ് ആദ്യം പൂർത്തിയാക്കേണ്ടത് നിന്നോട് ആരാ എന്നോട് വർത്തമാനം പറയാൻ പറഞ്ഞെ….. നിനക്ക് ഞാൻ വന്നിട്ട് തരാമെഡി… എന്ന പറഞ്ഞു അജു പോയി….. ഞാൻ ആ ഹോട്ടലിന്റെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു വേറെ പണി ഒന്നുമില്ലല്ലോ….. അജു ഇനിയും വന്നില്ല ഹരിയേട്ടൻ എന്തെങ്കിലും പണി കൊടുത്തിട്ടുണ്ടാവും….. പാവം അജു….. ഹാളിൽ നിന്ന് കുറെ ആൾക്കാർ പുറത്തേക്ക് ഇറങ്ങാനുണ്ട് പക്ഷേ സാറിനെയും അജുവിനെയും കണ്ടില്ല….. ഞാനും അങ്ങോട്ട് പോകാൻ നിന്നില്ല അവരുടെ പണി കഴിഞ്ഞാൽ എന്നെ വിളിക്കില്ലേ….. ഞാൻ വേഗം ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് പോയി അവിടെ നല്ല ഒരു സൂപ്പർ പെയിന്റിംഗ് ഉണ്ടായിരുന്നു…..

അതിന്റെ ഒരു ഫോട്ടോ എടുത്തു….. പിന്നെ അതിന്റെ മുന്നിൽ നിന്ന് സെൽഫി എടുക്കാൻ തുടങ്ങി….. സെൽഫി അത് എന്നും എനിക്ക് ഒരു ഹരം ആണ് എവിടെ പോയാലും ഒരു സെൽഫി അത് നിർബന്ധമാ…😁😁….. സെൽഫി എടുക്കാൻ കൈ നീട്ടിയതാ പക്ഷേ കൈ നീട്ടുമ്പോൾ കൈ മറ്റാരുടെയോ മുഖത്തു ആണ് കൊണ്ടത്….. കൂളിംഗ് ഗ്ലാസ്‌ തിരിച്ചിട്ടുണ്ട് എന്റെ കൈ ഇത്രയും ശക്തിയോടെ ആണോ തട്ടിയത്….. എന്റെ കണ്ണാ……. ഇന്ന് ഞാൻ ചീത്ത കേൾക്കേണ്ടി വരുമോ….. ഞാൻ വേഗം അയാൾക്ക് കൂളിംഗ് ഗ്ലാസ്‌ എടുത്ത് കൊടുത്തു….. സോറി ഞാൻ അറിയാതെ സെൽഫി എടുക്കുമ്പോൾ….. ഇയാൾ എന്താ പൊട്ടൻ ആണോ ഞാൻ പറഞ്ഞിട്ട് ഒന്നും മറുപടി തരുന്നില്ല എന്റെ മുഖത്തേക്ക് തന്നെ നോക്കുകയാ….. ഏതോ ബിസിനെസ്സ് മാൻ ആണെന്ന് തോനുന്നു കോട്ടും സ്യൂട്ട് ആണ് വേഷം….. ആ കാണാൻ ഒന്നും മോശമില്ല നല്ല ലുക്ക്‌ ഉണ്ട് പോരാത്തതിന് നീല കണ്ണും ആരായാലും നോക്കി പോകും….. പക്ഷേ ഞാൻ നോക്കി നിന്നൊന്നും ഇല്ല സത്യായിട്ടും 😜….. ഞാൻ അയാളുടെ മുഖത്തിന് നേരെ കൈ വീശി….. അപ്പൊ ഞെട്ടിയിട്ട് എന്നെ തന്നെ നോക്കി എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു…….

ഞാനും തിരിച്ചു ഒരു പുഞ്ചിരി നൽകി അതിന് വല്യ ചിലവ് ഒന്നുമില്ലല്ലോ….. ☺☺☺☺☺ ഹായ് ഞാൻആകാശ് എന്ന പറഞ്ഞു എനിക്ക് കൈ നീട്ടി….. ഞാൻ കൈ കൊടുത്തു എന്തിനാ വെറുതെ അയാളെ ശശി ആക്കുന്നത് അല്ലേ….. ഞാൻ നന്ദന….. നൈസ് നെയിം….. ഞാൻ മറുപടി കൊടുക്കാതെ ഒന്ന് ചിരിക്കുക ☺☺☺മാത്രം ചെയ്തു….. നന്ദന എന്താ ഇവിടെ….. ഞാൻ……… നന്ദന………… ഞാൻ പറയാൻ തുടങ്ങുമ്പോഴേക്കും പിന്നിൽ നിന്നും വിളി വന്നു ഞാൻ തിരിഞ്ഞു നോക്കി….. വേറെ ആരുമല്ല വിളിച്ചത് ഹരി ഏട്ടൻ ആണ് കൂടെ അജുവും ഇണ്ട്….. ഹരിയേട്ടൻ നല്ല കലിപ്പിൽ ആണല്ലോ എന്ത് പറ്റി….. ഞാൻ വേഗം ഹരിയേട്ടന്റെ അടുത്തേക്ക് പോയി എന്റെ പിന്നാലെ തന്നെ ആകാശ് വന്നു….. നന്ദന ഹരിയുടെ കൂടെ വന്നത് ആണോ….. ആകാശ് ഹരിയേട്ടനോട്‌ ചോദിച്ചു….. മ്മ്മ് സർ ഒന്ന് മൂളുക മാത്രം ചെയ്തു….. ഹരി നിന്റെ പെങ്ങൾ ആണോ ഇത്….. ദേ അടുത്ത ചോദ്യവും ആകാശ് ചോദിച്ചു….. സാർ മറുപടി കൊടുക്കുന്നത്തിന് മുന്നേ ഞാൻ മറുപടി കൊടുത്തു…..

ഏയ്യ് അല്ല ഞാൻ സാറിന്റെ പി എ ആണ്….. Oo i c….. Ok aakash c u again….. എന്ന പറഞ്ഞു സാർ എന്നെ നോക്കി….. ആ നോട്ടത്തിൽ നിന്ന് മനസിലായി സാറിന്റെ കൂടെ പോകാൻ പറഞ്ഞത് ആണെന്ന്….. സാർ വേഗം നടന്നു ഞാനും അജുവും സാറിന്റെ പിന്നാലെയും….. നന്ദന ഒന്ന് നിൽക്കു….. ഇവന് ഇത് എന്തിന്റെ കേട് ആണ് വിളിച്ചത് ആകാശ് ആണ്….. ഞാൻ അവിടെ നിന്നു അപ്പോഴേക്കും ആകാശ് എന്റെയും അജുവിന്റെയും മുന്നിൽ എത്തിയിരുന്നു….. ആകാശ് വിളിക്കുന്നത് കേട്ട് ഹരി ഏട്ടനും അവിടെ നിന്നിട്ടുണ്ട് ഹരി ഏട്ടന്റെയും ഞങ്ങളുടെയും നടുക്ക് ആണ് ആകാശ് നിൽക്കുന്നത്….. ഞങ്ങൾ എല്ലാവരും ആകാശ് എന്താ പറയാൻ പോകുന്നെ എന്നുള്ള ആകാംക്ഷയിൽ നിൽക്കുകയാ….. നന്ദാ തന്റെ വീട് ഇവിടെ തന്നെ ആണോ….. അയ്യേ ഇത് ചോദിക്കാൻ ആണോ ഇവൻ വന്നത്….. അല്ല എന്റെ നാട് ❤കണ്ണൂർ❤ ആണ്….. ഹാ ☺☺☺☺….. എപ്പോഴാ ഹരിയുടെ കമ്പനിയിൽ ജോയിൻ ചെയ്തത്….. ഒരാഴ്ച്ച….. ഓക്കേ എന്നാ ശെരി….. C u soon………. എന്ന പറഞ്ഞു അവൻ എന്നെ നോക്കി സൈറ്റ് അടിച്ചിട്ട് 😉😉😉പോയി….. എന്റെ കണ്ണാ എന്താ ഇതൊക്കെ….. ആകാശ് പോയ ഉടനെ സാർ കലിപ്പിൽ പോയി കാറിൽ കേറി ഇരുന്നു…..

അജു എന്നെ നോക്കി….. പിന്നെ ഞാനും അവനും കൂടെ ഒരോട്ടം ആയിരുന്നു കാറിലേക്ക്….. ഹിഹി എന്തിനാ വെറുതെ കലിപ്പ് മൂഡ് ഓൺ ചെയുന്നെ….. ഞങ്ങൾ കേറിയ ഉടനെ സാർ കാർ സ്പീഡിൽ വിട്ടു കാർ നിന്നത് ഓഫീസിന്റെ മുന്നിൽ ആണ്….. ഞങ്ങളോട് ഒന്നും മിണ്ടാതെ സാർ വേഗം അകത്തേക്ക് കയറി പോയി….. ഞാനും അജുവും നേരെ കാന്റീൻലേക്കും ഇപ്പൊ ലഞ്ച് ബ്രേക്ക്‌ ആണ് ഞാൻ രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പും ഉണ്ട്….. ക്യാന്റീനിൽ പോയപ്പോൾ തന്നെ കണ്ടത് സിനുവും ഉണ്ണിയും കൂടെ ബിരിയാണി തിന്നുന്നത് ആണ്….. ഞാൻ വേഗം അവരുടെ അടുത്തേക്ക് പോയി സീറ്റിൽ ഇരുന്നു അജു രണ്ട് ബിരിയാണിക്ക് ഓഡർ കൊടുത്തിട്ട് ഞങ്ങളുടെ കൂടെ വന്നിരുന്നു….. പക്ഷേ അത്ര ടൈമ് കാത്തിരിക്കാൻ എനിക്ക് കഴിയില്ല അതുകൊണ്ട് ഉണ്ണിയുടെ പ്ലേറ്റിൽ കയ്യിട്ടു തിന്നാൻ തുടങ്ങി….. ഡീ നീ കൈ കഴുകിയോ….. ഓ ആരാ ഈ പറയുന്നേ എന്റെ ഉണ്ണി തന്നെ അല്ലേ നീ എപ്പോ മുതലാ കൈ കഴുകിയിട്ടു കഴിക്കാൻ തുടങ്ങിയെ….. അവൻ എനിക്ക് ഇളിച്ചു തന്നു അവന്റെ ഇളി കാണാൻ എനിക്ക് ടൈമ് ഇല്ലാത്തത് കൊണ്ട് ഞാൻ ബിരിയാണിയിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തു…..

അല്ലെങ്കിലും ചങ്കിന്റെ പ്ലേറ്റിൽ കൈയിട്ടു കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ കോളജിൽ പഠിക്കുമ്പോ ഞാൻ മാത്രേ ചോറ് കൊണ്ട് വരു ഈ തെണ്ടികൾ ഒന്നും കൊണ്ട് വരില്ല എന്നിട്ട് ഞങ്ങൾ മൂന്നാളും കൂടി ഒരുമിച്ച് ആണ് ഫുഡ് കഴിക്കുക അതൊക്കെ ഒരു കാലം….. ആഹാ എന്റെ ബിരിയാണി വന്നു ഇനി ഞാൻ ശെരിക്കും ഒന്ന് കഴിക്കട്ടെ….. ❤❤❤ ബിരിയാണി കഴിച് ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു ഓഫീസിലേക്ക് കയറി….. ഞാൻ എന്റെ സീറ്റിൽ പോയിരുന്നു 2 ദിവസം എന്നെ കാണാത്തത് കൊണ്ട് എല്ലാവരും വിചാരിച്ചു ഞാൻ ജോലി മതിയാക്കി എന്ന….. എന്താല്ലേ…. ഇതൊക്കെ ഒരു ചേച്ചി വന്ന എന്നോട് പറഞ്ഞതാ….. മായ എന്നെ ഒരുമാതിരി നോട്ടം നോക്കുന്നുണ്ട് ഞാൻ ഉണ്ണിയെ വിളിച്ചു കാണിച്ചു കൊടുത്തു….. അതൊന്നും കാര്യം ആക്കാതെ നീ നിന്റെ ജോലി ചെയ്യെടി….. ശെരി ഉണ്ണി തമ്പുരാനെ 🙏🏻🙏🏻….. അപ്പോഴാണ് സാർ നേരത്തെ കലിപ്പിൽ പോയത് ഓർമ വന്നത് ഉണ്ണിയോട് ഞാൻ ഇപ്പൊ വരാം എന്ന പറഞ്ഞു നേരെ സാറിന്റെ ക്യാബിൻലേക്ക് പോയി…..

May i come in sir….. സൗണ്ട് ഒന്നും കേൾക്കുന്നില്ല ഒന്നുകൂടെ വിളിച്ചു നോക്കാം….. May i come in sir….. ഇപ്പ്രാവശ്യവും ഒരു അനക്കവുമില്ല….. ഞാൻ വേഗം ഡോർ തുറന്നു….. ഡോർ തുറന്ന് ആ ക്യാബിൻ കണ്ടു ഞാൻ ഞെട്ടി പോയി….. കുട്ടി മാമാ ഞാൻ ഞെട്ടി മാമാ….. ഫ്ലവർ vase പൊട്ടി കിടക്കുന്നു ഫയൽസ് ഒക്കെ ക്യാബിന്റെ ഓരോ സൈഡിൽ ആണ് ഉള്ളത്….. എന്റെ കണ്ണാ എന്താ ഇവിടെ നടന്നത് ഇതൊക്കെ നശിപ്പിക്കാൻ മാത്രം എന്ത് പ്രശ്നം ആണ് ഉണ്ടായത് ഒന്നും മനസിലാവുന്നില്ലല്ലോ….. ഞാൻ ആ ക്യാബിൻ മൊത്തം ഒന്ന് കണ്ണോടിച്ചു ഇല്ല സാർ ഇവിടെ എവിടെയും ഇല്ല ഇത് എവിടെ പോയതാ….. ഞാൻ വേഗം ആ ക്യാബിൻ ക്‌ളീൻ ചെയ്തു ക്യാബിന്റെ പുറത്ത് ഇറങ്ങുമ്പോൾ ആണ് രാമേട്ടൻ വന്നത്….. എന്താ രാമേട്ടാ….. സാർ ഇവിടെ ഇല്ലല്ലോ….. സാർ ഇവിടെ ഇല്ല എന്ന എനിക്ക് അറിയാം….. പിന്നെ എന്താ ഇവിടേക്ക് വന്നേ….. സാർ ഇപ്പൊ വിളിച്ചു പറഞ്ഞിരുന്നു സാറിന്റെ ക്യാബിൻ ക്ലീൻ ചെയ്യാൻ….. അതിന് ക്ലീൻ ചെയ്യാൻ മാത്രം അവിടെ ഒന്നുമില്ല ധാ രാമേട്ടൻ നോക്കിക്കോ എന്ന പറഞ്ഞു ആ ഡോർ ഞാൻ തുറന്ന് കാണിച്ചു കൊടുത്തു…..

ഈ റൂം എന്തിനാ സാർ ക്‌ളീൻ ചെയ്യാൻ പറഞ്ഞത്….. അത്….. അല്ല രാമേട്ടാ സാർ എവിടെയാ പോയത് മീറ്റിംഗിന് ആണൊ….. അല്ല സാറിന് തല വേദന ആയതുകൊണ്ട് നേരത്തെ പോയതാ….. ആഹ്. എന്നാൽ ശെരി രാമേട്ടാ… എന്ന പറഞ്ഞു ഞാൻ എന്റെ സീറ്റിലേക്ക് നടന്നു….. പെട്ടെന്ന് എന്റെ കൈ ആരോ പിടിച്ചു വലിച്ചു ഒരു മൂലയിൽ കൊണ്ട് നിർത്തി….. ഡീ നീ ആരാ നീ ആൺകുട്ടികളോട് മാത്രമേ സംസാരിക്കു….. എന്താ മായേ നിനക്ക് ഇപ്പൊ അറിയേണ്ടത് ഞാൻ ആരാണെന്നോ അതോ ആൺകുട്ടികളോട് മാത്രമേ സംസാരിക്കു എന്നോ….. ടി ഓവർ ആകല്ലേ….. എന്നാ വാ നമുക്ക് ടെസ്റ്റ്‌ കളിക്കാം ഓവർ വേണ്ട….. ഡീ നിന്റെ ചളി ആ അജുവിനോടും സിനാനോടും പറഞ്ഞാൽ മതി….. അയ്യോ നീ ഒരാളേ മറന്നു പോയോ അവര് രണ്ട് പേരും മാത്രം അല്ല എന്റെ ചളി കേൾക്കുന്നത് ഉണ്ണിയും കൂടെ ഉണ്ട് ഇനി അവന്റെ പേര് മറക്കല്ലേ….. പുന്നാര മോളെ…… വെറുതെ എന്റെ കൈക്ക് പണി ആക്കല്ലേ നിനക്ക് അറിയില്ല ഈ മായ ആരാണെന്ന് ദേ പറഞ്ഞില്ല കേട്ടില്ല എന്ന ഇനി പറയരുത് ഉണ്ണി അവൻ എന്റെതാ എന്റേത് മാത്രം…. എന്ന പറഞ്ഞു അവള് പോയി…..

ഇതെന്ത് കഥ. എനിക്ക് മര്യാദക്ക് ഡയലോഗ് പറയാൻ പോലും കഴിഞ്ഞില്ല….. സാരില്ല അത് വിട്ട് കളയാം ഇതല്ലല്ലോ ഇവിടുത്തെ പ്രശ്നം….. തല വേദന തന്നെ ആണോ സാറിന് വീട്ടിൽ എത്തിയിട്ടുണ്ടാവുമോ ഏതായാലും വിളിച്ചു നോക്കാം അപ്പൊ ഇതിനൊക്കെ ഉള്ള ഉത്തരം കിട്ടുമല്ലോ….. റിങ് ചെയുന്നുണ്ട് ബട്ട്‌ എടുക്കുന്നില്ല….. വീണ്ടും വീണ്ടും വിളിച്ചു നോക്കി അപ്പോഴും അത് തന്നെ അവസ്ഥ….. സീറ്റിൽ ഇരുന്നിട്ടും സാറിനെ പറ്റി മാത്രം ആയിരുന്നു എന്റെ ചിന്ത….. എന്തിനാ കണ്ണാ നീ എന്റെ മനസ്സിൽ ഇങ്ങനെ ഒക്കെ തോന്നിക്കുന്നെ….. കുറച്ച് നാളായി എനിക്ക് എന്നെ തന്നെ കൈ വിട്ട് പോവുകയാണ് എപ്പോഴും സാറിനെ പറ്റി മാത്രം ആണ് ചിന്ത….. ഇത് ഇങ്ങനെ പോയാൽ ശെരിയാവില്ല സാറിനെ പറ്റി ചിന്തിക്കാൻ എനിക്ക് ഒരു അവകാശവുമില്ല….. എന്നിട്ടും മനസ്സ് വീണ്ടും സാറിന്റെ അടുത്തേക്ക് പോവുകയാ….. അതുകൊണ്ട് ഉണ്ണിയോട് തല വേദനിക്കുന്നു എന്നെ ഒന്ന് വീട്ടിൽ കൊണ്ടാക്കി തരാൻ പറഞ്ഞു…..

അവൻ ആദ്യം പോകേണ്ട എന്ന പറഞ്ഞെങ്കിലും എന്റെ നിർബന്ധം കൊണ്ട് പോകാൻ സമ്മതിച്ചു….. അജുവിനോട് പറഞ്ഞപ്പോൾ അവനും പോകണ്ട എന്ന പറഞ്ഞു പക്ഷേ എന്റെ മുഖം കണ്ടിട്ട് അവനു മനസിലായി എന്റെ മനസ്സ് ശെരിയല്ല എന്ന….. എന്റെ മുഖം ഒന്ന് വാടിയാൽ ആദ്യം തിരിച്ചറിയുന്നത് എന്റെ അജു ആണ്….. പക്ഷേ അവൻ എന്നോട് ഒന്നും ചോദിച്ചില്ല ഞാൻ ഇപ്പൊ ഒന്നും പറയില്ല എന്ന അവനു അറിയാം അതാ ചോദിക്കാതെ….. ഉണ്ണി എന്നെ സാറിന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്തിട്ട് പോയി….. കാളിങ് ബെൽ അടിച്ചപ്പോൾ ആന്റി വന്ന ഡോർ തുറന്നു….. എന്താ മോള് ഇത്ര നേരത്തെ വന്നത്….. അത് ആന്റി നല്ല തലവേദന അതാ ഞാൻ….. ഇന്ന് എന്താ എല്ലാവർക്കും ഒരു തലവേദന….. എന്ന ചോദിച്ചു മുത്തശ്ശി വന്നു….. വേറെ ആർക്കാ തല വേദന….. ഞാൻ ഒന്നും അറിയാതെ പോലെ ചോദിച്ചു….. നിന്റെ സാർ ഉച്ചക്ക് വന്ന കിടക്കുന്നതാ ഫുഡ് പോലും കഴിച്ചില്ല ചോദിച്ചപ്പോ തലവേദന അതുകൊണ്ട് ഒന്നും വേണ്ട എന്ന പറഞ്ഞു…..

ഞാൻ അറിയില്ല സാർ ഇവിടേക്ക് വന്നത്….. ആ എന്നാ മോള് പോയി കുറച്ച് സമയം കിടന്നോ….. ശെരി ആന്റി….. ഞാൻ മുകളിലേക്ക് പോയി സാറിന്റെ റൂമിൽ വെറുതെ ഒന്ന് എത്തി നോക്കി….. പക്ഷേ സാറിനെ കാണുന്നില്ല….. അകത്തു കേറി ഒന്ന് കൂടെ നോക്കി കാണുന്നില്ല….. പെട്ടെന്ന് ഡോർ അടക്കുന്ന സൗണ്ട് കേട്ടപ്പോൾ തിരിഞ്ഞു നോക്കി….. ഞാൻ ആരെ ആണോ ഇത്രയും സമയം അന്വേഷിച്ചത അയാൾ അതാ എന്റെ മുന്നിൽ കയും കെട്ടി നിൽക്കുന്നു….. ഞാൻ സൈക്ലിന്ന് വീണ ചിരി പാസ്സ് ആക്കി….. പക്ഷേ സാറിന്റെ മുഖത്തു കലിപ്പ് ആണ്….. എന്തിനാ എന്റെ റൂമിലേക്ക് വന്നത്….. അത് അത് ഞാൻ സാറിനെ കാണാൻ………. എന്നെ എന്തിനാ കാണുന്നെ….. സാർ എന്താ ഓഫീസിൽ നിന്ന് നേരത്തെ വന്നത്….. എല്ലാ കാര്യവും നിന്നോട് പറയണം എന്ന നിർബന്ധം ഉണ്ടോ….. ഞാൻ ഇല്ലാ എന്ന തലയാട്ടി….. എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്….. സാർ….. ഇപ്പൊ സാറിന്റെ മുഖത്തെ കലിപ്പ് ഭാവം ഒക്കെ മാറി പക്ഷേ ചിരി ഒന്നുമില്ല എന്താ സാർ….. അത് അത് പിന്നെ….. സാറിനും വിക്ക് തുടങ്ങിയോ….. ഒരു ആത്മഗതം പറഞ്ഞതാ പക്ഷേ സൗണ്ട് ഇത്തിരി കൂടി പോയി എന്ന സാർ ചിരിച്ചപ്പോൾ മനസിലായി…..

ഈ 😁😁😁😁ഞാനും ഒരു ചിരി പാസ്സ് ആക്കി….. നന്ദാ ഞാൻ എനിക്ക്………. അയ്യോ ഈ സാറിന് ഇത് എന്താ പറ്റിയെ രാവിലെ കലിപ്പ് ആയിരുന്നെങ്കിൽ ഇപ്പൊ ദേ എന്തോ വെപ്രാളവും പരവേശവും ഒക്കെ ആണ്….. Ooo shit👊🏻👊🏻👊🏻 ഞാൻ അല്ല സാർ ആണ് പാവം സാർ എന്നോട് എന്തോ പറയാൻ വന്നത് ആണ് ആ ടൈമ് തന്നെ സാറിന്റെ ഫോണും റിങ് ചെയ്തു….. പിന്നെ എന്തിനാടോ ഞാൻ നിന്നെ ഒക്കെ ജോലിക്ക് നിർത്തിയിരിക്കുന്നത പറഞ്ഞത് ചെയ്യാൻ കഴിയില്ലെങ്കിൽ മതിയാക്കി പോയിക്കൊ അല്ലാതെ എന്റെ കമ്പനിക്ക് നഷ്ടം വരുത്താൻ താൻ ഇവിടെ നിൽക്കണം എന്ന ഇല്ല അറിയാലോ ഈ ഡീൽ നമ്മുടെ കമ്പനിക്ക് എത്ര മാത്രം ഇമ്പോര്ടന്റ്റ്‌ ആണെന്ന് അതുകൊണ്ട് ഈ ഡീൽ നമുക്ക് തന്നെ കിട്ടണം അല്ലാതെ താൻ ഇനി കമ്പനിയിൽ വരണ്ട. Its my order ഇനി ഡീൽ ഓക്കേ ആയതിന ശേഷം എന്നെ വിളിച്ചാൽ മതി കേട്ടല്ലോ….. ആരാണാവോ ഫോൺ വിളിച്ചത്….. പാവം സാർ നല്ല കലിപ്പിൽ ആണ് ഒന്നാമത ആ ടൈമ് ഫോൺ വന്നത് സാറിന് ഇഷ്ടപ്പെട്ടില്ല എന്ന സാറിന്റെ മുഖം കണ്ടപ്പോഴേ മനസിലായിന് ആ ദേഷ്യവും പിന്നെ പറഞ്ഞ പണി ചെയ്തതിന്റെ ദേഷ്യവും സാറിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു…..

ഇനി ഇവിടെ നിൽക്കുന്നത് ബുദ്ധി അല്ല വേഗം സ്കൂട്ട് ആവാൻ നോക്കാം….. ഞാൻ സാർ കാണാതെ പോകാൻ നോക്കി….. പക്ഷേ എന്നെ സാർ കണ്ടു….. ഞാൻ ഡോർ തുറക്കാൻ പോയപ്പോൾ സാർ എന്റെ കൈ പിടിച്ചു വലിച്ചു ഞാൻ നേരെ പോയി സാറിന്റെ നെഞ്ചിൽ വീണു….. ആ കണ്ണുകളിൽ നോക്കുമ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു പോകുന്ന ഫീൽ ആയിരുന്നു….. ആ കണ്ണുകളിൽ നോക്കുമ്പോൾ എന്റെ സാറെ ചുറ്റും ഉള്ളത് ഒന്നും കാണില്ല 🥰☺….. പക്ഷേ അധികം സമയം നോക്കാൻ എനിക്ക് കഴിഞ്ഞില്ല കാരണം സാർ എന്റെ കയ്യിൽ അമർത്തി പിടിച്ചത് കാരണം ഭയങ്കര വേദന….. സാർ കയ്യിൽ നിന്ന് വിട്….. പക്ഷേ സാർ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി….. എന്നിട്ട് കലിപ്പിൽ ചോദിച്ചു….. നീ എന്താ ഈ നേരത്ത് ഇവിടെ ഓഫീസ് ടൈമ് കഴിഞ്ഞില്ലല്ലോ….. ഇപ്പോഴാണോ ഇയാൾക്ക് ബോധം വന്നത്….. ഞാൻ എത്ര സമയം ആയി വന്നിട്ട് എന്നിട്ട് ഇപ്പൊ ചോദിക്കുന്നത് കേട്ടില്ലേ….. അത് സാർ എനിക്ക് തല വേദന കാരണം ഞാൻ വന്നതാ….. പിന്നെ എന്തിനാ എന്റെ റൂമിലേക്ക് വന്നത്…..

അത് ഞാൻ നേരത്തെ പറഞ്ഞത് ആണല്ലോ….. അത് വിട്….. നീ എന്തിനാ ആകാശിനോട്‌ സംസാരിക്കാൻ പോയത്….. അയ്യോ ഞാൻ അല്ല അയാൾ ആണ് ഇങ്ങോട്ട് വന്ന സംസാരിച്ചത്….. ഞാൻ നടന്ന സംഭവം ഒക്കെ സാറിനോട് പറഞ്ഞു….. മ്മ്….. സാർ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്….. അവനോട് അധികം സംസാരിക്കാൻ നിൽക്കണ്ട….. എനിക്ക് അത് ഇഷ്ടല്ലാ കേട്ടല്ലോ….. ഞാൻ ആ എന്നുള്ള രീതിയിൽ തലയാട്ടി….. അപ്പൊ സാർ എന്നെ തറപ്പിച്ചു ഒരു നോട്ടം നോക്കി….. ഞാൻ ആ എന്ന പറഞ്ഞു കുറച്ച് സൗണ്ട് കൂടി പോയി എന്ന തോനുന്നു….. സാർ എന്നെ തന്നെ അന്തം വിട്ട് നോക്കുകയാ ഇപ്പൊ പിടിയുടെ ശക്തി കുറച്ച് കുറഞ്ഞിട്ടുണ്ട് ആ കിട്ടിയ ഗ്യാപിൽ ഞാൻ വേഗം എന്റെ കൈ സാറിൽ നിന്നും മോചിപ്പിച്ചു….. എന്നിട്ട് ഡോർ തുറന്നു പോകാൻ തുടങ്ങിയപ്പോൾ ആണ് സാർ എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞത് ഓർമ വന്നേ….. ഹരി ഏട്ടാ……….. എന്താ നന്ദേ….. എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്….. അതിന് സമയം ആയിട്ടില്ല ഞാൻ പിന്നെ പറയാം….. നീ ഇപ്പൊ പോയി കിടന്നോ തല വേദന ഇല്ലേ….. ആ….. ഞാൻ വേഗം എന്റെ റൂമിലേക്ക് പോയി ഫ്രഷ് ആയി ഒന്ന് കിടന്നു കിടന്ന് ഉടനെ ഉറക്കവും വന്നു ഉറക്കം എന്നും എന്റെ വീക്നസ്സ് ആണ്….. ആരോ വന്ന മുടിയിൽ തലോടുമ്പോൾ ആണ് ഞാൻ ഉണർന്നത്…..

നോക്കുമ്പോൾ ആന്റി ആണ്….. ആ മോള് എഴുന്നേറ്റോ വേദന കുറവുണ്ടോ മോളെ….. ആ ഇപ്പൊ കുഴപ്പം ഒന്നുമില്ല ആന്റി….. ഞാൻ കുറച്ച് മുന്നേ വന്നിരുന്നു അപ്പോൾ മോള് നല്ല ഉറക്കത്തിൽ ആയിരുന്നു അതാ വിളിക്കാതിരുന്നത്….. ഞാൻ ഒന്നും അറിഞ്ഞില്ല ആന്റി നല്ല സുഗമായി ഉറങ്ങി….. സാരില്ല ഇനി വേഗം എഴുന്നേറ്റോ വിളക്ക് കത്തിക്കാൻ ആയി….. അയ്യോ ഇത്ര പാട് സമയം ആയോ ഞാൻ എന്തൊരു ഉറക്കം ആണ് ഉറങ്ങിയത്….. എന്റെ കണ്ണാ….. ആന്റി ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം….. ആ ശെരി മോളെ ഞാൻ താഴേക്ക് പോവുകയാ….. ആ ആന്റി….. ഞാൻ വേഗം പോയി ഫ്രഷ് ആയി താഴേക്ക് ചെന്നു മുത്തശ്ശി വിളക്ക് കൊളുത്തി നാമം ജപിക്കുന്നുണ്ട് ഞാനും മുത്തശ്ശിയുടെ അടുത്ത പോയി നാമം ജപിച്ചു….. ഞാൻ ഇപ്പോഴാണ് പൂജ മുറി ശ്രദ്ധിക്കുന്നത ഒരുപാട് ദൈവത്തിന്റെ ചിത്രങ്ങൾ ഉണ്ട് പൂജ മുറിയുടെ വാതിലിൽ ഫുൾ മണി കെട്ടി തൂക്കിയിട്ടുണ്ട് പിന്നെ ഒത്ത നടുക്ക് ഒരു തൂക്ക വിളക്കും….. എന്തോ മനസിന് ഒരു കുളിർമ തോനുന്നു ഈ പൂജ മുറിയിൽ ഇങ്ങനെ നിൽക്കുമ്പോൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു….. പിന്നെ സിറ്റ് ഔട്ടിൽ പോയി ഇരുന്നു മുത്തശ്ശിയോടും ആന്റിയോടും സംസാരിച്ചു…..

ആന്റി സാർ ഇല്ലേ ഇവിടെ….. ആ ഉണ്ടല്ലോ എന്താ മോളെ….. അല്ല വിളക്ക് കൊളുത്തിയിട്ടും സാറിനെ കണ്ടില്ല….. അവന് ഇതിലൊന്നും വിശ്വാസമില്ല മോളെ പഴയ sfi ക്കാരൻ ആണ്….. ആര് സാറോ….. ആ….. മോള് ഹരിയെ സാർ എന്ന വിളിക്കേണ്ട ഹരി ഏട്ടൻ എന്ന വിളിച്ച മതി….. അത് മുത്തശ്ശി….. ഒരു ഇതും ഇല്ല മോള് അങ്ങനെ വിളിച്ചാൽ മതി ആന്റിയും അത് തന്നെ പറഞ്ഞു….. ഹരി ഏട്ടനും അങ്ങനെ വിളിച്ചാൽ മതി എന്ന പറഞ്ഞിന് എന്ന പറയണം എന്നുണ്ടായിരുന്നു പക്ഷേ പറഞ്ഞില്ല….. മോളെ വീട്ടിൽ വിളിച്ചില്ലേ….. ആ വിളിച്ചിരുന്നു ആന്റി….. നിന്റെ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ഫോട്ടോസ് ഇല്ലേ ഞങ്ങള്ക്ക് കാണിച്ചു താ….. അതിന് എന്താ മുത്തശ്ശി ഞാൻ ഇപ്പ്പോ കാണിച്ചു തരാം….. ഫോൺ എടുത്ത് ഫോട്ടോ കാണിച്ചു കൊടുക്കാൻ നോക്കിയപ്പോഴേക്കും ഒരു കോൾ വന്നു….. ആന്റി മുത്തശ്ശി എന്റെ മാമൻ ആണ് വിളിക്കുന്നത് ഞാൻ ഇത് ഒന്ന് എടുത്തോട്ടെ…… ആ മോള് എടുത്ത് സംസാരിക്ക….. ഞാൻ വേഗം ഫോൺ എടുത്ത് മുകളിൽ ബാൽക്കണിയിൽ പോയി നിന്നു…..

മാമൻ എന്ന പറയുമ്പോൾ അമ്മയുടെ അനിയൻ ആണ്….. എന്നെ ഭയങ്കര ഇഷ്ടം ആണ് സ്വന്തം മക്കളെ കാൾ കൂടുതൽ ഇഷ്ടം എന്നോട് ആണ് ഇത് എന്റെ ചെറിയ മാമൻ ആണ് മുത്ത് മാമൻ കൂടി ഉണ്ട്….. അങ്ങനെ കുറെ സമയം മാമനോട് സംസാരിച്ചു പിന്നെ ഫോൺ വിളിച്ചു റൂമിലേക്ക് പോകാൻ പോയപ്പോൾ ആന്റി ഫുഡ് കഴിക്കാൻ വിളിച്ചു….. ഫുഡ് കഴിച് നേരെ റൂമിലേക്ക് വിട്ടു….. എന്താ ചെയ്യാ വല്ലാതെ ഉറക്കം വരുന്നുണ്ട്….. കിടന്നതേ ഓർമ ഉള്ളു രാവിലെ അലാറം കേട്ട് ആണ് എഴുന്നേറ്റത്….. വേഗം കുളിച് ഫ്രഷ് ആയി ഫയൽസ് ഒക്കെ എടുത്ത് വച്ചു….. മോളെ…….. എന്താ ആന്റി…… താഴെ ഒരാൾ കാണാൻ വന്നിട്ടുണ്ട്….. എന്നെയോ….. ആ മോളെ തന്നെ….. ഞാൻ വേഗം താഴേക്ക് ഓടി….. അവിടെ സോഫയിൽ ഇരിക്കുന്ന ആളെ കണ്ടു എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു ഞാൻ വേഗം അവനെ പോയി കെട്ടിപിടിച്ചു….. തുടരും…..