16/04/2026

താലി ബന്ധനം : ഭാഗം 17

രചന – സെലുനിസു

അവൻ. മനു വരുന്നിടത്തേക്ക് തുറിച്ചു നോക്കുന്നുണ്ടായിരുന്നു…..

ഹായ് ഹരി…. വന്നിട്ട് കണ്ടില്ലല്ലോ… എന്തൊക്കെയുണ്ട് ബാംഗ്ലൂർ വിശേഷം….

പ്രേത്യേകിച്ചു വിശേഷമൊന്നുമില്ല…….അങ്ങനെ പോകുന്നു…

ആ…. നിങ്ങടെ എക്സാം കഴിഞ്ഞോ….

ഇല്ലാ…. ഈ മന്ത് ലാസ്റ്റ് ഉണ്ടാവും ….

ഓ..അപ്പൊ ഉടനെ പോവേണ്ടി വരുമല്ലേ…..

മ്മ്…. കുറച്ചു ഡേ കൂടി ഇവിടെ ഉണ്ടാവും….. ഹരി എന്നും പുഴയിൽ വന്നിട്ടാണോ കുളിക്കാറ്…

ഏയ്‌… ചില ദിവസങ്ങളിൽ ഒരു തോന്നലാ…. അപ്പൊ ഇങ്ങോട്ട് പോരും….

മ്മ്…..

ഓട്ടം ഒക്കെ എങ്ങെനെയുണ്ട്….

കുഴപ്പില്ലെടോ….ചില ദിവസങ്ങളിൽ  കുറവായിരിക്കും….
നിങ്ങൾ അമ്പലത്തിൽ പോയിട്ട് വരുവായിരിക്കുംലേ…

ആ.. അതേ…

ഇവളെന്താ ഹരി ഒന്നും മിണ്ടാതെ മുഖവും വീർപ്പിച്ചു നിക്കുന്നത്…മൗനവൃതത്തിലാണോ…. എന്താ ലച്ചു എന്ത് പറ്റി….

ഒന്നൂല്ല മനുവേട്ടാ…..

ഏഹ്… അപ്പൊ മിണ്ടാട്ടം ഒക്കെയുണ്ട്…പിന്നെന്താ പ്രശ്നം…ഒന്നൂല്ലാതിരിക്കാൻ വഴിയില്ലല്ലോ… എന്താ ഹരി നിങ്ങൾ തമ്മിൽ വഴക്കിട്ടോ….

ഏയ്‌.. വഴക്കിട്ടൊന്നും ഇല്ലാ…അവൾക്ക് ദേ ആ മാങ്ങ വേണമെന്ന്…. അതിൽ കയറാതെ എന്തായാലും അത് കിട്ടില്ല… ഈ വെള്ള മുണ്ടും ഉടുത്തോണ്ട് ഞാൻ എങ്ങെനെ കയറാനാ… കടയിൽ നിന്ന് വാങ്ങി കൊടുക്കാന്നു പറഞ്ഞതാ… അപ്പൊ ഇത് തന്നെ വേണമെന്ന് വാശി….. എന്നും പറഞ്ഞു ഹരി ലച്ചുവിനെ നോക്കിയതും അവൾ ചിരിയൊന്ന് കോട്ടി  അവനിൽ നിന്ന് മുഖം തിരിച്ചു….

ഏഹ്… ഇവൾക്ക് വാശിയോ…. അത് പുതിയ അറിവാണല്ലോ… സാധാരണ ആരോടും ഒന്നും ചോദിക്കേം ഇല്ലാ…ഇനി അവളുടെ ഇഷ്ട്ടം അറിഞ്ഞു എന്തേലും കൊടുത്താലൊട്ട് വാങ്ങത്തും ഇല്ലാ….

ആ… ഇപ്പൊ ഓരോരോ വാശിയും തറുതല പറയലൊക്കെ തുടങ്ങിയിട്ടുണ്ട്…..ബുദ്ധി ഇല്ലാത്തതിന്റെ കുറവാ….അല്ലേൽ ഈ രാവിലെ ആരേലും മാങ്ങക്ക് നിർബന്ധം പിടിക്കോ…….

അതെന്താ രാവിലെ മാങ്ങ കഴിക്കാൻ പാടില്ലേ….. ഹരിയേട്ടനോട്‌ കഴിക്കാൻ  ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് വേണമെന്നല്ലേ പറഞൊള്ളൂ…. എന്നും പറഞ്ഞവൾ അവന് നേരെ ചെന്നതും മനു വായും പൊളിച്ചു അവളെ നോക്കി നിന്നു….

ഡീ…. മിണ്ടാതിരിക്കെടി….മനു നിക്കുന്നത് കണ്ടില്ലേ നീ … എന്നവൻ പതിയെ അവളോട് പറഞ്ഞതും അവളൊന്ന് തിരിഞ്ഞു …വാ പൊളിച്ചു നിക്കുന്ന ഹരിയെ നോക്കി ഇളിച്ചു കാട്ടി….

എന്നാലും എന്റെ ലച്ചു…. നീ ഇങ്ങനെ…ഇതെപ്പോ മാറി….

അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ.. മനുവേട്ടൻ കുളിക്കാൻ വന്നതല്ലേ ചെന്നാട്ടെ….

ശെടാ…. അതിന് നീ എന്തിനാടി ചൂടാവുന്നെ…. അവന്റെ വെള്ള മുണ്ട് ആയതോണ്ടല്ലേ….അവൻ കടയിൽ നിന്ന് വാങ്ങി തന്നോളും….എന്ന് മനു പറഞ്ഞതും അവൾ അവനെ ഒന്ന് തുറിച്ചു നോക്കി ഹരിക്ക് നേരെ തിരിഞ്ഞു….

ഹരിയേട്ടന് പറ്റുവോ ഇല്ലയോ….

ഡീ… ഞാൻ ഈ മുണ്ട് ഉടുത്തോണ്ട്…..

മതി…. കൊറേ നേരായല്ലോ ഇത് തന്നെ പറയുന്നു…. എന്താ വേണ്ടതെന്ന് എനിക്കറിയാം…. എന്നും പറഞ്ഞവൾ സാരി കുറച്ചു പൊക്കി പിടിച്ചു മാവിന്റെ ചുവട്ടിലുള്ള കല്ലിലേക്ക് കയറി നിന്നതും…. ഹരി ഓടി ചെന്നവളെ പിടിച്ചു താഴേക്ക് നിർത്തിച്ചു….

നിനക്ക് കുറച്ചു കൂടുന്നുണ്ട് ലച്ചൂ….ആ കല്ല് ഇളകിയിരിക്കുന്നത് കണ്ടില്ലേ നീ….

ചെയ്ത് തരാഞ്ഞിട്ടല്ലേ…മല മറിക്കാനൊന്നും ഞാൻ പറഞ്ഞില്ലല്ലോ……

ആ… മാറി നിക്ക് ഞാൻ പറിച്ചു തരാം…എന്നും പറഞ്ഞു ഹരി മുണ്ട് മടക്കി കുത്തി മാവിലേക്ക് കയറാൻ നിന്നതും മനു അവനെ തടഞ്ഞു…

ഞാൻ കയറിക്കോളാം ഹരി… വെറുതെ ഡ്രസ്സ്‌ ചീത്തയാക്കണ്ട എന്നും പറഞ്ഞു മനു അവരുടെ മറുപടിക്ക് കാക്കാതേ മാവിലേക്ക് വലിഞ്ഞു കയറി രണ്ട് മാങ്ങ പറിച്ചു താഴെക്കിട്ടു…..

ഹരി…. ഇവളേം കൊണ്ട് പെട്ടന്ന് വീട്ടിലേക്ക് വിട്ടോ… ഇല്ലേൽ ചെലപ്പോ നിന്നോട് ഇനി പുഴയിൽ ചാടാനും പറയും….എന്നും പറഞ്ഞു മനു താഴേക്കിറങ്ങി വന്നതും അവളത് മൈൻഡ് ചെയ്യാതെ താഴേ കിടന്ന മാങ്ങ എടുത്ത് കയ്യിൽ പിടിച്ചു അതിൽ ഒന്നിൽ കടിച്ചതും പുളി കൊണ്ട് അവളുടെ മുഖം ചുളിഞ്ഞു പോയിരുന്നു….

അയ്യേ…. കഴുകാതെ കഴിച്ചോ  അത്…. വൃത്തിയില്ലാത്തവൾ…

ഓ… പിന്നേ…. ഇതേയ് ഫ്രഷ് സാധനാ… ഹരിയേട്ടൻ പറഞ്ഞില്ലേ… കടയിൽ നിന്ന് വാങ്ങിത്തരാന്ന് അത് കഴിക്കുന്നതിനേക്കാൾ നല്ലത് ഇത് ഇങ്ങനെ തിന്നുന്നതാ രോഗങ്ങൾ ഉണ്ടാവില്ല…..ഡോക്ടർ ക്ക് പഠിക്കാണ് പോലും… ഒന്നും അറിയില്ല… അയ്യേ… എന്നും പറഞ്ഞവൾ വീണ്ടും മാങ്ങയിൽ കടിച്ചതും മനു പൊട്ടിച്ചിരിച്ചു പോയി….

അവളുടെ ആ പറച്ചിലും മനുവിന്റെ ചിരിയും ഒക്കെ കൂടെ ഹരിക്ക് ദേഷ്യം വന്നിരുന്നു….

അവൻ ലച്ചുവിനെ ഒന്ന് തുറിച്ചു നോക്കിയതും അവളവനൊന്ന് ഇളിച്ചു കാണിച്ചു….

ഹരി…. നിങ്ങൾ വിട്ടോ… നല്ല മഴക്കോള്ണ്ട്….
ഞാൻ പെട്ടന്ന് കുളിക്കട്ടെ ഒരു ഓട്ടം ഉണ്ട്.. എന്നും പറഞ്ഞു മനു സോപ്പും തോർത്തും എടുത്ത് പുഴയിലേക്കിറങ്ങിയതും ഹരി ലച്ചുവിനെ ഒന്ന് നോക്കി…..

നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി വീട്ടിലെത്തട്ടെ…..എന്നും പറഞ്ഞവൻ അവളെ അടിമുടിയൊന്ന് നോക്കി അവിടെ നിന്ന് നടന്നതും…. അവൻ പറഞ്ഞത് കേട്ട്  അവൾ കണ്ണ് മിഴിച്ചവിടെ നിന്നു…..

ഡീ…. മിഴിച്ചു നിക്കാതെ വാടി… പൂത്താൻകീരി എന്നും പറഞ്ഞവൻ അവിടെ നിന്ന് ഒച്ചയിട്ടതും  ചുണ്ട് ചുള്ക്കിയവൾ അവന് പിന്നാലെ നടന്നു….

വീടിന്റെ ഉമ്മറത്തെത്തിയതും അവളെ ഒന്ന് നോക്കികൊണ്ടവൻ അകത്തേക്ക് കയറിപ്പോയതും അവളൊന്ന് ചിരിച്ചു… അടുക്കളയിലേക്ക് പോയി…..

ചെറിയമ്മേ ദേ പ്രസാദം…..

പൂജാ മുറിയിൽ വെച്ചേക്ക് കുട്ടി… കയ്യിൽ  അപ്പിടി കരിയാ….എന്ന് ശ്യാമ പറയവേ.. തലയാട്ടി കൊണ്ടവൾ പ്രസാദം കൊണ്ട് പോയി പൂജാമുറിയിൽ വെച്ച് തന്റെ മുറിയിലേക്ക് കയറി ഡോർ ലോക്ക് ചെയ്ത് കൊണ്ട് ഷോൾഡറിൽ കുത്തി വെച്ച സാരിയിലെ  പിൻ അഴിച്ചു  സാരി മാറിൽ നിന്ന് എടുത്ത് തിരിഞ്ഞതും ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്ന ഹരിയെ കണ്ടവൾ ഒന്ന് ഞെട്ടി സാരി നേരെയിട്ടു….

ഹരി… ഹരിയേട്ടൻ എന്താ ഇവിടെ…..എന്നവളൊരു പതർച്ചയോടെ ചോദിച്ചതും അവനൊന്ന് ചിരിച്ച് കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. ..

അതെന്താ എനിക്കിവിടെ വരാൻ പാടില്ലേ….

എന്നല്ല… പെട്ടന്ന് ഇവിടെ കണ്ടപ്പൊ ചോദിച്ചതാ… എന്നും പറഞ്ഞവൾ ഡോറിന്റെ ലോക്ക് തുറക്കാൻ നിന്നതും അവൻ അവളുടെ കയ്യിൽ പിടിച്ചു…..

ഏതായാലും നീ ലോക്ക് ആക്കിയതല്ലേ…. ഇനി കുറച്ചു കഴിഞ്ഞിട്ട് തുറക്കാം….. വാ… നമുക്കാ ബെഡിൽ ചെന്നിരിക്കാം…..

ഹരിയേട്ടൻ ഒറ്റക്കങ് ഇരുന്നാ മതി. എനിക്കെ താഴേ ജോലിയുണ്ട്….പോയാട്ടെ…. ഡ്രസ്സ്‌ മാറണം….

അതിനെന്താ നീ മാറിക്കോടി…. എന്നായാലും ഇതൊക്കെ ഞാൻ കാണേണ്ടത് തന്നല്ലേ….

ഹരിയേട്ടാ….. വഷളത്തരം പറയാതെ പോയേ…..

അങ്ങനിപ്പോ പോണില്ല…..നിനക്കേയ് കുറച്ചു മര്യാദ പഠിപ്പിക്കാനുണ്ട്…. ഇപ്പൊ തന്നെ ഇത് ശരിയാക്കിയില്ലേൽ ഭാവിയിൽ ഞാൻ പെടാ പാട് പെടും…. അതോണ്ട് ഏട്ടൻ കുറച്ചു കാര്യങ്ങൾ പറയട്ടെ.മോൾ ഇവിടെ വന്നിരിക്ക് എന്നും പറഞ്ഞു ഹരി കട്ടിലിലേക്ക് ഇരുന്നതും അവളവനെ ഒന്ന് തുറിച്ചു നോക്കി…..

ഉണ്ടക്കണ്ണും കാട്ടി നിൽക്കാതെ ഇങ്ങോട്ട് വാടി……

ഹരിയേട്ടാ….. ആരെങ്കിലും വരും…..

അതിനെന്താ… ഡോർ ലോക്കല്ലേ…..

എന്നാലും….എനിക്ക് പേടിയാ…

അവളുടെ ഒരു പേടി… ഡീ…. മര്യാദക്ക് ഇവിടെ വന്നിരിക്കെടി എന്നും പറഞ്ഞവൻ ഒച്ചയിട്ടതും അവൾ ഓടി ചെന്നവന്റെ വായ പൊത്തി പിടിച്ചു….

പതുക്കെ പറ ഹരിയേട്ടാ…. കിച്ചുവോ ശ്രീയോ ഉണർന്നാൽ തീർന്നു…..എന്നും പറഞ്ഞവൾ അവനിൽ നിന്ന് കയ്യെടുത്തതും അവൻ അവളെ വലിച്ചു കട്ടിലിലേക്കിട്ടു…. അവൾക്ക് മുകളിലായി കൈ കുത്തി നിന്നതും അവളൊന്ന് കണ്ണ് മിഴിച്ചു നോക്കി…..

നേരത്തേ നീ എന്തൊക്കെയാടി പറഞ്ഞേ…..

എന്ത് പറഞ്ഞു…

അയ്യാ… ഒന്നും അറിയാത്തൊരു പാവം….നിനക്കൊന്നും അറിയില്ല അല്ലേ…..എങ്കി എനിക്കറിയാവുന്നത് എന്തൊക്കെയാണെന്ന് ഞാൻ കാണിച്ചു തരാടി എന്നും പറഞ്ഞവൻ  നേരെ നിന്ന് അവന്റെ ഷർട്ടിലെ ബട്ടൺസ് ഓരോന്നായി അഴിക്കാൻ തുടങ്ങിയതും അവന്റെ പ്രവർത്തി കണ്ടവൾ വെപ്രാളപ്പെട്ടു കട്ടിലിൽ നിന്ന് എഴുന്നേറ്റു ….

ഏഹ്…. ഇതെന്തിനാ ഇവിടുന്ന് അഴിക്കുന്നത്….

നിനക്ക് ചിലത് പഠിപ്പിച്ചു തരാൻ…. നീ എന്നെ ഡോക്ടറാവാൻ പഠിക്കുവാണെന്നും എനിക്ക് ഒന്നും അറിയില്ലെന്നൊക്കെ പറഞ്ഞു പുച്ചിച്ചതല്ലേ …… അത് കേട്ട് കിണിക്കാൻ മറ്റവനും…. വേണ്ടെന്ന് വെച്ചിട്ടാ ഇല്ലേൽ അവിടുന്നേ നിനക്കുള്ള പണി ഞാൻ തന്നിരുന്നു…. എന്നും പറഞ്ഞവൻ അവളെ  അരയിലൂടെ കയ്യിട്ട് അവനിലേക്കടുപ്പിച്ചതും അവളവന്റെ നെഞ്ചിൽ തട്ടി നിന്നു…..

പെട്ടന്നുള്ള അവന്റെ വലിയിൽ അവളുടെ കൈ നഗ്നമായ അവന്റെ നെഞ്ചിൽ പതിഞ്ഞതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു…

കണ്ണ് തുറക്കെടി…… എന്നവൻ പറഞ്ഞതും അവൾ പതിയെ കണ്ണ് തുറന്ന് അവനെ നോക്കി…..

എനിക്കെന്തൊക്കെ അറിയും എന്ന് കാണിക്കട്ടെ ഞാൻ എന്നവൻ അവളുടെ കാതോരം പോയി പറഞ്ഞതും…. അവൾ വേണ്ടെന്ന രീതിയിൽ തലയാട്ടി…

അങ്ങനെ പറഞ്ഞാലെങ്ങനെയാ..നീയല്ലേ പറഞ്ഞേ എനിക്കൊന്നും അറിയില്ലെന്ന്….അതും ആ മനുവിന്റെ മുമ്പിൽ വെച്ച്… അങ്ങനെ മറ്റൊരാളുടെ മുന്നിൽ വെച്ച് എന്നെ കുറിച്ച് തരം താഴ്ത്തി സംസാരിക്കാവോ…..

അത്… അത്… ഞാൻ അപ്പൊ ചുമ്മാ പറഞ്ഞതാ……സോറി ഹരിയേട്ടാ…. എന്നും പറഞ്ഞവൾ തല താഴ്ത്തി പിടിച്ചതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ നോക്കി…

ഇനി അങ്ങനെ ചെയ്യാതിരിക്കാൻ ഞാൻ എന്തെങ്കിലും ഒന്ന് തരട്ടെ എന്നവൻ പറഞ്ഞതും അവൾ തല ഉയർത്തി അവനെ നോക്കി….

പതിയെ അവന്റെ അധരങ്ങൾ അവളിലേക്കടുത്തതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു….

അവളുടെ അധരങ്ങളിൽ പതിയെ ഒന്ന് നുണഞ്ഞു കൊണ്ടവൻ ഒരു കുഞ്ഞു കടിയും കൊടുത്ത്… അവളെ മോചിപ്പിച്ചു ….

ലച്ചൂ…

മ്മ് ….

കരിമഷി എഴുതിയ നിന്റെ ഈ ഉണ്ടക്കണ്ണുകളും. റോസാപ്പൂ പോലുള്ള അധരങ്ങളും  ഞാനിങ്ങനെ ചേർന്ന് നിൽക്കുമ്പോ താളം തെറ്റുന്ന ഈ ഹൃദയമിടിപ്പും..വിറക്കുന്ന നിന്റെ ഈ ഇളം മേനിയും.. ഒക്കെ കൂടെ എന്റെ കയ്യീന്ന് പോവാടി പെണ്ണേ…. താലികെട്ട് നീ കുറച്ചു  അധികം നീട്ടിയ സ്ഥിതിക്ക് ശാന്തി മുഹൂർത്തം നമുക്ക് കുറച്ചു നേരത്തേ ആക്കിയാലോ… എന്നവൻ ചോദിച്ചതും അവളവനെ തുറിച്ചു നോക്കി…. അവന്റെ നെഞ്ചിൽ പിടിച്ചു ബാക്കിലേക്ക് തള്ളി…

ശീ…..പോയേ….ഹരിയേട്ടനീ വിചാരം മാത്രേ ഒള്ളോ….

ഞാനെ വികാരോം വിചാരോം ഒക്കെ ഉള്ളൊരു മനുഷ്യനാ….. അപ്പൊ ഇതൊക്കെ ഉണ്ടാവും… കേട്ടോടി….

ആ കേട്ടു… എന്നാ മനുഷ്യൻ ഒന്ന് പുറത്തിറങ്ങിയാട്ടെ…..

പുറത്തിറങ്ങണോ… കുറച്ചു നേരം കൂടെ ഇവിടെ ഇരുന്നിട്ട് പോയ പോരെ….

ഹരിയേട്ടാ…….

ഓ.. വേണ്ടെങ്കി വേണ്ടാ… എന്നാ… ഓക്കേ…പോയേക്കാം എന്നും പറഞ്ഞവൻ തിരിഞ്ഞതും അവൾ പുറകിൽ നിന്നവനെ വിളിച്ചു…

എന്താടി പോണ്ടേ…

ആ ബട്ടൺസ് ഇട്ടിട്ട് പോ…..

എന്തിന്…. ഞാനീ ഡ്രസ്സ്‌ മാറാൻ പോവല്ലേ…

ശോ… എന്നാലും ഇട്ടേക്ക്… ആരേലും കണ്ടാ എന്താ വിചാരിക്കാ…

ഓ.. പിന്നേ… ഞാൻ ഷർട്ടിന്റെ ബട്ടൺസ് അഴിക്കുന്നുണ്ടോന്ന് നോക്കി നിൽക്കല്ലേ ഇവിടുള്ളോർക്ക് പണി… ഒന്ന് പോയെടി….എന്നും പറഞ്ഞവൻ ലോക്ക് തുറക്കാൻ നിന്നതും അവൾ ഓടി ചെന്നവനെ തിരിച്ചു നിർത്തി ബട്ടൺസ് ഇട്ട് കൊടുക്കാൻ തുടങ്ങിയതും അവൻ അവളെ തന്നെ നോക്കി നിന്നു…..

ഇനി പൊക്കോ… എന്നും പറഞ്ഞവൾ അവന്റെ മുഖത്തേക്ക് നോക്കിയതും ഇമ ചിമ്മാതെ തന്നേ തന്നെ നോക്കി നിൽക്കുന്ന ഹരിയെ കണ്ടവൾ മുഖം ചുളിച്ചവനെ നോക്കി…

മ്മ്… എന്താ… ഇങ്ങനെ നോക്കുന്നേ….

ചുമ്മാ…. നിന്നെ ഇങ്ങനെ നോക്കി കൊണ്ടിരിക്കാൻ നല്ല രസം…

ഓ… പിന്നേ….. ഇത്രയും കാലം ഞാൻ ഇവിടെ ഉണ്ടായിരുന്നിട്ട് ഇപ്പോഴാ ഓരോ തോന്നൽ…അന്ന് എന്നെ ഒരു മൈൻഡും ഉണ്ടായിരുന്നില്ലല്ലോ….

ആര് പറഞ്ഞു…. ഞാൻ എന്റെ പെണ്ണിനെ എന്നും ശ്രദ്ധിക്കാറുണ്ടായിരുന്നു…..

മ്മ്….ആയിക്കോട്ടെ
..ഹരിയേട്ടാ…..സോറി….

എന്തിന്….

മനുവേട്ടന്റെ മുന്നിൽ വെച്ച്… ഹരിയേട്ടനെ ചെറുതാക്കി സംസാരിച്ചതിന്….ഞാൻ കരുതി കൂട്ടി പറഞ്ഞതൊന്നും അല്ല…. എന്തോ ഹരിയേട്ടന്റെ മുന്നിൽ അങ്ങനെയൊക്കെ പറഞ്ഞു പോവാ…. ഇനി ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കാട്ടോ….

ഏയ്….. അതിന് എന്റെ ലച്ചൂസ് എന്നോട് സോറിയൊന്നും പറയണ്ട…..നിന്റെ വാശിയും കുറുമ്പും സ്നേഹവും ഒക്കെ മറച്ചു വെക്കാതെ നീ എന്നോട് കാണിക്കണം. അതാ എനിക്കും ഇഷ്ട്ടം…. പിന്നേ കല്ല്യാണം കഴിഞ്ഞിട്ട് വേണേൽ കുറച്ചു ബഹുമാനം ആവാം……

മ്മ്…. കിട്ടിയത് തന്നെ….കാത്തിരുന്നോ…

വാങ്ങിക്കാൻ എനിക്കറിയാടി എന്നും പറഞ്ഞവൻ അവളുടെ നെറ്റിയോട് തന്റെ നെറ്റി മുട്ടിച്ചു ചിരിച്ചതും അവളിലേക്കും ആ ചിരി പടർന്നിരുന്നു…..

ഡ്രസ്സ്‌ മാറിയിട്ട് വേഗം വാ… എനിക്ക് വിശക്കുന്നു… എന്നും പറഞ്ഞവൻ അവളുടെ കവിളിൽ ഒന്ന് തട്ടി ഡോർ തുറന്ന് പുറത്തേക്കിറങ്ങിയതും ഡോർ ലോക്ക് ചെയ്തവൾ ഡോറിൽ ചാരി നിന്ന് തനിക്ക് നേരെ കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബത്തിൽ നോക്കി ചുണ്ടിലൊന്ന് തൊട്ട് ചിരിച്ചു കൊണ്ട് മുഖം കൈ കൈകൾ കൊണ്ട് പൊത്തി പിടിച്ചു……