രചന – സെലുനിസു
ഹരി ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു…..
വണ്ടി ഞാൻ ഓടിക്കാടാ….
നിനക്ക് മാത്രം അല്ല ലൈസൻസുള്ളത്…. എനിക്കൂണ്ട്…
അതിന് നിനക്ക് ലൈസെൻസ് ഇല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ….ശെടാ….നീയെന്താടാ ദാസപ്പാ പരസ്പരബന്ധമില്ലാതെ സംസാരിക്കുന്നത്….
നിന്റെ കൂടെയല്ലേ നടപ്പ് അപ്പൊ ഇങ്ങനൊക്കെ ഉണ്ടാവും… നീ കയറുന്നുണ്ടോ…ഇല്ലേൽ ഞാൻ എന്റെ പാട്ടിനു പോവും….
പറഞ്ഞാ പോരെ. അതിന് നീ എന്തിനാടാ ചൂടാവുന്നത്…
നിനക്ക് മാത്രേ ചൂടാവാൻ പറ്റൂ എന്ന് കരാറൊന്നും ഇല്ലല്ലോ…
ന്റമ്മോ…. ഞാൻ ഒന്നും പറഞ്ഞില്ലേ… ദേ കയറി…
ഡാ… ആ സീതേച്ചീടെ വീടിന്റെ പടിക്കലൊന്ന് നിർത്തണേ… അമ്മയോട് പറയാനാ…
മ്മ്…..
അമ്മാ…….അമ്മാ…. ശേ…ഈ അമ്മക്ക് ചെവി കേൾക്കില്ലേ….
നിന്റെയല്ലേ അമ്മ…. ആരുടേലും കുറ്റം പറഞ്ഞിരിക്കുന്നുണ്ടാവും… അപ്പൊ പിന്നെ ചുറ്റും ഉള്ളതൊന്നും കാണില്ലല്ലോ….
പോടാ…..
അമ്മാ…..
എന്താടാ…. വിളിച്ചു കൂവുന്നേ….
ഏഹ്…ഡാ… ദാസാ നീ എപ്പൊ വന്നു…. ജോലി കിട്ടിയെന്നൊക്കെ കേട്ടു..
ആ കേട്ടത് സത്യമാ…. ജോലി കിട്ടി… ആ പേരും പറഞ്ഞു എന്നെ പിഴിയാൻ കൊണ്ട് പോവാ…. അമ്മേടെ സീമന്തപുത്രൻ….
ആണോടാ ഹരി…
ആ… ഞങ്ങളൊന്ന് പുറത്ത് പോയിട്ട് വരാം….
ദേ…. ഹരി ഞാനൊരു കാര്യം പറഞ്ഞേക്കാം…. കുടിച്ചെങ്ങാൻ വന്നാൽ നിന്റെ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും….
അഹ്‌ണോ… അയ്യോ പേടിച്ചു…. അമ്മ ഒന്ന് പോയേ…. ഡാ… വണ്ടിയെടുക്കെടാ…. എന്നും പറഞ്ഞവൻ ദാസിന്റെ തോളിലോന്ന് തട്ടിയതും അവനൊന്ന് മൂളിക്കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു…
ഡാ…. നേരത്തേ വീട്ടിലെത്തിക്കോണം….എന്ന് പുറകിൽ നിന്ന് മാലു വിളിച്ചു കൂവിയതും ഉത്തരവ് എന്നും പറഞ്ഞു ഹരി മുകളിലേക്ക് കൈകൾ കൂപ്പി കാണിച്ചു…..
മുറിയിലെ കട്ടിലിന്റെ ഹെഡ് ബോഡിൽ തല വെച്ച് കണ്ണുമടച്ചിരിക്കുകയാണ് മാധവൻ…..എന്ത് പറയണമെന്നറിയാതെ അയാളെ നോക്കികൊണ്ട് അടുത്ത് തന്നെ ശാരു ഇരിപ്പുണ്ട്….നേരം ഒരുപ്പാടായിട്ടും അതേ ഇരുപ്പ് തുടർന്ന് കൊണ്ടിരിക്കുന്ന മാധവനെ നോക്കി ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് ഇനിയും മിണ്ടാതിരുന്നാൽ ശരിയാവില്ലെന്ന് കരുതി…ശാരു അയാളുടെ അടുത്തേക്കൊന്ന് നീങ്ങി ഇരുന്നു….
മാധവേട്ടാ… എന്നും വിളിച്ചു കൊണ്ടവർ അയാളുടെ കയ്യിലൊന്ന് തൊട്ടതും ഒന്ന് മൂളിക്കൊണ്ടയാൾ കണ്ണ് തുറന്ന് നോക്കി…..
എന്തിരിപ്പാ മാധവേട്ടാ ഇത്…..ഇങ്ങനൊന്ന് പതിവില്ലാത്തതാണല്ലോ….
അറിയില്ല ശാരു.. വയ്യാ……. എന്തോ നെഞ്ചിനകത്തൊരു വിങ്ങൽ….
അയ്യോ…. എന്ത് പറ്റി ഏട്ടാ…… എന്നൊരാതിയോടെ ചോദിച്ചുകൊണ്ടവർ അയാളുടെ നെഞ്ചിൽ തടവാൻ തുടങ്ങിയതും
മാധവൻ ശാരുവിന്റെ കയ്യിൽ പിടിച്ചു…
ഇങ്ങനെ ഉഴിഞ്ഞത് കൊണ്ടൊന്നും ഇത് സുഖാവില്ലെടി….
മാധവേട്ടനോട് പറയാതെ ഹരി ലച്ചുവിനെ ഡാൻസ് ക്ലാസ്സിൽ ചേർത്തത് സങ്കടായി കാണുംലെ …ഞാൻ പറഞ്ഞോളാം അവളോട് പോണ്ടെന്ന്…
വേണ്ടാ…. അവൾ പൊക്കോട്ടേ….നമുക്ക് ചെയ്യാൻ കഴിയാത്തത് അവൻ ചെയ്യുന്നുണ്ടല്ലോ മിടുക്കനാ….. അരികത്തുണ്ടായിട്ടും സ്വന്തം മോളെ ഒന്ന് സ്നേഹിക്കാൻ നമുക്ക് പറ്റുന്നില്ലല്ലോടി…. നമ്മളീ ചെയ്യുന്നത് തെറ്റല്ലേ ശാരു….എന്നയാൾ വേദന കലർന്നൊരു മുഖത്തോടെ ചോദിച്ചതും അവരുടെ കൺകളും ഈറനണിഞ്ഞിരുന്നു…
അറിയില്ല.മാധവേട്ടാ….ഈയൊരു കാര്യത്തിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ… എല്ലാം ദൈവ നിശ്ചയമല്ലേ….നമ്മുടെ സ്നേഹം പലപ്പോഴും അവൾ ആഗ്രഹിക്കുന്നുണ്ട്…… ഹരി പറഞ്ഞത് പോലെ ആരോടും ഒന്നും മിണ്ടാതെ എല്ലാം ഉള്ളിലൊതുക്കി ജീവിക്കാ അവൾ ……
മ്മ്…. അറിയാടി എനിക്കെല്ലാം.. പാവമാണ് എന്റെ കുട്ടി….മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും അവളെ ചേർത്ത് പിടിക്കാനും സ്നേഹിക്കാനും കഴിയണേ എന്ന് മാത്രമാണ് ഇപ്പൊ എന്റെ പ്രാർത്ഥന……. എന്നും പറഞ്ഞയാൾ നിറഞ്ഞ മിഴികളടച്ചു ബെഡിലേക്ക് ചാഞ്ഞു……
ഡാ…. ഹരി ഓവറാക്കല്ലേ…. നിന്റെ അമ്മ എന്നെ പൊരിക്കും….
ഒന്ന് പോടാ…ഇന്ന് കുടിച്ചില്ലേൽ പിന്നെ എന്ന് കുടിക്കാനാ…..
അതെന്താ… നീ ചാവാൻ പോവാണോ….
ഡാ…. ദാസാ…. നിന്റെ വൃത്തികെട്ട വാ വെച്ച് മിണ്ടാതിരുന്നോ ഇല്ലേൽ എടുത്ത് പുഴയിലേക്കെറിയും ഞാൻ…
ആ….അതെനിക്ക് സംശയം ഉണ്ട്..
എന്ത്…
എന്നെ പുഴയിലേക്കെറിയാൻ വേണ്ടിയിട്ടാണോ നീ ഇങ്ങോട്ട് കൊണ്ട് വന്നതെന്ന്… അല്ലേൽ ആ ബാറിലിരുന്ന് കുടിച്ചാ പോരെ….
ശേ….. നിന്നെ പോലൊരു ഉണ്ണാക്കനെ പുഴയിലെക്കെറിഞ്ഞിട്ട് എനിക്കെന്ത് തേങ്ങ കിട്ടാനാ….പിന്നെ ഇവിടെ ഇരുന്നു അടിക്കുന്നതിന്റെ സുഖമൊന്ന് വേറെയാ….
ആ…. എന്നാ സുഖിച്ചത് മതി….. നേരം ഒരുപ്പാടായി…വാ പോവാം….
ഡാ… ദാസാ കുറച്ചു നേരം കൂടെ ഇരിക്കെടാ….
ഓ…ഇനിയെന്താ….
നീ എന്താ ദാസപ്പാ… ആരെയും പ്രണയിക്കാത്തേ….
ഇത് നീ ഇപ്പൊ അടുത്തല്ലേ എന്നോട് ചോദിച്ചത്… അന്നേ അതിനുള്ള മറുപടിയും ഞാൻ തന്നു..പിന്നെ നീ അത് കേട്ടിട്ടില്ലേ ..
ഏത്….
പ്രണയം ദുഃഖമാണുണ്ണി… വായ് നോട്ടമല്ലോ സുഖപ്രദം…..ഞാനെ ആ നയത്തിലങ്ങു പൊക്കോളാം….
അതിനേക്കാളുമൊക്കെ സുഖവും സന്തോഷവും തോന്നുന്നതല്ലെടാ
നമ്മുടേത് മാത്രമായിട്ട് ഒരാൾ ഉണ്ടാവുന്നത്. നമ്മളെ സ്നേഹിക്കാനും നമുക്ക് സ്നേഹിക്കാനും സ്വന്തമായൊരാൾ..ആ ഒരു ബന്ധത്തിൽ ഉണ്ടാവുന്ന കൊച്ചു കൊച്ചു പിണക്കങ്ങൾ വാശികൾ അതൊക്കെ വേറെ ലെവലാടാ…
പറയുന്നത് കേട്ടാൽ തോന്നും നീ പ്രണയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന്…..
ഒന്ന് പോടാ…. നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല….
ഇല്ലല്ലോ… എന്നാ വാ എണീക്ക് പോവാം…. ഇനി ഇവിടെ നിന്നാലേ…. പറച്ചിലിന്റെ ഊക്ക് കൂടും….എന്നും പറഞ്ഞു ദാസ് ഹരിയെ പിടിച്ചെണീപ്പിച്ചു…..
കുറച്ച് നേരം കൂടെ ഇവിടിരിക്കായിരുന്നു…നിലാ വെളിച്ചത്തിൽ തെളിഞ്ഞു കിടക്കുന്ന ഈ വെള്ളത്തിനും നക്ഷത്രങ്ങൾ കണ്ണ് ചിമ്മുന്ന ആകാശത്തിനുമൊക്കെ ഇത് വരെ തോന്നാത്തൊരു ഭംഗി…എന്നവൻ ആകാശത്തിലേക്ക് നോക്കി കൊണ്ട് പറഞ്ഞു തീർന്നതും ദാസ് ഒന്ന് തലയാട്ടി….
ഇതുവരെ തോന്നാത്ത ഭംഗിയല്ലേ….ആ…അതുണ്ടാവും…അമ്മാതിരി സാധാനമല്ലേ അകത്തേക്ക് ചെന്നിട്ടുള്ളത്…..
പോടാ…..ഇതതൊന്നും അല്ല.എന്റെ ലച്ചുവിനോടുള്ള പ്രണയം…. അത് മനസ്സിലിങ്ങനെ നിറഞ്ഞു നിൽക്കുമ്പോ ചുറ്റും കാണുന്നതിന്റെയെല്ലാം ഭംഗി ആസ്വദിക്കാൻ എനിക്ക് കഴിയും എന്നും പറഞ്ഞവൻ കൈകൾ രണ്ടും വിടർത്തി കണ്ണുകൾ അടച്ചു പിടിച്ചു…..
ഏഹ്… അങ്ങനെയാണേൽ ഒരു സംശയം എന്ന് ദാസ് പറഞ്ഞതും ഹരി കണ്ണ് തുറന്നവനെ നോക്കി….
മ്മ്… എന്താ…
അല്ല…. ചുറ്റും കാണുന്നതിന്റെയെല്ലാം ഭംഗി ആസ്വദിക്കാൻ കഴിയും എന്ന് പറഞ്ഞില്ലേ…..
ആ പറഞ്ഞു. അതിന്….
അപ്പൊ ചുറ്റും നിൽക്കുന്നത് ഭംഗിയുള്ള പെണ്ണുങ്ങളാണെങ്കിലോ എന്നും ചോദിച്ചു ദാസ് ഹരിക്ക് പുരികം പൊക്കി കാണിച്ചതും.പല്ലിറുമ്പി ദാസിനെ നോക്കിയവൻ താഴേക്ക് കുനിഞ്ഞതും ദാസ് ഓടി ചെന്നവനെ എണീപ്പിച്ചു നിർത്തി….
പ്ലീസ്… കല്ലെടുക്കരുത്…..ആഹാ… നീ പറഞ്ഞപോലെ വെള്ളത്തിനെന്തൊരു ഭംഗി…. ആകാശത്തിനിന്തൊരു ചന്തം അയ്യയ്യാ… അയ്യയ്യാ….
നിർത്തെടാ പുല്ലേ….. കൂടുതൽ ഓവറാക്കല്ലേ….
ഇല്ലാ…. ഓവറാക്കുന്നില്ല. നിർത്തി…. ബാടാ കുട്ടാ നമുക്ക് പോവാം…. നിന്റെ ലച്ചു മോൾ കാത്തിരിക്കുന്നുണ്ടാവും…..
മധുവിധു രാവുകളിൽ സുരഭില യാമങ്ങളിൽ മടിയിലേതെങ്കിലും കുഞ്ഞിനെ കൊടുക്കണേ……ഒയ് ഒയ്.ഒയ്…എന്നും പാടികൊണ്ട് ദാസ് ഹരിയുടെ തോളിലൂടെ കയ്യിട്ടതും ഹരി അവനെയൊന്ന് അടിമുടി നോക്കി.
കളിയാക്കിയതാണല്ലേ…..
ഏയ്…. ഞാനോ….നിനക്ക് തോന്നിയതാവും…..
മ്മ്…കളിയാക്കിയതാണേലും നീ പറഞ്ഞ പോലെ ലച്ചു ഇപ്പൊ കാത്തിരിക്കുന്നുണ്ടാവും…..അതോണ്ട് മാത്രം ഞാൻ നിന്നെ വെറുതെ വിടുവാ….
സന്തോഷം…. എന്നാ അടിയൻ ബൈക്ക് സ്റ്റാർട്ട് ചെയ്തോട്ടെ…..
മ്മ്… പെട്ടന്നാവട്ടെ….
ദേ….. എടുത്തു എന്നും പറഞ്ഞു ദാസ് ബൈക്ക് സ്റ്റാർട്ട് ചെയ്തതും ഹരി അവന്റെ പുറകിലേക്ക് കയറി ഇരുന്നു….
ഡാ… ഹരി പിടിച്ചിരുന്നോണേ….
അതൊന്നും നീ എന്നെ പടിപ്പിക്കണ്ട…. നീ വണ്ടി മര്യാദക്ക് ഓടിച്ചാ മതി…. പിടിക്കണോ വേണ്ടയോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം…..
വേണ്ടെങ്കി വേണ്ടാ….. താഴേ വീണു പണ്ടാരടങ്ങുമ്പോ മനസ്സിലായിക്കോളും….
എന്തോന്ന്….
അല്ല…. എടുക്കുവാന്ന് പറയുവായിരുന്നു….എന്നും പറഞ്ഞവൻ വണ്ടി മുന്നോട്ട് എടുത്തു…
ഹരിയെ വീടിന്റെ മുന്നിൽ ഇറക്കി അവനോട് യാത്ര പറഞ്ഞു ദാസ് അവന്റെ വീട്ടിലേക്ക് തിരിച്ചു…..
പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടതും ഹാളിലെ സോഫയിൽ ഹരിയേയും കാത്ത് ഉറക്കം തൂങ്ങിയിരുന്ന ലച്ചു ഒന്ന് ഞെട്ടി….. വാതിലിൽ മുട്ട് കേട്ടവൾ ഓടി ചെന്നവന് വാതിൽ തുറന്ന് കൊടുത്തതും നീ ഉറങ്ങില്ലെന്ന് എനിക്കറിയാമായിരുന്നു എന്നും പറഞ്ഞു കൊണ്ടവൻ അകത്തേക്ക് കയറാൻ കാലെടുത്തു വെച്ചതും കാൽ സ്ലിപ്പായി മുന്നിലേക്ക് വീഴാൻ പോകവേ പെട്ടന്ന് ലച്ചു അവനെ താങ്ങി പിടിച്ചു അവന്റെ മുഖത്തേക്ക് രൂക്ഷമായൊന്ന് നോക്കി…… അത് കണ്ടവൻ അവളുടെ കയ്യിൽ നിന്ന് ശരിക്ക് നിന്ന് അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു…..
എന്താടി ഇങ്ങനെ നോക്കുന്നത്…..
ഒരിത്തിരി എന്നും പറഞ്ഞു പോയതല്ലേ….. എന്നിട്ടിപ്പോ വന്നിരിക്കുന്ന കോലം കണ്ടില്ലേ…..
ഏഹ്… എന്റെ കോലത്തിന് എന്താ കുഴപ്പം…. പോയ പോലെ തന്നെയാണല്ലോ…..
പോയ പോലെ എന്നെ കൊണ്ട് പറയിപ്പിക്കരുത്…. എന്തെങ്കിലും ചെയ്യ് എന്ന് പറഞ്ഞു കൊണ്ടവൾ വാതിൽ അടച്ചു മുകളിലേക്ക് കയറാൻ ഒരുങ്ങിയതും അവൻ അവളുടെ കയ്യിൽ പിടിച്ചവിടെ നിർത്തിച്ചു……
ദേ… ഹരിയേട്ടാ വിട്ടേ…. എനിക്ക് ദേഷ്യം വരുന്നുണ്ട്…. കൂടുതൽ ഒച്ച വെച്ചാൽ എല്ലാവരും എണീക്കും….
എന്തിനാടി ദേഷ്യം വരുന്നത്…..
ഒന്നൂല്ല…. ഞാൻ പോവാ… എനിക്കുറക്കം വരുന്നുണ്ട്….
അങ്ങനെ പോയാ… എനിക്കാര് ഭക്ഷണം എടുത്ത് തരും….
എന്തിനാ ഇനി ഭക്ഷണം… ആവശ്യമുള്ളത് കുടിച്ചു വയർ നിറച്ചിട്ടുണ്ടല്ലോ…..
ശേ… അത് പോലെ ആണോ എന്റെ ലച്ചൂന്റെ കൈ കൊണ്ട് വിളമ്പി തരുന്നത്….. നീ തരുമ്പോഴല്ലേ ഹരിയേട്ടന് വയറു നിറയു…..
കൊഞ്ചാതെ ഒന്ന് പോയേ ഹരിയേട്ടാ….എനിക്കാണേൽ ഇതിന്റെ സ്മെൽ കേട്ടിട്ട് എന്തോ പോലെ…..
പറഞ്ഞതല്ലേ വേണ്ടാന്ന് കേട്ടില്ലല്ലോ….
എന്നും പറഞ്ഞവൾ കണ്ണ് നിറച്ചതും അവനൊന്ന് ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു……
അയ്യേ…. ഇതിനൊക്കെ കരയാവോ…… ഇന്ന് കുറച്ചു ഓവറായി എന്നത് നേരാ…. സോറി…. ഇനി മേലാൽ ആവർത്തിക്കില്ല…. എന്റെ ലച്ചുവിന് ഇഷ്ട്ടമില്ലെങ്കിൽ ഇനി ഞാൻ മദ്യം കൈ കൊണ്ട് തൊടില്ല…. പോരെ…..
സത്യായിട്ടും…
ആടീ…
എന്നാ എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്….
അത്രക്ക് വേണോ….
വേണം….
ഓക്കേ…. ചെയ്യാം….
എന്റെ ലച്ചുവാണേ ഞാൻ ഇനി മദ്യം വാങ്ങില്ല കുടിക്കില്ല കഴിക്കില്ല…. ഇത് സത്യം സത്യം സത്യം എന്നും പറഞ്ഞവൻ അവളുടെ തലയിൽ നിന്ന് കയ്യെടുത്തതും അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു….
ഓ… ഇപ്പഴേലും ചിരിച്ചല്ലോ… സന്തോഷം….
അറിഞ്ഞു കൊണ്ടെന്തിനാ ഹരിയേട്ടാ… ആപത്തിലേക്കെന്ന പോൽ ചെന്ന് ചാടുന്നത്…..കുറച്ചാണെങ്കിലും…. തുടർന്ന് കൊണ്ടിരുന്നാൽ പിന്നെ അത് ഇല്ലാതെ പറ്റില്ലെന്നുള്ള അവസ്ഥ വരും….അതുമല്ല അത് ചെന്ന് നശിപ്പിക്കുന്നത് നമുക്ക് വേണ്ടപ്പെട്ട പലതുമാ…. ഒന്നുമില്ലെങ്കിലും ഹരിയേട്ടൻ മെഡിസിന് പഠിക്കുന്നൊരാളല്ലേ….ചികിത്സ തേടി വരുന്ന ഓരോ ആളുകളും ഡോക്ടർസിനെ കാണുന്നത് ദൈവത്തിന് തുല്ല്യമായിട്ടായിരിക്കും… അപ്പൊ നമ്മൾ ആരോഗ്യത്തോടെ ഇരുന്നെങ്കിലല്ലേ അവരെ നമുക്ക് ശരിക്ക് പരിചരിക്കാൻ കഴിയൂ….
ഓ… ന്റെ പൊന്നു ലച്ചു… നമിച്ചു നിന്നെ…. ഇതൊക്കെ നീ എവിടുന്ന് പഠിച്ചു….. വല്ല ബുക്കിലും വായിച്ചതാവുംലെ…. എന്നവൻ പറഞ്ഞതും അവളൊന്ന് പതിയെ പുഞ്ചിരിച്ചു……
കണ്മുന്നിൽ കാണുന്നവരുടെ ജീവിതമാണ് ഹരിയേട്ടാ… ഏറ്റവും വലിയ പാഠവും പുസ്തകവും…. അതിൽ നിന്ന് കിട്ടുന്ന അറിവൊന്നും ഒരു ബുക്കിലും ഉണ്ടാവില്ല….. കേട്ടറിഞ്ഞും വായിച്ചറിഞ്ഞും മനസ്സിലാക്കുന്നതിനേക്കാൾ യാഥാർഥ്യം കണ്മുന്നിൽ കാണുന്നതിന് ഉണ്ടാവും…. അതിൽ നിന്ന് പഠിക്കുന്നത് നമുക്ക് ജീവിതത്തിൽ പലപ്പോഴും ഉപകാരപ്പെടുന്നതുമായിരിക്കും….
മതി… ലച്ചൂ… മതി…. ഇതിൽ കൂടുതൽ കേൾക്കാനുള്ള ത്രാണി എനിക്കിപ്പോ ഇല്ല…. വാ കിടക്കാം….
ഏഹ്… അപ്പൊ ചോറു വേണ്ടേ…
വേണ്ടാ….
അപ്പൊ ഞാൻ വിളമ്പി തന്നാലേ വയറു നിറയു… എന്ന് പറഞ്ഞിട്ട്….
ഈ….. അത് ഞാൻ ചുമ്മാ…. നിന്നെ ഒന്ന് തണുപ്പിക്കാൻ പറഞ്ഞതാ…. എന്നും പറഞ്ഞവൻ അവൾക്കൊന്ന് ഇളിച്ചു കാണിച്ചതും അവൾ അവന്റെ കയ്യിലൊന്ന് പിച്ചി വലിച്ചതും അവൻ പെട്ടന്ന് ഒച്ച വെച്ചു…
ശോ…. ഹരിയേട്ടാ…. പതുക്കെ…. ആരേലും എണീക്കും…..
വേദനിച്ചാ പിന്നെ ഒച്ച വെക്കില്ലേ…….. നീ ഇപ്പൊ ഇവിടെ നിന്ന് ഘോര ഘോരം പ്രസംഗിച്ചപ്പോ നിനക്കീ പേടിയുണ്ടായിരുന്നില്ലേ….
അതിന് ഞാൻ മെല്ലെയല്ലേ പറഞ്ഞേ…..
മെല്ലെ പറഞ്ഞാലും ഉറക്കെ പറഞ്ഞാലും പറഞ്ഞത് പറഞ്ഞത് തന്നെയാ…..
ഏഹ്…. എന്താ….
ഒന്നൂല്ല….. പോയി കിടന്നുറങ് പെണ്ണേ…. എന്നും പറഞ്ഞവൻ അവളുടെ തോളിലൂടെ കയ്യിട്ട് മുകളിലേക്ക് കയറിയതും.. എല്ലാം കണ്ട് കൊണ്ടൊരാൾ അവിടെ ഉണ്ടായിരുന്നെന്ന് അവർക്കറിയില്ലായിരുന്നു…..
തുടരും…..

by