രചന – നന്ദിത ദാസ്
പിന്നെ വേറെ ഒന്നും ചിന്തിക്കാതെ വാർഡനെ ലക്ഷ്യമാക്കി നടന്നു.. “എസ്ക്യൂസ് മി സർ ” “ആഹ്.. എന്താ കുട്ടി റൂം കണ്ടുപിടിച്ചില്ലേ? ” “റൂം കണ്ടു പിടിച്ചു.. ബട്ട് എനിക്കു ചില കാര്യങ്ങൾ അറിയാനുണ്ട്.. അത് അറിഞ്ഞിട്ടുവേണം ഇവിടെ നിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.. ” “ഒക്കെ.. എന്താ കുട്ടിക്ക് അറിയേണ്ടത്?? ” “ഇവിടെ വരുന്നതുവരെ ഇതൊരു ലേഡീസ് ഹോസ്റ്റൽ ആയിരിക്കുമെന്നായിരുന്നു എന്റെ ചിന്ത.. പക്ഷെ ഇവിടെ വന്നു കഴിഞ്ഞപ്പോൾ.. ചിലതൊക്കെ കണ്ടപ്പോൾ.. കേട്ടപ്പോൾ.. അതൊക്കെ എന്റെ എത്തിക്സുമായി മുന്നോട്ടു പോകുമെന്ന് തോന്നുന്നില്ല ” “വളച്ചു കെട്ടാതെ കാര്യം പറയൂ.. എന്താ കണ്ടതും കേട്ടതും? ” “എന്റെ കൂടെ റൂം ഷെയർ ചെയ്യാൻ റൂംമേറ്റ്സ് ഉണ്ടോ?.. ഉണ്ടെങ്കിൽ തന്നെ അത് ആരൊക്കെയാണ്?.. സാർ തന്ന കീ ഉപയോഗിച്ച് റൂം തുറക്കാൻ നോക്കിയപ്പോൾ ഒരു പുരുഷനാണ് ആ റൂമിൽ നിന്നും ഇറങ്ങി വന്നത്.. ഇതിന്റെയൊക്കെ അർത്ഥം എന്താണ് സർ? ”
“ഒരേ അപ്പാർട്മെന്റിൽ ആണെങ്കിലും ലേഡീസിനും ജന്റ്സിനും പ്രേത്യകം പ്രേത്യകമാണ് അക്കൊമൊഡേഷൻ അറേഞ്ച് ചെയ്തേക്കുന്നത്..ഓരോത്തർക്കും സിംഗിൾ റൂം തരാൻ പറ്റില്ല.. പിന്നെ നിങ്ങളുടെ ഫ്രണ്ട്സിനും റിലേറ്റീവ്‌സിനും വൈകിട്ടു 5 വരെ വിസിറ്റേഴ്സ് ടൈം അലോ ചെയ്തിട്ടുണ്ട്.. അല്ലാതെ എല്ലാർക്കും കൂടി കോമൺ ആയിട്ട് തുറന്നു കൊടുത്തിട്ടൊന്നും ഇല്ല.. കുട്ടി അവിടെ കണ്ടത് അവിടെ ഉള്ള ആരുടെയെങ്കിലും വേണ്ടപെട്ടവരാകാം..” പിന്നെ അയാളോട് കൂടുതൽ ഒന്നും ചോദിക്കാൻ ഞാൻ നിന്നില്ല.. ചോദിച്ചിട്ടും ഒരു കാര്യവും ഇല്ല.. ഞാൻ തിരികെ നടക്കാൻ തുടങ്ങിയപ്പോൾ അയാൾ എന്നെ വിളിച്ചു.. “കുട്ടീ… മറുനാടൻ മലയാളികൾ ആണ് ഇവിടെ കൂടുതലും.. അവരുടെ കൾച്ചർ ഒന്നും മൈൻഡ് ചെയ്യാതെ ഇരുന്നാൽ മതി.. ” “മ്മ് ” എന്ന് ഒന്ന് ഇരുത്തി മൂളിയിട്ട് ഞാൻ റൂമിലേക്ക് നടന്നു… എത്രയും പെട്ടെന്ന് മറ്റൊരു സ്ഥലം കണ്ടുപിടിച്ചേ പറ്റുള്ളൂ.. പപ്പ അറിഞ്ഞാൽ പിന്നെ ഇവിടുത്തെ ജോലി തന്നെ നിർത്തിപ്പിക്കും.. നാട്ടിലേക്കു ഒരു തിരിച്ചുപോക്ക് ഉടനെ എന്തായാലും ശരിയാകില്ല.. റൂമിൽ ചെന്നപ്പോൾ മറ്റേ പിശാശ് കൂർക്കം വലിച്ചുറക്കം തുടങ്ങിയിരുന്നു.. മദ്യത്തിന്റെ ഗന്ധം മനം മടുപ്പിക്കുന്നപോലെ തോന്നി..
ഡോർ ലോക്ക് ചെയ്തു.. ഫ്രഷായി വന്നിട്ട് ഡെല്ലയെ വിളിച്ചു സംസാരിക്കാമെന്നു കരുതി.. ഞാൻ ഫ്രഷായി വന്നിട്ടും മറ്റേ സാധനം അതേ കിടപ്പു തന്നെ.. കിടക്കണ കിടപ്പു കണ്ടാൽ കാലിൽ വാരി നിലത്തടിക്കാൻ തോന്നും.. പക്ഷേ അതിന് എന്റെ ആരോഗ്യം സമ്മതിക്കില്ലല്ലോ എന്ന് ഓർത്തു ഞാൻ സമാധാനിച്ചു.. ഫോൺ എടുത്തു ഡെല്ല തന്ന നമ്പറിലേക്കു വിളിച്ചു.. “ഹലോ ഡെല്ല.. ഇറ്റ്സ് മി ദിൽന ” “മനസ്സിലായാടോ.. പിന്നെ എങ്ങനെ ഉണ്ട് അക്കൊമൊഡേഷൻ.. ഇഷ്ടായോ? ” “ഒട്ടും ഇഷ്ടായില്ല.. അത് പറയാനാ ഞാൻ വിളിച്ചത് ” “എന്തുപറ്റി? ” നടന്ന സംഭവങ്ങളൊക്കെ ഞാൻ ഡെല്ലയോടു പറഞ്ഞു.. “എനിക്കു ഇവിടെ പറ്റില്ല ഡെല്ല.. നീ എങ്ങനെ എങ്കിലും ഇവിടുന്നു എന്നെ രക്ഷിക്കൂ ” “പെട്ടെന്ന് ഇപ്പോൾ ഞാൻ എന്തു ചെയ്യാനാ.. എന്റെ വീട്ടിലേക്കു നിന്നെ കൊണ്ടുപ്പോകാനും പറ്റില്ല.. പ്രശ്നങ്ങളുടെ ഒരു കൂമ്പാരമാണ് എന്റെ ജീവിതം.. അവിടേക്ക് നീ കൂടി വന്നാൽ ശരി ആകില്ല.. നീ തത്കാലം അവിടെ നിൽക്കു..ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം.. ” “ഒക്കെ ഡെല്ലാ.. ” ഡെല്ലയെ വിളിച്ചു കഴിഞ്ഞ ഉടനെ പപ്പയുടെ ഫോണിലേക്കു വിളിച്ചു.. “എങ്ങനെ ഉണ്ട് മോളെ?.. അങ്ങ് എത്തിയെന്നു പറഞ്ഞു വിളിച്ചതല്ലാതെ പിന്നെ വിളിച്ചില്ലെന്നു പറഞ്ഞു ദാ അമ്മ ഇവിടെ കിടന്നു കരച്ചിലും പിഴിച്ചിലും.. ഞാൻ അമ്മയുടെ കൈയിൽ കൊടുക്കാം.. മോള് തന്നെ സംസാരിക്കു.. ”
“ആഹാ.. എന്നതാ അമ്മേ ഇതു.. ഞാൻ ജോലിക്കു പോന്നതല്ലിയോ ഇങ്ങോട്ട്.. എന്തിനാ വെറുതെ വിഷമിക്കുന്നത്? ” “വീട് ഉറങ്ങിയതുപോലായി മോളെ.. പപ്പ അങ്ങോട്ടും ഇങ്ങോട്ടും വെപ്രാളപ്പെട്ട് നടക്കുവാ.. നീ മാറി നിന്നിട്ടില്ലല്ലോ.. സമയം കിട്ടുമ്പോളൊക്കെ വിളിക്കണേ.. ” “വിളിക്കാം അമ്മേ.. ഇവിടെ കുഴപ്പം ഒന്നുല്ല.. രണ്ടാളും ഹാപ്പി ആയിട്ട് ഇരിക്കു കേട്ടോ ” “എന്തേലും കഴിച്ചാരുന്നോ.. അമ്മ തന്നു വിട്ടതൊക്കെ എടുത്തു കഴിക്കണം കേട്ടോ.. റൂമിൽ വേറെ കുട്ടികൾ ഉണ്ടേൽ അവർക്കും കൂടെ കൊടുക്കണം.. ” “അതൊക്കെ കൊടുത്തോളം അമ്മേ.. കഴിക്കുകെയും ചെയ്യാം അമ്മ വിഷമിക്കണ്ട.. വൈകിട്ടു വിളിക്കാം അമ്മേ.. ഒക്കെ ബൈ.. ” “ശരി മോളെ.. ” സത്യത്തിൽ നല്ല വിശപ്പുണ്ട്.. അമ്മ തന്നുവിട്ട പലഹാരപ്പൊതി പൊട്ടിച്ചു ഞാൻ ആസ്വദിച്ചു കഴിക്കാൻ തുടങ്ങി.. അപ്പോളാണ് എബിയെ ഓർമ വന്നത്.. ഞാൻ പെട്ടെന്ന് എബി തന്ന കാർഡ് തപ്പിയെടുത്തു.. ****
ഈ സമയം എബി ദിൽനയെ പറ്റി ചിന്തിക്കുവായിരുന്നു.. അവൾ ഇതുവരെ ഒന്ന് വിളിച്ചില്ലല്ലോ… അങ്ങ് എത്തി കഴിയുമ്പോൾ “ഞാൻ ഇവിടെ എത്തി എബി.. സുഗമായിട്ട് ഇരിക്കുന്നു ” എന്നൊരു വാക്കു അവൾ വിളിച്ചു പറയുമെന്ന് അവൻ പ്രതീക്ഷിച്ചു.. അവൾ ചോദിച്ചപ്പോൾ നമ്പർ കൊടുത്തു… പക്ഷെ ഞാൻ അവളുടെ നമ്പർ വാങ്ങിയതും ഇല്ല… അപ്പോളാണ് ഫോൺ ബെല്ലടിച്ചത്… നമ്പർ പോലും ശ്രദ്ധിക്കാതെ അവൻ ഫോൺ എടുത്തു.. “ഹെലോ.. അങ്ങ് എത്തിയോ?.. എങ്ങനെ ഉണ്ട് ഓഫീസ്? ” “ഇതെന്തൊക്കെയാ ചേട്ടായീ ഈ പറയുന്നത്? ഇത് ഞാനാ ചിന്നൂട്ടി.. ” അപ്പോൾ ആണ് ശരിക്കും അബദ്ധം പറ്റിയെന്ന് അവന് മനസ്സിലായത്.. “പറ ചിന്നുസേ.. ചേട്ടായി അങ്ങോട്ട് വിളിക്കാൻ തുടങ്ങുവാരുന്നു.. ” “ഓഹോ അതെയോ.. അതൊക്കെ അവിടെ നിൽക്കട്ടെ.. ഫോൺ എടുത്തപ്പോൾ ആരാന്നു വിചാരിച്ചാ മോൻ ചാടിക്കയറി സംസാരിച്ചത്? ” “ഓഹ് അതൊന്നും ഇല്ല കുട്ടാ.. ചേട്ടായിടെ ഒരു ഫ്രണ്ട് ആണെന്ന് വിചാരിച്ചു.. ”
“ബോയ് ഫ്രണ്ട് ആണോ ഗേൾ ഫ്രണ്ട് ആണോ? ” “നിനക്ക് എന്താ പെണ്ണേ.. ഒന്ന് പോയേ.. ” “ഒരെണ്ണം കിട്ടിയത് ഓർമ ഉണ്ടല്ലോ.. കരഞ്ഞു കൂവിക്കൊണ്ടു നടന്നതൊക്കെ മറന്നിട്ടില്ലാരിക്കുമല്ലോ? ” “ദേ ചിന്നു.. നീ വെച്ചിട്ട് പോയേ.. വെറുതെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാൻ ” “ഓഹ് ഞാൻ വെക്കുവാ.. ഇനി വിളിക്കില്ല നോക്കിക്കോ.. ” “നീ പോടീ.. ഞാൻ വെച്ചോളാം.. ഇനി ഞാനും വിളിക്കുന്ന പ്രശ്നം ഇല്ല.. കുരുട്ടടപ്പേ.. ” “നീ പോടാ ഞാൻ അമ്മച്ചിയോടു പറയുന്നുണ്ട്.. നോക്കിക്കോ.. ” “ഓഹ്ഹ് ആയിക്കോട്ടെ.. ” ദേഷ്യത്തോടെ അവൾ ഫോൺ വെച്ചു.. അത് അല്ലേലും പതിവുള്ളതാ.. കുഞ്ഞിപ്പെങ്ങൾ ആയി പോയില്ലേ.. ചിലസമയത്ത് പെണ്ണ് വേണ്ടാത്ത വർത്താനമൊക്കെ പറയും.. അതും ഞാൻ മറക്കാൻ ശ്രമിക്കുംതോറും അവളായിട്ട് ഓർമ്മപ്പെടുത്തും.. വീണ്ടും ഫോൺ റിങ് ചെയ്തു.. “ഹലോ.. നിനക്ക് മതിയായില്ലേ കൊച്ചേ.. വെച്ചിട്ട് പോകുന്നുണ്ടോ? ” “ഹെലോ.. എബി ഞാൻ ദിൽന ആണ് സംസാരിക്കുന്നത് ” ഫോണിലൂടെയുള്ള അവളുടെ വാക്കുകൾ ഒരു കുളിർമഴയായി അവന്റെ കാതുകളിൽ വന്നു അലയടിച്ചു… (തുടരും )

by