17/04/2026

വെൺപുലരി : അവസാന ഭാഗം

രചന – കരിമഷി

 

ദിവസങ്ങൾ വീണ്ടും കടന്നു പോയി തുടങ്ങി ……. അതിനു ശേഷം വരുണിനെ പുലരി കണ്ടിട്ടേയില്ലായിരുന്നു ……
അതവൾക്കും ആശ്വാസമായിരുന്നു …….
ആ കൊല്ലത്തെ വാർഷിക പരീക്ഷയും കഴിഞ്ഞ് പുതിയൊരു അധ്യായം തുടങ്ങി ……
മൂന്നു മാസം കടന്നു പോയി ….. ഇതിനിടയിൽ പുലരിക്ക് രണ്ടു മൂന്നു ആലോചനകൾ വന്നെങ്കിലും അത് കൊണ്ടു വന്ന ബ്രോക്കറെ തന്നെ പിടിച്ചു വിരട്ടിയതും അയാളെ ആ ഭാഗത്തെ കാണാറില്ല …..
ഇതെല്ലാം കണ്ട് ഗീത രാമനോട് സങ്കടം പറയുവെങ്കിലും അവളുടെ ഇഷ്ടമാണെല്ലാം എന്ന് പറഞ്ഞയാളും കൈ ഒഴിയും ………

“” അപ്പൊ ശരി രാധിക ടീച്ചറേ ….. നാളെ കാണാം …… “”

രാധികയോടും പറഞ്ഞു വീട്ടിലേക്ക് നടക്കും വഴിയാണ് സന്ദീപിനെ കണ്ടത് ….. ഇപ്പൊ പഴയ പോലൊന്നുമല്ല …… നല്ല ബഹുമാനമാണ് ആൾക്ക് …….
പുലരിയെ കണ്ടതും അവനൊന്ന് ചിരിച്ചു തിരിച്ചവളും ……..

“” ടീച്ചറേ …… അന്നെനിക്ക് ഒരു തെറ്റുപറ്റിയതാ …… അതിനുള്ളത് ടീച്ചറുടെ അടുത്തു നിന്നും ആ സാറിന്റെ അടുത്തു നിന്നും കൈയ്യോടെ കിട്ടി …. ഇപ്പൊ ഞാൻ പഴയത് പോലൊന്നുമല്ല …… നന്നായി …. “”

ജാള്യതയോടവൻ പറഞ്ഞതും സന്ദീപ് സാറെന്ന് പറഞ്ഞത് ആരെയെന്ന് മനസ്സിലാകാതെ അവളുടെ നെറ്റി ചുളിഞ്ഞു ……

“” ആഹ് ….. സാറിനെ മനസ്സിലായില്ലേ ?? വരുൺ സാറ് …. ഇനി പെമ്പിള്ളേരെ അപമാനിക്കരുതെന്നും പറഞ്ഞാ സ്റ്റേഷനീന്ന് വിട്ടത് ….. അതോടെ ഞാനും നന്നായി ….. “”

സന്ദീപ് പറഞ്ഞതും പുലരിയുടെ കണ്ണ് മിഴിഞ്ഞു ……..
പോട്ടെയെന്നും പറഞ്ഞ് അവൻ പോയതും പുലരിയതേ നില്പായിരുന്നു …… അതവൾക്ക് പുതിയൊരു അറിവായിരുന്നു ….. ഒപ്പം കുറച്ചു നാളത്തേക്ക് മറന്നു ആളെ കണ്ടുമുട്ടാനിടയായവൻ തന്നെ വീണ്ടും അവനെയും കൊണ്ടു വന്നിരിക്കുന്നു ….
എന്തല്ലാമോ ആലോചിച്ചു കൊണ്ടവൾ നടന്നു …….
പക്ഷേ ചിന്തിച്ചതെല്ലാം അവനെ കുറിച്ചായിരുന്നു ……. വരുണിനെ കുറിച്ച് ……
അന്ന് പതിവിനു വിപരീതമായി കോട്ടേഴ്സിനു അടുത്തെത്തിയതും അവളൊന്ന് ഇടംകണ്ണിട്ട് അങ്ങോട്ട് നോക്കി ………
വൈകുന്നേരം ആണ് ….. ആരും അവിടെയൊന്നും ഇല്ലതാനും …….

“” നീയെന്താ പുലരി ലേറ്റായത് …?? “”

“” ഒന്നൂലമ്മാ ….. മെല്ലെ നടന്നപ്പൊ നേരംവൈകി ….. അമ്മ പോയി വല്ലതും കഴിക്കാനെടുത്തു വച്ചേ ….. നല്ല വിശപ്പ് …. “”

ഗീതയോട് പറഞ്ഞു മുകളിലേക്ക് നടന്നു പുലരി ….. കുളിച്ചു മുടിയും തോർത്തി നിൽക്കുമ്പോൾ അറിയാതെ കണ്ണു പോയത് ഫോണിലേക്കാണ് ….. ഏതോ ഒരുൾപ്രേരണയിൽ അവൾ അത് കൈയ്യിലേക്ക് എടുത്തു ……
എത്ര വേണ്ടെന്ന് പറഞ്ഞിട്ടും അവളുടെ മനസ്സ് ബുദ്ധിയെ അനുസരിക്കാതെ വരുണിന്റെ പ്രൊഫൈലെടുത്തു ……..
ഡിപി മാറ്റിയിട്ടുണ്ട് ……
ഒരു ഗ്രേ കളർ ഷർട്ടാണ് …. കാറിൽ ഇരുന്ന പോസാണ് ….. സൈഡ്വ്യൂ …..

“” ഹോ ഡിപിയൊക്കെ മാറ്റി കളിക്കുന്നുണ്ടല്ലോ കള്ള പോലീസ് ….!! “”

നാവ് കടിച്ചു കൊണ്ടവൾ താനെന്താ ഇപ്പൊ പറഞ്ഞതെന്ന് ഓർത്തെടുത്തു …… അറിയാതെ ചുണ്ടിലൊരു ഇളംചിരി വിടർന്നു ……..

*********************************

“” വരുണേ ……
തന്നെ കാണാനൊരാള് വന്നിട്ടുണ്ട് ….. “”

“” ആരാഡാ ….?? “”

“” ആവോ ….. വന്നു നോക്ക് …. “”

വൈകുന്നേരം ഫോണും നോക്കിയിരിക്കുമ്പോഴാണ് കൂടെയുള്ള റൂംമേറ്റ് വന്നു പറഞ്ഞതും അവനൊരു സംശയത്തോടെ എഴുന്നേറ്റു ……
ബാത്റൂമിൽ കയറി മുഖം കഴുകി തുടച്ചിറങ്ങുമ്പോൾ ഇതിപ്പൊ തന്നെ കാണാനാരാ വരുന്നതെന്ന ചിന്ത ആയിരുന്നു അവനിൽ ……..

കോട്ടേഴ്സിനോട് ചേർന്നൊരു കുഞ്ഞു ഗാർഡനുണ്ട് അവിടെ നിൽക്കുന്ന ആളെ കണ്ടതും വരുണിന്റെ കണ്ണ് മിഴാഞ്ഞു ….. കണ്ണൊന്ന് തിരുമ്മിയവൻ ഒന്നുകൂടെയവളെ നോക്കി ……
മുന്നിൽ നിന്ന് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നവനെ പുലരിയും അന്തംവിട്ടു നോക്കി …….
അതു പുലരി തന്നെയാണ് എന്ന് വിശ്വാസമായതും ഓടിയവൾക്ക് അടുത്തേക്ക് എത്തിയിരുന്നു …….

“” ടീച്ചറേ…… ടീച്ചറെന്താ ഇവിടെ …??
ഒരു മുന്നറിയിപ്പും ഇല്ലാതെ ….??
എന്താ എന്തേലും പ്രശ്നം ഉണ്ടോ ….?? താനോക്കെയല്ലേ ….?? “”

ഒറ്റശ്വാസത്തിൽ അവൻ ചോദിച്ചതും പുലരിയൊന്ന് ചിരിച്ചു …… അതുകണ്ടതും താനെന്തിനാ ഇത്ര വറീഡായി ബിഹേവ് ചെയ്യുന്നതെന്ന് വരുണിനു മനസ്സിലായത് ….
തന്നെ വേണ്ടെന്നും പറഞ്ഞ് പോയവളല്ലെ … വെറുതെ സ്വീറ്റ് ആവാതെ കുറച്ചു വെയിറ്റിഡാൻ തന്നെ വരുണും തീരുമാനിച്ചു ….. പെട്ടെന്ന് ഗൗരവം വരുത്തിയവൻ പുലരിയെ നോക്കി ……

“” എന്താ …?? “”

“” എന്ത് എന്താണെന്ന് ….?? “”

വരുൺ കുറച്ചധികം വെയിറ്റിട്ടതും പുലരിയും അതേ പോലെ തന്നെയായിരുന്നു ……

“” അല്ല എന്താ കാണാൻ വന്നതെന്ന് ….?? എന്തേലും ഹെല്പ് വേണോ …?? “”

“” ഹെല്പ് വേണോങ്കിൽ ഞാൻ സ്റ്റേഷനിൽ പോകൂലേ ….
ഇവിടാണോ പരാതി എഴുതി തരുന്ന സ്ഥലം ….?? “”

ഇവളിതു ഒരു നടയ്ക്ക് പോകില്ലെന്ന് വരുണിനും മനസ്സിലായി …….
അവനിൽ ദയനീയത നിറഞ്ഞു …….

“” ഉഫ്….. ടീച്ചറെന്തിനാ എന്നെ കാണാൻ വന്നതെന്ന് പറയൂ ….. പോയിട്ട് കുറച്ചു തിരക്കുണ്ട് ….. “”

ഉള്ളിലവൾ വന്നത് എന്തിനെന്നറിയാനുള്ള മോഹമുണ്ടെങ്കിലും അത് പ്രകടിപ്പിച്ചില്ല ….

“” ആണോ …. എന്നാ പൊക്കോ …. ഞാനും പോകുവാ …. “”

സിമന്റ് ബെഞ്ചിൽ വച്ച ബാഗുമെടുത്തവൾ പറഞ്ഞതും ദേഷ്യത്തോടെ വരുണവളെയൊന്ന് നോക്കി ……..
വിളിച്ചു വരുത്തി അപമാനിക്കുന്നോ എന്ന മട്ടിൽ ……

“” അപ്പൊ ബൈ വരുൺ …. ഞാൻ കാരണം താൻ ഡിസ്റ്റർബ് ആവണ്ട ….!! “”

പുലരിയൊരു പുഞ്ചിരിയോടെ പറഞ്ഞതും അവനൊന്ന് കണ്ണുരുട്ടി …. അതു കണ്ടില്ലെന്ന് നടിച്ചവൾ മുന്നോട്ടു നടന്നു …….

വൈ വരുൺ വൈ ??
വെറുതെ ഇല്ലാത്ത വെയിറ്റിട്ട് നിന്നിട്ടിപ്പൊ എന്തായി ….?? അവള് വന്ന കാര്യം പറയാതെ പോയില്ലെ ?? ഇപ്പൊ സമാധാനമായില്ലെ …!! ശ്ശേ …. മനസ്സമാധാനം പോയി ….. വന്നപ്പോഴേ മയത്തിലങ്ങ് മിണ്ടിയാ മതിയായിരുന്നു …. കോപ്പ് …..

പിറുപിറുത്തവൻ തലയ്ക്ക് കൈ കൊടുത്തു ….. ഇപ്പുറത്ത് താനും തന്റെ ജാഡയുമാണെങ്കിൽ അപ്പുറത്ത് ആൾ പുലരിയാണെന്ന് ഒരുനിമിഷം മറന്നതിൽ അവന് കുറ്റബോധം തോന്നി …..

“” അതേ വരുൺ സാറേ …..!! “”

പെട്ടെന്നവളുടെ ശബ്ദം കേട്ടതും ഞെട്ടലോടവൻ പുലരിയെ നോക്കി ….. ഗേറ്റിനടുത്ത് നില്പുണ്ട് ……

“” ആ പഴയ ഇഷ്ടം ഉണ്ടെങ്കിൽ ഒന്നൂടെ വീട്ടിലേക്ക് വാ ….. മുറപ്രകാരം പെണ്ണ് ചോദിക്കാൻ ….. വയസ്സ് ഇരുപത്തിയാറായി …… ഇനിയൊരു കല്യാണമൊക്കെ കഴിക്കാന്ന് തോന്നി …. താൻ കുറച്ച് എന്റെ പിറകെ നടന്നതല്ലെ …. അപ്പൊ ഒരു ഓഫറ് തരാന്ന് തോന്നി ….. അപ്പൊ ബൈ ….. തിങ്ക് എബൗട് ഇറ്റ് …. “”

പുഞ്ചിരയോടെ അവൾ പോയതും വരുണതേ നില്പായിരുന്നു ….. ചലിക്കാൻ പോലും മറന്ന് ….. പുലരി പറഞ്ഞതെന്തെന്ന് ഒന്നൂടെ റിവൈന്റ് ചെയ്ത് എടുത്തതും സന്തോഷം കൊണ്ടവൻ തുള്ളിച്ചാടി …..

*********************************

പിന്നീടെല്ലാം എടിപിടിയെന്ന് ആയിരുന്നു …..
കാരണം ഇനിയുമവൾക്ക് നേരം കൊടുത്താ ചിലപ്പൊ തീരുമാനം മാറ്റിയെന്ന് വരും …….
അതുതന്നെ …..!!

“” ദാ മോളേ പാല് ….
ഇനി പോയി ഉറങ്ങിക്കോ …. രാവിലെ മുതൽ ഒരേ നില്പല്ലെ ….. ചെല്ല് ….. “”

ഒരു ഗ്ലാസ്സ് പാലും അവളുടെ കൈയ്യിൽ വച്ചു കൊടുത്ത് ശോഭ പറഞ്ഞതും വർഷയവളേയും കൂട്ടി വരുണിന്റെ മുറിയിലേക്ക് നടന്നു …….

“” ഗുഡ് നൈറ്റ് ചേച്ചി …..
വരുണേട്ടൻ പുറത്തുണ്ട് ….. ചെറിയൊരു പാർട്ടി ….. ചേച്ചി ഇവിടെ നിക്ക് ….. ഞാൻ വിളിച്ചിട്ട് വരാവേ …. “”

വർഷ പറഞ്ഞതും ഒരു ചിരിയോടെ അകത്തേക്ക് കയറിയവൾ ……
വരുണിന്റെ ഒരു സിംഗിൾ പികും ഒരു ഫാമിലി ഫോട്ടോയും അതിനപ്പുറം തങ്ങളുടെ എൻഗേജ്മെന്റിനു എടുത്തൊരു പികും ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട് ……
അധികം വലുതല്ല മുറി …….
വേണ്ട എല്ലാ ഐറ്റംസും ഉണ്ടുതാനും …….

“” ടീച്ചറിരുന്ന് ബോറടിച്ചോ ?? “”

“” ഏയ് ഇല്ല ….. ഞാനിവിടെയൊക്കെ ഒന്നു നോക്കുവായിരുന്നു ….. നൈസ് റൂം …. “”

“” നൈസാവണ്ടേ ….. ഇനി താനും കൂടെ ഇവിടെയല്ലെ …… സോ ….. ഞാനൊന്ന് കളറാക്കി …… “”

ബെഡിലിരുന്ന് കൊണ്ടവൻ പറഞ്ഞതും വരുണിനെയൊന്ന് നോക്കി പുലരിയും വന്നിരുന്നു ………

“” വരുണെന്തിനാ എന്നെ ടീച്ചറേന്ന് വിളിക്കുന്നത് ?? “”

ഇരുവരും പരസ്പരം നോക്കിയിരുന്നതും അതിനിടയിലേക്ക് മൗനം കടന്നെത്തിയതും പുലരി ചോദിച്ചു …….

“” താൻ ടീച്ചറായത് കൊണ്ട് …..
എന്തോ അങ്ങനെ വിളിച്ചു ശീലമായി …. ഇതല്ലെ രസം ….. “”

കണ്ണിറുക്കി വരുൺ പറഞ്ഞതും ചിരിയോടെയൊന്ന് തലയനക്കിയവൾ ….
എന്തോ ആ വിളി തനിക്കും ഇഷ്ടമാണ് ….
പുലരിയോർത്തു …….

“” വരുണിനു വല്ല അഫയറും ഉണ്ടായിരുന്നു ……. ഞാനല്ലാതെ …..?? “”

പുലരി ചോദിച്ചതും വരുണൊന്ന് ഇളിച്ചു …..

“” മ്മ് ഉണ്ടായിരുന്നു …. “”

“” ആര് …?? “”

“” അത്….. ഞാൻ ട്രെനിങിനു പോയപ്പൊ ……
അവിടെയൊരു മാം ഉണ്ടായിരുന്നു … ഞങ്ങളുടെയൊക്കെ സീനിയർ …. എൽഡർ വൺ …. പക്ഷേ കണ്ടാലത്രയൊന്നും തോന്നില്ല …. ഉഫ് …. നല്ല ക്രഷായിരുന്നു ….. അത് മൂത്തു മൂത്തു ഒരു പരിവമായപ്പോൾ പറയാൻ ചെന്നതാ …. ബട്ട് ആള് ഞങ്ങളുടെ തന്നെ സാറിന്റെ വൈഫായിരുന്നു ….
അതോടെ നിർത്തി ….. “”

വരുൺ പറഞ്ഞതും പുലരിയൊന്ന് ചിരിച്ചു ……

“” എന്നിട്ട് പിന്നെ കണ്ടോ മാഡത്തിനെ …? “”

“” മ്മ് …. കണ്ടായിരുന്നു ….. ഒരു കൊച്ചിനേം കൊണ്ട് …. “”

അതൂടെയായതും അവളുടെ ചിരിയുടെ വോളിയവും കൂടി ….. ആദ്യമൊന്ന് പുലരിയെ കൂർപ്പിച്ച് നോക്കിയെങ്കിലും പിന്നെ പതിയെ വരുണിന്റെ ചുണ്ടിലുമൊരു ചിരി മിന്നി ……..
വല്ലപ്പോഴും കണ്ടു കിട്ടുന്നതാണ് ഈ ചിരി അതുകൊണ്ട് തന്നെ പുലരിയെ നോക്കി ഇമചിമ്മാതെ ഇരിക്കുകയായിരുന്നു അവനും …….
ചിരിയൊന്ന് അടങ്ങിയതും തന്നെ നോക്കിയിരിക്കുന്ന വരുണിനെ കണ്ടതും പുലരിക്ക് വല്ലായ്മ തോന്നി ….. ഇതുവരെ തോന്നാത്തൊരു അനുഭവം ….. അടിവയറ്റിലൊക്കെ എന്തോ പിടിത്തം വീണത് പോലെ …..
പുലരിയുടെ പിടയ്ക്കുന്ന കണ്ണുകളും വിയർപ്പ് പൊടിഞ്ഞ മൂക്കിൻതുമ്പും മേൻചുണ്ടുമെല്ലാം കണ്ടതും വരുണവളിൽ നിന്നും പുഞ്ചിരിയോടെ നോട്ടം മാറ്റി …. അപ്പോഴാണവൾക്കും ആശ്വാസമായത് ……

“” കിടന്നാലോ ….?? എനിക്ക് വല്ലാത്ത ക്ഷീണം …… രാവിലെ മുതലുള്ള അലച്ചിലല്ലെ ….?? “”

വരുൺ ചോദിച്ചതും പുലരിയും സമ്മതമറിയിച്ചു …..
വരുണിനടുത്ത് തന്നെ അവനിൽ നിന്നു കുറച്ചകലം പാലിച്ചു കിടന്നവൾ …..
നെഞ്ചൊക്കെ വല്ലാതെ ഇടിക്കുന്നത് പോലെ …… പുലരിക്കാകെ ഒരു പരവേശം തോന്നി …… ഇത്രയും നേരമില്ലാത്തൊരു അവസ്ഥ ……
കിടന്നിട്ടും അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞു കിടന്നു കിടന്നവൾ ……
വരുണിതെല്ലാം കണ്ടുകിടക്കുകയായിരുന്നു …..

“” പുലരി കൂൾ ….
ഞാൻ തന്നെയൊന്നും ചെയ്യില്ല …..!! സമാധാനമായി കിടന്നോ ….. “”

അവൻ പറഞ്ഞതും ശ്വാസമൊന്ന് വലിച്ചു വിട്ടവൾ വരുണിനെ നോക്കി …….
പുലരിയിൽ തന്നെ കണ്ണുകൾ നട്ടവൻ വലതു കൈ വിരിച്ചു വച്ചു ……
അതുവരെ അനുഭവിച്ച എല്ലാം ടെൻഷനും അവന്റെ ചുണ്ടിലെ പുഞ്ചിരിയിൽ മാഞ്ഞു പോകുന്നത് പോലെ തോന്നിയവൾക്ക് ……
ചുണ്ടിലൂറിയ ചിരിയോടെ വരുൺ അവൾക്കായി നീട്ടിപിടിച്ച കൈയ്യിലേക്ക് ചേർന്നു വരുണിന്റെ നെഞ്ചോട് പറ്റികിടന്നവൾ ……..
തന്റെ മുഖത്തേക്ക് കണ്ണുനട്ടു കിടക്കുന്നവളെ ഒന്നുകൂടെ മുറുകെ പിടിച്ചു ദേഹത്തോട് അമർത്തിയവൻ …….
പുലരിയുടെ വലതുകരമവന്റെ നെഞ്ചിൽ ചേർന്നതും അവളുടെ നെറ്റിയിൽ പതിയെ അധരങ്ങൾ പതിപ്പിച്ചു വരുൺ ….. കൂമ്പിയടഞ്ഞ മിഴികളോടെ വരുണിന്റെ ഹൃദയതാളവും കേട്ട് കിടന്നവളും ………..

കരിമഷി

അവസാനിച്ചു …….

ഇനിയവർ ജീവിക്കട്ടെ ….. കൊച്ചു കൊച്ചു പിണക്കങ്ങളും വലിയ വലിയ ഇണക്കങ്ങളുമായി ………

വരുൺ💞പുലരി=വെൺപുലരി