19/04/2026

പ്രണയം : ഭാഗം 40

രചന – പൂർണിമ വിനീത്

” ഛെ… അവൾ നാട്ടിൽ ഇല്ലാലോ അജു…. ഇനീപ്പോ എന്ത് ചെയ്യും….

അർജുനും അപ്പുവും പൂജയെ കുറിച് അന്വേഷിച്ചപ്പോൾ അവൾ നാട്ടിൽ ഇല്ല എന്ന് അറിഞ്ഞു അവളെ കൊല്ലാനുള്ള ദേഷ്യമായിരുന്നു രണ്ട് പേർക്കും…

” ഇല്ലെങ്കിൽ വരുത്താൻ എനിക്ക് അറിയാം… അർജുന് വന്യമായി ചിരിച്ചു…..

” മം അവൾ വരട്ടെ… കണക്കുകൾ തീർക്കേണ്ട സമയമായിട്ടുണ്ട്…..

“എന്റെ അഭിയെ അവൾ……… അർജുന്റെ കണ്ണുകൾ നിറഞ്ഞു….. കൊല്ലും ഞാൻ അവളെ….എന്റെ കണ്ണനെ കൊല്ലാൻ നോക്കിയ അവളെ ഇഞ്ചിഇഞ്ചായി ന്നരകിപ്പിച്ച കൊല്ലും ഞാൻ….അർജുന്റെ കണ്ണിൽ തീയാളി

” എങ്ങനെ അവളെ ഇങ്ങോട്ട് വരുത്തും അജു……. അപ്പു ആലോചനയോടെ ചോദിച്ചു……

“അവളുടെ എല്ലാം എല്ലാമായ പപ്പയുടെ മരണം അറിഞ്ഞാൽ അവൾ വരാതിരിക്കുമോ….. അർജുന് ഗൂഢമായി ചിരിച്ചു…….

അവന്റെ ചിരിയിൽ അപ്പുവും ചേർന്നു…….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

” ഹലോ മോളെ…”

” എന്താ പപ്പാ….

” അത് മോളെ… ആ സെൽവത്തിനെ കാണാൻ ഇല്ല… എനിക്കെന്തോ ഒരു പേടി പോലെ….. ഇനി അർജുന് എങ്ങാനും….

” എന്റെ പപ്പാ അയാൾ വല്ല കഞ്ചാവും അടിച്ചു എവിടെങ്കിലും കിടന്ന് ഉറങ്ങുന്നുണ്ടാവും…. പിന്നെ അർജുനേട്ടൻ അവനെ എങ്ങനെ അറിയാന….. ഈ പപ്പയുടെ ഒരു കാര്യം…..പൂജ ചിരിയോടെ പറഞ്ഞു….

” ” അങ്ങനെ അല്ല മോളെ…. അവന്റെ കൂടെ ഉള്ളവന്മാർ അവനെ കുറിച് അന്വേഷിച്ചു…. അവർക്കും ഒരു വിവരവും ഇല്ല എന്നാ പറയുന്നത്…….ആരെങ്കിലും പണി കൊടുത്തിട്ടുണ്ടാവും എന്നാ അവന്മാർ പറയുന്നത്……..പിന്നെ അർജുന് സെൽവത്തിനെ നല്ല പോലെ അറിയാം… അത് സെൽവം തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്… അവനെ അർജുന്റെ ആളുകൾ ഫോളോ ചെയുന്നുണ്ട് എന്ന്….

“ഛെ… എന്നിട്ട് പപ്പാ എന്താ ഇത് എന്നോട് നേരത്തെ പറയാതെ ഇരുന്നത്….പൂജ ദേഷ്യത്തോടെ പറഞ്ഞു……

” അത്… പിന്നെ മോളെ ടെൻഷൻ ആകേണ്ട എന്ന് കരുതി… പക്ഷെ എനിക്ക് ഇപ്പോൾ ഉറപ്പാ അർജുന്ൻ തന്നെയാണ് ഇത് ചെയ്തിട്ടുണ്ടാവുക…..

പൂജ കുറച്ചു നേരം സംശയിച്ചു നിന്നു….
” പപ്പാ ഫോൺ വെച്ചോ…. ഞാൻ കുറച്ചു കഴിഞ്ഞ് വിളികാം…പൂജ ഫോൺ കട്ട്‌ ചെയ്തു….

ഇനി അർജുനേട്ടൻ എങ്ങാനും…. പൂജ സംശയത്തോടെ ആലോചിച്ചു….” ആ സെൽവത്തിനോട് മാറി നിൽക്കാൻ പറഞ്ഞതാ ഞാൻ…. എല്ലാം അവൻ തുലക്കുമോ …. പൂജ ദേഷ്യത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

യേറെ നേരത്തെ ആലോചനക്ക് ശേഷം പൂജ ഫോണിലേക്ക് ഒന്ന് നോക്കി…..
എന്തായാലും ദേവയെ ഒന്ന് വിളിക്കാം… അവൾ മനസ്സിൽ വിചാരിച്ചു കൊണ്ട് ഭദ്രക്ക്‌ ഫോൺ ഡയൽ ചെയ്തു…….

“ഹലോ ദേവൂട്ടാ…. പൂജ സ്നേഹം അഭിനയിച്ച വിളിച്ചു…

” പൂജ… എത്ര ദിവസമായി നീ എന്നെ വിളിച്ചിട്ട്…. ഭദ്ര പരിഭവത്തോടെ ചോദിച്ചു …….

” ശെടാ…. നിനക്ക് ഇങ്ങോട്ടും വിളിക്കാമല്ലോ…. എന്തൊക്കെയാ വിശേഷങ്ങൾ അത് പറ കേൾക്കട്ടെ…..പൂജ ചിരിയോടെ ചോദിച്ചു….

” ഡാ…പിന്നെ…അജുവേട്ടൻ സംസാരിച്ചു…. സാറയാണ് ചെയ്തതെന്ന്……… ഭദ്ര അർജുൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ പൂജയോട് പറഞ്ഞു……..

” അപ്പോ നീ അർജുനേട്ടന് മാപ്പ് കൊടുത്തോ…. പൂജ പല്ല് കടിച് കൊണ്ട് ചോദിച്ചു….

” മാപ്പ് അർഹിക്കാത്ത തെറ്റൊന്നും അജുവേട്ടൻ ചെയ്തിട്ടില്ലലോ പൂജ പിന്നെ എന്താണ്….എല്ലാത്തിനും മുകളിൽ ഞാൻ ഇപ്പോൾ ഈ അവസ്ഥയിൽ അജുവേട്ടന്റെ സാനിധ്യം ആഗ്രഹിക്കുന്നു പൂജ…. ഉള്ളിലെ വാശി എല്ലാം മാഞ്ഞു പോവുന്നത് പോലെ…..

” മം അപ്പോ ദേവൂട്ടന്റെ മനസ് ഇളജി തുടങ്ങി… അല്ലെ….ദേഷ്യം കടിച് പിടിച്ചു കൊണ്ട് പൂജ ചോദിച്ചു…പൂജ കണ്ണുകൾ അടച്ചു ദേഷ്യം കണ്ട്രോൾ ചെയ്തു….

“ഞാൻ അജുവേട്ടനോട് ദേഷ്യം കാണിച്ചിരുന്നു പൂജ… പക്ഷേ… ദേഷ്യത്തിനപ്പുറം സങ്കടമായിരുന്നു എനിക്ക്… എന്നെ മനസിലാക്കിയില്ലലോ എന്ന സങ്കടം ഭദ്ര പറഞ്ഞു….

പൂജ മുഖം വലിഞ്ഞു മുറുകി….

” മം… പിന്നെ അർജുനേട്ടൻ എവിടെ….. പൂജ ഭദ്രയുടെ ഉത്തരം കേൾക്കാൻ കാതോർത്തു…. അവൾ ഭദ്രയെ വിളിച്ചത് പോലും ഈ കാര്യത്തിനായത് കൊണ്ട്….

” അറിയില്ല പൂജ… പുറത്ത് എവിടെയോ പോയിരിക്ക… ലേറ്റ് ആവുമായിരിക്കും… എന്തേ…

” മം ഒന്നുമില്ലെടാ… ചുമ്മാ ചോദിച്ചതാ….നീ ഹാപ്പി അയാൽ മതിയെടാ എനിക്ക് …പൂജയുടെ ഉള്ളിൽ പക ആളി കത്തി…. (“അപ്പോ അർജുന് ആണ് സെലവത്തിനെ കൊണ്ടു പോയത്…. മ്മ്മ്..പൂജ മനസ്സിൽ പറഞ്ഞു….)

“ഞാൻ വിളിച്ചത്… ഞാൻ നാളെ ഈവെനിംഗ് എത്തും…. എനിക്ക് നിന്നെ ഒന്ന് നേരിട്ട് കാണണം ദേവ… പിന്നെ നീ വരുന്ന കാര്യമൊന്നും. ആരോടും പറയണ്ട കേട്ടോ……

” അതെന്താ ഡി, അങ്ങനെ ഒരു പറച്ചിൽ… നീ എന്താ എന്നെ കിഡ്നാപ്പ് ചെയ്യാൻ വിളിച്ചു വരുത്തുകയാണോ…. ഭദ്ര കളിയോടെ ചോദിച്ചു….

പൂജ വന്യമായി ചിരിച്ചു…പിന്നെ പറഞ്ഞു….
“അതെ…. ഞാൻ കിഡ്നാപ് ചെയ്യാൻ വിളിക്കുന്നെ… ഒന്ന് പോടി….. നീ ഞാൻ പറയുന്ന പോലെ ചെയ്യ് എന്റെ ദേവൂട്ടാ… ഞാൻ ഒരു സർപ്രൈസ് പ്ലാൻ ചെയ്തിട്ടുണ്ട് നീ അത് കുളമാക്കല്ലേ ഡാ ….

” ഇല്ലെടാ… ഞാൻ വരാം ട്ടോ… ഭദ്ര ചിരിയോടെ പറഞ്ഞു…

ഫോൺ വെച്ചതും പൂജയുടെ ചുണ്ടിൽ ഒരു പുച്ച ചിരി വിരിഞ്ഞു….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാത്രി 10 മണി ആയിരുന്നു അർജുൻ തിരിച്ചെത്തിയപ്പോൾ…. ഭദ്ര വാതിൽ തുറന്നപ്പോൾ കണ്ടു ആകെ മുഷിഞ്ഞു കോലം കേട്ട് നിൽക്കുന്ന അർജുനെ …
സത്യം പറഞ്ഞാൽ ഭദ്രക്ക് പേടി തോന്നി അവന്റെ വേഷവും ഭാവവും കണ്ടപ്പോൾ….

” കണ്ണാ….. ”

” അ….അജുവേട്ട.. എന്താ പറ്റിയത്….. വയ്യേ…. അവൾ ആധിയോട് ചോദിച്ചു….

“കുറച്ചു വെള്ളം താ കണ്ണാ……

ഭദ്ര വെള്ളം എടുത്ത് വന്നപ്പോൾ സോഫയിൽ ചാരി ഇരിക്കുകയായിരുന്നു അർജുൻ………. ഒരു കൈ നെറ്റിൽ മുകളിൽ വെച്ച് അവൻ കണ്ണുകൾ അടിച്ചിരുന്നു…..

” അജുവേട്ട… വെള്ളം..
“അവൾ അവന്റെ അടുത്ത് ചെന്ന് വിളിച്ചു….

അവൻ കൈ നെറ്റിയിൽ നിന്ന് എടുത്ത് അവളെ ഒന്ന് നോക്കി… അവൾ തിരിച്ചും അവനെ നോക്കി… അവന്റെ കണ്ണുകൾ ചുവന്നിരുന്നു……

അവളുടെ കൈയിൽ നിന്നും വെള്ളം വാങ്ങി കുടിച് ബോട്ടിൽ തിരികെ കൊടുത്തു
….

” എന്താ… എന്താ പറ്റിയെ… ഹോസ്പിറ്റൽ പോണോ…. അവൾ കുറച്ചൂടെ അവന്റെ അടുത്ത് വന്ന് അവന്റെ നെറ്റിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു……

” അവൻ പതുകെ അവളുടെ കൈ എടുത്ത് അവന്റെ നെഞ്ചിൽ ചേർത്ത് വെച്ചുകൊണ്ട് കണ്ണുകൾ അടച്ചു അവിടെ തന്നെ ചാരി ഇരുന്നു…….

അവന്റെ നെഞ്ച് ശക്തിയിൽ മിടിച്ചിരുന്നു…..ഭദ്ര അവനെ ഒന്ന് നോക്കി….

” എന്തോ കാര്യമായ പ്രശ്നം അജുവേട്ടന് ഉണ്ടായിട്ടുണ്ട് അല്ലെങ്കിൽ ഇങ്ങനെ പെരുമാറാറില്ല…. അവൾ സ്വയം പറഞ്ഞുകൊണ്ട് അവന്റെ അടുത്ത് ചെന്നിരുന്നു….

അവൻ കണ്ണുകൾ തുറന്ന് അവളെ ഒന്ന് നോക്കി…. പിന്നെ അവളുടെ മടിയിൽ തല വെച്ച് കിടന്നു…..അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

അഭിയെ നഷ്ടപെട്ടത് പോലെ കണ്ണനെയും നഷ്ടപ്പെടുമോ എന് അവൻ ഭയന്നു….. എന്ത് വില കൊടുത്തും കണ്ണനെ അവൻ രക്ഷിക്കും എന്ന വിശ്വാസം ഉണ്ടെങ്കിൽ പോലും അനാവശ്യയമായ ഭയം അവനെ കീഴ്പ്പെടുത്തിയിരുന്നു…

.ഈ ലോകത്ത് സ്വന്തം എന്ന് പറയാൻ അവന് അവന്റെ കണ്ണന് മാത്രേ ഉണ്ടായിരുന്നുള്ളു…..

ഭദ്ര അവന്റെ മുടിയിൽ വിരലോടിച്ചു…..

കുറച്ചു നേരത്തിനു ശേഷം അവൻ എണീറ്റിരിന്നു…..

” കണ്ണാ എനിക്ക് കുറച്ചു സംസാരിക്കണം….

” ഫുഡ്‌ കഴിച്ചിട്ട് മതി…. അവൾ അവനെ നോക്കി പറഞ്ഞു…

” മം..ഞാൻ ഒന്ന് ഫ്രഷ് ആയി വരാം…..

” മം ” അവൾ ഒന്ന് മൂളി……

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അവൻ ഫ്രഷ് ആയി വന്നപ്പോഴേക്കും അവൾ ഫുഡ്‌ ഒകെ ഡൈയ്നിങ് ടേബിളിൽ വെച്ചിരുന്നു…..

രണ്ട് പേരും ഒരുമിച്ച് ഇരുന്നു… ഫുഡ്‌ കഴിക്കുമ്പോൾ ഭദ്ര ഇടക് ഇടക് അവനെ നോക്കി…. പ്ലേറ്റിൽ കൈ വെച്ചു എന്നല്ലാതെ അവൻ ഒന്നും കഴിച്ചില്ല….

” അജുവേട്ട… ഫുഡ്‌ കഴിക്ക്…

എന്തോ ഓർത്തു കൊണ്ട് ഇരുന്ന അവൻ ഞെട്ടി അവളെ നോക്കി…
” അവൻ മനസിലാവാതെ അവളെ നോക്കി……

” ഫുഡ്‌ കഴിക്കാൻ പറഞ്ഞതാ…..ഭദ്ര അവനെ തന്നെ നോക്കി കൊണ്ട് പറഞ്ഞു….

” മം ”

ഫുഡ്‌ കഴിച്ച് കഴിഞ്ഞ് അവൻ ബാൽക്കണിയിൽ കാത്ത് നിന്നു….

“എല്ലാം കണ്ണനോട് പറയണം ഇല്ലെങ്കിൽ…. എല്ലാം കൂടെ അറിഞ്ഞാൽ എന്റെ കണ്ണന് താങ്ങാൻ പറ്റുമോ… അർജുൻ ടെൻഷനോട് ആലോചിച്ചു….

അർജുൻ ബാൽക്കണിയിൽ നില്കുന്നത് കണ്ടപ്പോൾ ഭദ്ര അങ്ങോട്ട് ചെന്നു…..

” അജുവേട്ട എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്….. ഭദ്ര അവനെ നോക്കി ചോദിച്ചു…..

” ഞാൻ പറയാൻ പോവുന്നത് നി എങ്ങനെ മനസിലാക്കും എന്ന് എനിക്ക് അറിയില്ല… പക്ഷെ പറയാതെ പറ്റിലാ കാരണം പൂജ….

അപ്പോഴേക്കും ഭദ്രയുടെ ഫോൺ ബെൽ അടിച്ചു…..

ഒരു മിനിറ്റ് എന്ന് കൈ കൊണ്ട് കാണിച്ച് അവൾ ഫോൺ എടുത്തു….

” ഹലോ പൂജ… പറയെടാ…..
ഭദ്ര ചിരിയോടെ പറയുന്നത് കേട്ട് അർജുന്റെ മുഖം വലിഞ്ഞു മുറുകി… അവൻ കൈ ചുരുട്ടി പിടിച്ചു ഭിത്തിയിൽ ആഞ്ഞടിച്ചു……

തുടരും..