രചന – പൂർണ്ണിമ വിനീത്
അർജ്ജുനൻ പോയപ്പോൾ റൂം ക്ലീൻ ചെയ്യാൻ സെർവന്റ് വന്നിരുന്നു….. എല്ലാം കഴിഞ്ഞു ഭദ്ര ഒന്ന് ഫ്രഷ് ആയി ഫോൺ എടുത്ത് ബാൽക്കമിയിലേക്ക് പോയി…
ആദ്യം അമ്മയെ വിളിച്ചു…. വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്നു……
ഇനി പൂജയെ ഒന്ന് വിളിക്കാം…..ഭദ്ര മനസ്സിൽ വിചാരിച്ചു കൊണ്ട് പൂജക്ക് ഫോൺ ഡയൽ ചെയ്തു….
“ഹലോ… ദേവൂട്ടാ സുഗാണോ ഡാ… പൂജ കാൾ എടുത്ത പാടെ ചോദിച്ചു….
” അഹ് ഡാ… നീ എന്നാ കോളേജിലോട്ട് വരുന്നേ… ”
” ഓ… ഇപ്പൊ ഒന്നും പപ്പാ വിടും എന്ന് തോനുന്നില്ല ദേവൂട്ട…. മിനിമം 2 അഴിച്ച പിടിക്കും…. അഹ് അതൊക്കെ പോട്ടെ എന്തായി നിന്റെ ഹണിമൂൺ…. പൂജ കുസൃതിയോടെ ചോദിച്ചു…
“പിന്നെ നല്ല അടിപൊളി പ്ലസ് അഹ് ഡി
…. ഇവിടെ നിന്നാൽ നമ്മുടെ ഫ്ലാറ്റ് കാണാം…. എന്ത് ഭംഗി ആണെന്നോ….
” ഏഹ്… എന്ത്….. ഫ്ലാറ്റോ… പൂജ മനസിലാവാതെ ചോദിച്ചു…
” അഹ് നമ്മുടെ മുംബയിൽ ഉള്ള ഫ്ലാറ്റ്…..
” നീ എന്തോക്കെ ഈ പറയണേ…..
” ഹ്മ്മ്… ഞങൾ മുംബൈയിൽ എത്തി പൂജ….
” വാട്ട്!!!!!! മുംബയിലോ
” ഔ…. എന്റെ ചെവി പോയേനെ പെണ്ണെ…… പതുകെ പറ….
” അത് പിന്നെ പെട്ടന്ന് കേട്ടപ്പോൾ…. എന്നാലും നീ പോവുമത്തിന് മുന്നേ എന്നെ വിളിച്ചില്ലലോ…..
” ഞാൻ വരുന്നില്ല വിചാരിച്ചതാ പൂജ ……
അജുവേട്ടനാ പറഞ്ഞെ വരാൻ… പെട്ടന് തീരുമാനിച്ചത് കൊണ്ട നിന്നെ അറിയിക്കാൻ പറയാതിരുന്നത്……
” ശോ എന്നാലും നിങ്ങളുടെ ഫസ്റ്റ് നൈറ്റ് ചീറ്റി പോയി ലെ…
” പിന്നെ ഫസ്റ്റ് നൈറ്റ് ഒന്ന് പോടീ….. ”
” എന്താ എന്റെ ദേവൂട്ടന് നാണം വരുന്നുണ്ടോ…..
” ദേ പെണ്ണെ വെറുതെ എന്റെ വായയിൽ നിന്നു കേൾക്കാൻ നിൽക്കണ്ട…”
“ഞാൻ നിന്നെ പിന്നെ വിളികാം കേട്ടോ”…….പുറത്ത് കാളിങ് ബെൽ കേട്ടതും ഭദ്ര പൂജയോട് പറഞ്ഞു ഫോൺ കട്ട് ആക്കി…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭദ്ര ഡോർ തുറന്നപ്പോൾ അർജുൻ ആയിരുന്നു വന്നത്……. അർജുൻ അകത്തേക്ക് കേറി വാതിൽ ലോക്ക് ചെയ്തു….
” കണ്ണാ….നീ ഫുഡ് കഴിച്ചോ”
” ഇല്ല… ”
” അതെന്താ സമയം 2 മണി കഴിഞ്ഞല്ലോ ”
” ക്ലീൻ ചെയ്യാൻ ഒരു സെർവന്റ് വന്നിരുന്നു…. അവരെ ഞാനും ഒന്ന് ഹെല്പ് ചെയ്തു…അമ്മയെയും പൂജയെയും ഒന്ന് വിളിച്ചു..അപ്പോ സമയം പോയതറിഞ്ഞില്ല…
” മം എന്ന വാ നമുക്ക് ഒരുമിച്ച് കഴിക്കാം…. ”
രണ്ട് പേരും ഒരുമിച് ഫുഡ് ഒക്കെ കഴിച്ച് ഈവെനിംഗ് ഒരു ഔട്ടിങ് പോയി തിരിച്ചു വന്നു…..
“കണ്ണാ നീ നാളെ മുതൽ കോളേജിൽ പോവുന്നില്ലേ….
“പൂജ ലീവിലാണ് ”
“അതിന് ”
” അത് പിന്നെ… ഒറ്റക്… ”
” So?
” എപ്പോഴും ഒരാളെ ഡിപെൻഡ് ചെയ്യരുത് കണ്ണാ നീ….. സ്വയം തീരുമാനങ്ങൾ എടുക്കണം….പൂജ ഇല്ലെങ്കിൽ എന്താ……
“മം…” ഭദ്ര ഒന്ന് മൂളി…
“നാളെ കോളേജിൽക്ക് പോവണം….
” മം” ഭദ്ര മുഖം വീർപ്പിച്ച കൊണ്ട് മറുപടി നൽകി….
അർജുൻ അവളെ ഒന്ന് നോക്കി റൂമിലേക്ക് പോയി….
നാളെ ക്കോളജിൽ എങ്ങനെ ഒറ്റക് പോവും…..ഈശ്വര ഈ കാലമാടൻ….. അവൾ ഓരോന്ന് ആലോചിച്ചിരുന്നു…
ഉറക്കം വന്നപ്പോഴാണ് ഭദ്രക്ക് ആകെ കൺഫ്യൂഷൻ ആയത് ഏത് റൂമിൽ കിടക്കും… രണ്ട് റൂം ഉണ്ട്… അവൾ വിരലിലെ നഖം കടിച് ആലോചിച്ചു….
” കണ്ണാ….. “അപ്പോഴേക്കും അർജുന്റെ റൂമിൽ നിന്നും വിളി വന്നു…..
“പിന്നെ അങ്ങേര് വിളിക്കുമ്പോഴേക്കും ഞാൻ പോവാം…. പോവൂല ഞാൻ…. ആ റൂമിൽ കിടക്കാം എന്ന് പറയാൻ ആവും,ഞാൻ അപ്പുറത്തെ റൂമിലെ കിടക്കു… ഈ ഭദ്രടെ സ്വഭാവം അങ്ങേർക്ക് അറിയില്ല…..ഭദ്ര ഒരിക്കലും സമ്മതിക്കരുത്…. ധൈര്യമായിട്ട് സംസാരിക്ക്….. നിനക്ക് പറ്റും… അവൾ സ്വയം പറഞ്ഞോണ്ടിരുന്നു…
” കണ്ണാ….. ”
” ധാ വരുണു ….. “ഭദ്ര ധൃതി പിടിച്ചു അവന്റെ റൂമിലേക്കു പോയി…
” നാളെ കോളേജ് പോവേണ്ടതല്ലേ കണ്ണാ…..ഉറങ്ങണ്ടേ…
” മം ”
” എന്ന വന്ന് കിടക്ക്.. ”
” അപ്പുറത്തെ രു… റൂമിൽ… ”
” എന്ത്.. ” അർജുൻ ഒരു പുരികം ഉയർത്തി
ചോദിച്ചു…
” അപ്പുറത്തെ റൂമിൽ കിടക്കാം എന്ന്..
” അതൊന്നും വേണ്ട….. ഇവിടെ കിടന്ന മതി………അർജുൻ ഫോണിൽ നോക്കി തന്നെ മറുപടി പറഞ്ഞു….
പെട്ടലോ ഈശ്വര…. ഈ ഉമ്മച്ഛനെ വിശ്വസിക്കാൻ പറ്റൂല… രാത്രി എന്നെ ഉമ്മിച്ചാലോ…..ഭദ്രയുടെ പിറുപിറുതതു…
” വേണ്ടാത്തതൊന്നും ആലോചിക്കണ്ട കണ്ണാ… പോയി കിടക്ക്…
” മനസിലായി തോന്നുന്നു…. ഭദ്ര മനസ്സിൽ പറഞ്ഞു കൊണ്ട് അവനെ നോക്കി ഇളിച്ചു….
അർജുൻ ഫോൺ എടുത്ത് ബാൽക്കണിയിലേക്ക് പോയി….
ഭദ്ര ബെഡിന്റെ ഒരു സൈഡിൽ ഒതുങ്ങി കിടന്നു……
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അർജുൻ അപ്പുവിനെ കാൾ ചെയ്തു…
“ഹലോ… അപ്പു…
“പറ അജു..
“ശ്രീറാമിനെ നാളെ അഡ്മിറ്റ് ആക്കും… പിന്നെ എനിക്ക് വന്ന ഫോൺ കാൾ ആ നമ്പർ നമ്മൾ പ്രതീക്ഷിച്ചത് പോലെ ഫേക്ക് ആണ് … അത് ആരാ എന്ന് എങ്ങനെ കണ്ടു പിടിക്കും… ഒരു ലൂപ്പും ഇല്ലലോ അപ്പു…
” മം… ആരാ എന്ന് ഒരു ഐഡിയയും ഇല്ല……എന്ടെങ്ങിലും വഴി കാണാതിരിക്കില്ല അജു…
” മം… നാളെ കണ്ണൻ കോളേജിലേക്ക് പോവുന്നുണ്ട്….
” മം അവൾ സമ്മതിച്ചോ… മടിച്ചിയാ… അതാ ചോദിച്ചേ….
…. ” എന്നെ നല്ല പേടി ഉണ്ട്… “അജു ചിരിച് കൊണ്ട് പറഞ്ഞു….
” മം…. എന്ന ഇനി തലയിൽ കേറുക എന്ന് നോക്കിയ മതി….
” മം… ശെരി ഡാ…Good night….
” മം Good night… ”
അർജുൻ റൂമിൽ വാനപ്പോൾ ഭദ്ര നല്ല ഉറക്കത്തിൽ ആയിരുന്നു….അർജുൻ അവളുടെ തൊട്ട് അരികിൽ വന്ന് ഇരുന്നു… കുറച്ചു നേരം അവളെ തന്നെ നോക്കി ഇരുന്നു…. അവന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു….ഏറെ സ്നേഹത്തോടെ ഏറെ പ്രണയത്തോടെ അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു…..
“നിന്നെ ഞാൻ ഒരുപാട് പ്രണിയിക്കുന്നു കണ്ണാ, പക്ഷെ നീ പൂർണമായി എന്നെ അക്‌സെപ്റ് ചെയ്താൽ മാത്രമേ നമ്മൾ ഒരു ജീവിതം തുടങ്ങു… അത് ഞാൻ എന്റെ അഭിക്ക് കൊടുത്ത വാക്കാ അത് ഞാൻ ഒരിക്കലും തെറ്റിക്കില്ല…. അവളുടെ മുടിയിൽ തലോടി കൊണ്ട് അവൻ എണീറ്റ് സോഫയിൽ പോയി കിടന്നു….
അവൻ പോയി എന്ന് അറിഞ്ഞതും ഭദ്ര കണ്ണുകൾ പതുക്കെ
തുറന്നു…അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാവിലെ എണീറ്റത്തും ഭദ്ര തിരക്കിലാണ്…. ഫുഡ് ഒകെ ഉണ്ടാക്കി കോളേജിലേക്ക് പോവാൻ റെഡി ആയി… അപ്പോഴേക്കും അർജുനും ഓഫ്‌സിലേക്ക് റെഡി ആയി വന്നു….
രണ്ടു പേരും ഫുഡ് കഴിക്കാൻ ഡെയിനിങ് ടേബിളിൽ ഇരുന്നു….
” നാളെ മുതൽ ഫുഡ് ഉണ്ടാക്കാനും ക്ലീൻ ചെയ്യാനും ഒരു സെർവന്റ് വരും… എല്ലാം കൂടെ നിനക്ക് പറ്റില്ല കണ്ണാ….
” മം ” അവൾ മൂളി കൊണ്ട് അവന്റെ പ്ലെയ്റ്റിലേക്ക് 2 ദോശ വെച്ച് കൊടുത്തു…
അപ്പോഴേക്കും പുറത്ത് കാളിങ് ബെൽ ശബ്ധിച്ചു….
” ഞാൻ പോയി നോക്കാം “അത് പറഞ്ഞ് ഭദ്ര എണീറ്റ് പോയി ഡോർ തുറന്നു…
ബാഗുമായി നിൽക്കുന്ന പൂജ….
ഭദ്ര അവളെ അന്തം വിട്ട് നോക്കി നിന്നു…
” എന്താ ദേവൂട്ടാ ഇങ്ങനെ നോക്കണേ… ”
” നീ എന്താ ഇവിടെ… ഇന്നലെ അല്ലെ പറഞ്ഞെ 2 വീക്ക് കഴിഞ്ഞേ വരു എന്ന്….
” അത്… പിന്നെ…നീ ഇവിടെ വന്നപ്പോൾ ഒറ്റക് കോളേജ് പോവേണ്ടി വരില്ലേ അതാ….പൂജ തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞു…
“എന്തായാലും നീ വന്നത് നന്നായി… എങ്ങനെ ഒറ്റക് പോവും എന്ന് ആലോചിക്കുവായിരുന്നു ഞാൻ……ഈ ഉമ്മച്ചൻ ആണേൽ എന്നോട് ഒറ്റക് പോയി പഠിക്കാൻ പറയാ…..
“കണ്ടോ… അതാ ഞാൻ പറഞ്ഞെ… നിന്നെ അവസ്ഥ അറിഞ്ഞോണ്ട ഞാൻ വാന്നെ….അല്ല മോളെ നിനക്ക് പിന്നെയും കിട്ടിയോ ഉമ്മ…
” ഒന്ന് പോടീ…നീ വാ…. ബ്രേക്ഫാസ്റ് കഴികാം…
പൂജയും ഭദ്രയും കൂടെ ഡെയിനിങ് ടാബ്ലൽ അജുവിന് നേരെ ഓപ്പോസിറ്റ് ചെന്നിരുന്നു….
” hi അജു ഏട്ടാ സുഗാമാണോ? പൂജ ചോദിച്ചു..
” അഹ് ഡോ… സുഖം…താൻ ഇല്ല എന്ന് പറഞ്ഞു ഇവിടെ ഒരാൾക്കു ഭയങ്കര സങ്കടം ആയിരുന്നു….അത് പറഞ്ഞു അജു ഭദ്രയെ ഒന്ന് നോക്കി…
പൂജ ചിരിച്ചു….
കഴിക്ക് രണ്ടാളും കോളേജിക്ക് പോവണ്ടേതല്ലേ …
എല്ലാവരും ഫുഡ് ഒക്കെ കഴിച്ച് കോളേജിലേക്ക് റെഡി ആയി….
“കണ്ണാ ഞാൻ ഡ്രോപ്പ് ചെയാം……
” വേണ്ട അജു ഏട്ടാ… ഞാൻ സ്കൂട്ടി എടുക്കുന്നുണ്ട്…. ഞങ്ങൾ ഒരുമിച്ച് പൊക്കോളാം…
” ഓക്കേ എന്നാ ഞാൻ ഇറങ്ങാ കണ്ണാ…
” മം ” ഭദ്ര ഒന്ന് മൂളി….
” എന്താണ് മോളെ ഭർത്തുന്റെ കൂടെ പോവണം എന്നുണ്ടായിരുന്നോ … പൂജ ചിരിയോടെ ചോദിച്ചു…
ഭദ്ര മുഖം വീർപ്പിച്ച അതെ എന്ന് തലയാട്ടി….
“അമ്പടി കള്ളി.. പൂജ ചിരിയോടെ ഭദ്രയെ ഇക്കിളി ആക്കി…
” പൂജ വേണ്ട… അഹ്.. വിട്… ഭദ്ര ചിരിച്ചു കൊണ്ടിരുന്നു…. പൂജ അവളെ ഇക്കിളി ആക്കി കൊണ്ടേ ഇരുന്നു….
അവസാനം ഭദ്ര ചിരിയോടെ അവളെ തടഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി….
അവളുടെ ഓട്ടം കണ്ട് പൂജ ചിരിച്ചു…. പെട്ടന്ന് അവളുടെ മുഖത്തെ ചിരി മാഞ് അവിടെ വെറുപ്പ് നിറഞ്ഞു …..
” ചിരിക്ക് ദേവ… നീ നന്നായി ചിരിക്ക്…. ഇനി അധിക കാലം നിനക്ക് ഇങ്ങനെ ചിരിക്കാൻ പറ്റില്ല… അതിന് ഈ പൂജ അനുവദിക്കില്ല….. ” പൂജ പുച്ഛത്തോടെ പറഞ്ഞു…….
തുടരും…… ❤️

by