രചന – പൂർണ്ണിമ വിനീത്
ഭദ്ര തരിച്ചു നിന്നു….. ആദ്യത്തെ പതർച്ച മാറ്റികൊണ്ട് അവൾ അവനോട് ചോദിച്ചു സാർ രഘു സാർ ഇല്ലേ…. അവളുടെ ഈ മാറ്റം അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…. തന്നെ അറിയാത്ത പോലെ തന്നെ ആദ്യമായി കാണുന്ന പോലെയുള്ള അവളുടെ പെരുമാറ്റം അവനെ സങ്കടത്തിൽ ആഴ്ത്തി… ഇവിടെ വരുന്നവരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. അപ്പേട്ട എന്ന് വിളിച്ചു ഓടി വരുന്നവളെ….അവന്റെ കണ്ണുകൾ കണ്ണുനീർ കൊണ്ട് മൂടി… അവന്റെ ഭാവങ്ങളെ വക വെക്കാതെ അവൾ പിന്നെയും തുടർന്നു സാർ.. ഭദ്ര പിന്നെയും വിളിച്ചു.. ദേവാ…..അവൻ അവളെ വിളിച്ചു.. സോറി സാർ,ഞാൻ ദേവ അല്ല ഭദ്ര ആണ്.. ഒട്ടും പതർച്ച ഇല്ലാതെ അവൾ അവന്റെ കണ്ണിൽ നോക്കി പറഞ്ഞു… തിരിഞ്ഞു നോക്കാതെ അവൾ ആ റൂം വീട്ടിറങ്ങി… അവൻ അത്ഭുധത്തോടെ അവൾ പോവുന്നത് നോക്കി നിന്നു…. തന്റെ ദേവ തന്നെ ആണോ എന്ന് പോലും അവൻ സംശയിച്ചു…
ഭദ്ര നേരെ പോയത് വാഷിംറൂമിലേക് ആണ്.. അവിടെ എത്തിയതും ഇതുവരെ അടക്കിവെച്ച അവളുടെ സങ്കടങ്ങൾ പുറത്തേക് വന്നു.. അവൾ വാ പൊത്തിപിടിച്ചു കരയാൻ തുടങ്ങി… എന്തിനാ എന്തിനു വേണ്ടിയാ ഇപ്പോ വന്നത്.. എല്ലാം ഉപേക്ഷിച്ച വന്നതല്ലെ ഞാൻ… ഇനിം എന്നെ കരയിപ്പിച്ചിട് മതിയായില്ലേ ഇവർക്കു… അവൾ ഓരോന്നും സ്വയം പറഞ്ഞു കൊണ്ടിരുന്നു.. കുറെ ആലോചനക്ക് ശേഷം എന്തോക്കെയോ തീരുമാനിച്ച ഉറപ്പിച്ചതുപോലെ അവൾ അവളുടെ കണ്ണുനീർ തുടച്ചു…. ഇല്ല ഇനി എന്തു തന്നെ നേരിടേണ്ടി വന്നാലും ഞാൻ ഇനി ദേവ ആവില്ല.. ഭദ്ര മാത്രം ആണ്…അപ്പേട്ടൻ എന്തിനാ വന്നേ എന്ന് എനിക്ക് അറിയാം… “ദേവ ഭദ്ര” എന്ന എന്റെ പേര് പോലും ഇപ്പോൾ ഞാൻ വെറുക്കുന്നു… എന്റെ പേരിലെ ദേവയെ, നിങ്ങൾ തന്നെ ആണ് കൊന്നത്… ഇപ്പോ ഭദ്ര മാത്രമേ ഉള്ളു… ദേവക്ക് ആരെയും വെറുക്കാൻ അറിയില്ല… പക്ഷെ ഭദ്രക് അതിനു കഴിയും… ദേവയിലേക് ഒരു തിരിച്ചു പോക്ക് ഇനി ഉണ്ടാവില്ല… മനസിനെ പറഞ്ഞു പഠിപ്പിച്ചിട്ട് അവൾ വാഷിംറൂമിൽ നിന്നും പുറത്തേക് ഇറങ്ങി,അവളുടെ സീറ്റിൽ ചെന്നിരുന്നു വർക്ക് ചെയ്യാൻ തുടങ്ങി…..
അവൾ വന്നിരുന്നതും വീണ ഓടി അവളുടെ അടുത്ത് വന്നു…. ഡാ നീ അറിഞ്ഞോ..- വീണ എന്ത്? ഭദ്ര ചോദിച്ചു നമ്മുടെ രഘു സാർ ട്രാൻസ്ഫർ ആയി മുംബൈ ഓഫീസിലേക്ക്.. ഇപ്പോ പുതിയ സാർ ആണ്… അവിനാശ് സച്ദേവ് നീ കണ്ടിലെ ആളെ.. എങ്ങനെ ഉണ്ട് എനിക്ക് വളക്കാൻ പറ്റുമോ…അവൾ ആകാംഷയോടെ ചോദിച്ചു അവളുടെ വർത്തമാനം കേട്ടതും ഭദ്രക് ചൊറിഞ്ഞു വന്നു.. ആവോ എനിക്ക് എങ്ങനെ അറിയാ നീ തന്നെ പോയി ചോദിക്….- ഭദ്ര ചോദിക്കുമെടി ചോദിക്കും…ഈ വീണ മോഹൻദാസിനെ “വീണ അവിനാശ്”.. ആകാൻ പറ്റുമോ എന്ന്..” വീണ അവിനാശ് ” ആഹാ എന്താ ഒരു ചേർച്ച. അടിപൊളി അല്ലെടി… അതും പറഞ്ഞു വീണ ഭദ്രയെ നോക്കി.. ഭദ്ര അവളെ കണ്ണുരുട്ടി നോക്കി… വീണ അവളെ നോക്കി ഒന്ന് ഇളിച്ചു.. 😁 ഭദ്രക് ഒരു കാൾ വന്നു.. അത് പ്രതീക്ഷിച്ചത് പോലെ അവൾ അറ്റൻഡ് ചെയ്തു . ഓക്കേ സാർ ഇപ്പോ വരാം എന്നു പറഞ്ഞു അവൾ കട്ട് ആക്കി.. ആരാ വിളിച്ചേ – വീണ നിന്റെ അവിനാശ് – ഭദ്ര ശോ ഇവള്ടെ ഒരു കാര്യം… അതും പറഞ്ഞു വീണ നാണത്തോടെ കാലിന്റെ വിരൽ കൊണ്ട് കളം വരയ്ക്കാൻ തുടങ്ങി… ദൈവമേ ഇവൾക്ക് ഇത് എന്തിന്റെ കേടാ – ഭദ്ര മുകളിലേക്കു കൈ മലർത്തി ചോദിച്ചു… *
ദേവ മാനേജിങ് ഡയറക്ടറുടെ ക്യാബിൻ നോക്ക് ചെയ്തു.. യെസ് കം ഇൻ ഭദ്ര അകത്തേക് ചെന്നു.. ദേവ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് എന്റെ കൂടെ വരണം പ്ലീസ് – അവിനാശ് ചെയറിൽ നിന്നും എണീറ്റുകൊണ്ട് പറഞ്ഞു സാർ, കാൾ മി ഭദ്ര ഓക്കേ ഓക്കേ ഭദ്ര എന്റെ കൂടെ ഒന്ന് വരണം.. അവിനാശ് ഭദ്രയെ നോക്കി അതിൽ ഒരു അപേക്ഷ ഉണ്ടായിരുന്നു സോറി സാർ, വർക്ക് റിലേറ്റഡ് ആണെങ്കിൽ ഇവിടെ വെച്ച തന്നെ ഡിസ്‌കസ് ചെയുന്നതാണ് എനിക്ക് കംഫര്ട്ടബിള്.. അവിനാശ് ചെയറിൽ നിന്നും എണീറ്റ് ഭദ്രയുടെ നേർക് വന്നു… ദേവ നീ എന്നെ പ്രാന്ത് പിടിപ്പിക്കരുത്..പ്ലീസ് ഡാ ഒന്ന് വാ.. ഞാൻ പറയുന്നത് കേൾക്കാനുള്ള മനസ് നീ കാണിക്കണം… കേൾക്കാനുള്ള മനസ് അല്ലെ.. അത് എല്ലാർക്കും വേണം Mr Avinash sachdev..ഭദ്ര പുച്ഛിച്ചു…. അത് കേട്ടതും അവിനാഷിന്റെ തല താണു…. Ok sir let me complete my work.. ഇനി ഒന്നും പറയാൻ ഇല്ലാത്ത പോലെ ഭദ്ര റൂമിൽ നിന്നും പോയി…
അവൾ പോവുന്നത് നോക്കി നിറഞ്ഞു വന്ന അവന്റെ കണ്ണുകൾ അമർത്തി തുടച്ചു..അവിനാശ് തന്റെ ചെയറിൽ ഇരുന്നു… ഭദ്ര സീറ്റിൽ വന്നു ഇരുന്നു വർക്ക് ചെയ്യുമ്പോഴും അവിനാഷിന്റെ നിറഞ്ഞ കണ്ണുകൾ അവളെ അസ്വസ്ഥത അകീയിരുന്നു…. വേണ്ട ഒന്നും വേണ്ട… ഇതിനേക്കാൾ വേദന അനുഭവിച്ചപ്പോ ആരും ഉണ്ടായിരുന്നില്ലേ ഈ ഭദ്രക്.. ആരും മനസിലാക്കിയില്ല എന്നെ.. ഭദ്ര വാ.. ഫുഡ് കഴിക്കണ്ടേ വീണയുടെ സംസാരമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.. വീണയും ഭദ്രയും ക്യാന്റീനിൽ ഫുഡ് ഓർഡർ ചെയ്തു ഇരിക്കുമ്പോൾ ആണ് അവിനാശ് അവിടേക്കു വന്നത്… അവിനാശ് ഭദ്രയെ നോക്കി ആണ് വരുന്നതെങ്കിലും ഭദ്ര അവനെ കണ്ട ഭാവം പോലും നടിച്ചില്ല… Hi ഞാൻ അവിനാശ് യുവർ ന്യൂ MD- അവര്ക് മുന്നിൽ ഇരുന്നുകൊണ്ട് അവിനാശ് പറഞ്ഞു Hi sir- വീണ Can i join with u guyz- അവിനാശ് Oh sure sir, with pleasure- വീണ ഇയാളുടെ പേരെന്താ – അവിനാശ് വീണ മോഹൻദാസ് – വീണ Oh nice name- അവിനാശ് ഓ എനിക്ക് വയ്യ… എന്ത് ഭംഗിയാ ഇങ്ങേരെ കാണാൻ…ഞാൻ അവനെ വളച്ചെടുക്കും മോളെ നീ നോക്കിക്കോ.. വീണ ഭദ്രയുടെ ചെവിയിൽ പറഞ്ഞു ഭദ്ര അവളെ ഒന്നു കൂർപ്പിച്ചു നോക്കി അപ്പോഴേക്കും അവരുടെ ഫുഡ് വന്നു ഇയാളുടെ ഫ്രണ്ട് എന്താ മിണ്ടാതെ – അവിനാശ് ഭദ്രയെ നോക്കി വീണയോട് ചോദിച്ചു..
ഓഹ് അപ്പോ അതാണ് ഇവിടെ വന്നിരുന്നു ഫുഡ് കഴിക്കുന്നതിന്റെ കാര്യം – വീണ മനസ്സിൽ പറഞ്ഞു കൊണ്ട് അവിനാഷിനെ നോക്കി ചിരിച്ചു ഭദ്ര ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലാത്തത് പോലെ ഫുഡ് കഴിക്കുകയാണ് ഫുഡ് കഴിച്ചു ഹാൻഡ് വാഷ് ചെയ്തിറങ്ങുന്ന ഭദ്രയെ അവിനാശ് തടഞ്ഞു നിർത്തി.. ദേവ എനിക്ക് നിന്നോട് സംസാരിക്കണം പ്ലീസ് – അവിനാശ് വീണക് ഇയാൾ ഇത് എന്ത തേങ്ങയ പറയുന്നേ എന്ന ഭാവം ആണ്. എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല – ഭദ്ര പ്ലീസ് ദേവ… പ്ലീസ് ഒരേ ഒരുതവണ – അവിനാശ് വീണക് ആണെങ്കിൽ ഒന്നും മനസിലാവാതെ കിളികൾ എല്ലാം പറന്നു പോയിരിക്കാന്… ഞാൻ പറഞ്ഞു കഴിഞ്ഞു സാർ, എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാൻ ഇല്ല..- ഭദ്ര ഏഹ് അപ്പോ ഇവൾക്കും ഇങ്ങേരെ നേരത്തെ തന്നെ അറിയുമോ.. Something fishy- വീണ ആലോചനയോടെ രണ്ടു പേരെയും മാറി മാറി നോക്കുന്നുണ്ട് അവിനാഷിനെ മാറി കടന്നു ഭദ്ര പോവാൻ നിന്നതും അവിനാശ് അവളുടെ കൈയിൽ കേറി പിടിച്ചു..
കൈയിൽ നിന്നും വിട് – ഭദ്ര ഇങ്ങോട്ട് വരാനാ പറഞ്ഞെ എന്നും പറഞ്ഞു അവളെ വലിച്ചോണ്ട് അവിനാശ് ഓഫീസിലേക് കേറി ചെന്നു.. ബാക്കി ഉണ്ടായിരുന്ന കിളികളെ കൂടെ പരത്തി വിട്ടു നമ്മുടെ വീണ കുട്ടി വയയും തുറന്നു നിൽപ്പുണ്ട് .. അവിനാശ് റൂമിൽ എത്തിയപ്പോൾ ഭദ്രയുടെ കൈ വിട്ടു… ഭദ്ര ദേഷ്യത്തിൽ അവനെ നോക്കി ദേവ, നമുക്കു ഇന്ന് തന്നെ തിരിച്ചു പോവാം- അവിനാശ് എവിടേക് – ഭദ്ര നമ്മുടെ വീട്ടിലേക് – അവിനാശ് നമ്മുടെ വീടോ, ഭദ്ര പുച്ഛത്തോടെ ചിരിച്ചു എനിക്ക് അങ്ങനെ ഒരു വീടും വീട്ടുകാരെയും അറിയില്ല – ഭദ്ര ദേവ പ്ലീസ് നിന്നെ കൊണ്ട് ചെല്ലം എന്ന് ഞാൻ വാക്ക് കൊടുത്തിട്ട അപ്പേട്ടൻ ഇങ്ങോട്ട് പോന്നത്, നീ എതിർത്താലും നിന്നെ കൊണ്ടേ ഞാൻ പോവു – അവിനാശ് എന്ന നിങ്ങൾ എന്റെ ശവം ആവും കൊടുപോവുക – ഭദ്ര അത്രേം ദേഷ്യത്തിൽ ആയിരുന്നു ഭദ്ര അത് പറഞ്ഞത് ദേവാ…- അവിനാശ് ആവിശ്വാസന്യമായി വിളിച്ചു തുടരും…….

by