19/04/2026

പ്രണയം : ഭാഗം 38

രചന – പൂർണിമ വിനീത്

സാറ പേടിയോടെ അർജുനെ നോക്കി… അപ്പോഴത്തെ അവന്റെ ഭാവം അവളെ കൊല്ലാനുള്ളതാണെന്ന് അവൾക് തോന്നി…
അവൾ പേടിച് പിന്നിലേക്ക് നീങ്ങി നിന്നു……

” ഡി…. പ#%& മോളെ…….അർജുൻ ശക്തിയോടെ അവളുടെ കഴുത്ത് പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി….

സാറ ശ്വാസം കിട്ടാതെ പിടഞ്ഞു….

” ഡാ അജു… വിട്…. ഡാ.. അവളെ വിടാൻ… അപ്പു അർജുനെ വലിച്ചു മാറ്റി നിർത്തി…

” ചാകേണ്ടെങ്കിൽ പറയെടി നീ എന്തിനാ ഈ വൃത്തികെട്ട പണി ഒപ്പിച്ചതെന്ന്…….

സാറ തൊണ്ട ഉഴിഞ്ഞുകൊണ്ട് അപ്പുവിനെ നോക്കി….

അവൾ ഒന്നും മിണ്ടീല… ഭയത്തോടെ അർജുനെ നോക്കി നിന്നു…..

അവളെ കാണും തോറും അർജുന് അവന്റെ കണ്ണന്റെ നിറഞ്ഞ കണ്ണുകൾ മാത്രം തെളിഞ്ഞു വന്നു…….. കലി തീരാത്തെ അവൻ വീണ്ടും അവളുടെ കവിളിൽ മാറി മാറി അടിച്ചു…

സാറയുടെ  വായയിൽ നിന്ന് ചുടു രക്തം വന്നുകൊണ്ടിരുന്നു…..

” പറയെടി പുല്ലേ എന്തിന് വേണ്ടിയാ നീ ഇത് ചെയ്തത്…. ഏഹ്ഹ്…. പറയാൻ… പ%&&# മോളെ… ”

” അ.. അത്… പ. പൈസ… പൈസക്ക് വേണ്ടി ചെയ്തതാ…. ഭദ്ര എനിക്ക്..5 ലക്ഷം…തന്നു…..സാറ പേടിച് പേടിച് നിന്നു കൊണ്ട് പറഞ്ഞു…..

അർജുൻ വീണ്ടും അടിക്കാൻ നിന്നതും അപ്പു അവനെ മാറ്റി….

” അജു വേണ്ട… മതി…. സ്റ്റാഫിസ് നോക്കുന്നു…..

അർജുൻ ഡോർ വലിച്ചു തുറന്ന് പുറത്തേക്ക് പോയി….പിന്നാലെ അപ്പുവും പോയി…

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“Hello മാഡം ” സാറ പരിഭ്രമിച്ച കൊണ്ട് പൂജയെ വിളിച്ചു…

” ക്യാഷ് ഞാൻ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് സാറ… ഇനി എന്തിനാ നീ വിളിക്കുന്നെ…. പൂജ മടുപ്പോടെ ചോദിച്ചു…

” അത്.. അത് പിന്നെ… അവൾ

പേടിയോടെ നടന്നതെല്ലാം പറഞ്ഞു….

“മം അപ്പോ അർജുൻ അറിഞ്ഞു അല്ലെ… ഇത് ഞാൻ പ്രതീക്ഷിച്ചതാ സാറ… നീ എന്റെ പേര് പറഞ്ഞില്ലാലോ. അല്ലെ…..

” ഇല്ല.. പക്ഷെ മാഡം…. അവർ ഞാൻ പറഞ്ഞത് വിശ്വസിച്ചിട്ടില്ല… ചിലപ്പോൾ ഇനിയും എന്നെ  അന്വേക്ഷിച്ചു വന്നാലോ…. സാറ പേടിയോടെ പറഞ്ഞു…

” ഇല്ല സാറ…. ഇനി നിന്നെ ആരും തേടി വരില്ല….ഞാൻ വേണ്ടത് ചെയ്തോളാം…..ക്രൂരമായ ചിരിയോടെ പൂജ പറഞ്ഞു…

” താങ്ക് യു മാഡം….

പൂജ ഫോൺ കട്ട് ആക്കി…

ഇനി നിന്നെ ആരും തടി വരില്ല സാറ ആരും…. പൂജ പുച്ഛ ചിരിയോടെ പറഞ്ഞു………

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കാർ എവിടെയോ നിർത്തി ഇട്ടിരിക്കുകയാണ്……

അർജുൻ സ്റ്റീറിങ്ങിൽ തല വെച്ച് കിടന്നു….

അപ്പുവിനെ മനസിലാവുമായിരുന്നു അവന്റെ അവസ്ഥ….അപ്പു അവന്റെ ഷോൾഡറിൽ കൈ വെച്ചു…

അർജുൻ അവനെ നോക്കി…. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..

” അപ്പു…. കണ്ണന്… അവൾക്ക്‌ എങ്ങനെയാ ഡാ ഇത് സഹിച്ചിട്ടുണ്ടാവുക….. എനോട് ഒരു വാക്കെങ്കിലും അവൾക് ചോദിക്കാമായിരുന്നില്ലേ.. എല്ലാം… എല്ലാം ഉള്ളിലൊതുക്കി എന്റെ കണ്ണൻ എത്ര വിഷമിച്ചിട്ടുണ്ടാവും…….. അർജുന്റെ കണ്ണുകൾ നിറഞ്ഞു…

ഒന്നിനും അപ്പുവിന് ഉത്തരം ഉണ്ടായിരുന്നില്ല… ദേവയെ ഓർത്തു അവന്റെ മനസ്സും പിടഞ്ഞു….

” സാറയെ പൊക്കണം…..അവൾ എന്തെക്കെയോ മറക്കുന്നുണ്ട് അപ്പു…

” മം…..എനിക്കും തോന്നി അജു… പിന്നെ സ്റ്റാഫിസ് ഉണ്ടായിരുന്നത് കൊണ്ട

കൂടുതൽ ഒന്നും ചോദിക്കാത്തത്…..

” നീ സെബാസ്റ്റ്യനെ വിളിച്ചു പറ… ഇന്ന് തന്നെ അവളെ കിട്ടണം എനിക്ക്… അജുന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു….

” മം.. ”

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

” ഹലോ പപ്പാ… ”

” പറ മോളെ… ഇപ്പോ എല്ലാം എന്റെ മോള് വിചാരിച്ചത് പോലെ നടന്നില്ലേ….

“ഇല്ല പപ്പാ… ആ സാറ…. അവൾ ഇനി  ജീവനോടെ ഉണ്ടാവരുത് പപ്പാ…..

“അതിനുമാത്രം ഇപ്പോ എന്ത് സംഭവിച്ചു മോളെ….

പൂജ എല്ലാം പറഞ്ഞു…..

” ഇനി അവൾ വേണ്ട പപ്പാ… അവൾ ജീവനോടെ ഉണ്ടെങ്കിൽ അർജുൻ അവളെ കൊണ്ട് എന്റെ പേര് പറയിക്കും….

അർജുൻ ഒരു നോട്ടം കൊണ്ട് പോലും എന്നെ വെറുക്കുന്നത് എനിക്ക് സഹിക്കില്ല പപ്പാ… പൂജ പറഞ്ഞു നിർത്തി ….

” അതൊന്നും സംഭവിക്കില്ല മോളെ…നീ വെറുതെ ടെൻഷൻ ആവാതെ…. സാറയെ നമുക്ക് വേറെ സ്ഥലത്തേക്ക് മാറ്റാം … ഇത്ര ചെറിയ കാര്യത്തിന് കൊല്ലുക എന്നൊക്കെ പറഞ്ഞാൽ….

” വേണ്ട പപ്പ ഒന്നും ചെയ്യണ്ട… എനിക്ക് ചെയ്യാമല്ലോ … ഞാൻ ചെയ്തോളാം…. ഇനി ഒരു കാര്യത്തിനും ഞാൻ പപ്പയെ വിളിക്കില്ല…..പാപ്പക്ക്‌ ഇപ്പോ എന്നോട് ഒരു സ്നേഹവും ഇല്ല……

” മോളെ അങ്ങനെ അല്ല ഡാ…

” അർജുൻ എന്നെ വെറുക്കും പപ്പാ അത് എനിക്ക് സഹിക്കില്ല…. അവൻ എന്നെ വെറുപ്പോടെ നോക്കിയാൽ പിന്നെ ഞാൻ മരിക്കുന്നതാ പപ്പാ നല്ലത്…. പൂജ കരഞ് കൊണ്ട് പറഞ്ഞു…..

“കരയല്ലേ മോളെ… പപ്പ ഇല്ലേ… സത്യം പറഞ്ഞാൽ അന്ന് മോൾക് ആക്‌സിഡന്റ് പറ്റിയതിൽ പിന്നെ പാപ്പക്ക്‌ പേടിയാ.. അതാ മോളെ….. മോളെ വിഷമിക്കണ്ട…

സാറ എന്നാ ശല്യം മോൾക് ഇനി ഉണ്ടാവില്ല….

” ശെരി പപ്പ… Love u… ❤️”
പൂജ ഒരു ചിരിയോടെ ഫോൺ കട്ട്‌ ചെയ്തു…..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

” ഹലോ സാർ.. ”

” പറ സെബാസ്റ്റ്യൻ.. എന്തായി…

” അത് സാർ…. ഒരു bad news”

” bad news!! Yentha?

“സാറ is dead..”

” what!!!! താൻ എന്ത ഈ പറയുന്ന കുറച്ചു hours മുന്നേ കണ്ടത്തെ ഉള്ളു ഞാൻ…”

“അത് സാർ… നമ്മുടെ പിള്ളേർ ആ ജംഗ്ഷൻ കഴിഞ്ഞുള്ള വളവിൽ വെച്ച് അവളെ പൊക്കണം എന്ന് കരുതിതാ… പക്ഷെ ഒരു ലോറി അവളെ തട്ടി തെറിപ്പിച്ചു കളഞ്ഞു… കണ്ടിട്ട് അത് അറിയാതെ

സംഭവിച്ചതാണെന്ന് തോന്നുന്നില്ല…

“അതെന്താ താൻ അങ്ങനെ പറഞ്ഞത്….അർജുൻ മനസിലാവാതെ ചോദിച്ചു..

“അത് പിന്നെ സാർ… അത് ആ സെൽവത്തിന്റെ വണ്ടിയ…. അവൻ ഇമ്മാതിരി പണിയൊക്കെ ചെയുന്നവനാ…. പിന്നെ ആ പെണ്ണിനെ തന്നെ ടാർഗറ്റ് ചെയ്ത് വരുകയായിരുന്നു ആ വണ്ടി…”

” മം…ആ സെൽവത്തിനെ കുറിച് തനിക് വേറെ എന്തെങ്കിലും അറിയുമോ…

” ആ PS ഗ്രൂപ്പിന്റെ ഗുണ്ടായ സാറെ അവൻ….. അത് ഈ നാട്ടിലുള്ളവർക്കൊക്കെ അറിയാം….

” PS ഗ്രോപ്പുപോ!!!!”..അർജുൻ സംശയത്തോടെ ചോദിച്ചു

” അതെ സാർ… എന്തെങ്കിലും പ്രശനം ഉണ്ടോ സാർ….

” ഇല്ല.. ഞാൻ വിളികാം ” അർജുൻ ഓകനെ കട്ട്‌ ചെയ്തു അപ്പുവിന്റെ അടുത്തേക്ക് പോയി….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“അപ്പു….”

” പറ ഡാ.. എന്തായി സാറയേ കിട്ടിയോ… ”

സെബാസ്റ്റിൻ പറഞ്ഞതെല്ലാം അർജുൻ അപ്പുവിനോട് പറഞ്ഞു….

“PS ഗ്രൂപ്പ്‌ ആണ് അപ്പോ ഇതൊക്കെ ചെയുന്നത് അല്ലെ… എന്നാലും ഒരു പ്രോജെക്ടിനു വേണ്ടി അവർ ഇത്രയൊക്കെ ചെയ്യുമോ അജു….അപ്പു സംശയത്തോടെ ചോദിച്ചു….

” അതാ ഞാനും ആലോചിക്കുന്നത്….ആ സെൽവത്തിനെ കിട്ടണം……..

“എന്തായാലും ആ കമ്പനിയെ കുറിച് വിശദമായി ഒന്ന് അന്വേഷിക്കണം…

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ദിവസങ്ങൾ മുന്നോട്ട് പോയി… സെൽവത്തിന്റെ പോടി പോലും അവർക്ക് കിട്ടിയില്ല….. കമ്പനിയുടെ പ്രശ്നങ്ങൾ രൂക്ഷമായത്തോടെ കുറച്ചു പ്രോപ്പറെറ്റീസ്

ഒകെ അർജുന് വിൽക്കേണ്ടി വന്നു…. കമ്പനി ഒന്ന് കര കേറാൻ കിട്ടിയ ഒരു പ്രോജെക്ടിന്റെ ഭാഗമായി അർജുന് ലണ്ടണില്ലേക്ക് പോവേണ്ടി വന്നു….. പോവുന്നതിന് മുന്നേ സിദ്ധാർതിന്റെ അഡ്രസ് കണ്ട് പിടിച്ചു അവൻ ബാംഗ്ലൂറിലേക്ക് പോയി…അവന്റെ കണ്ണനെ ഒന്ന് കാണാൻ…പക്ഷെ നിരാശയായിരുന്നു ഫലം…… പിനീട് ഉള്ള ദിവസങ്ങൾ എല്ലാം യുഗങ്ങൾ പോലെ ആയിരുന്നു അവന്……..
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ സിദ്ധാർഥ് വിളിച്ചു…. കണ്ണന് ജോബ് കിട്ടി… അവളുടെ childhood ഫ്രണ്ട് വീണ അതെ ഓഫ്‌സിറിൽ ആയത് കൊണ്ട് രണ്ടുപേരും ഫ്ലാറ്റ് എടുത്ത് താമസമായി എന്നൊക്കെ പറയാൻ… പിനീട് അങ്ങോട്ട് സിദ്ധാർഥ് അർജുന്റെ നല്ല ഫ്രണ്ട് ആയി മാറിയിരുന്നു…..കണ്ണന്റെ എല്ലാ വിവരവും സിദ്ധു വിളിച്ചു അറിയിക്കും…….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 

( പ്രെസെന്റ് ആണ്…)

” സാറ മരിച്ചതിനു ശേഷം നമ്മൾ പിന്നെ ആ ഭാഗത്തേക്ക് ചിന്തിച്ചില്ല അപ്പു… അതാ

നമുക്ക് പറ്റിയ തെറ്റ്….. സെൽവത്തിനെ ഫോളോ ചെയുന്നത് കൊണ്ടാണ് അവൻ ടാർഗറ്റ് ചെയുന്നത് കണ്ണനെ ആണെന്ന് നമുക്ക് മനസിലായത്… പക്ഷെ അപ്പോഴും കുറെ ചോദ്യം ബാക്കിയണ് … എന്തിന് വേണ്ടി…ആർക് വേണ്ടി…അജു പറഞ്ഞു കൊണ്ട് അപ്പുവിനെ നോക്കി കൊണ്ട് ചോദിച്ചു……..

” എന്തായാലും ഇപ്പോൾ സെൽവത്തിനെ കിട്ടിയല്ലോ ഇനി അവനെ നല്ല പോലെ പെരുമാറേണ്ടി വരും…njan സെബാസിറ്റിനോട്‌ പറഞ്ഞിട്ടുണ്ട്…..

” മം…അല്ല നീ വീണയേ കൊണ്ട് പോവാൻ വന്നതാണോ….

” അഹ് ഡാ… അവൾക് ലഗേജ് ഒകെ ഇല്ലേ…

ആവർ സംസാരിച്ച കൊണ്ടിരിക്കുമ്പോൾ ആണ് കാളിങ് ബെൽ സൗണ്ട് കേട്ടത്……

അവർ ലിവിങ് റൂമിലേക്കു ചെന്നപ്പോൾ ഭദ്ര ഡോർ തുറക്കാൻ പോവുകയാണ്….

ഡോർ തുറന്നതും കണ്ടു മുന്നിൽ നിൽക്കുന്ന സിദ്ധുവിനെ…

ഭദ്ര ഓടി ചെന്ന്  അവനെ കെട്ടിപിടിച്ചു….

” സിദ്ധുവേട്ടാ…….

” അമ്മുക്കുട്ടി…… അവൻ തിരികെ കെട്ടിപിടിച് കൊണ്ട് അവളെ വാത്സല്യത്തോടെ വിളിച്ചു…

 

” എന്താ സിദ്ധുവേട്ടാ ഇത്രേം ദിവസം വരാതിരുനെ…..പ്രൊജക്റ്റ്‌ എന്ന് പറഞ്ഞു പോയിട്ട് എത്ര ദിവസമായിന്ന…. ഭദ്ര പിണക്കത്തോടെ പറഞ്ഞു…

” അയോട എന്റെ അമ്മുക്കുട്ടി ഞാൻ ഇന്ന് വനത്തെ ഉള്ളു ഡാ പോന്ന…. അമ്മടെ അടുത്ത് പോയി നേരെ ഇങ്ങോട്ടാ വരുന്നേ…….

” അമ്മയെ വിളിച്ചപ്പോൾ സിദ്ധുവേട്ടൻ ഇന്ന് വരുന്ന കാര്യം പറഞ്ഞില്ലാലോ….

” ഞാൻ സർപ്രൈസ് ആയിട്ടല്ലേ വന്നത്……..

ഈ രംഗം കണ്ട് നിന്ന അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…. അത്

മറക്കാൻ എന്നവണം അവൻ തിരികെ ബാൽക്കണിയിലേക്ക് പോയി……..
അപ്പുവിനെ ഒന്ന് നോക്കി അർജുന്റെ സിദ്ധുവിന്റെ അടുത്തേക് ചെന്നു…

” ഹലോ അർജുൻ… എന്തൊക്കെ ഉണ്ടെടോ…

” സുഖം.. ഒരു ചിരിയോടെ അർജുന് പറഞ്ഞു…

“ചിരിക്ക് അത്ര വോൾടേജ് പോരല്ലോ….സിദ്ധു കളിയോടെ പറഞ്ഞു…

അർജുന്  ചിരിച് കൊണ്ട് അവന്റെ വയറിൽ ഇടിച്ചു….

ഇവരുടെ സംസാരം കേട്ട് ഭദ്രയുടെ മുഖം ചുളിഞ്ഞു………

സിദ്ധുവും അർജുനും അവളെ നോക്കിയപ്പോൾ അവൾ അവരെ മാറി മാറി നോക്കികൊണ്ടിരിക്കുകയായിരുന്നു…..

” അമ്മുക്കുട്ടിയെ…. ഞങ്ങൾ ഫ്രണ്ട്‌സ് ആയെടി… എന്റെ ഒരേ ഒരു അളിയൻ അല്ലെ ഡി ….അവളുടെ ഭാവം മനസിലാക്കികൊണ്ട് സിദ്ധു പറഞ്ഞു….

“ഓ…” ഭദ്ര അവനെ പുച്ഛിച്ചു…” സിദ്ധുവേട്ടൻ ഊണ് കഴിച്ചിട്ടല്ലേ പോവൂള്ളൂ … ഞാൻ വേഗം റെഡി ആകാം…

” ആയോ അമ്മുക്കുട്ടി ചതിക്കല്ലേ… പോയിട്ട് നല്ല പണി ഉണ്ട്… ഞാൻ നാളെ വരാം ട്ടോ… അപ്പോൾ എന്റെ സ്പെഷ്യൽ ഒക്കെ ഉണ്ടാക്കി വെക്കണം കേട്ടോ……

ഭദ്ര അവനെ മുഖം വീർപ്പിച്ച നോക്കി….
“പിണങ്ങല്ലേ ഡാ… ഉറപ്പായും നാളെ വരാം കേട്ടോ…സിദ്ധു അവളുടെ കവിളിൽ കുത്തി കൊണ്ട് പറഞ്ഞു…

“മം ഭദ്ര അവനെ നോക്കി ചിരിയോടെ പറഞ്ഞു….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സിദ്ധു തിരിച്ചു പോയതും അർജുന് അപ്പുവിന്റെ അടുത്തേക്ക് ചെന്നു….

അർജുനെ കണ്ടതും അപ്പു അവന്റെ കണ്ണുകൾ അമർത്തി തുടച്ചു…പിനേ അർജുനെ നോക്കി ഒന്ന് ചിരിച്ചു തെളിച്ചമില്ലാത്ത ഒരു ചിരി……..

അർജുന് മനസിലാവുമായിരുന്നു അവന്റെ സങ്കടം…..

” അപ്പുവേട്ട… പോവണ്ടേ… ” വീണ ലഗേജ് ഒകെ എടുത്തോണ്ട് അപ്പുവിനെ വിളിച്ചു പറഞ്ഞു…

“അഹ് വീണ ധാ വരുന്നു….”

” അജു… ഞാൻ പോട്ടെ ട്ടോ… ദേവയോട് പറ……

” മം “അർജുൻ ഒന്ന് മൂളി…

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

തുടരും… ❤️