19/04/2026

പ്രണയം : ഭാഗം 21

രചന – പൂർണ്ണിമ വിനീത്

മുംബൈ നഗരം…..
ഭദ്രയും പൂജയും വെളുപിനെ തന്നെ മുംബയിൽ ഫ്ലൈറ്റിൽ ലാൻഡ്…….ഇപ്പോ തൽകാലം പുറത്ത് പെയിങ് ഗസ്റ്റ് ആയിട്ടാണ് താമസം …. കോളേജ് ഹോസ്റ്റൽ രണ്ടാൾക്കും ഇഷ്ടമല്ലാ അത് കൊണ്ട് പുറമെ ഒരു ഫ്ലാറ്റ് എടുക്കണം എന്നാണ് രണ്ടാൾക്കും ആഗ്രഹം …….

അങ്ങനെ റൂമിൽ എല്ലാം ഒതുക്കി വെച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പൂജ ഒരു ഫോട്ടോ ഫ്രെയിം ഭിത്തിയിൽ തൂകുന്നത്….. അഭിയും ഭദ്രയും പൂജയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ….. ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു…. അവൾ വേഗം പുറത്തെ ബാൽകണിയിലേക്ക് പോയി …….അവൾ പോയ വഴിയേ പൂജ ഒന്ന് നോക്കി പിന്നെ അഭിയേയും…. ഒന്ന് നിശ്വസിച്ചിട്ട് അവൾ കിച്ചണിലേക്ക് പോയി….പൂജ കോഫീ ഉണ്ടാക്കി രണ്ട്

കപ്പിലേക്ക് പകർന്നു…… അതും കൊണ്ട് അവൾ ബാൽക്കണിയിലേക്ക് നടന്നു….

“ഒരാഴ്ച ടൈം ഉണ്ടായിരുന്ന ല്ലോ പിന്നെ എന്തിനാ നീ ഓടി പിടിച്ചു ഇങ്ങോട്ട് പോന്നത്……പൂജ ഭദ്രക്ക് നേരെ കോഫീ കപ്പ്‌ നീട്ടി കൊണ്ട് ചോദിച്ചു…..

” ശ്രീറാം……. അവൻ ഒരു ശല്യം തന്നെയാ…. ഒന്ന്  റിലാക്സ് അവൻ വേണ്ടിയാ പെട്ടന്ന് ഇങ്ങോട്ട് പോന്നത്…… പിന്നെ എത്രയും പെട്ടന്ന് അപ്പേട്ടനെ കാണണം…… അപ്പേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല പൂജ എനിക്ക് നല്ല ഉറപ്പ് ഉണ്ട്…… ഭദ്ര കോഫീ കുടിച്ചുകൊണ്ട് പറഞ്ഞു

“മം അവൾ ഒന്ന് മൂളി….

ഭദ്രയുടെ ഫോൺ നോട്ടിഫിക്കേഷൻ വന്നു……

പ്രൈവറ്റ് നമ്പറിൽ നിന്നും മെസ്സേജ് ആയിരുന്നു… അവൾ ഓപ്പൺ ചെയ്തു നോക്കി……

“There is no place in the world quite like Mumbai…

Its big, Its loud, Its beautiful , Its delicious, and most of all its Romantic…. Welcome to Mumbai ഡിയർ ❤️”””

അത് വായിച്ചപ്പോൾ ഭദ്രയുടെ മുഖം കൂർത്തു… ഇതെങ്ങനെ അറിഞ്ഞു… ഞാൻ ഇവിടെ ഉണ്ടെന്ന് എങ്ങനെ അറിഞ്ഞത്…… അവൾ മനസ്സിൽ പറഞ്ഞു…

ഭദ്രയുടെ ഫോൺ പിന്നെയും മെസ്സേജ് വന്നു…..

” നീ ഒന്ന് അനങ്ങിയാൽ ഞാൻ അറിയും കണ്ണാ ”

അവൾ ഒന്ന് ചിരിച്ചു ഒന്നിനും അവൾ റിപ്ലേ കൊടുത്തില്ല… ഫോൺ വെക്കാൻ പോയതും പിന്നെയും മെസ്സേജ് വന്നു…

“ഇങ്ങനെ ചിരികല്ലേ കണ്ണാ…”

അവൾ ചിരി നിർത്തി ചുറ്റും നോക്കി……

” എന്നെ നോക്കുവാണോ നീ ….. ”

ആ മെസ്സേജ് കണ്ടതും അവളുടെ മുഖം

കൂർത്തു…..

” ഇങ്ങനെ നോക്കല്ലേ കണ്ണാ……… നിനക്ക് എന്നെ കാണണമെങ്കിൽ നീ ഒരു വാക്ക് പറഞ്ഞ പോരെ… ഞാൻ മുന്നിൽ വന്ന് നിൽക്കില്ലേ… പറ… കാണണോ എന്നെ………..

അവൾ ആ മെസ്സേജ് വായിച്ചപ്പോൾ മുഖം വീർപ്പിച്ചു…. പിന്നെ… എനിക്കൊന്നും കാണണ്ട… ഹ്മ്മ് അവൾ മനസിൽ പറഞ്ഞു….

അപ്പോഴേക്കും അവന്റെ മെസ്സേജ് വീണ്ടും വന്നിരുന്നു….

” നാട്ടിൽ ആവുമ്പോ നീ കാണണം പറഞ്ഞാൽ എനിക് പറ്റില്ലായിരുന്നു… പക്ഷെ ഇപ്പോ ഈ മുംബൈയിൽ ഞാനും ഉണ്ട്….എന്റെ കയ്യെത്തും ദൂരത്തു ഉണ്ട് നീ….

അവൾ അത്ഭുത്തോടെ ചുറ്റും നോക്കി………..

” എവിടെക്കാ ഡി ഉണ്ടക്കണ്ണി നീ നോക്കുന്നെ………എന്നെ കാണണം എന്ന് എന്റെ കണ്ണന് ആഗ്രഹം ഉണ്ടെങ്കിൽ

എന്നോട് ഒന്ന് പറഞ്ഞ പോരെ മുന്നിൽ വന്ന് നിൽക്കില്ലേ ഞാൻ….വേണെങ്കിൽ ഒരു ഹഗ്ഉം പിന്നെ…… ഒരു ചെറിയ കിസ്സും……… അവൻ കുറുമ്പോട് വോയിസ്‌ മെസ്സേജ് അയിച്ചു……..

ആയേ…ഞാൻ ഇനി ഇങ്ങേരുടെ മെസ്സേജ് നോക്കില്ല… വഷളൻ….അത്രക്കായോ…..ഭദ്ര ചുണ്ട് കൊട്ടി ഫോൺ അവിടെ വെച്ചു…

” ഒരു മെസ്സേജ്ണെങ്കിലും റിപ്ലേ തന്നൂടെ കണ്ണാ….. അല്ലെങ്കിൽ ഒരു വോയിസ്‌ നോട്ട്…. നിന്റെ ശബ്ദം കേൾക്കാൻ കൊതി ആവുന്നെടാ…..

നോട്ടിഫിക്കേഷൻ വന്നതും ഭദ്ര വേഗം ഫോൺ എടുത്തു നോക്കി… മെസ്സേജ് വായിച്ച കഴിഞ്ഞിട്ടാണ് അവൾക് ഓർമ വന്നത്… “ശേ!!! നോക്കില്ല പറഞ്ഞിട്ട് വായിലേക്ക് നാക്ക് ഇട്ടില്ല അപ്പോഴേക്കും പോയി നോക്കിയിരിക്കുന്നു…… അവൾ സ്വയം പറഞ്ഞു കൊണ്ട് തലയിൽ ഒന്ന് കൊട്ടി………….

💓💓💓💓💓💓💓💓💓💓💓💓💓💓

ദിവസങ്ങളും മാസങ്ങളും കടന്നു പോയി…..

ഭദ്രയും പൂജയും പുതിയ കോളേജിൽ പൊരുത്തപ്പെട്ടു തുടങ്ങി….. ഹോസ്റ്റൽ മാറി അവർ സ്വന്തമായി ഒരു ഫ്ലാറ്റ എടുതു………..പ്രൈവറ്റ് നമ്പറിൽ നിന്നും എന്നും മെസ്സേജ് വരും  പക്ഷെ ഇപ്പോ ആളു മെസ്സേജ് അയക്കുന്നത് വാട്സാപ്പിൽ ആണ് യെങ്കിലും ഒന്നിന്നും അവൾ റിപ്ലേ കൊടുക്കില്ല……….. ഒരു ചിരിയോടെ എല്ലാം വായിക്കും… പക്ഷെ എന്നും അവന്റെ കണ്ണാ എന്നുള്ള വിളി കെട്ടിലെങ്കിൽ ഭദ്രക്ക്‌ ഉറക്കം വരില്ല……… ഏറെ നേരം കാത്തിരുന്നിട്ടായാലും അവന്റെ മെസ്സേജ് വായിച്ചിട്ട് ഭദ്ര ഉറങ്ങാറുള്ളു… അത് അറിഞ്ഞ പോലെ എത്ര വൈകിയാലും അവൻ അവൾക് മെസ്സേജ് ആയിക്കാതെ ഉറങ്ങാറില്ല…..

💓💓💓💓💓💓💓💓💓💓💓💓💓💓

അപ്പേട്ടനെ കണ്ട് പിടിക്കാൻ ഭദ്രക്ക് കഴിഞ്ഞില്ല………. അവൾ കുറെ ഏറെ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല………അങ്ങനെ ഒരു ദിവസം ഭദ്രക് അയാളുടെ മെസ്സേജ് വന്നു….

കണ്ണാ……

“നിനക്ക് ഒരു സർപ്രൈസ് ഉണ്ട്…”

ഇത്ര മാത്രം ആയിരുന്നു മെസ്സേജ്

ഭദ്ര മനസിലാവാതെ മുഖം ചുളിച്ചു……

പിന്നെയും മെസ്സേജ് വന്നു….

” നീ ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യമാണ് കണ്ണാ…..
Just watch TV news”

ഭദ്ര വേഗം ഫോൺ അവിടെ വെച്ച് TV ഓൺ ചെയ്തു……

“പ്രധാന വാർത്തകൾ

ശ്രീജിത്ത്‌ മിസ്സിംഗ്‌ കേസ് പുതിയ വഴിതിരിവിലേക്ക്……. ബാംഗ്ലൂർ നഗരത്തിൽ നിന്നും കിട്ടിയ ബോഡി ശ്രീജിത്തിന്റെ ‌ ആണെന് സ്ഥിതീകരിച്ചിരിക്കുന്നു…. തെരുവ് നായകൾ കടിച്  കീറിയ അവസ്ഥയിലാരുന്നു ശരീരം കണ്ടെത്തിയത്.. ദിവസങ്ങളോളം പഴക്കം ഉണ്ട് ശരീരത്തിന്……… ഇത് ശ്രീജിത്തിന്റെ ബോഡി ആണെന് വൈദ്യ പരിശോധനയിൽ തെളിഞ്ഞിരിക്കുന്നു………

വാർത്ത വായിച്ച ഭദ്ര ഷോക്ക് ഏറ്റത് പോലെ ഇരുന്നു… ജിത്തു ഏട്ടനെ ശ്രീ ഏട്ടൻ ഒളിപ്പിച്ചതായിരിക്കും എന്നാണ് വിചാരിച്ചത്…. പക്ഷെ…… കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ഭദ്ര ചിരിച്ചു…. അഭിയെ പട്ടികളെ പോലെ അല്ലെ പിച്ചിച്ചീന്ത്തിയത്… അപ്പോ ജിത്തുവിന്റെ മരണം ഇങ്ങനെ തന്നെ ആണ് വേണ്ടത്…. ഇതിനും നല്ല ശിക്ഷ അവൻ കിട്ടാൻ ഇല്ല………ഭദ്രക്ക് ഒരു തരി പോലും വിഷമം തോന്നിയില്ല…. ഭദ്രയുടെ ഭാവം കണ്ട് പൂജ ന്യൂസിലേക്ക് നോക്കി ഞെട്ടി….

“അയാളെ ആരെങ്കിലും കൊന്നതാവും അല്ലെ ദേവ… പൂജ പേടിയോടെ ചോദിച്ചു…

” മം ആയിരിക്കും… അഭിയെ ചെയ്ത പോലെ വേറെയും ഉണ്ടാവും കേസുകൾ…….. അതിൽ ആരെങ്കിലും ചെയ്തതാവും….. ഭദ്ര ഭവ വെത്യാസം ഇല്ലാതെ പറഞ്ഞു…..

. ” നിനക്ക് ഒരു സങ്കടവും ഇല്ലേ… നിന്റെ ഏട്ടൻ അല്ലെ ജിത്തു…

” ഏട്ടൻ…. ഹ്മ്മ്.. ഭദ്ര പുച്ഛിച്ചു….

 

പൂജ പിന്നെ ഒന്നും ചോദിച്ചില്ല….

കുറച്ചു നേരം ന്യൂസ്‌ കണ്ടതിനു ശേഷം ഭദ്ര TV ഓഫ്‌ ചെയ്തു….

ഭദ്രക്ക് ആകെ സംശയമായി….. ഇയാൾക്കു എങ്ങനെ അറിയാം ജിത്തു ഏട്ടനെ… ഇനി ഇയാൾ എങ്ങനാനും ആണോ അവനെ….. എന്തായാലും ഒന്ന് നേരിട്ട് സംസാരിക്കുന്നതാവും നല്ലത്…..

ഭദ്ര വാട്സാപ്പിൽ കേറി മെസ്സേജ് അയിച്ചു…..

” എനിക്ക് കാണണം  ”

ഉടനെ മറുപടി വന്നു….

“എവിടെ അന്നെന്നു പറഞ്ഞ മതി കണ്ണാ…. നീ പറയുന്നിടത് ഞാൻ എത്തിയിരിക്കും….

” നാളെ ഈവെനിംഗ് KJ പാർക്കിൽ വെച്ച് കാണാം ”

” മം ” അവന്റെ മറുപടി വന്നു….

💓💓💓💓💓💓💓💓💓💓💓💓💓💓

ഭദ്രയും പൂജയും ഫ്ലാറ്റിൽ സംസാരിച്ച ഇരിക്കുമ്പോൾ ആണ് കാളിങ് ബെൽ മുഴങ്ങി……..

പൂജ പോയി ഡോർ തുറന്നു……..

” ആരാ പൂജ ” ഭദ്ര അവളുടെ അടുത്തേക് നടന്നു കൊണ്ട് ചോദിച്ചു….

പൂജ ഒന്നും മിണ്ടാത്തത് കണ്ട് ഭദ്ര ഡോറിന്റെ അവിടേക്ക് നോക്കി…

” ശ്രീറാം…!!!!! ഭദ്ര പറഞ്ഞു…

” എന്താണ് മോളെ ദേവ ശ്രീ ഏട്ടനെ കണ്ടിട്ട് മിണ്ടാതെ നില്കുന്നത്… ഒരു ചിരിയോടെ അവൻ അനുവാദം ചോദിക്കാതെ അഗത്തേക്ക് കേറി സോഫയിൽ ഇരുന്നു………

ഭദ്ര ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി…… പൂജക്ക്‌ ആകെ പരിഭ്രാമം തോന്നി….

കുറച്ചു നേരം ഫ്ലാറ്റ് മുഴുവൻ വീക്ഷിച്ചു കൊണ്ട് ശ്രീ ചോദിച്ചു

” എന്റെ അനിയനെ കൊന്നത് നീ ആണോ!!!!! ”

ഭദ്ര പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചു….

” പറ ദേവ നിയണോ ” അവന്റെ സ്വരം കടുത്തു….

” ഞാൻ ആയിരുന്നെങ്കിൽ അത്രയും വലിയ സന്തോഷം ഇനി എനിക്ക് കിട്ടാൻ ഇല്ല…… ഭദ്ര അവനെ നോക്കി പറഞ്ഞു….

” അപ്പോ നീ അല്ല…. മം ശെരി…… അത് ആരായാലും ഞാൻ അന്വേഷിക്കും…. പക്ഷെ ഇപ്പോ ഞാൻ വന്നത് അതിനല്ല…….

ഭദ്ര മനസിലാവാതെ അവനെ നോക്കി….

“നമ്മുടെ വിവാഹം നടക്കണം ദേവ ” ശ്രീ അവളെ തന്നെ നോക്കി പറഞ്ഞു…

ഭദ്രക്ക് കൈ ചുരുട്ടി ദേഷ്യത്തോടെ ചോദിച്ചു…..

” നിങ്ങൾക് പറഞ്ഞാൽ മനസ്സിലാവില്ലേ… എനിക്ക് നിങ്ങളെ വേണ്ട അത് മുഖത്തു നോക്കി പറഞ്ഞതല്ലേ ഞാൻ, പിന്നെയും

എന്തിനാ എന്റെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നേ……. നിങ്ങളെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാ… അതാ ഇങ്ങോട്ട് വന്നത്……. കുറച്ചെങ്കിലും നാണം ഉണ്ടെങ്കിൽ നിങ്ങൾ പിന്നെയും ഈ കാര്യം പറഞ്ഞ എന്റെ പിന്നാലെ  വരരുത്………..

” എന്റെ പ്രണയം സത്യമാണ് ദേവ…. ജിത്തു ചെയ്ത തെറ്റിനെ നീ എന്തിനാ എന്നെ ശിക്ഷിക്കുന്നത്……. ഈ ശ്രീറാമിന് ഒരു പ്രണയമേ ഉള്ളു അത് നീ ആണ്…

” ഇത് പറയാൻ ആണെങ്കിൽ നിങ്ങൾ ഇവിടെ നിൽക്കണം എന്നില്ല….. പോവാം….. ഭദ്ര പുറത്തേക്കുള്ള ഡോർ കാണിച്ച് കൊണ്ട് പറഞ്ഞു…

” ഞാൻ ഇത്രേം കാലം വരാതിരുന്നത് നിന്റെ ദേഷ്യം മാറിക്കോട്ടെ എന്ന് കരുതിയാണ്…. അല്ലാതെ നീ എവിടെ ആണെന് കണ്ടു പിടിക്കാൻ പറ്റാഞ്ഞിട്ടല്ല…. ഞാൻ ഇവിടുന്നു പോവുന്നുണ്ടെങ്കിൽ നീയും എന്റെ കൂടെ കാണും…. ശ്രീ ഉറപ്പോടെ പറഞ്ഞു ഭദ്രയെ വലിച്ചോണ്ട് പുറത്തേക് ഇറങ്ങി…

” വിട്… വിടാൻ…. ഭദ്ര കുതറി കൊണ്ട് പറഞ്ഞു….”അവന്റെ പിടിയിൽ നിന്നും ഒന്ന് അനങ്ങാൻ പോലും അവൾക്

ആവുമായിരുന്നില്ല….

പൂജ അവരുടെ പിന്നാലെ പോയെങ്കിലും അവൾക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല…..

ശ്രീ അവളെ വലിച്ചു കാറിൽ കേറ്റി കാർ ലോക്ക് ചെയ്ത് നിമിഷ നേരം കൊണ്ട് വണ്ടിയിൽ കേറി പോയി…..

 

💓💓💓💓💓💓💓💓💓💓💓💓💓💓

തുടരും…….