രചന – പൂർണ്ണിമ വിനീത്
ഉള്ളിലേ പക മറച്ചു വെച്ച് കൊണ്ട് പൂജ ഭദ്രയോട് സൗഹൃദം കാണിച്ചു….
” പപ്പാ….എത്ര ദിവസമായി ഞാൻ കാത്തു നില്കുന്നു….പാപ്പം അവളെ കൊല്ലാൻ ബുധിമുട്ടാണെങ്കിൽ ഞാൻ ആരെകൊണ്ടെങ്കിലും ചെയ്യിപ്പിച്ചോളാം … പൂജ ദേഷ്യത്തോടെ ശിവദാസിനെ വിളിച്ചു പറഞ്ഞു…
” അങ്ങനെ അല്ല മോളെ…. അവളെ കൊല്ലാൻ എളുപ്പമാ പക്ഷെ നമ്മൾ പിടിക്കപ്പെടരുത്…. അത് കൊണ്ട് എല്ലാം നല്ല പോലെ പ്ലാൻ ചെയ്യണം….. എടുത്തു ചാടി ചെയ്യാൻ പറ്റില്ല………
” എന്നാലും ഇത് എത്ര ദിവസമായി… ഇനിം വയ്ക്കൂടാ പപ്പാ…. അർജുൻ അവളെ സ്‌നേഹിക്കുമ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്നു പപ്പാ….
“മോള് പേടിക്കണ്ട… ഇനി അതിക ദിവസം അവൾ ജീവനോടെ ഉണ്ടാവില്ല… ഞാൻ സെൽവത്തിനെ ഒന്ന് വിളിക്കട്ടെ… മോള് വെച്ചോ… പിന്നെ… ആ ഭദ്രയുടെ ഫോട്ടോ മോള് അച്ഛന് അയിച്ചു താ… ആ സെൽവം ചോദിച്ചിരുന്നു….
” മം ശെരി പാപ… “പൂജ ഫോൺ കട്ട് ചെയ്തു….
പൂജ വേഗം ഫോൺ എടുത്ത് ഫോട്ടോ
നോക്കി…. തന്റെ കൂടെ ഉള്ള ഒരു സെൽഫി ആവൾ പപ്പക്ക് അയിച്ചു കൊടുത്തു….
“ദേവ…. Your count down begins….. അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…മുഖത്തു സന്തോഷം നിറഞ്ഞു… ഇനി അർജുൻ എന്റേത് ആവാൻ അതിക ദിവസങ്ങൾ ഇല്ല…. അവൾ സ്വയം പറഞ്ഞു….അവളുടെ മുഖത്തു പ്രണയം നിറഞ്ഞു……….
ശിവദാസ് ഭദ്രയുടെ ഫോട്ടോ കണ്ട് മുഖത്ത് ക്രൂരത നിറഞ്ഞു….ഹ്മ്മ് എന്റെ മോൾടെ സ്ഥാനം തട്ടി എടുത്തവളാ…. അയാൾ മനസ്സിൽ പറഞ്ഞു….അയാൾ വേഗം സെൽവത്തിനെ വിളിച്ചു…….
“ഹലോ സൊല്ലുങ്ക സാർ…..
” ഹലോ സെൽവം… നമ്മൾ അന്ന് പറഞ്ഞില്ലെ ഒരു ഭദ്ര, അവൾ എന്റെ മോൾക് ഒരു ശല്യമായി മാറിയിക്കുകയാണ്… ഇനീയും അവൾ ജീവിച്ചിരുന്ന എന്റെ മോൾക് സഹിക്കില്ല…. അത് കൊണ്ട് എത്രയും പെട്ടന്ന് തീർക്കണം കേട്ടലോ….
” ന്നാ ഇപ്പോ കൊഞ്ചം ബിസി സാർ…പസങ്കളെ അനുപ്പി വിദ്രേന് സാർ…
( ഞാൻ ഇപ്പോ കുറച്ചു ബിസി ആണ്… എന്റെ ആളുകളെ പറഞ്ഞായികം സാർ )
” ഓക്കേ… പക്ഷെ ഒന്നും പാളി പോവരുത്…. അവളെ തീർക്കണം…… ”
” മം ഓക്കേ സാർ… നീങ്ക സൊന്നാൽ സെയമ്മ ഇരുപെന… നീങ്ക കവലപ്പെടാവേണ്ട… ഫോട്ടോ മട്ടും വാട്സാപ്പിലെ സെൻറ് പണ്ണുങ്ക സാർ…2 ഡേയ്‌സ് ലെ മുടിച്ചിട്റെൻ….( നിങ്ങൾ പറഞ്ഞാൽ അനുസരിക്കാതെ ഇരിക്കുമോ സാർ….. വാട്സാപ്പിൽ ഫോട്ടോ അയില്…2 ദിവസത്തിനുള്ളിൽ തീർക്കാം )
” മം ഓക്കേ… ഞാൻ ഫോട്ടോ നിന്റെ വഹട്സപ്പിലേക് ആയികം…. അതിൽ റൈറ്റ് സൈഡിൽ ഉള്ളതാ പൂജ എന്റെ മോള്… ലെഫ്റ്റ് സൈഡിൽ ഉള്ളതാണ് ഭദ്ര നിന്റെ ഇര…..
” ഓക്കേ സാർ,,മുടിച്ചിട് കാൾ പൻറെൻ സാർ…( തീർത്തിട്ട് സാർ നെ വിളികാം )
” ഓക്കേ “അയാൾ ഫോൺ കട്ട് ചെയ്തു…..
സേൽവം ഫോണിലെ ഫോട്ടോയിലേക്ക്
ഒന്ന് നോക്കി… അയാൾ അവളെ വശ്യമായി നോക്കി വേറെ ഒരാൾക്കു കാൾ ചെയ്തു….”റൊമ്പ അഴക ഇരിക്കുത്തെ…. എന്ന പണ്ണും സാവവേണ്ടിയാ പോണ്ണായിടിച്ചേ… ( നല്ല ഭംഗി ഉണ്ടാലോ… എന്ത് ചെയ്യാനാ ചവാൻ ഉള്ള പെണ്ണായിലോ ) അയാൾ സ്വയം പറഞ്ഞു….
” ഡെയ് മുത്തുപാണ്ടി …ഒരു വേല ഇറുക്ക്…..
” സൊള്ളുങ്ക അണ്ണാ… “..
“ന്ന ഫോട്ടോ സെൻറ് പൻറെൻ… മുടിച്ചിട്…ലെഫ്റ്റ് സൈഡിൽ പോണ് താൻ ടാർഗറ്റ് ( ഞാൻ ഫോട്ടോ അയിക്കാം… തീർത്തേക്ക്.. ലെഫ്റ്റ് സൈഡിൽ നിൽക്കുന്ന,പെണ്ണാണ് ടാർഗറ്റ് )
“ഓക്കേ അണ്ണാ.. മുത്തുപാണ്ടി ഫോൺ കട്ട് ആക്കി…
സെൽവം മുത്തുപ്പാണ്ടിക്ക് ശിവദാസ് അയിച്ചു കൊടുത്ത ഫോട്ടോ അയിച്ചു കൊടുത്തു….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അങ്ങനെ 2 ദിവസത്തിന് ശേഷം മുത്തുപാണ്ടിക്ക് ഭദ്രയെ കൊല്ലാനുള്ള സന്ദർഭം ഒത്തു വന്നു…..
ഭദ്രയും പൂജയും കൂടെ ഷോപ്പിംഗ് കഴിഞ്ഞ് മാളിൽ നിന്നും ഇറങ്ങി…
” ഫുഡ് കഴിച്ച് ഇറങ്ങിയാൽ മതിയാരുന്നു പൂജ … നീ എന്തിനാ പെട്ടന്ന് ഇറങ്ങാൻ പറഞ്ഞത്…..ഭദ്ര മുഖം വീർപ്പിച്ച കൊണ്ട് പൂജയോട് പറഞ്ഞു…
” ചവാൻ പോവുന്ന നിനക്ക് എന്തിടാ ഡി ഫുഡ്.. ” പൂജ ഭദ്രയെ നോക്കി മനസ്സിൽ പറഞ്ഞു…
” പൂജ….. നീ എന്താ ആലോചിക്കുന്നെ…..ഞാൻ പറഞ്ഞത് കേട്ടോ നീ…ഭദ്ര അവളുടെ കൈയിൽ തട്ടി കൊണ്ട് പറഞ്ഞു.
” ഏഹ് എന്താ…. ” പൂജ മനസിലാവാതെ ചോദിച്ചു….
. ” എന്തിനാ പെട്ടന്
” പപ്പാ വിളിച്ചിരുന്നു ദേവ….ഇന്ന് ഇവിടേക്ക് വരുന്നുണ്ട് പറന്നു…… പിന്നെയും വിളിച്ചിരുന്നു… അപ്പോൾ എടുക്കാൻ പറ്റീല… ഇനി എങ്ങാനും ഫ്ലാറ്റിൽ
എത്തീട്ടുണ്ടാവുമോ എന്ന് അറിയില്ല…. അതാ പോവാം എന്ന് പറഞ്ഞത്…….
” ആണോ….എന്നാ ഫുഡ് വാങ്ങാമായിരുന്നു… പപ്പാ വരുമ്പോൾ എന്താ കൊടുക്കുക…..
” അതൊന്നും സാരമില്ല ദേവ…. അവിടെ ചെന്നിട് എന്തെങ്ങിലും ഉണ്ടാകാം….
” കണ്ണാ….. ”
അർജുന്റെ വിളി വന്നതും ഭദ്ര ചുറ്റും നോക്കി…. റോഡിന്റെ അപ്പുറത്തെ സൈഡിൽ നിന്നും അർജുൻ കാറിൽ ചാരി നിൽക്കുന്നുണ്ട്…..
ഭദ്ര അവനെ നോക്കി കൈ വീശി…. അവൻ തിരിച്ചു ഇങ്ങോട്ട് വാ… എന്ന് കാണിച്ചു….
“പൂജ ദേ അജുവേട്ടൻ വന്നിട്ടുണ്ട്… വാ നമുക്ക് ഒരുമിച്ച് പോവാം…. ഫോണേൽ നോക്കി കൊണ്ടിരുന്ന പൂജയെ തട്ടി വിളിച്ചുകൊണ്ട് ഭദ്ര പറഞ്ഞു….
” ഏഹ്… എവിടെ…. ” പൂജ ടെൻഷനോട് ചോദിച്ചു…
” അതിന് നീ എന്തിനാ ഇത്ര ടെൻഷൻ ആവുന്നേ… ” ഭദ്ര മനസ്സിലാവാതെ ചോദിച്ചു….
” ഏയ്… ഒന്നുമില്ല.. നീ പെട്ടന് പറഞ്ഞപ്പോൾ…പൂജ തപ്പി തടഞ്ഞു….
” മം എന്നാ വാ…. നമുക്ക് അജുവേട്ടന്റെ കാറിൽ പോവാം….ഭദ്ര പൂജയെ വിളിച്ചു…
” മം നീ നടന്നോ ദേവ… ഞാൻ പിന്നിൽ വന്നോളാം… പൂജ ഫോണേൽ നോക്കി കൊണ്ട് പറഞ്ഞു…
” മം ” ഭദ്ര അവളെ ഒന്ന് നോക്കി റോഡ് ക്രോസ്സ് ചെയ്യാൻ മുന്നോട്ട് നടന്നു…….
ഭദ്ര അർജുനെ നോക്കി ചിരിച് കൊണ്ട് റോഡ് ക്രോസ്സ് ചെയ്തു….
പൂജ ചുറ്റും ഒന്ന് നോക്കി….. അവൾ ഉദ്ദേശിച്ച ആരെയും കാണാതിരുന്നപ്പോൾ അവൾ ദേഷ്യത്തോടെ മുന്നോട്ട് നടന്നു….
മുത്തുപാണ്ടിയുടെ ലോറി ഇരയെ കണ്ട സന്തോക്ഷത്തിൽ പാഞ്ഞു വന്നു……
ലോറിയുടെ വേഗത കണ്ടതും അർജുൻ ഭയന്നു…. അർജുൻ ഭദ്രയുടെ അടുത്തേക്ക് ഓടി അപ്പോഴേക്കും മുത്തുപാണ്ടി ഇരയെ തട്ടി തെറുപിച്ചിരുന്നു…….
” ആഹ്ഹഹ്ഹ……..!!!!!!!!”
” കണ്ണാ…….!!!!!!!!! അർജുൻ ഉറക്കെ വിളിച്ചു….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മുത്തുപാണ്ടി സെൽവത്തിന് ഫോൺ ഡയൽ ചെയ്തു….
” ഹലോ അണ്ണാ…. മുടിച്ചിട്ടെൻ.. ഇനി പോഴക്കരുത് കഷ്ടം താൻ…..
” അത് പോതും ഡാ…സെരി അപ്രാമ കാൾ പൻറെ “സെൽവം ഫോൺ കട്ട് ചെയ്തു….
ലോറി നിർത്താതെ പോയതും അർജുൻ ഭദ്രയെ ഒന്ന് നോക്കി….
അർജുൻ ഓടി ഭദ്രയുടെ അടുത്ത്
എത്തിയിരുന്നു… അപ്പോഴും അവൾ കണ്ണുകൾ ഇറുക്കെ അടച്ചിരിക്കുകയാണ്….. അർജുന് അവളെ കണ്ടപ്പോൾ ആശ്വാസമായി…
” കണ്ണാ….. ഒന്നും പറ്റീലലോ… ”
ഭദ്രക്ക് ഇപ്പോഴും വിറയൽ മാറിയിരുന്നില്ല…. അവൾ പേടിയോടെ അർജുനെ നോക്കി….
“ഒന്നുമില്ലെടാ..പേടിക്കണ്ട…. ”
ഭദ്ര അവന്റെ നെഞ്ചിൽ ചാരി നിന്നു…..
അപ്പോഴേക്കും റോഡിൽ ആളുകൾ കൂടിയിരുന്നു……
അർജുൻ ഭദ്രയെ കൊണ്ട് ആൾക്കൂട്ടത്തിലേക്ക് നോക്കി….
ഭദ്രയും ഉള്ളിലേക്കു ഒന്ന് എത്തി നോക്കി….രക്തത്തിൽ കുളിച് കിടക്കുന്ന പൂജയെ കണ്ടതും
ഭദ്ര അർജുനെ വിട്ട് ഓടി അവളുടെ അടുത്തേക്ക് പോയി….
ഭദ്ര അവളെ എടുത്ത് മടിയിൽ കിടത്തി…..
പൂജ….!!!!!ഭദ്ര വാ വിട്ട് കരയാൻ തുടങ്ങി….
അജുവേട്ട വണ്ടി എടുക്ക്.. ഹോസ്പിറ്റൽ കൊണ്ട് പോവാം….
അർജുൻ വേഗം കാർ എടുത്ത് ചില ആളുകൾ വന്ന് പൂജയെ എടുത്തു കാറിന്റെ പിൻ സീറ്റിൽ കേറ്റി കിടത്തി… ഭദ്രയും കൂടെ കേറി….
അർജുന്റെ കാർ നേരെ പോയത Mother Care Hospital ലേക്ക് ആണ്….
അവിടെ എത്തിയതും പൂജയെ ICU ലേക്ക് കേറ്റി…. ഭദ്ര കരഞ് കരഞ് തളർന്നിരുന്നു….
അർജുൻ അവളെ ആശ്വസിപ്പിച്ചു… ഒന്നുമില്ലെടാ….. പേടിക്കല്ലേ…. പൂജക്ക് ഒന്ന് സംഭവിക്കില്ല…
അപ്പോഴേക്കും പൂജയുടെ ഫോൺ ബെൽ അടിച്ചു….
“Pappa calling….”
ഭദ്ര വേഗം ഫോൺ എടുത്തു…
” മോൾ എവിടെയാ… ഒരു സന്തോഷവർത്ത പറയാൻ ഉണ്ട്… മോള് വേഗം ഫ്ലാറ്റിലേക് വാ…
“പപ്പാ ഞാൻ ഭദ്രയ……പൂജക്ക്…. പൂജക്ക് ഒരു ആക്‌സിഡന്റ്……
” what!!!!! അയാൾ ഫോണിലൂടെ അലറി….
അർജുൻ ഭദ്രയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി…
” സാർ, ഇത്രേം പെട്ടന് Mother Care Hospital ലേക്ക് വരു…….
അപ്പുറത്തെ നിന്നും മറുപടി ഒന്നും കേട്ടില്ല…..
കുറച്ചു നിമിഷങ്ങൾക് ശേഷം ICU വാതിൽ തുറന്ന് ഡോക്ടർ പുറത്തേക് വന്നു……..
” ഡോക്ടർ… പൂജ… ”
” ഒന്നും പറയാറായിട്ടില്ല അർജുൻ…..48hrs കഴിയാതെ ഒന്നും പറയാൻ പറ്റില്ല…. ഇപ്പോ ആ കുട്ടിനെ ഇവിടുന്നു ഷിഫ്റ്റ് ചെയുകയാണെന്ന്…..So primary Procedures കഴിഞ്ഞ് ആംബുലൻസിലേക്ക് ഷിഫ്റ്റ് ചെയുകയാണ്….
“മം ഓക്കേ…”
പൂജയെകൊണ്ട് ആംബുലൻസ് ചീറി പാഞ്ഞു പോയി…. ഭദ്ര തളർന്നു അർജുന്റെ തൊലിൽ ചാരി നിന്നു…..
” കണ്ണാ…. വാ…. നമുക്ക് പോവാം….. ഇവിടെ നിന്നിട്ട് ഇപ്പോ പ്രയോജനമൊന്നും ഇല്ല…. വാ…
അർജുൻ ഭദ്രയെ കൂട്ടികൊണ്ട് പോയി..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ദിവസങ്ങളും മാസങ്ങളും കടന്ന് പോയി….. പൂജയുടെ ഒരു വിവരവും ഭദ്രക്ക് കിട്ടിയില്ല…. അർജുൻ അന്വേഷിച്ചെങ്കിലും അവളുടെ അച്ഛൻ പൂജയെ
സിംഗ്പൂരിലേക്ക് കൊണ്ട് പോയി എന്ന് അറിഞ്ഞു….. അവൾക് കുഴപ്പം ഒന്നും ഇല്ല എന്നും… അത് കേട്ടപ്പോൾ ഭദ്രക്ക് കുറച്ചു ആശ്വാസമായി……
രാവിലെ എണീറ്റ് ഭദ്ര അമ്പലത്തിൽ പോയി വന്നു…… റൂമിൽ എത്തിയപ്പോൾ അർജുൻ നല്ല ഉറക്കത്തിലാ…. അവൾ അവനെ ഒന്ന് നോക്കി…. കമിഴ്ന്നു കിടക്കുന്ന അവനെ കണ്ടപ്പോൾ അവൾക് ചിരി വന്നു….. അവൾ അവന്റെ അടുത്ത് ചെന്ന് അവന്റെ മുടിയിൽ വിരലോടിച്ചു……. അർജുന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു……
അവൻ അവളുടെ കൈ പിടിച്ചു അവന്റെ വലിച്ചു ബെഡിലേക്ക് വലിച്ചിട്ടു അവളുടെ മേലെ കേറി കിടന്നു………
ഭദ്ര അന്തം വിട്ട് അവനെ നോക്കി…..
അർജുന്റെ അവളുടെ ചെവിക്കരികിൽ പതിയെ വിളിച്ചു…
” കണ്ണാ…. ”
ആ വിളിയിൽ തന്നെ ഭദ്ര തളർന്നിരുന്നു….. അവൾ കണ്ണുകൾ അടച്ചു കിടന്നു…..
” Happy anniversary dear Pondatty” പറഞ്ഞു കഴിഞ്ഞതും അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിച്ചു……..
. ഒരു ചിരിയോടെ അവൾ തിരിച്ചും അവന്റെ കവിളിൽ ചുംബിച്ചു…. ” “Same to you”
അർജുൻ അവളെ കണ്ണെടുക്കത്തെ നോക്കി നിന്നു…അവന്റെ കണ്ണുകൾ മുഖത്തു മുഴുവൻ ഓടി നടന്നു…..അമ്പലത്തിലെ ചന്ദനം അവളുടെ വിയർപ്പിനാൽ പടർന്നിട്ടുണ്ട്…. അവന്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ അമർന്നു…….. നാസിക തുമ്പിൽ അർജുൻ ചുംബിച്ചു……
അവന്റെ കണ്ണുകൾ അവളുടെ അധരത്തിൽ ആണെന്ന് ഭദ്രക്ക് മനസിലായി…. അവളുടെ ചുണ്ടുകൾ വിറച്ചു…. അവൻ അവളേ ചുംബികാൻ അടുത്തേക്ക് നീങ്ങിയതും ഭദ്ര അവനെ തള്ളി മാറ്റി ബെഡിൽ നിന്നും എണീറ്റു….
” അയ്യടാ…. മോന്റെ പൂതി മനസ്സിൽ വെച്ച മതി…. ”
” കണ്ണാ…… എത്ര ദിവസായി… ഇന്നെങ്കിലും
താ ഡി ”
” ആദ്യം പോയി കുളിച്ചിട്ട് വാ.. ”
” നിന്നോട് ദൈവം ചോദിക്കുമെടി ” അർജുൻ അവളെ കൂർപ്പിച്ച നോക്കി കൊണ്ട് ബാത്‌റൂമിലേക്ക് കേറി പോയി….
ഭദ്ര ചുണ്ട് കടിച് പിടിച്ചു ചിരിയടക്കി…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അണിവേഴ്സറിയോട് അനുഭദിച്ച ഈവെനിംഗ് ചെറിയ ഒരു പാർട്ടി അർജുൻ ഒരുക്കിയിരുന്നു…… മംഗലത് തറവാട്ടിൽ ഉള്ളവരും അർജുന്റെ കുറച്ചു ഫ്രണ്ട്സും പാർട്ടിയിൽ പങ്കെടുത്തു……
അർജുൻ ഭദ്രക്ക് ഒരു ഗോൾഡ് അങ്കലറ്റ് സമ്മാനിച്ചു… ഭദ്ര ഒരു റിങ്ങും….
ഫങ്ക്ഷന് ഒകെ കഴിഞ്ഞ് എല്ലാവരും തിരിച്ചു ഫ്ലാറ്റിലേക്ക് വന്നു….. അർജുൻ ഫ്രഷ് ആയി ലിവിങ് റൂമിൽ അപ്പുവിനോട് സംസാരിച്ച ഇരുന്നു….
ഭദ്ര ഫ്രഷ് ആയി ഒരു ബേബി പിങ്ക് ടോപ്പും ഡാർക്ക് ബ്ലൂ പലസോയും ഇട്ടു……..ഫോൺ എടുത്ത് അവൾ ബാൽക്കണിയിലേക്ക്
പോയി…. ഇന്നത്തെ ഫോട്ടോസ് ഒകെ അപ്പേട്ടൻ അവൾക് അയിച്ചു കൊടുത്തിരുന്നു…. ഒരു ചിരിയോടെ ഫോട്ടോസ് നോക്കികൊണ്ടിരുന്നപ്പോൾ ആണ് അവളുടെ വയറിന് ചുറ്റും അർജുന്റെ കൈകൾ അമർന്നത്…. ഭദ്രയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…. ഫോൺ സൈഡിൽ ടേബിളിൽ വെച്ച് അവന്റെ കൈക്കു മുകളിൽ അവളുടെ കൈ ചേർത്ത് വെച്ചു…….
” കണ്ണാ….. I love u❤️”കവിളിൽ ചുംബിച്ച കൊണ്ട് അവൻ ആർദ്രമായി പറഞ്ഞുകൊണ്ട് അവളുടെ അരക്കെട്ടിന് ഉള്ളിലൂടെ അവന്റെ കൈകൾ നീങ്ങി….
എന്തോ ഇഴയുന്നത് പോലെ തോന്നിയത് ഭദ്ര അർജുനെ ചെരിഞ്ഞു നോക്കി….
” ഇത് അവിടെ വെച്ച് തരാൻ പറ്റില്ല… അതാ…. രണ്ട് കണ്ണും അടച്ചു കാണിച്ചു അർജുൻ….
ഭദ്ര മനസിലാവാതെ അവളുടെ വയറിലേക്ക് നോക്കി നല്ല ഭംഗി ഉള്ള ഗോൾഡ് ഹിപ് ചെയിൻ അവൻ കെട്ടി കൊടുത്തത് എന്ന് മനസിലായത്…..
അർജുൻ അവളെ തിരിച്ചു നിർത്തി രണ്ട് കൈ കൊണ്ടും അവളുടെ മുഖം പിടിച്ചു
അവന് നേരെ ഉയർത്തി…..
അവൾ അവനെ ഇമ ചുമ്മാതെ നോക്കി നിന്നു….
അവന്റെ മുഖം താഴ്ന് വരുന്നത് അവൾ അറിഞ്ഞു…
അവന്റെ ശ്വാസം അവളുടെ ചുണ്ടുകളിൽ പതിച്ചു….
അർജുൻ ഭദ്രയുടെ ചുണ്ടുകളെ കവർന്നു……
ഭദ്രയുടെ നെഞ്ച് ശക്തമായി മിടിച്ചു….
അവൾ അർജുന്റെ കൈത്തണ്ടയിൽ അമർത്തി പിടിച്ചു..
അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി അവളെ കൂടുതൽ അവനോട് അടുപ്പിച്ചു…
അവൾക് ശ്വാസം മുട്ടുന്നത് പോലെ തോന്നി… അവൾ ഒന്ന് കുതറി…..
അർജുന്റെ ചുണ്ടുകൾ ഒന്നൂടെ അവളിൽ മുറുകി…..അവളുടെ മേൽചുണ്ടും കിഴചുണ്ടും അവൻ മാറി മാറി
നുണഞ്ഞു….ഭദ്രയുടെ നഖങ്ങൾ അവനിൽ മുറിവേല്പിച്ചു….. അതൊന്നും അവൻ അറിയുന്നുണ്ടായിരുന്നില്ല….
അവന്റെ അധരം അവളിൽ നിന്നും എടുക്കുമ്പോൾ കിതച്ച് പോയിരുന്നു അവൾ….
അവന്റെ മുഖത്തു നോക്കാൻ കഴിയാതെ ഭദ്ര പോവാൻ തിരിഞ്ഞതും അവൻ അവളെ ഒന്നൂടെ അവനിലേക്ക് അടുപ്പിച്ചു….പിന്നെയും അർജുന്റെ ചുണ്ടുകൾ ഭദ്രയുടെ ചുണ്ടുകളിൽ അലിഞ്ഞു ചേർന്നു….
പെട്ടന് ഇടിയും മഴയും വന്നു….. ഭദ്ര റൂമിലേക്കു ഓടാൻ നിന്നതും അർജുൻ അവളെ ഇറുക്കെ കെട്ടിപ്പിച്ചു…..
” അജുവേട്ട…. വിട്ടേ… മഴ പെയ്യുന്നു…….
” വേണ്ട കണ്ണാ…. നമുക്ക് ഇവിടെ ഇങ്ങനെ കെട്ടിപിടിച് നിൽകാം…..കുറുമ്പോട് അവൻ പറഞ്ഞു….
“വട്ടായോ….” അവൾ ചിരിയോടെ ചോദിച്ചു…
” നി അല്ലെ എന്നെ വട്ട് പിടിപ്പിക്കുന്നത്…… ഒന്നൂടെ അവളെ ഇറുക്കി കൊണ്ട് ആർദ്രമായ അവൻ പറഞ്ഞു….
തുടരും… ❤️

by