രചന – പൂർണ്ണിമ വിനീത്
ഭദ്ര റിസൈൻ ലെറ്റർ തരാൻ വന്ന കാര്യം അവിനാഷിനോട് പറയുകയാണ് അർജുൻ… എന്നാലും നിനക്ക് എങ്ങനെ മനസിലായി അത് റിസൈൻയേഷൻ ലെറ്റർ ആണെന് അവിനാശ് സംശയത്തോടെ ചോദിച്ചു…. എന്നെ കണ്ടാൽ ഉറപ്പായും ഇങ്ങനെ ഒരു കാര്യം അവളുടെ ഭാഗത്തുന്നു ഉണ്ടാവും എന്ന് എനിക്ക് അറിയാമായിരുന്നു…. എന്തായാലും നി അങ്ങനെ പറഞ്ഞത് കൊണ്ട് ഇനി അവൾ അതിനു മുത്തിരില്ല.. അറ്റ്ലീസ്റ്റ് നിന്നെ ജയിക്കാൻ വേണ്ടി ആണെങ്കിലും അവൾ ഇവിടെ തന്നെ നില്കും.. അവിനാശ് സന്തോഷത്തോടെ പറഞ്ഞു…. അത് തന്നെ അല്ലെ എന്റേം ആവശ്യം, എന്റെ കണ്ണനെ ഇങ്ങനെ കണ്ടോണ്ടിരിക്കാൻ… അർജുൻ ചിരിയോടെ പറഞ്ഞു… മം മം അപ്പു ഒന്ന് ആക്കി ചിരിച്ചു (ഇനി മുതൽ അവിനാഷിനെ അപ്പു എന്ന് ആണ് എഴുതുന്നത് )
* ഭദ്ര നേരെ വാഷ് റൂമിൽ പോയി…. എന്നെ എന്തിനാ ഭഗവാനെ ഇങ്ങനെ പരീക്ഷിക്കുന്നെ.. അപ്പെട്ടന്റെ മുന്നിൽ എനിക്ക് പിടിച്ചു നില്കാൻ പറ്റും പക്ഷെ. പക്ഷെ അജുവേട്ടന്റെ മുന്നിൽ…….. എന്തിനാ അജുവേട്ട എന്നെ സങ്കടത്തിലാകാൻ പിന്നെയും എന്റെ മുന്നിൽ വന്നത്…. വേണ്ടായിരുന്നു വരണ്ടായിരുന്നു..എന്റെ വാക്കുകളും പ്രവർത്തികളും അജുവേട്ടനെ വേദനിപ്പിക്കയെ ഉണ്ടാവുള്ളു .. ഭദ്രക് കണ്ണുനിറയുന്നുണ്ടായിരുന്നു… ഓരോന്ന് ആലോചിച് സമയം പോയതറിഞ്ഞില്ല… അവൾ വേഗം മുഖം വാഷ് ചെയ്തു ഫ്രഷ് ആയി പുറത്തേക് ഇറങ്ങി നടന്നു….. പെട്ടന്ന് ആരോ ഭദ്രയുടെ കൈ പിടിച്ചു സ്റ്റോർ റൂമിലേക്കു കേറ്റി ഡോർ അടച്ചു… ഭദ്ര ഒച്ച വെക്കാൻ തുടങ്ങുമ്പോഴേക്കും പിന്നിൽ നിന്നും അവളുടെ വാ പൊതിഞ്ഞിരുന്നു….. കണ്ണാ… അവൻ അവളുടെ ചെവിയോരം വിളിച്ചു… അവന്റെ ഒരു വിളിക്ക് പോലും തന്നെ തളർത്താൻ പറ്റുമെന്ന് ഭദ്ര തിരിച്ചറിഞ്ഞു…..
അത്രയും തന്റെ മനസ്സ് അവനു അടിമപ്പെട്ടിരുന്നു… അവൾക് അവളോട് തന്നെ ദേഷ്യം തോന്നി… ഭദ്ര അവന്റെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു…. എത്ര ശ്രമിച്ചിട്ടും അവൻ അവളെ വിട്ടില്ല… അവൻ വിടില്ല എന്ന് ബോധ്യപ്പെട്ടപ്പോ അവൾ ഒന്ന് അടങ്ങി…. അവൾ ഒന്ന് അടങ്ങിയതും അവൻ കൈ എടുത്തു മാറ്റി..എന്നിട്ട് അവളെ പിന്നിൽ നിന്നും പുണർന്നു…. ഭദ്രക് ദേഹം മുഴുവൻ തരിപ്പ് അനുഭവപ്പെട്ടു അവളുടെ ഹൃദയമിടിപ്പ് വർധിച്ചു വന്നു…….. അവന്റെ സാന്നിധ്യം അവളെ വീണ്ടും അവനിലേക് അടിമപ്പെടുതുന്നത് പോലെ അവൾക് തോന്നി…..തനിക് ഏറെ ഇഷ്ടപെട്ട അവന്റെ പെർഫ്യൂംന്റെ ഗന്ധം… അവന്റെ ഗന്ധം അവളെ അവന്റെ മാത്രം കണ്ണനാകി മാറ്റിയിരുന്നു… കണ്ണാ അവൻ വിളിച്ചതും അവൾ സ്വബോധത്തിൽ വന്നു…. എനിക് പോണം എന്നെ വിട്.. ഭദ്ര എങ്ങനെയോ പറഞ്ഞൊപ്പിച്ചു ….. കണ്ണാ പ്ലീസ്…i really nead this hug right now…. കുറച്ചു നേരം പരസ്പരം ഒന്നും പറഞ്ഞില്ല….
പിന്നെ അവൻ പറഞ്ഞു തുടങ്ങി…ഞാൻ എവിടെയൊക്കെ നിന്നെ അന്വേഷിച്ചുന്ന് നിനക്ക അറിയുമോ …, ഒരു വിവരവും ഇല്ലാതെ, ഞാൻ എത്ര തളർന്നു പോയി എന്ന് അറിയോ.. ഹൃദയം നിലച് പോകുമോ എന്ന് പോലും പേടിച്ചിട്ടുണ്ട് ഞാൻ…. .. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന് ആരേക്കാൾ നന്നായി നിനക്ക് അറിയാമായിരുന്നിലെ…എന്നിട്ടും നീ എന്നെ വിട്ട് പോയിലെ… അത്രക്കും.. അത്രക്കും നി എന്നെ വെറുത്തു പോയോ…അത് പറഞ്ഞപ്പോ അവന്റെ ശബ്ദം ഇടറിയിരുന്നു…. ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു….അവൾ മറുപടി ഒന്നും പറഞ്ഞില്ല….. അവന്റെ കണ്ണുനീർ അവളുടെ ഷോൾഡർ നനയുന്നത് അവൾ അറിഞ്ഞു…..തിരിഞ്ഞു നോക്കാൻ അവൾക് കഴിയിലായിരുന്നു… അവന്റെ മുഖം കണ്ടാൽ അവൾ അവന്റെ മാത്രം കണ്ണാനായി മാറും എന്ന് അവൾക് അറിയാം…. മനസിനെ പകപ്പെടുത്തി അവൾ അവന്റെ കൈ മാറ്റി അവന്റെ നേർക് തിരിഞ്ഞു നിന്നു…. എനിക്ക് നിങ്ങളെ കാണണ്ട, അത്രയും വെറുപ്പാ എനിക്ക് നിങ്ങളെ അവന്റെ കണ്ണുകണിൽ നോക്കാതെ അവൾ പറഞ്ഞു… നെഞ്ച് നീറുന്ന വേദന ഉണ്ടായിരുന്നു ഭദ്രക്..
പക്ഷെ ആവുളുടെ അനുഭവങ്ങൾ അവളെ കൊണ്ട് ഇത് പറയിപ്പിച്ചത്…….. തിരിഞ്ഞു പോവാൻ നിന്ന ഭദ്രയെ അർജുൻ കൈ പിടിച്ചു വലിച്ചു ചുമരിനോട് ചേർത്ത നിർത്തി … നിമിഷ നേരം കൊണ്ട് അവൻ അവളുടെ അധരങ്ങളെ സ്വന്തമാക്കി… ഒരു വിറയൽ അവളിൽ പടർന്നു….ഏറെ നാളത്തെ കാത്തിരിപ്പിന്റെ ആവേശം ഉണ്ടായിരുന്നു അവന്റെ ചുംബനത്തിൽ……..അത്യത്തെ പതർച്ച മാറ്റി ഭദ്ര അവനെ പിന്നിലേക്ക് തള്ളി… പക്ഷെ അർജുന്റെ അധരങ്ങൾ ഒന്നൂടെ മുറുകി… അർജുന്റെ ചുണ്ടുകൾ ഭദ്രയുടെ അധരത്തെ കവർന്നു കൊണ്ടിരുന്നു.. ശ്വാസം മുട്ടി മരിച്ചു പോകുമോ എന്നുപോലും പേടിച്ചു പോയി അവൾ.. ശക്തിയോടെ ഭദ്ര അവനെ തള്ളി മാറ്റി…. കിതപടക്കാൻ പാടുപെടുന്നവളെ കാണെ അർജുൻ ചിരിച്ചു.. ഭദ്ര ഓക്കേ ആയതും അവനു നേരെ തിരിഞ്ഞു… ദേ തോന്നിവാസം കാണിച്ചാലുണ്ടാലോ, ഞാൻ കംപ്ലയിന്റ് ചെയ്യും.. ഭദ്ര വീരോടെ പറഞ്ഞു ശെരിക്കും ചെയോ അർജുൻ കിസൃതിയോടെ അവളുടെ അടുത്തേക് വന്നു അഹ് ചെയ്യും….,ഭദ്ര രണ്ടടി പിന്നിലേക്ക് നീങ്ങി കൊണ്ട് പറഞ്ഞു എന്റെ സ്വന്തം ഭാര്യയെ ഉമ്മ വെക്കണ്ട എന്ന് പറയാൻ ആരാ വരുന്നേ എന്ന് എനിക്ക് ഒന്ന് കാണണം…. ഭദ്ര ദേഷ്യത്തോടെ അവനെ നോക്കി…
നി എന്നെ നോക്കി പേടിപ്പിക്കണ്ട കണ്ണാ.. ഞൻ ഇനിയും തരും അർജുൻ ചുണ്ടുകൾ കൊണ്ട് ഉമ്മ എന്ന് കാണിച്ചു.. ശേ ഇതെന്തൊരു കഷ്ട.. ദേ എന്റെ തനി നിറം നിങ്ങൾ പുറത്തേടിപ്പിക്കരുത് ഭദ്ര ദേഷ്യത്തോടെ പറഞ്ഞു ഞാൻ കാണാത്തതൊന്നുമല്ലാലോ അർജുൻ കുസൃതിയോടെ പറഞ്ഞു… എന്ത് ? ഭദ്ര മനസിലാവാതെ ചോദിച്ചു… നിന്റെ തനി നിറം ഞാൻ മാത്രേ കണ്ടിട്ടുള്ളുന്നു… അർജുൻ അതും പറഞ്ഞു പുറത്തേക് നടന്നു.. പോടാ…ഭദ്ര ദേഷ്യത്തോടെ അവിടെ ഉണ്ടായിരുന്ന ബോക്സ് എടുത്ത് അവനു നേരെ എറിഞ്ഞു… ക്യാച്ച്. അർജുൻ അത് ക്യാച്ച് പിടിച്ചു ഒരു ഫ്ലയിങ് കിസ്സും കൊടുത്തിട് ആ റൂം വിട്ടു ഇറങ്ങി… തുടരും…….

by