The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – പൂർണ്ണിമ വിനീത്
കണ്ണാ…..
അർജുന്റെ വിളി കേട്ടതും ചെയ്ത് കൊണ്ടിരുന്ന പ്രവർത്തി നിർത്തി ഭദ്ര തിരിഞ്ഞു നോക്കി……
“എനിക്ക് ഇന്ന് തന്നെ മുംബൈ പോവണം കണ്ണാ …..
ഭദ്ര മനസിലാവാതെ അവനെ നോക്കി..അവൻ ആകെ ടെൻഷനിൽ ആണെന്ന് ഭദ്രക്ക് മനസിലായി…..
” എന്ത പെട്ടന്ന്…. ”
” ഒരു അർജെന്റ് മീറ്റിംഗ് ഉണ്ട് അത് കൊണ്ട് നൈറ്റ് ഫ്ലൈറ്റിൽ തന്നെ പോവണം…. ”
” മുത്തശ്ശൻ സമ്മതിക്കുമോ….. നമുക്ക് ഒന്ന് പോയി ചോദിക്കാം…ഭദ്ര അർജുനെ നോക്കി പറഞ്ഞു…
” മം…”
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
“മുത്തശ്ശാ….” ഭദ്ര റൂമിന് പുറത്ത് ഞന്ന് അഗത്തേക്ക് നോക്കി വിളിച്ചു…..
ചാരു കസേരയിൽ കിടക്കുകയായിരുന്നു ചന്ദ്രശേഖരൻ മേനോൻ ഭദ്രയുടെ വിളി കേട്ടതും അങ്ങോട്ട് നോക്കി…..
” അഹ്…. എന്താ രണ്ടാളും അവിടെ
നിൽക്കനെ… വാ വാ…അകത്തേക്കു വാ….അയാൾ സന്തോഷത്തോടെ വിളിച്ചു….
” ഞാൻ വിചാരിച്ചു മുത്തശ്ശൻ ഉറങ്ങാ എന്ന്… ”
” നി ഇങ്ങനെ ഒച്ച വെച്ച് വിളിച്ചാൽ ആരായാലും എണീക്കിലെ എന്റെ ദേവൂട്ടിയെ…. അയാൾ ഒരു ചിരിയോടെ പറഞ്ഞു…
അവൾ അയാളെ മുഖം വീർപ്പിച്ചു കാണിച്ചു… അത് കണ്ട് അജു ചിരിച്ചു…..
“പിണങ്ങല്ലേ മുത്തശ്ശൻറെ കുട്ടി….. വാ ഇവിടെ ഇരിക്ക്…. ഭദ്രയെ പിടിച്ചു അയാൾ അടുത്തിരുത്തി…..
“മോന് വാ… ഇവിടെ ഇരിക്ക് അയാൾ അജുവിനെ നോക്കിക്കൊണ്ട് പറഞ്ഞു….
” എന്താ രണ്ടാൾക്കും എന്നോട് പറയാൻ ഉള്ളത്… ” ഭദ്രയും അർജുന്നും പരസ്പരം നോക്കുന്നത് കണ്ട് ചന്ദ്രശേഖരൻ മേനോൻ അവരോട് ചോദിച്ചു…..
” അത് പിന്നെ മുത്തശ്ശാ…അജുവേട്ടന് ഇന്ന് തന്നെ തിരിച്ചു പോവണം എന്ന്… ഭദ്ര മടിച്ച മടിച്ച പറഞ്ഞു……….
” എന്താ കുട്ട്യേ ഈ പറയണേ…. ഇന്ന് അല്ലെ നിങ്ങളുടെ വിവാഹം കഴിഞ്ഞത്…. അപ്പോഴേക്കും എന്താ പോവുന്നെ…. ” അയാൾ ഇഷ്ടപെടാത്ത ചോദിച്ചു…..
” മുത്തശ്ശാ… വേറെ ഒന്നും കൊണ്ടല്ല…. എമർജൻസി മീറ്റിംഗ് ഉണ്ട് കമ്പനിയിൽ…….. പോവാതെ പറ്റാത്തൊണ്ട… ” അർജുൻ അയാളെ നോക്കി പറഞ്ഞു…..
” ഹാവു… സമാധാനം ആയി… എങ്ങനെയാ ഉമ്മച്ചന്റെ കയ്യിൽ നിന്ന് രക്ഷപെടാ എന്ന് അലിചിക്കുകയായിരുന്നു……ഉമ്മച്ചനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്….. വിട്ടു നിൽക്കുന്നതിൽ വിഷമം ഒകെ ഉണ്ട് എന്നാലും., ഇപ്പോ ഇതാ നല്ലത്………….ഭദ്ര മനസ്സിൽ പറഞ്ഞു…..
മുത്തശ്ശൻ അവളെ നോക്കുമ്പോൾ എന്തോക്കെയോ ആലോചിച്ച് ഇരിക്കുന്ന ഭദ്രയെ ആണ് കാണുന്നത്……..” പാവം ന്റെ കുട്ടിക്ക് നല്ല സങ്കടം ണ്ട് അർജുൻ പോവുന്നതിൽ…. അയാൾ മനസ്സിൽ പറഞ്ഞു……
“ആയോ …അതിപ്പോ കഷ്ടായില്ലോ…. മാറ്റി വെക്കാൻ പറ്റില്ലേ മോനെ…മുത്തശ്ശൻ ഭദ്രയെ ഒന്ന് നോക്കി അർജുനോട് ചോദിച്ചു….
ഭദ്ര മുത്തശ്ശൻ നോക്കി പല്ല് കടിച്ചു…..
” ഈ മുത്തശ്ശൻ ഒകെ കുളമാക്കും… അവൾ പിറുപിറുത്….
” അത് മുത്തശ്ശാ…. മാറ്റി വെക്കാൻ നോക്കിയതാ… പക്ഷെ പെട്ടന്ന് എല്ലാം ചേഞ്ച് ആയി…. വേറെ വഴി ഇല്ലാത്തോണ്ടാ പോവേണ്ടി വരുന്നത്…. ”
” മം എന്ന അങ്ങനെ ആവട്ടെ….. ദേവ നീ പോയി പാക്ക് ചെയ്യാൻ നോക്കു….
” ശെരി മുത്തശ്ശൻ…. ഭദ്ര മനസ്സിൽ വന സന്തോഷം പ്രകടിപ്പിക്കാതെ പറഞ്ഞു…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
റൂമിൽ എത്തിയപ്പോൾ ഭദ്ര അർജുന്റെ ഡ്രസ്സ് ഒകെ കബോർഡിൽ നിന്നും എടുത്ത് പുറത്ത് വെച്ചു….. എല്ലാം പാക്ക് ചെയ്ത് അവൾ അർജുനെ നോക്കി… ഇനി എന്തെങ്ങിലും ഉണ്ടോ എന്നാ അർത്ഥത്തിൽ….
ഫോൺ ചെയ്തോണ്ടിരുന്ന അർജുൻ ബാഗിലേക്ക് ഒന്ന് നോക്കി… പിന്നെ ഫോൺ കട്ട് ചെയ്ത് ഭദ്രക്ക് നേരെ വന്നു….
അവൻ അവൾക് നേരെ പുരികം ഉയർത്തി എന്താ ചോദിച്ചു…..
” ഇനി എന്തെങ്കിലും വെക്കാൻ ഉണ്ടോ…. ” അവൾ ബാഗിലെക്ക് നോക്കി ചോദിച്ചു……
“നിന്റെ ഡ്രസ്സ് ഒകെ എന്താ വെക്കാത്തത്…? അവൻ സംശയത്തോടെ ചോദിച്ചു….
” ആയോ.. ഞാൻ വരുന്നില്ല” പെട്ടന്നായിരുന്നു ഭദ്രയുടെ മറുപടി…..
അർജുൻ അവളെ ഒന്ന് നോക്കി…..
” Why?”
” അത് പിന്നെ…”
അർജുൻ അവളെ തന്നെ നോക്കി….
” ഇതെന്താ എന്നെ തന്നെ നോക്കണേ… എന്റെ മുഖത്തെന്താ പൂച്ച പെറ്റ് കിടക്കുന്നുണ്ടോ.. അവൾ മനസ്സിൽ പറഞ്ഞു…. ( നേരിട്ട് പറയാൻ ധൈര്യം ഇല്ലാഞ്ഞിട്ടല്ല ട്ടോ ഭദ്രക്ക് 😁)
” എന്താ വരാത്തത് എന്ന്? വീണ്ടും അർജുൻ ചോദിച്ചു….
“അത്…….. ഞാൻ….. ഒറ്റക്ക്….” അവൾ പതുകെ പറഞ്ഞു…..
” sorry? ഉള്ളിൽ വന്ന ചിരി മറച്ചു വെച്ച് കൊണ്ട് അവൻ ചോദിച്ചു…..
” ഞാൻ ഒറ്റക് എങ്ങനെയാ… ” അവൻ വിഷമത്തോടെ പറഞ്ഞു…
” ഒറ്റക്കല്ല ഞാൻ ഉണ്ട് കണ്ണാ…. ”
“അതാ പേടി…. അവൾ അറിയാതെ പറഞ്ഞു പോയി…. പറഞ്ഞു
കഴിഞ്ഞപ്പോഴാണ് അവൾക് ബോധം വന്നത്… അവൾ സ്വന്തം തലക്കിട്ട് കൊട്ടി കൊണ്ട് അവനെ ഒന്ന് നോക്കി….
“അപ്പോ ശെരി…. പാക്ക് ചെയ്യു…… ഇപ്പോൾ തന്നെ ഇറങ്ങണം,……
“ഞാൻ ഒന്നും ഇല്ല… ഭദ്ര ചുണ്ട് കൊട്ടി കൊണ്ട് പതുകെ പറഞ്ഞു…..
“എന്താ?”അർജുൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് ചോദിച്ചു…..
” അത് പിന്നെ…. ഇപ്പൊ പാക്ക് ചെയാം എന്ന് പറയുകയായിരുന്നു…. ”
“മ്മ്മ് അവൻ ഒന്ന് മൂളി കൊണ്ട് ഫോൺ എടുത്ത് പുറത്തേക്ക് പോയി…
“ഹ്മ്മ് ഇയാൾ എന്തൊരു മുരടനാ….പിന്നെ… പറയുമ്പോഴേക്കും പിന്നാലെ വരാം ഞാൻ……. എന്റെ പട്ടി വരും… ഞാൻ വരൂല… ഭദ്ര പിറുപിറുത് കൊണ്ട് മുഖം വീർപ്പിച്ചു……
” എന്താ കണ്ണാ…… ” അർജുൻ ബാൽക്കണിൽ നിന്ന് വിളിച്ചു ചോദിച്ചു…..
” ഓ… ഒന്നുല… റെഡി അവൻ പോവാ എന്ന് പറഞ്ഞതാ…..
ഭദ്ര പല്ല് കടിച് കൊണ്ട് പറഞ്ഞു……
അർജുൻ ചിരി കടിച് പിടിച്ചു മുഖം തിരിച്ചു നിന്നു….
” ഇനി ചിരിക്കുന്നത്തെങ്ങാനും പെണ്ണ് കണ്ടാൽ പിന്നെ കൂടെ വരില്ല…. അവൻ മനസ്സിൽ പറഞ്ഞു……..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അർജുനും ഭദ്രയും രാത്രിയിലെ ഫ്ലൈറ്റിൽ തന്നെ മുംബൈയിലേക്ക് പുറപ്പെട്ടു…. രാവിലെ തന്നെ അവർ മുംബൈ നഗരത്തിലെത്തി… അവർ നേരെ ചെന്നത് അർജുൻ താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് ആണ്…….
ഫ്ലാറ്റിലേക്ക് കയറിയതും ഭദ്ര ചുറ്റും ഒന്നു നോക്കി ബാൽക്കണിയിലേക്ക് നടന്നു…….. ആ ഇടം മാത്രം അവൾക്ക് ഏറെ ഇഷ്ടപ്പെട്ടു……
ഭദ്ര ബാൽക്കനിയിൽ നിന്നും നോക്കുമ്പോഴാണ് അവളും പൂജയും
താമസിച്ചിരുന്ന ഫ്ലാറ്റ് തൊട്ട് മുന്നിൽ ആണെന്ന് മനസിലായത്…… ഇവിടെ നിന്നാൽ അവിടെ നടക്കുന്നതൊക്കെ കാണാം എന്ന് അവൾക് മനസിലായി….മ്മ്മ വെറുതെ അല്ല അവിടെ നടക്കുനതോക്കെ അറിയുന്നത് അവൾ മനസ്സിൽ പറഞ്ഞു….
തൊട്ട് പിന്നിൽ അർജുന്റെ സാനിധ്യം അറിഞ്ഞത്തും ഭദ്രയുടെ നെഞ്ചിടിപ്പ് കൂടി…… അവന്റെ പെർഫ്യൂംമിന്റെ ഗന്ധം അവളുടെ നാസികയിലേക്ക് അരിച്ചു കയറി… അവൾക് ഏറെ ഇഷ്ടപെട്ട ഗന്ധം…….
അവൾ തിരിഞ്ഞു അവനെ നോക്കി…..കുളിച് ഒരു ടവൽ മാത്രം ചുറ്റി നിൽക്കുന്ന അർജുൻ…. ഷോൾഡറിലും കഴുത്തിലും പറ്റിപിടിച്ചു നിൽക്കുന്ന വെള്ള തുള്ളികൾ…..രോമവൃതമായ അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്ന രുദ്രാക്ഷം…..അവൾ കണ്ണുകൾ ഇറുക്കെ അടച്ചു തിരിഞ്ഞു നിന്നു….
അർജുൻ ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് കുറച്ചൂടെ ചേർന്ന് നിന്നു…… ഭദ്രക്ക് ശ്വാസം എടുക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല…….. അവളുടെ കയ്യിന്റെ ഇടയിലൂടെ ബാൽക്കണിയുടെ
ഹാൻഡ് റെയിൽ പിടിച്ചു അവളോട് ചേർന്ന് നിന്നു അവൻ… അവളുടെ ചെവിക്കരികിൽ വന്ന് അവൻ രഹസ്യമായി ചോദിച്ചു….
” കള്ളി… എന്നെ നോക്കി ചോര ഉറ്റിയിട്ട് വേഗം തിരിഞ്ഞു നിൽക്കാ ലെ…….
ഭദ്രക് ആകെ ചമ്മയിൽ ആയി….. അത് കാണിക്കാതെ അവന്റെ കൈ തട്ടി മാറ്റി അവൾ കുറച്ചു മാറി നിന്നു….
“പിന്നെ…. നോക്കാൻ പറ്റിയ ഒരു ആള്… കണ്ടാലും മതി…. ഭദ്ര പിറുപിറുത്…..
അർജുൻ പിനേം അവളുടെ അടുത്തേക്ക് വരാൻ നിന്നതും അവന്റെ ഫോൺ ബെൽ അടിച്ചു……..
അവൻ അവളെ ഒന്ന് നോക്കി റൂമിലേക്ക് കേറി പോയി…..
ഭദ്ര ശ്വാസം ആഞ്ഞു വലിച്ചു….. ഈശ്വര ഇതിപ്പോ ഞാൻ ഒരു വായ്നോക്കി ആയി മാറുകയാണലോ…… അയെ…. ഭദ്ര കണ്ട്രോൾ കണ്ട്രോൾ അവൾ സ്വയം പറഞ്ഞു……..
അർജുൻ ഫോൺ വിളിച്ചതിന് ശേഷം
ഡ്രസ്സ് ഒകെ മാറി…..ഭദ്രയുടെ അടുത്തേക്ക് വന്നു…….
” കണ്ണാ….. എനിക്ക് ഒന്ന് ഓഫീസിൽ പോവണം…..ഉച്ചക്ക് ഫുഡ് ഒന്നും ഉണ്ടാക്കേണ്ട… ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്… ചിലപ്പോൾ ഞാൻ ഉച്ചക്ക് ഉണ്ടാവില്ല… ഓക്കേ..
” മം ” അവൾ ഒന്ന് മൂളി…..
ഭദ്രയോട് യാത്ര പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അർജുന്റെ കാർ നേരെ ചെന്നത് ഒരു കാട്ടിലേക്ക് ആണ്……. ഒരു പൊട്ടി പൊളിഞ്ഞ ബിഎൽഡിങ്ങിന് മുന്നിൽ എത്തിയതും അവൻ കാർ നിർത്തി അതിനുള്ളിലേക്ക് പ്രവേശിച്ചു……
“സാർ…. സെബാസ്റ്റ്യൻ അർജുന്റെ അടുത്തേക്ക് വന്നു…..
“അവൻ എവിടെ? അർജുൻ ചോദിച്ചു…
” മുകളിൽ ഉണ്ട്…. ”
“വാ അർജുൻ അയാളെ വിളിച്ചു കൊണ്ട് മുകളിലേക്ക് പോയി….
അർജുൻ ഒരു റൂമിന്റെ ഡോർ തുറന്നതും കണ്ടു കയ്യും കാലും ചെയറിൽ ബന്ധിപ്പിച്ച കിടക്കുന്ന ശ്രീറാമിനെ….
” സാർ ” സെബാസ്റ്റ്യൻ വിളിച്ചു…
അർജുൻ അയാളെ ഒന്ന് നോക്കി….
” ഇയാൾ നോർമൽ അല്ല എന്ന് തോന്നുന്നു…. നമ്മുടെ കൈയിൽ നിന്നും കൊണ്ട് പോയവർ ഇവനെ എന്തോ ഇൻജെക്ട് ചെയ്തിട്ടുണ്ട്….. മയക്കം വിട്ടാൽ “ദേവ……ദേവ” പറഞ്ഞു ബഹളം വെക്കാണ്… നോർമൽ ആയിട്ട് പെരുമാറുന്നില്ല….. ഭക്ഷണവും കഴിക്കുന്നില്ല…….. അത് കൊണ്ട് ഞങ്ങൾ മയങ്ങാൻ ഉള്ള ഇൻജെക്ഷൻ വെച്ചതാണ് ….
” മം അർജുൻ ഒന്ന് മൂളി…….
അർജുൻ ശ്രീറാമിനെ ഒന്ന് നോക്കി എന്നിട്ട് സെബാസ്റ്റ്നോട് പറഞ്ഞു…..
” ശ്രീറാമിനെ ഇവിടെ ഇനി നിർതിയിട്ട് കാര്യമില്ല… ഇയാൾ മിസ്സിംഗ് ആണെന്ന് ഡിപ്പാർട്മെന്റിൽ അറിഞ്ഞിട്ടുണ്ട്….. പിന്നെ ഇപ്പോ അവൻ നോർമലും അല്ല… അത് കൊണ്ട് Dr. Milan balakrishnan ന്റെ ഒരു ഹോസ്പിറ്റൽ ഉണ്ട്….. അവിടെ അഡ്മിറ്റ് ആക്കിക്കോളൂ… ഞാൻ വിളിച്ചു പറയാം….
” മം ഓക്കേ സാർ ”
അർജുൻ ഫോൺ എടുത്ത് കൊണ്ട് അപ്പുനെ വിളിച്ചു….
” അജു.. പറയെടാ…..
അർജുൻ ശ്രീറാമിന്റെ അവസ്ഥയെ കുറിച് അപ്പുനോട് പറഞ്ഞു….
” മം അപ്പോ പിന്നെ നീ പറഞ്ഞത് പോലെ അഡ്മിറ്റ് ആക്കുന്നത് തന്നെയാ നല്ലത്……. അവൻ ചെയ്തതിനുള്ള പണിക് അവനെ നടു റോഡിൽ വലിച്ചെറിയ വേണ്ടത്… ” അപ്പു പല്ല് കടിച് കൊണ്ട് പറഞ്ഞു…
” മം….നീ എന്നാ വരുന്നേ ” അജു ചോദിച്ചു….
” 2 ഡേയ്‌സ് കഴിഞ്ഞ് വരാം ”
” അപ്പോ ഓക്കേ ഡാ… ഞാൻ ഇറങ്ങാ… കണ്ണൻ ഒറ്റകെ ഉള്ളു ഫ്ലാറ്റിൽ….
” ഓക്കേ ഡാ…. ”
തുടരും……. ❤️