23/04/2026

പ്രണയം : ഭാഗം 33

രചന – പൂർണിമ വിനീത്

 

“ഹലോ… അജുവേട്ട…. എവിടെയാ…”..
ഭദ്ര വിറച്ചു വിറച്ചു കൊണ്ട് ചോദിച്ചു….

” എന്താണ് ഭദ്ര മാഡം…. കെട്ട്യോനെ കുറച്ചു നേരത്തേക്ക് കണ്ടില്ലെങ്കിൽ ഇങ്ങനെ വിളിച്ചു ബുധിമുട്ടിക്കുന്നെ…. സാറ ഫോൺ എടുത്ത് കൊണ്ട് സംസാരിച്ചു….

ഭദ്ര ഷോക്ക് അടിച്ചത് പോലെ നിന്നു….

“അജുവേട്ടൻ എവിടെ… നി എന്തിനാ എന്റെ അജുവേട്ടന്റെ ഫോൺ എടുക്കുന്നെ….ഭദ്ര അവളുടെ സങ്കടം മറച്ചു വെച്ചുകൊണ്ട് ചോദിച്ചു….

‘ ഹ. ഹ ഹ… നല്ല തമാശ… അപ്പോ ഭദ്രകുട്ടി ഒന്നും അറിഞ്ഞിലെ…. ഇന്ന് മുഴുവൻ അർജുൻ എന്റെ കൂടെ ആയിരുന്നു….. അതായത് നിന്റെ അജുവേട്ടൻ എന്റെ ഒപ്പം എന്റെ വീട്ടിൽ…..

ഭദ്ര ഒരു നിമിഷം കണ്ണുകൾ അടച്ചു…. ഇല്ല അജുവേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല… ആ ഫോട്ടോസ് ഒകെ ഇവൾ ഉണ്ടാക്കിയതായിരിക്കും… ഭദ്ര ഓരോന്ന് പറഞ്ഞു അവളുടെ മനസിനെ ശാന്തമാക്കാൻ ശ്രമിച്ചുക്കോണ്ടിരുന്നു….

” നി കുറെ ഫോട്ടോസ് അയിച്ചു തന്നാൽ ഞാൻ അത് വിശ്വസിക്കും എന്ന് കരുതിയോ…… എന്റെ അജുവേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല…എനിക്ക് എന്നേക്കാൾ വിശ്വാസമാണ് അജുവേട്ടനെ…

” വേണ്ട… നി വിശ്വസിക്കേണ്ട…. ധാ എന്റെ തൊട്ടടുത്ത എന്നെയും കെട്ടിപിടിച് കിടന്നു

ഉറങ്ങുന്ന നിന്റെ അജുവേട്ടനെ കാണണമെങ്കിൽ നി വീഡിയോ കാളിൽ വിളിക്ക്‌.. അപ്പോ അറിയാമലോ ഞാൻ പറയുന്നത് സത്യമാണോ അല്ലയോ എന്ന്……….

ഭദ്ര ഒന്നും മിണ്ടീല….

” നിനക്ക് അത്രക്ക് വിശ്വാസം ആയിരുന്നല്ലോ… ഇപ്പോ എന്താ വിളികുന്നില്ലേ…

” ഞാ… ഞാൻ വിളിക്കാം… ” എന്തിനോ വേണ്ടി ഭദ്രയുടെ ഹൃദയം ശക്തമായി മുടിച്ചു……ഭദ്ര ദീർഘശ്വാസം എടുത്ത് കൊണ്ട് വീഡിയോ കാളിൽ വിളിച്ചു….

സാറ ഫോൺ  എടുത്തതും ഭദ്ര കണ്ടു സാറയെ കെട്ടിപിടിച് കിടന്ന് ഉറങ്ങുന്ന അർജുനെ…. അവളുടെ കണ്ണുകൾ കണ്ണുനീർ കൊണ്ട് മൂടി….. അവൾ കണ്ണുകൾ ഇറുക്കെ അടച്ചു……

” നോക്ക് ഭദ്ര……. ഞാനും അർജുനും ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു… ഇത് നിന്നോട് അർജുൻ പറഞ്ഞിട്ടുണ്ടോ…
, എല്ലാം നിന്നോട് പറയുന്ന അവന്

എന്തിനാ ഈ കാര്യം മറച്ചു വെച്ചത്…….
സാറ ഒന്ന് നിർത്തി അവളെ സൂക്ഷിച് നോക്കി….

ഭദ്രയും അത് ചിന്തിക്കുകയായരുന്നു… ഒരിക്കൽ പോലും അജുവേട്ടൻ ഈ കാര്യം അവളോട് പറഞ്ഞിട്ടില്ല എന്ന്….

“ആദ്യം ഫ്രണ്ട്ഷിപ്പിൽ തുടങ്ങിയ ബന്ധം പിന്നെ പ്രണയമായി മാറി…..എല്ലാ അർത്ഥത്തിലും ഒന്നായവര ഞങ്ങൾ…… അവന്റെ അനിയത്തി അഭിരാമി കാരണമാ ഞങ്ങൾ പിരിഞ്ഞത്…. അവൾക് എന്നെ ഇഷ്ടമല്ലായിരുന്നു….. അതാണ് കാരണം….. അതോടെ എന്നെയും അവനെയും തെറ്റിദ്ധരിപ്പിച്ച അവൾ ഞങ്ങളെ അകറ്റി…… ഇപ്പോൾ വീണ്ടും കണ്ടു മുട്ടിയപ്പോൾ…ഞങ്ങള്ക്ക് പിരിയാൻ തോന്നുന്നില്ല ഭദ്ര….. നി ഒരു തടസം ആണെന്ന് അവന് പല തവണ എന്നോട് പറഞ്ഞു…. നിനക്ക് വിശ്വാസം ഇല്ലെങ്കിൽ നോക്കു. നി അവന്റെ കഴുത്തിൽ ചാർത്തിയ ദേവഭദ്ര എന്ന് എഴുതിയ മാല അവന് തന്നെ ഊരി കളഞ്ഞു….
സാറ അവൾക് നേരെ ആ മാല ഉയർത്തി പിടിച്ചു കാണിച്ചു…..

ഭദ്രക് അത് വിശ്വസിക്കാൻ ആയില്ല…ഒരിക്കലും അഴിക്കരുത് എന്ന് പറഞ്ഞു അവൾ കേട്ടികൊടുത്ത മാല….

സാറ ഭദ്ര കാണാൻ വേണ്ടി അർജുന്റെ അടുത്തേക്ക് കുറച്ചൂടെ നീങ്ങി കിടന്നു…. ഏതോ ഓർമയിൽ അർജുൻ അവളെ അവന്റെ അടുത്തേക് ചേർത്ത് പിടിച്ചു കഴുത്തിൽ മുഖം പൂഴ്ത്തി……..

ഭദ്ര ഒരു വിറയലോടെ ഫോൺ വിട്ടു…. അവൾ കണ്ണുകൾ അടച്ചു താഴേക്കു ഊർന്നു ഇരുന്നു……… അവൾ എങ്ങി എങ്ങി കരഞ്ഞുകൊണ്ടിരുന്നു…..
ആ രാത്രി മുഴുവൻ അവൾ കരഞ്ഞു തീർത്തു….. എപ്പോഴോ അവൾ മയങ്ങി പോയി…..ഉറക്കത്തിൽ അവൾ പെട്ടന് പിടഞ്ഞെഴുനേറ്റു….. പേടിയോടെ അവൾ ചുറ്റും നോക്കി….നേരം വെളുത്തിരുന്നു…..ഫോൺ പൊട്ടി പോയി എന്ന് അവൾ അപ്പോഴാണ് അറിഞ്ഞത്…. കാളിങ് ബെൽ ശബ്ധിച്ചതും അവൾ പതുകെ എണീറ്റു….ഒരു രാത്രി കൊണ്ട് അവൾ ആകെ കോലംകെട്ടിരുന്നു……

അവൾ സ്വയം കണ്ണാടിൽ നോക്കി… മുടി ഒന്ന് നേരെ ആക്കി കണ്ണുകൾ അമർത്തി തുടച് അവൾ ഡോർ ഓപ്പൺ ചെയ്യാൻ പോയി……

ഡോർ തുറന്നപ്പോൾ അർജുൻ ആയിരുന്നു വന്നത്… ഇന്നലത്തെ കാര്യം ഓർത്തതും രണ്ടടി പിന്നിലേക്ക് നീങ്ങി നിന്നു അവൾ…

അർജുൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ റൂമിലേക്ക് പോയി….. അവന് പോയ വഴിയേ അവൾ ഒന്ന് നോക്കി… ഡോർ അടക്കാൻ നിന്നതും അപ്പുവും. വന്നു….അപ്പോഴാണ് അപ്പു വന്ന കാര്യം പോലും അവൾ ശ്രദ്ധിച്ചത്……

” മോളെ… എന്ത് പറ്റി… നി എന്താ വല്ലാതിരിക്കുന്നേ….അപ്പു ആധിയോട് അവളുടെ മുഖം ഉയർത്തി പിടിച്ചു ചോദിച്ചു….

” ഒ.. ഒന്നുല്ല അപ്പേട്ട….. ഇന്നലെ ഒറ്റക്കായിരുന്നിലെ… പേടി കാരണം നേരെ ഉറങ്ങാൻ പറ്റീല അതാ……അവൾ എന്തൊക്കെയോ തപ്പി തടഞ്ഞു കൊണ്ട് അർജുൻ പോയ വഴിയേ നോക്കി പറഞ്ഞു….

” മ്മ്മ് നിനക്ക് എന്നെ ഒന്ന് വിളിക്കാമായിരുന്നിലെ മോളെ… അജു

വന്നിട്ടില്ല എന്ന് ഇന്ന് രാവിലെ ആണ് ഞാൻ അറിഞ്ഞത്…

” അത് സാരല്യ അപ്പേട്ട…. അപ്പേട്ടൻ ഇരിക്.. ഞാൻ ചായ ഇടാം….

” മം.. അവന് ഒന്ന് മൂളി കൊണ്ട് അർജുന്റെ റൂമിലേക്ക് പോയി….

ഭദ്ര നേരെ അടുക്കളയിലേക്കും….

” അജു…. ഡാ… എണീക്ക്…

” എന്താ ഡാ….. അവന് കുഴഞ്ഞു കൊണ്ട് എണീറ്റു….

” ഡാ പോയി ഫ്രഷ ആയി വാ… എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്….

അർജുൻ എണീറ്റ് ഫ്രഷ് അവന് കേറി….

അപ്പു ബാൽക്കനിയിൽ ചെന്ന് നിന്നു….

അർജുൻ ഫ്രഷ് ആയി നേരെ അപ്പുവിന്റെ അടുത്തേക്ക് പോയി……

” എന്താ അപ്പു… ”

” നി ഇന്നലെ എവിടെ ആയിരുന്നു…?

“എടാ ഞാൻ വീട്ടിലേക്ക് പുറപ്പെട്ടത അപ്പു പക്ഷെ സാറ അവളെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയോ എന്ന് ചോദിച്ചു…..

” ഉടനെ നി സമ്മതിച്ച കാണും അല്ലെ…. അപ്പു പല്ല് കടിച് കൊണ്ട് ചോദിച്ചു….

” ഡാ.. അവൾ ഒരു പെണ്ണ് അല്ലെ….. സമയം 10 മണി കഴിഞ്ഞിരുന്നു.. ഈ സമയത്ത് ഞാൻ എങ്ങനെയാ സമ്മതിക്കാതെ ഇരിക്കുക….

” മ്മ്മ്. അപ്പു ഒന്ന് അമർത്തി മൂളി……

”  അവളെ വീട്ടിൽ ഡ്രോപ്പ് ചെയ്ത് ഫ്ലാറ്റിലേക്ക് പുറപ്പെടാൻ നിന്നതാ.. അപ്പോ അവൾ വീട്ടിൽ കേറി ഒരു കോഫീ കുടിക്കാൻ റിക്വസ്റ്റ് ചെയ്തു… അപ്പോ ഒന്ന് കേറീതാ… പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തലപെരുകുന്നത് പോലെ തോന്നി… പിന്നെ ഞാൻ എണീറ്റപ്പോൾ നമ്മുടെ ഗസ്റ്റ് ഹൗസിലാ….. എങ്ങനെ ആവോ അവിടെ എത്തിയത്……

“ഇന്നലെ രാത്രി സാറ എന്നെ വിളിച്ചിരുന്നു…. നി ഡ്രിങ്ക്സ് കഴിച്ച്

ആവളുടെ വീട്ടിൽ കിടക്കുകയാണ്, വന്ന് കൊണ്ടു പോവു എന്ന് പറയാൻ….

” ആപ്പു…നി എന്തോകെ പറയണേ…. ഞാൻ ഇന്നലെ ഡ്രിങ്ക്സ് തൊട്ടിട്ടില്ല….. പിന്നെ എങ്ങനെയാ….

” ദേ അജു.. എന്നെ ദേഷ്യം പിടിപ്പിക്കലെ… ദേവ കാണാതെ നി ഇടക് കുടിക്കുന്നതൊക്കെ എനിക്ക് അറിയാം….

” അതൊക്കെ ശെരിയാ പക്ഷെ ഇന്നലെ ഞാൻ കുടിച്ചിട്ടില അപ്പു….

” ഹ്മ്മ്.. എന്തായാലും ഇന്നലെ ഞാൻ അവളുടെ വീട്ടിൽ വന്നപ്പോൾ നി നല്ല ഫിറ്റ്‌ ആയിരുന്നു….

” ഛെ…!! അർജുൻ രണ്ട് വിരൽ കൊണ്ട് നെറ്റി ഉഴിഞ്ഞു….

” നി ദേവയോട് എന്താ മിണ്ടാതെ പോയത്….

“ഡാ… കണ്ണൻ…. ഞാൻ ശ്രദ്ധിച്ചില്ല…. തല വേദന പോലെ തോന്നിയപ്പോൾ വന്ന് ഒന്ന് കിടന്നാൽ മതി എന്നായിരുന്നു……
അപ്പോഴേക്കും ഭദ്ര കോഫീ എടുത്ത് ബാക്ക്കോണിയിലേക്ക് വന്നിരുന്നു….

അവൾ രണ്ട് പേർക്കും കോഫി ടേബിളിൽ വെച്ചു…..അർജുൻ അവളോട് സംസാരിക്കാൻ വന്നതും… അത് അറിഞ്ഞപോലെ അവൾ വേഗം റൂമിലേക്കു നടന്നു…

അർജുൻ അവളുടെ പിന്നാലെ റൂമിലേക്കു വന്നു… പക്ഷെ അപ്പോഴേക്കും അവൾ ബാത്‌റൂമിൽ കേറിയിരുന്നു….ഒരുതരം രക്ഷപെടൽ ….

ഭദ്ര കുറെ നേരം കരഞ്ഞു…. ഒന്നും ഉൾകൊള്ളാൻ അവളെ കൊണ്ട് സന്ധിക്കുന്നുണ്ടായിരുന്നില്ല…. സാറ പറഞ്ഞത് ഒക്കെ അവളുടെ ചെവിയിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു….. അവൾ അവളുടെ ചെവി പൊത്തി പിടിച്ചു ഊർന്നിരുന്നു……..അർജുൻ സാറയുടെ കഴുത്തിലേക്ക് മുഖം അമർത്തുന്നത് അവൾ ഓർത്തു… അവൾ കണ്ണുകളെ ഇറുക്കെ അടച്ചു….. കരഞ് കരഞ് അവൾ തളർന്നിരുന്നു….. യേറെ നേരത്തിനു ശേഷം അവൾ പുറത്ത് ഇറങ്ങിയപ്പോൾ അർജുൻ അത്രയും നേരം അവളെ കാത്ത് ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു….. അവളെ കണ്ടതും അവന് വേഗം അവളുടെ അടുത്തേക് വന്നു……

ഭദ്ര പിന്നിലേക്ക് നീങ്ങി നിന്നു…..

അർജുൻ മുഖം ചുളിച് അവളെ നോക്കി…. ആകെ കോലംകെട്ടിരുന്നു അവൾ….. കണ്ണുകൾ ഒകെ ചുവന്നിരിക്കുന്നു…. തല നേരെ തുടക്കാതെ കൊണ്ട് മുടിയിൽ നിന്നും വെള്ളത്തുള്ളിലാക് ഇറ്റി വീണുകൊണ്ടിരുന്നു…

“കണ്ണാ…. അവൻ കൈ എത്തി അവളെ തൊടാൻ നിന്നതും അവൾ കുറച്ചൂടെ പിന്നിലേക്ക് നീങ്ങി…….

അർജുന് അവളുടെ ഭാവം മനസിലാവുന്നുണ്ടായിരുന്നില്ല……

” കണ്ണാ എന്താ നിനക്ക്…. എന്ത് പറ്റി… വയ്യേ….

” ഒ..ഒന്നുല…. ചെറിയ പനി

അവൾ അത് പറയുമ്പോൾ നന്നായി വിക്കുന്നുണ്ടായിരുന്നു….. കൈകൾ വിറച്ചു….
ഏത് നിമിഷവും നെഞ്ചിലെ സങ്കടം പൊട്ടിപോകുമോ എന്ന ഭീതിയിൽ അവൾ കൈവിരലുകൾ കൂട്ടിപിടിച്ചു….

“നോക്കട്ടെ..”അർജുന് അവളുടെ കഴുത്തിലേക്ക് കൈ എത്തിച്ചതും… ഭദ്ര

മാറി നിന്നു…
” കുഴപ്പില്ല “അത് പറഞ്ഞു അവൾ വേഗം പോയികളഞ്ഞു…. കൂടുതൽ നേരം അജുവേട്ടന്റെ മുന്നിൽ നിന്നാൽ അവൾ എല്ലാം പറഞ്ഞു പോകുമോ എന്ന് അവൾ പേടിച്ചു….

അർജുന് അവളുടെ അവഗണന ഒരുപാട് സങ്കടം ഉണ്ടാക്കി… അവൻ ഒന്നും മിണ്ടാതെ അപ്പുവിന്റെ അടുത്ത് പോയി നിന്നു….

” അജു ഞാൻ ഇറങ്ങാ ട്ടോ… നി ഇന്ന് ഓഫ്‌സിൽ വരുന്നിലെ…. ”

” അഹ് നി ഒരു 10 min വെയിറ്റ് ചെയ്യു… ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വരാം….

” മം ഓക്കേ… ”

അർജുനും അപ്പുവും കൂടെ ഒരുമിച്ച് ഓഫ്‌സിൽക്ക് ഇറങ്ങി….അർജുന് യാത്ര പറഞ്ഞപ്പോൾ മുഖത്തു പോലും നോക്കാതെ പോവുന്നവളെ ഒരു വേദനയോടെ അവൻ നോക്കി….
യാത്രയിൽ ഉടനീളം അവന്റെ കണ്ണന് എന്ത് പറ്റി എന്നാ ചിന്തയിൽ ആയിരുന്നു അർജുൻ…..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അർജുൻ രാത്രി യേറെ വൈകിയാണ് ഫ്ലാറ്റിലേക്ക്  എത്തിയത്….. ഭദ്ര വാതിൽ തുറന്നു…. അവൻ അവളെ ഒന്ന് നോക്കി  അവൾ വേഗ അകത്തേക്ക് പോവാൻ നിന്നതും അവളുടെ കൈയിൽ അർജുന്റെ പിടി വീണിരുന്നു……

” കണ്ണാ… എന്താ ഡാ… എന്താ നിനക്ക്…വയ്യെങ്കിൽ നമുക്ക് ഹോസ്പിറ്റൽ പോവാം.. വാ..മി എന്താ എന്നോട് മിണ്ടാത്തത്….

” ഇല്ല കുഴപ്പില്ല… കുറവുണ്ട്…ഭദ്ര അവന്റെ കൈ വിടീപിച് കൊണ്ട് പറഞ്ഞു…

“കണ്ണാ…
“അടുക്കളയിൽ പണി ഉണ്ട്… ഞ്.. ഞാൻ ഇപ്പോ വരാം..അവൻ പറയുന്നതിന് മുന്നേ….. അവൾ അതും റഞ്ഞു വേഗം പോയി…..

എന്തോ ഒരു പ്രശനം അവളെ അലട്ടുന്നുണ്ടെന്ന് അവൻ മനസിലായി……എന്താണെന്ന് അർജുന് മനസിലായില്ല…

ഭദ്ര കിച്ചണിൽ ചെന്ന് എന്തൊക്കെയോ ആലോചിച്ചു നിന്നു…. അവളുടെ പിന്നിൽ അർജുന്റെ സാന്നിധ്യം അവൾ അറിഞ്ഞു… അവൻ അവളെ പിന്നിൽ നിന്നും പുണർന്നു…. അവന്റെ താടി അവളുടെ ഷോൾഡറിൽ മുട്ടിച്ചു നിന്നു….അവന്റെ കണ്ണുനീർ അവിടമാകെ നനച്ചു….

ഒരു നിമിഷം ഭദ്ര തളർന്നു പോയി….

” കണ്ണാ….. അവൻ അത്രെയേറെ സ്നേഹത്തോടെ വിളിച്ചു….

ഭദ്രയുടെ ഉള്ളം പിടഞ്ഞു….. അവൾ കണ്ണുകൾ ഇറുക്കെ അടച്ചു…..

” എന്തോ ഒരു വിഷമം നിനക്ക് ഉണ്ടെന്ന് എനിക്ക് അറിയാം… അത് എന്ത് തന്നെ ആയാലും നി എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യലെ ഡാ… എനിക്ക് അത് മാത്രം സഹിക്കാൻ പറ്റില്ല കണ്ണാ….

കണ്ണുകൾ നിറഞ്ഞു തൂവും എന്നായപ്പോൾ അവൾ അവനെ   വകഞ്ഞു മാറ്റി റൂമിലേക്കു പോയി…

അവൾ പോവുന്നത് ഒരു വേദനയോടെ അവൻ നോക്കി നിന്നു….

തുടരും