രചന – പൂർണ്ണിമ വിനീത്
എത്ര വിളിച്ചിട്ടും ഭദ്ര എണീറ്റില്ല.. വീണക് എന്തോ പേടി തോന്നി….. അവൾ വേഗം ഫോൺ എടുത്ത് അപ്പുനെ വിളിച്ചു…. അവൾ കാര്യം പറഞ്ഞതും അപ്പു ഇപ്പോൾ വരാം എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി….. വിവരം അറിഞ്ഞപോ അപ്പു ആകെ ടെൻഷൻ ആയി അവൻ അർജുന്റെ കേബിനിൽ പോയി… അജു അപ്പോൾ ഫോണേൽ ആരെയോ വിളിച്ചോണ്ടിരിക്കുകയയ്യയിരുന്നു… അപ്പുനെ കണ്ടപ്പോ കൈ കൊണ്ട് 1 മിനിറ്റ് എന്ന് കാണിച്ച.. അപ്പു ന്റെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ അജു വേഗം കാൾ കട്ട് ആക്കി…. എന്താ ഡാ എന്താ നീ ടെൻഷൻ അടിച്ചു നില്കുന്നെ അജു അപ്പുനോട് ചോദിച്ചു……. അജു ദേവ അവൾ വിളിച്ചിട്ട് എണീക്കുന്നില്ല എന്ന്, അവളുടെ റൂം മേറ്റ് വീണ വിളിച്ചിരുന്നു …. അപ്പു പറഞ്ഞപ്പോ അജുന് ആകെ തളരുന്നത് പോലെ തോന്നി…. നീ വാ അപ്പു നമുക്ക് അങ്ങോട്ട് പോവാം അപ്പുനേം കൂടി അവൻ വേഗം ഓഫ്‌സിൽ നിന്നും ഇറങ്ങി….. ****************
വീണ ഭദ്രയുടെ മുഖത്ത് വെള്ളം തെളിച്ചു… എന്നിട്ടും ഭദ്ര കണ്ണ് തുറന്നില്ല…. അപ്പോഴാണ് അവൾ അവളുടെ മുഖത്തെ പാട് കണ്ടത്.. ഈശ്വര.. ഇതാരാ ഇവളെ അടിച്ചത് എന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ് കാളിങ് ബെൽ സൗണ്ട് കേട്ടത്…. വീണ വേഗം പോയി ഡോർ തുറന്നു.. വീണ എന്തെങ്കിലും പറയുന്നതിനുമുന്നേ അജുവുന്റെ ചോദ്യം വന്നു…. ‘ദേവയുടെ റൂം എവിടെ?… വീണ ഭദ്രയുടെ റൂമിലേക്കു ചൂണ്ടി കാണിച്ചു…. അജു വേഗം അങ്ങോട്ട് പോയി പിന്നാലെ അവരും പോയി… കണ്ണാ… എന്താ ഡാ എന്താ പറ്റിയെ…ഭദ്രയെ തലയിൽ തലോടി കൊണ്ട് അവൻ ചോദിച്ചു… ഭദ്ര ഒന്നും പ്രതികരിച്ചില്ല.. അജുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു… അപ്പു…നീ വണ്ടിയെടുക്ക് നമുക്ക് ഹോസ്പിറ്റൽ പോവാം… അജു ഭദ്രയെ കൈകളിൽ എടുത്ത് താഴേക്കു ഇറങ്ങി.. അപ്പോഴേക്കും അപ്പു കാർ സ്റ്റാർട്ട് ചെയ്തു… അജു ഭദ്രയെ കൊണ്ട് ബാക്ക് സീറ്റിൽ ഇരുന്നു… വീണ ഫ്രോന്റിലും ഇരുന്നു… **********************
ദേവയുടെ ഫോട്ടോയിലേക് നോക്കും തോറും അവളുടെ കണ്ണിൽ അവളോടുള്ള പക കൂടി കൂടി വന്നു….അപ്പോഴാണ് സെൽവം വരുന്നത്, അവൾക് വേണ്ടി തല്ലാനും കൊല്ലാനും നടക്കുന്ന ഗുണ്ടകകിളിൽ ഒരാൾ…… എന്തായി ഞാൻ പറഞ്ഞ കാര്യം അവൾ മുന്നിൽ നിൽക്കുന്ന ആളോട് ചോദിച്ചു…. ഈ സെൽവത്തിനെ കുറച്ചു മാഡം എന്താ വിചാരിച്ചേ…മാഡം പറഞ്ഞാൽ ചെയ്യാതിരികുമോ.. അവൾ അവിടെ ഉണ്ട് ബാംഗ്ലൂരിൽ….. അഡ്രസ്, എവിടെ വർക്ക് ചെയുന്നെ എല്ലാ ഡീറ്റൈൽസും മാഡത്തിന്റെ നമ്പറിലേക് ആയിച്ചിട്ടുണ്ട്… അവൾ വന്യമായി ചിരിച്ചു….. മം ഓക്കേ പറഞ്ഞതിനേക്കാൾ കൂടുതൽ എമൗണ്ട് തന്റെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട്…… അയാൾ പോയതും അവൾ അയാൾ ആയിച്ച അഡ്രെസ്സ് നോക്കി… ഒരു പൂച്ച ചിരിയോടെ അവൾ പറഞ്ഞു” നിനക്ക് എന്നിൽ നിന്നും രക്ഷപെടാൻ പറ്റില്ല ദേവ.. നിന്റെ മരണം എന്റെ ഈ കൈ കൊണ്ടായിരികും……..” ,***************
ഡോക്ടർ ക്യാബിൻ പുറത്ത് അക്ഷമയോടെ കാത്തിരിക്കുകയാണ് അജു…. ഡാ അപ്പു എന്താ ഡാ അവൾക് കുറെ നേരമായിലോ അവർ കൊണ്ട് പോയിട്ട്….അജു ടെൻഷനോട് ചോദിച്ചു.. ഒന്നും ഉണ്ടാവില്ല ഡാ.. നീ പേടിക്കണ്ട.. അപ്പു അവനു ധൈര്യം കൊടുത്തു അപ്പോഴേക്കും ക്യാബിൻ തുറന്ന് നേഴ്സ് പുറത്തേക് വന്നു… ഭദ്രയുടെ കൂടെ വന്നവർ ആരാ?അവർ പുറത്തേക് നോക്കി ചോദിച്ചു.. ഞങ്ങളാണ്.അപ്പു പറഞ്ഞു.. ഡോക്ടർ കേബിനിലേക് ചെന്നോളൂ ഡോക്ടർക് സംസാരിക്കാൻ ഉണ്ട്……. എന്ന് പറന്നു നേഴ്സ് തിരിച്ചു പോയി.. അപ്പുവും അജുവും വീണയും കൂടെ ഡോക്ടർ കേബിനിലേക് കേറി.. ഡോക്ടർ ഞങ്ങൾ ഭദ്രയുടെ കൂടെ വന്നവർ ആണ് വീണ പറഞ്ഞു വരു, ഇരിക്കു ഡോക്ടർ മുന്നിൽ ഉള്ള ചെയറിലേക് കാണിച്ചു കൊണ്ട് പറഞ്ഞു…
അവർ മൂന്നുപേരും ഡോക്ടറുടെ മുന്നിൽ ഇരുന്നു… ഡോക്ടർ ദേവക്ക് എന്താ…അപ്പു ചോദിച്ചു.. ഡോക്ടർ മനസിലാവാത്ത പോലെ അപ്പുവിനെ നോക്കി.. Sorry i mean ഭദ്ര, അവളുടെ ഫുൾ നെയിം ദേവ ഭദ്ര എന്നാണ്..അപ്പു പറഞ്ഞു നിർത്തി Oh i see,,നിങ്ങൾ ആരാണ് ഭദ്രയുടെ ഹുസ്ബൻഡ് ആണോ? നോ ഡോക്ടർ, ഞാൻ ബ്രദർ ആണ്.. ഇതാണ് ഭദ്രയുടെ ഹസ്ബൻഡ് ‘അർജുൻ ‘ അപ്പു അജുവിനെ കാണിച്ചു കൊണ്ട് പറഞ്ഞു.. ഡോക്ടർ അവൾക് എങ്ങനെ ഉണ്ട്.. Anything serious അജു വ്യാകുലതയോടെ ചോദിച്ചു… ഇപ്പോ ഭദ്രക്ക് ബിപി shootup ആയതാണ് അതാണ് വിളിച്ചിട്ട് എണീക്കാതെ ഇരുന്നത്… പിന്നെ ഈ ടൈമിൽ ബിപി കൂടുന്നത് റിസ്ക് ആണ്…. ഈ ടൈമിൽ?? അർജുൻ മനസിലാവാതെ ചോദിച്ചു Oh i am sorry, i thought you already know about it,… ഡോക്ടർ പറഞ്ഞത് മനസിലാവാതെ അർജുൻ അവരെ നോക്കി Congrats Mr Arjun your wife is pregnant അർജുന് സന്തോഷം കൊണ്ട് എന്താ പറയണ്ടെന്ന് അറിയില്ലായിരുന്നു…
ഞാൻ ഞാൻ ഒരു അച്ഛൻ ആവാൻ പോവാ, എന്റെ കണ്ണൻ ഒരു അമ്മയും… ഞങ്ങൾ ഏറെ ആഗ്രഹിച്ച വാർത്ത…. അജവിന്റെ മനസ്സിൽ സന്തോഷം അലതല്ലി…. അപ്പു അർജുനെ കെട്ടിപ്പിടിച് സന്തോഷം പങ്കുവെച്ചു…. വീണാലും സന്തോഷമായി See Mr Arjun, ഭദ്രക് PCOD ഉണ്ട് അത് കൊണ്ടാവാം ഭദ്ര missed periods മനസിലാവാതെ ഇരുന്നത്….പിന്നെ ബിപി ഷൂട്ട് ആവുന്നത് ഇനി ഉണ്ടാവാൻ പാടില്ല… അതികം ടെൻഷൻസ് ഒന്നും കൊടുക്കണ്ട… പിന്നെ Detailed ചെക്കപ്പ് കഴിഞ്ഞു ബാക്കി കാര്യങ്ങൾ പറയാം….വേറെ ഒരു കാര്യം കൂടെ ഉണ്ട്.. ഇത് എനിക്ക് പറയണ്ട കാര്യമില്ല, but still പറയാതിരിക്കാൻ ആവുന്നില്ല,, ഭദ്രയുടെ മുഖത്ത് ആരോ അടിച്ച പാടുണ്ട്, നിങ്ങളുടെ പേർസണൽ കാര്യങ്ങൾ ആവാം but..i think you can understand the risk factor in it Mr Arjun… Yes doctor, i understand Ok then ഭദ്ര ഇപ്പോ മയക്കത്തിൽ ആണ് ഡീറ്റൈൽഡ് ചെക്കപ്പിന് ശേഷം കാണണമെങ്കിൽ നിങ്ങൾക് അപ്പോ കാണാം.. ഓക്കേ ഡോക്ടർ.. തുടരും……..

by