19/04/2026

പ്രണയം : ഭാഗം 12

രചന – പൂർണ്ണിമ വിനീത്

ദേവാ എണീക്ക്, ഇന്ന് അല്ലെ കോളേജിൽ തുടങ്ങുന്ന ദിവസം……. ലക്ഷ്മി താഴെ നിന്നും വിളിച്ചു പറഞ്ഞു………..

പുതപ്പിനുള്ളിൽ നിന്ന്നും തന്നെ അവൾ ഫോൺ എടുത്ത് സമയം നോക്കി….പെട്ടന് അവൾ ചാടി എണീറ്റു….

ദൈവമേ 8 മണിയോ…. ആ കാലൻ ഇപ്പോ വരുമല്ലോ…….അവൾ വേഗം എണീറ്റ് ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക്‌ ഓടി…..

ഒരു വൈൻ കളർ ചുരിദാർ ഇട്ട് ഒരു കുഞ്ഞിയ കറുത്ത പൊട്ട്… മുടി ചെറുതായി ക്രാബ് ഇട്ടിട്ടുണ്ട്… ചുണ്ടിൽ ചെറുതായി ലിപ്ഗ്ലോസ്സ്…. കണ്ണ് നീട്ടി വരച്ചു…. അവൾ ബാഗും എടുത്ത് പുറത്തേക് ഇറങ്ങി…..

താഴേക്കു ഇറങ്ങിയതും അവൾ ചുറ്റും നോക്കി….. ഹാവു ഭാഗ്യം ആ കാലൻ എത്തീട്ടില്ല…. നെഞ്ചിൽ കൈ വെച്ച് അവൾ പറഞ്ഞിട്ടു അടുക്കളയിലേക്ക് പോയി…….

അടുക്കളയിൽ ദോശ ചുടുന്ന ശ്രീദേവിനെ കണ്ടപ്പോൾ അവൾ ബാഗ് ഡൈനിങ് ടേബിളിൽ വെച്ചിട്ട് ശ്രീദേവിയെ പുറകിൽ നിന്നും കെട്ടിപിടിച്ചു….( ശ്രീദേവിനെ മനസിലായിലെ.. നമ്മുടെ ഭദ്രയുടെ അമ്മായി… ശ്രീറാം ന്റെ അമ്മ )

“”ദേവിയാമ്മേ ഗുഡ് മോർണിംഗ്…… ദേവ കൊഞ്ചിക്കൊണ്ട് പറഞ്ഞു

“ആരിത്… ദേവിയമ്മടെ കുട്യോ… ഇന്നെന്താ വൈകീലോ….. ശ്രീദേവി അവളെ പിടിച്ചു മുന്നിലേക്ക് നിർത്തി ഒരു ദോശ പൊട്ട് എടുത്ത് വായയിൽ വെച്ച് കൊടുത്തുകൊണ്ട് പറഞ്ഞു…….

“ഉറങ്ങി പോയി ദേവിയമ്മ….ഭാഗ്യം കാലൻ വന്നിട്ടില്ലലോ… അതും പറഞ്ഞു അവൾ നേരെ നോക്കിയത് മുന്നിൽ തൂണിലും ചാരി നിന്ന് തന്നെ നോക്കുന്ന ശ്രീറാമിനെ…

” ആരാ ഡി കാലൻ ” അതും പറഞ്ഞു അവൻ അടുത്തേക് വന്നു…..

” ഏയ്‌ കാലനോ … എന്താ ശ്രീ ഏട്ടാ ഇത് ഞാൻ അങ്ങനെ പറയോ…… ഞാൻ ദേവിയമ്മയോട് ചോദിക്കാരന്നു ശ്രീ ഏട്ടനെ കണ്ടില്ലലോ എന്ന് അല്ലെ ദേവിയമ്മ… അവൾ ഒരു കണ്ണടച്ച് കാണിച്ചു ശ്രീദേവിയെ നോക്കി ചോദിച്ചു…….

ശ്രീദേവി ഒന്ന് ചിരിച്ചു.. എന്നിട് അവൾക് വീണ്ടും കഴിക്കാൻ കൊടുത്തു തുടങ്ങി……

“ഡി നീ പറയുന്നത് ഞാൻ കെട്ടതാ… അതോണ്ട് കൂടുതൽ കിടന്ന് ഉരുളണ്ട … ശ്രീറാം അവളുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു…

” കേട്ടെങ്കിൽ നന്നായി പോയി നിങ്ങൾ കാലൻ തന്നെയാ…. അവൾ പിറുപിറുത്തുകൊണ്ട് പറഞ്ഞു

“ഡി ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെ കിടന്ന് പിറുപിറുക്കരുത് എന്ന്… ശ്രീറാം അവളുടെ ചെവി പിടിച്ചു കൊണ്ട് പറഞ്ഞു….

ആഹ്ഹ്ഹ് വിട്…. ദേവിയാമ്മേ ഒന്ന് വിടാൻ പറ… അവൾ ചെവി പിടിച്ചോണ്ട് പറഞ്ഞു..

” ഡാ വിടെടാ അവളെ… ” ശ്രീദേവി അവന്റെ കൈ വിഡീപ്പിച്ച അവളെ മാറ്റി നിർത്തി….

” നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ രാവിലെ നേരത്തെ എണീക്കണം എന്ന് ശ്രീറാം ഭദ്രയോട് ചോദിച്ചു….

“ഞാൻ നേരത്തെ എണീറ്റ് ശ്രീയേട്ടാ… ഭദ്ര ഒളികന്നിട്ട് ശ്രീദേവിയെ നോക്കി…

” നീ അമ്മയെ നോക്കൊനും വേണ്ട… ഞാൻ വന്നപ്പോ നീ നല്ല ഉറക്കം ആയിരുന്നു…. ശ്രീറാം അവളെ തന്നെ നോക്കി പറഞ്ഞു

അവൾ ഒന്ന് ഇളിച്ചു കാണിച്ചു….. സമയം പോയി ഞാൻ ഉറങ്ങട്ടെ ദേവിയമ്മ….

അവൾ വേഗം അവിടെ നിന്നും പോവാൻ തുടങ്ങിയതും അവളുടെ കൈയിൽ പിടി വീണു….

” നേരത്തെ എണീകേം ഇല്ല…പോരാത്തതിന് നുണയും പറയുന്നോ അതും ഒരു IPS കാരനോട്…

“” അത് പിന്നെ..ഇനി നേരത്തെ എണീറ്റോളം… ശ്രീ ഏട്ടനാണേ സത്യം…..വിട് ശ്രീ എട്ട… എനിക്ക് കോളേജിൽ പോണം…

” ഡി കുരുപ്പേ, നീ എന്തിന് എന്റെ മേലെ
സത്യം ഇടണേ…… അവളുടെ കൈ മുറുക്കി കൊണ്ട് അവൻ ചോദിച്ചു….. നാളെ മുതൽ മര്യാദക് നേരത്തെ എണീറ്റ് പഠിച്ചോളണം… കേട്ടലോ….

” അഹ് കേട്ടു… ഭദ്ര മുഖം കോർപ്പിച്ച പറഞ്ഞു…

“മം” അവൻ ഒന്ന് മൂളിക്കൊണ്ട് അവളുടെ കൈ വിട്ടു..

അവൾ കൈ നോക്കിയപ്പോൾ ചുവന്നിരിക്കുന്നു…. എന്തോരു പിടിയാ കാലൻ പിടിച്ചത്…. അവൾ പിറുപിറുതു മുന്നോട്ട് നടന്നു എന്നിട്ട് തിരിഞ്ഞു നോക്കി ഉറക്കെ വിളിച്ചു “” ഡാ ”

ശ്രീറാം അന്ധവിട്ട് നോക്കി…

” ഡാ നിന്നെ തന്നെ ആണെടാ IPS കാല.. ഇനിയും ഞാൻ നിന്നെ കാല എന്നെ വിളിക്കു…. ധൈര്യമുണ്ടെങ്കിൽ എന്റെ അടുത്തേക് വാ…. ഭദ്രാ അവനെ വെല്ലുവിളിച്ചു

” ഡി ” എന്നും വിളിച്ച് ശ്രീറാം അവളുടെ അടുത്തേക്ക് വരാൻ നിന്നതും മുത്തശ്ശൻ വരുന്നത് അവൾ കണ്ണുകൊണ്ട് കാണിച്ചുകൊടുത്തു…… അതോടെ ശ്രീറാം
അവിടെ തന്നെ നിന്നു…..

മുത്തശ്ശൻ വന്ന അവളുടെ തലയിൽ തലോടി…..

ഭദ്ര അവനെ നോക്കി ഇളിച്ചോണ്ട് നിന്നു… ഇപ്പൊ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ പുരികം പൊക്കി കാണിച്ചു…

“നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി…അവൻ പല്ലുകടിച്ചോണ്ട് പറഞ്ഞു…..

“മുത്തശ്ശൻറെ കുട്ടികൾ ഇന്നാണോ കോളേജിൽ പോവുന്നത്

” അതെ മുത്തശ്ശ ”
അവൾ മുത്തശ്ശൻറെ കൂടെ മുന്നോട്ട് നടന്നു… കുറച്ചു നടന്നിട് അവൾ അവനെ തിരിഞ്ഞു നോക്കി എന്നിട്ട് വാ പൊതി ചിരിച്ചു….

ശ്രീറാം അവളെ തന്നെ നോക്കി നിന്നു.. ചുണ്ടിൽ ഒരു കുസൃതി ചിരിയുമായി……

പെട്ടന് ശ്രീറാമിന്റെ ചെവിയിൽ പിടി വീണു … ഏത് നേരോം എന്തിനാ ഡാ നീ അതിനെ ദേഷ്യപിടിപ്പിക്കുന്നെ…ഇങ്ങനെ പോയാൽ ശെരിയാവില്ല ട്ടോ… ശ്രീദേവി
പറഞ്ഞു …

അവളെ നിനക്ക് ഇഷ്ടമാണെന്ന് അവൾ ഒഴികെ ഇവിടെ എല്ലാവർക്കും അറിയാം…നിനക്ക് ഇത്രേം ധൈര്യം ഇല്ലേ ശ്രീകുട്ടാ…. Ips അഹ് ത്രെ ips.. ലക്ഷ്മി ചിരിയോടെ പറഞ്ഞു…

അതിന് അവൻ ഒന്ന് ചിരിച്ചു……..

അവൾ കുഞ്ഞല്ലേ ലക്ഷ്മിയമ്മേ.. പഠിത്തം കഴിയട്ടെ എന്നിട്ട് പറയാം അവളോട്…..

മം നിന്റെ ഇഷ്ടം…. ലക്ഷ്മി അതും പറഞ്ഞ്ഞു അകത്തേക്കു പോയി…

💓💓💓💓💓💓💓💓💓💓💓💓💓💓

ഭദ്ര സ്കൂട്ടയും എടുത്ത് നേരെ കോളേജിലേക് വിട്ടു……. പാർക്കിംഗ് ഏരിയയിൽ ഭദ്ര അഭിയെ കാത്ത് നിന്നു….

അവളെ കണ്ടതും ഭദ്ര മുഖം കൂർപ്പിച്ചു….

” പിണങ്ങല്ലേടാ…. ഏട്ടൻ വിളിച്ചു രാവിലെ അതാ ലേറ്റ് അയെ……അഭി രണ്ട് കൈയും ചെവിയിൽ പിടിച്ചു സോറി പറഞ്ഞു..

“ഹ്മ്മ് ” ഭദ്ര ഒന്ന് മൂളി മുന്നോട്ട് നടന്നു

അഭിയും അവളുടെ കൂടെ നടന്നു….

” അഭി ഇന്ന് ഫസ്റ്റ് ഡേ അല്ലെ റാഗിങ് ഉണ്ടാവുമോ.. എനിക്ക് പേടി അഹ് ട്ടോ…. ഭദ്ര പേടിയോടെ പറഞ്ഞു….

” ഉണ്ടാവും എന്ന് ഉറപ്പാലെ മോളെ… എന്തായാലും ഫേസ് ചെയ്തല്ലേ പറ്റു…. നീ വാ… അഭി ഭദ്രയുടെ കയും പിടിച്ചു മുന്നോട്ട് നടന്നു……

അവർ രണ്ട് പേരും കോളേജിലേക് നടന്നു…അപ്പോഴേക്കും പിന്നിൽ നിന്നും വിളി വന്നു…

Oi … യക്ഷി…..

ആരെയാ വിളിക്കുന്ന പോലെ തോന്നിയപ്പോൾ ഭദ്രയും അഭിയും ഒരുമിച്ച് തിരിഞ്ഞ് നോക്കി…..

“നിങ്ങളെ തന്നെയാ ഇങ്ങോട്ട് വാ ” ഒരു ഗ്രൂപ്പ്‌ ആയി നിൽക്കുന്ന കുറച്ചു പേരിൽ ഒരാൾ ആണ് വിളിച്ചത്…. ഭദ്രയും അഭിയും പരസ്പരം നോക്കി എന്നിട്ട് അവരുടെ അടുത്തേക്ക് നടന്നു….

“അഭി എനിക്ക് പേടി ഉണ്ട് ട്ടോ… ഞാൻ തിരിച്ചു പോവാ…. ഭദ്ര പേടിയോടെ പറഞ്ഞു…

” നിന്റെ ശ്രീ ഏട്ടൻ പോലീസ് അല്ലെ ഡി അതും IPS കൂടുതൽ ചൊറിയാൻ വന്നാൽ നമുക്ക് ഇതും പറഞ്ഞു രക്ഷപെടാൻ ഡി…

” മം ” ഭദ്ര ഒന്ന് മൂളി

“ന്താ ” അഭി ചോദിച്ചു…

” ഫ്രഷേഴ്‌സ് അല്ലെ ഏതാ ഡിപ്പാർട്മെന്റ് ” രാഹുൽ ചോദിച്ചു

“കമ്പ്യൂട്ടർ സയൻസ്” അഭി അവനെ നോക്കി പറഞ്ഞു…

“ഓ അപ്പോ നമ്മുടെ ഡിപ്പാർട്മെന്റ് അല്ല,,,”പേരെന്താ?” വിനയ് ആയിരുന്നു അടുത്ത ചോദ്യം..

“അഭിരാമി ” അഭി ആവരെ നോക്കി പറഞ്ഞു..

” ഇയാൾ എന്താ ഒന്നും മിണ്ടാതെ ഊമയാണോ ” ഭദ്രയെ നോക്കി രാഹുൽ ചോദിച്ചു….

ഭദ്ര പേടിച് കണ്ണുകൾ താഴ്ത്തി കൈ ഞെരിക്കുന്നുണ്ട്…..

“Oi യക്ഷി…”

പിന്നെയും ആ വിളി വന്നപ്പോൾ ഭദ്ര കണ്ണ് ഉയർത്തി നോക്കി….

വൈറ്റ് ഷർട്ടും ലൈറ്റ് ബ്ലൂ ജീൻസും ഇട്ട് ബുള്ളറ്റ്റിന്റെ മുകളിൽ ഒരു ചിരിയോടെ ഇരിക്കുന്നു ഒരാൾ..
ഇയാൾ ആണോ വിളിച്ചത്… ഭദ്രക് ഉറപ്പിക്കാൻ പറ്റിയില്ല……

… ഭദ്ര ചുറ്റും നോക്കി… പിന്നെയും അവൻ വിളിച്ചപ്പോൾ അവൾക് മനസിലായി അവൻ തന്നെ ആണെന്ന്….അവൻ നടന്ന അവളുടെ അടുത്തെത്തി…

“അഹ് നമ്മുടെ കോളേജ് ഹീറോ വന്നല്ലോ… ”

“ഇവളോട് ഞാൻ ചോദിച്ചോളാം രാഹുലെ എന്നും പറഞ്ഞു അവൻ അവളുടെ മുന്നിൽ വന്ന് നിന്നു…

” യക്ഷി മോളെ എന്താ നിന്റെ പേര്? അവൻ കളിയാക്കി ചോദിച്ചു..

നമുക്ക് പോവാ എന്ന് കണ്ണുകൊണ്ട് അഭിയോട് പറഞ്ഞു……

അത് മനസിലാക്കി അവൻ പറഞ്ഞു “യക്ഷി പേര് പറഞ്ഞു പോയാൽ മതി

” ദേവ ഭദ്ര” സഹികെട്ടു അവസാനം അഭി പറഞ്ഞു…

“ഞാൻ യക്ഷിയോടാ ചോദിച്ചേ
അവൻ പിന്നെയും ചോദിച്ചു

” ഞാൻ യക്ഷി ഒന്നും അല്ല ” ഭദ്ര ദേഷ്യത്തോടെ പറഞ്ഞു

” ഹ എന്നാ പേര് പറ ” അവൻ ചിരിയോടെ ചോദിച്ചു.

” ദേവ ഭദ്ര ” അവനെ നോക്കി പറഞ്ഞു…

” മം പോകോ ” അവൻക ചിരിയോടെ പറഞു

ഭദ്രയും അഭിയും വേഗം ക്ലാസ്സിലേക്ക് നടന്നു……

💓💓💓💓💓💓💓💓💓💓💓💓💓💓

( ഇവരെ പറ്റി പറയാണെങ്കിൽ കോളേജിലെ ഫൈനൽ ഇയർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് സ്റ്റുഡന്റസ്…സിദ്ധാർഥ്,രാഹുൽ,വിനയ്, റോബിൻ, ഗീതു, മരിയ ഇവർ 6 പേരും ഒരു ഗ്രൂപ്പ്‌ ആണ്… അതിൽ സിദ്ധാർഥ് കോളേജ് ചെയർ മാണ് ആണ്, കോളേജിലെ തന്നെ ഹീറോ, എല്ലാ പെമ്പിള്ളേരുടെയും ആരാധന കഥാപാത്രം… പക്ഷെ ആളു എക്സ്ട്രാ ഡീസന്റ് ആണ്… ഇതുവരെ ഒരു പ്രണയം പോലും ഉണ്ടായിട്ടില്ല…….)

എന്താണ്, മോനെ സിദ്ധാർത്തെ ഒരു ഇളക്കം – രാഹുൽ അവന്റെ തൊള്ളിൽ തട്ടി കൊണ്ട് ചോദിച്ചു….

“ഇവിടെ വന്ന ഫ്രഷേഴ്സിൽ നീ ഇത്രേം സോഫ്റ്റ്‌ ആയിട്ട് റാഗ് ചെയുന്നത് ഞങ്ങൾ ആരും കണ്ടിട്ടില്ല അല്ലെ ഡാ…. രാഹുൽ എല്ലാവരെയും നോക്കി ചോദിച്ചു…

” ആഹ്ഹ് അത് ഇവൻ പറഞ്ഞത് ശെരിയാ… ” റോബിൻ

” സിദ്ധു എന്താ ഡാ….. നീ പറഞ്ഞ സ്പാർക് വന്നോ? ആകാംഷയോടെ ഗീതു ചോദിച്ചു….

സിദ്ധു അവരെ നോക്കി ചിരിച്ചു……

ആരെനെയാ അഭിരാമി ആണോ അതോ? രാഹുൽ സംശയത്തോടെ ചോദിച്ചു….

” എന്റെ അമ്മുവിനെ പോലെ തോനുന്നു ഡാ…. അവളെ തിരികെ കിട്ടിയത് പോലെ…. സിദ്ധു ചെറു ചിരിയോടെ പറഞ്ഞു….

തുടരും….. ❤️