19/04/2026

പ്രണയം : ഭാഗം 42

രചന – പൂർണിമ വിനീത്

ഭദ്ര ഒന്നും മനസിലാവാതെ അർജുൻ പോയ വഴിയേ നോക്കി…..പിന്നെ ഡോർ അടച്ചു അവളുടെതായാ പണികളിൽ ഏർപെട്ടു…… അർജുൻ പറഞ്ഞ കാര്യങ്ങൾ ഭദ്ര എപ്പോഴോ മറന്നു പോയിരുന്നു…….

ഉച്ച ആയിട്ടും അർജുനും അപ്പുവും തിരിച്ചു എത്തിയില്ല…. കമ്പനി മീറ്റിംഗ് അങ്ങനെ ആണ് വിചാരിക്കുന്നത് പോലെ തീരണമെന്നില്ല…ഭദ്ര ഓരോന്ന് ആലോചിച് ഇരുന്നു….. പിന്നെ കുറച്ചു നേരം ടി. വി കണ്ടിരുന്നു….. അപ്പോഴാണ് കാളിങ് ബെൽ സൗണ്ട് കേട്ടത്… ഭദ്ര ടി. വി ഓഫ്‌ ചെയ്ത് ഡോർ തുറക്കാൻ പോയി….

” അഹ് നിയോ… അപ്പോ നീ ഓഫ്‌സിൽ പോയില്ലേ….ആ നേരത്ത് വീണയെ കണ്ടതുകൊണ്ട് ഭദ്ര ചോദിച്ചു….

” ഇല്ല… എന്റെ സി. ഇ. ഒ പറഞ്ഞു എന്റെ എല്ലാം എല്ലാമായ ഭാര്യ തനിച്ചാണ് അതോണ്ട് കൂട്ടിരിക്കണം എന്ന്…..വീണ അകത്തെക്ക്‌ കേറി കൊണ്ട് പറഞ്ഞു….

” ഓ വിശ്വസിച്ചു… സത്യം പറ എന്താ ഡി നിന്റെ ഉദ്ദേശം……

“ധാ….. ഈ മോതിരം ഞാൻ നിനക്ക് വാങ്ങിയതാ…. ഇന്നലെ ഷോപ്പിംഗ് പോയപ്പോൾ….ഇത് പ്രെഗ്നന്റ് ടൈമിൽ ഇടുന്നത് നല്ലതാ…. വീണ അവൾക് നേരെ റിങ് നീട്ടി കൊണ്ട് പറഞ്ഞു……

വീണയെ ഒന്ന് സൂക്ഷിച് നോക്കിക്കൊണ്ട് ഭദ്ര അവളുടെ കൈയിൽ നിന്ന് വാങ്ങി വിരലിൽ അണിഞ്ഞു….

” ഇനി പറ… എന്താ ശെരിക്കുമുള്ള പ്രശനം…. ഭദ്ര അവളെ നോക്കി ചോദിച്ചു…

” 😁 വീണ ഭദ്രയെ നോക്കി ചിരിച്ചു…

“എന്താ ഡി… ഭദ്ര അവളെ സൂക്ഷിച് നോക്കി പറഞ്ഞു….

” അത് പിന്നെ എനിക്ക് അപ്പുവേട്ടനെ കെട്ടണം…വീണ സ്വന്തം നഖത്തിന്റെ ഭംഗി നോക്കി കൊണ്ട് പറഞ്ഞു….

“🙄… ഏഹ്…ഭദ്ര മനസിലാവാതെ ചോദിച്ചു….

“നിന്റെ ഏട്ടനെ കെട്ടണം എന്ന്…… വീണ അവളെ കൂർപ്പിച്ച നോക്കി പറഞ്ഞു…

” കുഴപ്പയോ… ഭദ്ര അവളെ നോക്കി ടെൻഷനോട് ചോദിച്ചു….

“ആയി…

“🤣🤣🤣🤣ഭദ്ര അവളെ നോക്കി വയർ പിടിച്ചു ചിരിക്കാൻ തുടങ്ങി….

” ഡീ… മതി നിന്റെ കൊല ചിരി….വീണ ദേഷ്യത്തോടെ ഭദ്രക്കിട്ട് ഒരു അടി കൊടുത്ത് കൊണ്ട് പറഞ്ഞു….

” പിന്നെ ഞാൻ എന്ത് ചെയ്യാനാ…. എന്റെ ഏട്ടൻ ആയത് കൊണ്ട് പറയല്ല… നീ കുറെ ബുദ്ധിമുട്ടേണ്ടി വരും മോളെ… ഭദ്ര ചിരി കടിച് പിടിച്ചു കൊണ്ട് പറഞ്ഞു…

വീണ അവളെ വിഷമത്തോടെ നോക്കി….
ഭദ്രക്ക് അവളെ കണ്ടപ്പോൾ പാവം തോന്നി……

” നമുക്ക് ശെരിയാകാം ഡി… എന്റെ ഏട്ടത്തി ആയിട്ട് നീ മതി എന്ന് ഞാൻ തീരുമാനിച്ചു… പോരെ…. ഭദ്ര വീണയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…..

“സത്യം… നീ അങ്ങേരെ വളക്കാൻ വഴി പറഞ്ഞു തരുമോ… വീണ ആവേശത്തോടെ ചോദിച്ചു….

🤦🏻‍♀️ ഭദ്ര തലയിൽ കൈ വെച്ച് പോയി….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഭദ്രയും വീണയും സംസാരിച്ചിരിക്കെ ആരോ കാളിങ് ബെൽ അടിച്ചു…

“മം അവര് വന്നു തോനുണു വീണ…. ഞാൻ പോയി ഡോർ തുറക്കട്ടെ….. ഭദ്ര ഡോർ തുറക്കാൻ പോയി…….

ഡോർ തുറന്നതും ആരോ ശക്തിയിൽ അവളെ ഇറുക്കെ കെട്ടിപിടിച്ചു…..

പെട്ടന്ന് ഭദ്ര ഞെട്ടി പോയി…….

വന്ന ആള് അവളെ വിട്ട് മുന്നിലേക്ക് നിന്നപ്പോഴാണ് ഭദ്രക്ക് ശ്വാസം നേരെ വീണത്…

” പേടിച്ചോ ദേവൂട്ടാ…. പൂജ ഭദ്രയുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു….

” പിന്നെ പേടിക്കാതെ.. എന്നെ പേടിപ്പിച്ചല്ലോ പെണ്ണെ….. ഭദ്ര പൂജയെ കൂർപ്പിച്ച നോക്കി……

” പിണങ്ങളെ ഡാ… എത്ര നാളായി കണ്ടിട്ട് അതല്ലെ ഞാൻ…. പൂജ മുഖത്തു ചിരി വരുത്തി ഭദ്രയോട് സംസാരിച്ചു………

” അതിന് നിനക്ക് ഇപ്പോ എന്നെ ഒന്നും വേണ്ടലോ… ഭദ്ര ദേഷ്യത്തോടെ പറഞ്ഞു…

” നീ തന്നെ പറയണം…. എയർപോർട്ടിൽ നിന്നു നേരെ ഇങ്ങോട്ടാ വരുന്നത് അറിയോ നിനക്ക്…. എന്നിട്ട് സ്നേഹം ഇല്ലത്രെ…. പൂജ നന്നായി അഭിനയിച്ചു….

” ആണോ… സോറി ഡി.. നീ വാ.. അകത്തേക്ക്….

” ഇല്ല… നീ വന്നേ നമുക്ക് പോവണ്ടേ…ഞാൻ പറഞ്ഞില്ലേ സർപ്രൈസ് ഉണ്ടെന്ന്…. പൂജ ഗൂഢമായി ചിരിച് കൊണ്ട് പറഞ്ഞു…

” എന്നാലും കേറി ഒരു കോഫീ കുടിക്ക് എന്നിട്ട് നമുക്ക് പോവാം….

” വേണ്ട ഡാ… തീരെ ടൈം ഇല്ല… നീ വന്നേ…

” എന്റെ പെണ്ണെ ഞാൻ ഒന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യട്ടെ നീ ഒന്ന് ഇരിക്ക്‌…. അതും പറഞ്ഞു അവൾ പൂജയെ കൊണ്ട് വന്ന് സോഫയിൽ ഇരുത്തി…..

” വീണ ഇതാ എന്റെ ഫ്രണ്ട് പൂജ…. നി ഫോട്ടോ അല്ലെ കണ്ടിട്ടുള്ളു….ഭദ്ര വീണക് പൂജയെ പരിചയപ്പെടുത്തി…….

” hi വീണ… തന്നെ കുറിച് പറയണേ ദേവൂട്ടന് നേരം ഉള്ളു…. പൂജ ചിരിയോടെ പറഞ്ഞു…

“Hi… വീണ ചിരിയോടെ തലയാട്ടി….

രണ്ടുപേരും സംസാരികക്ക്‌.. ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വരാം…

” നീ എങ്ങോട്ടാ ” വീണ മനസിലാവാതെ ചോദിച്ചു….

” ഞാൻ പൂജടെ കൂടെ ഒന്ന് പുറത്ത് പോവാ വീണ… നീ വരുന്നോ കൂടെ…. ഭദ്ര വീണയോട് ചോദിച്ചു…..

” ഈ വയ്യാത്ത സമയത്ത് നീ പോണോ ഭദ്ര… വീണ ആധിയോട് ചോദിച്ചു…..

” ഇപ്പോ കുഴപ്പം ഒന്നും ഇല്ല ഡാ… പിന്നെ പൂജടെ കൂടെ അല്ലെ പോവുന്നത്…..നീയും വാ…. നമുക്ക് ഒരുമിച്ച് പോവാം…..

” ശെരി… എന്തായാലും നീ ഒറ്റക് പോവണ്ട… ഞാനും വരാം… വീണ ഭദ്രയുടെ അടുത്ത് ചെന്ന് നിന്ന് കൊണ്ട് പറഞ്ഞു….

വീണ വന്നാൽ എന്റെ പ്ലാൻ ഒന്നും വർക്ക്‌ അവില്ല… എങ്ങേനെങ്കിലും ഇത് മുടക്കണം പൂജ മനസ്സിൽ പറഞ്ഞു…

” എന്റെ ദേവൂട്ടാ നിന്നോട് എന്തൊക്കെ സംസാരിക്കാൻ ഉണ്ടെടാ എനിക്…. ഇന്ന് നമ്മൾ മാത്രം മതി ഡാ…. പ്ലീസ്… പൂജ കൊഞ്ചി കൊണ്ട് പറഞ്ഞു….

ഭദ്ര വീണയെ നോക്കി…

” വീണ കുട്ടി.. പ്ലീസ് ഡാ… കുറച്ചു നേരത്തേക്ക് എന്റെ ദേവൂട്ടനെ എനിക്ക് തരണം….പൂജ കെഞ്ചി കൊണ്ടു പറഞ്ഞു….

ഒന്ന് സംശയിച്ചെങ്കിലും വീണ പൂജയോട് ഓക്കേ പറഞ്ഞു…..

ഭദ്രയും പൂജയും കൂടെ പുറത്തേക് ഇറങ്ങാൻ നിൽകുമ്പോൾ ആണ് ഭദ്രയൈടെ കൈയിലെ ഫോൺ ബെൽ അടിക്കുന്നത്…..

” അജുവേട്ടൻ കാളിങ്…… ”

അത് കണ്ടപ്പോൾ അത്രേം നേരം അടക്കി വെച്ച ദേഷ്യം പുറത്തേക്ക് വരുമോ എന്ന് പൂജക്ക്‌ തോന്നി ….

ഭദ്ര ഫോൺ എടുക്കാൻ നിന്നതും പൂജ വേഗം ഫോൺ എടുത്ത് കട്ട്‌ ആക്കി….
ഭദ്ര മനസിലാവാതെ അവളെ നോക്കി….

“കുറച്ചു നേരം നിന്റെ കെട്ടിയോൻ നിന്നെ മിസ്സ്‌ ചെയ്ത് ഇരിക്കട്ടെ… നീ ഫോൺ എടുക്കണ്ട…. നമുക് കുറച്ചു നേരം അടിച്ചു പൊളിക്കാം….പൂജ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത് ടേബിളിൽ കൊണ്ട് പോയി വെച്ചു…..

” ദേ പൂജ കളിക്കല്ലേ… അജുവേട്ടൻ പേടിക്കും… നീ ഫോൺ താ.. ഞാൻ നിന്റെ കൂടെ പോവാ എന്ന് പറഞ്ഞിട്ട് നമുക്ക് പോവാം….. ഭദ്ര ഫോൺ ഇടുക്കാൻ പോയതും പൂജ ഭദ്രയുടെ കൈ പിടിച്ചു നിർതി…..

” സമയമില്ല ദേവ…. വഴിന്ന് നീ എന്റെ ഫോണിൽ നിന്ന് വിളിച്ചോ…
ഇപ്പോ വാ…..

അതും പറഞ്ഞു പൂജ ഭദ്രയെ കൊണ്ട് പുറത്തേക്ക് പോയി……

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

” അപ്പു… കണ്ണനെ വിളിച്ചിട്ട് എടുക്കുന്നില്ലലോ……. അർജുൻ ടെൻഷനോടെ ചോദിച്ചു…

” എന്തെങ്കിലും തിരക്ക് കാണും അജു……

” എന്നാലും എന്തോ ഒരു ടെൻഷൻ പോലെ…. വാ… നമുക്ക് ഇപ്പൊ തന്നെ പോവാം…..

അവര് രണ്ട് പേരും ഓഫീസിൽ നിന്നും ഇറങ്ങി ഫ്ലാറ്റിലേക്ക് പുറപ്പെട്ടു…….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പൂജ ഭദ്രയെയും കൂട്ടി കാറിൽ യാത്ര തിരിച്ചു…..

സിഗ്നലിൽ പെട്ട് അവരുടെ കാർ കുറച്ചു നേരം കാത്തു നിന്നു….

ഭദ്ര കുറച്ചു നേരം പുറത്തേക് നോക്കിയിരുന്നു….

സിഗ്നലിൽ പച്ച നിറം കത്തിയത്തൂൻ വണ്ടികൾ ചീറി പാഞ്ഞു ഓടികൊണ്ടിരുന്നു…..

“ദേവ….. ദേവ………

ആരോ ഉറക്കെ വിളിക്കുന്നത് പോലെ തോന്നിയപ്പോൾ ഭദ്ര പുറത്തേക് നോക്കി…. വണ്ടികൾ ചീറി പാഞ്ഞു വരുന്നത് കാരണം ഭദ്രക്ക് വിളിച്ചത് ആരാ എന്ന് മനസിലായില്ല….

കുറച്ചു നേരം നോക്കിയിട്ടും ആരെയും കാണാതെ ആയപ്പോൾ അവൾ നേരെ ഇരുന്നു…..

” നമ്മൾ എങ്ങോട്ടാ പൂജ പോവുന്നെ….

” അതൊക്കെ പറയാം….നിനക്ക് വലിയ ഒരു സർപ്രൈസ് ഉണ്ട് എന്താ എന്ന് ഇപ്പോൾ ചോദിക്കണ്ട…. അവിടെ എത്തീട്ട് പറയാം …..

” ശെരി ശെരി… ഭദ്ര ചിരിയോടെ പറഞ്ഞ് കാഴ്ചകൾ കണ്ടു ഇരുന്നു ….

നിന്റെ അവസാനം…. അത് എന്റെ കൈ കൊണ്ട് തന്നെ വേണം ദേവ….. അതിനിനി അധിക ദൂരം ഇല്ല….പൂജ പുച്ഛത്തോടെ മനസ്സിൽ പറഞ്ഞു അവളെ ഒന്ന് നോക്കി വണ്ടി ഓടിച്ചു….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അർജുനും അപ്പുവും ഫ്ലാറ്റിലേക്ക് ചെന്ന് കാളിങ് ബെൽ അടിച്ചു കാത്ത് നിന്നു…ആരും തുറക്കാതെ ആയപ്പോൾ അർജുന്റെ മനസിലെ ടെൻഷൻ പിന്നെയും കൂടി…. അവന് ഒന്നൂടെ ബെലിൽ അമർത്തി……

അവന്റെ ഹൃദയത്തിന്റെ മിടിപ്പ് കൂടാൻ തുടങ്ങി…അവന് അപ്പുവിനെ നോക്കി…

” അജു… നീ ഒന്ന് ഫോൺ വിളിച്ച് നോക്ക്……..

അർജുൻ ഫോൺ എടുത്ത് വിളിക്കാൻ തുടങ്ങിയതും വീണ അവരുടെ അടുത്തേക് നടന്നു വരുന്നത് കണ്ടു….

” വീണ……ദേവ അവിടെ ഉണ്ടോ ? അപ്പു വീണയോട് ചോദിച്ചു….

“ഇല്ല അപ്പുവേട്ട…അവളുടെ ഒരു ഫ്രണ്ട് വന്നിരുന്നു…. എന്തോ സർപ്രൈസ് എന്നും പറഞ്ഞു അവളെ കൂട്ടി കൊണ്ടു പോയി…..

” ഫ്രണ്ടോ…. അർജുൻ മനസിലാവാതെ ചോദിച്ചു..

” ആരാ അത്? അപ്പു ആണ് അടുത്ത ചോദ്യം…

രണ്ടുപേരുക്ക്‌ സംശയം തോന്നി തുടങ്ങിയിരുന്നു….

” പൂജ…. വീണ രണ്ട് പേരുടെ മുഖത്തേക്കും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു….

” shit” അർജുൻ ദേഷ്യത്തോടെ ഭിത്തിയിൽ ആഞ്ഞടിച്ചു…..

അപ്പുവിന്റെ മുഖത്തും ടെൻഷൻ ഉണ്ട്…..

“എന്താ…. എന്തിനാ രണ്ട് പേരും ടെൻഷൻ അടിക്കുന്നെ….

” അവര് എപ്പോഴാ പോയത്….അവളുടെ ചോദ്യത്തിനുള്ള മറുപടി കൊടുക്കാതെ അപ്പു ചോദിച്ചു

” ഒരു……ഒരു 2 മണിക്കൂർ ആയിക്കാണും……..ഞാൻ കൂടെ പോവാം എന്ന് പറഞ്ഞതാ…. പക്ഷെ ആ പൂജ സമ്മതിച്ചില്ല….. എന്താ പ്രശനം…. വീണ മനസിലാവാതെ ചോദിച്ചു…..

അർജുന്റെ മുഖം വലിഞ്ഞു മുറുകി…..

” വാ ഡാ…!!!അർജുനെ ശര വേഗത്തിൽ പുറത്തേക് പോയി….

“ഇപ്പോൾ സംസാരിക്കാൻ നേരം ഇല്ല വീണ ഒകെ വന്നിട്ട് പറയാം….. അതും പറഞ്ഞു അപ്പുവും വേഗം പോയി…

” ഈശ്വര എന്റെ ഭദ്രക്ക് ഒന്നും സംഭവിക്കരുതെ…… വീണ പ്രാത്ഥിച്ചു കൊണ്ട് അവര് പോയ വഴിയേ നോക്കി……..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

” പൂജ ഇതേതാ സ്ഥലം ” ഭദ്ര ചുറ്റും നോക്കി കൊണ്ട് ചോദിച്ചു….

” അതൊക്കെ പറയാം നീ വാ….. പൂജ ഭദ്രയുടെ കൈയിൽ പിടിച്ചു ഉള്ളിലേക്കു നടന്നു…..

4 തടിമടന്മാർ വന്ന് വാതിൽ തുറന്ന് കൊടുത്തു….

ഭദ്ര കുറച്ചു പേടിയോടെ പൂജയുടെ കൈയിൽ മുറുകെ പിടിച്ചു….

” പേടിക്കണ്ട ദേവ അവര് ഒന്നും ചെയ്യില്ല….ഭദ്രയുടെ മനസ് മനസിലാക്കിയ പോലെ പൂജ പറഞ്ഞു….

” ഇവിടെ എന്തോ പേടി തോന്നുന്നു പൂജ നമുക്ക് പോവാം…ഭദ്ര പേടിയോടെ പറഞ്ഞു….

” പേടിക്കണ്ട ഞാൻ ഇല്ലേ….

പൂജ ഭദ്രയെയും കൊണ്ട് സ്റ്റൈയർ കേറി മുകളിലേക്ക്‌ പോയി……

” ദേവ നീ ധാ ഇവിടെ ഇരിക്ക്‌…..ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം……

” മം… ഭദ്ര ചുറ്റും ഒന്ന് വീക്ഷിച്ചു കൊണ്ട് സോഫയിൽ ചെന്നിരുന്നു….. അവിടെ വേറെ ആരും ഇല്ല എന്ന് ഭദ്രക്ക് മനസിലായി……

പൂജ ഒരു ഗ്ലാസ്‌ ജ്യൂസ് ഭദ്രക്ക് നേരെ നീട്ടി…..

ഭദ്ര അത് വാങ്ങി കുടിച്ചു……..

” പറ എന്താ സർപ്രൈസ്…. ഭദ്ര ആകാംഷയോടെ ചോദിച്ചു….

പൂജ അവളെ നോക്കി ചിരിച്ചു….

” ഞാനൊരു കഥ പറയട്ടെ ദേവാ…..

ഭദ്ര മനസ്സിലാവാതെ അവളെ നോക്കി…

പൂജ പറഞ്ഞു തുടങ്ങി…..

“ഒരു പെൺകുട്ടി …. അവൾക് ഒരാളെ ഭയങ്കര ഇഷ്ടമായിരുന്നു…… അവളുടെ ഇഷ്ടം മനസിലാക്കി അവളുടെ പപ്പാ അവൾക് വേണ്ടി അവനെ കല്യാണം ആലോചിച്ചു…. പക്ഷെ എന്ത് പറയാനാ അയാൾ ആ പ്രൊപോസൽ നിഷ്കരുണം തള്ളി കളഞ്ഞു….. പിന്നെയും ചെന്നു പക്ഷെ അയാൾ അവളുടെ പപ്പയെ ആട്ടിയോടിച്ചു….. പക്ഷെ പിന്മാറാൻ അവൾ തയ്യാറല്ലായിരുന്നു…..
അവന്റെ അനിയത്തി അവൾക് അനുകൂലമായി നിന്നാൽ അവന് സമ്മതിക്കും എന്ന് ആ പൊട്ടി വിചാരിച്ചു… അങ്ങനെ അവന്റെ അനിയത്തി പഠിക്കുന്ന കോളേജിൽ ചേർന്നു… അവന്റെ അനിയത്തിയോട് പറഞ്ഞപ്പോൾ അവളെ ഏട്ടത്തിയായി വേണ്ട പോലും…………… പൂജ ഒന്ന് ചിരിച്ചു…….. അപ്പോ പിന്നെ അവളെ കൊല്ലത്തെ പറ്റുമോ….അവളെ അങ്ങ് നല്ല ആൺപിള്ളേരെ കൊണ്ട് അങ്ങ് റേപ്പ് ചെയ്യിപ്പിച്ചു…..

അത് പറഞ്ഞു കഴിഞതും ഭദ്ര പിടഞ്ഞെഴുനേട്ടു….

” പൂജ!!! ഭദ്ര വിശ്വാസം വരാതെ പൂജയെ ഉറ്റ് നോക്കി….

പൂജ ഒരു ചിരിയോടെ അവളുടെ ജീൻസിൽ നിന്നും ഒരു സുർജിക്കൽ ബ്ലേഡ് എടുത്തു….

ഭദ്ര പേടിയോടെ പൂജയേ നോക്കി……

” ആ പെണ്ണ് ആരാ എന്ന് അറിയുമോ നിനക്ക്…. പൂജ പിന്നെയും ചിരിച്ചു….

ഭദ്രക്ക് അവളുടെ ഈ ഭാവം പരിചിതമല്ലായിരുന്നു……

” ഞാൻ…. പൂജ ശിവദാസ്…. പൂജ ഭദ്രയുടെ അടുത്തേക്ക് ചിരിച്ചു കൊണ്ട് വന്നു……… “ആ പയ്യൻ ആരാ അറിയോ ദേവ…….. അറിയാണോ നിനക്ക്…. പറ….. ഭദ്രയുടെ കഴുത്തിൽ കൈ മുറുക്കി കൊണ്ട് ചോദിച്ചു

“നിന്റെ കഴുത്തിൽ താലി കെട്ടിയവൻ……

ഭദ്ര ശ്വാസം കിട്ടാതെ പിടഞ്ഞു….

അവളുടെ കഴുത്തിൽ നിന്നു കൈ എടുത്ത് അവളെ നോക്കി വന്യമായി ചിരിച്ചു…..

ഭദ്രയുടെ കൈയിൽ ബ്ലേഡ് കൊണ്ട് പൂജ ചെറുതായൊന്നു വരഞ്ഞു……

ആഹ്…… ഭദ്ര പെട്ടന്ന കൈ എടുത്ത് മാറ്റി….

“ആഴത്തിൽ മുറിച്ചിട്ടില്ല ദേവ….

” പൂജ…. നീ…. നീ എന്തോകെ ഈ പറയാനേ… നീ എന്നെ കളിപ്പിക്കലെ…. പറ….. ഭദ്ര കരഞ്ഞ കൊണ്ട് ചോദിച്ചു…..

” ഹ ഹ ഹ…ഈ പൂജ ഒരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളു അത് Arjun Chandrasekar ആണ്…. എന്റെ കഴുത്തിൽ കെട്ടേണ്ട താലി അവന് നിന്റെ കഴുത്തിൽ ചാർത്തി…. അതും ഞാൻ ക്ഷെമിച്ചു… കാരണം എന്താ അറിയോ….നിനക്ക് അവനോട് പ്രണയം ഇല്ല എന്ന് ഞാൻ കരുതി പോയി…….. പക്ഷെ നിനക്ക് അവനോട് പ്രണയം തോന്നാൻ അതിക ദിവസങ്ങൾ വേണ്ടി വാനില്ല …എന്റെ അർജുന്റെ രക്തം എന്റെ ഉദരത്തിൽ ആണ് വളരേണ്ടത് ദേവ നിന്റേതും അല്ല………..

ഭദ്ര വെറുപ്പോടെ തല ചെരിച്ചു…… അവൾക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എല്ലാം…. അവൾ കരഞ് കൊണ്ട് പിന്നിലേക്ക് നീങ്ങി….

” ഇനി നീ ജീവിച്ചിരിക്കാൻ ഞാൻ സമ്മതിക്കില്ല ദേവ…. ആ കത്തി എടുത്ത് ഭദ്രയുടെ വയറ്റിൽ കുത്താൻ അവൾ പാഞ്ഞു ചെന്നു…….

തുടരും…. ❤️❤️