രചന – പൂർണ്ണിമ വിനീത്
ഒരു ചിരിയോടെ അവൻ വിളിച്ചു…..
കണ്ണാ…….. ❤️
അവന്റെ വിളിയിൽ അവൾ തളർന്നു അവന്റെ നെഞ്ചിലേക് ചാരി നിന്നു…..
…… അവളുടെ ശരീരം തളർന്നു…. കണ്ണുകളിൽ ഇരുട്ട് മൂടി…. അവൾ കുഴഞ്ഞു താഴേക്ക് വീഴാൻ പോയതും അവന്റെ ബലിഷ്ടമായ കൈകൾ അവളെ താങ്ങി……അവളുടെ മുഖം അവന്റെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചിരുന്നു അവൻ……. ആർക്കും വിട്ട് കൊടുക്കില്ല എന്നപോലെ…………….💓
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭദ്ര പതിയെ കണ്ണുകൾ ചിമ്മി തുറന്നു………….. എന്തോ ഓർത്തത് പോലെ പെട്ടന്ന് അവൾ പിടഞ്ഞു എഴുനേറ്റ് അവൾ ചുറ്റും നോക്കി… ഇല്ല ആരും ഇല്ല……….. ഇത് അവളുടെ റൂം തന്നെയാണ് എന്ന് അവൾക് മനസിലായി…… നടന്നതെല്ലാം സ്വാപ്നമായിരുന്നോ അവൾ സ്വയം ചോദിച്ചു………… അവൾ എണീറ്റ് കണ്ണാടിക്ക് മുന്നിൽ പോയി നിന്നു……..അവൾ സ്വന്തം രൂപം നോക്കി….കഴുത്തിലെ താലി…….. നെറ്റിയിലെ സിന്ദൂരം….. ഒരു വിരൽ കൊണ്ട് അവൾ താലിയിൽ ഒന്ന് തൊട്ട് നോക്കി…….. ഒരു മിന്നൽ അവളുടെ ശരീരത്തിലൂടെ പാഞ്ഞു……..അവൾ കണ്ണുകൾ ഇറുക്കെ അടച്ചു……”അല്ല… ഒന്നും സ്വപ്നമല്ല” ……കഴുത്തിൽ താലി ചാർത്തിയ ആളുടെ പേര് പോലും അറിയാത്ത ലോകത്തിലെ ആദ്യത്തെ പെണ്ണ് ആവും ഞാൻ……അവൾക് സ്വയം പുച്ഛം തോന്നി……
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
“കണ്ണാ……….”
പിന്നിൽ നിന്നും അവൻ വിളിച്ചതും അവൾ
പെട്ടന്ന് തിരിഞ്ഞു നോക്കി…..
“അവന്റെ കണ്ണിലേക്ക് നോക്കിയതും ഇതുവരെ മനസ്സിൽ തോന്നിയ ഭാരം മുഴുവൻ നിമിഷനേരം കൊണ്ട് ഇല്ലാതാവുന്നത് അവൾ അറിഞ്ഞു….. “എന്റെ കഴുത്തിൽ താലി ചാർത്തിയവൻ….. എന്റെ പാതി….. ” അവളുടെ മനസ് പറഞ്ഞുകൊണ്ടിരുന്നു….
അവൻ അവളുടെ തൊട്ട് മുന്നിൽ വന്ന് നിന്നു……..
അവനെ കണ്ടതും അവൾ തല താഴ്ത്തി…അവൾക് അവന്റെ കണ്ണുകളെ നോക്കി നില്കാൻ പറ്റുന്നുണ്ടായിരുന്നില്ല….
” കണ്ണാ….. Are you ok? അവൻ മുഖം ചെരിച്ച് അവളെ തന്നെ നോക്കി ചോദിച്ചു…..
അറിയാതെ തന്നെ അവൾ ഓക്കേ ആണെന് തലയാട്ടി……
ഒരു ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു…….
” Arjun” അവൻ അവളെ നോക്കി പറഞ്ഞു….
“ഏഹ് ” അവൾ അറിയാതെ ചോദിച്ചു
പോയി….
“അർജുൻ ചന്ദ്രശേഖരൻ, എന്റെ പേരാണ് പറഞ്ഞത് ” അവൻ അവളെ കൂർപ്പിച്ച നോക്കികൊണ്ട് പറഞ്ഞു…
അവൾ ഒന്നും മിണ്ടീല…..
” കണ്ണാ… ” അവൻ വിളിച്ചതും അവൾ മുഖം ഉയർത്താതെ മൂളി…..
“എന്നെ നോക്ക് ” അവൻ ആർദ്രമായി പറഞ്ഞു…..
പതുകെ…. വളരെ പതുകെ അവൾ മുഖം ഉയർത്തി അവനെ നോക്കി……
അവന്റെ കണ്ണിലെ കന്തിക ശക്തിയിൽ അവൾ അകപ്പെട്ട് പോവുമോ എന്ന് അവൾ ഭയപ്പെട്ടു…. ഏറെ ശ്രമപെട്ട അവൾ അവനിൽ നിന്നും കണ്ണുകൾ മാറ്റി……….
അവൻ അവളുടെ തൊട്ടടുത്ത വന്ന് അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു… ഒരു പിടച്ചിലോടെ അവൾ അവനെ നോക്കി…..അവൻ രണ്ട് കണ്ണും ചിമ്മി കാണിച്ചു…. ഒരു ചെറു ചിരിയോടെ അവളെ ബാൽക്കണിയിലേക്ക് കൊണ്ട് പോയി….
അവിടെ എത്തിയതും അവൻ അവളുടെ കൈ വിട്ട് പുറത്തേക്ക് നോക്കി നിന്നു……അവൻ എന്തോക്കെയോ പറയാൻ ഉണ്ടെന്നു അവൾക് തോന്നി……..ഒന്നും പറയാതെ അവളും പുറത്തേക്ക് നോക്കി നിന്നു………
” കണ്ണാ……”അവൻ വീണ്ടും വിളിച്ചു….
അവൾ അവനെ നോക്കി….
“എനിക്ക് അറിയാം നിനക്ക് എന്നെ കുറിച് ഒന്നും അറിയില്ല എന്ന്…….. കുറച്ചു കാലം മെസ്സേജ് അയിച്ചു എന്നല്ലാതെ വേറെ ഒന്നും നിനക്ക് അറിയില്ല………..പലപ്പോഴും പറയണം എന്ന് കരുതിയതാണ്…… നിയായി ചോദിക്കുമ്പോൾ പറയാം എന്ന് ഒരു വാശി ഉണ്ടായിരുന്നു…..
ഭദ്ര അവനെ ഒന്ന് നോക്കി……
“ഞാൻ Arjun chandrasekhar….. ചന്ദ്രശേഖരന്റെയും ഗീതയുടെയും മകൻ…….നിനക്ക് മനസിലാവുന്ന രീതിയിൽ പറഞ്ഞാൽ നിന്റെ ഏറ്റവും അടുത്ത സുഹൃത്തായ അഭിരാമിയുടെ സ്വന്തം ഏട്ടൻ…… അവൻ അവളെ
നോക്കാതെ പറഞ്ഞു….
അവൾ വിശ്വാസം വരാതെ അവനെ നോക്കി……
” സത്യമാണ് കണ്ണാ……..നീയും അഭിയും ഒരുമിച്ച് പഠിക്കുന്ന കാലം തൊട്ട് എന്റെ മനസ്സിൽ കേറിയതാ നീ…… അത് പ്രണയമാണ് എന്ന് ആദ്യം കണ്ട് പിടിച്ചതും അഭി തന്നെ ആയിരുന്നു……. അന്ന് മുതൽ അവൾ ആയിരുന്നു കൂടുതൽ ആഗ്രഹിച്ചത് എന്റെയും നിന്റെയും വിവാഹം…. ഇന്ന് അവൾ ഈ ലോകത് ഇല്ല…. പക്ഷെ അവളുടെ ആത്മാവ് ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാവും…… അവന്റെ കണ്ണുകൾ നിറഞ്ഞു……. അത് കാണാതെ ഇരിക്കാൻ അവൻ മുഖം തിരിച്ചു നിന്നു……….
ഭദ്രക് ഒന്നും ഉൾകൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല….. അവൾ കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചു…….പണ്ടെപ്പോഴോ അഭി “ഏട്ടത്തി” എന്ന് വിളിച്ചത് അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു…… അവളുടെ കണ്ണുകൾ നിറഞ്ഞു കവിള്ളിലൂടെ ഒഴുകി……….
” നീ അറിയാത്ത കുറെ കാര്യങ്ങൾ കൂടെ ഉണ്ട് കണ്ണാ….. എല്ലാം കൂടെ നിനക്ക് ഇപ്പോൾ താങ്ങാൻ പറ്റില്ല….. എല്ലാം ഞാൻ തന്നെ പറയാം …..അതിന് കുറച്ചധികം സമയം വേണ്ടി വരും…..
“എനിക്കറിയാം നീ ഇപ്പോൾ എന്താണ് ചിന്തിക്കുന്നത് എന്ന്……… അവൻ ഒന്ന് നിർത്തി അവളെ നോക്കി….. ദൂരേക്കു എവിടേക്കോ നോക്കി നിൽക്കുകയായിരുന്നു അവൾ.. കണ്ണുകൾ നിറഞ്ഞിട്ടുണ്ട്……….
അവൻ തുടർന്നു….
“നിന്റെ സമ്മതം പോലും ചോദിക്കാതെ നിന്നെ താലി ചാർത്തിയത് തെറ്റ് തന്നെ ആണ്….. എനിക്കറിയാം……അതിന് എന്ത് ന്യായീകരണം പറഞ്ഞാലും തെറ്റ് അല്ലാതെ ആവില്ല…..പക്ഷെ അപ്പോഴത്തെ സാഹചര്യത്തിൽ ഇത് അല്ലാതെ വേറെ വഴി എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല കണ്ണാ………. ഇങ്ങനെ ഒന്നും ആയിരുന്നില്ല ഞാൻ ആഗ്രഹിച്ചത്…. പക്ഷെ….ഇതാവും വിധി……..
അവൾ അവനെ ഒന്ന് നോക്കി…….
“നിന്റെ സമ്മതം ഇല്ലാതെ വിവാഹം നടന്നു
എന്ന് കരുതി ഒരിക്കലും ഒരു ഭർത്താവിന്റെ അധികാരം ഞാൻ കാണിക്കില്ല……ഈ താലി നിനക്ക് ഒരിക്കലും ഒരു ബാധ്യത ആവില്ല……..നിനക്ക് ഒരുമിച്ച് ജീവിക്കണം എന്ന് തോന്നുമ്പോൾ മാത്രം നമ്മുക്ക് ജീവിച്ചു തുടങ്ങാം…………അഭിയുടെ ആഗ്രഹം കൂടി ആയിരുന്നു അത്…… ഒരിക്കലും എന്റെ ഇഷ്ടം നിന്നിൽ അടിച്ചേല്പിക്കരുത് എന്ന്…..
അത്രേം പറഞ്ഞു അവൻ അവളെ ഒന്ന് നോക്കി……
എല്ലാം അറിഞ്ഞതിന്റെ ഒരു അമ്പരപ്പ് അവളിൽ ഉണ്ടായിരുന്നു….. എന്തൊക്കെയാണ് അവൾക് ചുറ്റും നടക്കുന്നത് എന്ന് തിരിച്ചറിയാൻ പോലും അവൾക് സാധിക്കുമായിരുന്നില്ല…… എല്ലാം ഒരു മായ പോലെ തോന്നി അവൾക്…. അഭിയെ ഓർക്കേ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു…….. കുറച്ചു നേരത്തിനു ശേഷം അവൾ ചോദിച്ചു
” എങ്ങനെ അമ്പലത്തിൽ എത്തിയത്?
അവൾ വിക്കി വിക്കി ചോദിച്ചു….
” പേടിയാണോ നിനക്ക് എന്നെ ” ഒരു ചിരിയോടെ അവൻ ചോദിച്ചു……
ഇല്ല എന്ന് അവൾ തലയാട്ടി….
” നീ മുംബൈ വന്നത് മുതൽ എന്റെ ഒരു നിഴൽ നിന്റെ ഒപ്പം ഉണ്ടായിരുന്നു…… തറവാട്ടിൽ നിന്നും ശ്രീറാംമുമായി വിവാഹം വേണ്ട എന്ന് വെച്ചിട്ട അല്ലെ നീ വന്നത് അത് കൊണ്ട് തന്നെ നിന്നെ തിരഞ്ഞു ഏത് നിമിഷവും അവൻ ഇവിടെ എത്തും എന്ന് എനിക്ക് ഉറപ്പായിരുന്നു………..
നിന്റെ നേരെ ഓപ്പോസിറ്റ് ഫ്ലാറ്റിലാണ് ഞാൻ താമസിക്കുന്നത്…… ഇന്നലെ ശ്രീറാം വന്നതും നിന്നെ കൊണ്ട് പോവുന്നതും എന്റെ ആളുകൾ കണ്ടിരുന്നു…. നിന്നെയും കൂട്ടി അവൻ പോവുമ്പോൾ എന്റെ ആളുകൾ നിങ്ങളെ ഫോളോ ചെയ്തിരുന്നു…… അപ്പോഴാണ് നിന്റെ അമ്മയും അച്ഛനും അവന്റെ കസ്റ്റഡിയിൽ ആണെന്ന് അറിഞ്ഞത്……..അപ്പോൾ തന്നെ നിന്നെ രക്ഷിക്കാൻ നോക്കിയാൽ പിന്നെ അച്ഛനും അമ്മയെയും അവൻ എന്തെങ്ങിലും ചെയ്താലോ എന്ന് കരുതി ഞങ്ങൾ ഒരു അവസരത്തിനായി പുറത്ത് കാവൽ നിന്നു…..
പുലർച്ചെ അവനെ വിവാഹ വേഷത്തിൽ കണ്ടപ്പോൾ കാര്യങ്ങൾ ഏകദേശം വ്യക്തമായിരുന്നു….. നിന്നെയും കൂട്ടി
അവൻ പോയപ്പോൾ മാത്രമാണ് എന്റെ ആളുകൾക്ക് നിന്റെ അച്ഛനെയും അമ്മയെയും രക്ഷിക്കാൻ പറ്റിയത്…. ഞാൻ നിങ്ങളുടെ പുറകെ തന്നെ അമ്പലത്തിൽ വന്നിരുന്നു…..
നിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ തന്നെ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു കണ്ണാ……പിന്നെ ഒന്നും നോക്കിയില്ല താലിയുമായി അവൻ നിന്റെ അടുത്ത് വന്നപ്പോൾ തന്നെ ഞാൻ അവനെ ചവിട്ടി വീഴ്ത്തി……….ആ നിമിഷം എനിക്ക് നിന്റെ കഴുത്തിൽ താലി കെട്ടാൻ മാത്രമേ തോന്നിയുന്നുള്ളൂ…വേറെ ഒന്നും എനിക്ക് തോന്നിയില്ല കണ്ണാ…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
” അമ്മയും അച്ഛനും ഇവിടെ ഉണ്ടോ ” അവൾ അവനെ നോക്കാതെ ചോദിച്ചു…
” മം ” അവൻ അവളെ തന്നെ നോക്കി മൂളി……
പിന്നെ രണ്ട് പേർക്കും ഇടയിൽ മൗനം കെട്ടി നിന്നു…..കുറച്ചു നേരത്തിനു ശേഷം അവൻ ചോദിച്ചു……
” എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ കണ്ണാ….. ”
അവൾ ഇല്ല എന്ന് രണ്ട് സൈഡിലേക്കും തലയനക്കി…..
” ദേഷ്യമാണോ ” അവൻ പിന്നെയും ചോദിച്ചു….
അതിനും അവൾ ഇല്ല എന്ന് തലയാട്ടി…..
അവൻ അവളുടെ അടുത്തേക് വന്ന് ഒരു വിരൽ കൊണ്ട് അവളുടെ മുഖം ഉറയത്തി…..
അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവൻ ഒരു വിരൽ കൊണ്ട് തന്നെ തുടച നീക്കി….
അവൾ അവനെ തന്നെ നോക്കി നിന്നു…..
” ഞാൻ ഉണ്ടാവും “അവൻ രണ്ട് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് പറഞ്ഞു……..
ഒരു ചിരിയോടെ അവൻ പുറത്തേക് പോയി…….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭദ്ര അവളുടെ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ്……,അവർ അവളെ തലയിൽ തലോടികൊണ്ടിരുന്നു………
” അമ്മയും അച്ഛനും എന്തിനാ ശ്രീറാം വിളിച്ചപ്പോൾ ഇങ്ങോട്ട് വന്നത് ”
” നിനക്ക് ആക്‌സിഡന്റ് പറ്റി എന്ന് മാത്രമാണ് അവൻ പറഞ്ഞെത്…… പെട്ടന് വരാനും…. ഇവിടെ വന്നപ്പോഴാണ് ചതി ആണെന്ന് ഞങ്ങള്ക്ക് മനസിലായത്…. എന്നാലും അവനെങ്ങനെ ഇങ്ങനെ ഒകെ ചെയ്യാൻ തോന്നി…..ലക്ഷ്മി സങ്കടത്തോടെ പറഞ്ഞു……
” ഇതിനും വലിയ കാര്യം ചെയ്ത ആളാ.. പിന്നെയാണോ ഇത്… അവൾ പുച്ഛത്തോടെ പറഞ്ഞു….
” എന്ത്…. എന്ത് ചെയ്‌തെന്ന നീ പറയണേ… ലക്ഷ്മി മനസിലാവാതെ ചോദിച്ചു…..
” അമ്മ…. അഭിയെ… അഭിയെ കൊന്നത് ജിത്തു ഏട്ടനും കൂട്ടുകാരും ചേർന്നാണ്…… അനിയനെ രക്ഷിക്കാൻ ഇയാളാണ് അപ്പേട്ടനെ കുടുക്കിയത്….. അവൾ കരഞ്ഞു കൊണ്ട് ലക്ഷ്മിയോട് പറഞ്ഞു….
” ദേവ എന്തൊക്കെയാ നീ പറയുന്നത്… അപ്പുവിനെ ശ്രീ……. ലക്ഷ്മി വിശ്വാസം വരാതെ ചോദിച്ചു…..
ഭദ്ര അന്ന് ഉണ്ടായ എല്ലാ കാര്യങ്ങളും ലക്ഷ്മിയോട് പറഞ്ഞു……
എല്ലം കേട്ട് കഴിഞ്ഞ് ലക്ഷ്മി തലയിൽ കൈ വെച്ച് കരയാൻ തുടങ്ങി…. “ഈശ്വര….എങ്ങനെ തോന്നി ഇവന്…അഭിയോടും അപ്പുവിനോടും ഈ ചതി ചെയ്യാൻ…. അറിഞ്ഞല്ലോ ഭഗവാനെ…. എന്റെ കുട്ടി ഇപ്പോ എവിടെ ആണെന് പോലും അറിയില്ലലോ……ലക്ഷ്മി കരഞ്ഞു കൊണ്ട് പറഞ്ഞു……
” അപ്പു എന്റെ ഒപ്പം ഉണ്ട്…”അങ്ങോട്ട് വന്ന അർജുന്റെ വാക്കുകൾ ഒരു നാടുകത്തോടെ ആണ് ഭദ്ര കേട്ടത്….
അവൾ മനസിലാവാതെ അവനെ നോക്കി….
അവൻ തിരിഞ്ഞു നോക്കിയതും ഭദ്ര കണ്ടു നടന്നു അവൾകരികിലേക്ക് നടന്നു വരുന്ന അപ്പുവിനെ……..
” അപ്പേട്ട…. ” ഒരു തേങ്ങളോടെ അവൾ ഓടി അവന്റെ നെജിലേക്ക് വീണു….
” അപ്പു…. മോനെ ” ലക്ഷ്മി അവനെ കെട്ടിപിടിച്ചു…..
” ഒന്നും ഇല്ലെടാ…… അപ്പേട്ടൻ വന്നിലെ…. ഇനി എന്റെ കുട്ടി കരയണ്ടാ കേട്ടോ… ” അവൻ അരുമയോടെ അവളുടെ തലയിൽ തലോടി….
അവളുടെ കരച്ചിലിന് ഒന്നൂടെ ശക്തി കൂടി……. അവനെ ഒന്നൂടെ ഇറുക്കെ കെട്ടിപിടിച്ചു നിന്നു ഭദ്ര………
” ഒന്നും ഇല്ല അമ്മ…. ഇങ്ങനെ കരയല്ലേ രണ്ടാളും….. ” അവൻ രണ്ടുപേരെയും സമാധാനിപ്പിച്ച കൊണ്ടിരുന്നു……
അപ്പു നിറഞ്ഞ കണ്ണുകൾ കൊണ്ട് അർജുനെ നോക്കി ചിരിച്ചു…..
ഒരു ചിരിയോടെ അജു ഭദ്രയെ മാത്രം നോക്കി നിന്നു…….💓
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തുടരും…….. ❤️

by