രചന – പൂർണ്ണിമ വിനീത്
ഭദ്ര നീ നാളെ മുതൽ ഓഫീസിൽ വരുന്നുണ്ടോ.. ടി വി ചാനൽ മാറ്റുന്നതിനിടെ വീണ ചോദിച്ചു…
” അതെന്താ നീ അങ്ങനെ ചോദിച്ചേ… എനിക്ക് റസ്റ്റ് ഒന്നും ഡോക്ടർ പറഞ്ഞിട്ടില്ലലോ… ഭദ്ര സംശയത്തോടെ ചോദിച്ചു….
“” അല്ല നിനക്ക് ക്ഷീണം വലതും ഉണ്ടെങ്കിൽ വരണ്ട അതാ ചോദിച്ചേ… പിന്നെ എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്.. ഈ തിരക്കിനിടയിൽ ചോദിക്കണ്ട വിചാരിച്ച ചോദിക്കാതെ ഇരുന്നേ.. വീണ ഭദ്രയെ നോക്കി ചോദിച്ചു…..
“” എന്താടാ എന്താ കാര്യം? ഭദ്ര മനസ്സിലാവാതെ ചോദിച്ചു
“” നിന്നെ ആരാ അടിച്ചത് മുഖത്തെ പാട് ഞാൻ ശ്രദ്ധിച്ചിരുന്നു.. അപ്പേട്ടൻ ആണോ…വീണ സംശയത്തോടെ ചോദിച്ചു
“” ഏയ് അല്ല …. അജുവേട്ടനാ.. ഭദ്ര ഓഫ്‌സിൽ ഉണ്ടായ കാര്യമെല്ലാം അവളോട് പറഞ്ഞു
“” എന്നാലും നീ ഇങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല ഭദ്ര… നീ പറഞ്ഞത് കൂടി പോയി… വീണ ഭദ്രയെ നോക്കി പറഞ്ഞു..
“” എനിക്കറിയാം വീണ ഞാൻ പറഞ്ഞത് അധികമായി പോയി എന്ന്… പക്ഷേ അപ്പോഴത്തെ അവസ്ഥയിൽ ഞാൻ പറഞ്ഞുപോയതാണ്…
“” നിനക്ക് ഒരിക്കലും അർജുൻ സാറിനോട് ക്ഷമിക്കാൻ കഴിയില്ലേ… വീണ ഭദ്രയെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു
ഇ ചോദ്യം അവൾ അവളോട് തന്നെ പലവട്ടം ചോദിച്ചതാണ്.. ഇതുവരെ അതിനുള്ള ഉത്തരം കിട്ടിയിട്ടില്ല.. ഭദ്ര മനസ്സിൽ പറഞ്ഞു…
ഭദ്ര ഒന്നും പറയാതെ അവളുടെ റൂമിലേക്കു നടന്നു……
💓💓💓💓💓💓💓💓💓💓💓💓💓💓
വീണ കിച്ചണിൽ ഫുഡ് ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ആണ് കോളിംഗ് ബെല്ലിന്റെ സൗണ്ട് കേട്ടത്…..വീണ പോയി ഡോർ തുറന്നപ്പോൾ അപ്പു ആണ് വന്നത്….
“അഹ് അപ്പുവേട്ടൻ ആണോ..വാ വീണ അകത്തേക്കു വിളിച്ചു…
“” ഏയ് ഇല്ലെടോ,, എന്നെ കണ്ടാൽ ദേവക്ക് ഇഷ്ടാവില്ലf…അവൾക് കുഴപ്പം ഒന്നും ഇല്ലാലോ…. ഒരു ഏട്ടന്റെ കരുതൽ ഉണ്ടായിരുന്നു അപ്പുവിന്റെ ചോദ്യത്തിൽ….
” ഏയ് കുഴപ്പം ഒന്നും ഇല്ല.. ഇപ്പോൾ നല്ല ഉറക്കത്തിലാ… വീണ ചിരിയോടെ പറഞ്ഞു
ഒരു പാത്രം വീണക് നേരെ നീട്ടികൊണ്ട് പറഞ്ഞു.. “” ഇത് കുറച്ചു ഉണ്ണി അപ്പം ആണ്, ദേവക്ക് ഒത്തിരി ഇഷ്ടമാണ്…. ഇത് അവൾക് കൊടുക്കുമോ….
“”അതിനെന്താ അപ്പുവേട്ട ഞാൻ കൊടുത്തോളം””… വീണ ആ പാത്രം വാങ്ങിക്കൊണ്ടു പറഞ്ഞു…..
“” ഞാൻ തന്നതാ എന്ന് പറയണ്ട….അവൾക് ഇഷ്ടവില്ല….ഒരു ചെറു ചിരിയോടെ അത് പറഞ്ഞ പോവുന്നവനെ കാണെ വീണക് മനസിലായിരുന്നു അവന്റെ ഉള്ളിലെ സങ്കടം………
വീണ ചെന്ന് ഭദ്രയെ എണീപ്പിച്ച ചായയും അപ്പു കൊടുത്ത ഉണ്ണി അപ്പവും കൊടുത്തു…
ആഹാ വീണകൊച്ചിന് ഉണ്ണിയപ്പം ഒകെ ഉണ്ടാകാൻ അറിയോ ഭദ്ര കളിയോടെ ചോദിച്ചു…
അതെന്താ നീ അങ്ങനെ പറഞ്ഞെ.. എനിക്ക് അത്യാവശ്യം കുക്കിംഗ് ഒകെ അറിയാം മോളെ…. നീ കഴിച്ച് നോക്ക് എന്നിട്ട് പറ ..വീണ ഗമയോടെ പറഞ്ഞു…..
ഭദ്ര ഒരു ഉണ്ണിയപ്പം എടുത്ത് കഴിച്ചു…
ആഹാ അടിപൊളി….അപ്പേട്ടൻ ഉണ്ടാകുമ്പോഴും ഇതേ ടേസ്റ്റ് അഹ്…
ഭദ്ര പറഞ്ഞുകൊണ്ട് കഴിക്കാൻ തുടങ്ങി….
വീണ ഒന്ന് ചിരിച്ചു……
💓💓💓💓💓💓💓💓💓💓💓💓💓💓
അജുവും അപ്പുവും ഓഫീസിലേ അബുവിന്റെ കാബിനിൽ ആണ്….
“”അപ്പു ആ സിസ്റ്റം മാനേജർ ജെയിംസ് നെ വിളിച്ചിട്ട് എന്റെ കാബിനിലേക് വരാൻ പറ .. അജു അതും പറഞ്ഞു അവന്റെ മുന്നിൽ ഉള്ള ലപിലേക് ശ്രദ്ധ തിരിച്ചു…..
അപ്പു അപ്പോൾ തന്നെ ജെയിംസിനെ വിളിച്ചു വരാൻ പറഞ്ഞു….
കുറച്ചു നിമിഷങ്ങൾക് ശേഷം
“may i come in sir! ജെയിംസ് പുറത്തു നിന്ന് കൊണ്ട് ചോദിച്ചു….
“Yes come in” അർജുൻ അനുവാദം കൊടുത്തു
“സാർ” ജെയിംസ് അജുവിനെ വിളിച്ചു
“”ഹായ് ജെയിംസ്, do you have any updation regarding the new project?? അജു ചോദിച്ചു
****[ ഹായ് ജെയിംസ്, പുതിയ പ്രോജക്‌റ്റിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അപ്‌ഡേറ്റ് ഉണ്ടോ??]****
“”Yes sir its on final stage… ജെയിംസ് ബഹുമാനത്തോടെ പറഞ്ഞു….
“”I know you realy work so hard for this company.. And i am very much thankfull for that Mr. James Abraham … I appreciate for your work so i need to honour you with a gift right?അജു ജമീസ്‌നോട് ചോദിച്ചു
**** [ഈ കമ്പനിക്ക് വേണ്ടി നിങ്ങൾ ശരിക്കും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം.. അതിനു ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു മിസ്റ്റർ ജെയിംസ് എബ്രഹാം … നിങ്ങളുടെ പ്രവർത്തനത്തെ ഞാൻ അഭിനന്ദിക്കുന്നു, അതിനാൽ ഞാൻ നിങ്ങളെ ഒരു സമ്മാനം നൽകി ബഹുമാനിക്കേണ്ടതുണ്ട്, അല്ലേ?]*****
“”Oh, Thank your sir,… ജെയിംസ് വിനയത്തോടെ പറഞ്ഞു
അജു ഒരു ലെറ്റർ എടുത്തു ജെയിംസിന് നേരെ നീട്ടി
ജെയിംസ് അത് സന്തോഷത്തോടെ വാങ്ങിച്ചു…..
“” തുറന്ന് നോക്കെടോ ” അപ്പു ജമീസ്‌നോട് പറഞ്ഞു
“ഓക്കേ സാർ ” ജെയിംസ് അത് തുറന്ന് വായിച്ചു….
“സാർ ജെയിംസ് അജുവിനെ നോക്കി വിളിച്ചു……
“”എന്താ ജെയിംസ് സന്തോഷം ആയില്ലെ? അജു ചോദിച്ചു
“”സാർ ഇത്.. ഇത്…ടെർമിനേഷൻ ലെറ്റർ അല്ലെ ജെയിംസ് വിശ്വാസം വരാതെ ചോദിച്ചു…
“” നീ എന്താ വിചാരിച്ചേ നീ ചെയുനതൊക്കെ ഞാൻ അറിഞ്ഞിട്ടില്ല എന്നോ…… നീ പിന്നിൽ നിന്നും കാലിക്കുനതൊക്കെ കണ്ടിട്ടും മിണ്ടാതെ ഇരുനതല്ലെ ഞാൻ…. KM കമ്പനിയുമായി നിന്റെ ഡീൽ അറിഞ്ഞിട്ട് തന്നെയാ ഞാൻ ഇങ്ങോട്ട് വന്നത് മനസ്സിലായോഡാ പന്ന p%*&% മോനെ…… അജു ദേഷ്യത്തോടെ അവന്റെ കോളേറിൽ പിടിച്ചു
” സാർ ഞാൻ അല്ല.. എന്തോ മിസ്സുണ്ടെര്സ്ടന്റിങ് ആണ്… ജെയിംസ് അത് പറഞ്ഞതും മുഖം അടച്ചു ഒരു അടി ആയിരുന്നു അർജുന്റെ മറുപടി…
” നീ പോവാൻ നോക്ക് ജെയിംസ് എല്ലാം അറിഞ്ഞിട്ട് തന്നെയാ നിനക്കുള്ള ടെർമിനേഷൻ ലെറ്റർ തനത്….അപ്പു വന്ന് അർജുനെ മാറ്റി നിർതിയിട്ട് ജെയിംസിനോട് പറഞ്ഞു…
ജെയിംസ് പകയോട് അർജുനെ നോക്കി പുറത്തേക് ഇറങ്ങി പോയി….
💓💓💓💓💓💓💓💓💓💓💓💓💓
ഓഫ്‌സി കേബിനിൽ പുറത്തേക്കുള്ള വിന്ഡോയിലൂടെ പുറത്തേക് നോക്കി നിന്നുകൊണ്ട് കാൾ ചെയ്യുകയായിരുന്നു അർജുൻ.. അപ്പു അടുത്ത് തന്നെ ഒരു കോഫീയും കുടിച് നിൽക്കുന്നുണ്ട്….
വിൻഡോയിലൂടെ പുറത്തേക് നോക്കിയപ്പോൾ കണ്ടു ഭദ്രയും വീണയും ക്യാന്റീനിൽ നിന്നും വരുന്നത്… എന്തൊക്കെയോ സംസാരിച്ചാണ് അവൾ വരുന്നത്… പെട്ടന്ന് അവൾ കാല് സ്ലിപ് ആയി വീഴാൻ പോയത് അർജുൻ കാൾ കട്ട് ചെയ്തു പരിഭ്രാമത്തോടെ അങ്ങോട്ട് നോക്കി…അപ്പുവും
കാണുന്നുണ്ടായിരുന്നു….
ഭദ്ര വീഴാൻ പോയതും ഒരാൾ അവളെ താങ്ങി പിടിച്ചിരുന്നു…. ഭദ്ര അവനോട് എന്തോക്കെയോ സംസാരിച്ച ചിരിക്കുന്നുണ്ട്… അത് കാണെ അർജുന് ദേഷ്യം അടക്കാൻ കൈ ചുരുട്ടി പിടിച്ചു കണ്ണുകൾ അടച്ചു…….
“അപ്പു”… അർജുൻ വിളിച്ചു
“”അത് നവീൻ, നമ്മുടെ ബി ബ്ലോക്കിലെ എഞ്ചിനീയർ ആണ്..ദേവയുടെ അതെ ബ്ലോക്ക് … പിന്നെ ദേവയുടെ സീനിയർ കൂടെ ആണ് … നവീൻ ദേവയെ ഇഷ്ടമാണ്…. ഈ ഓഫീസിൽ ഉള്ള എല്ലാർക്കും അറിയാം ഈ കാര്യം… അപ്പു അവനെ ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു….
അതും കൂടെ കേട്ടപ്പോ അർജുന്റെ ദേഷ്യം കൂടി…” അവൾക് പറഞ്ഞൂടെ മാരീഡ് ആണെന് “” അർജുൻ ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞു പുറത്തേക് പോയി….
💓💓💓💓💓💓💓💓💓💓💓💓💓💓
“ഡി നവീൻ സാറിന് നിന്നെ ഭയങ്കര ഇഷ്ടം ആണലോ ഈ ഓഫ്‌സിൽ ഏല്ലാവർക്കും
അറിയാം…. വീണ ഭദ്രയോട് ചോദിച്ചു …
“ആഹ് എനിക്കും അറിയാം ഭദ്ര ചെറു ചിരിയോടെ പറഞ്ഞു..
” ഏഹ്!!! വീണ അല്‌ബുംധത്തോടെ ചോദിച്ചു..
” അയാൾക് ഇഷ്ടമാണ്.. പക്ഷെ എനിക്ക് അങ്ങോട്ട് ഇല്ല… ഇനി ഉണ്ടാവുകയും ഇല്ല…. അയാളോട് എന്നെ ഇഷ്ടപെടണ്ട എന്ന് എനിക്ക് പറയാൻ പറ്റുമോ… ഭദ്ര ചിരിയോടെ ചോദിച്ചു
ഇല്ല എന്ന് വീണ തലയാട്ടി കൊണ്ട് പറഞ്ഞു…..
രണ്ടാളും സംസാരിച്ച അവരുടെ സീറ്റിൽ വന്നിരുന്നു വർക്ക് ചെയ്യാൻ തുടങ്ങി…..
Hi – നവീൻ വീണയോടുന്ന ഭദ്രയുടേം അടുത്തേക് വന്നുകൊണ്ട് പറഞ്ഞു
Hi സാർ ഭദ്രയും വീണയും ഒരുമിച്ച് പറഞ്ഞു.
നവീൻ അവരോട് സംസാരിച്ചോണ്ടിരിക്കുമ്പോഴാണ് അപ്പു അങ്ങോട്ട് വന്നത്
Hi നവീൻ എന്തോകെ ഉണ്ടേണ്ടോ… അപ്പു നവീന്റെ തൊള്ളിൽ കൈ ഇട്ടു കൊണ്ട് ചോദിച്ചു….
“എനിക്ക് മുംബൈ ഓഫ്‌സിലേക് ട്രാൻസ്ഫർ ആയി സാർ … നവീൻ വിഷമത്തോടെ പറഞ്ഞു..
“ഇതെന്താ പെട്ടന്ന് വീണ മനസിലാവാതെ ചോദിച്ചു
“”അറിയില്ല എന്തായാലും നാളെ തന്നെ പോണം അതാ ഒരു ടെൻഷൻ…….
അത് കേട്ടപ്പോൾ അപ്പൂന് ഏകദേശം കാര്യങ്ങൾ മനസിലായി…. അവൻ ചെറു ചിരിയോടെ അവിടെ നിന്നും അർജുന്റെ കേബിനിലേക് പോയി……
“”ഡാ അജു എന്നാലും നീ എന്താ ഡാ കാണിച്ചേ.. അവനെ എന്തിനാ ട്രാൻസ്ഫർ ചെയ്തേ അപ്പു അർജുനോട് ചോദിച്ചു…….
“” പിന്നെ ഞാൻ എന്താ വേണ്ടത്..അവന് വേറെ ആരേം പ്രേമിക്കാൻ കിട്ടീലെ..എന്റെ പെണ്ണിനെ കിട്ടിയുള്ളൂ… അർജുൻ
ദേഷ്യത്തോടെ പറഞ്ഞു
അപ്പൂന് ചിരി വരുന്നുണ്ടായിരുന്നു…
” എന്നാലും ആ ചെക്കൻ ചായ കുടിക്കാൻ പോയപ്പോഴേക്കും നീ അതിനെ മുംബൈയിലേക്കു പറഞ്ഞയിച്ചില്ലേ…അപ്പു വാ പൊതി പിടിച്ചു ചിരിച്ചു…
” എന്റെ പെണ്ണിനെ ആരും നോക്കണ്ട… ഞാൻ നോക്കിക്കോളാം… അർജുൻ അതും പറഞ്ഞു പുറത്തേക് പോയി….
💓💓💓💓💓💓💓💓💓💓💓💓💓💓
“”ഹലോ! മാഡം പറഞ്ഞോളൂ…സെൽവം ഫോൺ എടുത്ത് കൊണ്ട് പറഞ്ഞു
”””ഭദ്രയെ എനിക്ക് വേണം!!!!….. ഇനിയും എനിക്ക് കാത്തിരിക്കാൻ പറ്റില്ല….അവൾ ദേഷ്യത്തോടെ പറഞ്ഞു….
” ഓക്കേ മാഡം,,,, മാഡം പറയുന്നതിന് വേണ്ടി കാത്തിരിക്കയിരുന്നു ഞങ്ങൾ …
കുറെ ദിവസമായിലെ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങീട്ട്… സെൽവം വന്യമായി ചിരിച്ചു…..
“” മം എന്ന ഇന്ന് തന്നെ അവളെ നമ്മുടെ ഗോഡൗണിൽ എത്തിക്കണം… ഞാൻ 2 ദിവസത്തിനുള്ളിൽ അവിടേക്കു വന്നോളാം…. അവളുടെ കണ്ണിൽ പക അളി കത്തി…
“” പിന്നെ മാഡം…!! അത്… ” സെൽവം പറയാൻ വന്നത് പകുതിക്ക് വെച്ച് നിർത്തി…
“” മം മനസിലായി… എനിക്ക് അവളെ ജീവനോടെ വേണം എന്നെ ഉളു… ബാക്കി നിങ്ങൾക് അവളെ എന്ത് വേണെങ്കിലും ചെയാം… അവൾ പുച്ഛത്തോടെ പറഞ്ഞിട്ട് കാൾ കട്ട് ആക്കി…..
നിന്റെ ദിവസങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞു ഭദ്ര…. അവൾ പകയോടെ പറഞ്ഞു…….
💓💓💓💓💓💓💓💓💓💓💓💓💓💓
തുടരും….

by