The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – പൂർണ്ണിമ വിനീത്
ഭദ്ര ശ്വാസം എടുക്കാൻ പോലും മറന്നു പോയിരുന്നു…. ഏറെ കേൾക്കാൻ കൊതിച്ച ശബ്ദം പോലെ….തൊട്ടടുത്ത അവന്റെ ശ്വാസം പോലും തന്റെ ചെവിയിൽ തട്ടിയത് പോലെ തോന്നി അവൾക്….
കുറച്ചു നിമിഷങ്ങൾ അവൾ ഒന്നും മിണ്ടിയില്ല….പിന്നെ അവൾ ചോദിച്ചു….. ആരാ?
“കണ്ണാ……”
അവന്റെ വിളിയിൽ ഭദ്രയുടെ ഉള്ളിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു… ഇനിയും കേൾക്കാൻ ത്രാണി ഇല്ലാത്തത് കൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു…. ഭദ്ര അവളുടെ മേൽ ചുണ്ടിൽ പറ്റിയിരുന്ന വിയർപ്പ് ഒരു കൈ കൊണ്ട് തുടച് അവളുടെ കൈ നെഞ്ചിൽ വെച്ചു… ” ആരാ അയാൾ,… എന്തിനാ ഞാൻ ഇത്രത്തോളം പരിഭ്രമിക്കുന്നത്….. “കണ്ണാ” എന്ന വിളി എന്തിനാ എന്നെ ഇത്ര മാത്രം
തളർത്തുന്നത്…..
പിന്നെയും ആ നമ്പറിൽ നിന്നും കാൾ വന്നതും അവൾ ഫോൺ കട്ട് ആക്കി സ്വിച്ച് ഓഫ് ചെയ്തു വെച്ചു ബെഡിലേക്ക് കിടന്നു …
💓💓💓💓💓💓💓💓💓💓💓💓💓💓
തലയിൽ ആരോ തലോടുന്നത് പോലെ തോന്നിയപ്പോൾ അവൾ പിടിഞ്ഞേഴുനേറ്റു……
അപ്പേട്ട… അവൾ അവനെ ഇറുക്കെ കെട്ടിപിടിച്ചു …….
ഒരു ചിരിയോടെ അവൻ അവളെ തിരികെ കെട്ടിപിടിച്ചു…..
ന്താ പറ്റിയെ അപ്പെട്ടന്റെ കുട്ടിക്ക്… ഒരു ഏട്ടന്റെ കരുതലോടെ അവൻ ചോദിച്ചു…..
” ഒന്നുമില്ല ഏട്ട… ” അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു…….
” ശ്രീ യുടെ കാര്യത്തിൽ നീ എത്രയും പെട്ടന്ന് ഒരു തീരുമാനം എടുക്കണം കേട്ടോ? അവൻ ഒരു വിരൽ കൊണ്ട്
അവളുടെ മുഖം ഉയർത്തികൊണ്ട് ചോദിച്ചു…..
” മം, അവൾ ഒന്ന് മൂളി
“എന്ന താഴേക്ക് വാ.. കോളേജ് വിട്ട് വന്നിട്ട് ഒന്നും കഴിച്ചില്ലലോ…പോയി ഫ്രഷ് ആയിട്ട് വാ.. ഞാൻ താഴെ ഉണ്ടാവും…അതും പറഞ്ഞു അപ്പു താഴേക്ക് പോയി…..
കുറച്ചു നേരം കൂടെ അതെ ഇരുപ്പ് ഇരുന്നു അവൾ… പിന്നെ വേഗം ഒരു ടോപ്പും പലസോയും എടുത്ത് ഫ്രഷ് അവൻ പോയി…. ശവറിന്റെ താഴെ നിൽക്കുമ്പോഴും ഭദ്ര പ്രൈവറ്റ് നമ്പറിലേക് ആളെ പറ്റി ആയിരുന്നു ചിന്തിച്ചത്… എന്തിനാ അയാൾ എന്നെ കണ്ണാ എന്ന് വിളിച്ചത്……….. ചിലപ്പോ വല്ല റോങ്ങ് നമ്പറും ആയിരിക്കും… അവൾ ഓരോന്ന് വിചാരിച്ചു മനസിനെ ശാന്തമാക്കാൻ നോക്കി….
ഫ്രഷ് ആയി തലയിൽ തോർത്തും കെട്ടി വെച്ച് ഒരു കറുത്ത പൊട്ടും വെച്ച് അവൾ റൂമിന് പുറത്തേക്ക് ഇറങ്ങി…..
അവൾ പുറത്തേക്ക് വന്നതും ശ്രീ യും അങ്ങോട്ട് വന്നു… അവനെ കണ്ടിട്ടും അവൾ കാണാത്തത് പോലെ മുന്നിലേക്ക്
നടന്നു… അപ്പോഴേക്കും അവളുടെ കയ്യിലേക്ക് ഒരു പിടി വീണിരുന്നു…..
അവൾ തിരിഞ്ഞു ശ്രീയെ നോക്കി…
“നിനക്ക് എന്നെ കണ്ണിൽ പോലും കാണുന്നില്ലേ ദേവ ” അവൻ അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു…..
“ശ്രീ ഏട്ടാ…. ഞാൻ..” ഭദ്രക്ക് എന്ത് മറുപടി പറയണം എന്ന് അറിയാതെ തപ്പി തടഞ്ഞു….
” ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു ദേവ നിന്നോട്….. ഒരാഴ്ച കഴിഞ്ഞു ഇത് വരെ നീ ഒരു തീരുമാനം പറഞ്ഞില്ല….. ”
” ഞാൻ.. ഞാൻ നാളെ പറയാം ശ്രീ ഏട്ടാ… ഇപ്പോ ഞാൻ താഴേക്ക് പോവട്ടെ ” അവൾ അവനെ നോക്കി പറഞ്ഞു…
“മം ” അവൻ അവളുടെ കൈ വിട്ട് തിരിഞ്ഞു നടന്നു…..
ഭദ്ര നേരെ അടുക്കളയിലേക്ക് പോയി….
ദേവിയമ്മ…… അവൾ ശ്രീദേവിയെ പിന്നിൽ നിന്നും കെട്ടിപിടിച് കൊണ്ട് വിളിച്ചു….
” ദേവു നീ മിണ്ടണ്ട… ഇനിയും എന്നെ എന്തിനാ നീ ദേവിയമ്മ എന്ന് വിളിക്കണേ.. എന്നെ അമ്മ എന്ന നീ ഇനി വിളിക്കേണ്ടത്…. ശ്രീദേവി അവളെ മുന്നിലേക്ക് നിർത്തി കൊണ്ട് പറഞ്ഞു…
കേട്ടോ ലക്ഷ്മി ഞാൻ എത്ര നേർച്ച നേർന്നു എന്ന് അറിയോ എന്റെ ശ്രീകുട്ടന്റെ പെണ്ണായിട്ട് എന്റെ ദേവയെ തരണം എന്ന്… ഇനി ഇവരുടെ കല്യാണം കഴിഞ്ഞിട്ട് എനിക്ക് അതൊക്കെ ചെയ്യണം…. ശ്രീദേവി ഉത്സാഹത്തോടെ പറഞ്ഞു കൊണ്ടിരുന്നു….ലക്ഷ്മി അവരെ നോക്കി ചിരിച്ചു…..
ഭദ്ര അവിടെ നിന്നുംവേഗം പുറത്തേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ ലക്ഷ്മി അവളെ പിടിച്ചു നിർത്തി…
” നീ എവിടെയാ പോവുന്നെ.. ഇത് കഴിച്ചിട്ട് പോ….. ഫുഡ് കഴിച്ചിട്ട് നീ മുത്തശ്ശനെ ഒന്ന് പോയി കാണണം ട്ടോ…ലക്ഷ്മി പ്ലേറ്റ് അവൾക് കൊടുത്തു കൊണ്ട് പറഞ്ഞു….
” മം അവൾ ഒന്ന് മൂളി ..
💓💓💓💓💓💓💓💓💓💓💓💓💓💓
മുത്തശ്ശ… എന്തിനാ എന്നെ കാണണം
എന്ന് പറഞ്ഞെ… ദേവ ചന്ദ്രശേഖരൻ മേനോന്റെ ചാരു കസേരയുടെ പിടിയിൽ ഇരുന്നു കൊണ്ട് ചോദിച്ചു….
” നിനക്ക് ഇപ്പോ ഞങ്ങളെ ഒകെ കാണാൻ സമയം ഇല്ലാലോ പരിഭവത്തോടെ അയാൾ മുഖം തിരിച്ചു…
” മുത്തശ്ശിയെ ഞാൻ എന്നും വന്ന് കാണാറുണ്ടലോ മുത്തശ്ശ… മുത്തശ്ശന് അല്ലെ എപ്പോഴും തിരക്ക്….. അവൾ കിടപിലായ മുത്തശ്ശിയെ കെട്ടിപിടിച് പറഞ്ഞു… ( മുത്തശ്ശി കിടപിലായിട്ട് കുറെ നാളായി മിണ്ടാനും വയ്യ പക്ഷെ മുത്തശ്ശി പറയാൻ ഉദ്ദേശിക്കുന്നതൊക്കെ മുത്തശ്ശിയുടെ കണ്ണുകൾ നോക്കി മനസിലാകും മുത്തശ്ശൻ… )
” ശ്രീക്കുട്ടൻ വന്ന് കണ്ടിരുന്നു എന്നെ… നിനക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലാത്ത പോലെ അവൻ തോന്നിയത്രേ… മുത്തശ്ശൻറെ കുട്ടിനെ മുത്തശ്ശന് അറിയാലോ… എന്റെ കുട്ടി പറ,,മോളോട് അഭിപ്രായം ചോദിക്കാതെ ഞാൻ എടുത്ത് തീരുമാനം മോൾക് ഇഷ്ടായില്ലേ…. അയാൾ അവളെ നോക്കി ചോദിച്ചു….
” അങ്ങനെ ഒന്നും ഇല്ല മുത്തശ്ശ.. പെട്ടന് കേട്ടതിന്റെ ഒരു ഷോക്ക് അത്രേ ഉള്ളു…
അവൾ ചെറു ചിരിയോടെ പറഞ്ഞു…
” കണ്ടോ ഡോ എന്റെ മോൾക് ഈ മുത്തശ്ശൻ പറഞ്ഞതൊക്കെ കേൾക്കും അത്രക്ക് ഇഷ്ട എന്നെ… അയാൾ ഗമയോടെ മുത്തശ്ശിയെ നോക്കി പറഞ്ഞു… അവർ ഒന്ന് ചിരിച്ചു… എന്നിട്ട് കണ്ണ് കൊണ്ട് എന്തൊക്കെ പറഞ്ഞു…
” മോളുടെ മുത്തശ്ശിക്ക് ഒരേ നിർബന്ധം എന്റെ കുട്ടിടെ കല്യാണം കാണണം എന്ന്… അതോണ്ട് നമുക്ക് ഇത് എത്രയും പെട്ടന്ന് നടത്തിയാലോ…
” മുത്തശ്ശ ഞാൻ ഇപ്പോ കോളേജിൽ ചേർന്നതല്ലെ ഉള്ളു…ഇപ്പോൾ തന്നെ കല്യാണം എന്നൊക്കെ പറഞ്ഞാൽ.. അവൾ സങ്കടത്തോടെ അയാളെ നോക്കി…… ”
” ശെരി… ഇപ്പോ വേണ്ട പക്ഷെ അടുത്ത വർഷം എന്തായാലും വേണം.. അപ്പൊ എന്റെ കുട്ടി സമ്മതിക്കണം ട്ടോ …1 വർഷം ഞാൻ സമയം തരാം… അയാൾ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു…
” മം അവൾ ഒന്ന് മൂളി….
💓💓💓💓💓💓💓💓💓💓💓💓💓💓
ഭദ്ര കോളേജ്ൽ എത്തിയപ്പോൾ തന്നെ പൂജയും അഭിയും കൂട്ടി കാന്റീനിലോട്ട് വിട്ടു… ഒരു ചായയും ഓർഡർ കൊടുത്തിട്ട് അവർ ഒരു ടേബിളിൽ പോയി ഇരുന്നു….
ഭദ്ര അവൾക് വന്ന ഫോൺ കളിനെ പറ്റി അവരോടു പറഞ്ഞു… കൂട്ടത്തിൽ മുത്തശ്ശന് പറഞ്ഞതും….
“എന്നാലും ആരായിരിക്കും ” ഒളി കണ്ണിട്ട് ഭദ്രയെ നോക്കി കൊണ്ട് അഭി ചോദിച്ചു…
” അതെ ആരാ അത് ” പൂജ മനസിലാവാതെ ചോദിച്ചു
” അത് തന്നെ അല്ലെ ഞാൻ നിങ്ങളോടും ചോദിച്ചത്… ” ഭദ്ര ദേഷ്യത്തോടെ ചോദിച്ചു …
” ചിലപ്പോ അറിയാതെ ആരേലും വിളിച്ചതാവും റോങ്ങ് നമ്പർ ആവും ” അഭി അവളെ നോക്കി പറഞ്ഞു..
“റോങ്ങ് നമ്പർ ഒന്നു ആവില്ല.. അല്ലെങ്കിൽ എന്തിനാ എന്നെ കണ്ണാ എന്ന് വിളിക്കണേ….ഭദ്ര മുഖം വീർപ്പിച്ച വെച്ചു…
” അതിന് നിന്നെ എല്ലാരും ദേവ എന്നല്ലെ
വിളിക്കുന്നത്.. അല്ലാതെ കണ്ണാ എന്നല്ലല്ലോ ” അഭി ചിരി കടിച് പിടിച്ചു അവളോട് ചോദിച്ചു….
ഭദ്ര അഭിയെ ഒന്ന് നോക്കി… ഒന്നും മിണ്ടാതെ ചായ കുടിച്ചു….
” നീ ആ ശ്രീ ഏട്ടനെ കെട്ടിക്കോ അതാ നല്ലത്… ആരോ ഫോൺ വിളിച്ചു എന്ന് കരുതി.. ചിലപ്പോ നിന്നെ പറ്റിക്കാൻ ശ്രീ ഏട്ടൻ തന്നെ ആണെങ്കിലോ….പൂജ അവളുടെ അഭിപ്രായം പറഞ്ഞു….
” പക്ഷെ ആ ശബ്ദം അത് ശ്രീ ഏട്ടന്റെ പോലെ തോന്നിയില്ലലോ.. ഞാൻ എന്തായാലും ക്ലാസ്സിലേക്ക് ഇല്ല.. കുറച്ചു നേരം ഒറ്റക് ഇരിക്കണം… ഒരു തീരുമാനം എടുക്കണം…. ഞാൻ പോവാ… ഭദ്ര ബാഗ് എടുത്ത് അഭിയോടും പൂജയോടും യാത്ര പറഞ്ഞ അവൾ ഇറങ്ങി……
💓💓💓💓💓💓💓💓💓💓💓💓💓💓
കടലിലേക്ക് നോക്കി ഭദ്ര എന്തോക്കെയോ ആലോചിച് അവസാനം അവൾ ഒരു തീരുമാനത്തിൽ എത്തി….. അവൾ ശ്രീറാം മിനെ വിളിച്ചു….
“ഹലോ ദേവ എന്താ വിളിച്ചേ നിനക്ക് ക്ലാസ്സ് ഇല്ലേ.”….. ശ്രീ ചോദിച്ചു…
ഓഹ് തുടങ്ങി കാലൻ… അവൾ പിറുപിറുതു…
” പിറുപിറുക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്…
” ഞാൻ ഇവിടെ ബീച്ചിൽ ഉണ്ട്… എനിക്ക് കുറച്ചു സംസാരിക്കണം ശ്രീ ഏട്ടനോട്….
” നീ തനിച്ചാണോ ?? അവൻ ആകുലതയോടെ ചോദിച്ചു
” മം ” അവൾ ഒന്ന് മൂളി
” മം…ഞാൻ ഇപ്പോ വരാം വെയിറ്റ് ചെയ്യു ” അതും പറഞ്ഞു അവൻ കാൾ കട്ട് ആക്കി….
ശ്രീ ഫോൺ വെച്ചതും….ദേവയുടെ ഫോണേൽക്ക് കാൾ വന്നു.
. ” പ്രൈവറ്റ് നമ്പർ കാളിങ് ……. ”
അവൾ കാൾ കട്ട് ആക്കി സൈലന്റ് ആക്കി…
💓💓💓💓💓💓💓💓💓💓💓💓💓💓
കടലിലേക് നോക്കി ഇരിക്കുമ്പോ തന്റെ അടുത്ത് ആരോ ഇരിക്കുന്നത് പോലെ തോന്നി ഭദ്രക്ക്….ഭദ്ര ചെരിഞ്ഞു നോക്കി…ശ്രീട്ടൻ
..” ശ്രീ ഏട്ടൻ ഇപ്പോ വന്നു… ” അവൾ അവനെ നോക്കി ചോദിച്ചു….
” ഞാൻ വന്നിട്ട് കുറച്ചു നേരം ആയി…നിന്റെ ആലോചന തീരട്ടെ വിചാരിച് കാത്തിരിക്കയിരുന്നു….
അവൻ ചിരിയോടെ പറഞ്ഞു…
ഭദ്രയും ചിരിച്ചു,…
“എന്താ ദേവ ഇത്ര വലിയ ആലോചന ഞാൻ പറഞ്ഞ കാര്യമാണോ?
” മം..അതെ… അത് ചെറിയ കാര്യം അല്ലാലോ ശ്രീ ഏട്ടാ… അവൾ കടലിലേക്ക് നോക്കിക്കൊണ്ട് തന്നെ പറഞ്ഞു….
” എന്നിട്ട് നീ എന്താ തീരുമാനിച്ചു?അവൻ അവളെ തന്നെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു…..
” എനിക്ക് ശ്രീ ഏട്ടനോട് ഇഷ്ടമുണ്ട് പക്ഷെ അതിന് പ്രണയത്തിന്റെ നിറം ഇല്ല………
അവൾ അവനെ നോക്കാതെ തന്നെ പറഞ്ഞു….
” ദേവ… ”
” ഞാൻ മുഴുവനും പറഞ്ഞില്ല ശ്രീ ഏട്ടാ
… അവൾ എണീറ്റ് കsലിനടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞൂ………..ഇതുവരെ ഞാൻ അങ്ങനെ ഒന്നും ശ്രീ ഏട്ടനെ കണ്ടിട്ടില്ല….. ഇപ്പോ ഉള്ള ഇഷ്ടത്തിന് പ്രണയത്തിന്റെ നിറം വരാൻ കുറച്ചു നാൾ കൂടെ ശ്രീ ഏട്ടൻ കാത്തിരിക്കണം……. ഒരു ചിരിയോടെ അവൾ അവനോട് പറഞ്ഞു……
ശ്രീ ക്ക് ഒരുപാട് സന്തോഷം ആയി… അവൻ അവളെ ഇറുക്കെ കെട്ടിപിടിച്ചു ” കാത്തിരുന്നോളാം ഞാൻ ” അവൻ അവളുടെ ചെവിയിൽ പറഞ്ഞു…….
കുറച്ചു നിമിഷങ്ങൾക് ശേഷം അവളിൽ നിന്നും അകന്നു കൊണ്ട് അവൻ പറഞ്ഞൂ ” ദേവ ഞാൻ ഇതെങ്കിലും ചെയ്തില്ലെങ്കിൽ ഹൃദയം പൊട്ടി മരിച്ചു പോവും.. Sorry” …
അവൾ അവനെ നോക്കി ചെറുതായി ചിരിച്ചു…..
തുടരും