രചന – പൂർണിമ വിനീത്
” ഇനി നീ ജീവിച്ചിരിക്കാൻ ഞാൻ സമ്മതിക്കില്ല ദേവ….ആ കത്തി എടുത്ത് ഭദ്രയുടെ വയറ്റിൽ കുത്താൻ അവൾ പാഞ്ഞു ചെന്നു…….
ഭദ്ര പേടിയോടെ കണ്ണുകൾ അമർത്തി അടച്ചു….
പൂജ ഭദ്രയുടെ അടുത്തേക്ക് എത്തിയതും ആരുടെയോ ചവിട്ട് കൊണ്ട് അവൾ തെറിച്ച വീണു….ചവിട്ടിന്റെ ശക്തിയിൽ പൂജ ചുമരിൽ ചെന്ന് ഇടിച്ച താഴേക്ക് വീണു…വീഴ്ചയിൽ അവളുടെ കൈയിൽ ഉള്ള കത്തി എങ്ങോ തെറിച്ച പോയി….
” കണ്ണാ….. അർജുൻ അവളെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു…
ഭദ്ര കരഞ് കൊണ്ട് അവന്റെ നെഞ്ചിൽ ചാരി………
പൂജയുടെ കണ്ണിൽ പക ആളികത്തി…..
അവൾ ഉഷിരോടെ എണീറ്റ് അർജുന്റെ അടുത്തേക്ക് ചീറി പാഞ്ഞു ചെന്നു……….
” ഓ എത്തിയോ രക്ഷകൻ…പൂജ അവനെ പകയോടെ നോക്കി പറഞ്ഞു….
” അതെ ഡി… രക്ഷകൻ തന്നെയാ… നീ എന്താ വിചാരിച്ചേ ഞങ്ങൾ ഒക്കെ പൊട്ടന്മാർ ആണെന്നോ… ദേ ഈ നിൽക്കുന്നവളോട് ഞാൻ പറഞ്ഞതാ നിന്നെ വിശ്വസിക്കരുത്ത് എന്ന്….. എന്നിട്ടും നിന്നെ കണ്ടപ്പോൾ അവൾ ഞാൻ പറഞ്ഞതൊക്കെ മറന്നു……. എനിക്കറിയാമായിരുന്നു അവൾ നിന്നെ കുറിച് പറഞ്ഞാൽ ഒന്നും വിശ്വസിക്കില്ല എന്ന്…. പക്ഷെ നിന്നെ സൂക്ഷിക്കണം എന്ന് പറഞ്ഞ സ്ഥിതിക്ക് അവൾ നീ വന്നാൽ അറ്റ്ലീസ്റ്റ് എന്നെ അറിയിക്കും എന്ന് കരുതി ….പക്ഷെ എന്നെ ഒന്ന് വിളിക്ക കൂടി ചെയ്തെ അവൾ നിന്റെ കൂടെ പൊന്നു…അത്രക്കും നീ അവളെ വിശ്വാസപിച്ചു വെചച്ചു…
പൂജ പുച്ഛത്തോടെ മുഖം തിരിച്ചു…
” ഞങ്ങൾ ഇല്ലാത്ത നേരത്ത് ഇവളെ എന്തെങ്കിലും ചെയ്താലോ എന്ന് കരുതി……മോതിരത്തിൽ ട്രാക്കർ ഘടിപ്പിച്ച ഇവളുടെ വിരലിൽ ഇട്ടു കൊടുത്തത് ആ പേടി കൊണ്ട് തന്നെ ആണ്…….അത് കൊണ്ട് നീ എവിടേക്കാണ് പോയത് എന്ന് എളുപ്പത്തിൽ കണ്ടു പിടിക്കാൻ പറ്റി….
ഭദ്ര വീണ തന്ന മോതിരത്തിലേക്ക് നോക്കി പിന്നെ അർജുനെയും….
“Oh…. Well planned അല്ലെ….. പൂജ പുച്ഛത്തോടെ ചിരിച്ചു….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അപ്പോഴേക്കും അപ്പു അങ്ങോട്ട് എത്തിയിരുന്നു….
” ദേവ… ചോര വരുനെടാ… അപ്പു ഓടി ഭദ്രയുടെ കൈയിലെ മുറിവ് പിടിച്ചു നോക്കി…
അവൾ അവന്റെ കൈയിൽ നിന്നും കൈ വീട്ടിപ്പിച്ചു മാറി നിന്നു….
നെഞ്ചിൽ സൂചി കുത്തുന്ന വേദന തോന്നി അപ്പുവിന്…. അവളെ നോക്കി തെളിച്ചമില്ലാതെ അവന് ചിരിച്ചു…
അർജുൻ അവന്റെ കൈയിലെ ടവൽ കൊണ്ട് ഭദ്രയുടെ കൈയിലെ മുറി കെട്ടി കൊടുത്തു….
” guards!!! പൂജ ഉറക്കെ വിളിച്ചു….
” 3 പേര് അപ്പോഴേക്കും അവൾക്കരികിലേക്ക് വന്നിരുന്നു…..
മുന്നിൽ നിന്നിരുന്ന 4 പേരെ കാണാതെ പൂജ ഡോറിലേക് നോക്കി…
അവരെ നോക്കണ്ട… അവമാർ എണീക്കാൻ പറ്റാതെ കിടക്കുന്നുണ്ട്….അർജുൻ ചിരിയോടെ പറഞ്ഞു….
പൂജ അവനെ നോക്കി പല്ല് കടിച്ചു…അവൾ അവിടെ വന്ന, ഗാർഡസിനോട് കണ്ണ് കാണിച്ചു…. അവര് മനസിലായത് പോലെ അപ്പുവിന്റെ നേർക്ക് വന്നു…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരുത്തൻ വന്ന് അപ്പുവിനെ ഇടിക്കാൻ കൈ പോക്കിയതും അപ്പു മുഷ്ട്ടി ചുരുട്ടി അവന്റെ മോന്തക്ക് ഒന്ന് കൊടുത്തു…. ആ അടിയിൽ അവന് മലർന്ന് താഴേക്കു വീണു… അപ്പോഴേക്കും ഒരാൾ വന്ന് അപ്പുവിനെ ചവിട്ടൻ തുടങ്ങിയതും അപ്പു അവന്റെ കാല് പിടിച്ചു തിരിച്ചു വിട്ടു… ആ സമയം ഒരാൾ അപ്പുവിനെ പിന്നിൽ നിന്നും ചവിട്ടി വീഴ്ത്തി….
അർജുൻ ഭദ്രയെ മാറ്റി നിർത്തി അപ്പുവിനെ തല്ലിയവന്റെ പുറത്ത് ഒരു ചവിട്ട് കൊടുത്തു……. അവന് പോയി വേറെ ഒരുത്തന്റെ മേലേക്ക് വീണു….താഴെ വീണവന്റെ അടിവയർ നോക്കി ചവിട്ടി കൂട്ടി അർജുൻ…..
അപ്പുവും അർജുനും അടി കൊടുക്കുന്ന സമയത്തു പൂജ താഴെ വീണ കത്തി എടുത്തു ഭദ്രക്ക് നേരെ അടുത്ത്….കത്തി എടുത്ത് കുത്താൻ ആഞ്ഞതും ഭദ്ര പേടിയോടെ അവളുടെ കൈ പിടിച്ചു തടഞ്ഞു…
” പൂജ വേണ്ട…. പ്ലീസ്… ”
” ഇല്ലെടി…. നിന്നെ കൊല്ലത്തെ എനിക്ക് സുഖമായി ജീവിക്കാൻ പറ്റില്ല….. നി ജീവനോടെ ഉണ്ടെങ്കിൽ എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റില്ല…..എന്റെ അർജുന്റെ കൂടെ എനിക്ക് ജീവിക്കണം….
ഭദ്ര പൂജയേ തള്ളി മാറ്റി ഡോർ വിട്ട് പുറത്തേക് ഓടി….ഭദ്ര സ്റ്റായർ ഇറങ്ങി താഴേക്കു ഓടി……പൂജ കത്തിയുമായി പിന്നാലെയും…..
അർജുനും അപ്പുവും അത് ശ്രദിച്ചതും ഇല്ല….
കുറച്ചു ദൂരം ഓടിയപോഴേക്കും പൂജ ഭദ്രയുടെ മുടിയിൽ പിടിച്ചു വലിച്ചു…..
” അജുവേട്ട……. ഭദ്ര ഉറക്കെ വിളിച്ചു…
അർജുൻ ഭദ്രയുടെ വിളി കേട്ടതും അവരെ ചവിട്ടി വീഴ്ത്തി ശബ്ദം കേട്ട ഭാഗത്തേക് പാഞ്ഞു ചെന്നു….
പൂജ ഭദ്രയുടെ മുടിയിൽ പിടിച്ചു അവളുടെ വയറിലേക് കുതാൻ നിന്നതും…അർജുൻ അത് കണ്ട് അവളുടെ അടുത്ത ഓടി ചെന്നു അപ്പോഴേക്കും ഉറക്കെ ഒരു വെടിയൊച്ച കെട്ടു…….
” ആഹ്ഹഹ്ഹ…………
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭദ്ര ഇറുക്കെ കണ്ണുകൾ അടച്ചു……അവളുടെ മുടിയിൽ മുറുകി പിടിച്ചിരിക്കുന്ന കൈകൾ അയഞ്ഞതും ഭദ്ര കണ്ണുകൾ തുറന്ന് പൂജയെ നോക്കി…. അവളുടെ തലയിൽ നിന്ന് രക്തം ഒഴുകി ഇറങ്ങി …. പൂജയുടെ കണ്ണുകൾ മേലോട്ട് മറിഞ്ഞു….. ഭദ്ര പൂജയുടെ പിറകിലേക്ക് നോക്കിയപ്പോൾ കണ്ടു റെവോളവർ പിടിച്ചു നില്കുന്നവനെ….
അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു….
” ശ്രീയേട്ടൻ !!!!
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പൂജ കുഴഞ്ഞു താഴേക്കു വീണു……. അവൾ താഴെ കുറച്ചു നേരം പിടഞ്ഞു…. പിന്നെ അനക്കമില്ലാതെ കിടന്നു….ഭദ്ര പേടിയോടെ ശ്രീറാമിനെ നോക്കി……….. അപ്പോഴേക്കും അർജുൻ അവളുടെ അടുത്തേക്ക് വന്നു….
” കണ്ണാ…. നിനക്ക് എന്തെങ്കിലും പറ്റിയോ….
അവൾ ഒന്നും മിണ്ടാതെ നില്കുന്നത് കണ്ട് അർജുൻ അവളെ നോക്കി…. അവൾ ആരെയോ നോക്കി നിൽക്കുകയായിരുന്നു…. അവൾ നോക്കുന്നിടത്തേക് അർജുൻ നോക്കി…
” ശ്രീറാം.!!!!!
” ആഹ്ഹ്ഹ്ഹ്ഹ്…… ”
മുകളിൽ നിന്നു അപ്പുവിന്റെ ശബ്ദം കേട്ടതും അർജുനും ഭദ്രയും ശ്രീറാംമും അങ്ങോട്ട് ഓടി………
അപ്പുവിന്റെ കൈ പതിയിൽ കത്തി കുത്തി ഇറക്കിയിരുന്നു…. അർജുനും ശ്രീറാംമും ഗുണ്ടകളെ ചവിട്ടി വീഴ്ത്തി…..
അപ്പുവിന്റെ കൈയിലെ കത്തി അർജുൻ വലിച്ചു ഊരി….
” ആഹ്ഹ്….. അപ്പു വേദന കൊണ്ട് നിലവിളിച്ചു….
” അപ്പേട്ട!!!!….ഭദ്ര ഓടി അവനെ കെട്ടിപിടിച്ചു കരഞ്ഞു…..
വേദനകൾക്കിടയിലും അപ്പു ഒന്ന് ചിരിച്ചു….. അവന്റെ കണ്ണുകൾ നിറഞ്ഞു….. അപ്പേട്ട എന്ന വിളി അവനെ അത്രത്തോളം സന്തോഷിപ്പിച്ചിരുന്നു…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ശ്രീറാം ഒരു തുണി എടുത്ത്… അപ്പുവിന്റെ കൈയിൽ കെട്ടി കൊടുത്തു……
അപ്പോഴാണ് അപ്പു ശ്രീറാമിനെ ശ്രദ്ധിച്ചത്… അവന് ദേഷ്യത്തോടെ കൈ വലിച്ചെടുത്തു……
” അപ്പു…. സോറി…. വേണം വെച്ച് ചെയ്തതല്ല….ഒക്കെ പറ്റിപോയെഡാ…
അപ്പു ഒന്നും മിണ്ടാതെ എണീറ്റ് നിന്നു….
” അജുവേട്ട പൂജ… ഭദ്ര പേടിയോടെ പറഞ്ഞു…
” മം… അർജുൻ ഒന്ന് മൂളി.
എല്ലാവരും താഴേക്കു ചെന്നു…….
പൂജ മരിച്ചു കിടക്കുന്നത് കണ്ട് അപ്പു സംശയത്തോടെ അർജുനെ നോക്കി….
” അർജുൻ അല്ല… ഞാൻ ആണ്… ഇഞ്ചിഇഞ്ചായി കൊല്ലണം എന്ന് കരുതിയതാ… പിന്നെ… ഒരു അല്പം ജീവനെങ്കിലും ബാക്കി ഉണ്ടെങ്കിൽ അവൾ തിരിച്ചു വരും ദേവയേ കൊല്ലാൻ… അതാ പിന്നെ ഒറ്റയടിക്ക് കൊന്നത്……
“നീ എങ്ങനെ ഇവിടെ എത്തി… അപ്പു ശ്രീറാമിനോട് ചോദിച്ചു….
” പൂജയും ദേവയും സിഗ്നലിൽ കുടുങ്ങിയപോൾ ഞാൻ അവിടെ ഉണ്ടായിരുന്നു… ദേവയെ വിളിച്ചെങ്കിലും അവൾ കേട്ടില്ല… പിന്നെ പൂജ അവളുടെ കൂടെ ഉള്ളത് അപകടം ആണെന്ന് എനിക്ക് മനസിലായി… ദേവയെ തകർക്കാൻ എന്റെ പിന്നാലെ നടന്ന എന്നെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചത് ഇവൾ അല്ലെ… ഇവളുടെ വാക്ക് കേട്ട് എന്തൊക്കെയോ ചെയ്തു പോയി….എല്ലാം എന്റേം കൂടെ തെറ്റാ… അത് തിരുത്താൻ എന്നെ കൊണ്ട് പറ്റില്ല… പക്ഷെ ഇങ്ങനെയേങ്കിലും ആ തെറ്റിന് ഒരു പ്രായശ്ചിതം… അതെ ഉദ്ദേശിച്ചുള്ളൂ….
” പക്ഷെ പോലീസ് വന്നാൽ നീ കുടുങ്ങും ശ്രീ… ഇത് വേണ്ടിയിരുന്നില്ല…. നിന്റെ ജോലി പോലും പോവും…അപ്പു ആകുലതയോടെ പറഞ്ഞു…
” ശ്രീറാം ഇപ്പോ IPS അല്ല… ആ 3 അക്ഷരത്തോട് നീതി കാണിക്കാൻ എനിക്ക് പറ്റീട്ടില്ല…. അതുകൊണ്ട് വേണ്ട എന്ന് വെച്ചു……പോലീസിൽ ഞാൻ അറിയിച്ചിട്ടുണ്ട് പിന്നെ ജയിലിൽ ഒന്നും കിടക്കേണ്ടി വരില്ല ഡോ….. നിങ്ങൾ എന്നെ മാനസിക രോഗി ആക്കിയത് കൊണ്ട് ശിക്ഷ ഉണ്ടാവില്ല…. ഒരു ചിരിയോടെ അവന് പറഞ്ഞു…..
ഒരു നിമിഷം അവനെ ഓർത്തു അവര്ക് സങ്കടം തോന്നി…
പെട്ടന്ന് തന്നെ പോലീസ് വാഹനങ്ങൾ ഒകെ അവിടേക്കു ചീറി പാഞ്ഞു വന്നു……
S. I ശ്രീറാമിനെ കണ്ടപ്പോൾ അയാളുടെ അടുത്തേക്ക് ഓടി വന്നു….
” സാർ… സാർ എന്താ ഇവിടെ….
” എന്നെ സാർ എന്നൊന്നും വിളിക്കേണ്ട ഡോ….. ഇപ്പോ തന്റെ മേലുദ്യോഗസ്ഥൻ ഒന്നും അല്ലാലോ ഞാൻ ……
ശ്രീറാം അയാളോട് പറഞ്ഞു…
” സാർ ആണോ ഫോൺ വിളിച്ചത്…
” മം… ഞാൻ തന്നെയാ കൊന്നത്… എന്നെ അറസ്റ്റ് ചെയ്തോളു….
“സാർ… അയാൾ വിശ്വാസം വരാതെ ശ്രീറാമിനെ വിളിച്ചു…
” അതെ ഡോ… ഞാൻ തനെ… ധാ… എന്റെ റീവോൽവർ… ഞാൻ തന്നെ ഷൂട്ട് ചെയ്തതാ…….
സാർ വരു…
S. I ശ്രീറാമിനെ കൂട്ടി കൊണ്ട് പുറത്തേക് നടന്നു…..
ഭദ്രയും അർജുനും അപ്പുവും അവന് പോവുന്നത് നോക്കി നിന്നു……
കുറച്ചു ദൂരം നടന്ന ശ്രീറം തിരിച്ചു ഭദ്രയുടെ അടുത്തേക്ക് വന്നു…..
ഒരു ചെറു ചിരിയോടെ അവന് ഒരു കൈ എടുത്ത് അവളുടെ കവിളിൽ വെച്ചു…
ഭദ്ര ഞെട്ടി അവനെ നോക്കി…….
” നിന്നോട് ഉള്ള പ്രണയം മാത്രം സത്യമായിരുന്നു ദേവ…..
” ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഈ ശ്രീറാമിന്റെ പ്രാണൻ ആയി നീ കൂടെ ഉണ്ടാവണം …….. അന്ന് നിന്റെ കണ്ണിൽ ഈ പേടിക്ക് പകരം പ്രണയം നിറയണം ദേവ…..
ഭദ്ര ഒന്നും പറയാതെ തരിച്ചു നിന്നു…
അവന് നടന്നു നീങ്ങി….. ഒന്ന് തിരിഞ്ഞ് അവന് ഭദ്രയെ ഒന്നു കൂടി നോക്കി അവന്റെ കണ്ണിൽ അപ്പോഴും പ്രണയം നിറഞ്ഞിരുന്നു….❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അവസാനിച്ചു………
ഈ കഥ ഇവിടെ വെച്ച് നിർത്തിയാലെ അതിന്റെ ഭംഗി കിട്ടുള്ളൂ.. അവസാനം ഇങ്ങനെ ആവണം എന്ന് ആദ്യമേ തീരുമാനിച്ചതാണ് ….. ഇനിയും നീട്ടിയാൽ ബോർ ആവും അതാണ്……
പൂജയുടെ മരണം ആണ് ശിവദാസ് എന്നാ അച്ഛനുള്ള ശിക്ഷ……..
വീണയുടെയും പ്രണയം അത് നടക്കുമോ ഇല്ലയോ എന്ന് പ്രവചിക്കാൻ പറ്റാത്ത ഒന്നാണ്…. യെനെങ്കിലും അവളുടെ പ്രണയം സഫലമാകും എന്ന് വിശ്വസിക്കാം….
ഭദ്രയും അർജുനും തീവ്രത്തയോടെ പ്രണയിക്കട്ടെ……. ❤️
അപ്പോ ഇത് വരെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി….

by