Karimizhi

The World of Malayalam Stories

തുടർക്കഥകൾ

പ്രണയം : ഭാഗം 06

രചന – പൂർണ്ണിമ വിനീത്

ഡാ…. അപ്പു അർജുനെ തട്ടി വിളിച്ചു…. അർജുൻ പക്ഷെ ഇതൊന്നും കേൾക്കുന്നു പോലും ഇല്ല…. ഡാ, അർജുൻ!!!! അപ്പു ഉറക്കെ വിളിച്ചു…. എന്താ ഡാ അർജുൻ ഞെട്ടികൊണ്ട് അപ്പുനെ നോക്കി ഞാൻ എത്ര നേരമായി നിന്നെ വിളിക്കുന്നു നി എന്താ സ്വപ്നം കാണുകയാണോ സ്വപ്നം??,ശേ സ്വപ്നമായിരുന്നോ അർജുൻ കൈ കൊണ്ട് നേട്ടി തിരുമ്മി…. എന്താ ഡാ അപ്പു അർജുന്റെ അടുത്ത് വന്ന് ചോദിച്ചു…. ഏയ്‌ ഒന്നുമില്ലെടാ, അർജുൻ അതും പറഞ്ഞു സീറ്റിൽ നിന്നും എണീറ്റ് കേബിന്റെ പുറത്തേക് പോയി… അവൻ കൊറിടോരിലൂടെ നടക്കുമ്പോൾ ആണ് ഭദ്ര വാഷിംറൂമിൽ നിന്നും വരുന്നത്… ഒരു നിമിഷ ആ സ്വപ്നം സത്യമായിരുന്നെങ്കിലോ അവൻ ആലോചിച്ചു…. പിന്നെ ഒട്ടും താമസിച്ചില്ല ഭദ്രടെ കൈ പിടിച്ചു സ്റ്റോർ റൂമിലേക്കു കേറ്റി വാതിൽ അടച്ചു…… എന്താ ഈ ചെയ്യണേ ഭദ്ര ദേഷ്യത്തോടെ ചോദിച്ചു….. അവൻ അവളുടെ അടുത്തേക് വന്നുകൊണ്ട് പറഞ്ഞു …

എനിക്ക് നിന്നോട് സംസാരിക്കണം കണ്ണാ എനിക്ക് താല്പര്യമില്ലെങ്കിലോ, ഭദ്ര അവനെ നോക്കി പറഞ്ഞു പ്ലീസ് കണ്ണാ അവൾ കൈ ഉയർത്തി എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാൻ ഇല്ല, നിങ്ങളും അപ്പേട്ടാനും കൂടെ ഒരുമിച്ച് വന്ന് വിളിച്ചാൽ ഞാൻ കൂടെ പോരും എന്ന് കരുതിയോ…. നിങ്ങൾ എന്ത് പറഞ്ഞാലും കണ്ണടച്ചു വിശ്വസിച്ചിരുന്ന ദേവ അല്ല ഞാൻ….. അതും പറഞ്ഞു അവൾ റൂമിൽ നിന്നും പോവാൻ നിന്നതും അവൻ അവളെ ചുമരിനോട് ചേർത്ത നിർത്തി അവളുടെ അധരങ്ങളെ സ്വന്തമാക്കി…. ഒരു നിമിഷം ഭദ്ര പകച്ചു നിന്നു… എന്നിട് അവനെ തള്ളി മാറ്റി…അവനെ ദേഷ്യത്തോടെ നോക്കി അർജുൻ അവളെ ഇങ്ങനെ ഒരു ഭാവത്തിൽ കണ്ടിട്ടില്ല.. തൊട്ടുപോകരുത് എന്നെ… അർജുന് അത് വിശ്വസിക്കാൻ പറ്റിയില്ല അത്രയും ദേഷ്യം നിറഞ്ഞ കണ്ണുകളോടെയാണ് ഭദ്ര അത് പറഞ്ഞത് …… കണ്ണാ ഞാൻ… ഭർത്താവിന്റെ അധികംരം നിങ്ങൾ എന്നോട് കാണിക്കണ്ട…..മനസ് കൊണ്ട് ഞാൻ നിങ്ങളിൽ നിന്നും എത്രയോ അകലെയാണ്…. എനിക്ക് നിങ്ങളെ കാണുന്നതേ വെറുപ്പാ… സ്വന്തം ഉയർച്ചക് വേണ്ടി നിങ്ങൾ എന്നെ വിൽക്കാനും മടിക്കില്ല…. ഭദ്ര അത് പറഞ്ഞു തീർന്നതും അർജുന്റെ കൈ അവളുടെ കവിളിൽ ശക്തിയോടെ പതിഞ്ഞു….

ഭദ്രക് തല കറങ്ങുന്നത് പോകെ തോന്നി…. ശെരിയാ ഞാൻ നിന്നോട് തെറ്റ് ചെയ്തിട്ടുണ്ട്, അതൊന്നും അറിഞ്ഞോണ്ടായിരുന്നില്ല… 2 വർഷം എന്റെ ഭാര്യയായി കഴിഞ്ഞിട്ടും നിനക്ക് എന്നെ മനസിലാക്കാൻ പറ്റിയില്ലലോ… നിന്നെ ആണലോ ഞാൻ സ്നേഹിച്ചത് എന്ന് ചിന്തിക്കുമ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോനുന്നു… ഇനി ഈ അർജുൻ നിന്റെ പിന്നാലെ വരില്ല…നിന്നെ സത്യങ്ങൾ ബോധിപ്പിക്കാൻ ഇനി എനിക്ക് ആഗ്രഹവും ഇല്ല…. അതും പറഞ്ഞു അർജുൻ ആ റൂം തുറന്നു പുറത്തേക് പോയി… ഭദ്ര ആകെ ബലം നഷ്ടപെട്ട പോലെ നിന്നു… ഞാൻ എന്തോകെ ഭഗവാനെ അജുവേട്ടനോട് പറഞ്ഞത്.. അപ്പോഴത്തെ ദേഷ്യത്തിൽ അറിയാതെ വായിൽ നിന്നും വന്നതാ..ഭദ്ര കരഞ്ഞുകൊണ്ട് അവിടെ തന്നെ തളർന്നിരുന്നു **

അപ്പു അർജുന്റെ കേബിനിലേക് വന്നപ്പോ അർജുൻ രണ്ട് കൈ കൊണ്ട് തലയും താങ്ങി ഇരിക്കുന്നത് കണ്ടത് … എന്താ ഡാ എന്താ പറ്റിയെ അപ്പു അർജുന്റെ ഷോൾറിൽ കൈ വെച്ച ചോദിച്ചു… അർജുൻ മിഴികൾ ഉയർത്തി അവനെ നോക്കി… അവന്റെ ചുവന്നിരിക്കുന്ന മിഴികൾ കണ്ടപ്പോ എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് അപ്പൂന് തോന്നി…. എന്താ ഡാ എന്തിനു നി ഇപ്പോ കരഞ്ഞേ….. ഞാൻ ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു അപ്പു….അർജുൻ നിറമിഴിയോടെ പറഞ്ഞു അതിനും മാത്രം ഇപ്പോ എന്താ ഉണ്ടായത് അർജുൻ ഉണ്ടായ കാര്യം എല്ലാം അവനോട് പറഞ്ഞു…… അപ്പു തലേൽ കയും വെച്ച ചെയറിൽ ഇരുന്നു… അല്ലെങ്കിലേ അവൾ ദേഷ്യത്തിലാ അതിന്റെ ഇടക്ക് അവൻ അവളെ ഉമ്മിക്കാൻ പോയിരിക്കുന്നു… അതും പോരാത്തതിന് അവളെ തല്ലുകയും ചെയ്തു…അപ്പു അർജുനെ ദേഷ്യത്തോടെ നോക്കി ഡാ അത് പിന്നെ സ്വപ്നത്തിൽ അവൾ എന്റെ പഴേ ദേവ ആയിരുന്നെടാ….അതെ പോലെ ആവും വിചാരിച്ചു.. അർജുൻ പറയുന്നത് കേട്ട് അപ്പു പല്ലുകടിച്ചു അവൻ നോക്കി നിനക്ക് ഇത് എന്തിന്റെ കേടാ അജു..

.അവളെ എങ്ങനേലും സത്യം പറഞ്ഞു മനസിലാക്കാൻ അല്ലെ നമ്മൾ ഇങ്ങോട്ട് വന്നത്…ഇപ്പോ വീണ്ടും അടി ആയിട്ട് വന്നിരിക്കുന്നു… എന്നാലും അവൾക് എങ്ങനെ തോന്നിയെടാ ഇങ്ങനെ ഒകെ പറയാൻ….. അവൾ എന്നെ മനസിലാക്കിയില്ലലോ…. അവളുടെ മനസ്സിൽ ഞാൻ ഇത്രേം താഴ്ന്നു പോയോ….. അത് വിട്ട് കളയേണ്ട അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാവും അവൾ… ഇനി ഇപ്പോ ദേവയെ എങ്ങനെയാ സത്യങ്ങൾ അറിയിക്കുന്നേ, അപ്പു അർജുനോട് ചോദിച്ചു അവളുടെ പിന്നാലെ നടന്നിട് കാര്യമില്ല… എന്തായാലും എന്റെ മനസ്സിൽ ഒരു പ്ലാൻ ഉണ്ട്.. ഇനി അർജുന്റെ പിന്നാലെ ഭദ്ര നടക്കും…. ***ഭദ്ര സീറ്റിൽ വന്നിരുന്നിട്ടും അവൾക് തളർച്ച മാറിയിരുന്നില്ല..അജുവിന്റെ വാക്കുകൾ അവളുടെ ഹൃദയത്തിലേക് ആഴ്ന്നു ഇറങ്ങുന്നത് പോലെ തോന്നി… എന്താ ഡാ എന്താ പറ്റിയത്….ഭദ്രയുടെ ഇരുപ്പ് കണ്ടിട്ടാണ് വീണ ചോദിച്ചു ഒന്നുമില്ലെടാ ആകെ ഒരു ക്ഷീണം.. ഞാൻ ഫ്ലാറ്റിൽ പോവാ.. നിന്റെൽ അല്ലെ ഫ്ലാറ്റിന്റെ 2 കീയും ഉള്ളത്.. ഒരു കീ താ……ഭദ്ര കൈ നീട്ടി കൊണ്ട് ചോദിച്ചു എന്തായാലും നി ഒറ്റക് പോവണ്ട ഞാനും വരാം വീണ അവളുടെ ബാഗ് എടുക്കാൻ പോയതും ഭദ്ര അത് തടഞ്ഞു… വേണ്ട വീണ എനിക്ക് കുഴപ്പൊന്നും ഇല്ല.. നി ഫ്ലാറ്റ് ന്റെ കീ താ ഞൻ ഒരു കാബ് വിളിച്ചോളാം….. മം ഓക്കേ ടേക്ക് കെയർ വീണ കീ കൊണ്ടുതുകൊണ്ട് പറഞ്ഞു… ഭദ്ര കീയും വാങ്ങി താഴേക്കു പോയി….. **

ഭദ്ര ഫ്ലാറ്റിൽ പോയി എന്ന് അപ്പു അറിഞ്ഞു… അവൻ നേരെ വീണയുടെ അടുത്തേക് പോയി… വീണ ദേവ എന്താ നേരത്തെ പോയത് അപ്പു വീണയോട് ചോദിച്ചു…. അവൾക് വയ്യ സാർ ക്ഷീണം അന്നെന്നു പറഞ്ഞു… ഞാൻ കൂടെ പോവാം എന്ന് പറഞ്ഞതാ പക്ഷെ സമ്മതിച്ചില്ല… മം എന്തായാലും താനും പോകോ.. അവളെ ഒറ്റക് ഫ്ലാറ്റിൽ ആകണ്ട…എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചോ.. എന്റെ നമ്പർ ഞാൻ തരാം…അപ്പു വീണക് അവന്റെ കാർഡ് കൊടുത്തുകൊണ്ട് പറഞ്ഞു ഓക്കേ സാർ വീണ തലയാട്ടികൊണ്ട് പറഞു ഡോ താൻ എന്നെ അപ്പു ഏട്ടൻ എന്ന് വിളിച്ചാൽ മതി അഹ് ഓക്കേ സാർ… സോറി അപ്പുവേട്ട വീണ ചിരിച്ചു കൊണ്ട് പറഞ്ഞു.. ** ഭദ്ര ഫ്ലാറ്റിൽ എത്തിയപ്പോൾ തന്നെ നല്ല ക്ഷീണം തോന്നി.. അവൾ മാറാനുള്ള ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക് പോയി… കുറെ നേരം ഷവറിന്റെ താഴെ നിന്നു.. വെള്ള തുള്ളികളോടൊപ്പം അവളുടെ കണ്ണുനീരും അതിൽ ഉണ്ടായിരുന്നു….. ഫ്രഷ് ആയി വന്ന് അവൾ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു…. തലയിൽ നിന്ന് ഇപ്പോഴും വെള്ളം വീഴുനുണ്ടായിരുന്നു……മുഖത്ത് അർജുന്റെ 5 വിരലും ഇപ്പോ തെളിഞ്ഞ കാണാം.. വീണ വന്നാൽ എന്തായാലും ഇത് ചോദിക്കും അപ്പോ എല്ലാം പറയേണ്ടി വരും…..

ഭദ്ര ആലോചനയിൽ മുഴുകി…. വീണ ഫ്ലാറ്റിൽ വന്ന് കാളിങ് ബെൽ അടിച്ചു… കുറെ നേരം വെയിറ്റ് ചെയ്തിട്ടും ഭദ്ര വരാതിരുന്നപ്പോ വീണക് പേടി ആയി… അവൾ വേഗം സ്പെയർ കീ ഉപയോഗിച്ച ഡോർ തുറന്നു…. ഭദ്ര.. എന്ന് വിളിച്ചു വീണ ആദ്യം പോയത് കിച്ചണിലേക്കു ആണ്… അവിടെ അവളെ കാണാതിരുന്നപ്പോ അവൾ ഭദ്രയുടെ റൂമിൽ പോയി… നോക്കുമ്പോ ബെഡിൽ സുഖമായിട്ട് ഉറങ്ങുന്ന ഭദ്രയെ കണ്ടതും വീണക് സമാദാനമായി…. വീണ ഡോർ അടച്ചു അവളുടെ റൂമിലേ പോയി ഫ്രഷ് ആയി….അവൾ കിച്ചണിൽ പോയി 2 കോഫീ ഇട്ടു വന്നു…ഭദ്രയെ വിളിക്കാൻ വേണ്ടി അവളുടെ റൂമിൽ പോയി… മോളെ ഭദ്ര കുട്ടി എണീക്…ദാ അടിപൊളി കോഫീ ഇട്ടിട്ടുണ്ട്… വാ.. വീണ ഭദ്രയെ വിളിച്ചു.. അവൾ വിളി കേൾക്കുന്നില്ല എന്ന് കണ്ടപ്പോ വീണ അവളുടെ അടുത്ത് പോയി അവളെ വിളിച്ചു ഭദ്രക് ഒരു അനക്കവും ഇല്ലായിരുന്നു… ഭദ്ര….. വീണ വിളിച്ചുകൊണ്ടു ഇരുന്നു പക്ഷെ ഭദ്ര ആ വിളി കേട്ടില്ല…… തുടരും……..

LEAVE A RESPONSE