രചന – പൂർണ്ണിമ വിനീത്
“ഭദ്രകുട്ടി എണീക്കെടാ…… നീ ഇന്ന് ഓഫീസിലേക്ക് വരുന്നിലെ…സമയം എത്ര അയിന്ന?? വീണ ഭദ്രയെ കുത്തി പോക്കുന്നുണ്ട്…
” ഞാൻ ഇല്ല വീണ… ആകെ ക്ഷീണം തോനുന്നു… ” ഭദ്ര കിടക്കയിൽ കിടന്നു കൊണ്ട് തന്നെ പറഞ്ഞു….
” ഞാൻ അപ്പുവേട്ടനോട് പറയാം…
“അപ്പുവേട്ടനോ… 🙄ഭദ്ര അന്തം വിട്ട് ചോദിച്ചു…
” അത് പിന്നെ എന്നോട് അങ്ങനെ വിളിച്ചോളാൻ പറഞ്ഞു… വീണ നാണത്തോടെ പറഞ്ഞു…
” ആര്?
” നിന്റെ അപ്പേട്ടൻ…
” മം.. ഭദ്ര ഒന്ന് അമർത്തി മൂളി..
” പിന്നെ നിന്റെ ഏട്ടത്തി ആവാൻ എനിക്ക് വിരോധം ഒന്നും ഇല്ല ട്ടോ… വീണ കുറുമ്പോട് പറഞ്ഞു..
” അപ്പോ അതാണ് എന്റെ വീണകൊച്ചിന്റെ ഈ ഇളക്കത്തിന്റെ കാര്യം….
” 😁 വീണ ഭദ്രയെ നോക്കി ഇളിച്ചു…
” എന്റെ വീണ കൊച്ചേ…. നീ എന്റെ ഏട്ടത്തി ആവുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു… പക്ഷെ അപ്പേട്ടൻ… നിനക്ക് അറിയില്ലേ… അഭിയുടെ സ്ഥാനത് വേറെ ആരെയും ഏട്ടൻ ചിന്തിക്കു പോലും ഇല്ല… ഭദ്ര വിഷമത്തോടെ അവളെ നോക്കി…
” പിന്നെ.. പിന്നെ… അല്ലെങ്കിലും അങ്ങേരെ
ആർക് വേണം….. എനിക്ക് വേറെ നല്ല ചെക്കൻമാരെ കിട്ടാഞ്ഞിട്ട…. ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലെ… നീ എണീറ്റ് വാ.. ഞാൻ കോഫി ഉണ്ടാക്കാം…. അതും പറഞ്ഞു വീണ റൂമിന് പുറത്തേക് നടന്നു…. കണ്ണു നിറയുന്നത് ഭദ്ര കാണാതിരിക്കാനുള്ള ഓട്ടമാ…..
എനിക്കറിയാം വീണ നിനക്ക് ശെരിക്കും അപ്പേട്ടനെ ഇഷ്ടമാണെന്ന്… പക്ഷെ അറിയാതെ പോലും നിന്നെ വേദനിപ്പിക്കാൻ എനിക്ക് ആവില്ല ഡാ…അവൾ പോവുന്ന വഴിയേ നോക്കി ഭദ്ര മനസ്സിൽ പറഞ്ഞു…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭദ്ര ഒന്ന് ഫ്രഷ് ആയി കിച്ചണിലേക്ക് പോയി….
” ആഹാ കുളിച്ചോ… എന്ന ഇതാ നിന്റെ കോഫീ… വീണ ഒരു കപ്പ് ഭദ്രക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു….
” താങ്ക് യു 😘”
” വരവ് വെച്ചിരിക്കുന്നു….വീണ ചിരിയോടെ
പറഞ്ഞു…
” ഭദ്ര കോഫീടെ കൂടെ ഒരു ബിസ്ക്കറ്റ് പാക്കറ്റ് എടുത്തു… അത് ഓപ്പൺ ചെയ്ത്തതും ഭദ്ര ഒരു ഓട്ടമായിരുന്നു ബാത്‌റൂമിലേക്……വീണ പിറകെയും…
ബാത്‌റൂമിൽ എത്തുന്നതിനു മുന്നേ തന്നെ ഭദ്ര വോമിറ്റ് ചെയ്തിരുന്നു…..വീണ അവളുടെ പുറം തടവി കൊടുത്തു…….
ഭദ്ര നല്ല പോലെ ക്ഷീണിച്ചിരുന്നു…. വീണ അവളെ താങ്ങി ബെഡിൽ കൊണ്ടു പോയി കിടത്തി….അവളെ അവിടെ കിടത്തി വീണ പോവാൻ നിൽകുമ്പോൾ ഭദ്ര അവളുടെ കൈയിൽ പിടിച്ചു…വീണ എന്താ എന്ന അർത്ഥത്തിൽ ഭദ്രയെ നോക്കി….
“ഞാൻ ക്‌ളീൻ ചെയ്തോളാം വീണ… നീ വെറുതെ ബുധിമുട്ടണ്ട…..
” എനിക്കൊരു ബുദ്ധിമുട്ടും ഇല്ല… വീണ അവളെ കൂർപ്പിച്ച നോക്കി കൊണ്ട് പറഞ്ഞു റൂം വിട്ട് പുറത്തേക് പോയി……
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
” അജു.. ” ബാൽക്കണിൽ എന്തോ
ആലോചിച് നിൽക്കുന്ന അജുവീനനെ വിളിച്ചു കൊണ്ട് അപ്പു അവന്റെ അടുത്ത് വന്ന് നിന്നു…
” മം അർജുന് ഒന്ന് മൂളി…
” നീ എന്താ ആലോചിക്കുനെ…
” അപ്പു… കണ്ണന്…ആരായിരിക്കും അവളെ കൊല്ലാൻ നോക്കുന്നത്…… അവളെ പലപ്പോഴും ഫോളോ ചെയുന്നത് സെൽവത്തിന്റെ ടീം ആണെന്ന് നമ്മൾ കുറെ കഷ്ടപെട്ടാണ് കണ്ടുപിടിച്ചത്… പക്ഷെ അവനെ കൈയിൽ കിട്ടുന്നില്ലാലോ എന്നാൽ ആല്ലേ എന്തെങ്കിലും അറിയാൻ സാധിക്കു…
” മം.. എന്തായാലും പെട്ടന് തന്നെ അവനെ പൊക്കണം…. പിന്നെ… അവൾ ഇപ്പോ പ്രെഗ്നന്റ് കൂടെ ആണ്….. നമ്മുടെ അപ്പുറത്തെ ഫ്ലാറ്റ് ആണെങ്കിലും രാത്രി ഒകെ അവളെ ആരെങ്കിലും എന്തെങ്ങിലും ചെയ്താൽ നമ്മൾ അറിയില്ല അജു …..
” ഞാനും അത് ആലോചിക്കുകയായിരുന്നു അപ്പു…നീ പറഞ്ഞത് ശെരിയാ ഇപ്പോഴത്തെ അവസ്ഥയിൽ കണ്ണന് അവിടെ നില്കുന്നത് സേഫ് അല്ല…
“പക്ഷെ അവളെ എങ്ങനെയാ ഇങ്ങോട്ട് കൊണ്ട് വരിക…. അവൾ സമ്മതിക്കില്ല അജു…
” അവൾ ഇങ്ങോട്ട് വരാൻ അല്ലെ ബുധിമുട്ട് ഉളു…… പക്ഷെ എനിക് അവിടെ കേറി താമസിക്കാമലോ…..
” അതെങ്ങനെ… നിന്നെ അവൾ ആ പാടി ചവിട്ടാൻ സമ്മതിക്കില്ല…….
“ഞാൻ നല്ല പോലെ വലിഞ്ഞു കേറി ചെല്ലും…ഇനി ആണ് ഈ അർജുന്റെ ശെരിക്കുമുള്ള സ്വഭാവം എന്റെ കണ്ണന് കാണാൻ പോവുന്നത്…അജു അപ്പുവിനെ നോക്കി ചിരിച്ചു….
അപ്പു തിരിച്ചും അവനെ നോക്കി ചിരിച്ചു…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
“ഭദ്രേ ഞാൻ പോവണോ…
” നീ പൊക്കോ വീണ…. എനിക്ക് കുഴപ്പം ഒന്നും ഇല്ല…
” എന്നാലും… നീ ആകെ ക്ഷീണിച് ഇരിക്കലെ…. ആരും ഇല്ലാതെ എങ്ങനെയാ….
” ഒന്നുമില്ലെടി… ഞാൻ ഒറ്റക്…
ഭദ്ര പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ കാളിങ് ബെൽ സൗണ്ട് കേട്ടു…വീണ ചെന്ന് ഡോർ തുറന്നപ്പോൾ മുന്നിൽ കുറെ ബാഗും ആയിട്ട് അപ്പുവും അർജുനും..
അവൾ അന്തിച്ചു നിന്നു…
” എന്താടോ ഇങ്ങനെ നോക്കുനെ… ” അപ്പു ചിരിയോടെ ചോദിച്ചു…
” ഏയ് ഒന്നുല… ഞാൻ പിന്നെ ബാഗ്…വീണ തപ്പി തടഞ് കൊണ്ട് ചോദിച്ചു…
” ഓ അതാണോ… അത് ഞാൻ പറയാം ആദ്യം ഞങ്ങളെ ഇങ്ങനെ നിർത്താതെ അകത്തേക്ക് കേറ്റുമോ….. അപ്പു വീണയോട് ചോദിച്ചു…
” ആയോ സോറി സാർ, അകത്തേക്ക് വരു…… വീണ അവരെ അകത്തേക്കു വിളിച്ചു…
രണ്ട് പേരും സോഫയിൽ ഇരുന്നു…
ആരാ വന്നത് എന്ന് അറിയാൻ ലിവിങ് റൂമിലേക്കു വരാൻ നിന്ന ഭദ്ര അപ്പുവിന്റെ ശബ്ദം കേട്ട് റൂമിലേക്കു തന്നെ പോയി കിടന്നു…
” ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം…. അത് പറഞ്ഞു വീണ പോവാൻ നിന്നതും അർജുൻ തടഞ്ഞു…
” ഒന്നും വേണ്ട വീണ.. കണ്ണൻ എവിടെ….അർജുന് ഉള്ളിലേക്കു നോക്കി ചോദിച്ചു…
” അത് സാർ.. രാവിലെ മുതൽ ഭയങ്കര വോമിറ്റിങ്… ഓഫീസിൽ ലീവ് പറഞ്ഞിട്ടുണ്ട് ….
അത് കേട്ടതും അർജുൻ ജെറ്റ് പോലെ ഭദ്രയുടെ റൂമിലേക്കു പോയി….
അവന്റെ ഓട്ടം കണ്ടിട്ടു വീണ വായേം തുറന്ന് നിന്നു…
” അടക്കേടോ… ഈച്ച കേറും…അപ്പു കളിയാക്കി പറഞ്ഞു…
” 😁 വീണ അവനെ നോക്കി ചിരിച്ചു…..
അവളുടെ ഭാവം കണ്ട് അപ്പു ചിരി കടിച്
പിടിച്ച് ഇരുന്നു….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അർജുൻ റൂമിലേക്കു ചെന്നപ്പോൾ ഭദ്ര കിടക്കുകയായിരുന്നു… ആരുടെയോ സാനിധ്യം അറിഞ്ഞപ്പോൾ അവൾ ചെരിഞ്ഞു ഡോറിനടുത്തേക്ക് നോക്കി….അർജുനെ കണ്ടതും ഭദ്ര പിടഞ്ഞെഴുന്നേറ്റു…. പെട്ടന്ന് എഴുന്നേറ്റപ്പോൾ അവൾക് തല കറങ്ങുന്നത് പോലെ തോന്നി…. അവളുടെ കണ്ണിൽ ഇരുട്ട് കയറി….അവൾ വീഴാൻ പോയത് അർജുന് അവളെ താങ്ങി പിടിച്ചു…..അവൾ അവന്റെ നെഞ്ചിൽ തല വെച്ചു കിടന്നു… അവൻ പതുകെ അവളെയും കൊണ്ട് ബെഡിൽ ഇരുന്നു…..
കുറച്ചു നേരത്തിനു ശേഷം ഭദ്ര കണ്ണുകൾ പതുകെ തുറന്നു….പരിജിതമായ ഗന്ധം അവളെ പൊതിഞ്ഞു….ആരുടെയോ നെഞ്ചിൽ ചാരി ഇരിക്കുകയാണെന്ന് അപ്പോഴാണ് അവൾക് മനസിലായത്….അവൾ മുഖം ഉയർത്തി നോക്കി…അർജുനും അവളെ നോക്കി ഇരിക്കുകയായിരുന്നു….
” കണ്ണാ… Are you ok? അർജുൻ
ചോദിച്ചപ്പോഴാണ് ഭദ്രക് സ്ഥലകാല ബോധം ഉണ്ടായത്… അവൾ അവനെ വിട്ടു മാറി ഇരുന്നു……
അർജുൻ അവളെ നോക്കി ഒന്ന് ചിരിചിട്ട് പുറത്തേക് നടന്നു…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
” വീണ എനിക്ക് ഒരു ഫേവർ ചെയ്യുമോ… അർജുൻ വീണയോട് ചോദിച്ചു…
” എന്താ സാർ “വീണ ചോദിച്ചു..
” ഇനി മുതൽ എനിക്ക് കണ്ണന്റെ ഒപ്പം താമസിക്കണം… ഇപ്പോ തന്നെ അവളെ കൊല്ലാൻ ആരൊക്കെയോ നടക്കുന്നുണ്ട്..അവൾ ഒറ്റക് ഇവിടെ സേഫ് അല്ല വീണ… So I think you got it…
” ഞാൻ ഇത് സാർ നോട് പറയണം എന്ന് വിചാരിച്ചതാണ്… ഞാൻ ഹോസ്റ്റലിലേക് മാറിക്കോളാം സാർ… വീണ പറഞ്ഞു
” അത് വേണ്ട വീണ .. എന്റെ ഫ്ലാറ്റിലേക് മാറിയ മതി അവിടെ 3 ബെഡ്‌റൂംസ് ഉണ്ട്… പിന്നെ അപ്പു അവിടെ ഉണ്ടാവും…അർജുന് അപ്പുവിനെ നോക്കി കൊണ്ട് പറഞ്ഞു…
അപ്പു വീണയെ നോക്കി ചിരിച്ചു……
” എന്ത് ഭംഗിയാ ചിരിക്കുമ്പോൾ… ഇപ്പോ ഇതാ അടിപൊളി ഓഫറും അങ്ങേരുടെ കൂടെ താമസിക്കാം എന്ന്..ഈശ്വര… ഇങ്ങേരെ കൊണ്ടേ ഞാൻ പോവു… വീണ അപ്പുവിനെ നോക്കി മനസ്സിൽ പറഞ്ഞു അർജുനോട് തലയാട്ടി കാണിച്ചു…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അർജുൻ ബാഗ് ഒക്കെ എടുത്ത് ഭദ്രയുടെ റൂമിലേക്ക് വന്നു…,
അവന്റെ വരവ് കണ്ട് ഭദ്ര വാ തുറന്നു നിന്നും..
” ഇതെവിടെക്കാ ഈ ബാഗ് ഒക്കെ ആയിട്ട്….. ഇത് എന്റെ ബെഡ്‌റൂമ.. ഭദ്ര ദേഷ്യത്തോടെ പറഞ്ഞു…
” നിന്റെ അല്ല കണ്ണാ… ഇനി മുതൽ നമ്മുടെ…ഞാൻ ഇനി മുതൽ ഇവിടെ ആണ് താമസം….
” What.!! ഭദ്ര ഉറക്കെ ചോദിച്ചു
” ഔ… ഒച്ചവെക്കാതെ കണ്ണാ….. നിന്റെ വയറ്റിൽ കിടക്കുന്ന നമ്മുടെ കുഞ്ഞു
പോലും പേടിച് പോവും……പിന്നെ ഞ്ഞാൻ ഇവുടെ തന്നെ താമസിക്കും….അർജുൻ ചെവിയിൽ വിരൽ തിരുകി കൊണ്ട് പറഞ്ഞു…
“അത് ഇയാള് മാത്രം തീരുമാനിച്ച മതിയോ…….
” ഇയാൾ എന്നോ.. അജുവേട്ട എന്ന് വിളിക്കെടി… അർജുൻ കുറുമ്പോട് പറഞ്ഞു…
ഭദ്ര അർജുനെ നോക്കി പല്ല് കടിച്ചു….
അർജുൻ അവളെ ശ്രദിക്കാതെ ഡ്രസ്സ് ഒകെ എടുത്ത് വാർഡ്രോബിൽ വെക്കാണ് തുടങ്ങി…
” ഇതൊക്കെ എവിടെക്കാ വെക്കണേ….. ഇത് എന്റെ ഷെൽഫ… ഭദ്രയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു…
“അതേയ് നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല കണ്ണാ…ഞാൻ ഇവിടുന്ന് പോവാൻ ഉദ്ദേശിക്കുന്നില്ല നീ പോയ് കേസ് കൊടുക്ക്……
” തനിക് ഞാൻ കാണിച്ച് തരാം….ഭദ്ര ദേഷ്യത്തോടെ പറഞ്ഞു…
” ഇപ്പോ വേണ്ട കണ്ണാ… രാത്രി മതി…
” ഛെ!!!… ഭദ്ര ചവിട്ടി തുള്ളി പുറത്തേക്ക് പോയി….
അവൾ പോവുന്നത് നോക്കി നിന്ന അർജുന്റെ മുഖത് ചിരി വിരിഞ്ഞു…
തുടരും…

by