രചന – പൂർണ്ണിമ വിനീത്
Welcome Mr Arjun Chandrasekhar, അവിനാശ് അര്ജുന് ബോകെ കൊടുത്തു സ്വീകരിച്ചു….. ( അർജുൻ ചന്ദ്രശേഖരൻ 6ft height, ആവറേജ് തടി , നല്ല തൂ വെള്ള നിറം , ബ്രൗൺ കളർ കണ്ണുകൾ, ആരു കണ്ടാലും നോക്കി നിന്നു പോവുന്ന സൗന്ദര്യം ) അപ്പു എന്തോകെ ഉണ്ടെടാ,, അർജുൻ അവിനാഷിനെ കെട്ടിപിടിച് ചോദിച്ചു…. അവിനാശ് ചിരിച്ചത ഉള്ളു… അവന്റെ തെളിച്ചമില്ലാത്ത ചിരിയുടെ കാരണം അവനു വെക്തമായി അറിയാമായിരുന്നു… ഡാ അവൾ എവിടെയാ, അർജുൻ ചോദിച്ചു എന്താ ഡാ ഇത് വന്നു കേറീത്തലെ ഉള്ളു അവിനാശ് ആക്കി ചിരിച്ചു…
അഹ് നിനക്ക് അതൊന്നും പറഞ്ഞാൽ മനസിലാവില്ല മോനെ… അവിനാശ് അർജുന്റെ അടുത്ത് വന്ന് കണ്ണുകൊണ്ടു ഭദ്രയെ കാണിച്ചു കൊടുത്തു…. ഭദ്രയെ കണ്ടതും അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.. താൻ ഇത്രേം കാലം തേടി നടന്നവൾ .. ദാ ഇപ്പോ കണ്മുന്നിൽ…. അവനു മനസിലെക് ഒരു തണുപ്പ് വന്നു നിറയുന്നത് അറിയുന്നുണ്ടായിരുന്നു …ക്ഷീണിച് പോയിരുന്നു അവൾ… നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട് മാത്രം, കണ്തടങ്ങളിലെ കറുപ്പ് അവളുടെ ഉറക്കമില്ലായമയെ കാണിച്ചു…
പഴേ ദേവയുടെ ഒരു അംശം പോലും ഇപ്പോൾ അവൾക് ഇല്ല എന്ന് അവനു തോന്നി… അതിനു താനും കാരണം അനേനുള്ളത് അവനെ ചുട്ടു പൊള്ളിച്ചു….. അവളുടെ അടുത്തേക് പോവാൻ നിന്നതും അവിനാശ് കൈയിൽ പിടിച്ചു… വാ ഇങ്ങോട്ട് കേബിനിൽ പോയി സംസാരിക്കാം… അവിനാഷും മറ്റു സ്റ്റാഫുകളും അർജുനെ അകത്തേക്കു കൂട്ടികൊണ്ടുപോയി…… ഭദ്ര..ഭദ്ര വീണ ഭദ്രയെ കുലുക്കി വിളിക്കുണ്ട്… ഭദ്ര ഞെട്ടി വീണയെ നോക്കി… എന്താ ഡി ഭദ്ര ദേഷ്യത്തോടെ വീണയോട് ചോദിച്ചു.. എത്ര നേരായി ഞാൻ വിളിക്കുന്നു.. എല്ലാരും അകത്തേക്കു പോയി.. നീ ആരെ സ്വപ്നം കണ്ട് നിൽക്ക? അത് പിന്നെ… അത്… ഭദ്ര തപ്പി തടഞ്ഞു…. മനസിലായി മോളെ…
ഈ അവതാരത്തിനെ കണ്ടപ്പോ തന്നെ എനിക്ക് മനസിലായി അതോണ്ട് എനിക്ക് കൂടുതൽ എക്സ്പ്ലനേഷൻ ഒന്നും വേണ്ട…. എന്തായാലും മോൾക് ഇനി ഓഫീസിലെ കോഴികളെ പേടിക്കണ്ടല്ലോ… ആങ്ങളയും പിന്നെ എല്ലാം എല്ലാമായ നിന്റെ സ്വന്തം പ്രോപ്പർട്ടിയും അല്ലെ ഇപ്പോ കമ്പനി ഏറ്റെടുത്തിട്ടുള്ളത്….. അത് കേട്ടപ്പോൾ ഭദ്രക് ചൊറിഞ്ഞു വന്നു… ആരുടെ പ്രോപ്പർട്ടി.. എന്റെ പ്രോപ്പർട്ടി ഒന്നും അല്ല… ഉവ്വേ… ആ പ്രോപ്പർട്ടി ഇവിടെ വന്നപ്പോ നീ വയയും തുറന്ന് നോക്കി നിന്നപ്പോഴേ മനസിലായി അത് നിന്റെ സ്വന്തം മുതല എന്ന്…. കുന്തം… 😡😡😡 ഭദ്ര വീണയോട് ദേഷ്യപ്പെട്ടു അകത്തേക്കു പോയി.. ഭദ്ര മോളെ നിൽക്ക് ഞാൻ ചുമ്മാ പറഞ്ഞതല്ലെ.. അതും പറഞ്ഞു വീണ പുറകെയും പോയി…..
CEO കേബിനിലേക് അവിനാഷും അർജുന്നും കൂടെ കേറി… ഡാ ആക്രാന്തം കാണിച്ച ഓടി പോയി കെട്ടിപ്പിടിക്കാൻ അവൾ നിന്റെ പഴേ ദേവ അല്ല…ഇപ്പോ നീ അവളുടെ അടുത്തേക് പോയാൽ നിന്റെ ഈ സുന്ദരമായ മുഖത്തിന്റെ ഷേപ്പ് മാറും… അവളെ കണ്ടപ്പോ പഴേ കാര്യങ്ങൾ ഒകെ അർജുൻ മറന്നിരുന്നു…. അവന്റെ മനസിലെക് ദേവ അവസാനമായി പറഞ്ഞ വാക്കുകൾ ഓർമയിലേക് വന്നു….. “” കണ്ണാ…… വിളിക്കരുത് നിങ്ങൾ അങ്ങനെ… അങ്ങനെ വിളിച്ചാൽ ഓടി വരുന്ന ദേവ അല്ല നിങ്ങളുടെ മുന്നിൽ ഉള്ളത്…. കണ്ണാ പ്ലീസ്, ഞാൻ ഒന്ന് പറയട്ടെ.. വേണ്ട.. വേണ്ട… വേണ്ട …. അതൊരു അലർച്ച ആയിരുന്നു… നിങ്ങൾക് പറയാനും എനിക്ക് കേൾക്കാനും ഒരുപാട് കാലം ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ലേ അന്നൊന്നും പറയാത്തത് ഇനി എനിക്ക് കേൾക്കണ്ട… സ്നേഹിച്ചിട്ടല്ലെ ഉള്ളു ഞാൻ നിങ്ങളെ….
ആ എന്നെ ചതിച്ചിലെ നിങ്ങൾ… ഒന്നും ഈ ദേവ മറക്കില്ല…. ഡാ അങ്ങനെ അല്ല, നീ വിചാരിക്കുന്ന പോലെ അല്ല ഡാ ഞാൻ പറയുന്നത് കേൾക്ക്…അർജുൻ അടുത്തേക് വന്നതും ഭദ്ര പിന്നിലോട്ട് നീങ്ങി നിന്നു.. ഈ താലിയുടെ ബലത്തിൽ ഇനി നിങ്ങൾ എന്റെ അടുത്തേക് വരരുത്… വെറുപ്പാണ് എനിക്ക് നിങ്ങളെ.., ഇനി എന്റെ മുന്നിൽ വരരുത്..കാണണ്ട എനിക്ക് നിങ്ങളെ…. എല്ലാം പറഞ്ഞപ്പോഴേക്കും ഭദ്ര കരഞ്ഞു തളർന്നിരുന്നു… കണ്ണാ അങ്ങനെ പറയല്ലേടാ, പ്ലീസ് നെഞ്ചിൽ വല്ലാതെ വേദനിക്കുന്നു കണ്ണാ….. ഭദ്ര അവളുടെ ചെവി പൊതി പിടിച്ചു… അവന്റെ വേദന കേൾക്കേണ്ടി വന്നാൽ അവൾ തളർന്നു പോവുമായിരുന്നു… വീണ്ടും അവനെ സ്നേഹിച്ച പോവും എന്ന പേടി….
അത്രെയേറെ അവളുടെ വാക്കുകൾ അവനെ വേദനിപ്പിച്ചു….അവനെക്കാൾ അവൾക്കാണ് കൂടുതൽ വേദനിച്ചത്… അവന്റെ കണ്ണുനീർ കണ്ടില്ലെന്നു നടിച്ചു അവൾ ഇറങ്ങി പോയി….. കരഞ്ഞു കൊണ്ട് ഓടി പോവുന്നവളെ നോക്കി നിൽക്കനെ അർജുന് കഴിഞ്ഞുള്ളു””” ആ ഓർമയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു… ഡാ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. പെട്ടന്ന് അവളുടെ അടുത്ത പോയാൽ അവൾ എങ്ങനെ പ്രതിഗരിക്കും എന്ന് അറിയില്ല… അവിനാശ് അർജുന്റെ തൊള്ളില്ല തട്ടി പറഞ്ഞു മം മനസിലായി അപ്പു… ഇനി അവൾ വേറെ ഒരു അർജുൻ കാണാൻ പോവുന്നത്…. അവളേം കൊണ്ടേ ഞാൻ പോവു…. അത് കണ്ടു അവിനാശ് ചിരിച്ചു….
എല്ലാരും കൂടെ എന്നെ തോൽപിക്കാൻ ഇറങ്ങിയിരിക്ക ലെ… ഇനി ഈ ഭദ്ര തോൽക്കില്ല.. ആരോടെന്നില്ലാതെ ഭദ്ര സ്വയം പറഞ്ഞുകൊണ്ടിരുന്നു…. ഭദ്ര എന്തോകെ എഴുതികൊണ്ടിരിക്കുമ്പോഴാണ് വീണ അങ്ങോട്ട് വന്നത്…. നീ എന്താ ഈ ചെയ്യണേ.. വീണ അവൾ എഴുതുന്ന പേപ്പറിൽ നോക്കിക്കൊണ്ട് ചോദിച്ചു… ഞൻ റിസൈൻ ചെയ്യാൻ പോവാ… ഡാ നീ എന്താ പറയണേ.. അതിനും മാത്രം ഇപ്പോ ഇവിടെ എന്താ ഉണ്ടായത് .. വീണക് അവൾ എടുത്ത തീരുമാനം ശെരിയല്ല എന്ന് തോന്നി ഒന്നും ഉണ്ടാവാതെ ഇരിക്കാനാ ഞാൻ പോവുന്നത്, ഭദ്ര എഴുതിയ പേപ്പറും എടുത്ത്, CEO റൂമിലേക്കു പോയി.. അവൾ ഡോർ നോക്ക് ചെയ്ത് പുറത്ത് വെയിറ്റ് ചെയ്തു…
ഉള്ളിൽ നിന്നും പെർമിഷൻ കിട്ടിയപ്പോ അവൾ അകത്തേക്ക് പോയി… ഒരു പേപ്പറുമായി വരുന്ന ഭദ്രയെ കണ്ടപ്പോ തന്നെ അർജുന് കാര്യം മനസിലായി… സാർ ഭദ്ര അർജുൻ വിളിച്ചു എന്താ കണ്ണാ എന്നെ കണ്ടപ്പോ റിസൈൻ ചെയ്യാൻ പോവണോ…അവളെ നോക്കി അര്ജുന് അത് പറഞ്ഞപ്പോ ഭദ്ര വേഗം പേപ്പർ പിന്നിലോട്ട് മാറ്റി പിടിച്ചു… എന്നാലും ഇതെങ്ങനെ ഇങ്ങേരു കണ്ടുപിടിച്ചു ഭദ്ര മനസ്സിൽ ആലോചിച്ചു… ഞാൻ എങ്ങനെ കണ്ടു പിടിച്ചു എന്നാണോ നീ ചിന്തിക്കണേ,നിന്റെ ഓരോ ചലനവും എന്നോളം വേറെ ആർക്കാ അറിയാം.
എന്നെ പിന്നെയും സ്നേഹിച്ചു പോവും എന്ന പേടി ആണോ കണ്ണാ നിനക്ക്.. അതാണോ നീ റിസൈൻ ചെയ്യാൻ പോവുന്നത്…അർജുൻ അവളുടെ ഓരോ ഭാവങ്ങളും ഒപ്പി എടുത്തുകൊണ്ടു ചോദിച്ചു…. ഹും..എനിക്ക് എന്നെ നല്ല വിശ്വാസമാണ്, ഞാൻ റിസൈൻ ചെയ്യാൻ വനതൊന്നും അല്ല.. പഴേ കാര്യങ്ങൾ പറഞ്ഞു എന്നെ ബുധിമുട്ടിക്കരുത് എന്ന് പറയാൻ വന്നതാ…അതും പറഞ്ഞു ഭദ്ര പുറത്തേക് പോയി.. തന്നോടുള്ള ദേഷ്യത്തിന് ചവിട്ടി തുള്ളി പോവുന്നവളെ നോക്കി അർജുന് ചിരിച്ചു…. തുടരും……

by