21/04/2026

പ്രണയം : ഭാഗം 18

രചന – പൂർണ്ണിമ വിനീത്

ഒരു വർഷം പെട്ടന്ന് തന്നെ പോയി…. ഞങ്ങൾ എഞ്ചിനീയറിംഗ് സെക്കന്റ്‌ ഇയർ ആയി….എന്റേം അഭിയുടെ ചങ്കയി പൂജ മാറിയിരുന്നു…….
ഈ ഒരു വർഷം കൊണ്ട് അപ്പേട്ടൻ മുംബൈ വിട്ട് ശ്രീമംഗലം കമ്പനി നോക്കി നടത്താൻ തീരുമാനിച്ചു….. എന്റേം ശ്രീ ഏട്ടന്റെയും എൻഗേജ്മെന്റ് ലളിതമായി നടത്തി…ഞാൻ ശ്രീ ഏട്ടനുമായുള്ള ജീവിതത്തിൽ പോരുത്തപെടാൻ ശ്രമിച്ചു…. പൂർണമായിട്ടല്ലെങ്കിലും ഞാൻ ശ്രീ ഏട്ടനെ മനസിലാക്കാനും, ഇഷ്ടങ്ങളെ അറിയാനും ശ്രദ്ധിച്ചു……… ശ്രീ ഏട്ടന്റെ പൊസ്സസിവെൻസ് ഒഴിച്ചാൽ വേറെ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…..
പലപ്പോഴും ശ്രീ ഏട്ടന് സ്നേഹം കൂടുമ്പോ ഒരു കെട്ടിപ്പിടുത്തം ഒഴിച്ചാൽ ലിമിറ്റ് വിട്ട് ശ്രീ ഏട്ടന്റെ ഭാഗത്ത് നിന്നും വേറെ ഒന്നും ഉണ്ടായിട്ടില്ല…. അത് ഒരു തരത്തിൽ എനിക്ക് ആശ്വാസമായിരുന്നു. എന്നെ ബുദ്ധിമുട്ടിക്കണ്ട വിചാരിച്ചിട്ടാവും…..
പിനീട് കുറെ കാളുകൾ വന്നിരുന്നു

പ്രൈവറ്റ് നമ്പറിൽ നിന്ന്…. കാൾ എടുക്കാത്തത് കൊണ്ട് മെസ്സേജ് ആയിരുന്നു പിനീട് വന്നത്….. ഒകെ വായികുമായിരുന്നു.. പക്ഷെ ഒന്നിനും മറുപടി കൊടുത്തില്ല…… കുറെ കഴിഞ്ഞാൽ നിർത്തും എന്ന് കരുതി… പക്ഷെ ഈ ഒരു വർഷം ഒരു കളോ മെസ്സേജിയോ വരാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല ….

💓💓💓💓💓💓💓💓💓💓💓💓💓💓

കോളേജ് വെക്കേഷന് കഴിഞ്ഞ് ഇന്നാണ് ഭദ്രക്ക് കോളേജിൽ പോവേണ്ടത്….

ഭദ്ര രാവിലെ റെഡി ആയി ഫുഡ്‌ കഴിച്ചോണ്ടിരിക്കുമമ്പോൾ ആണ് ശ്രീ അങ്ങോട്ട് വരുന്നത്….

“ദേവൂ നീ ഇന്ന് കോളേജിൽ പോവുന്നിലെ”  ശ്രീ യൂണിഫോം ഇട്ട് കൊണ്ട് വന്ന് അവളുടെ മുന്നിൽ നിന്നു….

” മം പോണം… ശ്രീ ഏട്ടൻ ഇന്നലെ എപ്പോഴാ വന്നേ ഞാൻ കണ്ടില്ലലോ… ” ഭദ്ര ഒരു ദോശ കഷ്ണം വായിൽ ഇട്ടു കൊണ്ട് ചോദിച്ചു…

. “അത്.. ഞാൻ.. അത് ഞാൻ ഇന്നലെ രാത്രി എത്തി ” ശ്രീ പരുങ്ങളോടെ പറഞ്ഞു…..

” ആര്? ശ്രീകുട്ടാ നുണ പറയണ്ട നീ ഇന്ന് രാവിലേ 5 മണി കഴിഞ്ഞിട്ടല്ലെ എത്തിയത് ” ലക്ഷ്മി അടുക്കളയിൽ നിന്ന് വന്നു കൊണ്ട് പറഞ്ഞു…

ഭദ്ര മുഖം ചുളിച്ച് കൊണ്ട് ശ്രീയെ നോക്കി..

” അല്ല മോളെ അഭി എന്താ വരാതിരുന്നത്…. സാധാരണ വെക്കേഷന് കഴിഞ്ഞാൽ നിങ്ങൾ  ഒരുമിച്ചല്ലേ പോവുന്നത്.?? ലക്ഷ്മി ഭദ്രയുടെ പ്ലേറ്റിലേക്ക്  ദോശ ഇട്ട് കൊണ്ട് ചോദിച്ചു

” മം അവൾ ഇന്നലെ രാവിലെ വിളിച്ചിരുന്നു അമ്മേ പെണ്ണ് ഇങ്ങോട്ട് വരും എന്ന് പറഞ്ഞതാ പക്ഷെ വന്നല്ല…… ചിലപ്പോ നേരെ ഹോസ്റ്റലിലേക്ക് പോയി കാണും… പിന്നെ വിളിച്ചിട്ട് എടുക്കുന്നും ഇല്ല….”

ശ്രീ അവളെ ഒന്ന് നോക്കി പിന്നെ വേഗം പുറത്തേക്ക് പോയി…

ശ്രീ കുട്ടാ കഴിച്ചിട്ട് പോ.. ലക്ഷ്മി ഉറക്കെ വിളിച്ചു പറഞ്ഞു അവന്റെ പിന്നാലെ

നടന്നു…….. ശ്രീ ഒന്നും മിണ്ടാതെ വേഗം വണ്ടിയിൽ കേറി പോയി… “ഇവൻ ഇതെന്താ പറ്റിയെ… ഇന്നലെ വന്നത് മുതൽ  എന്തോക്കെയോ പ്രശ്നം ഉണ്ടാലോ……ലക്ഷ്മി പറഞ്ഞു കൊണ്ട് ദേവടെ അടുത്ത് വന്നിരുന്നു..

” നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ദേവ ” ലക്ഷ്മി ഭദ്രയോട് ചോദിച്ചു..

” ഇല്ല അമ്മേ… വല്ല കേസ് ന്റേം പ്രശ്നം ആവും.. ” ഭദ്ര എണീറ്റ് കൈ കഴുകി ബാഗും എടുത്തു പുറത്തേക്ക് പോയി….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കോളേജിലേക്ക് പോകുന്ന വഴി എല്ലാം ആളുകൾ നിറഞ്ഞിരിക്കുന്നു….

” ഇതെന്താ ഇപ്പോ ഇവിടെ.. ഇനി വല്ല സ്ട്രൈക്ക് എങ്ങാനും ഉണ്ടാവുമോ..  ആഹാ…എന്ന അഭിയെയും പൂജയെയും  കൂട്ടി പുറത്തേക്ക് പോയി അടിച്ചു പൊളിക്കണം അവൾ ഓരോന്ന് ആലോചിച് ചിരിയോടെ വണ്ടി മുന്നോട്ട് ഓടിച്ചു…..

കോളേജ് അകത്തേക്ക് കേറിയതും കണ്ടു

പോലീസും ആംബുലസും എല്ലാം…. എന്താ ഇവിടെ ആരോടാ ചോദിക്ക… വഴിയിലൂടെ പോവുന്ന ഒരാളെ പിടിച്ചു നിർത്തി അവൾ ചോദിച്ചു… ” എന്താ ചേട്ടാ പ്രശ്നം എന്താ പോലീസ് ഒകെ ” അവൾ അയാളോട് ചോദിച്ചു

” ഒന്നും പറയണ്ട എന്റെ മോളെ കോളേജിലെ ഒരു കുട്ടിനെ ആരൊക്കെയോ ചേർന്ന് ബലാത്സംഗം ചെയ്തു… അതും ക്രൂരമായിട്ട്….. അ കുട്ടി ഇന്നലെ രാത്രി തന്നെ മരിച്ചു…..മോൾ തിരിച്ചു പോകോ.. ഇനി ഈ അടുത്തൊന്നും കോളേജ് തുറക്കില്ല….

” ഈശ്വര..ഏത് കുട്ടി ആണാവോ…….ഭദ്രക് ആകെ പേടി തോന്നി….. അവൾ വേഗം സ്കൂട്ടി തിരിച്ചു   വീട്ടിലേക്ക് പോയി….

💓💓💓💓💓💓💓💓💓💓💓💓💓💓

” നീ എന്താ തിരിച്ചു പോന്നത്…ഓഫീസിലേക്ക് പോവാൻ ഇറങ്ങിയ അപ്പു ഭദ്രയെ കണ്ട് ചോദിച്ചു……

” അപ്പേട്ട കോളേജിൽ …” അവൾ പറയുന്നതിന് മുന്നേ പോലീസ് വാഹനങ്ങളും മീഡിയകാരും വീടിന്റെ മുന്നിൽ എത്തി….

അപ്പുവും ഭദ്രയും മുഖത്തോട് മുഖം നോക്കി….

പോലീസ് വാഹനത്തിൽ നിന്നും ശ്രീ റം ഇറങ്ങി വന്നു…

ശ്രീറാമിനെ കണ്ടപ്പോൾ ഭദ്രക്കും അപ്പുവിനും ആശ്വാസമായി…

നീ ആയിരുന്നോ ശ്രീ…..പേടിപ്പിച്ചല്ലോ നീ ഒരു ചിരിയോടെ അവന്റെ ഷോൾഡറിൽ തട്ടി അപ്പു ചോദിച്ചു……

ശ്രീറാം അവന്റെ കൈ തട്ടി മാറ്റി…

അപ്പു മനസിലാകാത്തത്  പോലെ ശ്രീയെ നോക്കി….

ശ്രീ അപ്പുവിനെ ചുണ്ടി കാണിച്ച് SI യോട് പറഞ്ഞു… ” Arrest him”

ഭദ്രയും അപ്പുവും വിശ്വാസം വരാത്തത് പോലെ ശ്രീ യെ നോക്കി… ശ്രീ രണ്ടു പേരെയും നോക്കാതെ SI യോട് പറഞ്ഞു…

SI വന്ന് അപ്പു വിന്റെ കയ്യില്ലേക് വിലങ്ങ്

വെക്കാൻ തുടങ്ങുമ്പോഴേക്കും ചന്ദ്രശേഖരൻ മേനോനും സേതു മാധവനും ദേവനും അങ്ങോട്ടു വന്നു….

“എന്താ ശ്രീകുട്ടാ നീ കാണിക്കണേ ” സേതു അപ്പുവിനെ അയാളുടെ അടുത്തേക്ക് വലിച്ചു കൊണ്ട് പറഞ്ഞു

” ഞാൻ ഇപ്പോ ശ്രീമംഗലത്തെ ശ്രീറാം ആയിട്ടല്ല വന്നത് SREERAM IPS ആയിട്ടാണ്…. ഒട്ടും  ഭാവവെത്യാസമില്ലാതെ ആണ് ശ്രീ അത് പറഞ്ഞത്….

” ശ്രീ ഞാൻ എന്ത് ചെയ്തിട്ട നീ എന്നെ അറസ്റ്റ് ചെയുന്നത് ” അപ്പു ഒന്നും മനസിലാവാതെ ശ്രീ യെ നോക്കി…

ഭദ്ര ഷോക്ക് അടിച്ചത് പോലെ നിൽക്കുകയാണ്…..

” ശ്രീകുട്ടാ നീ എന്തൊക്കെയാ ചെയുന്നത്… അപ്പു എന്ത് ചെയ്തിട്ടാ നീ ഈ തോന്നിവാസം കാണിക്കുന്നത്…. ചന്ദ്രശേഖരൻ മേനോൻ ശ്രീ യുടെ അടുത്ത് വന്ന് പറഞ്ഞു…

“എന്ത് അറിഞ്ഞിട്ടാ നിങ്ങൾ ഇവനെ സപ്പോർട്ട് ചെയ്യുന്നേ… അറിയോ നിങ്ങൾക് ..ഒരു പെൺകുട്ടിയെ ക്രൂരമായി

ബലാത്സംഗം ചെയ്ത് കൊന്നവനാ  ഇവൻ ” ശ്രീ ദേഷ്യത്തോടെ അപ്പുവിന് നേരെ പാഞ്ഞു കൊണ്ട് പറഞ്ഞു……..

” ശ്രീയെട്ടാ ” ഭദ്ര ഞെട്ടലോടെ ശ്രീയെ വിളിച്ചു

” സത്യമാ ഞാൻ പറഞ്ഞത് അല്ലെങ്കിൽ ഇവനോട് ചോദിക്ക് ഇന്നലെ രാത്രി ഇവനും ഇവന്റെ കൂട്ടുകാരും എവിടെയായിരുന്നു എന്ന്.. ” ശ്രീ അപ്പുവിന് നേരെ ചീറി

” ശ്രീ നീ എന്തോകെ പറയണേ…ഞാൻ ഓഫീസിൽ ആയിരുന്നു…..ഞൻ ഒരു പെൺകുട്ടിയെയും അങ്ങനെ ഒന്നും ചെയ്യില്ലാ…നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതാ… അപ്പു ശ്രീയെ നോക്കി പറഞ്ഞു….

“ഒരു പെൺകുട്ടിയെയും നീ ചെയ്യില്ല പക്ഷെ അഭിരാമി എന്നാ നിന്റെ കാമുകിയെ നീ ചെയ്യും ”

ശ്രീ അത് പറഞ്ഞതും അപ്പു ഷോക്ക് അടിച്ചത് പോലെ നിന്നു….

“അഭി… എന്റെ അഭിക്കെന്താ പറ്റിയത്…. അപ്പു ശ്രീയുടെ കോളറിൽ പിടിച്ചു ചോദിച്ചു…

“നീ അഭിനയിക്കേണ്ട അപ്പു എല്ലാ തെളിവും നിനക്ക് എതിരാണ്….. Take him ശ്രീ അവനെ വലിച്ച് SI ക്ക്‌ നേരെ തള്ളിവിട്ട് കൊണ്ട് പറഞ്ഞു…

അപ്പു എല്ലാം കേട്ട് തളർന്നിരുന്നു….. “എന്റെ അഭി “അവന്റെ  കണ്ണുകൾ നിറഞ്ഞു കവിഞ്ഞു…..

“ഡാ  ശ്രീകുട്ടാ ഇതിൽ എന്തോ തെറ്റിദ്ധാരണ ഉണ്ട് അത് ഉറപ്പാ… ഇവൻ ഒരിക്കലും അങ്ങനെ ചെയില്ല… നിനക്ക് അറിയുന്നതല്ലേ ഇവനെ…” മുത്തശ്ശൻ സങ്കടത്തോടെ പറഞ്ഞു…

” മുത്തശ്ശൻ എന്റെ ഡ്യൂട്ടി തടസപ്പെടുത്തരുത്… എല്ലാ തെളിവും എന്റെ കയ്യിൽ ഉണ്ട്… ” ശ്രീ ഗൗരവത്തോടെ പറഞ്ഞു….

” നമ്മുടെ മോൻ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് പറ ഏട്ടാ.”” ലക്ഷ്മി സേതുവിനെ കെട്ടിപിടിച് കരയാൻ തുടങ്ങി…..

” ശ്രീ ഏട്ടൻ എന്തോകെ പറയണേ അഭിക്ക് എന്താ പറ്റിയെ… അപ്പേട്ടനെ എന്തിനാ

കൊണ്ട് പോവുന്നെ… ഭദ്ര കരഞ്ഞുകൊണ്ട് ചോദിച്ചു…

ശ്രീ അവളുടെ മുഖം രണ്ട് കൈ കൊണ്ട് പിടിച്ച് കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി…. “അപ്പു അഭിയെ കൊന്ന് കളഞ്ഞതാ ദേവ… നിന്റെ അപ്പേട്ടൻ കാണുന്നത് പോലെ അല്ല…അവളെ വിളിച്ചു വരുത്തി ചതിച്ചതാ ഇവനും ഇവന്റെ കൂട്ടുകാരും……ശ്രീ കണ്ണ് നിറച്ച അവളെ നോക്കി പറഞ്ഞു….

ഭദ്ര തരിച്ചു നിന്നും… തന്റെ അഭി മരിച്ചു എന്ന് വിശ്വസിക്കാൻ പോലും അവൾകായില്ല…. അപ്പേട്ടൻ അവളെ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല… അവളുടെ മനസ്സ് എന്തോക്കെയോ പറഞ്ഞു…. ഭദ്രക്ക്  ശ്രീ പറയുന്നതൊന്നും കേള്കുനുണ്ടായിരുന്നില്ല… ചെവി കൊട്ടിയടച്ചത് പോലെ…. ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല കണ്ണിൽ ഇരുട്ട് വന്നു മൂടികെട്ടിയത് പോലെ……ഭദ്ര കുഴഞ്ഞു താഴേക്ക് വീഴാൻ പോയതും ശ്രീ അവളെ താങ്ങി പിടിച്ചു….

ഭദ്രയെ ശ്രീദേവിയെ ഏല്പിച്ചു ശ്രീറാം അപ്പുവിനെയും കൂട്ടി പോലീസ്  വാഹനത്തിൽ കേറി സ്പീഡിൽ പുറത്തേക്ക് പാഞ്ഞു…….

തുടരും