രചന – പൂർണ്ണിമ വിനീത്
ഒരാഴ്ച പെട്ടെന്ന് തീർന്നു പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല…… കോളേജിലും ഒരാഴ്ചയായിട്ട് അഭി ലീവിലാണ് അവളുടെ ഏട്ടന് എന്തോ ആക്‌സിഡന്റ്….. കുഴപ്പൊന്നും ഇല്ല എന്ന് പറഞ്ഞു വിളിച്ചിരുന്നു അവൾ…… പൂജ ആയി നല്ല കൂട്ടായി….. ശ്രീ ഏട്ടന്റെ പേരും പറഞ്ഞു ആ പെണ്ണ് എപ്പോഴും കളിയാക്കും…. അവസാനം ഞാൻ ഒന്ന് ചൂടായാൽ കണ്ണ് നിറച്ച മിണ്ടാതെ ഇരിക്കും… ഇങ്ങനെ ഒരു പെണ്ണ്…..ഈ ഒരാഴ്ച ശ്രീയേട്ടൻ എന്നോട് ഒന്നും തന്നെ ചോദിച്ചില്ല അത് ഒരു സമാധാനമായി തോന്നി…….സത്യം പറഞ്ഞാൽ എന്ത് തീരുമാനം പറയും എന്നൊരു ആശങ്ക അവൾക്ക് ഇപ്പോഴും ഉണ്ടായിരുന്നു…….
ഭദ്ര കോളേജ് പോവാൻ റെഡി ആയി താഴേക്ക് വന്നു …..
” അമ്മ ഞാൻ കോളേജിൽ പോവാ ” ഭദ്ര വിളിച് പറഞ്ഞു സ്റ്റെപ്പുകൾ ഇറങ്ങി….
” ദേവ മോളെ നിൽക്ക് ഞാൻ കൊണ്ട് ചെന്ന് ആകാം” അപ്പു ബൈക്കിന്റെ കീ എടുത്ത് കൊണ്ട് പറഞ്ഞു…..
” മം മനസ്സിലാവുണ്ട് എന്താ ഇപ്പോ അനിയത്തിയോട് സ്നേഹം എന്ന്…. അഭിനേ കാണാൻ അല്ലെ… ” ഭദ്ര ചുണ്ട് കൊട്ടി….
” ഏയ്… അവളെ ആര് നോക്കുന്നു.. ഞാൻ എന്റെ കുട്ടിനെ കൊണ്ടേ ആകാൻ തന്നെ വന്നതാ… അവൻ ഒളികന്നിട്ട് അവളെ നോക്കിക്കൊണ്ട് കൊണ്ട് പറഞ്ഞു……
” പിന്നെ പിന്നെ ചുമ്മാ ” അവൾ പുച്ഛിച്ചോണ്ട് പറഞ്ഞു…….
“സത്യായിട്ടും…. ആര് നോക്കുന്നു അഭിനേ… എന്റെ കുട്ടി കഴിഞ്ഞേ ഉള്ളു ഏട്ടൻ അഭി…. അപ്പു പറഞ്ഞു…
” അയ്യടാ അങ്ങനെ ഒന്നും വേണ്ട… എന്റെ അഭിനേ സങ്കടപെടുത്തിയാൽ ഉണ്ടാലോ എൻറെ തനി സ്വഭാവം ഏട്ടൻ കാണും… അതും പറഞ്ഞു അവൾ ചവിട്ടി തുള്ളി ബൈക്കിന്റെ അടുത്തേക്ക് ചെന്നു….
” ദൈവമേ ഈ പെണ്ണ് ” ഒരു ചിരിയോടെ
അവൻ അവളുടെ അടുത്തേക്ക് പോയി…….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അപ്പുവും ഭദ്രയും കൂടെ അഭിക്ക് വേണ്ടി വെയിറ്റ് ചെയുമ്പോഴാണ് അങ്ങോട്ട് സിദ്ധു വരുന്നത്……
Oi യക്ഷി….
ഭദ്ര തിരിഞ്ഞു നോക്കാതെ നിന്നു….
അപ്പേട്ട മൈൻഡ് ചെയ്യണ്ട ട്ടോ… വരട്ടെ ഇങ്ങോട്ട് നല്ലത് കൊടുക്കുന്നുണ്ട് ഞാൻ…….ഭദ്ര ദേഷ്യത്തോടെ പറഞ്ഞു….
“എന്താണ് യക്ഷി മിണ്ടാതെ”…. അത് ചോദിച്ചത് മാത്രേ സിദ്ധുവിന് ഓർമ ഉള്ളു കിട്ടി നടുമ്പുറത്തു ഒരു അടി….
ആയോ…എന്തിനാ ഡി നീ എന്നെ തല്ലിയെ….. സിദ്ധു പുറം ഉഴിഞ്ഞുകൊണ്ട് ചോദിച്ചു…….
എന്നെ യക്ഷി എന്ന് വിളിക്കണ്ട എന്ന് പറഞ്ഞതല്ലെ ഞാൻ സിദ്ധുവേട്ടനോട്…… ഭദ്ര രണ്ടു കയും മാറിൽ പിണച്ച കെട്ടികൊണ്ട് പറഞ്ഞു……
ഓ അതിനാണോ നീ എന്നെ തല്ലിയെ…. അത് പിന്നെ നിന്റെ ഈ മുടി കാണുമ്പോൾ അങ്ങനെ വിളിക്കാന തോന്നണേ…. സിദ്ധു കുറുമ്പോട് പറഞ്ഞു…..
ഭദ്ര മുഖം വീർപ്പിച്ച കൊണ്ട് അവനെ നോക്കി……
സോറി എന്റെ അമ്മുക്കുട്ടിയെ.. അവളുടെ വീർപ്പിച്ച വെച്ച കവിൾ നുള്ള് കൊണ്ട് അവൻ പറഞ്ഞു…..
അവൾ ഒന്ന് ചിരിച്ചു…….
ഹലോ അപ്പേട്ട – സിദ്ധു അപ്പുവിന് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞൂ
ഭദ്ര പറഞ്ഞു രണ്ടാൾക്കും പരസ്പരം അറിയാം…..
അപ്പേട്ടൻ എന്നാ തിരിച്ചു പോവൂനെ സിദ്ധു അവന്റെ ബൈക്കിൽ ചാരി നിന്ന് കൊണ്ട് ചോദിച്ചു…….
നാളെ ഈവെനിംഗ് ആണ് ഫ്ലൈറ്റ്… ഒരു ചിരിയോടെ അവൻ പറഞ്ഞു….
അപ്പോഴേക്കും അഭി അങ്ങോട്ട് വന്നു… ഭദ്രയുടെ കൂടെ ഉള്ള അപ്പുവിനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി….അവൾ കുറച്ചൂടെ വേഗത്തിൽ അവരുടെ അടുത്തേക്ക് നടന്നു….
ഒന്ന് പതുകെ നടക്കു എന്റെ അഭി.. നിന്റെ ആളെ ആരും കൊണ്ട് പോവില്ല…..കളിയോടെ പൂജ
പറഞ്ഞു…
അഭി എങ്ങനെ ഉണ്ട് നിന്റെ ഏട്ടന്… ഭദ്ര അവളുടെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു….
കുഴപ്പൊനുമില്ല ദേവ… ചെറിയ ആക്‌സിഡന്റ് ആണ്…പക്ഷെ എനിക്ക് ഏട്ടൻ മാത്രം അല്ലെ ഉള്ളു.. ഏട്ടൻ എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല….. ഒരു കരച്ചിലോടെ അവൾ പറഞ്ഞപ്പോ ഭദ്ര അവളെ കെട്ടിപിടിച്ചു..
അല്ലെങ്കിലും ഞങ്ങൾ ഒകെ വെറുതെ ആണലോ… നിനക്ക് നിന്റെ ഏട്ടൻ മാത്രമാണലോ വലുത്… ദേവ ഞാൻ പോവാ – അപ്പു അതും പറഞ്ഞു ബൈക്കിൽ കേറി….
ആയോ അപ്പുവേട്ട ഞാൻ അങ്ങനെ വിചാരിച്ചില്ല… പെട്ടന്ന്.. സോറി… അവൾ കരഞ്ഞു കൊണ്ട് തല താഴ്ത്തി നിന്നു…. അപ്പു മിണ്ടാതെ ബൈക്കിൽ തന്നെ ഇരുന്നു മുഖത്ത് നല്ല പോലെ ദേഷ്യവും……..
അതേയ് രണ്ടാളും കുറെ നാളുകൾക്കു ശേഷം കാണുന്നതല്ലെ … പോയി ചുറ്റി അടിച്ചിട്ട് വാ … പിണക്കങ്ങൾ ഒകെ മാറ്റണം ട്ടോ…. ഭദ്ര ചിരിയോടെ അഭിയെ ബൈകിന്റെ അടുത്തേക് തള്ളി വിട്ടു…..
അഭിയും അപ്പുവും കൂടെ അവരോട് യാത്ര പറഞ്ഞു പോയി….
💓💓💓💓💓💓💓💓💓💓💓💓💓💓
അഭിയും അപ്പുവും കൂടെ നേരെ പോയത് ബീച്ച്ലേക് ആയിരുന്നു….
ദേവയുടെ കല്യാണം എന്താ അപ്പുവേട്ട പെട്ടന്ന് തീരുമാനിച്ച… അഭി അപ്പുവിന്റെ തോളിലേക്ക് ചാഞ്ഞു
കൊണ്ട് പറഞ്ഞു…..
നിനക്ക് അറിയുന്നതലേ ശ്രീ ക്ക് അവളെ ഒരുപാട് ഇഷ്ടമാണ്.. പിന്നെ മുത്തശ്ശൻ ഈ കാര്യം ആരോടും ചോദിച്ചിട്ടും ഇല്ല
പറഞ്ഞിട്ടും ഇല്ല….. അവളെ പുറത്ത് എവിടേക്കും പറഞ്ഞു വിടാൻ മുത്തശ്ശന് താല്പര്യം ഇല്ല.. ശ്രീയെ കളയണം കഴിച്ചാൽ അവളെ എപ്പോഴും കണ്ടോണ്ടിരിക്കലോ……. ഒരു ചിരിയോടെ അപ്പു പറഞ്ഞപ്പോ അഭി അവന്റെ തോളിൽ നിന്നും തല ഉയർത്തി അവനെ നോക്കി…
“ദേവക്ക് ഇഷ്ടമല്ലാലോ ” അഭി സങ്കടത്തോടെ പറഞ്ഞു…
” അവൾ അങ്ങനെ പറഞ്ഞോ ” അപ്പു മുഖം ചുളിച് കൊണ്ട് പറഞ്ഞു….
” അങ്ങനെ പറഞ്ഞില്ല.. പക്ഷെ അവളുടെ മനസ്സ് എനിക്ക് അറിയാം ”
” മം… അവൾക് ഇഷ്ടക്കുറവ് ഒന്നും ഇല്ല.. പതുകെ എല്ലാം ശെരി ആവും അഭി… ” അപ്പു അവളെ ഒരു കൈ കൊണ്ട് ചേർത്ത പിടിച്ചു പറഞ്ഞു
അഭി സങ്കടത്തോടെ അവന്റെ കൈ തട്ടി മാറ്റി…
” എടി നിന്റെ സങ്കടം എന്തിനാ എന്നൊക്കെ എനിക്ക് നന്നായി അറിയാം അതൊന്നും നടക്കില്ല അഭി… ” അപ്പു കടലിലേക്ക്
നോക്കി കൊണ്ട് പറഞ്ഞു..
” എന്നാലും അവളോട് ഒന്ന് ചോദിച്ചു പോലും നോകീല്ലാലോ അപ്പുവേട്ട ” അഭി പരിഭാവത്തോടെ പറഞ്ഞു
” നിന്റെ ഏട്ടനെ ദേവ കണ്ടിട്ട് പോലും ഇല്ല…. എന്തിന് ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല….എന്നിട്ട് നിന്റെ ഏട്ടനെ കെട്ടാൻ സമ്മതം ആണോ എന്ന് ഞാൻ എങ്ങനെ ചോദികുക…”
അഭി ചുണ്ട് കൊട്ടി തിരിഞ്ഞു ഇരുന്നു….
ഹ എന്റെ അഭികുട്ടി പിണങ്ങിയോ…. അവൻ അവളെ വലിച്ച നെഞ്ചിലേക്ക് ഇട്ടുകൊണ്ട് മുറുകെ കെട്ടിപിടിച്ചു…
💓💓💓💓💓💓💓💓💓💓💓💓💓💓
പൂജയും ഭദ്രയും കൂടെ കാന്റീനിലേക്ക് വന്നതായിരുന്നു അപ്പോഴേക്കും അഭിയും അങ്ങോട്ടു വന്നു…
അഭി കുട്ടാ എന്റെ ഏട്ടൻ ആയിട്ടുള്ള പിണക്കം ഒകെ മാറിയോ…. ഭദ്ര കുസൃതിയോടെ ചോദിച്ചു…..
ഒരു ചിരിയോടെ അഭി അവളുടെ അടുത്ത് വന്നിരുന്നു……
എല്ലാരും കൂടെ ഫുഡ് ഒകെ കഴിച്ച് ഒരു മരത്തിന്റെ താഴെ ഉള്ള ബെഞ്ചിൽ ചെന്ന് ഇരുന്നു……
” നീ ശ്രീ ഏട്ടനോട് മറുപടി പറഞ്ഞോ ” അഭി ഭദ്രേ നോക്കിക്കൊണ്ട് ചോദിച്ചു……
“ഇല്ല ” ഭദ്ര ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു…..
” എന്താ ദേവ നീ പറയാതെ, നിനക്ക് ശ്രീ ഏട്ടനെ ഇഷ്ടം അല്ലെ ” പൂജ ആകാംഷയോടെ ചോദിച്ചു…
” എനിക്ക് എന്താ മറുപടി പറയേണ്ടത് എന്ന് അറിയില്ല പൂജ ”
“നന്നായി ആലോചിച് ഒരു തീരുമാനം എടുത്ത മതി നീ.. വെറുതെ ചാടി കേറി യെസ് ഒന്നും പറയണ്ട….” അഭി ഗൗരവത്തിൽ പറഞ്ഞു..
” മം ” അവൾ ഒന്ന് മൂളി
” എന്നാലും ശ്രീ ഏട്ടന് എന്താ ഒരു കുഴപ്പം…. കാണാൻ നല്ല ഗ്ലാമർ, നല്ല ജോലി
അതും IPS,നിങ്ങൾ തമ്മിൽ നല്ല മാച്ച് അഹ് ” പൂജ കുസൃതിയോടെ പറഞ്ഞു….
” ഓ പിന്നെ മാച്ച്… നീ ഒന്ന് മിണ്ടാതിരുന്നേ പൂജ.. ഇത് ഇവളുടെ ജീവിത പ്രശ്നമാണ്… അങ്ങനെ എടുത്ത് ചാടി ഒരാളോട് ഓക്കേ പറയാൻ ഒന്നും പറ്റില്ല… ഈ നസ്രിയ നസീം പറയുന്ന പോലെ പ്രേമിക്കുന്ന ആളെ കാണുമ്പോൾ അടിവയറ്റിൽ മഞ് വീഴുന്ന പോലെ ഫീൽ വരണം… അല്ലാതെ IPS ഗ്ലാമർ ഇതിലൊന്നും കാര്യമില്ല…… അഭി പുച്ഛത്തോടെ പറഞ്ഞു
” ഓ നിനക്ക് അപ്പുവേട്ടനെ കാണുമ്പോൾ ഉള്ള ഫീൽ അല്ലെ ” പൂജ ചിരിച്ചോണ്ട് ചോദിച്ചു..
അഭി അവളെ ഇളിച്ചു കാണിച്ചു…..
” എനിക്ക് ഇത് വരെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല… ശ്രീ ഏട്ടനെ കാണുമ്പോ എനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല അഭി… ” ഭദ്ര വിഷമത്തോടെ പറഞ്ഞു…
” അഹ് അതാ ഞാൻ പറഞ്ഞെ ഒന്നൂടെ ആലോചിച് മതി തീരുമാനിക്കുന്നത് എന്ന് ” അഭി ഗമയോടെ പറഞ്ഞു..
“മം ” അവൾ ഒന്ന് മൂളി
💓💓💓💓💓💓💓💓💓💓💓💓💓💓
കോളേജ് വിട്ട് ഭദ്ര റൂമിൽ എത്തി ഫ്രഷ് ആയി ബെഡിൽ കുറച്ചു നേരം കിടന്നു….കിടന്നപ്പോ തന്നെ അവൾ ചെറുതായി മയങ്ങി പോയി…. അപ്പോഴാണ് അവളുടെ ഫോൺ റിങ് അടിച്ചത്…..
ഭദ്ര അവളുടെ ഫോൺ എടുത്തു നോക്കി…
” Private number calling…….
ഭദ്രയുടെ മുഖം ചുളിഞ്ഞു…. ഇതാരാ എടുക്കണ്ട കട്ട് ആക്കാം…. അവൾ മനസിൽ പറഞ്ഞു കാൾ കട്ട് ആക്കി…. പിനേം അതെ നമ്പറിൽ നിന്നും കാൾ വന്നു…. ഇപ്രാവശ്യം അവൾ മടിച്ചു മടിച്ചു കാൾ എടുത്തു….
മറുഭാഗത്തുന്നു ഒന്നും കേള്കുനുണ്ടായിരുന്നില്ല….
” Hello” അവൾ സംസ്കാരത്തിന് തുടക്കമിട്ടു
മറുഭാഗത്തെ മറുപടി വന്നു……
“””
ശുന്യമാം
ഹൃദയത്തിലേക്കോരോതഴുകലായി നീ വന്ന നേരം അറിയാതെ ഞാന്‍ മോഹിച്ചു ഇവളെന്റെസ്വന്തമായെങ്കിലോ……മൌനം മനസിനെ മറക്കുന്ന നേരത്ത് ഒരു നറു മണമായി നിന്‍ ഓര്‍മ്മകള്‍ അറിയില്ല ഞാന്‍ നിന്നെ എത്ര സ്നേഹിക്കുന്നുവെന്ന് പക്ഷെ ഒന്നറിയാം എന്‍ മനസ്സില്‍ നീ മാത്രമെന്ന്……..❤️”” അവൻ ഏറെ സ്നേഹത്തോടെ ഏറെ പ്രണയത്തോടെ അവളുടെ കാതിൽ ചൊല്ലി…..
ഭദ്ര ശ്വാസം എടുക്കാൻ പോലും മറന്നു പോയിരുന്നു…. ഏറെ കേൾക്കാൻ കൊതിച്ച ശബ്ദം പോലെ….തൊട്ടടുത്ത അവന്റെ ശ്വാസം പോലും തന്റെ ചെവിയിൽ തട്ടിയത് പോലെ തോന്നി അവൾക്….
കുറച്ചു നിമിഷങ്ങൾ അവൾ ഒന്നും മിണ്ടിയില്ല….പിന്നെ അവൾ ചോദിച്ചു….. ആരാ?
“കണ്ണാ……”
💓💓💓💓💓💓💓💓💓💓💓💓💓💓
തുടരും…….

by