19/04/2026

പ്രണയം : ഭാഗം 13

രചന – പൂർണ്ണ വിനീത്

ഭദ്രയും അഭിയും കൂടെ ഫസ്റ്റ് ഇയർ  ബ്ലോക്കിൽ കമ്പ്യൂട്ടർ സയൻസ് ക്ലാസ്സിലേക്ക് കേറി…..

” ഭദ്രേ നമുക്ക് ആ  ബെഞ്ചിൽ ഇരിക്കാ.. അഭി ലാസ്റ്റ് ബെഞ്ച് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു

ഭദ്രയും അഭിയും ലാസ്റ്റ് ബെഞ്ചിൽ പോയിരുന്നു…. കുറച്ചു നിമിഷങ്ങൾക് ശേഷം  HOD കേറി വന്ന് പാരിജയപ്പെടുത്തി… HOD പോയതിനുശേഷം വേറെ ഒരു സർ ക്ലാസ്സിലേക്ക് കയറിവന്നു …

 

“Hi all, Myself Sreehari (hari),  your class incharge for the next 4 years…you are most welcome to ask me any doubts in your academics at any time.. Feel free to ask…… Hope you all will  have a wonderfull jounery together… അപ്പോ ഇനി നമുക്

പരിചയപെട്ടാലോ….

മെയ് ഐ കമിങ് സാർ !!! പുറത്ത് ഒരു പെൺകുട്ടി വന്ന് ചോദിച്ചു…

“യെസ് കം ഇൻ

അവൾ ക്ലാസ്സിനകത്തേക് നടന്നു…

“എന്താ പേര്?  ഹരി ചോദിച്ചു

“പൂജ.. അവൾ മറുപടി പറഞ്ഞു…

Ok, take your seat.. മുന്നിലെ ബെഞ്ചുകളെ കാണിച്ച അയാൾ പറഞ്ഞു…..

Thank you sir, അവൾ നേരെ ചെന്ന് ഇരുന്നത് നമ്മുടെ ഭദ്രയുടെ അടുത്ത് ലാസ്റ്റ് ബെഞ്ചിൽ….

ഭദ്ര അവളെ നോക്കി ചിരിച്ചു…

Hi, ഞാൻ ദേവ ഭദ്ര…ഭദ്ര അവൾക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു

Hi, ഞാൻ അഭിരാമി അഭി എന്ന് വിളിച്ചാൽ മതി ട്ടോ… അഭിയും അവളെ പരിചയപെട്ടു……

അവർ പരസ്പരം പാരിജയപ്പെട്ടു….

പൂജയെ പറ്റി പറയാണെങ്കിൽ അച്ഛൻ ശിവദാസ്, അമ്മ ബീന , സഹോദരങ്ങൾ ഒന്നും ഇല്ല….ഒരേ ഒരു മോൾ പൂജ  ശിവദാസ്…..ഒരു പാവം കുട്ടി…ഒന്ന് ഒച്ച വെച്ചാൽ കാര്യണ ആളാണ പൂജ….പൂജ ഹോസ്റ്റലിലാണ്,…. (നമ്മുടെ അഭിയും ഹോസ്റ്റലിൽ ആണ് ട്ടോ) , അവളുടെ വീട്  എറണാകുളം ആണ്……….
അങ്ങനെ ഭദ്രയുടെയും അഭിയുടെയും കൂടെ ഒരാൾ കൂടി ചേർന്നു  പൂജ…….

കോളേജിലെ ആദ്യത്തെ ദിവസം അങ്ങനെ ചുറ്റി കറങ്ങിയും, എല്ലാവരെയും പരിജയപ്പെട്ടും തീർന്നു….. ഭദ്ര അന്ന് പിന്നെ സിദ്ധാത്തിനെ കണ്ടില്ല…. അത് ഒരു ആശ്വാസമായി തോന്നി അവൾക്………

💓💓💓💓💓💓💓💓💓💓💓💓💓💓

ഭദ്ര കോളജ് വിട്ടു വന്നതും നേരെ അടുക്കളയിലേക്ക് പോയി.. അവിടെ ചേന്നപ്പോൾ ലക്ഷ്മി തിരക്കിട്ട പണിയിൽ ആണ്………

അമ്മേ.. ചായ……ഭദ്ര കിച്ചൻ സ്ലാബിൽ കേറി ഇരുന്ന് കൊണ്ട് പറഞ്ഞു….

ഇപ്പോ തരാം,,,ഞാൻ ഈ ഉണ്ണിയപ്പം ഒന്ന് എടുക്കട്ടേ… ലക്ഷ്മി ഉണ്ണിയപ്പം ഓരോന്ന് എടുത്ത് പത്രത്തിൽ വെച്ചു കൊണ്ട് പറഞ്ഞു…..

ലക്ഷ്മി ചായ ഭദ്രക് നേരെ നീട്ടി  കൂട്ടത്തിൽ ഒരു പ്ലേറ്റിൽ ഉണ്ണിയപ്പവും…..

ചായയും കുടിച്ചു ഉണ്ണിയപ്പവും കഴിച്ചോണ്ടിരുന്നപ്പോൾ ആണ് തലയിൽ ഒരു കൊട്ട് കിട്ടുന്നത്… ഭദ്ര തല ഉഴിഞ്ഞു കൊണ്ട് പിന്നിലേക്ക് നോക്കി…..

ആഹാ ആരിത് ജിത്തുവേട്ടനോ… ഇതെപ്പോഴാ വന്നേ….. ഭദ്ര അശ്ചര്യത്തോടെ ചോദിച്ചു (
ശ്രീജിത്ത്‌ ശ്രീറാമിന്റെ അനിയൻ ആണ്, ശ്രീമംഗലം കോളേജിൽ തന്നെ ലെക്ചർർ ആയി വർക്ക്‌ ചെയുന്നു, 2 വീക്സ് ആയിട്ടു ആളു ടൂറിൽ ആയിരുന്നു ഇന്ന് വന്നതെ ഉള്ളു )

ഞാൻ രാവിലേ തന്നെ എത്തി … പിന്നെ എങ്ങനെ ഉണ്ട് നിന്റെ ഫസ്റ്റ് ഡേ ……..ജിത്തു അവളുടെ കൈയിൽ നിന്നു ഉണ്ണി അപ്പം തട്ടിപ്പറിച്ചു കൊണ്ട്

ചോദിച്ചു……..

അഹ് കുഴപ്പില്ല…. പുതിയ ഒരു ഫ്രണ്ടിനെ കൂടെ കിട്ടി പൂജ ശിവദാസ്.. എറണാകുളത്തെ വീട്. …

“ആഹ്ഹ് പിന്നെ ഉണ്ടാലോ ജിത്തു ഏട്ടാ  എന്തോ ഓർത്തത് പോലെ അവൾ പറഞ്ഞു…..ഇന്ന് ഞങ്ങളെ സീനിയർ ഏട്ടന്മാർ റാഗ് ചെയ്തു…. ഭദ്ര അത്  പറഞ്ഞതും കണ്ടു അവളെ നോക്കി വരുന്ന ശ്രീറാമിനെ….. ഭദ്ര നാക്ക് കടിച് കൊണ്ട് സ്വന്തം തലയിൽ കൊട്ടി……

” ആരാ നിന്നെ റാഗ് ചെയ്തേ ”

” അത് പിന്നെ അങ്ങനെ ഒന്നും ഇല്ല ശ്രീ ഏട്ടാ … അവർ ജസ്റ്റ്‌ പരിചയപ്പെട്ടതെ ഉള്ളു ”

” എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ എന്നോട് പറയണം ശ്രീ ഭദ്രയുടെ അടുത്തേക് വന്ന കൊണ്ട് പറഞ്ഞു….

മം അവൾ മൂളിക്കൊണ്ട് തലയാട്ടി…

” മ്മ്മ്,, അവൻ കനത്തിൽ ഒന്ന് മൂളി…….ഞാൻ ശ്രീഹരിയോട് പറഞ്ഞിട്ടുണ്ട്,

“എന്ത്? മനസിലാവാതെ ഭദ്രയുടെ മുഖം ചുളിഞ്ഞു…

“നീ അവിടെ കോളേജിൽ ജോയിൻ ചെയ്തത്….അവൻ എന്റെ കൂടെ പഠിച്ചതാണ്……. അവൻ ശ്രദ്ധിച്ചോളാം എന്ന് പറഞ്ഞിട്ടുണ്ട്.. ” ശ്രീറാം മുകളിലേക്കു നടന്നു കൊണ്ട് പറഞ്ഞു….

” ദൈവമേ… ഈ IPS കാലന് വട്ട… ഛെ!! കോളേജിൽ നന്നായി വായ നോക്കാം എന്ന് വിചാരിച്ചതാ…. ഒകെ നശിപ്പിച്ചു കാലൻ…. ഭദ്ര ചവിട്ടി തുള്ളി അകത്തേക്ക് പോയി….

അവൾ പോവുന്നത് നോക്കി ജിത്തൂന് ചിരി വന്നു….. നീ ഒരുത്തനെ ചുമ്മാ  നോക്കുന്നത് പോലും ഏട്ടൻ സഹിക്കില്ല പിന്നെയാ വായ നോക്കുന്നത്  അവൻ ചിരിയോടെ ഓർത്തു….അവൻ വേഗം ശ്രീറാമിന്റെ മുറിയിലേക്ക് ചെന്നു……

ജിത്തു ചെന്നപ്പോൾ ശ്രീറാം കുളി കഴിഞ്ഞു വന്ന് കണ്ണാടിയുടെ മുന്നിൽ നിന്നും മുടി ചീവുകയായിരുന്നു….

” എന്റെ ഏട്ടാ നിങ്ങൾ ഈ പ്രേമം മനസ്സിൽ കൊണ്ട് നടനോ… അവളെ വേറെ വല്ല

ചെക്കന്മാരും കട്ടോണ്ടു പോവും”  ജിത്തു കളിയോടെ പറഞ്ഞു….

” പിന്നെ… അങ്ങനെ ഒന്നും എന്റെ ദേവൂട്ടി പോവൂലാ….. ശ്രീറാം മീശ പിടിച്ചോണ്ട് പറഞ്ഞു….

” അയാടാ… എന്താ ഒരു സ്നേഹം…… ഇതിനൊന്നും മാത്രം ഒരു കുറവും ഇല്ല….. ജിത്തു പുച്ഛിച്ചു കൊണ്ട് പറഞ്ഞു….

” അതേടാ സ്നേഹം തന്നെയാ… ഈ ശ്രീയുടെ ജീവൻ അല്ലെ അവൾ… ശ്രീറാമിന്റെ കണ്ണിൽ പ്രണയം നിറഞ്ഞു……

” അതൊക്കെ ശെരിയായിരികാം, പക്ഷെ ഏട്ടൻ എല്ലാം അവളോട് തുറന്ന് പറയുന്നതാവും നല്ലത്….. ദേവക്കും ഓക്കേ ആണേൽ പിന്നെ പേടിക്കാനൊന്നും ഇല്ലാലോ….. ”

” മം.. ഞാൻ ഒന്ന് ആലോചിക്കട്ടെ ” ശ്രീറാം ഫോൺ എടുത്ത് ബലകണയിലേക് പോയി….

അവൻ ഫോൺ എടുത്ത് ആരെയോ വിളിക്കുമ്പോൾ ആണ് താഴെ ദവാണിയും ഉടുത്ത ഓടി  വരുന്ന ഭദ്രയെ കാണുന്നത്… അവന്റെ കണ്ണുകൾ തിളങ്ങി…… സർപ്പ

കാവിൽ  വിളക്ക് വെച്ച് ഉള്ള വരവാ., അവൻ ചിരിയോടെ ഓർത്തു….

എന്നാണ് തനിക് ഇവളോട് പ്രണയം തോന്നിയത്…..ലക്ഷ്മി അപ്പച്ചി തറവാട്ടിൽ നിന്നും ഒളിച്ചോടിയതിന് ശേഷം ആരുമായും ഒരു ബന്ധവും ഉണ്ടായിരുന്നില്ല അച്ഛൻ ഒഴികെ…. എന്റെ അച്ഛൻ ആരേക്കാൾ സ്നേഹം അപ്പച്ചിയോടായിരുന്നു  അന്നും ഇന്നും….. അപ്പച്ചി പോയതിന് ശേഷവും എല്ലാ വിശേഷങ്ങളും അച്ഛനെ അറിയിക്കുമായിരുന്നു പക്ഷെ തറവാട്ടിൽ ആരോടും അച്ഛൻ അപ്പച്ചിടെ കാര്യം പറഞ്ഞിരുന്നില്ല…. എല്ലാം രഹസ്യ മായി വെച്ചു…… തറവാട്ടിലെ ആർക്കും ലക്ഷ്മി അപ്പച്ചിയുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല….. അങ്ങനെ വർഷങ്ങൾക് ശേഷം അച്ഛന്റ്റെ കള്ളകളി കയോടെ പൊക്കിയത് എന്റെ അമ്മ…. അമ്മക് അപ്പച്ചിയെ ഭയങ്കര ഇഷ്ടം ആണ്.. കാരണം വേറെ ഒന്നും അല്ല അവർ കൂട്ടുകാരികൾ ആയിരുന്നു…  അമ്മ അച്ഛനെ കുറെ നിർബന്ധിച്ചിട്ടുണ്ട്  അവരുടെ അടുത്തേക്ക് കൊണ്ട് പോവാൻ … പിന്നെ അച്ഛനും ഞാൻ ജിത്തും അമ്മയും കൂടെ അപ്പച്ചിടെ വീട്ടിൽ പോയി… എറണാകുളത്തേക്ക്…… അവിടെ ചെന്നപ്പോ ആദ്യം കണ്ടത് അപ്പുവിന്റെ

തലയിൽ കേറി ഇരുന്നു മാങ്ങാ പറിക്കാൻ ശ്രമിക്കുന്ന ഒരു കുഞ്ഞി പെണ്ണിനെ ആണ് നിറയെ മണികൾ ഉള്ള പാദസരം ഉള്ള കുഞ്ഞി കാലു അപ്പുവിന്റെ തൊള്ളിൽ ഇട്ട് ആട്ടി കളിക്കുന്നവളെ കണ്ണെടുക്കത്തെ നോക്കി നിന്നു….അന്ന് അവൾക് 4 വയസേ ഉള്ളു… എനിക്ക്  12 വയസും…….അവളെ കണ്ടപ്പോൾ തോന്നിയത്  ഒരു കൗതുകം ആയിരുന്നു…. കലപില സംസാരിച്ചോണ്ട് നടക്കുന്ന ഒരു കുറുമ്പി….. അവളെ കാണുമ്പോൾ ഈ കുഞ്ഞിപ്പെണ്ണിന്റെ അവകാശി ഞാൻ മാത്രം ആവണം എന്ന വാശി ആയിരുന്നു എനിക്ക്……..

അച്ഛമ്മ കിടപിലായത്തോടെ പിന്നീട് അങ്ങോട്ട് അച്ഛൻ മാത്രമായിരുന്നു പോയിരുന്നത്…. അവരുടെ ഫോട്ടോസ് ഒകെ കൊണ്ട് വരും അച്ഛൻ… ആരും കാണാതെ കുഞ്ഞിപ്പെണ്ണിന്റെ ഫോട്ടോ മാത്രം കട്ടെടുത്ത സൂക്ഷിച് വെക്കും… അവനു ഒരു ചിരിയോടെ ഓർത്തു…………

പിന്നെ അവൾ തറവാട്ടിൽ വന്നപ്പോൾ സ്വർഗം കിട്ടിയത് പോലെ ആയിരുന്നു…..
വളരുന്നതിനനുസരിച് എന്റെ  മനസ്സിൽ ഉള്ളത് പ്രണയം ആണെന്ന്  ഞാൻ തിരിച്ചറിഞ്ഞു…… അവളോട്  ഞാൻ എപ്പോഴും വഴക്കിടും… എന്റെ ഉള്ളിലെ

പ്രണയം അവൾ തിരിച്ചറിയാതെ ഇരിക്കാൻ……. പിനീട് പിജി ചെയ്യാനും IPS ട്രെയിനിങ് ഒകെ ആയി  4 വർഷത്തോളം മുംബയിൽ…
പിനീട് ഓടി വരുകയായിരുന്നു.. അവളെ ഒന്ന് കാണാൻ… പ്രണയം തുറന്ന് പറയാൻ… പക്ഷെ അവൾക് അങ്ങനെ ഒന്നും ഇല്ല എന്ന് പറഞ്ഞാൽ…. ആ ചിന്തയിൽ ഒന്നും പറയാൻ തോന്നിയില്ല….

അവൻ കുറെ നേരം ആലോചിച്ചു… ജിത്തു പറഞ്ഞതും ശെരിയാണ്… ഇനിയും കാത്ത് നിന്നാൽ അവളെ നഷ്ടപെട്ടാലോ….. അവന്റെ ഉള്ളൊന്ന് കാളി…പറയണം എല്ലാം….

💓💓💓💓💓💓💓💓💓💓💓💓💓💓

“ജിത്തുവേട്ട…. ഭദ്ര വിളിച്ചു കൊണ്ട് ഓടി അവന്റെ റൂമിലേക്ക് കേറി…

ജിത്തു ഞെട്ടി കൈയിൽ ഉള്ള ഫോൺ താഴെ വീണു…” ഈ പെണ്ണ് ” അവൻ തലയിൽ കൈ വെച്ചു…..

” അമ്പട വീര ആരും കാണാതെ ഫോൺ വിളികാ ല്ലെ…ആരാ? വൈഗ ചേച്ചി ആണോ? അവൻ കുസൃതിയോടെ ചോദിച്ചു…

ജിത്തു നിന്ന് പരുങ്ങി…

ഇപ്പോ ശെരി ആക്കി തരാം മോനെ….

“മുത്തശ്ശാ.. ഭദ്ര ഉറക്ക് വിളിച്ചോണ്ട് ഓടി… ജിത്തു പിന്നാലെയും…. ഓടി ഭദ്ര ശ്രീയെ തട്ടി വീണു…. അത് ജിത്തു അവിടുന്ന് മുങ്ങി……
ശ്രീറാം താഴെയും ഭദ്ര മുകളിലും… അവൾ പേടിച് കണ്ണുകൾ അമർത്തി അടച്ചു…

ദൈവമേ ഈ കാലൻ എന്നെ പച്ചക്ക് കത്തിക്കും മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ പേടിയോടെ കണ്ണുകൾ തുറന്നു …ശ്രീറാമിന് ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്നു പോയി… അവളുടെ പിടക്കുന്ന കണ്ണുകൾ കാണുംതോറും.. അവൻ ആ കണ്ണുകളിൽ ചുംബികാൻ തോന്നി…. അവളുടെ അരക്കെട്ടിലേക് അവന്റെ കൈകൾ  എത്തിയതും…..

” ശ്രീയേട്ടാ സോറി ഓടിയപ്പോ അറിയാതെ തട്ടിയതാ….. ഭദ്ര പേടിയോടെ പറഞ്ഞു….

അവൻ പെട്ടന്ന് കൈകൾ പിൻവലിച്ചു.. എന്നിട്ട് ദേഷ്യത്തോടെ പറഞ്ഞു… “എണീറ്റ് മാറടി കുരിപ്പെ…”

ആയോ സോറി അവൾ ഇളിച്ചോണ്ട് പിടഞ്ഞെഴുനേറ്റു ….

“നിന്റെ ഒരു കോറി …. അവൻ പുചിച്ചോ കൊണ്ട് പോയി…..

റൂമിൽ എത്തി തന്നെ ശ്വാസഗതി നേരെ ആകാൻ പാടുപെടുകയായിരുന്നു ശ്രീ….. ദൈവമേ പെണ്ണ് വിളിച്ചില്ലായിരുനെങ്ങിൽ എല്ലാം കൈയിൽ നിന്നും പോയേനെ ഒരു ചിരിയോടെ അവൻ ഓർത്തു…….

💓💓💓💓💓💓💓💓💓💓💓💓💓💓
തുടരും…..