രചന – പൂർണ്ണിമ വിനീത്
“എവിടെയായിരുന്നു അപ്പെട്ട……. ഞാൻ എവിടെയൊക്കെ തിരഞ്ഞു അറിയോ… അപ്പേട്ടനെ കാണാതെ ഞാൻ എത്ര വിഷമിച്ചു എന്ന് അറിയുമോ…. ഭദ്ര അവളുടെ സങ്കടങ്ങൾ എല്ലാം അപ്പുവിനോട് പറഞ്ഞു കൊണ്ടിരുന്നു…….
ഒരു ചിരിയോടെ അവൻ എല്ലാം കേട്ടു….
” 2 മാസം ഞാൻ ജയിലിൽ തന്നെ ആയിരുന്നില്ലേ…….. ശ്രീറാമിന്റെ യഥാർത്ഥ മുഖം എനിക്ക് അവിടെ വെച്ചാണ് മനസിലായത്…….. ഞാൻ പുറത്ത് ഇറങ്ങിയാൽ നിന്നെ അവന് ഒരിക്കലും കിട്ടില്ല എന്ന് അവന് നല്ല ബോധ്യം ഉണ്ടായിരുന്നു അതാണ് അവൻ എല്ലാ വഴികളും അടച്ചത്………അവസാനം അജു ആണ് എന്നെ പുറത്ത് ഇറക്കിയത്…. ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ
തറവാട്ടിലേക്ക് വരാൻ തോന്നിയില്ല…..അഭിയുടെ മരണം എന്നെ അത്രത്തോളം തളർത്തിയിരുന്നു….. പിന്നീട് അജു വന്ന് എന്നെ അവന്റെ ഫ്ലാറ്റില്ലേക്ക് കൂട്ടികൊണ്ട് വന്നു…….”
” ജയിലിൽ എന്റെ ഏട്ടനെ അവൻ കുറെ ദ്രോഹിച്ചു അല്ലെ… ” ഭദ്ര സങ്കടത്തോടെ ചോദിച്ചു….
” ഏയ്… അപ്പേട്ടനെ അവൻ ഒന്നും ചെയ്തിട്ടില്ലെന്നേ…. ” ഒരു ചിരിയോടെ അവൻ പറയുമ്പോൾ ജയിലിൽ അവൻ അനുഭവിച്ച ക്രൂര പീഡനം അവന്റെ ഓർമയിൽ വന്നു…..
അവൻ പറയുന്നത് കള്ളം ആണെന്ന് അവൾക് നന്നായി അറിയാമായിരുന്നു… ഒന്നൂടെ അവനെ ഇറുക്കെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു അവൾ…..
“മോനെ ശ്രീറാം ഇനിയും വരുമോ ” ലക്ഷ്മി ആകുലതയോടെ അപ്പുവിനോട് ചോദിച്ചു……
അപ്പു അർജുനെ ഒന്ന് നോക്കി……….
അർജുൻ നിഗൂഢമായി അവനെ നോക്കി
ചിരിച്ചു……..
💓💓💓💓💓💓💓💓💓💓💓💓💓💓
അർജുൻ ബാൽക്കണിൽ നിൽകുമ്പോൾ അപ്പു അങ്ങോട്ട് വന്നു….
” അജു…. എന്താ നിന്റെ പ്ലാൻ…. ശ്രീറാം ഒരു സാധാരണം വെക്തി അല്ല… അറിയാലോ അവൻ ഒരു IPS ആണ്…
അർജുൻ പുച്ഛിച്ചു… IPS ..അവനെ വെറുതെ വിടാൻ പറ്റില്ല അപ്പു…. അഭിയോട് ചെയ്തത് മാത്രമല്ല….. “കണ്ണനെ” അവളോട് അവന് പ്രണയം മാത്രമല്ല… ഭ്രാന്തമായ പ്രണയം ആണ്……അവളുടെ കഴുത്തിൽ ഞാൻ താലി ചാർത്തിയപ്പോൾ നീ അവന്റെ മുഖം ശ്രദ്ധിച്ചോ………. അർജുൻ അപ്പുവിനെ നോക്കി ചോദിച്ചു…..
“മം… അവൻ ആകെ ഒരു കാര്യത്തിൽ മാത്രമേ ആത്മാർത്ഥത ഉള്ളു… അത് ദേവയോടുള്ള പ്രണയം ആണ്..
അപ്പു അജുവിനെ നോക്കി പറഞ്ഞു….
അജു അവനെ ദേഷ്യത്തോടെ നോക്കി.,..
“അവന്റേത് പ്രണയം ആണോ… ഭ്രാന്ത്
ആണ്…എത്ര അവനെ തല്ലി ചതച്ചിട്ടും അവന് “ദേവ “എന്ന് മാത്രംമല്ലേ പറഞ്ഞു കൊണ്ടിരുന്നത്…….അർജുൻ കുശുമ്പോടെ പറഞ്ഞു….
അപ്പുവിനു അവന്റെ മുഖം കണ്ട് ചിരി വരുന്നുണ്ടായിരുന്നു….
” മം ശെരി ശെരി… ഇനി എന്താ ചെയ്യാൻ പോവുന്നെ ” അപ്പു സീരിയസായി ചോദിച്ചു….
” പെട്ടന് അവനെ വിട്ടാൽ ശെരിയാവില്ല അപ്പു…….എന്റെ മനസ്സിൽ പ്ലാൻ ഉണ്ട്… വൈകാതെ ഞാൻ പറയാം….അർജുൻ ദൂരേക്ക് നോക്കി കൊണ്ട് പറഞ്ഞു….
അപ്പുവിനും അർജുൻ പറഞ്ഞത് ശെരിയാന്നെന്നു തോന്നി……..
💓💓💓💓💓💓💓💓💓💓💓💓💓💓
അപ്പുവിനെ കണ്ടതിൽ പിന്നെ ഭദ്രക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു…..
അവളും പൂജയും കിച്ചണിൽ കേറി ഫുഡ് ഒകെ ഉണ്ടാക്കി…. എല്ലാം അപ്പുവിനെ ഇഷ്ടമുള്ളത് തന്നെ ഉണ്ടാകാൻ ഭദ്ര
പ്രത്യേഗം ശ്രദ്ധിച്ചു…………എല്ലാം ഉണ്ടാക്കി അവൾ ഫ്രഷ് ആവാൻ പോയി…….ഫ്രഷ് ആയി ഒരു പിങ്ക് ടോപ്പും ബ്ലാക്ക് പലസോയും ഇട്ട് അവൾ കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്നു…..
ഒരു പൊട്ടും തൊട്ട് മുടിയിൽ ഒരു ക്രാബും ഇട്ട് അവൾ ഹാളിലേക് പോവാൻ നിന്നതും, അവൾ പെട്ടന് വീണ്ടും കണ്ണാടിക്ക് മുന്നിൽ പോയി നിന്നു….അവളുടെ സീമന്ത രേഖയിൽ ഒന്ന് തോട്ടു ….എന്തോ ഓർത്തത് പോലെ അവൾ ടേബിൾ തിരഞ്ഞു നോക്കി…..ശേ..!! ഇവിടെ ഒന്നും ഇല്ലാലോ അവൾ മനസ്സിൽ പറഞ്ഞു…
“കണ്ണാ…
അർജുന്റെ ശബ്ദം കേട്ടതും ഭദ്ര തിരിഞ്ഞു നോക്കി….
” ഇതാണോ തിരയുന്നത്…”.. കയ്യിലെ സിന്ദൂരം ചെപ്പ് അവൾക് മുന്നിലേക്ക് നീട്ടികൊണ്ട് അർജുൻ ചോദിച്ചു…….
അവൾ ആശ്ചര്യത്തോടെ അവനെ നോക്കി തലയാട്ടി ………
അവൾ കൈ എത്തിച്ച അത് എടുക്കാൻ തുനിഞ്ഞതും അവൻ കൈ പിറകോട്ട് വലിച്ചു….
അവൾ മുഖം ഉയർത്തി അവനെ നോക്കി….
” ഞാൻ തൊട്ട് തരട്ടെ… ” അവൻ അവളെ നോക്കി ചോദിച്ചു…..
അവൾ വാ തുറന്നു അവനെ നോക്കി…..
അവൻ രണ്ട് വിരൽ കൊണ്ട് അവളുടെ വാ അടച്ചു…..പെട്ടന് ചെയ്തതാണെങ്കിലും അവളുടെ ചുണ്ടുകളുടെ തണുപ്പ് അവനിൽ ഒരു മിന്നൽ കടന്നു പോയി……അവൻ പെട്ടന്ന് കൈ പിൻവലിച്ചു….
അവൾ കണ്ണുകൾ മിഴിച്ചു അവനെ നോക്കി…..
“പ്ലീസ്…” അവൻ പറഞ്ഞു….
അവൾ ഒന്നും പറയാതെ തല താഴ്ത്തി നിന്നു……….
അവൻ ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി നിന്ന്,കുറച്ചു കുങ്കുമം എടുത്ത് വളുടെ സീമന്ത രേഖ ചുവപ്പിച്ചു….
അവൻ പിന്നെയും അവളുടെ അടുത്ത് വന്നതും അവൾ പെട്ടന്ന് കണ്ണുകൾ
ഇറുക്കെ അടച്ചു…..
“ഈശ്വര ഉമ്മ വെക്കാൻ ആണോ…. ഒരു തവണ വെച്ചപ്പോൾ തന്നെ എന്റെ ബോധം പോയതാ…… അടുത്തേക്ക് വരുമ്പോൾ തന്നെ എനിക്ക് വിറയലാണ് അപ്പോഴാണ് ഉമ്മ… അവൾ മനസ്സിൽ പറഞ്ഞു………
കുറച്ചു കഴിഞ്ഞതും അവൻ അവളുടെ നെറ്റിയിലെക്ക് ഊതി…..
അവൾ പതിയെ കണ്ണുകൾ തുറന്നു അവനെ നോക്കി….
” സിന്ദൂരം പടരും അതാ ” ഒരു ചിരിയോടെ സിന്ദൂരം ചെപ്പ് അവളുടെ കയ്യിൽ കൊടുത്ത് അവൻ പുറത്തേക്ക് പോയി….
” ശേ..!!! അവൾ സ്വയം തലക്ക് ഒരു അടി കൊടുത്തു…..
ഡോറിന്റെ സൈഡിൽ നിന്നും അവൾ ചെയുന്നത് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..
💓💓💓💓💓💓💓💓💓💓💓💓💓💓
എല്ലാവരും ഫുഡ് ഒകെ കഴിച്ച് ലിവിങ് റൂമിൽ ഇരിക്കുമ്പോഴാണ് സേതുവും
ലക്ഷ്മിയും അങ്ങോട്ട് വന്നത്…..
“അപ്പു… ഞങ്ങൾ നാട്ടിലേക് രാത്രിയിലെ ഫ്ലൈറ്റിന് തിരിച്ചു പോവുകയാണ്..” സേതു അപ്പുവിനോട് പറഞ്ഞു……….
” അച്ഛാ രണ്ട് ദിവസം കൂടെ കഴിഞ്ഞ് പോയാൽ പോരെ ” അപ്പു ലക്ഷ്മിയേയും സേതുവിനെയും നോക്കി പറഞ്ഞു….
” എന്തായാലും നടക്കാൻ ഉള്ളത് നടന്നു……. ഒരാഴ്ചക്കുള്ളിൽ നിങ്ങൾ എല്ലാവരും അങ്ങോട്ട് വരണം… അവിടെ കുടുംബക്ഷേത്രത്തിൽ വെച്ച് ഇവരുടെ വിവാഹം ഒന്നൂടെ നടത്തണം….. മോന് എന്തെങ്കിലും ബുധിമുട്ട് ഉണ്ടോ?….. സേതു അർജുനെ നോക്കി ചോദിച്ചു…….
” എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല അങ്കിൾ…
” അങ്കിൾ അല്ല അച്ഛൻ… അങ്ങനെ മതി ട്ടോ……. സേതു ഒരു ചിരിയോടെ അവന്റെ ഷോൾഡറിൽ തട്ടി…….
” ഇനിയും ഒരു താലികെട്ട് വേണോ അച്ഛാ ” ഭദ്ര അയാളുടെ അടുത്ത് വന്ന് ചോദിച്ചു….
“അത് മുത്തശ്ശൻറെ ആഗ്രഹം ആണ് ദേവ……. നിന്റെ വിവാഹം നേരിൽ
കാണണം എന്ന് വലിയ ആഗ്രഹം ആയിരുന്നില്ലേ അദ്ദേഹത്തിന്… നിന്റെ അമ്മയുടെയോ അദ്ദേഹത്തിന് കാണാൻ സാധിച്ചില്ല…… ഇതെങ്കിലും നമുക്ക് സാധിച്ചു കൊടുക്കണം മോളെ……..
” മം” അവൾ ഒന്ന് മൂളി
” അതിന് ഇന്ന് തന്നെ പോണോ അച്ഛാ ” അപ്പു ആണ് ചോദിച്ചത്….
” വിവാഹത്തിന്റെ ഒരുക്കങ്ങൾ ഒകെ ചെയ്യാൻ ഉണ്ട്.. ഇനിയും ഇവിടെ നിന്നാൽ ഒന്നും ശെരിയാവില്ല……. അത് കൊണ്ട് ഞങ്ങൾ ഇന്ന് തന്നെ പുറപ്പെടാം എന്ന് കരുതി…… ” സേതു അപ്പുവിനെ നോക്കി പറഞ്ഞു….
“മം അപ്പു ഒന്ന് മൂളി…..
💓💓💓💓💓💓💓💓💓💓💓💓💓💓
വൈകുംനേരത്തോട് കൂടി ഭദ്രയുടെ അച്ഛനും അമ്മയും നാട്ടിലേക്ക് പോയി….
“ദേവ ” പൂജ വിളിച്ചു
അവൾ മുഖം ഉയർത്തി പൂജയെ നോക്കി….
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ ”
” എന്താ ഡാ… നിനക്ക് എന്തും എന്നോട് ചോദിച്ചുകൂടെ.. ”
” പെട്ടന് നടന്ന വിവാഹം ആയത് കൊണ്ട് നിനക്ക് അർജുനെ അക്‌സെപ്റ് ചെയ്യാൻ പറ്റുമോ?
” പെട്ടന്ന് പറ്റില്ല പൂജ… പക്ഷെ ആള് എന്റെ കൂടെ ഉള്ളപ്പോൾ എനിക്ക് ഒരു സുരക്ഷിതത്വം തോന്നുനുണ്ട്…… അജു ഏട്ടൻ ഒരിക്കലും എന്നെ ചതിക്കില്ല എന്ന് എനിക്ക് അറിയാം……….
” നന്നായി ആലോചിച് തീരുമാനിച്ചാൽ മതി ദേവ…… ശ്രീറാമിന്റെ കാര്യം പോലെ ആവരുത്……. പൂജ അവളെ നോക്കി പറഞ്ഞു
” മം ” അവൾ ഒന്ന് മൂളി
ഭദ്രയും പൂജയും റൂമിൽ സംസാരിച്ച കൊണ്ടിരിക്കുമ്പോൾ അജു അങ്ങോട്ട് വന്നു……അവനെ കണ്ടതും രണ്ടാളും എണീറ്റ് നിന്നു…….
പൂജ ഞാൻ ഒന്ന് ദേവയോട്
സംസാരിക്കട്ടെ….
പൂജ ഒന്ന് ചിരിച് പുറത്തേക്ക് പോയി……….
“കണ്ണാ….”
ഭദ്ര അവനെ നോക്കി…….
” നീ എന്റെ ഫ്ലാറ്റിലേക്ക് പോരുന്നോ?
പെട്ടന്ന് അത് കേട്ടപ്പോൾ ഭദ്ര ഒന്ന് പതറി….. ” ഞാൻ ഒന്നും വരൂല “അവൾ മനസ്സിൽ പറഞ്ഞു….
അവളുടെ മുഖം കണ്ടപ്പോൾ അർജുന് മനസിലായി അവളുടെ മാനസികാവസ്ഥ….
” ഞാൻ ചോദിച്ചു എന്നെ ഉള്ളു…. നിനക്ക് comfortable ഇവിടെ ആണെങ്കിൽ ഇവിടെ നിന്നോളൂ……ഞാൻ വിളിക്കാതെ പോയാൽ നിനക്ക് വിഷമം തോന്നിയാലോ… അതാ വിളിച്ചത്…. ” അവൻ അവളെ നോക്കി പറഞ്ഞു…
“മം ” അവൾ പതുക്കെ മൂളി
കുറച്ചു നേരം അവന്റെ ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് അവൾ മുഖം ഉയർത്തി അവനെ നോക്കി…
അർജുൻ താടിക്കും കൈ കൊടുത്ത് അവളെ തന്നെ നോക്കി നോക്കുകയായിരുന്നു….
അവന്റെ നോട്ടം കണ്ട് ഭദ്രക്ക് പരിഭ്രാമം തോന്നി….
“നീ ഒന്ന് വാ തുറന്നെ ” അർജുൻ അവളോട് പറഞ്ഞു….
ഭദ്ര മനസിലാവാതെ അവനെ നോക്കി..
അവൾ പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചു….
” നിൻറെ നാക്ക് അവിടെ തന്നെ ഉണ്ടോ എന്ന് അറിയാന ” അവൻ കുറുമ്പോട് പറഞ്ഞു…
ഭദ്ര അവനെ കൂർപ്പിച്ച നോക്കി….
“മെസ്സേജ് അയിച്ചാലും റിപ്ലേ തരില്ല നേരിട്ട് സംസാരിച്ചാലും തലയാട്ടലും മൂളലും മാത്രം….. എന്തെങ്കിലും വാ തുറന്ന് പറഞ്ഞൂടെ എന്റെ കണ്ണാ നിനക്ക് ” അവൻ പരാതിയോടെ പറഞ്ഞു……
” പൂജടെ കൂടെ നിന്നോള്ളാം ” ഭദ്ര പതുകെ
പറഞ്ഞു….
” Sorry!!!!!” അവൻ ചിരി കടിച് പിടിച്ചു മനസിലാവാത പോലെ ചോദിച്ചു
” ഞാൻ… ഞാൻ ഇവിടെ പൂജടെ കൂടെ നിൽകാം എന്ന് ” അവൾ അവനെ നോക്കി പറഞ്ഞു….
“മ്മ്മ് അപ്പോ നാക്ക് ഉണ്ട്…”
അവൾ മുഖം വീർപ്പിച്ച അവനെ നോക്കി…..
അവൻ കീഴ്ച്ചുണ്ട് കടിച് പിടിച്ചു തലയാട്ടി പുറത്തേക്ക് പോയി….
“ഇങ്ങേർ അടുത്ത് വരുമ്പോൾ എന്തിനാ ഞാൻ ഇങ്ങനെ വിറക്കുന്നത്…… ഒരു വാക്ക് പോലും പുറത്തേക് വരില്ല.. അങ്ങേർക്ക് പറഞ്ഞ പോരെ എന്റെ കഷ്ടപ്പാട് എനിക്കല്ലേ അറിയൂ….” ഭദ്ര പിറുപിറുത്……
തുടരും…….. ❤️

by