രചന – സുൽഫിയ നൗഫൽ
നീ പൊയ്ക്കോളൂ എനിക്ക് പറയാനുള്ളത് കേട്ടിട്ട് അതിന് ഉത്തരം തന്നിട് പോയ്ക്കോ.. മ്………….. എന്താ പറയാനുള്ളത്?……………. അത്…..രുദ്രേ. ………. എനിക്ക് ………….. താൻ എന്താ പറയാനുളളത് ഓർക്കുക ആണോ?.. എന്നാൽ അത് കഴിയുമ്പോൾ പറ അപോ ഞാൻ വരാം……… അതും പറഞ്ഞു ഞാൻ അവിടെ നിന്ന് തിരിഞ്ഞു നടന്നു. …… ” എനിക്ക് തന്നെ ഇഷ്ടമാണ്.. അത് പറയാനാണ് തന്നെ ഞാൻ വിളിച്ചത്”…. പെട്ടെന്ന് അത് കേട്ടപ്പോൾ എന്റെ കാലുകൾ നിശ്ചലമായി. ഞാൻ അവിടെ തന്നെ നിന്നു. …. അപ്പോ ഹരി എന്റെ അടുത്തേക് വന്നു.. ഞാൻ ഇത് പറയാൻ വേണ്ടിയാണ് കഴിഞ്ഞ ദിവസം തന്റെ അടുത്ത് വന്നത്. കീർത്തി കൂടെ ഉള്ളത് കൊണ്ടാണ് ഒന്നും പറയാതെ ഇരുന്നത്. …… രുദ്രേ. ………… രുദ്രേ. …. താനെന്താ ഒന്നും മിണ്ടാത്തത് രുദ്രേ. ……………..
എടോ. ….. താനിത് ഏതു ലോകത്താണ്. ഞാൻ പറയുന്നത് താൻ കേൾക്കുനുണ്ടോ? ….. . രുദ്രേ. ……… ഹരി എന്നെ വിളിച്ചപോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്. ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്ന് പോയി. അപ്പോഴും ഹരി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടാനിൽക്കുന്നുണ്ടായിരുന്നു. ഞാൻ class ൽ ചെന്നിരുന്നു ആലോചിച്ചു. . പക്ഷേ. …………. അത് ഹരിയെ കുറിച്ച് അല്ലായിരുന്നു. … മഹിയേട്ടനെ പറ്റിയാ ഞാൻ ആലോചിച്ചത്…… ഹരി എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോ എനിക്കു പെട്ടെന്ന് മഹിയേട്ടനെയാണ് ഓർമ്മ വന്നത്. . അന്ന് വീട്ടിലെത്തിയിട്ടും എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു….
അത് ഹരി ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ടാണോ അതോ അപ്പോ മഹിയേട്ടനെ ഓർമ്മ വന്നത് കൊണ്ടാണോ……… ആകെ പാടെ വല്ലാവല്ലാത്ത ഒരു ബുദ്ധിമുട്ട് തോന്നി. ….. ഞാൻ അപ്പോ അമ്മയോട് പറഞ്ഞു അമ്പലത്തിൽ പോയി…… നാട്ടിലെത്തിയതിന് ശേഷമാണ് ഇത് ശീലമായത്…….. എന്റെ ദേവീ. …. എന്താ എനിക്കിപ്പോ സംഭവിച്ചതക്കുന്നത് ..?……… ഹരി എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോ എനിക്കു പെട്ടെന്ന് എന്താ മഹിയേട്ടനെ ഓർമ്മ വന്നത്. ……. അതിനു മാത്രം ഞങ്ങൾ തമ്മിലോന്നും ഇല്ല….. ഇതിന് മുമ്പ് പരിചയം പോലുമില്ല പിന്നെന്താ. …….. അന്നാദ്യായിട്ടാ ഞാൻ മഹിയേട്ടനെ കാണുന്നത്. ……. എന്റെ ദേവീ……. അരുതാത്തത് ഒന്നും തന്നെ എന്റെ മനസ്സിൽ നീ കുത്തി നിറക്കല്ലേ….. ഞാൻ അച്ഛന് വാക്ക് കൊടുത്തത് എനികഓർമ ഉണ്ട്. …..
അത് ദേവിയെ പിടിച്ചാണ് ഞാൻ സത്യം ചെയ്തത്…… അത് അച്ഛൻ ആവശ്യപ്പെടാതെ ഞാനായിട്ട് ചെയ്തതാണ്.. അത് എനിക്ക് പാലിക്കണം. ……. അമ്പലത്തിൽ നിന്നു തൊഴുതിറങ്ങിയപ്പോ കണ്ടത് മഹിയേട്ടനെ ആയിരുന്നു. അത് സ്വപ്നമാണെന്ന് കരുതി ഞാൻ കണ്ണ് തിരുമ്മി നോക്കി. ……………… അല്ല …… അത് സ്വപ്നമല്ല. മഹിയേട്ടൻ തന്നെ ആയിരുന്നു. ……… എന്റെ ദേവീ. …….. ഇത് എന്ത് പരീക്ഷണമാണ് ……. ആരെ കാണരുതെന്ന് കരുതിയോ അയാളുടെ മുന്നിലാണ് ചെന്ന് പെട്ടതും. .. പക്ഷേ മഹിയേട്ടനെന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ നടന്ന് പോയി.
… ഒരു പക്ഷേ ആൾക്ക് എന്നെ മനസ്സിലാകാനിട്ടാണോ.?….. എങ്ങനെ മനസ്സിലായകാനാണ് അന്ന് വീട്ടിൽ വന്നിട്ട് പോവുന്നത് വരെ ഫോണിൽ തന്നെ അല്ലായിരുന്നോ? പിന്നെ എങ്ങനെ എന്നെ തിരിച്ചറിയാനാ. …….. അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നും. …… “ദേവൂ …………….. പോകല്ലേ ഞാനും വരുന്നു. …… ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോ എനിക്ക് വിശ്വാസിക്കാനായില്ല. …….. ഞാൻ അറിയാതെ എന്റെ ചുണ്ടുകൾ ആ പേര് ഉച്ചരിച്ചു……………. തുടരും. ……

by