രചന – ലക്ഷ്മി ലച്ചു
പെട്ടെന്ന് അങ്ങനെ ഒരു കോൾ വന്നപ്പോൾ എന്റെ നെഞ്ചൊന്നു കാളി . ഇനി ഋതുവിന് എന്തെങ്കിലും…….
ഹലോ ശ്രീകുമാർ അല്ലെ.?
അതേ നിങ്ങളാരാണ്.?
നിങ്ങൾ അത്യാവശ്യമായി ആലുമൂട് ജംഗ്ഷൻ വരെ ഒന്നു വരാമോ.?
നിങ്ങളുടെ അനുജത്തി ഋതിക ഇവിടെയുണ്ട്.
ഋതുവോ.അവൾക്കു എന്തുപറ്റി .എന്റെ അനിയത്തിക്ക് എന്തെങ്കിലും പറ്റിയാൽ നിങ്ങളെ ഞാൻ വെറുതെ വിടില്ല. ഞാൻ ആരാണെന്ന് അറിയില്ല.
ഏയ് കൂൾ ഡൗൺ മിസ്റ്റർ ശ്രീകുമാർ. നിങ്ങളുടെ അനുജത്തി സേഫ് ആണ് .ബാക്കി കാര്യം ഇവിടെ വന്നിട്ട് പറയാം.
ആരാ മോനേ നിന്നെ വിളിച്ചേ ..?
എന്റെ ഒരു ഫ്രണ്ട് ആണ് അമ്മേ. ഞാൻ ആലുമൂട് വരെ ഒന്നു പോയിട്ട് പെട്ടെന്ന് വരാം.
നിനക്ക് പരിചയമില്ലാത്ത നമ്പർ ആണെന്ന് പറഞ്ഞിട്ടു.?
ആ അതേ അവന്റെ പുതിയ നമ്പർ ആണെന്ന് .ഇപ്പോൾ എടുത്തതാ . അമ്മ എന്റെ ഒരു ഷർട്ട് ഇങ്ങു എടുത്തെ
ഞാൻ പെട്ടെന്നുതന്നെ വണ്ടിയും എടുത്തു ആലുംമൂട് ജംഗ്ഷനിലേക്ക് പാഞ്ഞു.
വണ്ടി ഒട്ടിക്കുന്നതിന്റെ ഇടക്ക് ഞാൻ ആദിയെ വിളിച്ചു കാര്യം പറയുകയും ചെയ്തു.
ഞാൻ ആലുമൂട്ടിൽ ചെന്നപ്പോൾ അവിടെ കുറച്ച് ആളുകൾ കൂട്ടം കൂടി നിൽപ്പുണ്ടായിരുന്നു .
ഞാൻ അവരുടെ അടുത്തേക്ക് നടന്നു ചെല്ലുന്നത് കണ്ട ഒരു വ്യക്തി സംശയരൂപേണ എന്നെ നോക്കി .
ശ്രീകുമാർ …..?
അതേ ഞാനാണ് ശ്രീകുമാർ .എന്റെ പെങ്ങൾ ..
പേടിക്കേണ്ട സേഫ് ആണ്. ഞാൻ ആണ് നിങ്ങളെ ഫോൺ ചെയ്തത്.
അതും പറഞ്ഞു കൊണ്ടു അപ്പുറത്തുള്ള ലേഡീസ് ഫാൻസി സെന്ററിലേക്ക് എന്നെ അയാൾ കൊണ്ടുപോയി
ഞങ്ങൾ നോക്കുമ്പോൾ ആ കുട്ടി എന്തോ പേടിയോടെ ഓടി വരികയായിരുന്നു.
എന്നാൽ അത് കാലു തെറ്റി അടിച്ചിട്ട് വീണു.
അപ്പോൾ തന്നെ കുട്ടിയുടെ പുറകിലായി ഒരു കാർ വന്നു നിന്നു.
സംഗതി പന്തിയല്ലെന്ന് കണ്ട് ഞങ്ങൾ മൂന്നുനാലു പേർ കുട്ടിയുടെ അടുത്തേക്ക് നടന്നു. അതു കണ്ടിട്ടാക്കാം ആ വണ്ടി ചീറിപ്പാഞ്ഞു പോയത്.
ഞങ്ങൾ കുട്ടിയോട് വിവരങ്ങൾ തിരക്കി
എന്നാൽ അതിന് അപ്പോൾ ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്‌ഥ ആയിരുന്നു.
അങ്ങനെയാണ് ശ്രീകുമാറിന്റെ നമ്പർ വാങ്ങി ഞാൻ നിങ്ങളെ വിളിച്ചത്.
അപ്പോഴേക്കും ഞാൻ ഋതുവിനെ കണ്ടു .
ഒരു പൊട്ടിക്കരച്ചിലോടെ അവൾ എന്റെ നെഞ്ചിലേക്ക് വീണു.
അപ്പോൾ അവളുടെ അവസ്ഥ കണ്ടാൽ ആരും സഹിക്കില്ല.
എന്റെ നെഞ്ചു കീറിമുറിക്കുന്ന ഒരു വേദന ആയിരുന്നു അപ്പോൾ.
കരയല്ലേടാ അതിനു മാത്രം എന്റെ കുട്ടിക്ക് ഒന്നും സംഭവിച്ചില്ലല്ലോ.
എന്റെ കുട്ടിയുടെ കൂടെ ദേവി ഉണ്ടായിട്ടല്ലേ ഒരു ഒന്നും വരാതെ രക്ഷപ്പെട്ടത്.
എന്നാൽ എന്റെ വാക്കുകളൊന്നും അവളെ സമാധാനിപ്പിച്ചില്ല.
ഡാ ശ്രീ എന്താടാ പ്രശ്നം. എന്താ
ഇവൾക്ക് പറ്റിയേ
ഏയ് പേടിക്കാനൊന്നുമില്ല ആദി .ഞാൻ നിന്റെ അടുത്ത് എല്ലാം വിശദമായി പറയാം.
പിന്നെ എന്തിനാടാ ഇവൾ കരയുന്നേ എന്തോ പ്രശ്നം ഉണ്ടല്ലോ അപ്പോൾ.
പേടിക്കാൻ ഒന്നും ഇല്ല സുഹൃത്തേ. ഒരു പ്രശ്നവുമില്ല .
പിന്നെ കുട്ടി ചെറുതായി ഒന്ന് പേടിച്ചു .അതാ ഈ കരച്ചിൽ അതങ്ങ് മാറിക്കോളും
എന്നാൽ ശ്രീ നമുക്ക് പോകാം. നേരം ഒരുപാടായി .ഇവളെയും കാത്തു അമ്മ അവിടെ ഉണ്ടാവും.
നിങ്ങളെല്ലാവരോടും എനിക്ക് ഒരുപാട് നന്ദിയുണ്ട് .എന്റെ പെങ്ങളെ ………….
എന്തിനാ നന്ദിയൊക്കെ അതിന്റെ ആവശ്യമൊന്നുമില്ല.
ഈ കുട്ടിയുടെ സ്ഥാനത്ത് വേറെ ആരായിരുന്നെങ്കിലും ഞങ്ങൾ ഇങ്ങനെ ചെയ്യൂ.
മനുഷ്യർക്ക് പരസ്പരം ഇങ്ങനെയുള്ള നല്ല പ്രവർത്തികൾ മാത്രമേ ചെയ്യാൻ കഴിയു.
അപ്പോഴേക്കും ഫാൻസി സെന്ററില്ലേ ചേച്ചി ഋതുവിന്റെ ബാഗുമായി അങ്ങോട്ടേക്ക് വന്നു.
.
പേടിക്കാനൊന്നുമില്ല കഴിഞ്ഞതൊക്കെ കഴിഞ്ഞു .മോള് അതോർത്തു വിഷമിക്കേണ്ട. അതൊക്കെ അങ്ങു മറന്നു കളയണം.
ഞാൻ ചെറുതായി ഒന്നു തലയാട്ടി.
എന്നാൽ ശരി ചേട്ടാ ഞങ്ങൾ അങ്ങോട്ടു ഇറങ്ങട്ടെ.
ഞാൻ എല്ലാവരെയും നന്ദിപൂർവ്വം ഒന്നു നോക്കി.
പോയിട്ടു വരാൻ എന്ന രീതിയിൽ അവർ കൈ വീശി
ശ്രീയേട്ടൻ ഒരു ഒതുങ്ങിയ സൈഡിൽ വണ്ടി ഒതുക്കി. ആദിയേട്ടനും വണ്ടി ഒതുക്കി നിറുത്തി.
എന്താ ഉണ്ടായേ ഋതു എന്താ മോളെ. ശ്രീയേട്ടനോട് പറ എന്താ ഉണ്ടായേ .
ഞാനെന്നും വരാറുള്ള ബസ്സ് ഇല്ലായിരുന്നു.
ആല്ലുംമുടു വരെയുള്ള ഒരു ബസ്സ് എനിക്ക് കിട്ടി.
അവിടെ ഇറങ്ങി നിൽക്കുമ്പോഴാ ആ കാർ വീണ്ടും വരുന്നത് കണ്ടു .
ബസ്റ്റോപ്പിൽ ആരുമില്ലായിരുന്നു അങ്ങനെ ഞാൻ പേടിച്ചു ഓടിയതാ. എന്നാൽ ഞാൻ തറയിൽ വീണു. എല്ലാവരും ഓടിക്കൂടിയപ്പോൾ കാർ നിർത്താതെ പോയി.
ഇനി ഇതൊന്നും അമ്മയെ അറിയിക്കേണ്ട. അമ്മയുടെ ഉള്ള സമാധാനം കൂടി പോകും.
എടി ഇറങ്ങു………
എന്ന് ശ്രീയേട്ടന്റെ പറച്ചിലിലാണ് ഞാൻ വീടെത്തി എന്ന് അറിഞ്ഞത് തന്നെ.
ഇതെന്താ നിങ്ങൾ ഇവളുടെ കാവൽക്കാരായി ഇങ്ങനെ നടക്കുവാ. അതോ ഇന്നും കവലയിൽ നിന്നും കൂടെ കൂടിയതാണോ.
എന്ന ചോദ്യവുമായി ദേവകിഅമ്മ പുറത്തേക്കു വന്നു
ഞാൻ ഒന്ന് കിടക്കട്ടെ വല്ലാത്ത ക്ഷീണം
അതും പറഞ്ഞു ഞാൻ അകത്തേക്ക് പോയി.
നിങ്ങൾ വാ മക്കളെ ഞാൻ ചായ എടുക്കാം.
വേണ്ടമ്മേ ഇപ്പോൾ തന്നെ ഒരു നൂറുവട്ടം വീട്ടിൽ നിന്നും വിളി വന്നു .എവിടെയാണെന്ന് ചോദിച്ചു .ഞാൻ ഇറങ്ങുവാ
ശ്രീ ഒന്ന് വന്നെടാ ഒരു കാര്യം പറയട്ടെ
അതും പറഞ്ഞു ഞാനും ശ്രീയും കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു.
ആരായിരിക്കുടാ അത്. എന്തിനാ ഇവളെ ഇങ്ങനെ …..
ഓർത്തട്ടു വല്ലാത്ത ടെൻഷൻ. ഒരു മനസ്സമാധാനവും ഇല്ല.
അപ്പോൾ നീ എന്റെ കാര്യം ഒന്നു ആലോചിച്ചു നോക്കെടാ ആദി.
ഇന്നല്ലേ ഞാൻ കരുതിയത് എല്ലാ അവളുടെ തോന്നലാണെന്ന്. എന്നാൽ ഇന്ന് മനസ്സിലായി അത് തോന്നലല്ല സത്യമാണെന്ന്.
എന്റെ പെണ്ണിന് എന്തെങ്കിലും പറ്റിയാൽ. ഞാൻ ആരെയും വെറുതേ വിടില്ല. കൊല്ലും എല്ലാത്തിനേയും.
വണ്ടി നമ്പർ എങ്കിലും കിട്ടിയിരുന്നെങ്കിൽ ഇന്ന് തന്നെ അവന്റെ കാര്യം ശരിയാക്കിയേനെ ഞാൻ .
എന്നാൽ ശരിയെടാ ഞാൻ പോവുക രാത്രിയിൽ യാത്രയില്ല.
അതും പറഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു
തലവഴിയേ നല്ല തണുത്ത വെള്ളം വീണപ്പോൾ ഒരു ആശ്വാസം തോന്നി
അമ്മ കഴിക്കാൻ വിളിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞു ഞാൻ ബെഡിലേക്ക് വീണു .
ഒരുപാട് ചിന്തകൾ തലയ്ക്കു മുകളിൽ വട്ടമിട്ടുപറന്നു കൊണ്ടേയിരുന്നു.
ഒലിച്ചിറങ്ങിയ കണ്ണുനീർ തലയണയിൽ പതിച്ചു ഇല്ലാതായി.
പെട്ടെന്നാണു ഫോണിൽ മെസ്സേജിന്റെ ശബ്ദം കേട്ടത്.
എടുത്തുനോക്കുമ്പോൾ പരിചയമില്ലാത്ത ഒരു നമ്പർ
വിഷമിക്കേണ്ട ഒന്നു കൊണ്ടു. ഞങ്ങൾ ഉണ്ടല്ലോ നിന്റെ കൂടെ. എന്റെ പെണ്ണു സുഖമായി കിടന്നുറങ്ങു.
( എന്റെ പെണ്ണ് എന്ന് പറഞ്ഞപ്പോഴേ മനസ്സിലായി അത് ആദിയേട്ടനാണെന്ന്. )
നമ്പർ എവിടുന്ന് കിട്ടി ?
എന്ന് ഞാൻ തിരിച്ചു ചോദിച്ചു .
ശ്രീയുടെ കൈയിൽ നിന്നും വാങ്ങിയത് ആണ്. എന്നാൽ കിടന്നോ നാളെ രാവിലെ വിളിക്കാം ഗുഡ് നൈറ്റ്.
പൊള്ളുന്ന ചൂടിൽ ഒരു തണുത്ത കാറ്റ് വീശിയ ആശ്വാസമായിരുന്നു അപ്പോൾ എന്റെ മനസിന്
ഋതു……..
കുളികഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അമ്മയുടെ വിളി കേട്ടത്.
എന്താ അമ്മേ വിളിച്ചേ……
മോളെ അമ്മ അമ്പലത്തിൽ പോകുവ.
ഇന്ന് വെള്ളിയാഴ്ച പൂജയുണ്ട് .അമ്മ കുറച്ചു വൈകും. കാപ്പി ഉണ്ടാക്കി വച്ചിട്ടുണ്ട്. എടുത്ത് കഴിക്കണം.
പിന്നെ അരി ഇട്ടട്ടുണ്ട്.
കറി എന്താന്നു വെച്ചാൽ അതു ഉണ്ടാക്കു.
അമ്മ ഒറ്റയ്ക്കാണോ പോണേ….
അല്ല ശ്രീക്കുട്ടൻ കൊണ്ടാക്കാം എന്ന് പറഞ്ഞു .എന്നാ ശരി അമ്മ പോയിട്ട് വരാം.
ഞാൻ അമ്മ ഉണ്ടാക്കിവെച്ച പുട്ടും പയറും എടുത്തു കഴിച്ച് പാത്രവും കഴുകി വച്ചു
അമ്മ രാവില്ലേ പുട്ടിനു ഉണ്ടാക്കിയ പയർ കുറച്ചധികം ബാക്കി ഇരിപ്പുണ്ട് . പിന്നാമ്പുറത്ത് നിന്നു ഒരു മത്തനും എടുക്കാം.അപ്പോൾ ഒരു എലിശ്ശേരി വെക്കാം എന്ന് ഞാൻ തീരുമാനിച്ചു.
മത്തൻ അരിഞ്ഞു കൊണ്ടിരിക്കുമ്പോഴണ് പുറത്തു ഒരു കാർ വന്നു നിന്ന സൗണ്ട് ഞാൻ കേട്ടത് .അപ്പോഴേക്കും കോളിംഗ് ബെൽ അടിക്കുകയും ചെയ്തു.
(തുടരും )

by