26/04/2026

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 25

രചന – അശ്വതി അച്ചൂസ്

സരയു കടന്നു ചെല്ലുമ്പോൾ അയാൾ മദ്യം കുപ്പിയോടെ വായിൽ കമഴ്ത്തുകയായിരുന്നു.
അവളെ കണ്ട് അയാൾ കുപ്പി മൂടിയിട്ട് അടച്ചു മാറ്റി വെച്ചു.
ഇട്ടിരുന്നു കുർത്ത ഊരി കളഞ്ഞു.
“ഇങ്ങോട്ട് നീങ്ങി നിൽക്കാൻ ഞാൻ പ്രേത്യകം വിളിക്കണോ ”
അവൾ മെല്ലെ അയാൾക്ക് അരികിലേക്ക് നീങ്ങി. ഉടുത്തിരുന്ന സാരി വലിച്ചൂരി താഴെ ഇട്ടു. അയാൾ ആവേശത്തോടെ അവളെ ഉമ്മ വെച്ചു. മദ്യത്തിന്റെ മണം മൂക്കില്ലേക്ക് അടിച്ചു കയറി. അവൾക്ക് ഓക്കാനം വന്നു. അയാൾ പക്ഷെ അതൊന്നും ശ്രെദ്ധിക്കുന്നെ ഉണ്ടായിരുന്നില്ല. കുറച്ചു നാളായി അടക്കി വെച്ച വികാരങ്ങൾ അയാളെ മൂടി കഴിഞ്ഞിരുന്നു. അവളെ എടുത്ത് ബെഡിലേക്ക് ഇട്ടു. സരയു കണ്ണുകൾ ഇറുക്കെ അടച്ചു.

******

പൊന്നൂസ് അച്ഛൻ വന്ന സന്തോഷത്തിൽ ആയിരുന്നു.അവളുടെ കൂടെ അല്പനേരം കളിച്ച് അവൻ കിടന്നു
“എന്തെ ആദി ”
“ഏയ്‌ ”
“എന്തേലും പ്രശ്നം ഉണ്ടോ ”
“ഉണ്ട് പക്ഷെ… അത് വിട് ഞാൻ കഴിഞ്ഞ ദിവസം നമ്മുടെ കാര്യം ഞാൻ അച്ഛനോട് പറഞ്ഞു.”
“എന്നിട്ട് ”
“ഒന്നും പറഞ്ഞില്ല. അതാ ഒരു പേടി. പറഞ്ഞാൽ അപ്പൊ തീരുമായിരുന്നു.”
“അച്ഛൻ ഇപ്പൊ എവിടെയാണ് ”
“വീട്ടിൽ ഉണ്ട് ”
“എന്നാലും അറിഞ്ഞല്ലോ സമാധാനം എത്ര നാളായി ഒളിച്ചുകൊണ്ട് നടക്കുന്നു.”
“മോൾ എവിടെ ”
“അമ്മയുടെ അടുത്തുണ്ട് ”
സായൂജ്യ അവനോട് ചേർന്നു കിടന്നു.
“മനസ് ഇവിടെ ഒന്നും അല്ല ഡോ.”
“എന്ത് പറ്റി ”
“അനുകുട്ടി എന്തായി എന്നറിയാൻ ”
“ദിയയെ വിളിച്ചു നോക്കാമായിരുന്നു ”

“ആഗ്രഹം ഉണ്ട് പക്ഷെ ധൈര്യം ഇല്ല ”
“ആ അജിയുടെ നമ്പർ ഇല്ലേ കൈയിൽ ഒന്ന് വിളിച്ചു ചോദിക്കാമായിരുന്നില്ലേ ”
“അത് കൊള്ളാലോ നിനക്ക് ഇതൊക്കെ ഓർമ്മയുണ്ടായിരുന്നു അല്ലെ കള്ളി ”
അവളുടെ കവിളിൽ നുള്ളി അവൻ എഴുന്നേറ്റ് ഫോൺ എടുത്തു.
ആകസ്മികമായി അധിദേവിന്റെ നമ്പർ കണ്ടപ്പോൾ അവന്റെ നെഞ്ച് ഒന്ന് ഇടിച്ചു.
അമ്മൂന്റേം തന്റേം കാര്യം അറിഞ്ഞോ
“ഹലോ ”
“അജി ഞാൻ ആദിയാണ് .”
“മനസിലായി ”
“അനുവിന്റെ വിശേഷം ഒക്കെ ഒന്ന് അറിയാൻ ”
“ദിയയെ വിളിക്കാമായിരുന്നില്ലേ ”
“ദിയയെ വിളിക്കാൻ ധൈര്യം ഇല്ല.അതാ തന്നെ വിളിച്ചേ.”
അവൻ അല്പസമയം മിണ്ടാതിരുന്നു.
“ദിയ ആരാണെന്ന് അറിയാമോ തനിക്ക് ”

“ഹരിനാരായണന്റെ ഭാര്യയല്ലേ ”
“ഉം, അത് ശരിയാണ്. നിങ്ങൾക്കറിയാവുന്ന ദിയ ഹരിനാരായണന്റെ ഭാര്യ തന്നെയാണ് ”
“മനസിലായില്ല ”
“മനസിലാകുന്ന ഭാഷയിൽ പറയാം. നിങ്ങൾ ഈ കഴിഞ്ഞ അഞ്ച് വർഷം അനഘയെ നോക്കി എന്ന് പറയുന്നു. എങ്ങനെ… എങ്ങനെയാണ് നോക്കിയത്.”
“അത്…. അത് ഞാൻ അവൾക്ക് ഭക്ഷണം കൊടുത്തു. കിടക്കാൻ നല്ലൊരു വീട് നൽകി. അവളെ പഠിക്കാൻ പറഞ്ഞയച്ചു, അവൾക്ക് വേണ്ടത് എല്ലാം വാങ്ങിച്ചു കൊടുത്തു, അവളുടെ കഴിവ് കണ്ടെത്തി അതിൽ പരിശീലനം കൊടുത്തു.പിന്നെ…”
“പിന്നെ അവൾക്കൊന്നും വേണ്ടി വന്നിട്ടില്ല ”

“ഓഹോ… നിങ്ങൾ അവൾക്ക് ഒരു ഉരുള ചോറ് വാരി കൊടുത്തിട്ടുണ്ടോ… സ്നേഹത്തോടെ ഒന്ന് ചേർത്തു പിടിച്ചിട്ടുണ്ടോ… രാത്രി ഉറങ്ങിയോ എന്ന് നോക്കാനെങ്കിലും പോയിട്ടുണ്ടോ… അറിയാതെ ആണെങ്കിലും ആ നെറ്റിയിൽ ഒന്ന് ചുമ്പിച്ചിട്ടുണ്ടോ.”
അവൻ മറുപടി നൽകിയില്ല
“മറുപടി ഉണ്ടാകില്ല എന്നറിയാം. അനുവിനെ കുറിച്ച് ചോദിക്കാൻ ആണെങ്കിൽ ധൈര്യമായി ദിയയെ വിളിച്ചോ അവൾ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല.”
“ഞാൻ ”
“വിളിച്ചോ ഒരു കുഴപ്പവും ഇല്ല. പിന്നെ ഇങ്ങനെ മാറി നിൽക്കേണ്ടവർ അല്ലല്ലോ നമ്മൾ.”
“ഉം ”
“ശരി ”
അവൻ ഫോൺ വെച്ച് സായൂജ്യയെ നോക്കി
“എന്തെ ”
“ദിയയെ വിളിച്ചോളാൻ പറഞ്ഞു ”
“എന്നാ വിളിക്ക് ആദി ”
“വിളിക്കാലെ ”
“ഉം ”

അവൻ വീണ്ടും അവളെ നോക്കി
“എന്താ?”
“അവൻ ലാസ്റ്റ് പറഞ്ഞത് മാത്രം മനസിലായില്ല ”
“എന്താ പറഞ്ഞത്?”
“ഇങ്ങനെ മാറി നിൽക്കേണ്ടവർ അല്ലല്ലോ നമ്മൾ. എന്ന് ”
“അതെന്താ അങ്ങനെ പറഞ്ഞെ ”
“എനിക്ക് അറിയില്ല ”
“ഇപ്പോ ദിയയെ വിളിക്ക് അത് നമുക്ക് പിന്നെ ആലോചിക്കാം.”
“ഉം ”
ഫോൺ ചെവിയിൽ ചേർത്തു.
“ഹലോ ദിയ ”
“എന്താണ് സാർ ”
“സാർ ഒന്നും വേണ്ട. ആദി എന്ന് വിളിക്കാം ”
“ശീലിച്ചു പോയില്ലേ….സാർ എന്താണ് വിളിച്ചേ ”
“അനുവിന്റെ വിവരങ്ങൾ ഒക്കെ ഒന്ന് അറിയാൻ ”
“രണ്ടാഴ്ച കഴിഞ്ഞു. ഇപ്പോൾ ആണോ വിളിക്കുന്നെ ”
“അത് സോറി ”

“ഞാൻ ചുമ്മാ പറഞ്ഞു എന്നെയുള്ളു. സാറിനോട് എനിക്ക് നന്ദിയുണ്ട്. അനുവിനെ ഇത്രനാളും ഒരാപത്തും ഇല്ലാതെ കൊണ്ട് നടന്നല്ലോ.താങ്ക്സ് ”
“അവൾ ഇപ്പോ ”
“ഹാപ്പി ആണ്. അവൾ മാത്രം അല്ല അവളുടെ പാതി ഇവിടെ ഉണ്ട്.”
“എനിക്ക് അറിയാം ”
“ഒരു ദിവസം എല്ലാരും കൂടെ വാ. എല്ലാവരെയും കണ്ടിട്ട് പോകാല്ലോ ”
“വരാം ”
“ഓക്കേ എന്നാ വെച്ചോട്ടെ ”
അവൻ സയൂജ്യയെ നോക്കി
“എന്ത് പറഞ്ഞു ”
“ഒരു ദിവസം എല്ലാരേയും കൂട്ടി അങ്ങോട്ട് ചെല്ലാൻ ”
“ആണോ. അപ്പോ ദേഷ്യം ഒന്നും ഇല്ല അല്ലെ ”
“ഇല്ല മാത്രം അല്ലെ എന്നോട് താങ്ക്സ് പറഞ്ഞു. അനുവിനെ നോക്കിയതിനു. ”
“പിന്നേം എന്താണ് മുഖം തെളിയാത്തെ”

“അനുവിന് വേണ്ടി ഞാൻ ഒന്നും ചെയ്തില്ല സായൂ. ഈ നന്ദി പോലും ഞാൻ അർഹിക്കുന്നില്ല. നക്ഷത്രയ്ക്ക് വേണ്ടി അവൻ എന്തൊക്കെ ചെയ്തു എന്നറിയാമോ. കല്യാണം പോലും വേണ്ടന്ന് വെച്ചു. ”
“അപ്പോ ഇപ്പൊ ഉള്ള ദിയയോ ”
“അവളുമായി ആയിരുന്നു കല്യാണം അത് മുടങ്ങി. ഇപ്പോൾ ആണ് പിന്നെ കെട്ടിയത്. ഞാനോ…. അവളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും….”
അവൻ പാതിയിൽ നിർത്തി.
“സാരമില്ല ആദി ”
“എല്ലാം അച്ഛൻ കാരണം ആണ്.”.
“സാരമില്ല. പോട്ടെ അതൊക്കെ കഴിഞ്ഞില്ലേ ”
“ഉം ”
എന്നിറ്റും അവന്റെ മനസ്സിൽ അച്ഛനോട് ഉള്ള ദേഷ്യം കൂടി കൂടി വന്നു കൊണ്ടിരുന്നു.

********

തുടർച്ചയായ നാല് പീഡനദിവസങ്ങളുടെ അവസാനം സരയു വേദന കൊണ്ടുപിടഞ്ഞു.
അവളുടെ മാറിൽ അയാളുടെ നഖങ്ങൾ ചുവന്ന ചിത്രങ്ങൾ വരച്ചുകൊണ്ട് ആഴ്ന്നിറങ്ങി. അവളുടെ തേങ്ങലിന്റെ ചീളുകൾ വായിൽ കുത്തികേറ്റിയ തുണിക്കുള്ളിൽ നിന്ന് പുറത്തേക്ക് ഉള്ള വഴിയറിയാതെ നിന്നു. അവളുടെ വിയർപ്പു തുള്ളികൾ അയാൾ നക്കി തുടച്ചു. അവസാനം അവളിലേക്ക് ഇറങ്ങി ചെല്ലാൻ ആകാതെ ആയുധം നഷ്ടപെട്ടവനെ പോലെ തോറ്റു പിൻ വാങ്ങി. ഇപ്പോൾ കുറച്ചു നാളായി ഇങ്ങനെയാണ്. വിജയം കുറച്ചകലെ ആണ്. കിടക്കയിൽ അയാൾ തളർന്നു കിടക്കുമ്പോൾ സരയു പതിയെ മുറി വിട്ടു.

അവൾക്ക് മോചനം ലഭിച്ചിരിക്കുന്നു. ചോദിക്കുമ്പോൾ ഒക്കെ എണ്ണി നോക്കാതെ പൈസ എടുത്ത് തരുന്നതും മകളുടെ കല്യാണത്തിന് പത്തു ലക്ഷം തന്ന് സഹായിച്ചതും ഇത് മുന്നിൽ കണ്ടുകൊണ്ടാണ് എന്ന് അറിയാം. ഇയാൾ ഇങ്ങനെ ഒരു ചെകുത്താൻ ആയിരുന്നു എന്ന് ആദ്യമൊന്നും അറിയില്ലായിരുന്നു. ആദ്യമായി പോയപ്പോൾ ആണ് മനസിലായത്. അന്ന് തന്നെ അലക്കി പിഴിഞ്ഞത് പോലെ ആണ് അവസാനം പറഞ്ഞു വിട്ടത്. ഒരാഴ്ച ആശുപത്രിയിൽ കിടന്നു. പിന്നീട് ആവശ്യം എങ്കിൽ ആ ലിസ്റ്റ് നോക്കി മരുന്ന് വാങ്ങി കഴിക്കും.
കുറെ നാളുകൾക്കു ശേഷം ഇന്നല്പം കൂടുതൽ ആണ്. ഇന്ന് ആദി മോൻ വരുമെന്ന് തോന്നുന്നു അതുകൊണ്ടാണ് തനിക്ക് രക്ഷപെടാൻ പറ്റിയത്.

അല്ലെങ്കിലും ഇതുപോലെ ഒരാൾ ആണ് അച്ചൻ എന്നറിഞ്ഞാൽ അവൻ എന്നേ വെറുത്തു പോകുമായിരുന്നു.
ചെറു ചൂട് വെള്ളത്തിൽ ഒന്ന് കുളിച്ചു വന്നപ്പോൾ അല്പം ആശ്വാസം തോന്നി. അപ്പോഴേക്കും അയാൾ താഴേക്ക് വന്നിരുന്നു.
“ഒരു ചായ ”
അവൾ ചായ ഉണ്ടാക്കി അയാൾക്ക് അരികെ എത്തി.
എന്തോ ചൂടുള്ളത് ഓർക്കാതെ അയാൾ വായിൽ വെച്ചതും പൊള്ളിപ്പോയി. അരിശം കൊണ്ട് അയാൾ അത് അവൾക്ക് നേരെ വലിച്ചെറിഞ്ഞു. മുഖത്തേക്ക് അടിക്കാതെ ഇരിക്കാൻ കൈകൊണ്ട് തടവെച്ചു. ചായ വീണു കൈ പൊള്ളി. ഗ്ലാസ് താഴെ വീണു പൊട്ടി. കണ്ണീരോടെ അവൾ അതെല്ലാം തുടച്ചു കളഞ്ഞു. നാലു ദിവസം കൂടെ സഹിച്ച പെണ്ണാണ് എന്നാ വിചാരം പോലും ഇല്ല. അവൾക്ക് അയാളെ കൊല്ലാൻ ഉള്ള ദേഷ്യം വന്നു. കൊല്ലണം….. ആരുമറിയാതെ കൊല്ലണം. അവൾ പല്ല് ഞെരിച്ചു.

ഒരു മാസത്തിനു ശേഷമമാണ് ഹരി തിരിച്ചു വന്നത്. അവൻ ആകെ ക്ഷീണിച്ചു പോയിരുന്നു. വണ്ടി വന്നു നിന്നപ്പോൾ ദിയ ആകാംക്ഷയോടെ താഴേക്ക് നോക്കി. അവന്റെ അടുത്തേക്ക് ഓടി ചെല്ലാൻ കൊതിച്ചു. അതിനായ് തിരിഞ്ഞതുമാണ് പക്ഷെ, വണ്ടിയിൽ നിന്ന് ഇറങ്ങിയ ആളുകളെ കണ്ട് അവൾ നിന്നു. അനുവിന്റെയും നിച്ചുവിന്റെയും അച്ഛനും അമ്മയും.
“പപ്പാ വന്നോ അമ്മ ”

“ഉം “.
“എന്നാ ഞങ്ങൾ കാണട്ടെ ”
അവർ രണ്ട് പേരും താഴെക്ക് ഓടി. പക്ഷെ ദിയ അവർക്ക് മുന്നിൽ വന്ന് നിന്നു.
“വേണ്ട മക്കളെ… ഇപ്പൊ പോകണ്ട. അച്ഛൻ വിളിക്കുമ്പോൾ പോയാൽ മതി.
അനു അവളെ ശ്രെദ്ധാപൂർവം നോക്കി.
“പപ്പയുടെ കൂടെ അച്ഛനും അമ്മയും ഉണ്ടോ അമ്മ ”
“ഉം ”
അവൾ തലയാട്ടി.
അനുവിന്റെ കണ്ണുകൾ നിറഞ്ഞു. നിച്ചു ഒന്നും മനസിലാകാതെ നിന്നു. തനിച്ചു വളർന്നതിനലാകാം നിച്ചുവിനെക്കാൾ കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ അനുവിന് കഴിയുന്നുണ്ട്.
“എന്ത് പറ്റി ”
അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് ദിയ പതിയെ ചോദിച്ചു.
അവൾ ഓടി വന്ന് ദിയയെ കെട്ടിപിടിച്ചു.
“എന്താ മോളെ എന്താടാ ”

“ഞങ്ങൾക്ക് ഇപ്പൊ അവരുടെ കൂടെ പോകണ്ട അമ്മ”
“അതിന് ഇപ്പൊ തന്നെ പോകണം എന്ന് ഞാൻ പറഞ്ഞോ അനു. കരയണ്ട ട്ടൊ. ഇപ്പഴൊന്നും ഞാൻ നിങ്ങളെ ആർക്കും വിട്ട് കൊടിക്കില്ല. പോരേ ”
നിച്ചുവിന് ഇപ്പോൾ ആണ് കാര്യങ്ങൾ മനസിലായത്. അവളും ഓടി വന്ന് കെട്ടിപിടിച്ചു. അവരെ രണ്ട് പേരെയും സമാധാനിപ്പിച്ചു എങ്കിലും ഒരു ദിവസം അവരെ വിട്ടു കൊടുത്തേ പറ്റൂ എന്ന് തീർച്ചയാണ്. പക്ഷെ അവൾ അത് പറഞ്ഞില്ല.
“അമ്മ വാതിൽ തുറക്കാൻ പോകുവാണ്. രണ്ട് പേരും പപ്പാ വിളിക്കാതെ അങ്ങോട്ട് പോകരുത്.”
“ഉം “.
അവൾ വാതിൽ തുറന്ന് എന്താണ് പറയുന്നത് എന്ന് ശ്രെദ്ധിച്ചു നിന്നു.
അമ്മയാണ് ആദ്യം ഓടി വന്നത്
“എന്റെ മോനെ നീ എവിടെ ആയിരുന്നു. സ്റ്റോക്ക് എടുക്കാൻ ഇത്ര അധികം ദിവസം എന്തിനാടാ. നിനക്ക് എന്താ ഇത്രക്ക് ക്ഷീണം.”
അവർ അവന്റെ മുടിയിഴകളിൽ തലോടി. ഹരിക്ക് പക്ഷെ യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. എന്ന് മാത്രം അല്ലെ മുഖം അല്പം ഗൗരവം നിറഞ്ഞു തന്നെ നിന്നു.
അവൻ പതിയെ അവരുടെ കൈയിൽ പിടിച്ചു മാറ്റി നിർത്തി.