26/04/2026

ശ്രുതി : ഭാഗം 29

രചന – ഭദ്ര രുദ്ര

കൈവിട്ടുപോകുന്ന മനസ്സിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ആയി ഞാൻ എന്റെ കണ്ണുകൾ ഇറുക്കിയടച്ചു . എന്നിട്ട് പതിയെ ശ്വാസം എടുക്കാൻ ശ്രമിച്ചു . അപ്പോഴാണ് , നിലത്തു കിടന്നിരുന്ന എന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തത് . ഫോണിലെ ഡിസ്പ്ലേയിൽ കണ്ട പേരിലേക്ക് തന്നെ ഞാൻ നോക്കി നിന്നു ………………………..

“”” ആർമി കോളിംഗ് “”””

ആർമിയുടെ ഫോൺ എടുക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ . അതുകൊണ്ട് തന്നെ അവന്റെ കോൾ ഞാൻ അറ്റൻഡ് ചെയ്തില്ല . അല്പസമയത്തിനുശേഷം എന്റെ ഫോണിലേക്ക് ഹരി മാമയുടെ കോൾ വീണ്ടും വന്നു .

” ഹലോ , അമ്മുട്ട്യേ ”

” എന്താ ഹരി മാമേ ? ”

” നീ എന്താ മോളെ ഫോൺ കട്ട് ചെയ്തത് ? ”

” ഒന്നും ഇല്ല മാമേ ”

” നീ ഒന്നുകൊണ്ടും പേടിക്കേണ്ട , നിന്റെ പപ്പയ്ക്ക് നീ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല . നിന്റെ പപ്പ ഇന്ത്യയിലേക്ക് വന്നു എന്ന് ശരിയാണ് . പക്ഷേ അത് നീ എവിടെയാണ് എന്ന് അറിയാതെയാണ് വന്നത് ”

” എന്ന് ഹരിമാമ യോട് ആരാ പറഞ്ഞത് ? ”

” നീ എവിടെയാണുള്ളത് എനിക്കല്ലാതെ മറ്റാർക്കും അറിയില്ല ”

” ഒരു പക്ഷേ ഇന്നലെവരെ അത് ശരിയായിരിക്കും . എന്നാൽ ഇന്ന് അങ്ങനെയല്ല ”

” നീ ഇതെന്തൊക്കെയാണ് പറയുന്നത് ”

” അത് ഹരി മാമേ , പപ്പക്ക് ഞാൻ എവിടെയാണെന്ന് നന്നായിട്ട് അറിയാം ”

” എന്ത് !!!!!!! ”

” പപ്പ എല്ലാം അറിഞ്ഞിട്ടും തന്നെയാണ് നാട്ടിലേക്ക് വന്നത് ”

” മോളെ നിന്നോട് ഇതൊക്കെ ആരാ പറഞ്ഞത് ? ”

” ഹരി മാമേ , എന്റെ പപ്പയെ എനിക്കറിയില്ലേ , പപ്പാ നാട്ടിൽ കാലുകുത്തിയതിന്റെ സൂചനയാണ് കൃഷ്ണദാസ് ചെറിയച്ഛന്റെ ചേട്ടൻ രാംദാസിന്റെ മിസ്സിംഗ് ”

” നീ ഇത് എന്തൊക്കെയാണ് അമ്മൂട്ടി പറയുന്നത് ”

” സത്യമാണ് ഹരിമാമേ , പപ്പാ നാട്ടിലെത്തിയിട്ടുണ്ട് . എന്റെ മനസ്സ് പറയുന്നത് പപ്പ എന്റെ ഓരോ ചലനങ്ങളും വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നാണ് ”

” മോളെ , ഇനി എന്താ ചെയ്യുക ? നീ ഇവിടെ എന്തിന് വന്നു എന്ന് നിന്റെ പപ്പ ചോദിച്ചാൽ നിനക്ക് പറയാൻ ഉത്തരമുണ്ടോ ? ”

” അതിന് ഞാൻ പപ്പയുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്താൽ അല്ലേ , പപ്പ എന്തായാലും എന്നെ തിരക്കി ഇവിടെ വരും . അതെനിക്ക് നൂറ് ശതമാനം ഉറപ്പാണ് ”

” ഇനി എന്താ നിന്റെ പ്ലാനിങ് ? ”

” തൽക്കാലം ഒരു പ്ലാനിങ്ങും ഇല്ല , പക്ഷേ ഞാനൊരു തീരുമാനമെടുത്തു . ”

” എന്ത് ??????? ”

” അതൊക്കെ വഴിയെ അറിയാം . എന്നാൽ ശരി മാമേ , ഞാൻ പിന്നെ വിളിക്കാം ”

” ഹലോ ശ്രുതി , മോളെ ഹലോ , …….. ”

ഹരിമാമ എന്താണ് പറയാൻ വരുന്നത് എന്ന് എനിക്ക് നന്നായി അറിയാവുന്നതുകൊണ്ട് മാമയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു . ഓരോ തവണയും ഹരിമാമ യോട് സംസാരിച്ചു കഴിയുമ്പോൾ മനസ്സു മുഴുവൻ ശാന്തമായിരുന്നു . എന്നാൽ ഇന്ന് അശാന്തമായിരുന്നു മനസ്സിലേക്ക് ഹരിമാമ തീക്കനൽ വാരിയിട്ടത് പോലെയായി . എന്റെ മനസ്സിൽ അസ്വസ്ഥതയുടെ കരിനിഴൽ വീണു .

മനസ്സിന്റെ സമനില തെറ്റിക്കുന്ന രീതിയിൽ പപ്പയുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു . പപ്പയുടെ സ്വഭാവം എനിക്ക് വളരെ നന്നായി അറിയാം . എന്നെ അന്വേഷിച്ച് പപ്പ ഇവിടെ വന്നാൽ …………… ഹോ എനിക്ക് ഓർക്കാൻ പോലും വയ്യ . ഞാൻ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും അതിന്റെ ഭവിഷ്യത്ത് .

പെട്ടെന്ന് എന്റെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ടാണ് ആർമിയുടെ കോൾ വീണ്ടും എന്റെ ഫോണിലേക്ക് വന്നത് . ആദ്യം കോൾ കട്ട് ചെയ്യാൻ ആണ് എനിക്ക് തോന്നിയതെങ്കിലും ആർമിയുടെ കോൾ അറ്റൻഡ് ചെയ്യാനാണ് എന്റെ മനസ്സ് എന്നോട് പറഞ്ഞത് . അതിനാൽ തന്നെ മനസ്സു പറഞ്ഞതുപോലെ ഞാൻ ചെയ്തു . ഞാൻ ആർമിയുടെ കോൾ അറ്റൻഡ് ചെയ്തു .

” ഹലോ ശ്രുതി , ഞാൻ എത്ര നേരമായി വിളിക്കുന്നു , താൻ ഇത് എവിടെയായിരുന്നു ? ”

” അത് … ഞാൻ … കുറച്ചു ബിസിയായിരുന്നു . എന്താ അഭിയേട്ട കാര്യം ? ”

ആദ്യം അഭിയേട്ടൻ എന്നോട് എന്തോ പറയാൻ ശ്രമിച്ചെങ്കിലും , പിന്നീട് അൽപനേരം മൗനം തുടർന്നു . അതിനുശേഷം മറ്റെന്തൊക്കെയോ പറഞ്ഞൊപ്പിച്ച പോലെ തോന്നി എനിക്ക് . അഭിയേട്ടന്റെ മനസ്സും അസ്വസ്ഥം ആണെന്ന് ആ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ് .

” ഹലോ അഭിയേട്ട , എന്തെങ്കിലും പ്രശ്നമുണ്ടോ ? ”

” എന്ത് പ്രശ്നം , ഒന്നുമില്ലല്ലോ ശ്രുതി . ഞാൻ ആകെ ബോറടിച്ചിരിക്കുകയായിരുന്നു . അപ്പോഴാണ് തന്റെ മുഖം മനസ്സിലേക്ക് വന്നത് അപ്പൊ എന്തുകൊണ്ടോ തന്നോട് സംസാരിക്കണം എന്ന് തോന്നി . അതുകൊണ്ടാണ് വിളിച്ചത് ”

” ശരിക്കും അതുതന്നെയാണോ കാര്യം ”

” അതെ …….. ”

” ശരി ഞാൻ വിശ്വസിച്ചു . ”

” താനെന്താടോ ഇങ്ങനെ ഞാൻ സത്യം പറഞ്ഞതാ ”

” അത് തന്നെയാ ഞാനും പറഞ്ഞത് , വിശ്വസിച്ചുന്ന് ”

” ഓ ആയിക്കോട്ടെ , എന്തുവാ പരിപാടി ”

” നമ്മുക്കൊക്കെ എന്ത് പരിപാടി , പ്രത്യേകിച്ചൊന്നുമില്ല . അവിടെ എന്താണാവോ പരിപാടി ? ”

” കുറച്ചു ലോങ്ലേക്ക് ഒരു ട്രിപ്പ് പോയാലോ എന്ന് ആലോചിക്കുകയാണ് , എന്താ കൂടെ പോരുന്നോ ? 😉 ”

” വന്നാൽ കൊണ്ടുപോവുമെങ്കിൽ കൂടെ വരാം 😜 ”

പെട്ടെന്ന് എന്നിൽനിന്നും അങ്ങാനൊരു മറുപടി അഭിയേട്ടൻ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല എന്ന് അഭിയേട്ടന്റെ പെട്ടെന്നുള്ള മൗനത്തിൽ നിന്നും എനിക്ക് മനസ്സിലായി . തമാശയിലൂടെ വളരെ സീരിയസ് ആയി തന്നെയാണ് ഞാനത് ചോദിച്ചത് . പക്ഷേ , മറുപടിയായി ലഭിച്ച മൗനം എന്നെ വല്ലാതെ നിരുത്സാഹപ്പെടുത്തി . പെട്ടെന്നാണ് എന്നെ ഞെട്ടിച്ചു കൊണ്ട് അഭിയേട്ടൻ സംസാരിക്കാൻ തുടങ്ങിയത് .

” കൂടെ വരാൻ തയ്യാറാണെങ്കിൽ കൊണ്ടു പോകാം ഞാൻ അങ്ങ് ദൂരേക്ക് ”

ചിരിക്കണോ കരയണോ എന്നറിയാത്ത ഒരു നിർവികാരമായ അവസ്ഥയിലായിരുന്നു ഞാൻ . പോകണം , പോയേ പറ്റൂ . എന്നെ അന്വേഷിച്ചു ഇവിടെ ആൾ എത്തുന്നതിനുമുമ്പ് എനിക്കിവിടം വിടണം . ഞാൻ കാരണം ഇവിടെ ആർക്കും ഒരു പ്രശ്നമുണ്ടാവാരുത് .

” ഹലോ ശ്രുതി താൻ ഒന്നും പറഞ്ഞില്ല ”

” ഞാൻ വരാം , ഇന്ന് രാത്രി തന്നെ . ഒരു പന്ത്രണ്ട് മണിയാകുമ്പോൾ എന്നെ കൂട്ടാൻ വരണം . സ്ഥലം ഞാൻ വാട്സപ്പിൽ ടെക്സ്റ്റ്‌ ചെയ്യാം . ”

” ശ്രുതി ആർ യു സീരിയസ് ??? ”

പതറിയ ശബ്ദത്തോടെയാണ് അഭിയേട്ടൻ എന്നോട് ചോദിച്ചത് . എന്നാൽ എന്റെ സ്വരം ഉറച്ചതായിരുന്നു .

” യെസ് ”

( തുടരും )