രചന – സുധീ മുട്ടം
മുറിയിലേക്ക് കയറി ബെഡ്ഡിൽ കിടന്നതും യാത്ര ക്ഷീണത്താൽ മിഴികൾ പതിയെ അടഞ്ഞു വന്നു..ഊണ് കൂടി കഴിഞ്ഞതും ക്ഷീണം ഇരട്ടിയാക്കി…അങ്ങനെ കിടന്നു ഒരു ഉറക്കമായിരുന്നു..കാർത്തിക വിളിക്കുമ്പോഴാണ് നന്ദിത ഉണർന്നത്…
“നേരം ഒരുപാട് ഇരുട്ടി..എഴുന്നേറ്റ് വല്ലതും കഴിക്ക് മോളേ..,.
വാത്സല്യത്തിന്റെ നിറകുടമായി മുന്നിലൊരു ദേവത നിൽക്കും പോലെയാണ് തോന്നിയത്…ആ മുഖത്തേക്ക് നോക്കുമ്പോൾ സങ്കടം അലിഞ്ഞു ഇല്ലാതാകുന്നത് അറിഞ്ഞു….
” വരുവാ ചേച്ചി…ഒന്ന് ഫ്രഷായിട്ട് കഴിക്കാം…
കാർത്തിക പോയിട്ടും കുറച്ചു സമയം കൂടി അങ്ങനെ ഇരുന്നു.. ഉറക്കച്ചുവട് മാറാനായി തണുത്ത വെള്ളത്തിൽ മുഖം കഴുകിയ ശേഷം ഷവറിൻ കീഴിൽ കുറച്ചു സമയം നിന്നു….
ഫുഡ് കഴിക്കാനായി ചെന്നപ്പോൾ പുതിയ ഒരാളെ കൂടി അവിടെ കണ്ടു…
“മോളേ ഞാൻ ഡെറിയുടെ പപ്പ ഡേവിഡ് ജോൺ… പുറത്തേക്ക് ഒന്നു പോയതിനാലാ പരിചയപ്പെടാൻ കഴിയാഞ്ഞത്….
ഡേവിഡ് സ്വയം പരിചയപ്പെടുത്തി.. ഒന്നു ചിരിച്ചിട്ട് അവളും തന്നെ കുറിച്ച് പറഞ്ഞു…
ചിരിയും കളിയും എല്ലാമായി ഒരു കുടുംബം സന്തോഷത്തോടെ കഴിയുന്നു.. ഒപ്പം കാർത്തിക ദീപം പോലെ ഒരു ചേച്ചിയും..
നന്ദിതക്ക് വളരെയധികം സന്തോഷം അനുഭവപ്പെട്ടു…അവരുടെ കളി ചിരികളിൽ തന്റെ സങ്കടങ്ങളും അലിഞ്ഞ് ഇല്ലാതാകുന്നത് അറിഞ്ഞു…
” ഇച്ചായനും മോളും എല്ലാം എവിടെ?
“മുറ്റത്ത് ഉണ്ടാകും…രാത്രിയിൽ ഭക്ഷണം കഴിഞ്ഞാൽ മുറ്റത്ത് കസേരയിട്ട് ഒരു ഇരുത്തം പതിവാണ്.. അപ്പനും അമ്മച്ചിയും കുറച്ചു നേരത്തെ കിടക്കും..ഞാനും ഡെറിറ്റും പിന്നെ കാർത്തുവും അങ്ങനെ ഇരുന്നു കുഞ്ഞിന്റെ കുറുമ്പ് ആസ്വദിച്ചിരിക്കും…
” എങ്കിൽ ഇന്നു മുതൽ ഞാനും ഉണ്ടാകും….
പുഞ്ചിരിയോടെ ആണത് പറഞ്ഞത്…വളരെ കുറച്ചു സമയത്തിനുള്ളിൽ അവരൊക്കെ തന്റെ ആരൊക്കയോ ആയി തീർന്നൊരു ഫീൽ..ആദ്യത്തെ അപരിചിതത്വം ഇപ്പോൾ വിട്ടൊഴിഞ്ഞിരിക്കുനു….നന്ദന ഓർത്തു…
“എങ്കിൽ കൂടെ കൂടിക്കോ….
ചിരിയോടെ കാർത്തിക പുറത്തേക്കിറങ്ങി… പിന്നാലെ നന്ദനയും…..
വീടിന്റെ തെക്ക് ഭാഗത്തായി ഡെറിയും കുഞ്ഞും ഇരിക്കുന്നത് കണ്ടു..മൂന്നാല് കസേരകൾ അലക്ഷ്യമായി അവിടെ കിടക്കുന്നു.. അതിലൊന്നിൽ അവളും സ്ഥാനം പിടിച്ചു….
” ആഹാ..മോളുറങ്ങിയോ?
“ഇന്ന് നേരത്തെ ഉറങ്ങി…
” എങ്കിലിങ്ങ് തന്നേക് ഇച്ചായ..മോളേ കിടത്തിയിട്ട് വരാം….
കുഞ്ഞുമായി കാർത്തിക പോയതോടെ ഡെറിയും നന്ദിതയും മാത്രമായി…അവർക്ക് ഇടയിൽ മൗനം മാത്രം അവശേഷിച്ചു….
“ആഹാ… രണ്ടു പേരും കൂടി മൗനവ്രത്തിലാണോ?
തിരികെ വന്ന കാർത്തിക തമാശയായി ചോദിച്ചതും നന്ദിത വിളറിയൊരു ചിരി സമ്മാനിച്ചു.. ഡെറിക്ക് ആണെങ്കിൽ ഒരു കുലുക്കവുമില്ല…
” അതൊക്കെ പോട്ടേ.. ഞങ്ങൾ നന്ദിതയെ എന്താ വിളിക്കേണ്ടത്….
അവർക്ക് ഇടയികേക്ക് ഇരുന്നു കാർത്തിക…
“ചേച്ചിക്ക് ഇഷ്ടമുള്ളത് വിളിച്ചോളൂ…എന്തു വിളിച്ചാലും എനിക്ക് ഇഷ്ടമാ…
സന്തോഷത്താൽ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു…ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഒരു കൂടപ്പിറപ്പിനെ..സന്തോഷവും സങ്കടവും ഒരുമിച്ച് ഷെയർ ചെയ്തു മനസ്സ് നിറഞ്ഞൊന്ന് സംസാരിക്കാനായി…കുറെയേറെ വൈകിയെങ്കിലും കാലം ഒരു കൂടപ്പിറപ്പിനെ സമ്മാനിച്ചിരിക്കുന്നു…
” ഞങ്ങൾ നന്ദൂട്ടിയെന്ന് വിളിച്ചോളാം.. എനിക്കും ഇച്ചായനും ഇല്ലാത്തതൊരു കൂടപ്പിറപ്പാ….
വാക്കുകളിൽ സങ്കടം കലർന്നിരുന്നത് നന്ദിത അറിഞ്ഞു… സ്വന്തമായി കൂടപ്പിറപ്പ് തനിക്കും ഇല്ലെങ്കിലും ഹരിയേട്ടൻ ഉണ്ടായിരുന്നതിനാൽ ആ കുറവ് അറിഞ്ഞിരുന്നില്ല….
“ചോദിക്കാൻ മറന്നു.,വീട്ടിൽ ആരൊക്കെയുണ്ട് നന്ദൂട്ടിക്ക്….
” അച്ഛനും അമ്മയും….
“അപ്പോൾ ഞങ്ങളെ പോലെ തന്നെ….
ആണെന്നോ അല്ലെന്നോ പറഞ്ഞില്ല..പകരമൊരു പുഞ്ചിരി ആയിരുന്നു മറുപടി….
കുറച്ചു സമയം കൂടി സംസാരിച്ചിരുന്നു…ഡെറി കോട്ടുവായിടാൻ തുടങ്ങിയതോടെ അവർ എഴുന്നേറ്റു….
” എങ്കിൽ പിന്നെ ഉറങ്ങാം… സമയം ഏറെയായി….
മൂവരും വീട്ടിലേക്ക് കയറി…മുറികളിലെ സൈറ്റുകൾ അണഞ്ഞെങ്കിലും നന്ദിതയുടെ മുറിയിലെ ലൈറ്റ് തെളിഞ്ഞ് നിന്നു….വൈകുന്നേരം ഉറങ്ങിയതിനാൽ ഉറക്കം വന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു നിദ്രയുടെ ഏതോ യാമങ്ങളിൽ അവൾ ഉറങ്ങിപ്പോയി…
കാർത്തികയുടെ വിളി കേട്ടാണ് ഉറക്കം ഉണർന്നത്..എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നതും ആവി പറക്കുന്ന ചൂടു കാപ്പിയും പിന്നിൽ കാർത്തിക ദീപം പോലെ ശോഭയുള്ള പുഞ്ചിരിയും…
“അമ്പലത്തിൽ പോകുന്ന ശീലം ഉണ്ടെങ്കിൽ ഫ്രഷായിട്ട് വന്നാൽ ഒരുമിച്ച് പോകാം…
അതൊന്നും ശീലമില്ലെന്ന് പറയാൻ തോന്നിയില്ല…കാർത്തിക ചേച്ചിക്കൊപ്പം സന്തോഷവതിയാണെന്ന്നുള്ള യാഥാർത്ഥ്യം അങ്ങനെ പറയാൻ അനുവദിച്ചില്ലെന്നതാണ് സത്യം….
വേഗം കുളിച്ചു വന്നു ക്ഷേത്രത്തിൽ പോകാനായി ഒരുങ്ങി..മുടി തുമ്പിൽ നിന്നും അപ്പോഴും ജലകണങ്ങൾ ഊർന്ന് ഇറങ്ങുന്നതിനാൽ മുടി കെട്ടാതെ വിടർത്തിയിട്ടു….
പുലർകാല തണുപ്ലിന്റെ കാഠിന്യം വക വെയ്ക്കാതെ ക്ഷേത്രത്തിലേക്ക് നടന്നു….അപ്പോഴേക്കും പുലരി മയക്കത്തിന്റെ ആലസ്യത്തിലായിരുന്നു…
” കണ്ണടച്ചു നന്നായി പ്രാർത്ഥിച്ചോളൂ….അമ്മ സങ്കടങ്ങളെല്ലാം മാറ്റിത്തരും…..
മിഴികളടച്ചു സങ്കടങ്ങൾ അത്രയും ഉണർത്തികുമ്പോഴും ഉള്ളിൽ ജ്വലിച്ചു നിന്നത് നന്ദേട്ടനായിരുന്നു…മനസ്സറിഞ്ഞ് സ്നേഹിച്ചയാളെ അത്ര പെട്ടന്നൊന്നും മറന്നു കളയാനാകില്ല…എങ്കിലും പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ വലിയൊരു ആശ്വാസം അനുഭവപ്പെട്ടു..,
“ചേച്ചിയുടെ പ്രണയ വിവാഹം ആയിരുന്നോ?
തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ മടിയോടെ എങ്കിലും ചോദിച്ചു..ചേച്ചി വഴക്ക് പറയുമോന്നൊരു ഭയം മനസ്സിൽ ഉണ്ടായിരുന്നു….
” എന്നെ മാത്രമേ കെട്ടുകയുള്ളൂന്ന് ഇച്ചാൻ ഒറ്റ വാശിയിൽ ആയിരുന്നു… വർഷങ്ങളുടെ നീണ്ട കാത്തിരിപ്പ്..ഒടുവിൽ എനിക്ക് തോൽവി സമ്മതിക്കേണ്ടി വന്നു…
“അതെങ്ങനെ…
വളരെയധികം ആകാംഷ നിറഞ്ഞിരുന്നാ സ്വരത്തിൽ….
” അത് പറഞ്ഞാൽ ഇന്നെങ്ങും തീരില്ല..അത്രയേറെ പറയാനുണ്ട്…..
നന്ദിതക്ക് നിരാശ അനുഭവപ്പെട്ടു…അത് മനസ്സിലായെന്ന പോലെ കാർത്തിക പറഞ്ഞു…
“സുധീ മുട്ടം എന്നൊരു എഴുത്തുകാരൻ ഉണ്ട്..ആ ചേട്ടനോട് ഞാനെന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നു… ആൾ #കാർത്തിക_ദീപം എന്ന പേരിലത് തുടർക്കഥയായി എഴുതിയട്ടുണ്ട്…സമയം പോലെ വായിച്ചാൽ മതി…..എല്ലാം അറിയാം,,
അപ്പോഴേ നന്ദിത മനസ്സിൽ തീരുമാനിച്ചു കഴിഞ്ഞു ഇന്ന് തന്നെ കാർത്തിജ ദീപം നോവൽ വായിക്കണമെന്ന്….അങ്ങനെ അവരുടെ പ്രണയത്തിന്റെ പൂക്കാലം അറിയണമെന്നത്…..
തുടരും

by