18/04/2026

നിശ്വാസങ്ങൾക്കപ്പുറം : 24

രചന : അശ്വതി അച്ചു

നിമ്മി ആദിയെ ഒന്ന് നോക്കി നിന്നു. അവൻ പോകാൻ തയ്യാറെടുക്കുന്നു.നീ പോവണോ
ഉം.ആദി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
പറഞ്ഞോ ഷർട്ടിന്റെ ബട്ടൻസ് ഇട്ടു കൊണ്ട് അവൻ പറഞ്ഞു ഞാൻ… ഞാൻ പ്രേഗ്നണ്ട് ആണ് ആദി
അവനൊന്നു ഞെട്ടി നീ എന്താ ഈ പറയുന്നേ
സത്യമാണ് ആദി. നിൽക്കു ഒരു മിനിറ്റ്റൂമിലെത്തി പ്രേഗ്നെൻസി ടെസ്റ്റ്‌ ചെയ്ത എടുത്തു കൊണ്ട് വന്നു അതിൽ തെളിഞ്ഞു നിന്ന രണ്ട് പിങ്ക് വരകൾ
അവൻ നോക്കിയിട്ട് സന്തോഷത്തോടെ നിമ്മിക്ക് അരികിൽ എത്തി

നിമ്മി… നമ്മുടെ …. നമ്മുടെ കുഞ്ഞ്
അതെ ആദിഅവൾക്കും ഒത്തിരി സന്തോഷം തോന്നി. ആദി ദേഷ്യപ്പെടും എന്നാണ് കരുതിയത്. ഇത് പക്ഷെ…ഞാൻ ഒത്തിരി ഭാഗ്യം ചെയ്തവനാണ് അല്ലെ നിമ്മി അതുകൊണ്ടല്ലേ കല്യാണത്തിന് മുന്നേ തന്നെ ഇതെനിക്ക് അറിയാൻ കഴിഞ്ഞത്നിമിക്ക് മനസ് നിറഞ്ഞു. അവൻ കല്യാണത്തിൽ നിന്ന് പിന്മാറി എന്ന് തോന്നിപെട്ടന്ന് അവന്റെ മുഖം ഭാവം മാറി
എന്താടി ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞപ്പോ സന്തോഷം ആയോ നിനക്ക്

ആദിഅവൾ പകച്ചു കൊണ്ട് അവനെ നോക്കി നീ ഇതല്ല ഇതിന്റെ അപ്പുറത്തെ അടവുമായി വരും എന്ന് എനിക്ക് അറിയാം. നീ എന്ത് പറഞ്ഞാലും ഇതിൽ നിന്ന് ഞാൻ പിന്മാറില്ല.അവൻ പോകാൻ ഇറങ്ങി
നീ ഒരു മനുഷ്യൻ ആണോ ആദി. മനസാക്ഷി ഉണ്ടോ നിനക്ക്ഇല്ലെന്ന് നിനക്ക് ഇത് വരെ മനസിലായില്ലേ
എനിക്ക് അറിയാം അവളെയും ചതിക്കാൻ അല്ലെ നിന്റെ പുറപ്പാട് അവളെയും ചതിക്കാൻ എന്നോ… അവളെന്റെ ജീവൻ ആടി. നിനക്കറിയില്ല… അവളെ ഞാൻ എത്ര സ്നേഹിക്കുന്നു എന്ന്.സത്യത്തിൽ അത് അവന് തന്നെ നിശ്ചയം പോരാ. ചിലപ്പോ തോന്നും അവളെ തനിക്ക് ഇഷ്ടമല്ല എന്ന്. അതെ നിമിഷം തന്നെ അവളെ വിട്ടകൊടുക്കാതിരിക്കാനും. ഹൃദയം ഒരേ സമയം ആവളെ ആഗ്രഹിക്കുകയും വിട്ട് കളയുകളെയും ചെയ്തു കൊണ്ടേ ഇരിക്കുന്നു .

പിന്നെ നീ എന്തിനാ എന്നേ..നിന്നെ… അത് നീ സ്വയം ചോദിക്ക് നിമ്മി. വെള്ളം അടിച്ചു ബോധം ഇല്ലാത്ത സമയത്ത് ഞാൻ നിന്നെ കണ്ടതും ചേർത്ത് പിടിച്ചതും എന്റെ ജെനി ആയി തോന്നിയത് കൊണ്ടാണ് അല്ലെങ്കിൽ അങ്ങനെ ആഗ്രഹിച്ചു പോയത് കൊണ്ടാണ്. പക്ഷെ നിനക്ക് വെളിവ് ഉണ്ടായിരുന്നല്ലോ മാറി പോകമായിരുന്നില്ലേ ചെയ്തില്ല.പിന്നെ ഇന്ന് വരെ നടന്നതിനു നിന്റെ പൂർണ സമ്മതം ഉണ്ടായിരുന്നല്ലോ. അതിന് എന്നേ പഴിക്കേണ്ട കാര്യം ഇല്ല. പ്രെഗ്നന്റ് ആകാതിരിക്കാൻ ആണ് നിനക്ക് ഗുളിക വാങ്ങിച്ചു തന്നത്. അത് കഴിക്കാതെ ഇതുപോലെ നിന്ന് എന്നേ ബ്ലാക് മെയിൽ ചെയ്യാൻ അല്പം പോലും ഉളുപ്പ് തോന്നുന്നില്ലേ നിനക്ക്

നിമ്മി.. മറുപടി ഇല്ലാതെ നിന്നുപഠിക്കാൻ അല്ലെ നിനക്ക് നിന്റെ തന്ത ഈ ഫ്ലാറ്റ് എടുത്ത് തന്നത് എന്നിട്ട് കഴിഞ്ഞ രണ്ട് രണ്ടര മാസമായിട്ട് കോളേജിന്റെ പടി നീ കണ്ടിട്ടില്ല എന്ന് വിളിച്ചു പറയട്ടെ ഞാൻഅവൾ മിണ്ടിയില്ലബൈ നിമ്മി. നിനക്ക് ഡോക്ടർ കാണാം അബോർട്ട് ചെയാം. സ്റ്റാർട്ടിങ് അല്ലെ ഹാർട് ബീറ്റ്സ് പോലും സ്റ്റാർട്ട്‌ ചെയ്തു കാണില്ല. ഗോ ഹെഡ്. നമ്മൾ ഇനി കാണില്ല…. കാണരുത്. അതല്ല ee ഗർഭം പറഞ്ഞു എന്റെയും ജെനിയുടെയും ജീവിതത്തിൽ കൈ കടത്താൻ ആണ് ഭാവം എന്നാൽ പിന്നെ നീ ജീവനോടെ വേണ്ട എന്ന് തീരുമാനിക്കാൻ എനിക്ക് അധികം നേരം ഒന്നും വേണ്ട കേട്ടല്ലോ. ഞങ്ങൾക്ക് ഇടയിലേക്ക് മൂന്നാമത് ഒരാൾക്ക് സ്ഥാനം ഉണ്ടാകില്ല നിമ്മി. അതോർത്തോ നീ.

വലിയൊരു പടു കുഴിയിലേക്ക് ആണ് വീണിരിക്കുന്നത് എന്ന് അവൾക്ക് മനസിലായി. ഇതിൽ നിന്നോരുമോചനം സാധ്യമല്ല…. എന്ത് വേണം. ആദി എപ്പോഴാണ് അവനെ സ്നേഹിച്ചു പോയത്… ആദ്യമേ ഇഷ്ടമായിരുന്നു തനിക്. എന്നിട്ടും അവൾക്ക് വേണ്ടിയാണു ഒഴിഞ്ഞു കൊടുത്തത് പക്ഷെ ഇപ്പോ എന്ത് ചെയ്യും താൻ ഈ കുഞ്ഞ്… അവന്റെ ചോര… വിട്ട് കളയാൻ തോന്നുന്നില്ല. പക്ഷെ തനിച്ച്…. എങ്ങനെ താൻ… അച്ഛൻ അറിഞ്ഞാൽ.എങ്ങനെ പറ്റി എന്ന് എത്ര ആലോചിച്ചിട്ട് ഓർമ്മ വന്നില്ല.

എന്നാൽ അത് കൃത്യമായി ആദിക്ക് ഓർമ്മയുണ്ടായിരുന്നു.അന്ന് അഭിയെ കൂട്ടി ജീവ വീട്ടിൽ വന്ന ദിവസം.ഇവിടെ കല്യാണം വിളിക്കണം എന്ന് എനിക്ക് അറിയാം മധുമ്മേ പക്ഷെ വിളിക്കുന്നില്ല. ഈ വീട്ടിൽ നിന്ന് ആരും അവിടെ ഉണ്ടാകണം പാടില്ല അതെന്റെ ആഗ്രഹം ആണ്.
ഇവൻ ഒരിക്കലും ആ വേഷത്തിൽ എന്റെ മോളെ കാണാൻ പാടില്ല.ആർക്കു കൊടുത്താലും ഇവന് ഞൻ അവളെ കൊടുക്കില്ല അന്ന്… അന്ന് ഭ്രാന്തെടുത്ത് ഓടി വന്നത് ഇങ്ങോട്ടായിരുന്നു. പ്രൊട്ടക്ഷൻ ഒന്നും തന്നെ അന്ന് ഇല്ലായിരുന്നു എന്ന് ഇപ്പോൾ ആണ് ഓർക്കുന്നത് നിമ്മി പറഞ്ഞത് ശരിയാണ് അത് തന്റെ കുഞ്ഞാണ് അറിയാം പക്ഷെ അതിനേക്കാൾ വലുതാണ് തനിക്ക് ഇപ്പോൾ ജെനി.

💔💔💔

കണ്ണാ നീ റെഡി ആയോ റെഡി… പോകാം അമ്മ
അവൻ ഒന്നൂടെ മുടി ചീകി പുറത്തേക്ക് വന്നു
നിനക്ക് വിഷമം ഒന്നും ഇല്ലേ കണ്ണാഉണ്ട് നല്ല വിഷമം ഉണ്ട് പക്ഷെ അവളെന്റെ അല്ല എന്ന് ഞാൻ എന്റെ മനസിനെ പഠിപ്പിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ട് അമ്മ വെറുതെ വേണ്ടാത്ത മോഹങ്ങൾ ഒന്നും കൊണ്ട് നടക്കണ്ടേഎന്നാലും നമ്മുടെ തൊട്ടടുത്ത ഉണ്ടായിട്ട്…അമ്മേ അവൻ ആസ്വസ്ഥതയോടെ വിളിച്ചു ഇല്ല. ഒന്നും പറയുന്നില്ല.ശ്രീ അങ്ങോട്ട് വരില്ലേ വന്നോളും എന്നാ വാ ഇറങ്ങാം.ഈ വീട്ടിലേക്കു വന്നു കേറണ്ട കൊച്ചായിരുന്നു. ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ…അവർ കണ്ണൻ കാണാതെ നിറഞ്ഞ കണ്ണുകൾ തുടച്ചു.

💔💔💔

ജെനിയും മനസ് കൊണ്ട് എല്ലാം ആസ്വദിച്ചു. ഇനി ഒരിക്കലും ഈ നിമിഷങ്ങൾ തനിക്ക് ഉണ്ടാകില്ല. അവർക്ക് ഇടയിൽ താൻ മാത്രം ഒരോർമ്മയായി മാറാൻ ഇനി ഒരൊറ്റ ദിവസം കൂടെ മാത്രം.
അവൾക്ക് എല്ലാവരെയും സ്നേഹിച്ചു മതിയായില്ല എന്ന് തോന്നി ഏറ്റവും അധികം വെറുത്ത ജീവ പ്രിയപ്പെട്ടതായി മാറി. നാളെ കഴഞ്ഞാൽ ഈ മുറ്റത്ത് ഒരു പന്തൽ കൂടെ ഉയരും. മരിക്കാൻ മനസ് കൊണ്ട് ജെനി തയ്യാറെടുത്തു കഴിഞ്ഞു.നാളെ അഭിയേട്ടൻ വരില്ല എന്നറിയുമ്പോൾ എന്തായിരിക്കും പുകിൽ എന്ന് ഓർത്തു ഭയത്തിന് പകരം ചിരിയാണ് വന്നത്. ആദിയേട്ടൻ തന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ എന്നെന്നേക്കുമായി തോറ്റു പോയ ഒരു സഹോദരൻ നെഞ്ച് പൊട്ടി നിൽക്കുന്നത് താൻ കാണും പിറ്റേന്ന് തന്റെ കുഞ്ഞി പെങ്ങളെ ഓർത്തു കരയുന്നതും. അപ്പോഴെങ്കിലും ഈ കല്യാണം വേണ്ടായിരുന്നു എന്ന് ഏട്ടന് തോന്നും അല്ലെങ്കിലും വൈകി വരുന്ന ചില തിരിച്ചറിവുകൾ.

കണ്ണേട്ടനെ കണ്ടെങ്കിലും ഒന്നും സംസാരിക്കാൻ പോലും തോന്നിയില്ല. ഇഷ്ടമുള്ളവർ വേദനിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കാറില്ലല്ലോ. കളിപ്പിക്കാൻ ആണെങ്കിലും കണ്ണേട്ടൻ സ്നേഹിക്കുന്ന പെൺകുട്ടി താൻ ആണെന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നി. ശരിക്കീം അങ്ങനെ ആയിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു .

💔💔💔

പിറ്റേന്ന്ജെനി എല്ലാവർക്കും ദക്ഷിണ കൊടുത്ത് കാലു തൊട്ട് തൊഴുതു.മുഹൂർത്തം ആയി കുട്ടി വന്നു മണ്ഡപത്തിൽ ഇരുന്നോളു.മണ്ഡപം ഒന്ന് ചുറ്റി എല്ലാവരെയും നോക്കി കൈകൂപ്പി അനുഗ്രഹം വാങ്ങി അവൾ ഇരുന്നു. സമയം ആയപ്പോൾ ആകെ ഒരു അസ്വസ്ഥത.മുഹൂർത്ത സമയം ആയിട്ടും ചെറുക്കൻ വന്നിട്ടില്ലഅവൻ എവിടെ ദേവു വിളിച്ചിട്ട് കിട്ടുന്നില്ല
എനിക്ക് അറിയില്ല. ജീവേട്ട സമയം പോകും തോറും അവന് അസ്വസ്ഥത തോന്നി മുഹൂർത്ത സമയം കഴിഞ്ഞിരിക്കുന്നു. അവന്റെ കണ്ണുകൾ ആ ഹാളിൽ ചുറ്റി കറങ്ങി. ആദിയോ അവന്റെ വീട്ടുകാരെയോ കാണാൻ കഴിഞ്ഞല്ല.

💔💔💔

വലതു കാലു വെച്ചു കേറി വാ മോളെരശ്മി അഭിയെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി
വേറെ ചടങ്ങ് ഒന്നും വേണ്ട അമ്മേ അവിടെ പോയിട്ട് വരാംപ്രശ്നം ആവോ അഭിആവും. എന്ന് ഉറപ്പല്ലേ അമ്മേ . ദേവൂന്റെ കാര്യങ്ങൾ ഓർക്കുമ്പോൾ ചെറിയൊരു വിഷമം ഉണ്ട് എന്നാലും ഇപ്പോ ഇതാണ് ശരിഅവൻ രശ്മി യുടെ കൈ പിടിച്ചു ഇറങ്ങി
ഞങ്ങളും വരുന്നു മോനെ തനിച്ചു പോകണ്ട ഉംഅവനൊന്നും മൂളഅച്ഛൻ തന്നെ ആണ് വണ്ടി. എടുത്തത്.അവൻ… ആദി അവൻ സമയത്ത് വരുമോ അഭി

വരുമെന്നാണ് പറയത്. വരല്ലേ എന്ന് മനസറിഞ്ഞു ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്പാവം കുട്ടിഅയാൾ ജെനിയെ കുറിച്ചു ഓർത്തു.നീ ഈ ഒരു തല്ല് വാങ്ങാൻ തയ്യാറായി ഇരുന്നോഅത്… അതിന് ഞാൻ റെഡി ആണ് അച്ഛാ. അല്ലെങ്കിലും ഒരു തല്ലിന്റെ കുറവ് എനിക്ക് ഉണ്ട്ആ പേടിക്ക് ഇടയിലും രശ്മിക്ക് ചിരി വന്നു.

💔💔💔

വേദിയിലേക്ക് രശ്മിയിടെ കൈ പിടിച്ചു കേറിവന്ന അഭിയെ കണ്ട് ജീവ ഒന്ന് ഞെട്ടി എങ്കിൽ ജെനി ഒരു പുഞ്ചിരിയോടെ ഇരുന്നു ജീവ… എന്നോട് ക്ഷെമിക്കണം എനിക്ക്… കുഞ്ഞൻ എനിക്ക് അനിയത്തിയെപ്പോലെ ആണ്.എന്നാലും എന്നോട് വേണായിരുന്നോ അഭി ഇത്. ചങ്കിൽ കൊണ്ട് നടന്നതല്ലേ ഞാൻഅവന് കണ്ണുകൾ നിറഞ്ഞ് അഭിയെ കാണുന്നില്ലായിരുന്നു.ആ സമയങ്ങളിൽ അത്രയും ജെനിയുടെ കണ്ണുകൾ ആ ഹാളിൽ ആകെ ഓടി നടന്നു എവിടെ… ആദി… തന്റെ കാലൻ.

അവൻ മാത്രം അല്ല അവന്റെ വീട്ടിലെ ആരും ആ സമയം അവിടെ ഉണ്ടായിരുന്നില്ല എന്ന് അവൾ അത്ഭുതത്തോടെ മനസിലാക്കി.ജെനി എന്നോട് ക്ഷെമിക്കണംഅവൾ ജീവയെ ഒന്ന് നോക്കിയിട്ട് അഭിയെ നോക്കി കണ്ണിറുക്കി. സങ്കടം കാണിക്കാൻ എന്ന പോലെ കെട്ടി പിടിച്ചു.എന്നെ വെള്ളം കുടിച്ചപ്പോ സമാധാനം ആയോ നിനക്ക്ചുമ്മാ ഇരി അഭിയേട്ടഅവൻ എവിടെ കാണുന്നില്ല കുഞ്ഞാ
ദുഷ്ടൻ വന്നില്ലേ വേണ്ട വരല്ലേ എന്നാ എന്റെ പ്രാർത്ഥനനീ എന്നെ ഒന്ന് തല്ലടി ഇല്ലങ്കിൽ ആ ജീവ എന്റെ കരണം പുകക്കുംഅവൾക്ക് ചിരി വന്നു
രശ്മി യെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു ഉമ്മ നൽകി.

അയ്‌യോ അമ്മേ…ശബ്ദം കെട്ട് അവൾ രശ്മിയെ വിട്ടുശബ്ദം കെട്ട് ജനിക്ക് പിറകെ അഭിയും രശ്മി യും ഓടി.അമ്മേഅവൾ ഓടി ചെന്നു . അവരെ താങ്ങി നിർത്തിയിട്ടുണ്ട് വെല്ലിമ്മ.എന്താ… എന്താ.. വെല്ലിമ്മേപേടിക്കണ്ട പ്രഷർ കുറഞ്ഞതാണ്സുജമ്മേ
അഭി അവർക്ക് അരികിൽ ഇരുന്നു.മാറി നിക്കട. നീ തൊട്ട് പോകരുത് എന്റെ അമ്മയെജീവ അവനെ തള്ളി മാറ്റി.അഭി… വേണ്ടഅവർ തളർച്ചയോടെ രശ്മി യുടെ കൈയിൽ പിടിച്ചുപേടിക്കണ്ട കുട്ടി നന്നായി വരും. എന്റെ മകൾ ആയിട്ടും എനിക്ക് അവളെ മനസിലായില്ല. അത് പറയാൻ വേണി. വേണ്ടി വന്നു. സത്യമാണെന്ന് തെളിയിക്കാൻ നിങ്ങളും…

അമ്മേഎനിക്കൊന്നും ഇല്ല ജീവ. കണ്ണൻ കണ്ണൻ എവിടെഅകലെ നിന്നിരുന്ന അവൻ പതിയെ അടുത്തേക്ക് വന്നുഅവർ അവന്റെ കൈ പിടിച്ചു
നീ…. നീ നോക്കൂല്ലേ എന്റെ കുഞ്ഞോളെ. നിനക്ക് കൊണ്ട് പൊയ്ക്കൂടേ അവളെ.അവൻ പകപോടെ അവരെ നോക്കി. തിരിഞ്ഞ് ജെനിയെയും. വിളറി വെളുത്തു നിൽക്കുന്ന ജെനി.

💔💔💔

കഴുത്തിൽ കിടന്ന് താലി പിടിച്ചു നിറഞ്ഞ കണ്ണുകളോടെ അവൾ ഇരുന്നു.എത്ര നേരം ആയി കുഞ്ഞാ ഈ ഇരിപ്പ് എഴുന്നേറ്റ് നീ ഒന്ന് ഫ്രഷ് ആയിട്ട് വാശ്രീ അവളെ ബലമായി എണീപ്പിച്ചു ഞാൻ ഇതൊക്കെ ഊരി വെയ്ക്കാൻ സഹായിക്കട്ടെ കുഞ്ഞാഉംവെറുതെ മൂളിശ്രീ നിന്നെ അളിയൻ വിളിക്കുന്നു.ആ കണ്ണേട്ടാ ഇതൊക്കെ ഒന്ന് അഴിക്കാൻ ഇവളെ സഹായിക്കണേഎന്ന് പറഞ്ഞു പുറത്തേക്ക് കടന്നു. വാതിൽ ചാരിജെനി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നുഓ ആദി വരഞ്ഞത് കൊണ്ട് നിനക്ക് വല്ലാത്ത സങ്കടം ഉണ്ടെന്ന് എനിക്ക് അറിയാം. തത്കാലം അത് ഞാൻ കണ്ടില്ലെന്ന് നടിക്കാ.

അവളുടെ അനുവാദം ചോദിക്കാതെ തന്നെ മാലയും വളകളും ഊരി മാറ്റി.പോയി കുളിക്ക് കുളിച്ചു വരുമ്പോൾ മനസിൽ ഉണ്ടായിരുന്നതും കൂടെ കഴുകി കളഞ്ഞേക്ക്.അവൻ അവളുടെ കഴുത്തിലെ താലി ചൂണ്ടു വിരലൽ ഉയർത്തിഇത് കെട്ടിയത് ഞാൻ ആണെങ്കിൽ നിന്റെ മനസിലും ഞാൻ മതി…. ഞാൻ മാത്രം.അവൾ പകപോടെ അവനെ നോക്കി.ഹാപ്പി ആയില്ലേ പിള്ളേരെ. കെട്ടിച്
വിട്ടിട്ടുണ്ട് ബാക്കി ഒന്നും എന്നോട് ചോദിക്കരുത്.