രചന – കൃഷ്ണ
എനിക്ക് സംശയം ഇല്ലാണ്ടില്ല… ഇന്നേവരെ അതുങ്ങൾ രണ്ടും ഒരു ഗേൾസിനോടും അത്ര കാര്യമായി അടുത്ത് ഞങ്ങൾ കണ്ടട്ടില്ല… പക്ഷേ നിങ്ങൾക്കടുത്ത് മാത്രം അവർ പ്രേത്യേക അടുപ്പം കാണിക്കണമെങ്കിൽ something wrong… (മനു )
അത് മനു പറഞ്ഞത് നേരാ… ഞാനും അത് നോട്ട് ചെയ്തിരുന്നു… (ചന്തു )
ഇന്നലെ അവരുടെ ബൈക്കിൽ കേറി പോകുന്നതും ഞങ്ങൾ കണ്ടിരുന്നു… (അനന്തു )
ടീമ്സ് രണ്ടിനെയും വളഞ്ഞിരിക്കുവാണ്…
ആതി മാധുനെ പാളി നോക്കി…
എന്തേ രണ്ടും ഒന്നും മിണ്ടാത്തെ… (വിഷ്ണു )
നിങ്ങൾക്ക് എന്താ അറിയണ്ടത്… ഞ… മാധു എന്തോ പറയാൻ തുടങ്ങിയതും അവർക്കടുക്കലേക്ക് ഒരു പയ്യൻ വന്നു…
എന്താ വിഷ്ണു പ്രോബ്ലം…?
വിഷ്ണു ചോദിച്ചതിന് പിന്നാലെ പിറകിൽ നിന്ന് ആ ചോദ്യം കേട്ടതും ആറും ഒരുപോലെ തിരിഞ്ഞു നോക്കി…
കൈയ്യും കെട്ടി നിക്കുന്ന ജിത്തുനെ കണ്ട് ടീമ്സ് ഇളിച്ചു കൊടുത്തു…
എന്ത് പ്രോബ്ലം ഒരു പ്രോബ്ലവും ഇല്ല ജിത്തുവേട്ടാ… ഞങ്ങൾ ചുമ്മാ ഓരോന്നും ചോദിച്ച് ഇരിക്കുവായിരുന്നു… (വിഷ്ണു )
മമ്… ജിത്തു ഒന്ന് മൂളി…
ആ സമയം അവർക്കടുത്തേക്ക് ഒരു പയ്യൻ വന്നു… ജിത്തു ഉള്ളതിന്റെ ഒരു ചെറിയ പേടി അവന്റെ മുഖത്ത് തെളിഞ്ഞു കാണാം…
ആ ചെക്കൻ സൈഡിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി… കുറച്ച് മാറി മരത്തിനടുക്കലായി രണ്ട് പയ്യൻ മാർ നിക്കുന്നു… അവർ അവനെ നോക്കി കൈ കൊണ്ട് എന്തൊക്കെയോ കാണിക്കുന്നു…
ജിത്തു അത് കണ്ടിരുന്നു…
ആ പയ്യൻ മാധുനടുക്കലേക്ക് വന്നു… അവൾ അവനെ സംശയത്തോടെ നോക്കി… ബാക്കിയുള്ളവരും അതെ നോട്ടം… ജിത്തുന്റെ മുഖം ചുളിഞ്ഞു…
എന്റെ പേര് സിദ്ധു… ഇയ്യാളോട് എനിക്കൊരു കാര്യം പറയാനുണ്ട്… എനിക്ക് ഇയ്യാളെ…
അവൻ ബാക്കി പറഞ്ഞ് മുഴുവിപ്പിക്കും മുന്നേ ജിത്തു മാധുനടുക്കലേക്ക് വന്ന് അവളെ ചേർത്ത് പിടിച്ചിരുന്നു…
ജിത്തുന്റെ പ്രേവർത്തി കണ്ട് നാലും കിളി പോയ കണക്കെ നിക്കുവാണ്… ആ ചെക്കന്റെ കാര്യം പിന്നെ പറയെ വേണ്ടാ…
ഇനി പറയ് എന്താ നിനക്ക് ഇവളോട് പറയാനുള്ളത്…
മുഖം ശാന്തമാണെങ്കിലും ശബ്‌ദം കടുത്തതായിരുന്നു…
അ.. അത് പിന്നെ അവൻ വിക്കാൻ തുടങ്ങി… കണ്ണുകൾ മാധുനെ ചേർത്ത് പിടിച്ചേക്കുന്ന ജിത്തുവിന്റെ കൈയ്യിലേക്ക് നീണ്ടു…
അവന്റെ നോട്ടം കണ്ട് ജിത്തു മാധുനെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു…
നീ പറയാൻ വന്നത് എന്തെന്ന് എനിക്ക് മനസിലായി… അത് കൊണ്ട് നീ ബാക്കി മുഴുവപ്പിക്കാൻ നിക്കണ്ട… സിദ്ധു മോനേ…
ഇവൾ എന്റെ പെണ്ണാ… ഈ അഭിജിത്തിന്റെ… നിന്റെ കണ്ണിൽ സഹോദരി മാത്രം… മനസിലായോ നിനക്ക്…
മമ്… അവനൊന്ന് തലയാട്ടി… എന്നാ ഞാൻ വരട്ടെ അല്ല പോട്ടെ പെങ്ങളെ… അത്രയും പറഞ്ഞ് സിദ്ധു ഒറ്റ പോക്കായിരുന്നു…
ടീമ്സിന്റെ കിളിയൊക്കെ എങ്ങോ പോയി…
നിങ്ങടെ സംശയം തീർന്നു കാണുമല്ലോ… ആതി അവർ കേൾക്കെ മാത്രം പതിയെ ചോദിച്ചു…
ആതിടെ ചോദ്യം കേട്ട് നാലും തലയാട്ടി പോയി…
ജിത്തു മാധുനെ ഒന്ന് നോക്കി അവളെയും വലിച്ച് ഒറ്റ പോക്കും…
എന്താ ഇപ്പോ ഇവിടെ സംഭവിച്ചേ…? (ചന്തു )
എന്തൊക്കെയോ സംഭവിച്ചു… (മനു )
എന്നാലും ഇങ്ങനെ ഞാൻ പ്രേതീക്ഷിച്ചില്ല… എന്തായാലും മാസ് ഡയലോഗ്… ആ സിദ്ധു എന്ന് പറഞ്ഞവൻ പോയ വഴിയെ കണ്ടില്ല… (അനന്തു )
വിഷ്ണു ആതിയെ നോക്കി…
മമ് എന്താ… വിഷ്ണുവിന്റെ നോട്ടം കണ്ട് ആതി ചോദിച്ചു…
ഇനി നീയും DK യും തമ്മിൽ എന്തേലും…
വിഷ്ണുവിന്റെ ചോദ്യം കേട്ട് ആതി ഞെട്ടി…
എ.. എനിക്കോ എന്ത്…?
അതായത്… ഇ… വിഷ്ണു എന്തോ പറയാൻ പോയതും ദിക്ഷിക്കിന്റെ ബുള്ളറ്റ് ഗേറ്റ് കടന്ന് വരുന്നത്… അഞ്ചിന്റെയും നോട്ടം ദിക്ഷിക്കിലേക്ക് നീണ്ടു…
ദിക്ഷിക്കിനെ കാണെ ആതിയുടെ കണ്ണുകൾ തിളങ്ങി… എത്രയും വേണ്ട എന്തോ കണ്ടെത്തിയ കണക്കെ… ആതിയിലുണ്ടാകുന്ന മാറ്റം അവൾ അറിയുന്നുണ്ടായിരുന്നു… ആതിയുടെ കണ്ണുകൾ ദിക്ഷിക്കിൽ മാത്രമായി നിന്നു…
അവരെ പാസ് ചെയ്തു പോകെ അഞ്ചിനെയും നോക്കിയിരുന്നു… ദിക്ഷിക്കിന്റെ നോട്ടം തന്നെ തന്നെ നോക്കി നിക്കുന്ന ആതിയിൽ കോർത്തു… ആ നോട്ടം അവനെ വല്ലത്തെ ആകർഷിച്ചത് പോലെ തോന്നി…
വിഷ്ണു ആതിയെയും ദിക്ഷിക്കിനെയും മാറി മാറി നോക്കി… എന്തോ മനസിലായ പോലെ അവൻ ചിരിച്ചു…
…………………
ജിത്തു മാധുനെയും കൊണ്ട് കോളേജ് ഓഡിറ്ററിയത്തിന് പിൻ വശത്തേക്കായിരുന്നു…
ജിത്തുന്റെ മുഖം ദേഷ്യം കൊണ്ട് വളിഞ്ഞിരുന്നു… അത് കണ്ട് മാധുന് ചിരിയാ വന്നത്…
എന്താടി ചിരിക്കണേ…? ഗൗരവം ഒട്ടും കുറയ്ക്കാതെ തന്നെ ജിത്തു ചോദിച്ചു…
ഞാൻ ഒരു കാര്യമോർത്ത് ചിരിച്ചു പോയതാ… മാധു ചിരിയടക്കി പിടിച്ചു കൊണ്ട് പറഞ്ഞു
എന്ത്…?
അന്യന് എന്നേക്കാൾ കുശുമ്പ് കൂടുതൽ ആണല്ലോ എന്നോർത്ത് ചിരിച്ചു പോയതാ…
ആ സിദ്ധുവെന്ന് പറയുന്നവൻ എന്നോട് പറയാൻ വന്നത് മുഴുവിപ്പിക്കും മുന്നേയല്ലേ പറപ്പിച്ചു കളഞ്ഞത്… മാധു വാ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു…
മാധുന്റെ ചിരിയിൽ അവന്റെ ദേഷ്യം അലിഞ്ഞു പോകും പോലെ തോന്നി…
അവൾടെ കണ്ണിൽ തന്നെ നോക്കി നിക്കുവായിരുന്നു ജിത്തു…
ജിത്തുവിന്റെ നോട്ടം കണ്ട് മാധുന്റെ ചിരിയുടെ വോൾടേജ് പയ്യേ കുറഞ്ഞു…
Your smile killing my heart…
മാധുന്റെ കണ്ണുകളിലേക്ക് ആഴ്ന്ന് കൊണ്ട് ജിത്തു പറഞ്ഞു…
മാധു പുഞ്ചിരിയാലെ ജിത്തുന്റെ വയറിൽ നുള്ളി…
ജിത്തു ചിരിയാലേ അവൾടെ കൈ രണ്ടും കൂട്ടി പിടിച്ചു…
……………
ബാൽക്കണിയിൽ ബെൻ ബാഗിലിരുന്ന് ഇരുട്ടിലേക്ക് നോട്ടമിട്ടിരിക്കുവാണ് ദിച്ചു…
മനസിലേക്ക് ആതിയുടെ മുഖം തെളിഞ്ഞു വന്നു…
കലിപ്പാ… ആതിയുടെ വിളി അവന്റെ കാതിൽ അലയടിച്ചു… അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
മനസ് ചാഞ്ചാടും പോലെ… ഹൃദയത്തിൽ പ്രണയം തളിരിടുന്നുവോ… ദിച്ചു സ്വയം ചിന്തിച്ചു….
മറ്റൊരു പെണ്ണിനോടും തോന്നാത്തൊരനുഭൂതി അവളോട് മാത്രം തോന്നുന്നു… ആ കാന്താരിയോട്… കണ്ട ആദ്യനാൾ തന്നെ മനസ്സിൽ പതിഞ്ഞിരുന്നു ആ മുഖം…
ദിച്ചു ഓർത്തു…
അവൻ ബെൻ ബാഗിലേക്ക് ഒന്ന് കൂടി ചാഞ്ഞിരുന്നു…
ഞാൻ നിന്നെ പ്രണയിക്കുന്നുവോ കാന്താരി…
ദിച്ചു സ്വയം ചോദിച്ച് പോയി…
ആതിയെ കുറിച്ച് ചിന്തിച്ചിരിക്കെ ഫോണിൽ msg നോട്ടിഫിക്കേഷൻ വന്ന സൗണ്ട് കേട്ട് ദിച്ചുവിന്റെ നോട്ടം ഫോണിലേക്ക് നീണ്ടു…
ഓൺലൈനിൽ ഉണ്ടല്ലോ കലിപ്പൻ… ഇനിപ്പോ മനപ്പൂർവം msg സീൻ ചെയ്യാതിരിക്കുന്നതാകുവോ…
ഫോണിലേക്ക് തന്നെ നോട്ടം കൊടുത്ത് കൊണ്ട് ആതി ചിന്തിച്ചു…
ശോ അയക്കണ്ടായിരുന്നു… മമ്……
നീ എന്താ ആതി ഫോണിൽ നോക്കി പിറുപിറുക്കുന്നേ…?
മാധുന്റെ ചോദ്യം കേട്ട് ആതിയൊന്ന് പകച്ചു…
ഏഹ്… ഒ… ഒന്നുല്ല… നിനക്ക് തോന്നിയതാകും മാധു…
കക്ഷി തൊട്ടടുത്തിരുന്നു കൊണ്ട് ജിത്തുന് msg അയക്കുന്ന കാര്യം ആതി വിട്ടു പോയിരുന്നു…
ആതി പറഞ്ഞു തീർന്നതും ഫോണിൽ msg നോട്ടിഫിക്കേഷൻ വന്ന സൗണ്ട് കേട്ടു…
ആതി ആകാംഷയോടെ ഫോണിലേക്ക് നോക്കി… ദിച്ചുവിന്റെ msg ആണെന്ന് കണ്ടതും എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആയിരുന്നു…
ആതി വേഗം തന്നെ msg ഓപ്പൺ ചെയ്തു…
” Hi ആതി ”
msg വായിച്ചതും ആതിടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
_____________________________
ഏഹ്… ഇതുങ്ങളൊക്കെ എവിടെ പോയി… ഒറ്റണ്ണത്തിനെയും കാണാനില്ല… (ആതി )
ശരിയാണ്… ഇനിപ്പോ ഇന്ന് ക്ലാസ്സില്ലേ…? (മാധു )
രണ്ടും ക്ലാസ്സിലേക്ക് വന്നപ്പോൾ ആരും തന്നെയില്ല…
നിങ്ങളെന്താ ഇവിടെ നിക്കുന്നേ…
തൊട്ട് പിറകിൽ നിന്നും മറിയം മിസ്സിന്റെ ചോദ്യം കേട്ട് രണ്ടാളും തിരിഞ്ഞു നോക്കി…
മിസ്സ് ക്ലാസ്സിൽ ആരുമില്ല… (ആതി )
എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പോയി… നിങ്ങള് അങ്ങോട്ടേക്ക് ചെല്ല് അതും പറഞ്ഞ് മറിയം മിസ്സ് ഡിപ്പാർട്മെന്റിലേക്ക് തിരിഞ്ഞു…
എന്താ സംഭവമെന്നറിയാതെ രണ്ടും നേരെ ഓഡിറ്റോറിയത്തിലേക്ക് വെച്ചു പിടിച്ചു… അവിടെ എത്തിയതും രണ്ടിന്റെയും കണ്ണ് മിഴിഞ്ഞു… ഓഡിറ്റോറിയം സ്റ്റുഡന്റ്സിനാൾ നിറഞ്ഞിരിക്കുന്നു…
അതെ ഇവിടെ എന്താ സംഭവം…? അവർക്കടുക്കലായി നിന്ന ഒരു പയ്യനെ തോണ്ടി ആതി കാര്യം തിരക്കി…
നെക്സ്റ്റ് മോന്ത് ഡാൻസ് ഫെസ്റ്റിവൽ ആണ്…
അപ്പോ ഡാൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവരുടെ സ്ക്രീനിംഗ് ആണ് ഇന്നിവിടെ നടക്കാൻ പോകുന്നെ… മോസ്റ്റ് പെർഫെക്ട് ആയിട്ടുള്ളവരെ സെലക്ട് ചെയ്യും…
ആ പയ്യൻ പറഞ്ഞത് കേട്ട് ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്ന കണക്കെ നിക്കുവാണ്…
നിങ്ങൾ പേര് കൊടുക്കുന്നേൽ വേഗം ചെല്ല്… ദേ ആ ഇരിക്കുന്ന ചേച്ചിടെ കൈയ്യിലാ പേര് കൊടുക്കേണ്ടേ…
കുറച്ച് മാറി നിക്കുന്ന ടീനയെ ചൂണ്ടി കാട്ടി ആ പയ്യൻ പറഞ്ഞു…
അടിപൊളി… ഈ കഥകളിയുടെ അടുത്തു തന്നെ വേണമായിരുന്നോ… മാധു പറഞ്ഞു പോയി…
എന്തായാലും നീ വാ… നമുക്ക് കൊണ്ടേ പേര് കൊടുക്കാം…
രണ്ടാളും ടീനയ്ക്കടുക്കലേക്ക് ചെന്നു…
മമ്… എന്താ… രണ്ടിനെയും മുന്നിൽ കണ്ട് ടീന പുച്ഛത്തോടെ ചോദിച്ചു…
അത് പിന്നെ സ്ക്രീനിംഗിന് വേണ്ടി പേര് തരാൻ വേണ്ടി… ടീനയുടെ പുച്ഛം വക വെക്കാതെ ആതി പറഞ്ഞു…
ഓ സ്ക്രീനിംഗിന് പേര് കൊടുക്കാൻ വന്നതാണോ രണ്ടും… ഇവളൊക്കെ എന്ത് കളിക്കാനാ… എന്തായാലും രണ്ടിനെയും കൈയ്യിൽ കിട്ടിയ സ്ഥിതിക്ക് വെറുതെ വിടുന്നത് ശരിയല്ലല്ലോ…
ടീന ഉള്ളിൽ ഓർത്ത് പുച്ഛത്തോടെ ചിരിച്ചു…
നിയൊക്കെ ഇപ്പോഴാണോ പേര് തരാൻ വരുന്നേ… ലിസ്റ്റ് ഫുൾ ഫിൽ ആയി… വെരി സോറി…
ഈ പിശാശ് പക പോകുവാണെന്ന് തോന്നുന്നു… മാധു ആതി കേൾക്കെ പറഞ്ഞു…
ഇപ്പോ ഒന്നും മിണ്ടാൻ നിക്കണ്ട… എങ്ങനേലും ലിസ്റ്റിൽ നമ്മുടെ പേര് കൊടുക്കാൻ നോക്കാം… കാര്യം കാണാൻ കഴുത കാല് പിടിക്കണമെന്നാണല്ലോ…
ആതി പറഞ്ഞത് മാധു ശെരി വെച്ചു…
അതെ ടീന ചേച്ചി ഞങ്ങൾ ചേച്ചിയോട് എന്തൊക്കെയോ പറഞ്ഞു പോയി… സോറി… ഞങ്ങടെ പേര് കൂടി ആ ലിസ്റ്റിൽ ഒന്ന് ചേർക്കു പ്ലീസ്… (ആതി )
വെരി സോറി… ഞാൻ പറഞ്ഞല്ലോ ലിസ്റ്റ് ഫുൾ ആയി… അല്ല നിയൊക്കെ പേര് കൊടുത്തിട്ട് എന്ത് കോപ്രായം കാണിക്കാനാ… ബോയ്സിനെ ചിരിച്ച് കാണിച്ച് കൈയ്യിലെടുക്കുന്ന പോലെയല്ല ഡാൻസ്…
ടീന രണ്ടിനെയും നന്നായി പുച്ഛിച്ച് കൊണ്ട് പറഞ്ഞു…
ടീനയുടെ പറച്ചില് കേട്ട് രണ്ട് പേർക്കും പെരുത്തങ്ങു കേറി…
എന്താ ടീന പ്രോബ്ലം…?
ആതി ടീനയുടെ വർത്തമാനത്തിന് രണ്ട് പറയാൻ തുടങ്ങേയും പിറകിൽ നിന്ന് ആ ചോദ്യമുയർന്നു…
ആതിയും മാധുവും തിരിഞ്ഞു നോക്കിയതും മുന്നിൽ നിക്കുന്ന ആളെ കണ്ട് രണ്ടും ഞെട്ടി…
” നിയാൽ മാസ്റ്റർ ”
രണ്ട് പേരും ഒരു പോലെ മൊഴിഞ്ഞു…
തുടരും…

by