The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നിള കാർത്തിക
എന്തൊക്കെയാ ഈ നടക്കുന്നെ ആദം….. സായി മരിച്ചു എന്ന് പറഞ്ഞിട്ട് ഇതെങ്ങനെ…… അപ്പോൾ അന്ന് മരിച്ചത് ആരാണ്……. ജീവൻ ആദത്തിന്റെ തോളിൽ പിടിച്ചു തന്നോട് ചേർത്തു നിർത്തി ചോദിച്ചു. ഒരു അജ്ഞാതമൃതദേഹം….. തെറ്റാണെന്ന് അറിയാം അന്ന് അങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത് ഇയാളെയും എന്റെ ചേട്ടായിയിൽ നിന്നും എന്റെ പാറുവിന്റെ മകനെ രക്ഷിക്കാൻ…… നാൻസിയുടെ വാക്കുകൾ കേൾക്കുമ്പോൾ എല്ലാവർക്കും ഞെട്ടലായിരുന്നു അപ്പോഴും പ്രതീക്ഷിക്കാതെ ഉണ്ടായ അക്രമത്തിൽ അയാൾ ഒന്നും പറയാനാകാതെ നിന്നു പോയിരുന്നു. “”സായിയും ദിയയുടെയും പുറകെ എന്റെ കണ്ണുകൾ എപ്പോഴും ഉണ്ടായിരുന്നു ഇവർ രണ്ട് പേരും ഏതെങ്കിലും തരത്തിൽ ഇവരെ അപകടപെടുത്താൻ ശ്രമിക്കുമെന്ന് എനിക്ക് സംശയമുണ്ടായിരുന്നു ആ സമയം ആദത്തിന്റെ കാർ ഇടിച്ചു തെറുപ്പിക്കുമ്പോൾ ഞാൻ ഉണ്ടായിരുന്നു പുറകിൽ പക്ഷെ ഇവരുടെ മുമ്പിൽ ജയിക്കാൻ കഴിയില്ല എന്ന്തോന്നിയത് കാരണം എന്റെ ആളുകൾ വരുന്നത് വരെ എല്ലാം കണ്ടു നോക്കി നിലക്കാനേ എനിക്ക് കഴിഞ്ഞുള്ളു….
അതെ ഞാനാണ് ചെയ്തത് എന്റെ അപ്പനന്റെ രണ്ടാംകുടിയിലെ ഭാര്യയെയും മകളെയും കുടുംബത്തെയും ഞാനാ തീർത്തത് അന്ന് ഇവൾ ചത്തു എന്ന് കരുതി പിന്നെ ഇവനെ കൊല്ലാതെ വിട്ടതാണ് എനിക്ക് പറ്റിയ വലിയ അബദ്ധം……അത് ഈ നിമിക്ഷം തിരുത്താൻ ഞാൻ തയാറാണ്….. പറയുകയും മുന്നോട്ട് ആഞ്ഞു സായിയുടെ കഴുത്തിൽ പിടിത്തം മുറുക്കി അയാൾ ഇരു കൈയാൽ സായി തടഞ്ഞു കൊണ്ട് അയാളെ കുടഞ്ഞു എറിഞ്ഞു സായി. എബ്രഹാം വീഴാൻ തുടങ്ങിയതും ആദം താങ്ങി നിർത്തി പിന്നെ കൈ വിട്ടു. “”നിങ്ങളൊരു ചതിയനാണ് എബ്രഹാം ജോൺ സ്വന്തം പെങ്ങളെ പിച്ചി കീറിയതും പോരാഞ്ഞിട്ട് കൂട്ടുകാരനും വലിച്ചു കീറാൻ കൊടുത്തു എന്നിട്ട് എല്ലാം എല്ലാവരും അറിഞ്ഞപ്പോഴും തെല്ലു കുറ്റബോധമില്ലാതെ ഉള്ള ഈ പെരുമാറ്റം അതാണ്…..നിങ്ങളൊരിക്കലും മാപ്പ് അർഹിക്കുന്നില്ല എന്നോ കുഴിച്ചു മൂടിയ ആ കേസ് ഞാൻ കുത്തി പോക്കും നിങ്ങളുടെ മകനായ ഈ ആദംജോൺ നിങ്ങൾക്ക് രണ്ട് പേർക്കും നിയമത്തിൽ നിന്നു കിട്ടാവുന്ന എല്ലാശിക്ഷയും വാങ്ങി തരും…… എത്ര ജീവിതങ്ങളാണ് നിങ്ങൾ തകർത്തത്…….
കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു ആദമിന്റെ , ജീവൻ നീ കൂടെഉണ്ടാവില്ലേ ഭാര്യയുടെ അപ്പനാണ് എന്ന് നോക്കണ്ട……നിയമത്തിന്റെ ഏത് വഴിയും പോകാം സായി എന്റെ സഹോദരനാണ് അവന്റെ അമ്മ എന്റെ ആന്റിയാണ് അപ്പനാണ് എങ്കിലും തെറ്റ് തെറ്റാണ്…….. സത്യങ്ങളെ അപ്പോഴും വിശ്വസിക്കനാകാതെ നിന്നു പോയിരുന്നു എല്ലാവരും. നിയമം അതിന്റെ വഴിയേ പോവുകയുള്ളു ആദം….. അതിപ്പോൾ ആരായാലും ഞാൻ നിയമത്തിന്റെ കൂടയെ നിൽക്കുകയുള്ളു…… അയാൾ എബ്രഹാംമിനെ നോക്കി പറയുമ്പോൾ അയാളുടെ മുഖം ചുവന്നിരുന്നു. ഇരുപത്തിനാല് വർഷങ്ങൾക്ക് മുന്പേ നടന്നത് നിങ്ങൾ എങ്ങനെ തെളിയിക്കും……”” അയാൾ വീറോടെ ചോദിക്കുമ്പോൾ ജീവനൊന്നു ചിരിക്കുക മാത്രം ചെയ്തു. “”അങ്ങനെ അങ്ങ് തോൽപ്പിക്കാമെന്ന് കരുതണ്ട ഈ എബ്രഹാം ജോണിനെ തോൽക്കില്ല നീയൊക്കെ അങ്ങ് തെളിയിക്കു പക്ഷെ എന്റെ സ്വത്തിൽ നിന്നു ഒരു തുണ്ട് കൊടുക്കില്ല ഈ പിഴച്ചസന്തതിക്ക്…… അപ്പൻ കൊടുക്കണ്ട അത് അവർക്ക് അവകാശപെട്ടതാണെങ്കിൽ ഈ ആദം നേടി കൊടുക്കും….
സായിക്ക് അവകാശപെട്ടത് അത് എന്താണ് എങ്കിലും ഈ ആദം നേടികൊടുത്തിരിക്കും….. അതിനി ആരെന്തു പറഞ്ഞാലും….. അവന് എന്റെ അപ്പനായി നഷ്ടപെടുത്തിയത് ഓരോന്നും നേടി കൊടുക്കും ഈ ആദം…… അതിപ്പോൾ അവന്റെ പ്രണയമായാലും…അറിയാതെയാണെങ്കിലും ഞാനും പാപിയായി….. ഞാൻ ചെയ്ത തെറ്റ് അത് ഞാൻ തിരുത്തും…… അവ്നിൽ നിന്നു വീഴുന്ന വാക്കുകളെ വിശ്വസിക്കനാകാതെ പരസ്പരം നോക്കി നിന്നു പോയിരുന്നു എല്ലാവരും. നീയെന്താ ഉദ്ദേശിച്ചത് ആദം …… “” ജീവൻ അവന്റെ മുമ്പിലായി നിന്നു കൊണ്ട് ചോദിച്ചു. സായിക്ക് അവന്റെ ദിയയെ കൊടുക്കും പ്രണയിക്കുന്നവരല്ലേ ജീവൻ ഒന്നകേണ്ടത്……ജീവിതം അത് അഭിനയിച്ചു മുന്നേറാൻ കഴിയില്ലല്ലോ……ഞങ്ങൾ ഇപ്പോൾ അഭിനയിക്കുവാണ് ഇനിയും അത് തുടരാൻ വയ്യ……”” അവന്റെ വാക്കുകളെ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത് സായിയുടെ മുഖത്ത് സന്തോഷത്തിന്റെ നേർത്ത പുഞ്ചിരി വിരിഞ്ഞു പറയുമ്പോൾ ജനലോരം ചാരി നിൽക്കുന്നവളെ നോക്കിയവൻ അവളുടെ കണ്ണുകൾ ആദമിലാണ് അവന്റെ വാക്കുകളിലാണ്. ഹൃദയം തളർന്നവാൾ ചുവരിലേക്ക് ചാഞ്ഞു ചുണ്ടിൽ നേർത്ത പുച്ഛചിരി വിരിഞ്ഞു.
ആദം…… നീയെന്തൊക്കെയാ പറയുന്നത്…….. തമാശയാണോ കല്യാണം…..”” ആലിയ അവന്റെ കൈയിൽ മുറുക്കി. ഞാൻ തീരുമാനിച്ചു ഉറപ്പിച്ചതാണ്……. സായിക്കും ദിയക്കും നഷ്ടപെട്ട പ്രണയം അത് തിരിച്ചു നൽകാൻ…… പറയുമ്പോൾ വാക്കുകൾ ഇടാറാതെ ഇരിക്കാൻ ശ്രമിച്ചു അവൻ. എടാ….. നീയെന്താ ഈ പറയുന്നേ……””ജീവൻ അവന്റെ കൈ പൊതിഞ്ഞു പിടിച്ചു. അത് നീ തീരുമാനിച്ചാൽ മതിയോ എന്റെ മോളെ നിനക്ക് വേണ്ടെങ്കിൽ വേണ്ടാ….. പക്ഷെ ഇവന് കൊടുക്കില്ല അതെന്റെ വാശിയാണ്….. ഫർണാണ്ടാസ് വീറോടെ പറയുമ്പോൾ ആദം അയാൾക്ക് നേരെ ചെന്നിരുന്നു. ഇല്ല അങ്കിൾ ഞാൻ തീരുമാനിക്കും…..അത് നടക്കും നിങ്ങൾ രണ്ട് പേരും പോവുകയല്ലേ……. “” അവൻ പറഞ്ഞു കൊണ്ട് നിന്നതേ ഗേറ്റിങ്കൽ വന്നു പോലീസ് വണ്ടി നിന്നിരുന്നു.പുച്ഛത്തോടെ പറഞ്ഞു അവൻ ഗേറ്റിൽ നിന്നു കയറിവരുന്ന പോലീസ് കാരെ നോക്കിയിരുന്നു. സാർ……. ഇവരെ അറസ്റ്റ് ചെയ്യാൻ…… “” ഏത് വകയിൽ…… നടക്കില്ല…..”” ഫർണാണ്ടാസ് കോപത്തോടെ ജീവന് മുന്നിലേക്ക് വന്നു. അങ്കിൾ ഇപ്പോൾ ഇവിടെ നടക്കുന്നത് ലൈവ് ആയി കണ്ടു കൊണ്ടിരിക്കുവാണ് കമ്മീഷണർ………. സോണി ആ ഫോൺ ഇങ്ങോട്ട് കൊണ്ട് വാ……. ജീവൻ എതിർവശത്തേക്ക് നോക്കി പറഞ്ഞതും സോണി ഓടി വന്നു അവന്റെ കൈയിൽ ഫോൺ കൊടുത്തിരുന്നു.
“”പപ്പാ വിളിച്ചു പറഞ്ഞ സത്യങ്ങൾ അറിയേണ്ടവർ അറിഞ്ഞിട്ടുണ്ട്…… പറയുകയും ഫോണിലെ റെക്കോർഡ് ചെയ്തത് എല്ലാവർക്കും നേരെ പൊക്കി കാണിച്ചു ജീവൻ. വിളറി വെളുത്തു കൊണ്ട് പരസ്പരം നോക്കി എബ്രഹാമും ഫർണാണ്ടാസും. നീയൊക്കെ അങ്ങ് ഒലത്തടാ നാറികളെ……. എന്നാലും എന്റെ മോളെ ഇവന് കൊടുക്കില്ല ഞാൻ……. മുണ്ടും മടക്കി കുത്തി കൊണ്ട് അകത്തേക്ക് നടന്നു ജനലോരം നിന്ന ദിയയുടെ കൈയിൽ പിടിച്ചു വലിച്ചു വെളിയിലേക്ക് വന്നിരുന്നു ഒരു മരപാവപോലെ അയാളുടെ പുറകെ നടക്കുമ്പോൾ അവളുടെ കണ്ണുകൾ താഴ്ന്നു നിന്നു കണ്ണീരോടെ. നിനക്ക് പോകണോടി ഇവന്റെ കൂടെ ഇനി……. വേണോടി….. പറഞ്ഞു കൊണ്ടവളെ തല്ലാനായി കൈ ഓങ്ങിയതും ആ കൈയിൽ കയറി പിടിച്ചിരുന്നു സായി. “”ഇവൾ എന്റെയാ…… ഈ സായിയുടെ തരില്ല ഞാൻ……”” അവളുടെ തോളിലൂടെ കൈയിട്ട് കൊണ്ട്നെഞ്ചോട് ചേർത്തു പിടിച്ചു അവൻ നിർത്തുമ്പോൾ വെളിയിലേക്ക് നോക്കിപുറം തിരിഞ്ഞു നിൽക്കുന്നവനെ ഒന്ന് നോക്കി മിഴികൾ താത്തി നിന്നു ദിയ.
എടാ…….. “” സായിയെ തല്ലാനായി കൈ ഓങ്ങുമ്പോൾ അവരുടെ രണ്ട് പേരുടെയും മുമ്പിലായി നിന്നിരുന്നു ആദം. വേണ്ടാ അങ്കിൾ അവർ ജീവിച്ചോട്ടെ…… ഇനിയെങ്കിലും…… “” പറയുമ്പോൾ ആദത്തിന്റെ ഹൃദയം വിങ്ങി പൊള്ളിയിരുന്നു. എടൊ അറസ്റ്റ് ചെയ്യൂ രണ്ടിനെയും……. “” കോൺസ്റ്റബിളിനെ നോക്കി ജീവൻ പറഞ്ഞതും അവർ രണ്ട് പേരിലും വിലങ്ങു വെയ്ക്കുമ്പോൾ അവരുടെ കണ്ണുകൾ കോപത്താൽ എല്ലാവരിലും ഓടി നടന്നു. നാൻസി യിലേക്ക് ഒതുങ്ങി കൂടിയിരുന്നു പാർവതി. റീന കരച്ചിലോടെ ചുവരിലേക്ക് ചാഞ്ഞു ആലിയ അവരെ ചേർത്തു പിടിച്ചു. അവരെയും കയറ്റി ജീപ്പ് പോകുമ്പോൾ ജീവനും കൂടെ പോയിരുന്നു. സായിയിൽ നിന്നു അകന്നു മുറിയിലേക്ക് കയറി പോയിരുന്നു ദിയ. അവൾ പോയ വഴിയേ നോക്കി കൊണ്ട് രണ്ട് നിറകണ്ണുകളും…… ആദം ഞാൻ അമ്മയെയും കൂട്ടി ആന്റിയുടെ അടുത്ത് നിന്നോളാം ഒരു വീട് ആന്റി നോക്കുന്നുണ്ട് നിങ്ങളുടെ ഡിവോഴ്സ് കഴിയുന്നത് വരെ ദിയ ഇവിടെ നിന്നോട്ടെ……. സായി അത് പറയുമ്പോൾ ഗേറ്റ് തുറന്നൊരു കരച്ചിലോടെ ദുവയും ആനിയും വരാന്തയിലേക്ക് കയറി വന്നിരുന്നു.
എന്തൊക്കെയാ ഈ കേള്ക്കുന്നെ ഇച്ചായനെന്തിയെ…….. “” ആനി കരച്ചിലോടെ നാല് പാടും നോക്കുമ്പോൾ നാൻസി നടന്ന കാര്യങ്ങൾ അവരെ അറിയിച്ചിരുന്നു. കരച്ചിലോടെ പരസ്പരം കെട്ടിപിടിച്ചിരുന്നു രണ്ട് പേരും. ദിയേച്ചി……. “” ദുവ കണ്ണീർ തുടച്ചു കൊണ്ട് മുറിയിലേക്ക് കണ്ണ് പായുമ്പോൾ കണ്ടു ഒരു ബാഗും കൈയിൽ പിടിച്ചു വരുന്നവളെ. എല്ലാവരുടെയും കണ്ണുകൾ അവളിലേക്ക് പായുമ്പോൾ ആദത്തിന്റെ അടുത്തേക്ക് എത്തിയിരുന്നു അവൾ. അവൻറെ കൈയിൽ പിടിച്ചു ഉയർത്തി അവന്റെ ഉള്ളം കൈയിൽ എന്തോ വെച്ച് കൊടുത്തിരുന്നു. തണുപ്പ് പടർന്നതും ഞെട്ടലോടെ നോക്കിയവൻ ” താലി “. ഞെട്ടലോടെ അവളെ നോക്കുമ്പോൾ അവനിലേക്ക് മിഴിപതറാതെ നോക്കി നിന്നിരുന്നു അവൾ. സായിയുടെ കണ്ണുകളും ദിയയിൽ ആയിരുന്നു അവളുടെ മുഖഭാവങ്ങൾ ഒപ്പിയെടുത്തു അവൻ. ദിയ…….”” നിങ്ങൾ കെട്ടിയ മിന്ന്…. പിന്നെ ഡിവോഴ്സ് പേപ്പർ അയച്ചാൽ മതി ഞാൻ ഒപ്പിട്ട് തന്നേക്കാം മിസ്റ്റർ ആദം ജോൺ……. നീറുന്ന നോവിനിടയിലും അവനൊന്നു ചിരിച്ചു. എനിക്കറിയാമായിരുന്നു ദിയ… എന്റെ തീരുമാനം തെറ്റില്ല യെന്ന്…. ഞാൻ വരും നിങ്ങളുടെ വിവാഹത്തിന്……. അവനത് പറയുമ്പോൾ അവന് നേരെ കൈ ഉയർത്തി തടഞ്ഞു അവൾ.
“”ആരുടെ കല്യാണം….. ഉം… അത് നിങ്ങൾ അങ്ങ് തീരുമാനിച്ചാൽ മതിയോ ആദം…… ഞാൻആരെ കല്യാണം കഴിക്കണം സ്നേഹിക്കണം എന്ന് തീരുമാനിക്കുന്നത് ഈ ദിയ ഫർണാണ്ടാസാണ്….. അതിന് നിങ്ങൾക്ക് അവകാശമില്ല…… അവളുടെ വാക്കുകൾ ആദമിൽ ഞെട്ടലുള്ളവക്കുമ്പോൾ സായി ഒരടി പുറകോട്ട് മാറിയിരുന്നു. ദിയ…….. “” സായി അവളെ വിളിക്കുമ്പോൾ ഒന്ന് നോക്കി അവൾ. “”ഞാൻ….. ഒത്തിരി സ്‌നേഹിച്ചിരുന്നു സായി നിങ്ങളെ എന്റെആദ്യ പ്രണയമായിരുന്നു ജീവനായിരുന്നു……… നീ മരിച്ചു എന്നിൽ നിന്നു അകന്നു എന്ന് അറിഞ്ഞപ്പോൾ തകർന്നു പോയിരുന്നു…… രണ്ടാമതൊരു കല്യാണം അത് എനിക്ക് കഴിയില്ലായിരുന്നു എന്നിട്ടും പലരുടെയും നിർബന്ധത്തിനു….. ഇയാളുടെ വാശിക്ക് ആദത്തിന്റെ മിന്നിനു കഴുത്ത് നീട്ടി കൊടുത്തു വെറുപ്പോടെ……. എന്നാൽ….. വെറുത്തു…. വെറുത്തു അവസാനം ആ വെറുപ്പ് സ്നേഹമായപ്പോൾ ഞാൻ ഈ ബന്ധതെ മനസ്സ് കൊണ്ട് അംഗീകരിച്ചു…. സ്നേഹിച്ചു ഒത്തിരി……എല്ലാഅർത്ഥത്തിലും….എന്നാൽ എന്റെ മനസ്സിനും വികാരങ്ങൾക്കും ഒരു വിലയും കല്പിക്കാതെ…. എന്നോട് ഒരു വാക്ക് ചോദിക്കാതെ എന്നെ മറ്റൊരാൾക്ക് നിങ്ങൾ നൽകാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ മുതൽ വെറുത്തു ആദം ജോണിനെ ഈ ദിയ……
ഇപ്പോൾ ആദ്യത്തെക്കാളും വെറുപ്പാണ് എനിക്ക്….. ദിയ….. ഞാൻ…… മിണ്ടരുത് നിങ്ങൾ….. എന്റെ ഭർത്താവ് എന്നുള്ള അവകാശം വെച്ച് അല്ലെ…. എന്റെ ആതമാഭിമാനം ആർക്കു മുമ്പിലും അടിയറവു വെയ്ക്കില്ല ദിയ….. ഞാൻ പട്ടിയോ പൂച്ചയോ അല്ല കൈമാറ്റം ചെയ്യാൻ…… സായിയെ ഈ ദിയക്ക് ഇനി സ്നേഹിക്കാനാകില്ല…..കാരണം മരിച്ചു യെന്ന് വിചാരിച്ചു നെഞ്ച് കല്ലാക്കി എല്ലാം മറന്നു അവിടെ നിങ്ങളെ കുടിഇരുത്തിയതാ ഞാൻ…. തുണി മാറുന്ന പോലെ എന്റെ ഇഷ്ട്ടങ്ങളെ മാറ്റാൻ കഴിയില്ല എനിക്ക് അത് കൊണ്ട് …. പടിയിറങ്ങുവാ ഒരു തിരിച്ചു വരവില്ലാതെ സ്വന്തം ഭാര്യയെ മറ്റൊരാൾക്ക് കൊടുക്കാം എന്ന് പറഞ്ഞപ്പോൾ നിങ്ങൾഎന്റെ മുമ്പിൽ എന്റെ പ്രണയത്തിന്റെ മുമ്പിൽ തോറ്റൂ ആദം ജോൺ……. ദിയക്ക് ആരും വേണ്ട ആരും……. അവളിൽ നിന്നു വീഴുന്ന തീയോളം പൊള്ളുന്ന വാക്കുകൾ ആദമിനെ ചുട്ട് പൊള്ളിച്ചു. സായി ഞെട്ടലോടെയും അതിശയത്തോടെയും അവളെ നോക്കി കാണുകയായിരുന്നു. തന്നിൽ നിന്നവൾ വളരെ ദൂരത്തിൽ അകന്നു പോയിയെന്നു വേദനയോടെ അവനറിഞ്ഞു അവൻ. ആ നാല് നിറ മിഴികളെ സാക്ഷിയാക്കി അവൾ ആ പടിയിറങ്ങി പോകുന്നത് നോക്കി നിന്നു അവർ. തുടരും.