രചന – സരിത മനു
അപ്പോഴും സീതയുടെ കയ്യിൽ നിന്ന് പിടി വിട്ടിരുന്നില്ല.
സീതമ്മ ക്ക് ഒന്നും മനസ്സിലായില്ല.
“എന്താണ്….എന്തിനാണ് നിങ്ങള് എന്നോട്….മാപ്പ് അപേക്ഷിക്കുന്നു…?”
“അത്….എനിക്ക്….ഞാൻ….അവരുടെ കിതപ്പിൽ വാക്കുകൾ മുങ്ങിപ്പോയി..”
അത് കണ്ടിട്ട് സീത ആകെ അങ്കലാപ്പിൽ ആയി..
വീണ്ടും ജാനകി പറഞ്ഞു.
“ഞാൻ….ആരാണെന്ന് അറിഞ്ഞാൽ ഒരുപക്ഷേ…..”
“എനിക്കറിയാം….പ്രേം….അവൻ വീട്ടിൽ വന്നിട്ടുണ്ട്..നന്ദന മോൾക്ക് ജീവനാണ് അവനെ….”
സീതമ്മ പറഞ്ഞു നിർത്തി.
“നിങൾ…അറിയാത്ത ഒന്നുണ്ട്….പ്രേം…അവനെക്കുറിച്ച്….എന്നെക്കുറിച്ച്….”
“വേണുവേട്ടൻ……”
ആ പേര് കേട്ടതും സീതമ്മയുടെ നെറ്റി ചുളിഞ്ഞു ..
“വേണുവേട്ടനെ….നിങ്ങൾക്ക് വെറുപ്പാണ് എന്നറിയാം…പക്ഷേ….ഇത് ഇപ്പൊ പറഞ്ഞില്ലെങ്കിൽ…..ഒരുപക്ഷേ …പറയാൻ ഞാൻ ഇനി ഉണ്ടായെന്നു വരില്ല …”
“എന്തൊക്കെയാണ് നിങ്ങള് ഇൗ പറയുന്നത്…..ഒന്നും….മനസ്സിലാവുന്നില്ല.?
“വേണുവേട്ടൻ…. ഇപ്പഴും ജീവിച്ചിരിക്കുന്നുണ്ട്..
എന്റെ ഭർത്താവായി ….എന്റെ മകന്റെ അച്ഛനായി……”
സീതമ്മ അത് കേട്ട് ഞെട്ടി…
“എന്താ….പറഞ്ഞത്.. വേണുവേട്ടൻ…..നിങ്ങളുടെ…..”?
“സത്യമാണ്…..പ്രേം…..അവൻ….
ദേവന്റെ യും,നന്ദനയുടെ യും കൂടപ്പിറപ്പാണ്…നിങ്ങളോട് ചെയ്ത….ക്രൂരതയ്ക്ക് …..ഇപ്പൊ…..അദ്ദേഹം…..അനുഭവിക്കാൻ തുടങ്ങിയിട്ട്….വർഷങ്ങൾ ഒരുപാടായി…..”
സീത്ക്ക് തോന്നി തന്റെ കാതുകൾ കൊട്ടിയടയ്ക്കപ്പെട്ടുവെന്ന്….ഇത്രയും നാൾ….താൻ മറക്കാൻ ശ്രമിച്ച സത്യം….അല്ലെങ്കിൽ മറ്റുള്ളവർക്ക് മുന്നിൽ താൻ മറന്ന് എന്ന് കാണിച്ചിരുന്ന സത്യം….അത്……..
“സീതെച്ചി…..ഇത്രയും നാൾ നിങ്ങളോട് ചെയ്തതിൽ മനം നൊന്ത് കഴിഞ്ഞതാ ആ മനുഷ്യൻ….ഇനിയും….”
“ഞാൻ…..എനിക്കിനി…..അധികം…..”
ജാനകിയുടെ വാക്കുകൾ ഇടറി…ശ്വാസം എടുക്കാൻ അവർ നന്നേ ബുദ്ധിമുട്ടി.
സീത വേഗം ദേവനെ വിളിച്ചു.
ദേവൻ വന്നപ്പോൾ കണ്ടൂ…..നിറ കണ്ണുകളോടെ അമ്മയ്ക്ക് മുൻപിൽ കിടക്കുന്ന ജാനകിയെ…. ആ കണ്ണുകളിൽ നിന്ന് ജീവന്റെ തേജ്വസ് മാഞ്ഞു പോയി തുടങ്ങി എന്ന് അവന് തോന്നി.
ദേവൻ ഡോക്ടറെ വിളിക്കാൻ ഓടുമ്പോഴേക്കും ജാനകി വീണ്ടും സീതയുടെ കൈകളിൽ പിടിച്ചു.
“ഇനി….എന്റെ ….മകനെ….അവനെ ….ഞാൻ ….ഇൗ കൈകളിൽ….. ഏൽപ്പിക്കുക യാണ്… വേണുവേട്ടനോട്…..ഇനിയെങ്കിലും…..ക്ഷമിക്കാൻ….കഴിയുമെങ്കിൽ…….”
ആ വാക്കുകൾ പറഞ്ഞു മുഴുവനായി കഴിഞ്ഞില്ല അവർക്ക്…..അതിനു മുൻപേ….. ആ ശരീരത്തിൽ നിന്നും ആത്മാവ് പടിയിറങ്ങി.
ദേവൻ ഡോക്ടറുമായി എത്തിയപ്പോൾ കണ്ടൂ നിശ്ചലമായ ആ ശരീരം..
ഡോക്റ്റർ ഒരിക്കൽ കൂടി ആ ഹൃദയമിടിപ്പ് പരിശോധിച്ചു.എന്നിട്ട് ദേവനെ നോക്കി.
“സോറി….മിസ്റ്റർ….കഴിഞ്ഞു….”
ദേവന്റെ കണ്ണ് നിറഞ്ഞു..അവന്റെ മനസ്സിൽ അപ്പൊൾ തളർന്നു കിടക്കുന്ന അച്ഛനും ,പ്രമും മാത്രമായിരുന്നു.
ദേവന്റെ സ്വാധീനത്താൽ ജാനകിയുടെ ബോഡി പെട്ടെന്ന് തന്നെ വിട്ടു കിട്ടി.
എന്നിട്ട് അവൻ നേരെ ഹോസ്പിറ്റലിൽ എത്തി.ഡോക്ടറെ കണ്ട് കാര്യങ്ങൽ ധരിപ്പിച്ചു അച്ഛന്റെ ഡിസ്ചാർജ് വാങ്ങി.
വീട്ടിലേക്ക് ചെല്ലുമ്പോൾ വേണുഗോപാലും , പ്രെമും കണ്ടൂ അവിടെ പതിവില്ലാതെ ആൾക്കൂട്ടം…
പ്രേം ഓടി ….അപ്പൊൾ കണ്ടൂ….അമ്മയെ…….വെള്ള പുതപ്പിച്ച ആ ശരീരത്തിലേക്ക് അവൻ ഒന്നേ നോക്കിയുള്ളൂ….
“അമ്മേ…”
എന്ന നിലവിളിയോടെ അവൻ നിലത്തേക്ക് വീഴുമ്പോൾ നിറ കണ്ണുകളോടെ നന്ദന ഓടി അവന്റെ അരികിലെത്തി അവനെ താങ്ങി..
അച്ഛനെ താങ്ങി ചെറിയമ്മയുടെ അടുത്തേക്ക് കൊണ്ട് വരുമ്പോൾ ദേവൻ കണ്ടൂ നിറകണ്ണുകളോടെ അച്ഛനെ നോക്കുന്ന അമ്മയെ….
ജാനകിയുടെ അടുത്ത് ചെന്ന് വേണുഗോപാൽ ആ നെറ്റിയിൽ മുഖം അമർത്തി..എന്നിട്ട് ദേവനോടു പറഞ്ഞു..
“എനിക്ക്….കിടക്കണം മോനെ…അവളെ. .. ഇങ്ങനെ…കാണാൻ വയ്യ എനിക്ക്….എന്നെ കൊണ്ട് പോകൂ…”
ദേവൻ അച്ഛനെ മുറിയിൽ കൊണ്ട് ചെന്നു കിടത്തി.കണ്ണുനീർ മൂടിയ കണ്ണുകൾ കൊണ്ട് അയാൾക്ക് കാഴ്ച മങ്ങി..
അപ്പൊൾ…. ആ മങ്ങിയ കാഴ്ചയിലും അയാൾ കണ്ടൂ….നിറ കണ്ണുകളോടെ തന്നെത്തന്നെ നോക്കുന്ന സീതയെ …..
* * * * * * * * * * * * ***
ദിവസങ്ങൾ ഒടിയകന്നു.മാസങ്ങളായി..നാളെ അവിടെ ഒരു മംഗള കർമ്മം നടക്കുകയാണ്.ഒന്നല്ല… രണ്ട്….
ദേവന്റെയും അനുരാധയുടെയും,വിവാഹം….മറ്റൊന്ന് നന്ദനയുടെയും,വിശ്വജിതിന്റെയും…..
“അമ്മേ…..”
നന്ദനയുടെ ആ വിളി കേട്ട് കൊണ്ടാണ് സീത അങ്ങോട്ട് വന്നത്.
“എന്താ പെണ്ണേ ….നിന്റെ അലറൽ ഇന്നും കൂടിയേ ഉള്ളൂ ട്ടോ….നാളെ മുതൽ ഇങ്ങനെ ഇങ്ങനെ അലറി വിളിച്ചാൽ ജിത്തിൻെറ അമ്മ നിന്നെ പിറ്റേന്ന് തന്നെ ഇങ്ങോട്ട് കൊണ്ട് വന്നു വിടും…”
അതിനുള്ള മറുപടി അപ്പോഴേക്കും പ്രേം പറഞ്ഞു..
“അപ്പൊൾ പിറ്റേന്ന് തന്നെ ദേവെട്ടനും അനു ഏട്ടത്തീനെ അങ്ങോട്ട് കൊണ്ട് വിടും അല്ലേ അച്ഛാ….”
അത് കേട്ട് വേണുഗോപാൽ ചിരിച്ചു…പ്രേം വേഗം അച്ഛന്റെ വീൽചെയർ തള്ളി കൊണ്ട് വന്നു സീതയുടെ അടുത്തിരുത്തി.
വേണുഗോപാലിന്റെ കണ്ണ് നിറഞ്ഞു.
അത് കണ്ട് സീത പറഞ്ഞു.
“അയ്യേ..വേണു വേട്ടൻ കരയാണോ….അതിനു നന്ദു മോൾ പോണത് ദൂരേക്ക് ഒന്നും അല്ല…ഓടി വരാവുന്ന ദൂരല്ലെ ഉള്ളൂ….”
അത് കേട്ട് പ്രേം പറഞ്ഞു.
“ഉവ്വ…നാളെ അമ്മ കരയാതെ നോക്കിക്കോ നന്ദു വേച്ചി…..”
അത് പറയുമ്പോൾ പ്രേമിന് കണ്ണുകൾ നിറഞ്ഞു.
“ഞാൻ പോയാലും വിഷമിക്കണ്ട ട്ടോ പ്രേം…എന്റെ സ്ഥാനത്ത് നാളെ മുതൽ അനു ചേച്ചി ഉണ്ടാകും ഇവിടെ നിന്റെ അടുത്ത്…”
“മതി ….മതി….വേഗം ആയ്‌കോട്ടെ…ഇപ്പൊ തന്നെ എല്ലാവരും എത്തിത്തുടങ്ങും .മതി വിസ്താരം…..”
സീതമ്മ പറഞ്ഞു…
പിറ്റേന്ന് ആ കല്യാണ പന്തലിൽ നിന്ന് നന്ദനയും,ദേവനും രണ്ടിടങ്ങളിലേക്ക് യാത്ര തിരിച്ചപ്പോൾ നന്ദന ജിത്തിന്റെ തോൾ ചേർന്ന് വിതുമ്പിക്കരഞ്ഞൂ.
ദേവന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി യിരു ന്നു.
****************
കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങിയത് ഒന്ന് കൂടി നോക്കി തൃപ്തി വരുത്തി നന്ദന.
അത് കണ്ട് ജിത് പറഞ്ഞു.
“എന്റെ നന്ദു…നമ്മൾ പോണത് ഹോസ്പിറ്റലിലേക്ക് ആണ്…നിന്റെട്ടൻറെ കുഞ്ഞിനെ കാണാൻ….മതി ഒരുങ്ങിയത്…”
“കഴിഞ്ഞു ജിത്തെട്ടാ….”
അവർ ചെല്ലുമ്പോൾ കുഞ്ഞിനെ റൂമിലേക്ക് മാറ്റിയിരുന്നു..അനുവിനെയും….അവർ കുഞ്ഞിനെ കണ്ടു മടങ്ങുമ്പോൾ ജിത്ത് പറഞ്ഞു…
“ഇനി എന്നാണാവോ ഞാനും ദേവേട്ടനെ പോലെ….ഇങ്ങനെ………”
അത് കേട്ട് അവളുടെ മുഖം ചുവന്നു തുടുത്തു….
* * * * * * * * * * * *
അന്ന് ദേവന്റെ കുഞ്ഞിന്റെ പേര് ഇടീൽ ചടങ്ങാണ്….വെറ്റില കൊണ്ട് ആ കുഞ്ഞിന്റെ ചെവി മറച്ചു വേണുഗോപാൽ മറു ചെവിയിൽ ആ പേര് വിളിച്ചപ്പോൾ അവള് കൈകാലുകൾ ഇളക്കി പുഞ്ചിരിച്ചു..
“വന്ദന”
അത് കണ്ട് വേണുഗോപാലിന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണ് നീർ അടർന്നു വീണു.
പെട്ടെന്ന് ആണ് എല്ലാവരും അത് കണ്ടത്…നന്ദന കുഴഞ്ഞു വീഴുന്നത്.. ജിത്ത് അവളെയും വാരിയെടുത്ത് ഹോസ്പിറ്റലിലേക്ക് പാഞ്ഞു..
ഡോക്റ്റർ പുറത്ത് വരുന്നത് നോക്കി ഉള്ളിലെ വെപ്രാളം പുറത്ത് കാണിക്കാതെ അവൻ നിന്നു.കുറച്ച് നേരം കഴിഞ്ഞു ഡോക്റ്റർ അവന്റെ അടുത്ത് വന്നു.
“പേടിക്കാൻ ഒന്നുമില്ല മിസ്റ്റർ വിശ്വജിത്..സന്ധോഷിക്കേണ്ട സമയമാണ് ഇനി. താങ്കൾ അച്ഛനാകാൻ പോകുന്നു.”
ആ വാക്കുകൾ അവന്റെ കാതുകളിൽ വന്നു അലയടിച്ചു….അവന് നന്ദനയെ കാണണം എന്ന് തോന്നി…
അപ്പോഴേക്കും നന്ദനയെ അവർ അങ്ങോട്ട് കൊണ്ട് വന്നു.
ജിതിനേ കണ്ടു അവന്റെ അടുത്തേക്ക് ഓടാൻ തുടങ്ങിയ അവളെ ജിത്ത് തടഞ്ഞു.
” പതിയെ വന്നാ മതി ….ഓടണ്ട….”
തിരിച്ച് വീട്ടിൽ എത്തിയപ്പോൾ എല്ലാവരും അവരെ കാത്തിരിക്കുകയായിരുന്നു.
ആ സന്തോഷത്തിലും അവർ ഒരു നിമിഷം ജാനകിയെ ഓർത്തു,കൂടെ വന്ദനയെയും..
പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങൾ ആയിരുന്നു…വീണ്ടും അതേ ഹോസ്പിറ്റലിന്റെ ഡോറിന് മുന്നിൽ പണ്ട് ദേവൻ അനുഭവിച്ച ടെൻഷൻ ആയി ഇന്ന് ജിത്ത് കാത്തു നിന്നു ആ രണ്ടു മാലാഖ കുഞ്ഞുങ്ങളെയും കൈ നീട്ടി വാങ്ങാൻ …
ഒടുവിൽ അവരെ ഏറ്റു വാങ്ങി നെഞ്ചോട് ചേർത്തപ്പോൾ അവൻ മനസ്സിൽ കണ്ടൂ നിറകണ്ണുകളോടെ അവരെ നോക്കുന്ന നന്ദനയുടെ അച്ഛന്റെ മുഖം……
ദേവന് തോന്നി അത് , പ്രേമും ,വന്ദനയും ആണെന്ന്……
സന്തോഷത്തോടെ ദേവൻ പ്രീമിനെ നോക്കി.അവന്റെ നിറ കണ്ണുകളും സന്തോഷത്താൽ തിളങ്ങി.
(അവസാനിച്ചു)
NB:(ജാനകിയെ കൊന്നതിന് ആരും പൊങ്കാല ഇടരുത്..ഒരു ഭർത്താവും,രണ്ടു ഭാര്യമാരും ഒക്കെ ഇന്നത്തെ കാലത്തും സർവ സാധാരണമാണ് എങ്കിലും…അവരുടെ കൂടിച്ചേരൽ നടക്കാൻ ഇങ്ങനൊന്നു അനിവാര്യം ആണെന്ന് ന്റെ മനസ്സ് പറഞ്ഞു.അത് കൊണ്ട് കൊന്നത് ആണ് ട്ടോ,ഓരോ ദുഃഖത്തിനും,തൊട്ട് പിന്നിൽ സന്തോഷവും ഉണ്ടാവും ഇല്ലെ…? അങ്ങനെ വിചാരിച്ചാൽ മതിട്ടോ.)

by