The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഞാൻ ആമി
“ഛെ …എന്തൊരു ഉളുമ്പുമണമാണ് നീവന്നു കിടന്നപ്പോൾ …നീയെന്താ മീൻവെട്ടിയിട്കുളിച്ചില്..”കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റു അഖിലേട്ടൻ അത് പറഞ്ഞപ്പോൾ ഞാനാകെ ചമ്മിപ്പോയി .പെട്ടെന്ന് ഞാൻ കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റു .എന്റെ കൈകൾ മണത്തുനോക്കി .എനിക്ക് മണമൊന്നും തോന്നിയില്ല .”ഞാൻ നല്ല ചന്ദ്രിക സോപ്പിട്ടു കൈകളൊക്കെ കഴുകിയതാണ് അഖിലേട്ടാ …കുളിക്കുകയും ചെയ്തതാണ് “അല്പം ജാള്യതയോടാണ് ഞാനതു പറഞ്ഞത് .ഭയങ്കര ശുദ്ധവും വൃത്തിയുമായിരുന്നു അഖിലേട്ടനു .
“നീ അപ്പുറത്തെ ലയയെകണ്ടുപടിക്ക് ..അവരെപ്പോഴും നല്ല വൃത്തിയായാണ്ഇരിക്കുന്നത് .നിന്നെയെപ്പോൾ നോക്കിയാലും നിന്റെ നെറ്റിയുടെ മുൻവശം ചീഞ്ഞളിഞ്ഞാണ് ഇരിക്കുന്നത് …പെണ്ണായാൽ നല്ല വൃത്തിയും മെനക്കും നടക്കണം .ഇപ്പോൾ നീ എന്റെകൂടെ കിടക്കുന്നതുതന്നെ എനിക്ക് ഇഷ്ടമല്ല “അഖിലേട്ടൻ അത് പറഞ്ഞപ്പോൾ എനിക്ക് കരച്ചിൽവന്നു .ഒരു പായ നിലത്തുവിരിച്ചു ഞാൻ കിടന്നു .സങ്കടം സഹിക്കാൻവയ്യാതെ ഞാൻ കരഞ്ഞു . “ആമി …നീയെന്തിനാണ് കരയുന്നത് …? “ഒന്നുമില്ല .ഞാനൊരു അധികപ്പറ്റാണോ അഖിലേട്ടാനിങ്ങൾക്ക് .എന്നെയെന്തുവേണേലും പറഞ്ഞോ …മറ്റൊരു പെണ്ണുമായി ഒരിക്കലും താരതമ്യം ചെയ്യരുതേ …എനിക്ക് കുറവുകൾ ഉണ്ടാകാം …അതിനു മനസ്സിന് നൊമ്പരപ്പെടുത്തുന്ന ഓരോകാരണങ്ങൾ കണ്ടെത്തല്ലേ …ഞാനുമൊരു ജീവനുള്ള ശരീരമാണ് ..എനിക്കും വേദനിക്കുന്ന മനസ്സുണ്ട് “ഞാനതും പറഞ്ഞു പൊട്ടിക്കരഞ്ഞു .അറിയാതെ വായിൽനിന്നും വീണുപോയ വാക്കുകൾ തിരിച്ചെടുക്കാനാകാതെ അഖിലേട്ടൻ ഒന്നും മിണ്ടാതെ എന്നോടൊപ്പം കിടന്നു .ആ കൈകളിൽ എന്റെ കണ്ണുനീരിന്റെ ഉപ്പുരസം അഖിലേട്ടനെ പൊള്ളിച്ചുവെന്നു ആ കൈകൾക്കുള്ളിൽ ഞാൻ അകപെട്ടപ്പോൾ എനിക്കുമനസ്സിലായി .