22/04/2026

ഹൃദയസഖി : ഭാഗം 22

രചന – കൃഷ്ണ

ടാ… ദിച്ചു വന്നില്ലല്ലോ…? അവനെ വിളിച്ചിട്ടും കിട്ടുന്നില്ല… (ജിത്തു )

ഇനിപ്പോ ഒരു കാര്യം ചെയ്യാം… നമുക്ക് തുടങ്ങി വെക്കാം… അവന് പിന്നെ പ്രേത്യേകം പഠിച്ചെടുക്കേണ്ടതിന്റെ ആവിശ്വമില്ലല്ലോ… (നിയാൽ )

അത് ശെരിയ… ടീമ്സ് ഓഡിറ്റോറിയത്തിൽ എത്തി കാണും… വാ നമുക്ക് അങ്ങോട്ടേക്ക് ചെല്ലാം…
ജിത്തു അതും പറഞ്ഞ് നിയാലുമായി ഓഡിറ്റോറിയത്തിലേക്ക് നടന്നു…

രണ്ടാളും ഓഡിറ്റോറിയത്തിൽ വരുമ്പോൾ ടീമ്സ് എത്തിയിരുന്നു…

നിയാലിന്റെ കണ്ണുകൾ ആതിയെ തിരഞ്ഞു കണ്ടില്ല…

ആധ്വികയും മാധുരിയും വന്നില്ലേ…? (ജിത്തു )

അവളും മാര് ആ വിഷ്ണുന്റെയും കൂട്ടരുടെയും കൂടെ കുന്നരിച്ചു നിക്കുന്നുണ്ടാകും…
ടീന പുച്ഛത്തോടെ പറഞ്ഞു…

ടീന പറഞ്ഞത്‌ ജിത്തുവിനും നിയാലിനും ഒട്ടും പിടിച്ചില്ല…

ടീന കണ്ടിരുന്നോ അവര് രണ്ടാളും വിഷ്ണുവിന്റെയും ടീമ്സിന്റെയും കൂടെ കിന്നരിച്ചിരിക്കുന്നത്…?
ജിത്തു കുറച്ച് ദേഷ്യത്തോടെ ചോദിച്ചു…

അ.. അത്… ഞാൻ കണ്ടില്ല… അല്ലേലും രണ്ടാളും അവരുടെ കൂടയല്ലേ കാണാറ്… മുട്ടിയുരുമമിയും തോളിൽ കൈയ്യിട്ടുമൊക്കെയല്ലേ സംസാരം… രണ്ടിന്റെയും സ്വഭാവം നല്ലതല്ല… ജിത്തു നിന്റെ കാര്യം എനിക്കറിയാം… അത് കൊണ്ട് ഞാൻ പറയുവാ…

സ്റ്റോപ്പ്‌ ഇറ്റ് ടീന… ജിത്തുവിന്റെ ശബ്‌ദം മുറുകിയിരുന്നു… ടീനയൊന്ന് പേടിച്ചു… തനിക്ക് നേരെ ഇന്നേ വരെ ശബ്ദമുയർത്തിയിട്ടില്ലായിരുന്നു…

അവരെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം… നീ നിന്റെ കണ്ണുകൊണ്ട് മറ്റൊരർഥത്തിൽ കാണുന്നത് പോലെ അല്ല മറ്റുള്ളവർ… പിന്നെ ഇപ്പോ പറഞ്ഞത്‌ പറഞ്ഞു… ഇനി ഈ വർത്തമാനം ആവർത്തിച്ചാൽ ഞാൻ കേട്ട് നിക്കുമെന്ന് വിചാരിക്കണ്ട ടീന…

ജിത്തു പറഞ്ഞത്‌ കേട്ട് ടീന ഉരുകിയ കണക്കെയായി പോയി… അവൾക്ക് പിറകിൽ നിക്കുന്നവരിൽ നിന്ന് അടക്കി ചിരി കേൾക്കുന്നുണ്ട്… ടീന മുഖം ചെരിച്ച് നോക്കി പേടിപ്പിച്ചു…

ജിത്തു ഞാൻ മറ്റൊരർഥത്തിലല്ല പറഞ്ഞത്‌… ഞാൻ കണ്ട കാര്യം തന്നെയാ പറഞ്ഞത്‌…
(ടീന )

വേണ്ട ടീന… ഈ സംസാരം നിർത്തിയേര്… നിനക്ക് ഊഹിച്ചു പറയാനും തോന്നിയത് പറയാനും നിക്കണ്ട… (നിയാൽ )

എല്ലാവരെയും വശത്താക്കി വെച്ചേക്കുവാ അവളും മാര്… ടീന മനസിലോർത്തു…

_______________________________________

ആതിയും മാധുവും ഓഡിറ്റോറിയത്തിലേക്ക് വരുമ്പോൾ കാണുന്ന കാഴ്ച മുഖം ഇരുണ്ട് നിക്കുന്ന ടീനയെയും കുറച്ച് കലിപ്പിൽ നിക്കുന്ന ജിത്തുവിനെയും നിയാലിനെയും ആണ്… പിറകിൽ നിക്കുന്നവരിൽ പലരും അടക്കി ചിരിക്കുന്നുമുണ്ട്…

എന്തോ സംഭവിച്ചിട്ടുണ്ടന്നു തോന്നുന്നല്ലോ ആതി… (മാധു )

എല്ലാത്തിന്റെയും മുഖഭാവം വെച്ച് നോക്കുവാണേൽ എന്തോ വലുത് തന്നെ സംഭവിച്ചിട്ടുണ്ട്… കണ്ടിട്ട് കഥകളിക്ക് കാര്യമായി കിട്ടിയത് പോലെ തോന്നുന്നു… (ആതി )

അതെങ്ങനെ നിനക്ക് മനസ്സിലായി…? (മാധു )

എല്ലാത്തിന്റെയും മുഖത്തെ ഭാവം നോക്കിയെ… ജിത്തുവേട്ടനും നിയാൽ മാസ്റ്ററും കുറച്ച് കലിപ്പിലാണ്… ടീന കഥകളിയുടെ മുഖം ചെറിയാൻ പോയിട്ട് കണക്കിന് വാങ്ങി കൂട്ടിയ കണക്കെ പിന്നെ ബാക്കി ടീമ്സിന്റെ മുഖം അടക്കി ചിരി… അത് ഈ കഥകളിയെ എന്തേലും പറഞ്ഞത്‌ കേട്ടിട്ടായിരിക്കണം…
ആതി വിശതീകരിച്ചു…

ശോ അങ്ങനെ ആയിരുന്നേൽ നമ്മളത് മിസ്സ്‌ ആക്കി കളഞ്ഞല്ലോ ആതി… മാധു നിരാശയോടെ പറഞ്ഞു…

നിങ്ങളെന്താ താമസിച്ചേ…?
രണ്ടും ചർച്ചിച്ചോണ്ടിരിക്കെയാണ് ജിത്തുവിന്റെ ചോദ്യം…
ആതിയെയും മാധുനെയും കണ്ടതും ടീനയുടെ മുഖം ഒന്ന് കൂടി ഇരുണ്ടു വന്നു…

രണ്ടാളും ജിത്തുനെ നോക്കി… മുഖം ഗൗരവത്തിൽ തന്നെയാണ്…

എടി ആതി അന്യൻ നമ്മക്കടുക്കലും കലിപ്പിലാണല്ലോ…? ആതി കേൾക്കെ മാത്രം മാധു പറഞ്ഞു…

ടി പിറുപിറുക്കാതെ ചോദിച്ചതിന് മറുപടി പറയാൻ… ജിത്തു മാധുനെ നോക്കി പറഞ്ഞു…

അത്… ഇപ്പോ ക്ലാസ്സിൽ വന്നപ്പോഴാ അറിഞ്ഞേ ജിത്തുവേട്ടാ…
മറുപടി കൊടുത്തത് ആതിയായിരുന്നു… മാധുവാണേൽ ജിത്തുനെ കൂർപ്പിച്ചു നോക്കുന്നു…

മമ്… ജിത്തു ഒന്നമർത്തി മൂളി…

__________________________________

അപ്പോ അതായിരുന്നു സംഭവം… ശോ ശെരിക്കും മിസ്സ്‌ ആയി പോയി… (മാധു )

എടി മാധു… നമ്മൾ ആ സമയം ഇവിടെ ഉണ്ടായിരുന്നേൽ കഥകളി ജിത്തുവേട്ടന്റെ കൈയ്യിൽ നിന്നും മാസ്റ്ററുടെ കൈയ്യിൽ നിന്നും മേടിച്ചു കൂട്ടുമായിരുന്നോ… (ആതി )

ആമ്… അത് ശെരിയ… (മാധു )

ടീനേച്ചിയുടെ നിപ്പ് കാണണ്ടത് തന്നെയായിരുന്നു… വലിയ കാര്യത്തിൽ പറഞ്ഞതാ… പക്ഷേ ഏറ്റില്ല എന്ന് മാത്രമല്ല കണക്കിന് കിട്ടിയേം ചെയ്തു… (കൂട്ടത്തിൽ ഉണ്ടായിരുന്ന കുട്ടി)

അത് കേട്ട് രണ്ടാളും ചിരിച്ചു…

മൂന്നാളും സംസാരിച്ചിരിക്കെയാണ് ജിത്തു അവർക്കടുക്കലേക്ക് വന്നത്…

ജിത്തുനെ കണ്ടതും മാധു ചുണ്ട് കൊട്ടി മുഖം തിരിച്ചു… അത് കണ്ട് ജിത്തുന് ചിരി വന്നെങ്കിലും പിടിച്ചു നിന്നു…

മാധു… ജിത്തു വിളിച്ചു…

മമ്… എന്താ…?

എന്റെ കൂടെ വാ… എനിക്ക് നിന്നോട് സംസാരിക്കണം…

എനി… ബാക്കി പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ജിത്തു മാധുനെയും വലിച്ചോണ്ട് നടന്നു കഴിഞ്ഞു…

അത് കണ്ട് ആതി ചിരിച്ചു പോയി… കൂടെ ഉണ്ടായിരുന്ന കൊച്ച് എന്താപ്പോ സംഭവിച്ചേ എന്ന കണക്കെ നിക്കുന്നു…

ആതി രണ്ടാളും പോകുന്നത് നോക്കി നേട്ടം തിരിച്ചതും അവൾക്കടുക്കലേക്ക് ചെറു പുഞ്ചിരിയോടെ നടന്നു വരുന്ന നിയലിനെയാണ്…
അപ്പോഴേക്കും അടുത്തുണ്ടായിരുന്ന കുട്ടി എണീറ്റ് പോയിരുന്നു…

ഫ്രണ്ടിനെ ജിത്തു പൊക്കിയല്ലേ…? ആതിക്കടുക്കൽ വന്നിരുന്ന് കൊണ്ട് നിയാൽ ചോദിച്ചു…

അതിന് ആതി ചിരിച്ച് കൊണ്ട് തലയാട്ടി…

നിയാൽ ഒരു നിമിഷം അവളെ തന്നെ നോക്കിയിരുന്നു പോയി… അവൾടെ ചിരിയിൽ ലയിച്ച്…

എന്താ മാസ്റ്റർ ഇങ്ങനെ നോക്കുന്നേ…?

ആതിയുടെ ചോദ്യം കേട്ട് നിയാൽ ചെറുതായി ചമ്മി…

ഏയ്… ഒന്നുല്ല… അല്ല ഞാൻ തന്നോട് പറഞ്ഞിരുന്നതല്ലേ ഈ മാസ്റ്റർ വിളി വേണ്ടന്ന്…

നാവിൽ വന്ന് പോകുന്നതാ… വഴങ്ങി പോയി…
ആതി ചെറു ചിരിയാലേ പറഞ്ഞു…

മമ്… ഓക്കേ ഓക്കേ…

ആരുവിന്റെ നോട്ടം പുറത്തേക്ക് നീണ്ടു…
നിയാൽ അവളിൽ നോട്ടം കൊടുത്തു കൊണ്ടിരുന്നു…

അവന്റെ മനസ്സിൽ ആതിയോടുള്ള ഇഷ്ട്ടം തുറന്ന് പറഞ്ഞാലോ എന്ന ആലോചനയിൽ ആണ്… കേട്ട് കഴിഞ്ഞാൽ എങ്ങനെ പ്രേതികരിക്കുമെന്ന് ചെറിയൊരു പേടി ഉടലെടുത്തു എങ്കിലും നിയാൽ പറയാൻ തീരുമാനിച്ചു…

ആധ്വിക, നിയാൽ വിളിച്ചതും ആതി അവന് നേരെ തിരിഞ്ഞു…

എന്താ മാസ്റ്റർ… പറഞ്ഞു തീർന്നതും അവൾ ചിരിയോടെ നിയാലിനെ നോക്കി…

വഴങ്ങി പോയതല്ലേ… ഞാൻ ഇനി തിരുത്താൻ പറയില്ല… ചെറു പുഞ്ചിരിയോടെ നിയാൽ പറഞ്ഞു…

ഈ മുഖത്ത് ചിരിയൊക്കെ വരുമല്ലേ…? ആതി നിയാലിന്റെ മുഖത്തേക്ക് ഉറ്റ് നോക്കി കൊണ്ട് ചോദിച്ചു…

അതെന്താ താൻ അങ്ങനെ പറഞ്ഞത്‌…?

അല്ല… അക്കാധമിയിൽ വെച്ച് ഈ മുഖത്ത് ഒരു പുഞ്ചിരി പോലും വിരിഞ്ഞു കണ്ടട്ടില്ല… മുഖത്ത് എപ്പോഴും ഗൗരവം മാത്രം… (ആതി )

അത് കൂടുതൽ ഫ്രണ്ട്ലി മൈൻഡ് ആയാൽ ശരിയാവത്തില്ലന്ന് തോന്നി… (നിയാൽ )

മമ്… അത് കൊണ്ട് മാസ്റ്ററിന് വിളി പേര് വരെ ഉണ്ടായിരുന്നു… (ആതി )

പഞ്ചിങ് ബെൽ എന്നായിരിക്കുമല്ലേ…? നിയാൽ ചിരി ഒളിപ്പിച്ചു കൊണ്ട് ചോദിച്ചു…

നിയാൽ പറഞ്ഞത്‌ കേട്ട് ആതി ഞെട്ടി…

ആതിയുടെ മുഖം കണ്ടതും നിയാലിന് ചിരി വന്നു പോയി…

മാസ്റ്റർ എങ്ങനെ…? (ആതി )

ഞാൻ കേട്ടിട്ടുണ്ട്… (നിയാൽ )

ആതിയൊന്ന് ഇളിച്ചു കൊടുത്തു…

ദിച്ചു ഓഡിറ്റോറിയത്തിലേക്ക് വരുമ്പോൾ കാണുന്നത് ആതിയും നിയാലും സംസാരിച്ച് നിക്കുന്നതാണ്… ചിരിയാലെയാണ് സംസാരം…

ദിച്ചൂന് അത് കണ്ടതും ചെറിയൊരു കുശുമ്പ് ഉടലെടുത്തു… തന്റടുക്കൽ ഒന്ന് നേരെ ചൊവ്വേ സംസാരിക്കാൻ കൂട്ടക്കാറില്ല… ദിച്ചുന്റെ മുഖം മാറി…

ആ നിമിഷം തന്നെ ആതി നിയാലിനോട് എന്തോ പറഞ്ഞ് ചിരിയാലേ മുഖം തിരിച്ചതും
കണ്ടത് ദിച്ചുനെ… അവനെ കണ്ടതും ആതിടെ കണ്ണുകൾ വിടർന്നു… കൊതിച്ചത് കണ്ട് കിട്ടിയ സന്തോഷമായിരുന്നു ആ നിമിഷം അവൾക്ക്… ഹൃദയം തുടി കൊട്ടി…
അത് ആതിടെ മുഖത്ത് പ്രേകടമായിരുന്നു…
എന്ത് കൊണ്ട് ദിക്ഷിക്കിനെ കാണുമ്പോൾ ഇങ്ങനൊരു ഫീൽ എന്ന് അവൾക്കും അറിയില്ല…

ദിച്ചു അവരെ ഒന്ന് നോക്കി വേഗം തിരിഞ്ഞ് ഓഡിറ്റോറിയത്തിൽ നിന്ന് പുറത്തേക്ക് പോയി… ദിച്ചുവിന്റെ ആ പ്രേവർത്തി ആതിയെ വല്ലാതാക്കി… നിയാലിനോട് എന്തോ പറഞ്ഞ് ആതി വേഗം എണീറ്റ് ദിച്ചു പോയ പിറകെ വെച്ച് പിടിച്ചു…
ആതിയുടെ പോക്ക് കണ്ട് നിയാൽ മുഖം ചുളിച്ചു…

_________________________________

മാധു….. ആതി ഒരോളത്തിൽ വിളിച്ചു…

എന്താ ആതി…

ഞാൻ ഒരു കാര്യം ചോദിക്കട്ടെ…? (ആതി )

അതിനെന്താ ചോദിക്ക്… (മാധു )

അതുണ്ടല്ലോ നമ്മൾ ഇപ്പോ ഒരാളെ കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ വല്ലാത്തൊരു ഫീലിംഗ് അതായത് പറഞ്ഞറിയിക്കാൻ പറ്റാത്തൊരനുഭൂതി അനുഭവപ്പെടില്ലേ… അങ്ങ്…

അതികം വളച്ചു കേട്ടണ്ട… ആളാരാണെന്ന് പറഞ്ഞോ…? ആതി പറഞ്ഞ് മുഴുവിപ്പിക്കും മുന്നേ മാധു പറഞ്ഞു…

എനിക്ക് അങ്ങനെ ഒന്നും…

പറയുന്നോ… അതോ ഞാൻ പറയിപ്പിക്കണോ…? (മാധു )

എന്റെ മനസ്സിൽ ഒരിഷ്ട്ടമുണ്ട്… ആളാരാണെന്ന് ഞാൻ പറയാം… പക്ഷേ ഇപ്പോ പറയില്ല… (ആതി )

ആതി പറഞ്ഞത്‌ കേട്ട് മാധു കൂർപ്പിച്ചു നോക്കി…

ഞാൻ പറയില്ലാന്നു പറഞ്ഞില്ലല്ലോ… ഞാൻ നിന്നോട് പറയും… നിന്നോട് പറയാത്ത എന്തേലും ഉണ്ടോ എനിക്ക്… അജുവും നിയുമല്ലേ എന്റെ മനസ് സൂക്ഷിപ്പുകാർ…
ഇത് സമയമാകുമ്പോൾ ഞാൻ പറയും…

മാധുന്റെ മൂക്കിൽ പിടിച്ചു വലിച്ച് കൊണ്ട് ആതി ചെറു ചിരിയാലേ പറഞ്ഞു…
മാധുവും ചിരിയാലേ തലയാട്ടി…

തുടരും…