18/04/2026

നിയോഗം : ഭാഗം 03

രചന – അഹം

“” എനിക്ക് ആളെ ഒന്ന് കാണണം അച്ഛാ…. ചില കാര്യങ്ങൾ നേരിട്ട് അറിയണം…. അതിന് ശേഷം പറയാം എന്റെ തീരുമാനം….. “”

💫💫💫💫💫💫💫💫💫💫💫💫💫💫

തറവാട്ടിലെ കുളപടവിൽ ഇരു പടവുകളിൽ ഇരിക്കുമ്പോഴും പരസ്പരം എങ്ങനെ പറഞ്ഞു തുടങ്ങണമെന്നറിയാതെ നിൽക്കുവായിരുന്നു മനുവും സൗപർണികയും…..

മനു തന്റെ അടുത്തിരിക്കുന്ന പെൺകുട്ടിയെ ഒന്ന് നോക്കി….. ഇരുനിറത്തിൽ ഇടുപ്പൊളം മുടിയുള്ള ഒരു സാദാ പെണ്ണ്…. പറയാൻ വല്യ പ്രത്യേകതകളൊന്നുമില്ല…. എന്നാലും ഓമനത്തം തോന്നുന്ന മുഖം…….. ശാലീനത തോന്നുന്ന വേഷ വിധാനം…..

മനസ്സിൽ ആഗ്രഹിച്ചിരുന്ന പെൺരൂപത്തിൽ നിന്നും തികച്ചും വ്യത്യസ്തം….. രൂപത്തിലും ഭാവത്തിലും വേഷവിധാനത്തിലും……..എങ്ങനെ ഉൾകൊള്ളും ഇവളെ ജീവിത സഖിയായി…. മനസ്സിൽ മൊട്ടിട്ട ഇഷ്ടത്തെ നഷ്ടപ്പെടാനും ഒരുക്കമാകുന്നില്ല മനസ്സ്…. എല്ലാത്തിനും സമയം ആവശ്യമാണ്…..

വിധി കാരണം എന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ വിധിക്കപ്പെട്ടവൾ….. നാളെ കൂടെ കൂട്ടുന്നതിനുമുൻപ് പരസ്പരം ഒരു ധാരണ ഉണ്ടാവണം…… എന്തു തന്നെ ആയാലും കഷ്ടപ്പെട്ട് ഇഷ്ടപെടാനാവില്ല എനിക്ക്……

“” ഹ്മ്മ് ഹ്മ്മ് ….. “” മനു അവളുടെ ശ്രദ്ധ കിട്ടാനായി ഒന്ന് മുരടനക്കി….

ചിന്തകളാൽ ചുറ്റപ്പെട്ട സൗപർണിക ഒരു നിമിഷം ഞെട്ടിപ്പോയി….

തല ചെരിച്ചു നോക്കുമ്പോഴാണ് അവളെ തന്നെ ഉറ്റുനോക്കുന്ന ആളെ കണ്ടത്…… അടുത്തിരുന്നിട്ടും ഈ നിമിഷം വരെ താൻ അയാളെ നോക്കിയിട്ടില്ലെന്ന് അപ്പോഴാ അവൾക് മനസ്സിലായെ….

കാണാൻ സുന്ദരനായ ചെറുപ്പക്കാരൻ….. മോഡേണും സമ്പന്നനുമാണെന്ന് ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാം…… ഏതൊരു പെണ്ണും നോക്കി പോകുന്നൊരു സൗന്ദര്യം ഉണ്ട് അയാൾക്ക്…. തന്നേക്കാളും സുന്ദരിയായ പെൺകുട്ടിയെ തീർച്ചയായും ലഭിക്കും…. സൗന്ദര്യം കൊണ്ടും സമ്പത്തുകൊണ്ടും പരസ്പരം ചേർച്ചയില്ലാത്തവർ…..

പക്ഷെ വിധിയാൽ ചേർക്കപ്പെടാൻ ഒരുങ്ങുന്നു…

സൗപർണികയ്ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി…. അർഹതയില്ലാത്തത് കൈപിടിയിലേക്ക് ചേർത്ത് വെക്കും പോലെ….

“”തന്റെ പേര് എന്താ?? “”

മൗനത്തിനു വിരാമം കുറിച്ചുകൊണ്ട് മനു ചോദിച്ചു…..

“”സൗപർണിക…….””

“”ഓഹ് നൈസ് നെയിം….. ഞാൻ മനു….

സൗപർണികയ്ക്ക് എന്തിനാ നമ്മൾ ഇവിടെ വന്നതെന്ന് അറിയാലോ…… ഞാൻ പെട്ടു പോയതാണ്…. തറവാട്ടിൽ പൂജയും കല്യാണവുമൊക്കെ ആഘോഷിക്കാൻ വന്ന എന്നെ അവസാനം എല്ലാവരും കൂടി കല്യാണ ചെറുക്കൻ ആക്കി…. കഥകളും പ്രശ്നങ്ങളുമൊക്കെ കേട്ടപ്പോൾ അവരുടെ അപേക്ഷ തള്ളികളയാൻ ആകുന്നില്ല…. പക്ഷെ അറിയാതൊരാളുടെ കൂടെ ജീവിക്കാനും ഇപ്പോൾ മനസ്സ് തയ്യാറല്ല …. ഞാൻ ആകെ കൺഫ്യൂസ്ഡ് ആണ്…..””

മനുവിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ് അയാൾ മനസ്സുകൊണ്ട് ഈ വിവാഹം ആഗ്രഹിക്കുന്നില്ലെന്നു …. ശെരിക്കും പറഞ്ഞാൽ എനിക്കും ഉൾകൊള്ളാൻ സാധിക്കുന്നില്ല…. മനുവിന് ആരെയും ആകർഷിക്കുന്ന രൂപമാണെങ്കിലും ഞാൻ ആഗ്രഹിച്ച പുരുഷ സങ്കൽപ്പമേ അല്ല അയാൾ…. ഈ വിവാഹം പോലും തനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല…. പക്ഷേ ജനിച്ചതും വളർന്നതുമൊക്കെ വിശ്വാസങ്ങളെ ഉൾക്കൊണ്ടുകൊണ്ടാണ്…… അത് തള്ളിക്കളയാനും പറ്റുന്നില്ല….

മനു തന്റെ മറുപടിക്കായ് കാത്തിരിക്കുവാണെന്ന് തോന്നി….

“”നിങ്ങൾ പറയുംപോലെ തന്നേ ഞാനും ഇതിൽ പെട്ടുകിടക്കുവാ….. എനിക്കും ആരോടും നോ പറയാൻ സാധിക്കില്ല…. പക്ഷെ ഒരു കല്യാണം എന്റെ ഇപ്പോഴത്തെ സ്വപ്നങ്ങളിൽ പോലും ഇല്ല…. ഇപ്പോഴാണ് ഒരു ജോബ് ശെരിയായത്…. എന്റെ കരിയറിൽ ഒന്ന് ഉറച്ച് നിന്നതിനു ശേഷം മാത്രമേ വിവാഹത്തെ കുറിച്ച് ഞാൻ ചിന്തിക്കുമായിരുന്നുള്ളൂ…. പക്ഷെ ഇപ്പോൾ…..

അവസാനമായപ്പോഴേക്കും വാക്കുകൾ ഇടറിതുടങ്ങിയിരുന്നു സൗപർണികയ്ക്ക്…..

“”ഹേയ് താൻ ഇങ്ങനെ അപ്സെറ്റ് ആവാതെ….. നമുക്ക് എന്തേലും പരിഹാരം കാണാം…. നമ്മൾ രണ്ടുപേരും ഇപ്പൊ ഒരു വിവാഹം ആഗ്രഹിക്കുന്നില്ല…. പക്ഷെ ഈ വിവാഹം ഒഴിവാക്കാനും പറ്റില്ല…. അപ്പൊ ആഫ്റ്റർ മാര്യേജ് എന്ത് ചെയ്യാമെന്ന് നമുക്ക് ഡിസൈഡ് ചെയ്യാം…..””

സൗപർണികയ്ക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല….. ആകെ കൂടെ തല പെരുക്കും പോലെ തോന്നി… അത് അവളുടെ വാക്കുകളിലും പ്രതിഫലിച്ചു…..

“”കല്യാണം കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യാൻ…. ഇഷ്ടമാണേലും ഇല്ലേലും ഒരുമിച്ച് ജീവിക്കണ്ടേ…. എന്റെ ഇഷ്ടങ്ങൾക്കൊക്കെ എതിരാണ് നടക്കുന്നത്…..ഞാൻ ശെരിക്കും ഇങ്ങനെ ഒരാളെ അല്ല ലൈഫ് പാർട്ണർ ആയി മനസ്സിൽ കണ്ടതുപോലും……രൂപത്തിലും ഭാവത്തിലും സംസാരത്തിലുമൊക്കെ മൊക്കെ ഞാൻ ആഗ്രഹിച്ച ആളെ പോലെ അല്ല താൻ… എന്നെ പോലെ തന്നെ ഉള്ള ഒരാളെ ആണ് ഞാൻ ആഗ്രഹിച്ചത് “”

അവളിൽ നിന്നുതിർന്ന അവസാന വാക്കുകൾ അവനിൽ ശെരിക്കും കോപം ജനിപ്പിക്കുവാണ് ചെയ്തത്…..

“”ഓഹ് റിയലി….. നീ പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളു…. ഞാൻ ആഗ്രഹിച്ചതും സ്വപ്നം കണ്ടതും നല്ല സുന്ദരികുട്ടിയെ തന്നെയാ….. വെളുത്തു സുന്ദരിയായ മോഡേൺ പെൺകുട്ടി…. അല്ലാതെ നിന്നെപ്പോലൊരു പട്ടിക്കാട് അല്ല….. നിന്നോട് സംസാരിച്ച് ഒരു ധാരണയിൽ എത്താം എന്നാ ഞാൻ വിചാരിച്ചേ….. പക്ഷെ ഇത് ശെരിയാകുന്ന ലക്ഷണമില്ല….. എന്ത് തന്നേ ആയാലും നാളെ വിവാഹം നടക്കും…. പക്ഷെ ഒരിക്കലും നീ എന്റെ ഭാര്യ ആയിരിക്കില്ല….. ഇവിടത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച ശേഷം എല്ലാ ബന്ധവും ഒഴിവാക്കി പൊക്കോണം നീ….. ദാറ്റ്‌സ് ഫൈനൽ….. ഞാൻ പോകുന്നു…..””

ദേഷ്യത്തോടെ പടവുകൾ കയറി പോകുന്ന മനുവിനെ ഒട്ടൊരു പകപ്പോടെ നോക്കി നിന്നു പോയി അവൾ……
അറിയാതെ വായിൽ നിന്ന് വീണ വാക്കുകൾക്കുള്ള മറുപടി പറഞ്ഞതിലും കഠിനമായി തോന്നി…..

💫💫💫💫💫💫💫💫💫💫💫💫

ഛേ…… അവൾ ആരാണെന്നാ അവളുടെ വിചാരം….. അവൾക്ക് ഞാൻ ചേരില്ലെന്ന്…. ഞാൻ അല്ലെ അത് പറയണ്ടേ….. ആ കരിവണ്ടിനെക്കാൾ ഇരട്ടി ഭംഗിയുള്ളവളുമാർ എനിക്ക് പുറകെ ഉണ്ട്….. മര്യാദക്ക് സംസാരിക്കാൻ ചെന്ന എന്നെ ഇൻസൾട്ട് ചെയ്ത അവളെ ഇനി ഒരിക്കലും തനിക്ക് അംഗീകരിക്കാൻ ആവില്ല…..

താലിക്കൊരു മഹത്വം ഉണ്ടെന്ന് അറിയാം… അതുകൊണ്ട് തന്നേ അവളെ അംഗീകരിക്കാൻ തന്റെ പ്രണയം മറക്കാൻ കുറച്ച് സമയം ആവശ്യമായിരുന്നു…. അതുകൊണ്ട് തന്നേ പരസ്പരം അറിയാനും ഒരു ഫ്രണ്ട്ഷിപ് സ്റ്റാർട്ട്‌ ചെയ്യാനുമാ ഒന്ന് സംസാരിക്കാമെന്നു തീരുമാനിച്ചെ…. പക്ഷെ അവൾ എന്നെ ഒന്നിനും കൊള്ളാത്തവനാക്കി…. ആ അഹങ്കാരിയെ ഇനി ഒരിക്കലും അംഗീകരിക്കാനാവില്ല…. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തുന്ന പോലെയാകും……

റൂമിലെത്തിയപ്പോൾ കൈയിൽ കിട്ടിയ സാധനങ്ങളൊക്കെ എറിഞ്ഞുടച്ചു അവൻ
ഓരോ നിമിഷവും സൗപർണികയോടുള്ള ദേഷ്യത്താൽ പുകഞ്ഞു കൊണ്ടിരുന്നു മനു….

എല്ലാവർക്കും വേണ്ടി വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ ഇഷ്ടങ്ങൾ മറക്കാൻ ശ്രമിക്കാം എന്നുണ്ടായിരുന്നു പക്ഷെ ഇനി വേണ്ട……തനിക്ക് ചേരുന്നത് മൈഥിലി തന്നെ ആണ്….. സൗന്ദര്യവും സമ്പത്തും സ്വഭാവവുമൊക്കെ ഒത്തു ചേരുന്നവൾ…. ഇവിടെ നിന്ന് പോയാൽ തന്റെ ഇഷ്ടം അവളെ ഉറപ്പായും അറിയിക്കും…. അവളുടെ കണ്ണുകളിൽ കണ്ടിട്ടുണ്ട് തന്നോടുള്ള ആരാധന….

മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് കണക്കുകൂട്ടൽ നടത്തി ആ രാത്രി വെളുപ്പിച്ചു അവൻ…..

💫💫💫💫💫💫💫💫💫💫💫💫💫

തന്റെ നാവിൽനിന്ന് വന്ന വാക്കുകളിലുള്ള പാകപിഴ അവളെയും തളർത്തി…. താൻ ഉദ്ദേശിച്ച രീതിയിലല്ല അവൻ ആ വാക്കുകൾ എടുത്തതെന്ന് അവന്റെ ദേഷ്യത്തിൽ നിന്ന് മനസ്സിലായി….

മനഃപൂർവം ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല ഇതുവരെ…. പക്ഷെ അറിയാതെ ഇന്ന് അത് സംഭവിച്ചു പോയി……

അവന് ഞാൻ ചേരില്ലെന്നുള്ള തോന്നലുകൾ ശക്തമായപ്പോൾ ഉള്ളിലുള്ളതെല്ലാം അറിയാതെ പുറത്ത് വന്നുപോയി…..

രണ്ടു ധ്രുവങ്ങളിലുള്ളവരാണ് ഞങ്ങൾ….. എല്ലാരീതിയിലും…….

പൊരുത്തപ്പെടാൻ തനിക്കോ അവനോ ആവില്ല…….

ഒരിക്കലും ചേരാത്ത സമാന്തര രേഖപോലെ ആയിരിക്കും ജീവിതം…….

അവൻ പറഞ്ഞപോലെ എല്ലാം അവസാനിച്ചാൽ ഈ ബന്ധത്തിൽ നിന്നും അവനെ മോചിപ്പിക്കണം……….

വിവാഹത്തിന് സമ്മതമാണെന്ന് അച്ഛനെ അറിയിച്ചപ്പോഴും ഉള്ളിൽ തീരുമാനങ്ങൾ ച ശക്തമായി തന്നേ നിലകൊണ്ടു……

മേല്പത്തൂർ വാസുദേവൻ നമ്പൂതിരി വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോഴും തറവാട്ടിലുള്ളവരുടെ സന്തോഷം കാണുമ്പോഴും നിസ്സംഗമായി നിൽക്കാനേ സൗപർണികയ്ക്ക് സാധിച്ചുള്ളൂ…..

അവളുടെ സങ്കടം മനസ്സിലായപോൽ വർണികയും കനകയും അവളോട് ചേർന്ന് നിന്നു……

തുടരും…..

കഥ ഇഷ്ടപെടുന്നുണ്ടെങ്കിൽ രണ്ടു വാക്ക് എനിക്ക് വേണ്ടി കുറിക്കൂ……